Monday, May 31, 2010

പാക്കമെന്ന ഗ്രാമവും സായിപ്പന്‍‌മാരും
Children
PRO
PRO
ചെന്നൈയില്‍ നിന്ന് ഏകദേശം ഒരു മണിക്കൂറോളം സഞ്ചരിച്ചാല്‍ പാക്കം എന്ന ഗ്രാമത്തിലെത്താം. തെങ്ങും വാഴത്തോപ്പുകളും പശുക്കളും ഒക്കെയുള്ളൊരു തനി കുഗ്രാമം. അവിടെയാണ് ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേവാലയ എന്ന ഓര്‍ഫനേജ് സ്ഥിതിചെയ്യുന്നത്. കാലിഫോര്‍ണിയയില്‍ നിന്നുള്ള ‘ചില്‍‌ഡ്രന്‍‌സ് ആര്‍ട്ട്‌സ് വില്ലേജി’ന്റെ സന്നദ്ധപ്രവര്‍ത്തകരും ‘ആദി ആര്‍ട്ട്‌സ് അക്കാദമി’ എന്ന സംഘടനയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആര്‍ട്ട് ക്യാമ്പില്‍ സംബന്ധിക്കാനും പരിപാടി കവര്‍ ചെയ്യാനും ക്ഷണം ലഭിച്ചതിനാല്‍ രണ്ട് ജേണലിസ്റ്റ് സുഹൃത്തുക്കള്‍ക്കൊപ്പം ഞാനും കൂടി.

പൊരിവെയിലില്‍ വിയര്‍ത്ത് കുളിച്ചായിരുന്നു ഞങ്ങളുടെ യാത്ര. ചൂട് സഹിക്കവയ്യാതായപ്പോള്‍ ആവഡിയില്‍ വണ്ടിനിര്‍ത്തി ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച് ഉഷാറായി. അല്‍‌പം വിശ്രമിച്ചതിന് ശേഷം യാത്ര തുടര്‍ന്നു. ആവഡിയില്‍ നിന്ന് തിരുവള്ളൂരിലേക്ക് പോകുന്ന പാതയില്‍ നിന്ന് വലതുവശത്തേക്ക് തിരിഞ്ഞ് പിന്നെയും സഞ്ചരിക്കണം പാക്കമെത്താന്‍. ആവഡി - തിരുവള്ളൂര്‍ മെയിന്‍ റോഡില്‍ നിന്ന് ഉള്ളില്‍ കടന്നതോടെ ചൂട് സ്വല്‍‌പമൊന്ന് കുറഞ്ഞു. കുറച്ചുകൂടി ഉള്ളിലേക്ക് പോയപ്പോള്‍ ശരിക്കുമൊരു തമിഴ് ഗ്രാമത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

ചൂട് തണുപ്പിക്കാന്‍ തടാകത്തിലിറങ്ങി നില്‍ക്കുന്ന പോത്തിന്‍‌കൂട്ടം, ചെറിയ കോയിലുകള്‍, മണ്ണുകൊണ്ട് തട്ടിപ്പൊത്തി ഉണ്ടാക്കിയ കൂരകള്‍, വേനല്‍‌ക്കാല അവധിയായതിനാല്‍, കുടുസുവഴികളില്‍ കളിച്ച് തിമിര്‍ക്കുന്ന കരുമാടിക്കുട്ടന്മാര്‍, ആടുമേച്ചുനടക്കുന്ന ദുരിതവാര്‍ദ്ധക്യങ്ങള്‍...

കാലിഫോര്‍ണിയയില്‍ നിന്ന് വന്നിട്ടുള്ള അമേരിക്കന്‍ സായിപ്പന്‍‌മാര്‍ക്ക് ഈ കുഗ്രാമത്തില്‍ എന്തുചെയ്യാന്‍ കഴിയുമെന്നായിരുന്നു ഞങ്ങളുടെ ചിന്ത. സഞ്ചരിച്ചുകൊണ്ടിരിക്കേ, വഴിയുടെ അതിരുകള്‍ ചുരുങ്ങി വന്നു. ഒരു വലിയ കാറിന് കഷ്ടിച്ച് കടന്നുപോകാന്‍ മാത്രം പാകത്തിലുള്ള വഴിയിലൂടെയാണ് ഞങ്ങള്‍ സേവാലയ ലക്ഷ്യമാക്കി സഞ്ചരിച്ചുകൊണ്ടിരുന്നത്.

അവസാനം സേവാലയ എന്നെഴുതിയ ഒരു ബോര്‍ഡിന് മുന്നില്‍ ഞങ്ങളെത്തി. മതില്‍‌ക്കെട്ടിനുള്ളില്‍ കടന്നതോടെ ഹരിതസ‌മൃദ്ധി ഞങ്ങളുടെ വിയര്‍പ്പാറ്റി. നാല് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന ക്യാമ്പിന്റെ അവസാന ദിവസത്തിലാണ് ഞങ്ങള്‍ എത്തിയത്. സമയം ഒന്ന് കഴിഞ്ഞിരിക്കുന്നു. ക്യാമ്പ് നടക്കുന്ന ഹാളിലേക്ക് ഞങ്ങള്‍ നടന്നു.

ഹാളിനുള്ളില്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ അതിനുള്ളില്‍ കണ്ട അത്ഭുതക്കാഴ്ചകള്‍ ഞങ്ങളെ ശരിക്കും വിസ്മയിപ്പിച്ചു. ടെറക്കോട്ടയും മണ്ണും മരവും കടലാസും പള്‍‌പ്പും ഉപയോഗിച്ച് രൂപങ്ങളുടെയും വര്‍ണങ്ങളുടെയും ഒരു മായികപ്രപഞ്ചം ഹാളിനുള്ളില്‍ ഒരുങ്ങിയിരിക്കുന്നു! ഞങ്ങള്‍ വന്നതറിഞ്ഞ് ആദി ആര്‍ട്ട്‌സ് അക്കാദമിയിലെ സാലൈ മാണിക്കം ഞങ്ങളെ സ്വീകരിക്കാനെത്തി. കൃത്യം സമയത്തുതന്നെ ക്യാമ്പിന്റെ സമാപനച്ചടങ്ങുകള്‍ കഴിഞ്ഞെന്നും എല്ലാവരും ആഹാരം കഴിച്ചുകൊണ്ടിരിക്കുകയാണെന്നും സാലൈ മാണിക്കം ഞങ്ങളെ അറിയിച്ചു.

ക്യാമ്പില്‍ പങ്കെടുത്ത കൊച്ചുകുട്ടികള്‍ തീര്‍ത്ത കരവിരുതിന്റെ നിര്‍മിതികള്‍ ഓരോന്നായി ഞങ്ങള്‍ ആസ്വദിക്കാന്‍ തുടങ്ങി. ഇടയ്ക്കിടക്ക് ഗ്രാമത്തില്‍ നിന്നുള്ള കലാസ്വാദകര്‍ ഹാളില്‍ സന്ദര്‍ശിക്കാന്‍ എത്തിക്കൊണ്ടിരുന്നു. പാക്കം ഗ്രാമത്തിലെ കുട്ടികള്‍ തന്നെയാണോ ഹാളിലെ മായികക്കാഴ്ചയ്ക്ക് പിന്നിലെന്ന് ചിലരുടെ കണ്ണുകളെങ്കിലും അത്ഭുതപ്പെടുന്നത് ഞങ്ങള്‍ കണ്ടു.

അടുത്ത പേജില്‍ വായിക്കുക, ‘സായിപ്പ് ഇന്ത്യയില്‍ വരുന്നതെന്തിന്?

Pakkam village in Chennai and Children's Arts Village | പാക്കമെന്ന ഗ്രാമവും സായിപ്പന്‍‌മാരും

ഇതും റാഗിംഗ്

കാമ്പസുകളില്‍ കണ്ടുവരാറുള്ള റാഗിംഗിന് സമാനമാണ് കല്യാണറാഗിംഗ്.  വരന്‍റെ വീട്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ പുതുപ്പെണ്ണിന് കരുത്തു നല്‍കാന്‍ വേണ്ടിയാണ് റാഗിംഗ് നടത്തുന്നതെന്ന് ഇതില്‍ പങ്കാളിയായ റഹീം പറഞ്ഞു.  എന്നാല്‍ വാസ്തവം അതല്ല.  പുതിയ ജീവിതത്തിലേക്ക് പാദമൂന്നുന്നവരുടെ ചങ്കിടിപ്പ് മാറ്റുന്നതിനുവേണ്ടിയല്ല കല്യാണചട്ടമ്പികള്‍ ആഭാസവേലകളില്‍ ഏര്‍പ്പെടുന്നത്.  റാഗിംഗ് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്.  കാലം ആധുനികമായതോടെ കലാലയ ചുമരുകള്‍ തുളച്ച് റാഗിംഗ് സമൂഹത്തില്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.  ഇതാണ് വിവാഹ റാഗിംഗ്

വിവാഹ റാഗിംഗിനേയും റാഗിംഗ് വിരുദ്ധ നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തി നടപടിയെടുക്കുന്നതാണ് അഭികാമ്യം.  മനുഷ്യാവകാശ സമ്രക്ഷണ നിയമം 1998ല്‍ സെക്ഷന്‍ 2 പ്രകാരം ഒരു വ്യക്തിയുടെ ജീവന്‍, സ്വാതന്ത്ര്യം, സമത്വം, അഭിമാനം എന്നിവയുമായി ബന്ധപ്പെട്ട അവകാശങ്ങളെയാണ് മനുഷ്യാവകാശങ്ങള്‍ എന്നു വിളിക്കുന്നത്.  ഭരണഘടന ഓരോ വ്യക്തിക്കും നല്‍കുന്ന സ്വാതന്ത്ര്യത്തിന്‍റെ സുവര്‍ണ്ണ ചിഹ്നമാണ് ഇത്.  ജെ.സി.ബി. യില്‍ കയറ്റിക്കൊണ്ടു പോകുന്ന വധുവിനും കാളക്കയറില്‍ കുരുങ്ങി ചളിയില്‍ വീഴുന്ന പെണ്കുട്ടിക്കും നഷ്ടമാകുന്നത് അവരുടെ മനുഷ്യാവകാശം തന്നെയാണ്.  അതുകൊണ്ടുതന്നെ ഇതിനെ മനുഷ്യാവകാശ ലംഘനമായി പരിഗണിച്ച് നടപടിയെടുക്കാവുന്നതാണ്

മംഗളപത്ര കാര്യപരിപാടികള്‍


7/04/2010
രാവിലെ 7ന് : സുഹൃത്തുക്കളെ സ്വീകരിക്കല്‍
7.30ന് : പലഹാരം നിറയ്ക്കല്‍
8.30ന് : അമ്മിവരവ് നേതൃത്വം
10.00 : മദ്യപാനികളുടെ കണക്കെടുപ്പ്
രാത്രി 11.00 : മദ്യസത്കാരം (അദ്ധ്വാനിച്ചവര്‍ക്ക് മാത്രം)
12.00 : സ്ത്രീകള്‍ രംഗം വിടണം.  കാരണം കാബറേ മാസ്റ്ററുടെ കല്യാണമാണ്.


08/04/2010


7.00 : വരനെ കുളിപ്പിക്കല്‍ (സോപ്പ്, ബ്ലീച്ചിംഗ് പൌഡര്‍, അരബക്കറ്റ് ചൂടുവെള്ളം)
രാത്രി 9.00 : കോച്ചിംഗ് ക്ലാസ് (ആവശ്യമില്ല, എങ്കിലും ചടങ്ങിനു മാത്രം)
10.00 : നവവധുവിന്‍റെ മണിയറ പ്രവേശം
12.00 : ബലൂണ്‍ ഫൈറ്റിംഗ്


ഏപ്രില്‍ എട്ടിന് പിണറായിക്കു സമീപം വടക്കുമ്പാട്ട് നടന്ന ഒരു വിവാഹത്തിന് വിതരണം ചെയ്ത മംഗളപത്രമാണ്  ഇത്. (കാര്യപരിപാടി ഒരല്‍പം നീണ്ടതായതു കാരണം പ്രസക്ത ഭാഗങ്ങള്‍ മാത്രമാണ് നല്‍കിയിട്ടുളത്.)

(കലാകൌമുദി ആഴ്ചപ്പതിപ്പ്, 2010 മേയ് 30. ലക്കം  1812. പാര്‍ട്ടിഗ്രാമങ്ങളില്‍ കല്യാണചട്ടമ്പിമാര്‍ എന്ന ലേഖനത്തില്‍ നിന്ന്)
ലൈംഗിക വിശ്വാസങ്ങള്‍- സത്യവും മിഥ്യയും

പരസ്പരാകര്‍ഷണവും ദാമ്പത്യബന്ധത്തിന്റെ അടിത്തറയാണ്. ലോകമെമ്പാടും ഈ വിഷയം പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്നതുമാണ്. ലൈംഗികതയെ കുറിച്ചുള്ള ചില മിഥ്യാ ധാരണകളും ലോകമെങ്ങും പ്രചരിച്ചിട്ടുണ്ട്. ലോസ് ഏഞ്ചത്സ് ബോസ്റ്റണ്‍ മെഡിക്കല്‍ ഗ്രൂപ്പിലെ യൂറോളജിസ്റ്റ് ഡോ.ബാരി ബഫ്മാന്‍ ഈ മിഥ്യാധാരണകള്‍ അവലോകനം ചെയ്തത് ഒരു വാര്‍ത്താ മാധ്യമം അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു.

സ്ഖലനം നടക്കുന്നതിനു മുമ്പ് ലൈംഗികാവയവം പിന്‍‌വലിച്ചാല്‍ ഗര്‍ഭാധാരണം നടക്കുകയില്ല എന്നതാണ് ഇത്തരത്തില്‍ പ്രചുര പ്രചാരം നേടിയ ഒരു മിഥ്യാ ധാരണ. എന്നാല്‍, സ്ഖലനത്തിനു മുമ്പുണ്ടാവുന സ്രവങ്ങളിലും ബീജം കണ്ടേക്കാമെന്നതിനാല്‍ ഈ വിശ്വാസത്തിന് യാതൊരു അടിസ്ഥാനവുമില്ല എന്ന് ബഫ്മാന്‍ ചൂണ്ടിക്കാട്ടുന്നു.

