Saturday, May 8, 2010

മൂന്നു വയസ്സുകാരിക്ക് നേരെ ലൈംഗിക ക്രൂരത!

മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന മൂന്ന് വയസ്സുകാരിയെ ഇരുപതുകാരന്‍ ബലാത്സംഗം ചെയ്തു എന്ന് പരാതി. നാഗ്പൂരിലെ ധന്തോളിയിലാണ് സംഭവം നടന്നത്.

സമ്പന്നര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായ ധന്തോളിയിലെ കാര്‍ഷിക കോളജിന് അടുത്ത് മാതാപിതാക്കളോടൊപ്പം ഉറങ്ങുമ്പോള്‍, വിക്കി എന്ന റിക്ഷാ തൊഴിലാളി കുട്ടിയെ ശബ്ദമുണ്ടാക്കാതെ എടുത്തുകൊണ്ടു പോവുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. പിന്നീട് ഇയാള്‍ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

സംഭവം പുറത്തായ ശേഷം വിക്കി ഒളിവിലാണ്. ഇയാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് വെളിപ്പെടുത്തുന്നു

Youth rapes three-year-old baby | മൂന്നു വയസ്സുകാരിക്ക് നേരെ ലൈംഗിക ക്രൂരത!

ലാലിനും മമ്മൂട്ടിക്കും 25 ലക്ഷം വീതം നഷ്ടമാകും!


PRO
മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിനും ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കാന്‍ പോകുന്നു. എങ്ങനെയെന്നല്ലേ? നിര്‍മ്മാതാക്കളുടെ സംഘടനയും താരസംഘടനയായ ‘അമ്മ’യും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ ധാരണപ്രകാരം മൂന്നു ലക്ഷത്തിനു മേല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ അതില്‍ 25 ശതമാനം കുറവുവരുത്തണം. അങ്ങനെയെങ്കില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഓരോ സിനിമയ്ക്കും ഉണ്ടാകുന്ന നഷ്ടം ആലോചിച്ചു നോക്കൂ.

ഒരുകോടിക്ക് മേലെയാണ് ലാലും മമ്മൂട്ടിയും ഓരോ സിനിമയ്ക്കും പ്രതിഫലം വാങ്ങുന്നത്. പ്രതിഫലത്തില്‍ 25 ശതമാനം കുറവു വരുത്തിയാല്‍ ഇരുവര്‍ക്കും കുറഞ്ഞത് 25 ലക്ഷം വീതം നഷ്ടമുണ്ടാകും. അതായത് തങ്ങളുടെ പ്രതിഫലം 75 ലക്ഷമായി അവര്‍ക്ക് ചുരുക്കേണ്ടിവരുമെന്ന് സാരം.

സുരേഷ്ഗോപി, ദിലീപ് എന്നിവര്‍ അമ്പത് ലക്ഷത്തിനു മേലെയാണ് പ്രതിഫലം പറ്റുന്നത്. അവര്‍ക്ക് 20 ലക്ഷത്തോളം രൂപ ഓരോ സിനിമയ്ക്കും വേണ്ടെന്ന് വയ്ക്കേണ്ടി വരും. നാല്‍പ്പത് ലക്ഷം വീതം വാങ്ങുന്ന പൃഥ്വിരാജും ജയറാമും ഇനി മുതല്‍ തങ്ങളുടെ പ്രതിഫലം 30 ലക്ഷത്തിലൊതുക്കണം.

ജയസൂര്യ, ഇന്ദ്രജിത്ത്, നരേന്‍ തുടങ്ങിയവര്‍ക്കും അഞ്ചുലക്ഷത്തോളം രൂപ പ്രതിഫലത്തില്‍ കുറയ്ക്കേണ്ടിവരും. നായികമാരില്‍ ഭാവനയാണ് മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്നത്. ഭാവനയ്ക്ക് നാലുലക്ഷത്തോളം രൂപ തന്‍റെ പ്രതിഫലത്തില്‍ കുറവു വരുത്തേണ്ടി വരും.

Stars will reduce their remuneration | ലാലിനും മമ്മൂട്ടിക്കും 25 ലക്ഷം വീതം നഷ്ടമാകും!

‘ഹോളിവുഡ്’ ഹോട്ടല്‍ യാഥാര്‍ത്ഥ്യമാകുമോ?


PRO
കാലിഫോര്‍ണിയയിലെ ലോസ്‌ഏഞ്ചല്‍‌സിലുള്ള വിശ്വപ്രസിദ്ധമായ ‘ഹോളിവുഡ്’ ചിഹ്നം ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ ആക്കിയാലോ എന്നാണ് ഡാനിഷ് വാസ്തു ശില്‍പ്പിയായ ക്രിസ്ത്യന്‍ ബേ-ജോര്‍ഗെന്‍സന്‍ ആലോചിക്കുന്നത്. ഇതിനായി അദ്ദേഹം മനോഹരങ്ങളായ രൂപരേഖകളും തയ്യാറാക്കി കഴിഞ്ഞു.

ലോസ്‌ഏഞ്ചല്‍‌സ് നഗരത്തിന്റെ അതിമനോഹരമായ കാഴ്ച ലഭിക്കത്തക്ക രീതിയില്‍ 10 നില ഹോട്ടലാണ് ക്രിസ്ത്യന്‍ ബേയുടെ രൂപരേഖയിലുള്ളത്. ചിഹ്നത്തിലെ അക്ഷരങ്ങള്‍ക്കുള്ളില്‍ ഹോട്ടല്‍ മുറികളും പിന്നില്‍ ബാറും, നീന്തല്‍ക്കുളവും, ഭക്ഷണശാലയും അടക്കമുള്ള സൌകര്യങ്ങളും ക്രമീകരിക്കാമെന്നാണ് ഇദ്ദേഹം പറയുന്നത്.

ഈ വിശ്വോത്തര ചിഹ്നത്തിന്റെ ഓരോ അക്ഷരത്തിനും 45 അടി ഉയരമാണ് ഉള്ളത്. എന്നാല്‍, ഇതിന്റെ ഉയരം ഇരട്ടിയിലധികം കൂട്ടി 105 അടിയാക്കണമെന്നാണ് ക്രിസ്ത്യന്‍ ബേ അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കില്‍ 308 മുറികളുള്ള ഹോട്ടല്‍ നിര്‍മ്മിക്കാന്‍ സാധിക്കും. ഓരോ അക്ഷരത്തിനു മുകളിലും ടെറസുകളും ഈ 28 കാരനായ വാസ്തു ശില്‍പ്പി വിഭാവനം ചെയ്യുന്നു.

ഹോളിവുഡിലെ താരങ്ങളുടെയും സ്റ്റുഡിയോകളുടെയും കേന്ദ്രമായ ഇവിടേക്ക് ആഗോള വിനോദ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ തന്റെ ആശയം സഹായിക്കുമെന്നാണ് ക്രിസ്ത്യന്‍ ബേ അഭിപ്രായപ്പെടുന്നത്. എന്തായാലും ക്രിസ്ത്യന്‍ ബേയുടെ ‘കിടിലന്‍’ പദ്ധതി പ്രാവര്‍ത്തികമാകുമോ എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു

Could Hollywood sign become hotel? | ‘ഹോളിവുഡ്’ ഹോട്ടല്‍ യാഥാര്‍ത്ഥ്യമാകുമോ?

സിനിമാ താരങ്ങള്‍ പ്രതിഫലം കുറയ്ക്കും


PRO
മൂന്നുലക്ഷം രുപയില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ചലച്ചിത്രതാരങ്ങള്‍ പ്രതിഫല തുകയുടെ 25 ശതമാനം വരെ കുറയ്ക്കാന്‍ തയ്യാറാണെന്ന് ‘അമ്മ’. ഇന്നു കൊച്ചിയില്‍ ‘അമ്മ: ഭാരവാഹികള്‍ നിര്‍മ്മാതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്‌ ഇക്കാര്യം അറിയിച്ചത്‌.

സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുാ‍യി പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ ചര്‍ച്ച ചെയ്യുമെന്ന്‌ അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ് അറിയിച്ചു. പ്രതിഫലക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയാകാമെന്നും അമ്മ പറഞ്ഞിട്ടുണ്ട്.

സൂപ്പര്‍ താരങ്ങള്‍ റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അമ്മ ഉറപ്പു നല്കി. കൂടാതെ, സ്റ്റേജ് ഷോകളിലും മറ്റും താരങ്ങള്‍ പങ്കെടുക്കുന്നതിന് നിബന്ധനകള്‍ ഉണ്ടായിരിക്കുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ രാവിലെ ഏഴിന്‌ തന്നെ താരങ്ങള്‍ ലോക്കേഷനുകളില്‍ എത്തുന്ന കാര്യത്തിലും അമ്മ ഭാരവാഹികള്‍ ഉറപ്പ്‌ നല്‍കി. നിര്‍മ്മാതാവിന് സിനിമയുടെ മൊത്തം ചെലവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് കണക്കുകള്‍ കൊടുക്കാനും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.

Film stars agreed to reduce remuneration | സിനിമാ താരങ്ങള്‍ പ്രതിഫലം കുറയ്ക്കും

മനുഷ്യക്കടത്ത്: ശ്രീലങ്കന്‍ വംശജര്‍ കൊല്ലത്ത്

കൊല്ലം ജില്ലയില്‍ നിന്ന് ശ്രീലങ്കന്‍ വംശജര്‍ പിടിയിലായ സംഭവത്തിനു പിന്നില്‍ മനുഷ്യക്കടത്ത് സംഘം. ഏജന്‍റ് മുഖേന കേരളത്തിലെത്തി ഓസ്ട്രേലിയയിലേക്ക് കടക്കുകയായിരുന്നു ലക് ഷ്യമെന്ന് പൊലീസ് പറഞ്ഞു.

പിടിയിലായവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഭീകരവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ഇവര്‍ താമസിച്ചിരുന്ന കൊല്ലത്തെ ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തി.

അഞ്ചുവീതം കുട്ടികളും സ്ത്രീകളും സംഘത്തിലുണ്ട്. സംഘത്തെ ഇന്‍റലിജന്‍സ്‌ ബ്യൂറോ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു‌. പിടിയിലായ ഏജന്‍റില്‍ നിന്നാണ്‌ ശ്രീലങ്കന്‍ വംശജര്‍ ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ എത്തിയവരാണെന്ന്‌ വ്യക്തമായത്‌.

കടല്‍മാര്‍ഗം എത്തിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്‌. ഇതിനായി തുകയും ഇവരില്‍നിന്ന്‌ ഇടാക്കിയിരുന്നു

Lankan natives in Kollam for Human Trafficing | മനുഷ്യക്കടത്ത്: ശ്രീലങ്കന്‍ വംശജര്‍ കൊല്ലത്ത്

കൂട്ടബലാത്സംഗം: സ്ത്രീ ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍

ഇരുപത്തിയൊന്നുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസില്‍ സ്ത്രീയടക്കം നാലുപേര്‍ അറസ്റ്റില്‍. മട്ടന്നൂരിലാണ് സംഘം അറസ്റ്റിലായത്. ഓട്ടോഡ്രൈവര്‍ കെ അര്‍ഷാദ്‌ (28), ഷാഫിര്‍ എന്ന ഷാഫി (28), നാലകത്ത്‌ ഷഹനാസ്‌ (26), കരിയാടന്‍ പുതിയപുരയില്‍ തജ്ബീര്‍ (28) എന്നിവരാണ് പൊലീസ് പിടിയിലായത്.