ശീഘ്രസ്ഖലനം ലൈംഗിക പക്വതയില്ലാത്ത യുവാക്കളില്‍ മാത്രമേ ഉണ്ടാകൂ എന്നതാണ് മറ്റൊരു പ്രബലമായ തെറ്റിദ്ധാരണ. പ്രായവ്യത്യാസത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മുപ്പത് ശതമാനത്തോളം ആളുകള്‍ ഈ ലൈംഗിക പ്രശ്നം അനുഭവിക്കുന്നവരാണെന്നതാണ് സത്യം. ഉദ്ധാരണ പ്രശ്നങ്ങള്‍, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, നാഡീ പ്രശ്നങ്ങള്‍, ക്ഷീണം, ഉത്കണ്ഠ തുടങ്ങിയവയെല്ലാം ശീഘ്ര സ്ഖലനത്തിനു കാരണമാവാമെന്നതാണ് യാഥാര്‍ത്ഥ്യം.

ഓറല്‍ സെക്സ് വളരെ സുരക്ഷിതമാണെന്ന ധാരണയാണ് മറ്റൊന്ന്. ഇത് ലൈംഗികതായി കണക്കാക്കാന്‍ സാധിക്കില്ല എങ്കിലും ലൈംഗിക രോഗങ്ങള്‍ പകരാന്‍ ഇതൊരു നല്ല മാര്‍ഗ്ഗം തന്നെയാണ്. ഇവിടെ, വായിലെയും തൊണ്ടയിലെയും മുറിവുകള്‍ രോഗാണുക്കളെ ശരീരത്തിലെത്തിക്കും.

അതേപോലെ, ലൈംഗികാവയവങ്ങളുടെ വലുപ്പം ബന്ധപ്പെടുന്നതിലും സംതൃപ്തി നല്‍കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു എന്നൊരു ധാരണയും പലരും വച്ചു പുലര്‍ത്തുന്നുണ്ട്. എന്നാല്‍, താല്‍പ്പര്യം മാത്രമാണ് ലൈംഗിക സംതൃപ്തിയിലേക്ക് കൊണ്ടെത്തിക്കുന്നത് എന്ന് അനുഭവം തെളിയിക്കും. വയാഗ്ര പോലെയുള്ള മരുന്നുകള്‍ കഴിക്കുന്നത് ഉദ്ധാരണ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്ന് കരുതുന്നവരുമുണ്ട്. ഇത്തരം മരുന്നുകള്‍ കഴിക്കുന്നതിലൂടെ താല്‍ക്കാലികമായി പ്രതിസന്ധിയെ തരണം ചെയ്യാന്‍ കഴിയുമെങ്കിലും പാര്‍ശ്വഫലങ്ങള്‍ ധാരാളമുണ്ടാക്കുന്ന ഇത്തരം മരുന്നുകള്‍ സ്ഥിരമായ ആവേശം തരണമെന്നില്ല.

എല്ലാപ്രായത്തിലും ലൈംഗികത ആവശ്യമില്ല എന്ന വിശ്വാസവും അബദ്ധമാണെന്ന് ബഫ്മാന്‍ പറയുന്നു. അതായത്, പ്രായമേറുന്തോറും ലിബിഡോ നഷ്ടമാവണമെന്നില്ല. ഹോര്‍മോണ്‍ വ്യതിയാനം, മാനസിക സമ്മര്‍ദ്ദം, ചികിതകളുടെ പാര്‍ശ്വഫലങ്ങള്‍ തുടങ്ങി മറ്റനേകം കാരണങ്ങള്‍ കൊണ്ട് ലിബിഡോ നഷ്ടമായേക്കാം. എന്നാല്‍, പ്രായം അതിനൊരു ശരിയായ കാരണമല്ല.

ലൈംഗികതയുടെ കാര്യത്തില്‍ സ്ത്രീയെക്കാള്‍ ഒരു പടി മുന്നിലാണ് പുരുഷന്‍ എന്ന ധാരണയും വച്ചുപുലര്‍ത്താറുണ്ട്. എന്നാല്‍, സ്ത്രീകളെപ്പോലെ തന്നെ പുരുഷനും ലിബിഡോയുടെ കാര്യത്തില്‍ ദൈനംദിന വ്യതിയാനങ്ങള്‍ക്ക് ഇരയാണ്. ശാരീരിക സ്ഥിതി, ആശയവിനിമയം, സമ്മര്‍ദ്ദം ഇവയെല്ലാം ഈ ഏറ്റക്കുറച്ചിലിനു കാരണമാവാം.

പിന്നെ, ലൈംഗിക ബന്ധം സ്വാഭാവികമായി നടന്നുപോകും എന്ന ധാരണയും തെറ്റാണ്. ലൈംഗിക ബന്ധം നടത്തുമ്പോള്‍ പങ്കാളികള്‍ തമ്മില്‍ വ്യക്തമായ ധാരണ ആവശ്യമാണ്. ആശയവിനിമയത്തിലൂടെ മാത്രമേ വിജയകരമായ പുതിയ തലങ്ങള്‍ പരീക്ഷിക്കാന്‍ സാധിക്കൂ

Sexual beliefs- myths and truth | ലൈംഗിക വിശ്വാസങ്ങള്‍- സത്യവും മിഥ്യയും

ബുദ്ധിമുട്ട്

യശശഃരീരനായ ആല്‍ബര്‍ട്ട് ഐന്സ്റ്റീന്‍ പണമിടപാടുകളുടെ കാര്യത്തെപ്പറ്റി അല്‍പ്പംപോലും ശ്രദ്ധിക്കാത്ത പ്രകൃതക്കാരനായിരുന്നു.  യൂറോപ്പില്‍നിന്ന് അദ്ദേഹം അമേരിക്കയിലെത്തിയ കാലത്ത് മുന്പിന്‍ നോക്കാത്ത ഒരു സ്നേഹിതന്‍ ഐന്സ്റ്റീനെക്കൊണ്ട് 'അതിലും ഇതിലും' ഒക്കെ നിക്ഷേപിപ്പിച്ചു.  എന്നാല്‍ ഭാഗ്യവശാല്‍ അദ്ദേഹത്തിന്‍റെ മറ്റൊരു സുഹൃത്ത് ഉടന്‍ തന്നെ അവ പിന്‍വലിപ്പിച്ച്, സുരക്ഷിത നിക്ഷേപങ്ങളില്‍ ഉള്‍പ്പെടുത്തി


.അടുത്ത ഇരുപതുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരിക്കല്‍പോലും ഐന്സ്റ്റീന്‍ തന്‍റെ സുഹൃത്തിനോട് ഈ നിക്ഷേപങ്ങളില്‍പ്പെട്ട തന്‍റെ പണത്തെപ്പറ്റി ചോദിക്കുകയുണ്ടായില്ല.  എങ്കിലും ആ സ്നേഹിതന്‍ ഐന്‍സ്റ്റീനെ സന്ദര്‍ശിച്ച് നിക്ഷേപങ്ങളുടെ ഇപ്പോഴത്തെ മാര്‍ക്കറ്റുവില ഏതാണ്ട് രണ്ടുലക്ഷത്തോളം ഡോളര്‍ ആയിട്ടുണ്ടെന്ന് ധരിപ്പിക്കുകയുണ്ടായി.  സ്നേഹിതന്‍റെ സംഭാഷണത്തെ അറുത്തുമുറിച്ചുകൊണ്ട് ഐന്സ്റ്റീന്‍ പറഞ്ഞിതിങ്ങനെയായിരുന്നു :-

'ആപേക്ഷിക സിദ്ധാന്തം കൊണ്ട് ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിക്കാറില്ല.  പിന്നെ സ്റ്റോക്കുകളും ബോണ്ടുകളും കൊണ്ട് നിങ്ങള്‍ എന്നെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്?"

( കുങ്കുമം മാസിക, മെയ് 2010)

മാരുതി ഗിന്നസ് ബുക്കില്‍ സ്ഥാനം നേടി

രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായ മാരുതി സുസുക്കി ഗിന്നസ് ബുക്കില്‍ സ്ഥാനം നേടി. ഞായറാഴ്ച ഗുഡ്ഗാവിലെ സ്വിഫ്റ്റ് പ്ലാന്‍റില്‍ നിന്ന് 342 കാറുകള്‍ ഒന്നിച്ച് പുറത്തിറങ്ങിയതോടെയാണ് മാരുതി ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചത്.

ഒരു ബ്രാന്‍ഡില്‍ നിര്‍മ്മിച്ച ഇത്രയധികം കാറുകള്‍ ഇത് ആദ്യമായാണ് ഒന്നിച്ചിറക്കുന്നത്. 2005ലാണു മാരുതിയുടെ ജനപ്രിയ കാര്‍ സ്വിഫ്റ്റ് പുറത്തിറക്കിയത്. ഇതിനകം 4.5 ലക്ഷം സ്വിഫ്റ്റ് കാറുകള്‍ വില്‍പ്പന നടത്തിയതായും മാരുതി സുസുകി അറിയിച്ചു.

ഇത്തരത്തില്‍ വിവിധ കമ്പനികള്‍ കാര്‍ പരേഡ് നടത്തിയിട്ടുണ്ടെങ്കിലും ഗിന്നസ് ബുക്കിലെത്തിയിരുന്നില്ല. ഗിന്നസ് ബുക്കില്‍ കൂടി ഇടം നേടിയതോടെ സ്വിഫ്റ്റിന്റെ ആഗോള ജനപ്രീതി ഉയരുമെന്നാണ് കമ്പനി അധികൃതര്‍ കരുതുന്നത്.

മാരുതി സുസുകിയുടെ ജനപ്രിയ മോഡലുകളിലൊന്നായ സ്വിഫ്റ്റിന് കഴിഞ്ഞ ആഴ്ചയാണ് അഞ്ചു വയസ് തികഞ്ഞത്. ആഭ്യന്തര വിപണിയിലും രാജ്യാന്തര തലത്തിലും ഒരുപോലെ ജനപ്രിയമാകാന്‍ കാരണം സ്വിഫ്റ്റിന്റെ സവിശേഷതകള്‍ തന്നെയാണ്.

അഞ്ചുവര്‍ഷം മുമ്പ് ഈ മോഡല്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ 16,000 ബുക്കിംഗ് ലഭിച്ചിരുന്നു. വാഹനം വിപണിയിലെത്തിയതോടെ ഇതിന്റെ സ്വീകാര്യതയും കൂടി. തുടക്കത്തില്‍ 5,000 യൂണിറ്റുകളായിരുന്നു ഒരു മാസത്തെ ഉത്പാദനം.

വിപണിയിലെ വര്‍ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് പ്രതിമാസ ഉത്പാദനം 12,000 യൂണിറ്റുകളാക്കി ഉയര്‍ത്തി. രൂപഭംഗിയിലും സൗകര്യങ്ങളിലും മുന്‍നിരയിലെത്തിക്കാന്‍ കഴിഞ്ഞതിലൂടെയാണ് സ്വിഫ്റ്റിന് ചുരുങ്ങിയ കാലത്തിനുള്ളില്‍ മികച്ച നേട്ടം സാധ്യമായത്

Maruti drives into Guinness Records with Swift parade | മാരുതി ഗിന്നസ് ബുക്കില്‍ സ്ഥാനം നേടി
GM may drive in Nano rival with Chinese help | നാനോയെ വെല്ലാന്‍ ചൈനയെ കൂട്ടുപിടിച്ച് ജി‌എം

ജൂണ്‍ ഒന്നിന് എടിഎം വഴി ലക്ഷം

രാജ്യത്തെ വിവിധ ബാങ്കുകളുടെ എ ടി എം ഉപയോഗിച്ച് ഇനി മുതല്‍ ദിവസം ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാം. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ദിവസം 1.25 ലക്ഷം രൂപയുടെ ഷോപ്പിംഗും നടത്താനാവും. ഇതിനു പുറമെ ഫോണ്‍ വഴിയോ എ ടി എം വഴിയോ മറ്റൊരാളുടെ അക്കൗണ്ടിലേക്കു ദിവസം മൂന്നു ലക്ഷം രൂപ കൈമാറ്റം നടത്താനും സാധിക്കും.

രാജ്യത്തെ പ്രമുഖ പണമിടപാടുകാരായ എച്ച് ഡി എഫ് സി ബാങ്ക് ജൂണ്‍ ഒന്നു മുതല്‍ ഈ പരിഷ്കാരം നടപ്പിലാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റു ബാങ്കുകളും ജൂണില്‍ പുതിയ സേവനം നടപ്പാക്കുമെന്നാണു കരുതുന്നത്. നിലവില്‍ എടിഎമ്മുകളില്‍ നിന്ന് ദിവസം പിന്‍വലിക്കാനാകുന്ന പരമാവധി തുക 50,000 രൂപയാണ്.

എച്ച് ഡി എഫ് സിയുടെ ഈസി ഷോപ്പ് റെഗുലര്‍ ഇന്‍റര്‍നാഷണല്‍, മാസ്ട്രോ, എന്‍ആര്‍ഒ ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവയ്ക്കുള്ള എടിഎം പിന്‍വലിക്കല്‍ പരിധിയും ഷോപ്പിങ് പരിധിയും യഥാക്രമം 25,000 രൂപയായും 40,000 രൂപയായും കൂട്ടുന്നുണ്ട്. നിലവില്‍ 15,000 രൂപ മാത്രമാണ് ഈ കാര്‍ഡുകള്‍ ഉപയോഗിച്ചു പിന്‍വലിക്കാനാവുക.

ഷോപ്പിങ് പരിധി 25,000 രൂപയായിരുന്നു. കുട്ടികളുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ദിവസം 2,500 രൂപ വരെ പിന്‍വലിക്കാം. ഇപ്പോള്‍ 1,000 രൂപ മാത്രമെ കുട്ടികളുടെ ഡെബിറ്റ് കാര്‍ഡിന്മേല്‍ ലഭിക്കൂ. വുമണ്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ദിവസം 25,000 രൂപ വരെ പിന്‍വലിക്കാം. വുമണ്‍ കാര്‍ഡ് ഉപയോഗിച്ച് 40,000 രൂപയുടെ ഷോപ്പിംഗ് നടത്താം.