കഴിഞ്ഞദിവസം രാത്രി മട്ടന്നൂര്‍ സി ഐ പ്രകാശന്‍ പടന്നയിലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്‌. സി ഐയ്ക്കൊപ്പം എ എസ്‌ ഐ മോഹനന്‍, ഹെഡ്കോസ്റ്റബിള്‍മാരായ വിനോദ്‌, രാഗേഷ് എന്നിവരും ഉണ്ടായിരുന്നു. രണ്ടു പേര്‍ കൂടി കസ്റ്റഡിയിലുണ്ട്‌. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് തെരയുന്നുണ്ട്.

വീട്ടുജോലി തേടിയിറങ്ങിയ ഇരുപത്തിയൊന്നുകാരിയെ ആണ് ലോഡ്ജിലും മറ്റും താമസിപ്പിച്ച്‌ സംഘം മാനഭംഗപ്പെടുത്തിയത്. അറസ്റ്റിലായവരെ ഇന്നു വൈകുന്നേരം മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്ട്രേട്ട്‌ കോടതിയില്‍ ഹാജരാക്കും

Gang rape: Accused people in police custody | കൂട്ടബലാത്സംഗം: സ്ത്രീ ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍

അമൃതാനന്ദമയീ ദേവിയെ ദൈവം തെരഞ്ഞെടുത്തു: മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത

പാര്‍വതി കൈമള്‍
മാതാ അമൃതാനന്ദമയീ ദേവി ഇന്ന്‌ കോട്ടയം സന്ദര്‍ശിക്കുകയാണ്‌. ഒരുലക്ഷത്തിലധികം പേരാണ്‌ അമ്മയെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്നത്‌ അമ്മയുടെ സന്ദര്‍ശന പശ്ചാത്തലത്തില്‍ മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം തിരുമേനി അമ്മയെകുറിച്ചു നടത്തുന്ന സംഭാഷണം വായനക്കാര്‍ക്ക്‌ താല്‍പ്പര്യമുണര്‍ത്തുമെന്നതിനാല്‍ ഞങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുകയാണ്‌- എഡിറ്റര്‍

: അമ്മയുടെ ആശ്രമത്തില്‍ ചെന്നപ്പോള്‍ ആദ്യം തിരുമേനി തിരഞ്ഞതെന്തായിരുന്നു?

തിരുമേനി: മാതാ അമൃതാനന്ദമയി അമ്മയുടെ ആശ്രമത്തില്‍ ആദ്യം തിരിച്ചറിഞ്ഞത്‌ സ്‌നേഹം ആയിരുന്നു. പിന്നെ കരുതലും ഞാന്‍ അമ്മയോടൊപ്പം അവിടുത്തെ പ്രാര്‍ത്ഥനാ ഹാളിലേക്ക്‌ നടക്കുകയായിരുന്നു. ചുറുചുറുക്കോടെ നടന്നുനീങ്ങുന്ന അമ്മയോടൊപ്പം തൊണ്ണൂറ്റിരണ്ട്  വയസ്സുകാരനായ എനിക്ക്‌ നടന്നെത്താന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് കുറച്ചുദൂരം നടന്നിട്ട്‌ അമ്മ നില്‍ക്കും. ഇങ്ങനെ രണ്ട് മൂന്നുപ്രാവശ്യമായപ്പോള്‍ എനിക്കുതന്നെ ചമ്മലും വിഷമവും തോന്നി. അമ്മയെപ്പോലൊരാള്‍ എനിക്കുവേണ്ടി കാത്തുനില്‍ക്കുന്നു. അപ്പോള്‍ ഞാന്‍ അമ്മയോട്‌ പറഞ്ഞു. -   -
‘തൊണ്ണൂറ്‌ വയസ്സാകുമ്പോള്‍ അമ്മ എങ്ങനെ നടക്കണം എന്ന്‌ പഠിപ്പിക്കാന്‍ വന്നതാണ്‌ ഞാന്‍-   -
‘അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. -   -
‘തിരുമേനി വലിയ തമാശക്കാരനാണ്‌ എന്ന്‌ എല്ലാവരും പറഞ്ഞുകേട്ടത്‌ വളരെ ശരിയാണ്‌,-   -
‘ പക്ഷേ എനിക്കുവേണ്ടി കാത്തുനില്‍ക്കാനുള്ള സ്‌നേഹം കരുതല്‍ ഇവയെല്ലാം എന്നെ ആകര്‍ഷിച്ചു.