Now withdraw 1 lakh at ATMs, shop for 1.25 lakh a day | ജൂണ്‍ ഒന്നിന് എടിഎം വഴി ലക്ഷം
Yamaha turns to rural areas to continue growth | ഗ്രാമീണ മേഖലയില്‍ കണ്ണുംനട്ട് യമഹ
9 of top 10 cos lose Rs 1,35,000 cr in a month | ഒമ്പത് കമ്പനികളുടെ നഷ്ടം 1,35,000 കോടി
BWA spectrum bid at Rs 6,273cr | ബി ഡബ്ലിയു എ ലേലത്തുക 6,273 കോടിയായി
M&M Q4 net up 36 pc | മഹീന്ദ്രയുടെ അറ്റാദായം നാലാം പാദത്തില്‍ ഉയര്‍ന്നു
RIM introduced Blackberry bold 9700 | റിം ബ്ലാക്‍ബെറി ബോള്‍ഡിന് 31,990 രൂപ
Rupee weakens by 14 paise against dollar in early trade | രൂപയുടെ മൂല്യത്തില്‍ 14 പൈസ ഇടിവ്
Forex reserves up at $273.4 bn | വിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നു
Sensex ends 75 points up | സെന്‍സെക്സില്‍ നേരിയ നേട്ടത്തോടെ ക്ലോസിംഗ്

മമ്മൂട്ടിയും വാങ്ങി ഐപാഡ്!


PRO
PRO
മലയാള സിനിമാ ലോകത്തെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ആപ്പിളിന്റെ ജനപ്രിയ ഉല്‍പ്പന്നമായ ഐപാഡ് വാങ്ങി. ദക്ഷിണേന്ത്യയില്‍ ഐപാഡ് സ്വന്തമാക്കുന്ന ആദ്യ നടന്‍ കൂടിയാണ് മമ്മൂട്ടി. എന്തു പുതിയ സാങ്കേതിക ഉല്‍പ്പന്നങ്ങളും വാങ്ങിക്കൂട്ടുന്ന മമ്മൂട്ടി അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് സാങ്കേതിക ലോകത്തെ പുത്തന്‍ ഉല്‍പ്പന്നമായ ഐപാഡ് വാങ്ങിയത്.

പുത്തന്‍ സാങ്കേതിക സേവനങ്ങളും ഉല്‍പ്പന്നങ്ങളും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും വിപണിയില്‍ വരുന്ന പുത്തന്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ വലിയ താത്പര്യമാണെന്നും മമ്മൂട്ടി പറഞ്ഞു. തന്റെ മേഖലയുമായി ബന്ധപ്പെട്ടുള്ള, സിനിമയില്‍ പരീക്ഷിക്കാനാകുന്ന എല്ലാ സാങ്കേതിക സേവനങ്ങളും ഉല്‍പ്പന്നങ്ങളും താന്‍ വാങ്ങാറുണ്ടെന്നും മമ്മൂട്ടി അറിയിച്ചു.
PRO
PRO


ഓണ്‍ലൈന്‍ സാങ്കേതികത ഇഷ്ടപ്പെടുന്ന മമ്മൂട്ടിയാണ് ദക്ഷിണേന്ത്യന്‍ സിനിമാ താരങ്ങള്‍ക്കിടയില്‍ ആദ്യമായി സ്വന്തം പേരില്‍ വെബ്സൈറ്റ് തുടങ്ങിയത്. രാജ്യത്ത് ഇന്റര്‍നെറ്റ് സേവനം വ്യാപകമായി വരുന്നതിന് മുമ്പ് തന്നെ മമ്മൂട്ടിയുടെ പേരില്‍ വെബ്സൈറ്റ് തുടങ്ങിയിരുന്നു. മമ്മൂട്ടി ഡോട്ട് കോം സൈറ്റ് 1997ലാണ് റെജിസ്റ്റര്‍ ചെയ്തത്. സ്ഥിരമായി നെറ്റ് ബ്രൌസ് ചെയ്യുന്ന മമ്മൂട്ടി ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഒര്‍ക്കുട്ട് എന്നിവയുടെ ഉപയോക്താവ് കൂടിയാണ്.

ലോകത്ത് എവിടെയായാലും തന്റെ ആരാധകരോട്, തന്നെ സ്നേഹിക്കുന്നവരോട് ആശയവിനിമയം നടത്താനുള്ള ഏക സഹായം ഇന്റര്‍നെറ്റും സാങ്കേതിക ഉപകരണങ്ങളാണെന്നും മമ്മൂട്ടി പറഞ്ഞു. അതെ, ഫേസ്ബുക്കിലും ഒര്‍ക്കുട്ടിലും മമ്മൂട്ടിയ്ക്ക് ലഭിക്കുന്ന കമന്റുകളുകളുടെ എണ്ണവും ഇതാണ് കാണിക്കുന്നത്. ആപ്പിളിന്റെ ജനപ്രിയ സെല്‍ഫോണായ ഐഫോണ്‍ നേരത്തെ തന്നെ മമ്മൂക്ക സ്വന്തമാക്കിയിരുന്നു

Mammootty stays connected! | മമ്മൂട്ടിയും വാങ്ങി ഐപാഡ്!

സൌഹൃദലോകം എന്നും ജനപ്രിയം


PRO
PRO
വേഗതയുടെ ആധുനിക ലോകത്ത് നേരിട്ടുള്ള സൌഹൃദത്തിനും സ്നേഹത്തിനും തീരെ വിലയില്ലാതായിരിക്കുന്നു. പരസ്പരം കാണുന്നതും സംസാരിക്കുന്നതും അപൂര്‍വ്വം. ആര്‍ക്കും ഒന്നിനും സമയമില്ല. ഇത്തരമൊരു അവസരം ഏറ്റവും കൂടുതല്‍ മുതലാക്കിയത് സാങ്കേതിക ലോകമാണ്.

മനുഷ്യന്റെ സന്തോഷവും സങ്കടങ്ങളും പങ്കുവയ്ക്കാന്‍ ലോകത്തെ വിവിധ കോണുകളില്‍ നിന്ന് സുഹൃത്തുക്കളെ സംഘടിപ്പിക്കുന്നതില്‍ ഓണ്‍ലൈന്‍ ലോകം വിജയിച്ചു. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളും ചാറ്റിംഗ് പ്ലാറ്റ്ഫോമുകളും ഓണ്‍ലൈന്‍ സൌഹൃദ ലോകം കെട്ടിപ്പടുക്കുന്നതിന് വലിയ സേവനമാണ് നല്‍കുന്നത്.

അതെ, ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കും ഈ മേഖലയില്‍ ഏറെ മുന്നേറി കഴിഞ്ഞു. വിവാദങ്ങളും സുരക്ഷാ പ്രശ്നങ്ങളും ചെറിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും സന്ദര്‍ശകരെ നേടുന്നതില്‍ ഫേസ്ബുക്ക് ഒന്നാമനാണ്. അടുത്തിടെ ഗൂഗിള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ളത് ഫേസ്ബുക്കിനാണ്.

ഓണ്‍ലൈനിലെ സൌഹൃദ ലോകമായ ഫേസ്ബുക്കില്‍ മാസവും 540 ദശലക്ഷം പേരാണ് സന്ദര്‍ശനം നടത്തുന്നത്. ഇത് മൊത്തം നെറ്റ് ഉപയോക്താക്കളെക്കാളും 35 ശതമാനം അധികമാണെന്നാണ് ഗൂഗിള്‍ ആഡ് പ്ലാനര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നെറ്റ് ഉപയോക്താക്കള്‍ മാസത്തില്‍ ഏകദേശം 570 ബില്യന്‍ ഫേസ്ബുക്ക് പേജുകള്‍ സന്ദര്‍ശിക്കുന്നു. സന്ദര്‍ശകരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള യാഹൂവിനെക്കാള്‍ എട്ടിരട്ടിയാണിത്. യാഹൂവില്‍ മാസത്തില്‍ 490 ദശലക്ഷം പേര്‍ സന്ദര്‍ശനം നടത്തുന്നു.

ഇതിനിടെ സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്ന് നിരവധി അംഗങ്ങള്‍ ഫേസ്ബുക്ക് വിട്ടുപോകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിവിധ വിവാദങ്ങളെ തുടര്‍ന്ന് പാകിസ്ഥാന്‍, ബംഗ്ലാദേശ്, ചൈന എന്നിവിടങ്ങളില്‍ ഫേസ്ബുക്ക് വിലക്കിലാണ്. ഫേസ്ബുക്ക് ഒട്ടനവധി തവണ സുരക്ഷാ സംവിധാനങ്ങള്‍ പുതുക്കിപണിതെങ്കിലും ഉപയോക്താക്കള്‍ സംതൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ട്

Google crowns Facebook king of Internet visits | സൌഹൃദലോകം എന്നും ജനപ്രിയം

മഡോണ വീണ്ടും യുവതിയാവുന്നു!

മനസ്സിനെ പ്രായം ബാധിക്കാന്‍ ഒരിക്കലും അനുവദിക്കാത്ത പോപ് സുന്ദരി മഡോണ തന്റെ അമ്പത്തിരണ്ടാം പിറന്നാള്‍ വേളയില്‍ ശാരീരിക സൌന്ദര്യവും മിനുക്കിയെടുക്കാന്‍ ഒരുങ്ങുന്നു. പിറന്നാള്‍ വരുമ്പോഴേക്കും പ്രായത്തെ മറികടക്കാനായി ഇവര്‍ 1.44 ദശലക്ഷം ഡോളര്‍ ചെലവഴിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കണ്ണുകള്‍ക്കും മാറിടത്തിനും ചുണ്ടിനും വേണ്ട പരിചരണത്തിനും കൈകാലുകളിലെ ഞരമ്പുകള്‍ക്ക് അഭംഗി ഉണ്ടാവാതിരിക്കാനുള്ള ലേസര്‍ ചികിത്സയ്ക്കും വിധേയയാവാന്‍ മഡോണ ആഗ്രഹിക്കുന്നു എന്ന് ‘ഡെയ്‌ലി സ്റ്റാര്‍’ റിപ്പോര്‍ട്ട് ചെയ്തു. മഡോണയുടെ അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ചാണ് ഈ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

ഭര്‍ത്താവ് ഗൈ റിച്ചിയുമായി 2008 ല്‍ പിരിഞ്ഞതോടെയാണ് തന്നെ പ്രായം ബാധിക്കുന്നു എന്ന തോന്നല്‍ ഈ പോപ്സുന്ദരിക്ക് ഉണ്ടായിത്തുടങ്ങിയത്. വിവാഹമോചനത്തിനു ശേഷം കൂടുതല്‍ സന്തോഷവതിയായി കഴിയാമെന്നായിരുന്നു മഡോണ ചിന്തിച്ചതെങ്കിലും അത് സാധിച്ചില്ല എന്നാണ് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ഇപ്പോള്‍ തന്നെക്കാള്‍ ഏറെ പ്രായം കുറഞ്ഞ മോഡല്‍ ജെസസ് ലുസുമായാണ് മഡോണ ഡേറ്റ് ചെയ്യുന്നത്. എന്തായാലും ഓഗസ്റ്റില്‍ അമ്പത്തിരണ്ട് തികയുന്നതിന് മുമ്പ് നഷ്ടമായി എന്ന് സ്വയം തോന്നുന്നതെല്ലാം വീണ്ടെടുക്കാനാണ് മഡോണയുടെ ശ്രമം

Madona wants to be youg | മഡോണ വീണ്ടും യുവതിയാവുന്നു!

‘നീലാംബരി’ നഷ്ടമായിട്ട് ഇന്ന് ഒരു വര്‍ഷം


PRO
മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരി കാലയവനികക്കുള്ളിലേക്ക് മറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം. പക്ഷെ, മലയാളിയുടെ മനസ്സില്‍ നിന്ന് ഈ കഥാകാരി ഇതുവരെ ഇറങ്ങിപ്പോയിട്ടില്ല. അതെ, മലയാളിയുടെ പ്രിയസാഹിത്യകാരി മാധവിക്കുട്ടി അല്ലെങ്കില്‍ കമല ദാസ് അതുമല്ലെങ്കില്‍ കമല സുരയ്യ ഓര്‍മ്മയായിട്ട് ഇന്ന് ഒരു വര്‍ഷമാകുകയാണ്.

സ്വയം കണ്ടെത്തിയ വഴിയേ ആയിരുന്നു മാധവിക്കുട്ടിയുടെ ജീവിതയാത്ര. പിന്നിട്ട വഴികളില്‍ അനശ്വരതയുടെ അലുക്കുകളുമായി നില്‍ക്കുന്ന അക്ഷരക്കൂട്ടങ്ങളെയും സൃഷ്‌ടിച്ചു. വഴിമാറി നടന്ന അവരുടെ സാഹിത്യ ജീവിതത്തെ അപവാദങ്ങള്‍ കല്ലു പോലെ പൊതിഞ്ഞപ്പോള്‍, അതിനെയെല്ലാം മൂടല്‍മഞ്ഞു പോലെ നീക്കി കളയാന്‍ അവര്‍ക്ക് കഴിഞ്ഞു.

കവയിത്രി ബാലാമണിയമ്മയുടേയും മാതൃഭൂമി മുന്‍ മാനേജിങ്‌ എഡിറ്റര്‍ വി എം നായരുടേയും മകളായി 1932 മാര്‍ച്ച്‌ 31ന്‌ പാലക്കാട്ട്‌ പുന്നയൂര്‍ക്കുളത്ത്‌ നാലപ്പാട്ടു തറവാട്ടിലായിരുന്നു കമലാസുരയ്യയുടെ ജനനം. മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തില്‍ ചെറുകഥകളും നോവലുകളും കമലാദാസ്‌ എന്ന പേരില്‍ ഇംഗ്ലീഷില്‍ കവിതകളുമെഴുതി.

വിവാഹ ശേഷമാണ് സാഹിത്യലോകത്തില്‍ കമല സജീവമായത്. 1999ല്‍ തന്‍റെ 65 ാം വയസില്‍ ഇസ്ലാം മതം സ്വീകരിച്ച് കമല സുരയ്യയായി. മതം മാറാനുള്ള അവരുടെ തീരുമാനത്തിന് എതിരെ വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ നാലുദിക്കില്‍ നിന്നും ഒരുമിച്ച് വന്നപ്പോഴും തന്‍റെ തീരുമാനം അവര്‍ കൈവിട്ടില്ല. 2007ലായിരുന്നു കമല സുരയ്യ പൂണെയിലേക്ക് താമസം മാറിയത്. അവസാ‍നനാളുകള്‍ ഇളയ മകന്‍ ജയസൂര്യയ്‌ക്കൊപ്പമായിരുന്നു അവസാന നാളുകള്‍.

പറയാനുള്ളത് ആരെയും ഭയക്കാതെ, പുരുഷനേക്കാള്‍ ധൈര്യത്തോടെ കമല പറഞ്ഞു. പലരും പറയാന്‍ കൊതിച്ചതും, എന്നാല്‍ പറയാന്‍ ഭയന്നതുമായ കാര്യങ്ങള്‍ തന്‍റെ രചനകളില്‍ സുന്ദരമായ ചിത്രം പോലെ കോറിയിട്ടപ്പോള്‍ ഉണ്ടായ വിവാദങ്ങള്‍ ചെറുതല്ലായിരുന്നു. മലയാളി ‘എന്‍റെ കഥ’ ആവര്‍ത്തിച്ചു വായിച്ചതും, ഇപ്പോഴും വിമര്‍ശനങ്ങളുയര്‍ത്തുന്നതും പറയാനുള്ളത് പച്ചയായി പറഞ്ഞ അവരുടെ ധൈര്യത്തോടുള്ള അസൂയ മൂലമാണ്.

ലോകസാഹിത്യ തറവാട്ടില്‍ തന്‍റേതായ പങ്ക് നല്‍കിയിട്ടാണ് അവര്‍ ജീവിതത്തില്‍ നിന്ന് നടന്നകന്നത്. മലയാളത്തില്‍, ആദ്യ കഥാസമാഹാരം, മതിലുകള്‍ (1955), തരിശുനിലം, നരിച്ചീറുകള്‍ പറക്കുമ്പോള്‍, എന്‍റെ സ്‌നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, നഷ്‌ടപ്പെട്ട നീലാംബരി, തണുപ്പ്‌, മാനസി, തിരഞ്ഞെടുത്ത കഥകള്‍, എന്‍റെ കഥ, വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ചന്ദനമരങ്ങള്‍, മനോമി, ഡയറിക്കുറിപ്പുകള്‍, ബാല്യകാലസ്‌മരണകള്‍, നീര്‍മാതളം പൂത്തകാലം, വണ്ടിക്കാളകള്‍ എന്നിവയും ഇംഗ്ലീഷില്‍, സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ്‌ ഓഫ്‌ ലസ്റ്റ്‌, ദ്‌ ഡിസന്റന്‍സ്‌, ഓള്‍ഡ്‌ പ്ലേ ഹൗസ്‌, കളക്‌റ്റഡ്‌ പോയംസ്‌ എന്നീ കവിതാസമാഹാരങ്ങളും അവരുടെ പ്രശസ്തങ്ങളായ കൃതികളാണ്.

1984 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന്‌ അവരുടെ പേര് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ആശാന്‍ വേള്‍ഡ്‌ പ്രൈസ്‌, ഏഷ്യന്‍ പൊയട്രി പ്രൈസ്‌, കെന്‍റ് അവാര്‍ഡ്‌, എഴുത്തച്‌ഛന്‍ പുരസ്‌കാരം, സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ കമലയെ തേടിയെത്തി.

ഇലസ്‌ട്രേറ്റഡ്‌ വീക്കിലി ഒഫ്‌ ഇന്ത്യയുടെ പോയട്രി എഡിറ്റര്‍, കേരള ചില്‍ഡ്രന്‍സ്‌ ഫിലിം സൊസൈറ്റി പ്രസിഡന്‍റ്‌, കേരള ഫോറസ്‌റ്ററി ബോര്‍ഡ്‌ ചെയര്‍മാന്‍, ''പോയറ്റ്‌'' മാസികയുടെ ഓറിയന്‍റ് എഡിറ്റര്‍ എന്നീ പ്രമുഖ സ്‌ഥാനങ്ങള്‍ വഹിച്ചിരുന്നു

Rememberance of Madavikkutty | ‘നീലാംബരി’ നഷ്ടമായിട്ട് ഇന്ന് ഒരു വര്‍ഷം

നടിമാര്‍ക്ക് ആത്മാര്‍ത്ഥതയില്ല

ഈ ആഴ്ചത്തെ ആഴ്ചമേളയില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട്, നടിമാരായ ശ്വേതാ മേനോന്‍, രമ്യ നമ്പീശന്‍, നടന്‍ തിലകന്‍, മന്ത്രി സി ദിവാകരന്‍ എന്നിവര്‍ പങ്കെടുക്കുന്നു


PRO
നടിമാരില്‍ പലര്‍ക്കും ആത്മാര്‍ത്ഥതയില്ല. യുവനടിമാര്‍ക്ക് ഇമേജാണ് പ്രധാനം. സിനിമയ്ക്ക് പ്രാധാന്യം നല്‍കാത്തതുകൊണ്ടാകും ഈ ചിന്താഗതി. പലര്‍ക്കും സിനിമ ഒരു ഇടത്താവളമാണ്. തിലകന് പറ്റിയ റോള്‍ വന്നാല്‍ പരിഗണിക്കും.

സത്യന്‍ അന്തിക്കാട


PRO
അവളുടെ രാവുകളുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കേണ്ടെന്ന് എന്‍റെ മാതാപിതാക്കള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുതന്നെയാണ് എന്‍റെയും തീരുമാനം ഈ സിനിമയുടെ നിര്‍മ്മാതാവ് പി എച്ച് ഹമീദ് എന്നോട് ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ഇങ്ങനെ ഒരു സിനിമയുണ്ടെന്നോ അതില്‍ അഭിനയിക്കണമെന്നോ ഒരിക്കല്‍ പോലും അദ്ദേഹം പറഞ്ഞിരുന്നില്ല. മാധ്യമങ്ങളില്‍ നിന്നാണ് ഞാന്‍ ഇക്കാര്യം മനസിലാക്കിയത്.

ശ്വേത മേനോന്‍


PRO
എനിക്കു കിട്ടിയ ഭാഗ്യമാണ് ഇളൈഞ്ചനിലെ വേഷം പതിവു ശൈലികളില്‍ നിന്ന് മാറി നില്‍ക്കുന്ന വേറിട്ടൊരു കഥയാണ് ഇളൈഞ്ചന്‍. ഇനിയും ഇത്തരം നല്ല കഥയും മികച്ച സംവിധാനവും ഒത്തുവരുന്ന ഏത് ഭാഷാ ചിത്രങ്ങളിലും അഭിനയിക്കാന്‍ തയ്യാറാണ്.

രമ്യ നമ്പീശന്‍


PRO
മൂന്നാര്‍ ദൗത്യം നിലച്ചതില്‍ എനിക്ക് ദുഃഖമില്ല. മുഖ്യമന്ത്രിക്ക് ദു:ഖം വന്നാല്‍ എല്ലാവര്‍ക്കും ദുഃഖം വരണമെന്നില്ലല്ലോ? ദൗത്യം നിലച്ചുവെന്ന് പറയുന്നതുതന്നെ ശരിയല്ല. അത് തുടരും. അവിടെ കൈയേറിയതൊക്കെ വന്‍തോക്കുകളാണ്. സി.പി.ഐ അവിടെ ഒരു വരാന്ത ഇറക്കിക്കെട്ടിയതേയുള്ളൂ.

സി ദിവാകരന്‍


PRO
പുതിയ സിനിമയ്ക്ക് അഡ്വാന്‍സ് വാങ്ങിക്കഴിഞ്ഞു. അതിനെതിരെ ആരെങ്കിലും വാളുമായി വന്നാല്‍ തിരിച്ചുവെട്ടും‍. ശ്രീനാഥിന്റെ മരണശേഷം വീട്ടിലെത്തിയ സിനിമാ പ്രവര്‍ത്തകരില്‍ ഒരാള്‍ പൂജപ്പുരക്കാരനാണ്. ഒരു മുന്‍മന്ത്രിയുടെ അടുത്തയാളാണയാള്‍. ശ്രീനാഥിന്റെ ഭാര്യ കരഞ്ഞപ്പോള്‍ എന്തെങ്കിലും ഗുളിക കൊടുത്ത് മയക്കാനാണ് അയാള്‍ ആവശ്യപ്പെട്ടത്


Dialogue of the week | നടിമാര്‍ക്ക് ആത്മാര്‍ത്ഥതയില്ല

Saturday, May 29, 2010

നിശാപാര്‍ട്ടികള്‍ക്ക് പോയിട്ടില്ല: സച്ചിന്‍

ഐ പി എല്‍ മത്സരങ്ങള്‍ക്ക് ശേഷം നടന്നിരുന്ന നിശാപാര്‍ട്ടികളില്‍ താനൊരിക്കലും പങ്കെടുത്തിരുന്നില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു. അടുത്ത മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ വേണ്ടി മാത്രമാ‍ണ് ഇത്തരം പാര്‍ട്ടികളില്‍ നിന്ന് താന്‍ വിട്ടുനിന്നതെന്നും സച്ചിന്‍ പറഞ്ഞു.

ഐ പി എല്‍ പാര്‍ട്ടികള്‍ താരങ്ങളുടെ പ്രകടനത്തെ ബാധിച്ചുവെന്ന നായകന്‍ ധോനിയുടേയും മറ്റു ചില പ്രമുഖ താരങ്ങളുടെയും വാദങ്ങളെ ന്യായീകരിക്കുന്നതാണ് സച്ചിന്റെ പ്രസ്താവന. നിശാപാര്‍ട്ടികള്‍ക്കല്ല മത്സരങ്ങള്‍ക്കാണ്‌ പ്രാധാന്യം നല്‍കേണ്ടതെന്ന്‌ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അഭിപ്രായപ്പെട്ടു. പൂനെയില്‍ ഒരു സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സച്ചിന്‍.

നിശാപാര്‍ട്ടികളാണ്‌ താരങ്ങളുടെ മോശം പ്രകടനത്തിന്‌ കാരണമെന്ന വാദം ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്‌. മറ്റുള്ള താരങ്ങളെപ്പറ്റി സംസാരിക്കാന്‍ താന്‍ ഒരുക്കമല്ലെന്നും ലിറ്റില്‍ മാസ്റ്റര്‍ പറഞ്ഞു. ക്രിക്കറ്റ്‌ താരങ്ങള്‍ എന്ന നിലയില്‍ മത്സരത്തില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണം. വരാന്‍ പോകുന്ന മത്സരങ്ങളില്‍ ശ്രദ്ധിക്കാനാണ്‌ എല്ലാവരും ശ്രമിക്കേണ്ടതെന്നും സച്ചിന്‍ പറഞ്ഞു

നക്സലുകള്‍ വേണ്ടപ്പെട്ടവരല്ല


PTI
നക്സല്‍ ഭീഷണി ഇന്ത്യയുടെ ഏറ്റവും വലിയ ആഭ്യന്തര പ്രശ്നമാണെന്ന് രണ്ടാം യുപി‌എ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിലും പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് സമ്മതിക്കുകയുണ്ടായി. ഇനിയും ഒരു ദണ്ഡേവാഡ ആവര്‍ത്തിക്കുകയില്ല എന്നും പ്രധാനമന്ത്രി വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ ഔദ്യോഗിക മാധ്യമ സമ്മേളനത്തില്‍ ഉറപ്പ് നല്‍കി. എന്നാല്‍ രാഷ്ട്രീയ ഉറപ്പുകള്‍ക്ക് ബലമില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് മാവോ വിമതര്‍ വീണ്ടും ആഞ്ഞടിച്ചിരിക്കുകയാണ്, ദണ്ഡേവാഡയെക്കാള്‍ കൂടുതല്‍ ജീവന്‍ അപഹരിച്ചുകൊണ്ട്, വീണ്ടും പൊതുജനങ്ങളെ ഇരയാക്കിക്കൊണ്ട്.

പശ്ചിമബംഗാളിലെ ഝാര്‍ഗ്രാമില്‍ വെള്ളിയാഴ്ച വെളുപ്പിന് നടന്ന ട്രെയിനപകടത്തിനു കാരണം മാവോയിസ്റ്റുകള്‍ നടത്തിയ സ്ഫോടനമാണെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച റയില്‍‌വെ മന്ത്രി പറഞ്ഞു എങ്കിലും ആഭ്യന്തര മന്ത്രി പി ചിദംബരവും പശ്ചിമ ബംഗാളിന്റെ പ്രതിനിധിയും കേന്ദ്ര ധനകാര്യമന്ത്രിയുമായ പ്രണാബ് മുഖര്‍ജിയും അപകടകാരണത്തെ കുറിച്ച് വ്യക്തമായൊന്നും പറയാന്‍ തുനിഞ്ഞില്ല. അന്വേഷണത്തിനു ശേഷം പ്രതികരിക്കാമെന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ നിലപാട് എടുത്തതിനു പിന്നില്‍ കോണ്‍ഗ്രസും യുപി‌എ ഘടകകക്ഷികളും തമ്മില്‍ പരമപ്രധാനമായ കാര്യങ്ങളില്‍ പോലും യോജിപ്പില്ല എന്ന വസ്തുതയാണോ വ്യക്തമാക്കുന്നത്?

ഒരു മാസത്തിനിടയ്ക്ക് രണ്ട് തവണ പൊതുജനങ്ങളെ ലക്‍ഷ്യമിട്ട് വന്‍ ആക്രമണം നടത്തിയ വിമതര്‍ക്ക് നേരെ സര്‍ക്കാര്‍ ശക്തമായ പ്രതിരോധം നടത്താത്തതെന്ത്? സംസ്ഥാന സര്‍ക്കാരുകളാണോ ഇക്കാര്യത്തില്‍ പൂര്‍ണ ഉത്തരവാദികള്‍? എന്തായാലും, നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണവിജയം കൈവരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്നാണ് വിമതര്‍ നിരന്തരം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ സൂചിപ്പിക്കുന്നത്. ഈ സൂചനകള്‍ രാഷ്ട്രീയ ഭേദമില്ലാതെ ഒത്തൊരുമയോടെ ഇന്ത്യ പ്രാവര്‍ത്തികമാക്കേണ്ട സമയവും ഇതു തന്നെയാണ്.