http://www.britishmalayali.co.uk/index.php?menu=3&fullstory=view&news=News&sub_menu=kerala&id=3792

പഴയ മോഹന്‍ലാലിനെ തിരികെത്തരും: സജി സുരേന്ദ്രന്‍


PRO
സജി സുരേന്ദ്രന്‍ രണ്ടും കല്‍പ്പിച്ചാണ്. ഇനി ഒരുകൈ നോക്കിയിട്ടു തന്നെ കാര്യം. പഴയ മോഹന്‍ലാലിനെ പ്രേക്ഷകര്‍ക്ക് തിരികെ നല്‍കുമെന്നാണ് യുവസംവിധായകന്‍ പ്രതിജ്ഞ എടുത്തിട്ടുള്ളത്. ഈ ശപഥം കേട്ട് ചിലര്‍ മൂക്കില്‍ വിരല്‍ വച്ചു. മറ്റുചിലര്‍ ഊറിച്ചിരിച്ചു. ആരും പരിഹസിച്ചോട്ടെ, തന്‍റെ നിലപാടില്‍ മാറ്റം വരുത്താന്‍ സജി തയ്യാറല്ല.

ഏഴുകടലും കടക്കാം. ഏതു പര്‍വ്വതവും താണ്ടാം. പക്ഷേ സജിയുടെ ആഗ്രഹം മാത്രം നടക്കില്ലെന്നാണ് ചില അസൂയക്കാര്‍ പറയുന്നത്. ഇതൊക്കെ കാര്യമാക്കേണ്ടതുണ്ടോ? മോഹന്‍ലാലിന്‍റെ ഡേറ്റ് എങ്ങനെയെങ്കിലുമൊന്ന് കിട്ടിയാല്‍ മതി, പിന്നെ പഴയ മോഹന്‍ലാലിനെ കണ്ട് പ്രേക്ഷകര്‍ ഞെട്ടും. പഴയ മോഹന്‍ലാല്‍ എന്നുദ്ദേശിച്ചത്, 90കളില്‍ ഒക്കെ നമ്മള്‍ കണ്ടിട്ടുള്ള ലാലില്ലേ? അതു തന്നെ!

“ഹാപ്പി ഹസ്ബന്‍ഡ്‌സില്‍ പഴയ ജയറാമേട്ടനെ തിരികെ കൊണ്ടുവന്നതു പോലെ ലാല്‍ സാറിനെയും തിരികെ കൊണ്ടുവരികയാണ്‌ എന്‍റെ ലക്‍ഷ്യം. ബാക്കിയെല്ലാം ലാലേട്ടന്‍റെയും കൃഷ്‌ണേട്ടന്‍റെയും കൈയിലാണുള്ളത്‌.” - സജി പറയുന്നു. കൃഷ്ണേട്ടന്‍ എന്നു പറഞ്ഞത് തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുരയെക്കുറിച്ചാണ്. അദ്ദേഹം തിരക്കഥയെഴുതിക്കൊടുക്കാത്തതുകൊണ്ടാണ് പഴയ മോഹന്‍ലാലിനെ മലയാളികള്‍ക്ക് ലഭിക്കാന്‍ കാലതാമസം നേരിടുന്നത്. എന്ത് കഷ്ടമാണല്ലേ?

തീവ്രവാദം: പാകിസ്ഥാന് യു‌എസ് മുന്നറിയിപ്പ്


PRO
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ പാകിസ്ഥാന് അമേരിക്കയുടെ ശക്തമായ മുന്നറിയിപ്പ്. അമേരിക്കയെ ലക്‍ഷ്യമിട്ട് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് യു‌എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റണ്‍ പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹിലരി.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടതിന് പാക് സ്വദേശി പിടിയിലായായിരുന്നു. ഇയാള്‍ പാകിസ്ഥാനിലെ വസീരിസ്ഥാനില്‍ തീവ്രവാദ പരിശീലനം നേടിയതായി എഫ്ബിഐ അന്വേഷണത്തിലും വ്യക്തമായിരുന്നു. ഈ ആക്രമണശ്രമത്തിന്‍റെ ഉത്തരവാദിത്വം പാക് താലിബാന്‍ സംഘടനകള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

പാകിസ്ഥാന്‍ സര്‍ക്കാരില്‍ നിന്ന് നല്ല സഹകരണമാണ് കഴിഞ്ഞ കാലങ്ങളില്‍ ലഭിച്ചിരുന്നതെന്നും ഇനിയും കൂടുതല്‍ സഹകരണം ഉണ്ടാകണമെന്നാണ് അമേരിക്കയുടെ പ്രതീക്ഷയെന്നും ഹിലരി കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്ക് സംഭവത്തിന് ശേഷം പാക് താലിബാന്‍ സംഘടന യു‌എസില്‍ കൂടുതല്‍ സ്ഫോടനപരമ്പര നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നതിന്‍റെ വിവരങ്ങള്‍ യു‌എസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത പ്രതികരണത്തിന് യു‌എസ് തയ്യാറായതെന്നാണ് സൂചന

Clinton to Pak: 'Severe consequences' in case of attack | തീവ്രവാദം: പാകിസ്ഥാന് യു‌എസ് മുന്നറിയിപ്പ്

സ്റ്റാന്‍ഡാര്‍ഡ് ആന്‍ഡ് ചാര്‍ട്ടേഡ് ഇന്ത്യയില്‍ ലിസ്റ്റിങ്ങിന്‌

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ഡാര്‍ഡ് ആന്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് ഇന്ത്യയില്‍ ഓഹിരി ലിസ്റ്റിങ്ങിന് ഒരുങ്ങുന്നു. ലിസ്റ്റിങ്ങിനായി ഓഹരി ഉടമകളുടെ അനുമതി ലഭിച്ചതായി ബാങ്ക് വ്യക്തമാക്കി. ഇന്ത്യന്‍ വിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്നതിലൂടെ ഈ വര്‍ഷം 7,500 കോടി ഡോളര്‍ സമാഹരിക്കാന്‍ പദ്ധതിയുള്ളതായി സ്റ്റാന്‍ഡാര്‍ഡ് ആന്‍ഡ് ചാര്‍ട്ടേഡ് മുന്‍പ് വ്യക്തമാക്കിയിരുന്നു

 Mathrubhumi Business സ്റ്റാന്‍ഡാര്‍ഡ് ആന്‍ഡ് ചാര്‍ട്ടേഡ് ഇന്ത്യയില്‍ ലിസ്റ്റിങ്ങിന്‌

സാവിത്രി ജിന്‍ഡാല്‍ ‘പണക്കാരി അമ്മ’


PRO
ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നയായ സാവിത്രി ജിന്‍ഡാല്‍ ലോകത്തിലെ ഏറ്റവും ധനികരായ അഞ്ച് അമ്മമാരുടെ പട്ടികയിലും ഇടം തേടി. ഫോര്‍ബ്സ് മാഗസിന്‍ നടത്തിയ സര്‍വെയിലാണ് സാവിത്രിക്ക് ഈ ബഹുമതി ലഭിച്ചത്.