"Naxals are not friends" | നക്സലുകള്‍ വേണ്ടപ്പെട്ടവരല്ല

നഗ്നചിത്രം കാണിച്ച് ഭീഷണി: അന്വേഷണം ബാംഗ്ലൂരിലേക്കും


PRO
സ്വകാര്യ ബാങ്ക് ജീവനക്കാരിയുടെ നഗ്നചിത്രങ്ങള്‍ ഒളിക്യാമറ പകര്‍ത്തുകയും തുടര്‍ന്ന് യുവതിയെ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. യുവതിയെ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി 46 ലക്ഷം രുപ സംഘം തട്ടിയെടുത്തിരുന്നു. ബിസിനസ് ആവശ്യത്തിനു ബാംഗ്ലൂരില്‍ പോയപ്പോള്‍ അവിടെ വെച്ചാണ് യുവതിയുടെ ചിത്രങ്ങള്‍ മൂന്നംഗ സംഘം ഒളിക്യാമറയില്‍ പകര്‍ത്തിയത്. ഇക്കാരണത്താലാണ് ഇപ്പോള്‍ അന്വേഷണം ബാംഗ്ലൂരിലേക്കും നീട്ടിയിരിക്കുന്നത്. സംഭവത്തില്‍ സനോജ് എന്ന യുവാവ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അഡീഷണല്‍ എസ്ഐ എം ആര്‍ ബിജുവിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. യുവതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുവാവിന്‍റെ രേഖാചിത്രം തയ്യാറാക്കാന്‍ പൊലീസ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. 2009 ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് യുവതിയില്‍ നിന്നു പ്രതികള്‍ 46 ലക്ഷം രൂപ തട്ടിയെടുത്തത്. 2009 മേയില്‍ ബിസിനസ് ആവശ്യത്തിനു യുവതി ബംഗ്ലൂരില്‍ പോയിരുന്നു. അവിടെ നിന്നു തിരിച്ചെത്തിയ യുവതിക്ക് 2009 സെപ്തംബറില്‍ യുവതിയുടെ അഞ്ചു നഗ്‌നഫോട്ടോ അടങ്ങിയ കൊറിയര്‍ ലഭിക്കുകയായിരുന്നു. അഞ്ചു ഫോട്ടോകളില്‍ ഒരു ഫോട്ടോയുടെ പിറകില്‍ ഒരു മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തുകയും ഈ നമ്പറില്‍ കോണ്‍ടാക്ട് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

ഫോട്ടോയില്‍ നല്കിയ നമ്പറില്‍ വിളിച്ചപ്പോള്‍ ഒരു കോടിരൂപ നല്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. രൂപ നല്കിയില്ലെങ്കില്‍ ചിത്രം ഇന്‍റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് പല ഘട്ടങ്ങളിലായി 46 ലക്ഷം രൂപ കൊടുത്തത്തായി യുവതി പറയുന്നു. 2009 നവംബര്‍ 20ന് അവസാനമായി എട്ടു ലക്ഷം രൂപ കൊടുത്തു. ഈ പണം കൊടുത്തപ്പോള്‍ ഇനി ഭീഷണിപ്പെടുത്തരുതെന്നു പറഞ്ഞെങ്കിലും പിന്നെയും ഭീഷണി തുടരുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ആണ് യുവതി പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായത്

Blackmailing: Probe to Banglore also | നഗ്നചിത്രം കാണിച്ച് ഭീഷണി: അന്വേഷണം ബാംഗ്ലൂരിലേക്കും

ചൈനയില്‍ അതിവേഗ ട്രെയിന്‍ തയ്യാര്‍!


PRO
‘380 എ’ എന്ന പേര് ഉടന്‍ തന്നെ ചൈനീസ് ട്രെയിന്‍ യാത്രക്കാര്‍ക്കിടയില്‍ വേഗത്തിന്റെ പര്യായമാവും. ചിലിന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചാംഗ്ചുനില്‍ ചൈനയിലെ ആദ്യ അതിവേഗ ട്രെയിനായ ‘380 എ’ യുടെ നിര്‍മ്മാണം പൂര്‍ത്തിയായി.

അതിവേഗ ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 380 കിലോ മീറ്റര്‍ ആയിരിക്കുമെന്ന് ട്രെയിന്‍ നിര്‍മ്മിച്ച ചാംഗ്ചുന്‍ റെയില്‍‌വെ വെഹിക്കിള്‍സ് കമ്പനി അധികൃതര്‍ അറിയിക്കുന്നു.

ചൈനീസ് യാത്രക്കാര്‍ക്ക് ആദ്യമായി അതിവേഗ ട്രെയിന്‍ യാത്ര തരപ്പെടുന്നത് ബീജിംഗ്-ഷാം‌ഗായി റൂട്ടിലായിരിക്കും. ഇപ്പോള്‍ പണി പുരോഗമിച്ചുകൊണ്ടിരുക്കുന്ന അതിവേഗ പാത 2011 മുതല്‍ ഗതാഗതത്തിനു തുറന്നുകൊടുക്കും.

നൂറ് അതിവേഗ 380 എ ട്രെയിനുകള്‍ക്ക് കൂടി ചൈനീസ് റയില്‍‌വെ മന്ത്രാലയം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്

Production Of Fastest High-Speed Train Completed | ചൈനയില്‍ അതിവേഗ ട്രെയിന്‍ തയ്യാര്‍!

കാമുകീകാമുകന്‍‌മാരെ എറിഞ്ഞുകൊന്നു!

ജാതി സമ്പ്രദായത്തെ വകവയ്ക്കാതെ ഒളിച്ചോടിയതിന് ഒരു പെണ്‍കുട്ടിയെയും കാമുകനെയും ബന്ധുക്കള്‍ എറിഞ്ഞു കൊന്നു! ആന്ധ്രയിലെ നിസാമബാദ് ജില്ലയിലെ തവാടി മണ്ഡലില്‍ ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.

ഹരിയാനയിലെ അഭിമാനക്കൊലപാതകത്തിനോടു സാമ്യമുള്ള ക്രൂരമായ പ്രവര്‍ത്തി ചെയ്തത് പെണ്‍കുട്ടിയുടെ ബന്ധുക്കളാണെന്ന് പൊലീസ് പറയുന്നു. സ്വപ്ന റെഡ്ഡി (22) എന്ന പെണ്‍കുട്ടിയും ശ്രീനിവാസ് (32) എന്ന വിവാഹിതനായ പുരുഷനും തമ്മിലുള്ള പ്രണയത്തിനാണ് ദാരുണമായ അന്ത്യം സംഭവിച്ചത്.

ഒരു വര്‍ഷം മുമ്പ് സ്വപ്നയും ശ്രീനിവാസും ഒളിച്ചോടിയിരുന്നു. എന്നാല്‍, മൂന്ന് മാസം കഴിഞ്ഞ് സ്വപ്ന തിരികെ വന്നു. ആരുടെ ഒപ്പമാണ് സ്വപ്ന ഒളിച്ചോടിയതെന്ന് അന്ന് ബന്ധുക്കള്‍ക്ക് വ്യക്തമായിരുന്നില്ല. എന്നാല്‍, ഇത്തവണ ശ്രീനിവാസും സ്വപ്നയ്ക്കൊപ്പം അപ്രത്യക്ഷനായത് ബന്ധുക്കള്‍ ശ്രദ്ധിച്ചിരുന്നു.

ഒരാഴ്ച മുമ്പ് ഇവര്‍ തിരികെയെത്തി ഒരുമിച്ച് താമസമാരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇവര്‍ വിവാഹിതരാണോ എന്ന് വ്യക്തമല്ല. അതേസമയം, ശ്രീനിവാസിന്റെ ഭാര്യ ഇവര്‍ തമ്മിലുള്ള ബന്ധത്തിന് എതിരല്ലായിരുന്നു.

സ്വപ്നയെയും ശ്രീനിവാസിനെയും അവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് വലിച്ച് പുറത്തിട്ടായിരുന്നു എറിഞ്ഞ് കൊന്നത്. സംഭവത്തെ തുടര്‍ന്ന് ഗ്രാമത്തില്‍ പൊലീസ് പിക്കറ്റ് പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്

ട്രെയിനപകടം: മരണ സംഖ്യ ഉയരുന്നു

പശ്ചിമ ബംഗാളിലെ ഝാര്‍ഗ്രാമില്‍ മാവോയിസ്റ്റ് ആക്രമണത്തെ തുടര്‍ന്നുണ്ടായ ട്രെയിനപകടത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയി ഉയര്‍ന്നു. ബോഗികള്‍ക്കുള്ളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് സൂചന. മരണ സംഖ്യ നൂറ് കവിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഖേമസൊലി, സര്‍ദിയ സ്റ്റേഷനുകള്‍ക്കിടയിലുള്ള പാളം നക്സലുകള്‍ തകര്‍ത്തതാണ് അപകടകാരണമായത്. പാളം തെറ്റിയ ജ്ഞാനേശ്വരി എക്സ്പ്രസ് ട്രെയില്‍ അടുത്ത ട്രാക്കിലൂടെ വരികയായിരുന്ന ചരക്ക് തീവണ്ടിക്കു മുന്നില്‍ പെട്ടതാണ് അപകടം കൂടുതല്‍ ഗുരുതരമാക്കിയത്.

കഴിഞ്ഞ ദിവസം നടന്ന അപകടത്തെ തുടര്‍ന്ന് നക്സല്‍ ബാധിത പ്രദേശര്‍ത്തു കൂടിയുള്ള രാത്രി യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് റയില്‍‌വെ പ്രഖ്യാപിച്ചു. അതേസമയം, ആവശ്യമായ സുരക്ഷ നല്‍കിയില്ല എങ്കില്‍ ഈ പ്രദേശങ്ങളിലൂടെയുള്ള സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുമെന്ന് എഞ്ചിന്‍ ഡ്രൈവര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Train derail: Death toll rising | ട്രെയിനപകടം: മരണ സംഖ്യ ഉയരുന്നു
Padmavati Express set on fire | പദ്മാവതി എക്സ്പ്രസിനു തീവച്ചു
Railway tightens security for night services | റയില്‍‌വെ സുരക്ഷ ശക്തമാക്കുന്നു
Train derei, death toll rising | മരണം കൂടുന്നു, ഉത്തരവാദിത്തം പിസിപി‌എയ്ക്ക്
Bomb scare in Orissa rail tracks | ബോംബ് ഭീഷണി: ഒറീസയില്‍ ട്രെയിനുകള്‍ വൈകി
Accident: Six died in Kottayam | കാര്‍ പുഴയിലേക്ക് മറിഞ്ഞ് ആറു മരണം
BJP Harthal in Kannur tomorrow | കണ്ണൂരില്‍ നാളെ ബിജെപി ഹര്‍ത്താല്‍
Two BJP workers killed in New Mahi | ബോംബേറ്: ന്യൂമാഹിയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു
Mullapperiyar: MDMK besiege the road | മുല്ലപ്പെരിയാര്‍: എംഡിഎംകെ ഉപരോധം ആരംഭിച്ചു
Govt:banned travel to TN | രണ്ടുമണിക്കൂര്‍ നേരത്തേക്ക് തമിഴ്നാട്ടിലേക്ക് യാത്ര വേണ്ട
Vaico against Kerala govt: | വെള്ളം നിഷേധിച്ചാല്‍ നിയമം കൈയിലെടുക്കും: വൈക്കോ

എല്ലാ പഞ്ചായത്തുകളിലും ബ്രോഡ് ബാന്‍ഡ്

രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ഇന്‍റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് സംവിധാനം കൊണ്ടുവരുമെന്ന് നാഷണല്‍ നോളജ് കമ്മീഷന്‍ ചെയര്‍മാന്‍ സാം പിത്രോദ പറഞ്ഞു. രാജ്യത്തെ 250,000 പഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് സംവിധാനം ഉടന്‍ തന്നെ നടപ്പിലാക്കും. ഇതിനായുള്ള പദ്ധതികള്‍ തയ്യാറായി വരികയാണെന്നും അദ്ദേഹം അറിയിച്ചു.

അടുത്ത 18-24 മാസത്തിനുള്ളില്‍ രാജ്യത്തെ 250,000 പഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് കണക്‍ഷന്‍ ലഭിക്കുമെന്ന് പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഇന്‍ഫ്രസ്ട്രക്ചര്‍ വിഭാഗത്തിന്റെ വക്താവ് കൂടിയായ പിത്രോദ പറഞ്ഞു. ഇതിനായി ഏകദേശം 9,000 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂണിവേഴ്സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടില്‍ ഉല്‍പ്പെടുത്തിയാണ് ഇതിനായി പദ്ധതി തയ്യാറാക്കുന്നത്.

നിലവില്‍ ഇന്ത്യയില്‍ പത്ത് ദശലക്ഷം ബ്രോഡ്ബാന്‍ഡ് കണക്‍ഷണുകളുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത് നൂറ് ദശലക്ഷമായി വര്‍ധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക മേഖലയിലെ വളര്‍ച്ചയ്ക്ക് മികച്ച ബ്രോഡ്ബാന്‍ഡ് സേവനം അത്യാവശ്യമാണ്. ത്രീജിയ്ക്ക് ശേഷം ഫോര്‍ജി കൂടി എത്തുന്നതോടെ ബ്രോഡ്ബാന്‍ഡ് സേവനത്തില്‍ വലിയ വിപ്ലവം തന്നെ സൃഷ്ടിക്കാനായേക്കും.