ധനികരായ അമ്മമാരെ തെരഞ്ഞെടുത്തപ്പോള്‍ ഏറ്റവും കൂടുതല്‍ മക്കളുള്ള ധനിക എന്ന ബഹുമതിയും സാവിത്രിക്ക് സ്വന്തമാക്കാനായി. ഹരിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിയായ ഇവര്‍ക്ക് ഒമ്പത് മക്കളാണ് ഉള്ളത്.

ഒപി ജിന്‍ഡാല്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഓം‌പ്രകാശ് ജിന്‍ഡാലിന്റെ വിധവയായ സാവിത്രി ജിന്‍ഡാലിന് 12.2 ബില്യന്‍ യുഎസ് ഡോളറിന്റെ ആസ്തിയാണ് ഉള്ളത്. ഏറ്റവും ധനികരായ അമ്മമാരെ തെരഞ്ഞെടുത്തത് ലോകത്തിലെ 70 ധനിക അമ്മമാരില്‍ നിന്നാണ്.

ജോണ്‍ വാള്‍ട്ടന്റെ വിധവ ക്രിസ്റ്റി വാള്‍ട്ടനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇവര്‍ക്ക് 22. 5 ബില്യന്‍ ആസ്തിയാണ് ഉള്ളത്. സാവിത്രി ജിന്‍ഡാലിന് പട്ടികയില്‍ നാലാം സ്ഥാനമാണ് ഉള്ളത്. ഹാരി പോര്‍ട്ടര്‍ എഴുത്തുകാരി ജെ കെ റൌളിംഗിന് സ്വന്തം പ്രയത്നത്താല്‍ ഉയര്‍ന്നുവന്ന ധനിക മാതാക്കളുടെ പട്ടികയില്‍ സ്ഥാനം നേടാന്‍ സാധിച്ചു

Savitri Jindal in richest mom list | സാവിത്രി ജിന്‍ഡാല്‍ ‘പണക്കാരി അമ്മ’

ഐ.സി.ഐ.സി.ഐ.യും എച്ച്.ഡി.എഫ്.സി.യും ഇന്ത്യന്‍ ബാങ്കുകളല്ലെന്ന്‌

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളായ ഐ.സി.ഐ.സി.ഐ., എച്ച്.ഡി.എഫ്. സി. എന്നിവയെ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ബാങ്കുകളെന്ന് വിളിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇവയെ ഇന്ത്യക്കാരുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളെന്ന് വിളിക്കുന്നതാണ് ഉത്തമമെന്ന് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ ഡിപ്പാര്‍ട്ടുമെന്റ് സെക്രട്ടറി ആര്‍.പി. സിങ് പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് ഇരുബാങ്കുകകളും ആവശ്യപ്പെട്ടിരുന്നു.

 Mathrubhumi Business ഐ.സി.ഐ.സി.ഐ.യും എച്ച്.ഡി.എഫ്.സി.യും ഇന്ത്യന്‍ ബാങ്കുകളല്ലെന്ന്‌

പാകിസ്ഥാന്‍ ആണവവാഹക മിസൈലുകള്‍ പരീക്ഷിച്ചു


PRO
ആണവ വാഹക ശേഷിയുള്ള രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ പാകിസ്ഥാന്‍ പരീക്ഷിച്ചു. മധ്യദൂര ബാലിസ്റ്റിക് മിസൈലുകളായ ഷഹീന്‍-1, ഘാസ്നാവി മിസൈലുകളാണ് പാകിസ്ഥാന്‍ വിജയകരമായി പരീക്ഷിച്ചത്. തുല്യ അവകാശവും ഉത്തരവാദിത്വവുമുള്ള ഒരു ആണവശക്തിയായി പാകിസ്ഥാനെ ലോകം ആദ്യമായി അംഗീകരിച്ചിരിക്കുകയാണെന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി പറഞ്ഞു.