'All panchayats to be broadband connected in 2 years' | എല്ലാ പഞ്ചായത്തുകളിലും ബ്രോഡ് ബാന്‍ഡ്
4G services by next yr: Telecom Commission official | ഫോര്‍ജി സേവനങ്ങള്‍ അടുത്ത വര്‍ഷം
SAIL net up over 40% in Jan-Mar | സെയില്‍ അറ്റാദായത്തില്‍ വന്‍ മുന്നേറ്റം

ഓണ്‍ലൈന്‍ ശക്തിപ്രകടനത്തിന് ഒരു സഖ്യം


PRO
PRO
ലോകത്തിലെ ഏറ്റവും വലിയ സെല്‍‌ഫോണ്‍ നിര്‍മാതാക്കളായ നോകിയയും ഇന്‍റര്‍നെറ്റ് ഭീമന്‍ യാഹുവും പുതിയ സഖ്യത്തിലേര്‍പ്പെട്ടു. തങ്ങളുടെ ഓണ്‍‌ലൈന്‍ സേവന പ്ലാറ്റ്‌ഫോം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഇരു കമ്പനികളും തന്ത്രപ്രധാനമായ കരാറിലേര്‍പ്പെട്ടിരിക്കുന്നത്.

പുതിയ സഹകരണത്തിന്‍റെ അടിസ്ഥാനത്തില്‍ ഇ-മെയില്‍, ഇന്‍സ്റ്റന്‍റ് മെസേജിംഗ്‍, മാപ്പുകള്‍, നാവിഗേഷന്‍ സേവനങ്ങള്‍ തുടങ്ങിയവയിലുള്ള മികവ് ഇരു കമ്പനികളും പരസ്പരം പ്രയോജനപ്പെടുത്തും. യാഹുവിന്‍റെ മാപ്പുകളും നാവിഗേഷന്‍ സേവനങ്ങളും ഇന്‍റഗ്രേറ്റിംഗ് ഒവി മാപ്പുകളും ആഗോളതലത്തില്‍ വിതരണം ചെയ്യാനുള്ള അധികാരം നോകിയയ്ക്കായിരിക്കും.

അതേസമയം നോകിയയുടെ ഒവി മെയില്‍, ഒവി ചാറ്റ് സേവനങ്ങള്‍ തുടങ്ങിയവ യാഹു ആയിരിക്കും വിതരണം ചെയ്യുക. ഇരു കമ്പനികളും സംയുക്തമായി നല്‍കുന്ന “സെലക്‍റ്റ്” എന്ന സേവനം 2011 മുതല്‍ ആഗോള തലത്തില്‍ ലഭ്യമാകുമെന്ന് നോകിയ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ അറിയിച്ചു.

Yahoo, Nokia Join Hands | ഓണ്‍ലൈന്‍ ശക്തിപ്രകടനത്തിന് ഒരു സഖ്യം

Friday, May 28, 2010

ആത്മഹത്യ തടയാന്‍ ഫോക്സ്കോണ്‍ ശമ്പളം ഉയര്‍ത്തുന്നു

തൊഴിലാളികളുടെ ആത്മഹത്യ മൂലം പ്രതിക്കൂട്ടിലായ ഫോക്സ്കോണ്‍ കമ്പനി ശമ്പള വര്‍ദ്ധനയിലൂടെ തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ ഒരുങ്ങുന്നു. ഫോക്സ്കോണിന്‍റെ ഉടമസ്ഥരായ തായ്‌വാനിലെ ഹോണ്‍ ഹായ് പ്രസിഷന്‍ ഇന്‍ഡസ്ട്രി കമ്പനി ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുത്തതായാണ് വിവരം. ഇരുപത് ശതമാനം വരെ ശമ്പള വര്‍ദ്ധന അനുവദിക്കാനാണ് തീരുമാനമെന്നാണ് സൂചന. 

ഹോണ്‍ ഹായ് വക്താവ് എഡ്മുണ്ട് ഡിങ് ആണ് ശമ്പള വര്‍ദ്ധനയ്ക്ക് കമ്പനി തയ്യാറെടുക്കുന്നുവെന്ന സൂചന നല്‍കിയത്. എന്നാല്‍ എത്ര ശതമാനമാണ് വര്‍ദ്ധനയെന്നോ എന്ന് മുതലാണ് നടപ്പില്‍ വരികയെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല. ഈ വര്‍ഷം ഇതുവരെ പത്ത് തൊഴിലാളികള്‍ ഫോക്സ്കോണില്‍ ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ദക്ഷിണ ചൈനയിലെ കമ്പനിയുടെ ശാഖയില്‍ ഒരു തൊഴിലാളി ഏഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു.

ഇത് കൂടാതെ കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഒരാള്‍ തക്കസമയത്ത് ചികിത്സ കിട്ടിയതിനാല്‍ രക്ഷപെടുകയായിരുന്നു. ആത്മഹത്യകള്‍ തുടര്‍ക്കഥയായതോടെ തൊഴിലാളി പ്രശ്നങ്ങള്‍ ഉയര്‍ത്തി കമ്പനിക്കെതിരെ പ്രതിഷേധവും വ്യാപകമായിരുന്നു. ശമ്പള വര്‍ദ്ധന ആത്മഹത്യാ പ്രവണത നിയന്ത്രിക്കുന്നതിന് സഹായകമാകുമെന്നും എഡ്മുണ്ട് ഡിങ് പ്രതീക്ഷ പ്രകടിപ്പിച്ചു. 

ആപ്പിള്‍, സോണി എറിക്സണ്‍, ഡെല്‍, നോകിയ തുടങ്ങിയ കമ്പനികള്‍ ടെക്നോളജി കമ്പനിയായ ഫോക്സ്കോണിന്‍റെ സേവനം സ്ഥിരമായി തേടുന്ന കമ്പനികളാണ്. എന്നാല്‍ തൊഴിലാളി ആത്മഹത്യകള്‍ തുടര്‍ക്കഥയായതോടെ ഫോക്സ്കോണുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഇവരില്‍ പലരും തുനിഞ്ഞിരുന്നു. ഫോക്സ്കോണിലെ തൊഴില്‍ സാഹചര്യം പരിശോധിക്കുമെന്നും ഈ കമ്പനികള്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഫോക്സ്കോണിന്‍റെ തീരുമാനം

ലോകം ആ വേദനകള്‍ കണ്ടു

താലിബാന്‍ ഭരണാധികാരികള്‍ അഫ്ഗാനില്‍ കടുത്ത വിലക്കുകളാണ് ഏര്‍പ്പെടുത്തിയിരുന്നത്.  സിനിമ, ടെലിവിഷന്‍ എന്തിന് ഫോട്ടോഗ്രാഫി പോലും വിലക്കപ്പെട്ടു.  ആവിഷ്കാര സ്വാതന്ത്ര്യത്തിന് പാടേ വിലങ്ങിട്ട ഒരു രാജ്യത്ത് രഹസ്യമായി കടന്നു ചെന്നാണ് മഖ്മല്‍ ബാഫ് 'കണ്ടഹാര്‍' എന്ന ചിത്രം ഒരുക്കിയത്.

."ഒരിക്കല്‍ ലോകം നിങ്ങളുടെ പ്രശ്നങ്ങളും വേദനകളും കാണും" - സിനിമയുടെ തുടക്കത്തില്‍ ഒരു കഥാപാത്രം അഫ്ഗാന്‍ അഭയാര്‍ത്ഥികളോട് ഇങ്ങനെ പറയുന്നുണ്ട്.  അത് വാസ്തവമായി.  വേള്‍ഡ് ട്രേഡ് സെന്‍ററിന് നേരെ നടന്ന ചാവേര്‍ ആക്രമണത്തോടെ അഫ്ഗാനിസ്ഥാനും താലിബാന്‍ ഭരണകൂടവും ലോകത്തിന്‍റെ നോട്ടപ്പുള്ളികളായി.  അഫ്ഗാന്‍ ജനതയുടെ ദുരിതദൃശ്യങ്ങളില്‍ ലോകം നടുങ്ങി.

'കണ്ടഹാറില്‍' ഹെലികോപ്ടറില്‍ നിന്ന് പാരച്യൂട്ടുകള്‍ വഴി താഴെ വീഴുന്ന കൃത്രിമ കാലുകള്‍ കൈക്കലാക്കാന്‍ ഒറ്റക്കാലിലും ഊന്നുവടികളിലും കുതിക്കുന്ന ഹതഭാഗ്യരുടെ ആ ഒറ്റദൃശ്യം മതി ഒരു ജനതയുടെ സകല ദുരന്താവസ്ഥകളും ഒപ്പിയെടുത്ത് കാട്ടിത്തരാന്‍.

ചിത്രീകരണം കൂടുതലും നടന്നത് ഇറാനിലാണ്.  ചില സീനുകള്‍ രഹസ്യമായി അഫ്ഗാനിസ്ഥാനില്‍വച്ചും.  2001-ല്‍ കാന്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും 'കണ്ടഹാര്‍' വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.9/11 ഭീകരാക്രമണ സംഭവത്തിനു ശേഷം ലോകമെങ്ങും ചര്‍ച്ചചെയ്യപ്പെടാന്‍ തുടങ്ങി.  യുനെസ്കോയുടെ ഫ്രെഡറികോ ഫെല്ലിനി പുരസ്കാരത്തിന് ചിത്രം അര്‍ഹമായിട്ടുണ്ട്.
(കഥ മാസിക - 2010 ജൂണ്‍ - ലക്കം 386)

‘രാത്രി മാത്രം എഴുതുന്ന കോവിലന്‍’


Kovilan
PRO
PRO
കണ്ടാണശ്ശേരിക്കാരുടെ കഥപറഞ്ഞ്‌ മലയാള സാഹിത്യത്തില്‍ സ്വന്തമായൊരു തട്ടകമുണ്ടാക്കിയ എഴുത്തുകാരാനാണ്‌ കോവിലന്‍. 'എമൈനസ്‌ ബി' യിലൂടെ പട്ടാളക്കാരുടെ ഇതിഹാസം സാഹിത്യത്തില്‍ അവതരിപ്പിച്ചതും കോവിലനാണ്‌. അതിഭാവുകത്വത്തിന്റെ സ്പര്‍ശമേല്‍ക്കാത്ത ആ കഥകളെപ്പോലെയാണ്‌ അദ്ദേഹത്തിന്റെ ജീവിതരീതിയും എഴുത്തിലൂടെ ജീവിതത്തിലും ഗ്രാമത്തിലും ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത ആ വിശുദ്ധിയും നന്മയും കാത്തു സൂക്ഷിക്കുന്ന കോവിലന്‍ സംസാരിക്കുന്നു.

താങ്കള്‍ എഴുത്തുകാരനായതെങ്ങിനെയാണ്‌?

മുമ്പ് ഞാന്‍ എന്തു ചെയ്തോ അതിന്റെ പേരിലാ ഞാനിപ്പോള്‍ ജീവിക്കുന്നത്‌. ഇന്നും വലിയ മാറ്റമില്ല. മനസ്‌ പോയിട്ടുമില്ല. സമ്പത്തിന്റെ കാലം. എനിക്കതില്‍ വലിയ താല്‍പര്യമില്ല. ഞാന്‍ ഇങ്ങനെ എഴുത്തുകാരനായിപ്പോയിപ്പോയല്ലോ എന്നുള്ള ചിന്തയുമില്ല. ഇങ്ങനെയാകാനാണ്‌ ഞാന്‍ കഷ്ടപ്പെട്ടത്‌. എനിക്കെഴുതാന്‍ കഴിയുമോ. എഴുത്തുകാരനായില്ലെങ്കില്‍ എന്തിനു ജീവിക്കണം. എന്നൊക്കെ ചിന്തിച്ചുപോയ ഒരു കാലമുണ്ട്‌. ജീവിത വരുമാനത്തിനായി പട്ടാളയൂണിഫോമിടേണ്ടി വന്നപ്പോഴാണത്‌. എങ്കിലും സിജെ തോമസും മറ്റും സഹായിച്ച്‌ ഞാനൊരു എഴുത്തകാരനായി ഒപ്പം പട്ടാളക്കാരനായിരുന്നു.

ഇപ്പോള്‍ അധികം എഴുതിക്കാണാറില്ലല്ലോ?

എനിക്കുതോന്നുമ്പോള്‍ എഴുതും. അസുഖം വന്നശേഷം എഴുത്തു തീരെ കുറഞ്ഞു. സെര്‍വിക്കല്‍ സ്പോണ്ടിലോസിസ്‌. കഴുത്ത്‌ കുനിക്കാന്‍ കഴിയില്ല. പട്ടയിടുന്നുണ്ട്‌. തട്ടകം എഴുതുന്നസമയത്താണ്‌ അസുഖം വന്നത്‌. ദിവസം അഞ്ചു തവണ അസുഖം വന്നപ്പോ എഴുത്തുനിറുത്തി. ഇപ്പോള്‍ എന്തെങ്കിലും എഴുതാനുണ്ടെങ്കില്‍ പറഞ്ഞുകൊടുത്ത് ആണെഴുതുന്നത്‌. വിധിക്കു കീഴടങ്ങുക എന്നത്‌ എനിക്ക്‌ ആലോചിക്കാനേ കഴിയില്ല. പക്ഷേ ഞാന്‍ ഇതിനു കീഴടങ്ങി.

കേന്ദ്ര അക്കാദമി അവാര്‍ഡു ലഭിച്ച തട്ടകത്തെക്കുറിച്ച്‌ വിശദീകരിക്കാമോ?

നേവിയിലും പട്ടാളത്തിലും വഴി തിരഞ്ഞതുകൊണ്ടായിരിക്കും കണ്ടാണിശ്ശേരിയുടെ കഥകള്‍ ഞാന്‍ കുറച്ചേ എഴുതിയുട്ടുള്ളൂ. നാല്‍പതുവര്‍ഷം മുമ്പേ എന്റെ ഉള്ളി ല്‍ ഈ കഥ ഉണ്ടായിരുന്നിരിക്കണം. അടുപ്പമുള്ളവരെക്കുറിച്ച്‌ ഞാനെഴുതിയിട്ടില്ല. അങ്ങനെ അവസാനം എഴുതാന്‍ വേണ്ടി മാറ്റിവച്ചിരുന്നതാണ് ഈ കഥ. ഒടുവില്‍ എഴുതിത്തുടങ്ങിയപ്പോ അസുഖവും വന്നു. വളരെ വിപുലവും ശിഥിലവും ഒരു ക്യാന്‍വാസിലെഴുതിയതാണ്‌ തട്ടകം. പഴയകഥകളും ഐതിഹ്യങ്ങളും ഇതില്‍ ധാരാളമുണ്ട്‌. എന്റെ നാടിന്റെ കഥയാണിത്‌.

എഴുത്തുകാരനെന്നാല്‍ എന്താണ്‌?

ഒരു എഴുത്തുകാരനെന്നാല്‍ പ്രധാനസംഗതി മനുഷ്യനെ പഠിക്കുക എന്നതാണ്‌ . ഞാന്‍ പഠിച്ചിട്ടുണ്ടെന്നല്ല. ശ്രമിക്കുന്നുവെന്നുമാത്രം. എത്രത്തോളം വിജയിച്ചു എന്നറിയില്ല.

ഇന്ത്യയെക്കുറിച്ചൊക്കെ ധാരാളമെഴുതിയിട്ടുണ്ടല്ലോ?

ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമ്മളൊന്നും ഹൈന്ദവല്‍ക്കരണത്തില്‍ എത്തില്ല. ഞാനല്‍പം സംസ്കൃതം പഠിച്ചിട്ടുണ്ട്‌. വാക്ക്‌ ഒരു പദം. അത്‌ ഒരു ധാതുവില്‍ നിന്നുണ്ടാകുന്നു. അതൊരുപക്ഷേ ആറ്റമോ, മോളിക്യൂളോ, ന്യൂക്ലിയസോ ആകാം. വാക്ക്‌ എന്നു പറഞ്ഞാല്‍ അതിനൊരു ധാതു ഉണ്ടായിരിക്കണം. ഹിന്ദുവെന്ന വാക്ക്‌ ഞാന്‍ പഠിച്ച സംസ്കൃതഭാഷയിലില്ല. ഹിന്ദുവെന്നു പറഞ്ഞാല്‍ ഹൈന്ദവം എന്നു പറയാം. ഹൈന്ദവ വല്‍ക്കരണം എന്നും പറയാം.

അത്‌ ഭാഷയുടെ കഴിവാണ്‌. അല്ലാതൊന്നുമില്ല. ഹിന്ദുവെന്ന വാക്ക്‌ ഏതു ധാതുവില്‍നിന്നുണ്ടായതാണ്‌. വിദേശികള്‍ ഇന്ത്യയില്‍ വന്നപ്പോള്‍ അവരുടെ ഭാഷയില്‍ ഉച്ചാരണമില്ലാത്തതിനാല്‍ സിന്ധ്‌ നദിയെ ഹിന്ദുവാക്കിയതാണ്‌. ഒടുവില്‍ അവര്‍ എളുപ്പത്തിനുണ്ടാക്കിയ വാക്ക്‌ നമ്മള്‍ ഏറ്റെടുക്കുന്നു. സ്വാതന്ത്ര്യം കിട്ടിയിട്ടും. നാം ഇന്നും അടിമകള്‍ തന്നെ. ജീവിതത്തെക്കുറിച്ച്‌, പ്രപഞ്ചത്തെക്കുറിച്ച്‌ ഒക്കെ ധാരാളം ഗഹനമായ ചിന്തകള്‍ ഉണ്ടായനാടാണിങ്ങനെ.

അടുത്ത പേജില്‍ വായിക്കുക ‘ഭാരതീയദൈവം വളരെ ഫ്രീലാന്‍സാണ്’

I will write only in night: Kovilan | ‘രാത്രി മാത്രം എഴുതുന്ന കോവിലന്‍’

ഇത് യഥാര്‍ത്ഥ സിംഹഗര്‍ജ്ജനം!


PRO
സണ്‍ പിക്ചേഴ്സ് തമിഴ് സിനിമയിലെ ഏറ്റവും വലിയ നിര്‍മ്മാണക്കമ്പനികളില്‍ ഒന്നാണ്. ബിഗ്ബജറ്റ് ക്വാളിറ്റി സിനിമകളാണ് സണ്‍ അവതരിപ്പിക്കുന്നതില്‍ മിക്കതും. അതുകൊണ്ടു തന്നെ ‘സണ്‍’ എന്ന ബ്രാന്‍ഡ് നോക്കി തിയേറ്ററുകളില്‍ എത്തുന്നവര്‍ കുറവല്ല. എന്നാല്‍ അടുത്തകാലത്തായി സണ്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്ന ചിത്രങ്ങള്‍ പലതും നിരാശപ്പെടുത്തുന്നതാണ്.

ഇക്കഴിഞ്ഞ റിലീസായ ‘സുറാ’ തന്നെ ഉദാഹരണം. താരപ്പകിട്ട് ബൂസ്റ്റ് ചെയ്യാന്‍ വേണ്ടിമാത്രം സൃഷ്ടിക്കപ്പെടുന്ന ഇത്തരം സിനിമകള്‍ സണ്‍ പിക്ചേഴ്സിന്‍റെ വിശ്വാസ്യത തകര്‍ക്കാനേ ഉപകരിക്കൂ. എന്തായാലും ഈ മുന്‍‌വിധി ഉള്ളിലുള്ളതുകൊണ്ട് സണ്‍ പിക്ചേഴ്സിന്‍റെ പുതിയ ചിത്രമായ ‘സിങ്കം’ കാണാന്‍ പോകുമ്പോള്‍ അധികം പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്നില്ല. എന്നാല്‍, ഇത് ചിത്രം വേറെയാണ്. ഗില്ലിക്കു ശേഷം, സാമിക്ക് ശേഷം, ഗജിനിക്ക് ശേഷം ഒരു ബിഗ് കൊമേഴ്സ്യല്‍ ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ - അതാണ് സിങ്കം!

സംവിധായകന്‍ ഹരി ഈ ചിത്രം ഒരുക്കിയിരിക്കുന്നത് കെട്ടുറപ്പുള്ള ഒരു തിരക്കഥയിന്‍‌മേലാണ്. സൂര്യയുടെ വണ്‍‌മാന്‍ ഷോയ്ക്കല്ല, കഥയ്ക്കാണ് പ്രധാനം. നായകന്‍റെ അലറിവിളിയും ആഘോഷവുമൊന്നുമല്ല. ഒരു കഥ വ്യത്യസ്തമായ ട്രീറ്റ്മെന്‍റ് നല്‍കി പ്രേക്ഷകരിലെത്തിച്ചിരിക്കുകയാണ്. ഈ ആക്ഷന്‍ ഡ്രാമ അതുകൊണ്ടുതന്നെ കാഴ്ചക്കാരെ ത്രില്ലടിപ്പിക്കുന്നു. ആദ്യപകുതിയിലെ ലൈറ്റ് ഗോയിംഗ് പിന്നീട് പതിയെ മാറുകയാ‍ണ്. സെക്കന്‍റ് ഹാഫില്‍ സിംഹം ഗര്‍ജ്ജിക്കുക തന്നെ ചെയ്യുന്നു.

നെല്ലൂര്‍ എന്ന ചെറുപട്ടണത്തിലെ ഇന്‍സ്പെക്ടറാണ് ദുരൈ‌സിങ്കം(സൂര്യ). അച്ഛന്‍റെ ആഗ്രഹപ്രകാരം പൊലീസ് യൂണിഫോം അണിയാന്‍ വിധിക്കപ്പെട്ടവന്‍. സത്യസന്ധനായ, ശാന്തസ്വഭാവമുള്ള ഒരു പൊലീസുകാരനാണ് അയാള്‍. ബിസിനസുകാരനായ നാസറിന്‍റെ മക്കള്‍ കാവ്യ(അനുഷ്ക)യും അനുജത്തി ദിവ്യ(പ്രിയ)യും വെക്കേഷന് നെല്ലൂരിലെത്തുകയാണ്. കാവ്യയും ദുരൈസിങ്കവും പ്രണയത്തിലാകുന്നു. കാര്യങ്ങള്‍ അങ്ങനെ സുഗമമായി പോകുന്നതിനിടയിലാണ് മയില്‍‌വാഹനം(പ്രകാശ്‌രാജ്) എന്ന കൊടിയ വില്ലന്‍റെ വരവ്.

Singam - Tamil Movie Review | ഇത് യഥാര്‍ത്ഥ സിംഹഗര്‍ജ്ജനം!

മനസാക്ഷിയുണ്ടെങ്കില്‍ മാറിനില്‍ക്കൂ

ലിവര്‍പൂളിന്‍റെ ദയനീയ സ്ഥിതിയില്‍ ക്ലബിന്‍റെ പഴയ ഉടമയായിരുന്ന ഡേവിഡ് മൂര്‍സിന് പരിതാപം. ക്ലബ് നോക്കിനടത്താന്‍ പറ്റില്ലെങ്കില്‍ പുതിയ ആരെയെങ്കിലും ഏല്‍പ്പിക്കണമെന്ന് ഇപ്പോഴത്തെ ഉടമസ്ഥരായ ജോര്‍ജ്ജ് ഗില്ലെറ്റിനോടും ടോം ഹിക്സിനോടും അദ്ദേഹം ആവശ്യപ്പെട്ടു.

“ടൈംസ്” പത്രത്തിനയച്ച ഒരു കത്തിലാണ് ഡേവിഡ് മൂര്‍സ് തന്‍റെ രോഷപ്രകടനം നടത്തിയത്. ഗില്ലറ്റും ഹിക്സും ഏറെ പ്രശസ്തമായ ഒരു സ്പോര്‍ട്സ് സ്ഥാപനത്തെ നശിപ്പിക്കുകയാണെന്ന് മുര്‍സ് ആരോപിക്കുന്നു. മനസാക്ഷിയുണ്ടെങ്കില്‍ അവര്‍ ചെയ്യേണ്ടത് ഇതില്‍ നിന്ന് മാറിനില്‍ക്കുകയും ക്ലബ് വേറെയാരെയെങ്കിലും ഏല്‍പ്പിക്കുകയുമാണ്.

മൂന്ന് വര്‍ഷം മുമ്പാണ് അമേരിക്കക്കാരായ ഗില്ലറ്റും ഹിക്സും 202 മില്യണ്‍ പൌണ്ടിന് ക്ലബ് ഏറ്റെടുത്തത്. ആ സമയത്ത് 88 മില്യണ്‍ പൌണ്ട് മാത്രമായിരുന്നു ക്ലബിന്‍റെ ബാധ്യതയെങ്കില്‍ ഇപ്പോള്‍ അത് 351 മില്യണ്‍ പൌണ്ടായി ഉയര്‍ന്നു.

ബാധ്യതകള്‍ ഉയര്‍ന വന്ന സാഹചര്യത്തില്‍ ക്ലബിനെ സ്നേഹിക്കുന്നവര്‍ക്കായി ഇത് വില്‍‌ക്കാന്‍ താന്‍ നിര്‍ബന്ധിതനാവുകയാരുന്നെന്ന് മൂര്‍സ് കത്തില്‍ വിശദീകരിക്കുന്നു. ഗില്ലറ്റിനേയും ഹിക്സിനേയും വിശ്വാസത്തിലെടുത്തുകൊണ്ടായിരുന്നു വില്‍‌പന നടത്തിയത്. എന്നാല്‍ അതിനനുസരിച്ച പ്രവര്‍ത്തനമല്ല ഇരുവരില്‍ നിന്നും പിന്നീടുണ്ടായത്.

താക്‍സിന്‍ ഷിനാവത്രയേയും ദുബായ് ഇന്‍റര്‍നാഷണല്‍ കാപിറ്റലിനെയും തള്ളിക്കൊണ്ടാണ് ലിവര്‍‌പൂള്‍ അമേരിക്കന്‍ കൈകളിലെത്തിയത്. ക്ലബിന്‍റെ താല്‍‌പര്യങ്ങള്‍ പരിഗണിക്കുന്നതില്‍ തന്‍റെ ഭാഗത്ത് തെറ്റുപറ്റിയെന്ന് സമ്മതിക്കുമ്പോഴും ഇതില്‍ ക്ഷമ ചോദിക്കാന്‍ മൂര്‍സ് തയ്യാറല്ല. അതേസമയം ക്ലബ് അമേരിക്കന്‍ കൈകളില്‍ എത്തിപ്പെട്ടതില്‍ താന്‍ പശ്ചാത്തപിക്കുന്നതായി മൂര്‍സ് അറിയിച്ചു

David Moores says Liverpool's US owners should 'stand aside' | മനസാക്ഷിയുണ്ടെങ്കില്‍ മാറിനില്‍ക്കൂ

ചിദംബരം ട്വീറ്റ് ചെയ്യണമെന്ന് മാലിക്


PRO
കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് ട്വിറ്ററില്‍ അംഗമാകാന്‍ പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കിന്റെ ക്ഷണം. ചിദംബരത്തിനെയും ട്വിറ്ററില്‍ അംഗമാക്കണം എന്ന ഒരു ഇന്ത്യന്‍ ഉപയോക്താവിന്റെ ശുപാര്‍ശയോട് മാലിക് പൂര്‍ണമായും യോജിക്കുകയായിരുന്നു.

മുഹമ്മദ് നബിയെ കുറിച്ചുള്ള അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ പ്രചരിച്ചതോടെ പാകിസ്ഥാനില്‍ ഫേസ്ബുക്ക് നിരോധിച്ചതു കാരണമാണ് മാലിക് ട്വിറ്ററിന്റെ മൈക്രോ ബ്ലോഗിംഗ് സൈറ്റില്‍ അംഗമായത്. ട്വീറ്റിംഗ് തുടങ്ങി ഒരാഴ്ച പിന്നിട്ടതോടെ 1,100 ഫോളോവേഴ്സിനെയാണ് മാലിക്കിന് ലഭിച്ചത്.

ആദ്യം മാലിക്കിന്റെ അക്കൌണ്ട് വ്യാജമാണെന്നായിരുന്നു ട്വിറ്റര്‍ ഉപയോക്താക്കള്‍ കരുതിയിരുന്നത്. എന്നാല്‍, അക്കൌണ്ട് വ്യാജമല്ല എന്ന് മന്ത്രി വ്യക്തമാക്കിയതോടെ അദ്ദേഹത്തിന് ഭീകര വിരുദ്ധ യുദ്ധത്തെ കുറിച്ചും ജമാത്ത് ഉദ്-ദാവ തലവന്‍ ഹഫിസ് സയീദിനെ കുറിച്ചും ഉള്ള ധാരാളം അന്വേഷണങ്ങള്‍ ലഭിച്ചു.

സയീദിനെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചതിനെ കുറിച്ച് ഒരു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ അന്വേഷണത്തിന് മന്ത്രി യുക്തിപരമായ മറുപടിയാണ് നല്‍കിയത്. സയീദിനെ മോചിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതാണെന്നും താന്‍ കോടതിവിധിയെ ബഹുമാനിക്കുന്നു എന്നുമായിരുന്നു മാലിക്കിന്റെ മറുപടി.

മുംബൈ ഭീകരാക്രമണത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും ഇന്ത്യന്‍ സര്‍ക്കാരും പാകിസ്ഥാനും ഈ വിഷയത്തില്‍ അടുത്ത് സഹകരിക്കുന്നുണ്ട് എന്നും ഒരു പാകിസ്ഥാന്‍കാരനും ഇന്ത്യക്കാരനും നടത്തിയ അന്വേഷണത്തിനു മറുപടിയായി മാലിക് പറയുന്നു.

കുറെക്കാലമായി ഇഴയുന്ന ഒരു അഭിമുഖത്തിന്റെ കാര്യം ഓര്‍മ്മിപ്പിച്ച മാധ്യമ പ്രവര്‍ത്തകനും മാലിക് വ്യക്തമായ മറുപടി നല്‍കി. അടുത്തമാസം മിക്കവാറും അതിനുള്ള അവസരമുണ്ടാകുമെന്നാണ് മാലിക് പരാതിക്കാരനോട് പറഞ്ഞിരിക്കുന്നത്.

ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തില്‍ യുട്യൂബിനും ഫേസ്ബുക്കിനും മേലുള്ള നിയന്ത്രണം ഭാഗികമാക്കാന്‍ താന്‍ നടത്തിയ ശ്രമം വിജയിച്ചു എന്നും മാലിക് പറയുന്നുണ്ട്.

Malik invites PC to Tweet | ചിദംബരം ട്വീറ്റ് ചെയ്യണമെന്ന് മാലിക്

പവിഴാധരങ്ങളിലും പുകയും വില്ലന്‍!


PRO
പുകവലിക്കുന്ന സ്ത്രീകളെയും മദ്യപിക്കുന്ന സ്ത്രീകളെയും ഇന്ത്യന്‍ സമൂഹത്തിന് അത്ര പരിചയം പോര. എന്നാല്‍, ഈ അപരിചിതത്വം ഇനി അധികകാലം തുടരില്ല എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

നമുക്ക് തൊട്ടു മുമ്പുള്ള തലമുറയിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പുകവലി തങ്ങളെ ബാധിക്കുന്ന കാര്യമേ അല്ലായിരുന്നു. ഇപ്പോളിതാ ഇന്ത്യന്‍ സ്ത്രീ സമൂഹത്തിലും സിഗരറ്റിന്റെ പുകവളയങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു.

സിഗരറ്റ് പുകച്ചു തള്ളുന്ന ഇന്ത്യന്‍ സ്ത്രീകളില്‍ ഏറ്റവും മുന്നില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരും ബിപി‌ഒ ഉദ്യോഗസ്ഥകളാണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഒരു പഠനത്തില്‍ പറയുന്നത്. പുകവലിക്കുന്ന പാശ്ചാത്യ ശൈലിയോട് ആരാധന പുലര്‍ത്തുന്ന വിദ്യാര്‍ത്ഥിനികളും സ്ത്രീ സമൂഹത്തിന്റെ അന്തരീക്ഷത്തില്‍ പുകയിലയുടെ മാലിന്യം നിറയ്ക്കുന്നു.

ഇന്ത്യയിലെ സ്ത്രീകളുടെ പുകവലിയുടെ ആധിക്യം പ്രതീക്ഷിക്കുന്നതിലും വളരെ അപ്പുറമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളില്‍ 8-35 ശതമാനം വരെ സിഗാറിലൂടെ ടെന്‍ഷന്‍ പുക ഊതിവിടുന്നവരാണത്രേ! ബിപിഒ ഉദ്യോഗസ്ഥകള്‍ തങ്ങളുടെ വ്യത്യസ്തമായ കോര്‍പ്പറേറ്റ് സംസ്കാരം ആഘോഷിക്കുന്നത് സിഗരറ്റിനെ കൂടി കൂട്ടുപിടിച്ചാണ്.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാമൂഹിക സാംസ്കാരിക നില അടിസ്ഥാനമാക്കി ചിന്തിച്ചാല്‍ വനിതകളിലെ പുകവലി ശീലം വളരെക്കൂടുതലാണെന്ന് ഈ ചുരുക്കം ചില ഉദാഹരണങ്ങളില്‍ നിന്നുതന്നെ മനസ്സിലാക്കാന്‍ സാധിക്കും.

മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന തൊഴില്‍ സാഹചര്യങ്ങളും മാറി വരുന്ന ജീവിത വീക്ഷണവുമായിരിക്കാം വളയിട്ട കൈകളെ സിഗരറ്റും ലൈറ്ററും പിടിക്കാന്‍ പ്രേരിപ്പിക്കുന്നത്. പാശ്ചാത്യ രാജ്യത്തെ സ്ത്രീകള്‍ പുകവലിയില്‍ നിന്ന് രക്ഷ നേടാനായി പെടാപാടുപെടുന്ന കഥകള്‍ കൂടി പാശ്ചാത്യ ശൈലിയെ ആരാധിക്കുന്നവര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ ഉപദേശം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം- പുരുഷന്മാര്‍ക്ക് ഇതൊന്നും ബാധകമല്ലേ? പുകവലി എന്താ പുരുഷന്മാരുടെ കുത്തകയോ? എന്നൊക്കെ

Female smoking on a rise | പവിഴാധരങ്ങളിലും പുകയും വില്ലന്‍!

ലോകകപ്പിന്‌ ഇന്ത്യന്‍ സംഗീതം


PRO
ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ കളിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോള ‘എത്രമനോഹരമായ നടക്കാത്ത സ്വപ്ന’മാണെങ്കിലും ആഫ്രിക്കയില്‍ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പില്‍ ഇന്ത്യന്‍ താളം മുഴങ്ങുമെന്ന് ഉറപ്പായി. ഇന്ത്യന്‍ സംഗീത സഹോദരരായ സലീം-സുലൈമാന്‍ ജോഡി ചിട്ടപ്പെടുത്തുന്ന ഗാനമാണ് ലോകകപ്പിന്‍റെ ഉദ്ഘാടന സമാപന ചടങ്ങുകള്‍ക്കായി ഉപയോഗിക്കുന്നത്.

ആഫ്രിക്കയിലെ ഒരു സുഹൃത്തിന് വേണ്ടി ചിട്ടപ്പെടുത്തിയ ഒരുഗാ‍നം അപ്രതീക്ഷിതമായി ലോകകപ്പ് സംഘാടക സമിതിയുടെ കൈവശമെത്തുകയായിരുന്നുവെന്നും ഇതിനെ തുടര്‍ന്നാള്‍ സംഘാടക സമിതി ഗാനമൊരുക്കാനായി ബന്ധപ്പെട്ടതെന്നും സലിം പറഞ്ഞു. ആഫ്രിക്കയിലെ പ്രമുഖ ഗായകരായ വിന്‍‌സന്‍റ് ബാല, എറിക് വാനിനാനര്‍ എന്നിവരായിരിക്കും സലിം-സുലൈമാന്‍ ജോഡിയോടൊപ്പം ലോകകപ്പ് വേദിയില്‍ ഗാനമാലപിക്കുക.

കഴിഞ്ഞ വര്‍ഷം യു എസ് അനിമേഷന്‍ പരമ്പരയായ വണ്ടര്‍ പെറ്റ്സിന് സലീം-സുലൈമാന്‍ ഒരുക്കിയ സംഗീതം എമ്മി അവാര്‍ഡിന് പരിഗണിക്കപ്പെട്ടിരുന്നു. നീല്‍ ആന്‍ഡ് നിക്കി, ചക് ദെ ഇന്ത്യ, രബ് നെ ബനാ ദി ജോഡി, ഫാഷന്‍ എന്നിവയ്ക്ക് സലീം-സുലൈമാന്‍ ജോഡി ഒരുക്കിയ സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.Salim-Sulaiman to perform at FIFA World Cup | ലോകകപ്പിന്‌ ഇന്ത്യന്‍ സംഗീതം

മകനെ റിപ്പോര്‍ട്ട് തീറ്റിച്ചതിന് ശിക്ഷ!

മകന്റെ പരിതാപകരമായ സ്കൂള്‍ റിപ്പോര്‍ട്ട് കണ്ട് കോപാകുലനായ പിതാവ് മൂന്ന് താളുകള്‍ വരുന്ന റിപ്പോര്‍ട്ട് മകനെക്കൊണ്ട് തീറ്റിച്ചു! ഫ്രാന്‍സില്‍ നടന്ന സംഭവം കോടതിയിലെത്തി, പിതാവിന് രണ്ട് മാസം ജയില്‍ ശിക്ഷയും ലഭിച്ചു.

പടിഞ്ഞാറന്‍ ഫ്രാന്‍സിലെ പോയിറ്റിയേഴ്സിലാണ് സംഭവം നടന്നത്. മകന്റെ സ്കൂള്‍ റിപ്പോര്‍ട്ടില്‍ പുരോഗതിയൊന്നും കാണാത്തതിനാല്‍ നിയന്ത്രണം നഷ്ടമായെന്ന് പിതാവ് കോടതിയില്‍ സമ്മതിച്ചു. കുറ്റസമ്മതം നടത്തിയതിനാല്‍ പ്രൊബേഷന്റെ അടിസ്ഥാനത്തിലുള്ള ജയില്‍ ശിക്ഷയാണ് വിധിച്ചത്. പ്രൊബേഷന്‍ കാലാവധിയില്‍ കുറ്റം ആവര്‍ത്തിക്കാതിരുന്നാല്‍ പിതാവിന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ല.

സ്കൂള്‍ റിപ്പോര്‍ട്ട് കണ്ട് കോപാന്ധനായ പിതാവ് മകനോട് അത് ചവച്ചിറക്കാന്‍ ആവശ്യപ്പെട്ടു. ഭയചകിതനാ‍യ കുട്ടി അത് ചെയ്യാന്‍ ശ്രമിച്ചു എങ്കിലും മൂന്ന് താള്‍ വരുന്ന റിപ്പോര്‍ട്ട് അകത്താക്കാന്‍ നന്നേ ബുദ്ധിമുട്ടി, ഇതുകണ്ടിട്ടും പിതാവിന്റെ മനസ്സലിഞ്ഞില്ല. വിരല്‍ ഉപയോഗിച്ച് കുട്ടിയുടെ വായിലേക്ക് റിപ്പോര്‍ട്ട് തള്ളിക്കയറ്റിയാണ് പിതാവ് ശിക്ഷാവിധി ഭംഗിയായി നടപ്പാക്കിയത്.

അടുത്ത ദിവസം ചുണ്ടുകള്‍ പൊട്ടിയും കണ്‍‌തടം കരുവാളിച്ചും സ്കൂളിലെത്തിയ കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് സംഭവം കോടതിയിലെത്തിയതെന്ന് ‘ഡെയ്‌ലി മെയില്‍’ റിപ്പോര്‍ട്ട് ചെയ്തു. പിതാവ് മകന് പ്രതീകാത്മക നഷ്ടപരിഹാരമായി ഒരു യൂറോ നല്‍കാനും കോടതി ഉത്തരവിട്ടു

Suspended jail term for man who forced son to eat report | മകനെ റിപ്പോര്‍ട്ട് തീറ്റിച്ചതിന് ശിക്ഷ!

ബ്രിട്ടാനിയ അറ്റാദായം ഇടിഞ്ഞു

രാജ്യത്തെ ഏറ്റവും വലിയ ബിസ്കറ്റ് നിര്‍മാണ കമ്പനിയായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് 2009-10 സാമ്പത്തിക വര്‍ഷത്തെ നാലാം പാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടു. അറ്റാദായത്തില്‍ 35.42 ശതമാനത്തിന്‍റെ ഇടിവാണ് കമ്പനി നേരിട്ടത്.

2010 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 116.5 കോടി രൂപയാണ് ബ്രിട്ടാനിയയുടെ അറ്റാദായം. അതേസമയം മൊത്തം വില്‍‌പന 9.3 ശതമാനം ഉയര്‍ന്ന് 3,401.40 കോടി രൂപയായി. പലിശയിതര, നികുതിയിതര വരുമാനത്തില്‍ 31.62 ശതമാ‍നത്തിന്‍റെ ഇടിവ് നേരിട്ടു. 121.45 കോടി രൂപയാണ് പലിശയിതര വരുമാനം.

അവശ്യ സാധനങ്ങളുടെ വില ഉയര്‍ന്നതും വര്‍ദ്ധിച്ച ബ്രാന്‍ഡ് നിക്ഷേപവും വിപരീത ഫലം ചെയ്തതായി കമ്പനി വിലയിരുത്തി. മുംബൈ ഓഹരി വിപണിയില്‍ ബ്രിട്ടാനിയ ഓഹരികള്‍ കഴിഞ്ഞ ദിവസം 1.33 ശതമാ‍നം വില ഉയര്‍ന്ന് 1,690 രൂപയ്ക്കാണ് വ്യാപാരം നടന്നത്


Britannia net down 35% at Rs 116.5 cr | ബ്രിട്ടാനിയ അറ്റാദായം ഇടിഞ്ഞു
Actis to buy into GVK's power business | ജിവികെയില്‍ കണ്ണുംനട്ട് ആക്ടിസ്
General Motors India ends partnership with Reva | റേവയെ ജനറല്‍ മോട്ടോഴ്സ് കൈവിട്ടു
GSPL Q4 net jumps two-fold to Rs 107 cr | ജി‌എസ്‌പി‌എല്‍ നാലാംപാദ അറ്റാദായം ഇരട്ടിയായി
Food inflation eases to 16.23 pc | ഭക്‍ഷ്യവിലപ്പെരുപ്പം 16.23 % താഴ്ന്നു
Gold price down | സ്വര്‍ണവില കുറഞ്ഞു
Sensex extends rebound, ends 196 points higher | വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്
SBI rules out rate hike | പലിശ വര്‍ദ്ധിപ്പിക്കില്ലെന്ന് എസ്ബിഐ