690 കി.മീറ്റര്‍ ദൂരപരിധിയുള്ളതാണ് ഷഹീന്‍-1 മിസൈലുകള്‍, 290 കിലോമീറ്റര്‍ ദൂരപരിധിയാണ് ഘാസ്നാവി മിസൈലുകള്‍ക്ക് ഉള്ളത്. സൈന്യത്തിന്‍റെ വാര്‍ഷിക പരിശീലനത്തിന്‍റെ ഭാഗമായിട്ടായിരുന്നു പരീക്ഷണമെന്നാണ് വിവരം. ഗിലാനിയുടെ സാന്നിധ്യത്തിലയിരുന്നു പരീക്ഷണം.

പരീക്ഷണത്തില്‍ ലോകരാജ്യങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പാകിസ്ഥാന്‍റെ ആണവോര്‍ജം സുരക്ഷിതമായിരിക്കുമെന്നും ഗിലാനി കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സുരക്ഷാ നിബന്ധനയ്ക്കനുസരിച്ച് ആണവ ഇന്ധനം ലഭ്യമാക്കാന്‍ പാകിസ്ഥാന്‍ സജ്ജമായതായും ഗിലാനി പറഞ്ഞു. കഴിഞ്ഞ മാസം നടന്ന ആണവ സുരക്ഷാ ഉച്ചകോടിയില്‍ ഇക്കാര്യം ഉന്നയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Pakistan test fires nuclear carrying missiles | പാകിസ്ഥാന്‍ ആണവവാഹക മിസൈലുകള്‍ പരീക്ഷിച്ചു

എത്തിക്കല്‍ ഹാക്കിങ് : വളരുന്ന തൊഴില്‍ മേഖല

ഹാക്കര്‍മാര്‍ കംപ്യൂട്ടര്‍ ശൃംഖലയില്‍ നുഴഞ്ഞു കയറി വിവരങ്ങള്‍ എടുക്കുകയോ അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യുന്ന വിരുതന്മാരാണ്. ഇത്തരം നുഴഞ്ഞു കയറ്റം കണ്ടുപിടിക്കുന്നവരാണ് എത്തിക്കല്‍ ഹാക്കര്‍മാര്‍. അമേരിക്കയിലും മറ്റ് വികസിത രാജ്യങ്ങളിലും എത്തിക്കല്‍ ഹാക്കിങ് ഐ.ടി തൊഴില്‍ മേഖലയില്‍ ഒരു പുതിയ തസ്തിക തന്നെ ആയിത്തീര്‍ന്നിരിക്കുന്നു.

ഇന്ത്യന്‍ ഐ.ടി രംഗത്തും എത്തിക്കല്‍ ഹാക്കര്‍മാര്‍ക്കായി പുതിയ തസ്തിക ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ വിദഗ്ധനായ അന്‍കിത് ഫാദിയ പറയുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യം വെക്കുന്നത്. ഇന്ത്യയിലെ സൈബര്‍ നിയമം (കംപ്യുട്ടര്‍ ഉപയോഗിച്ചുളള കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനായുള്ള നിയമം) കുറ്റമറ്റതാണ് എന്നിരിക്കിലും ജനം വേണ്ടത്ര ബോധവാന്മാരല്ലെന്ന് ഫാദിയ അഭിപ്രായപ്പെടുന്നു. ചൈന പോലുളള രാജ്യങ്ങള്‍ ഈ മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒസാമാ ബിന്‍ ലാദന്റെ കൂട്ടാളികളയച്ച എന്‍ക്രിപ്റ്റഡ് ഇ-മെയില്‍ സന്ദേശം ഡീക്കോഡ് ചെയ്യുന്നതിനായി അമേരിക്കന്‍ സര്‍ക്കാര്‍ അധികൃതരുമായി ഫാദിയ സഹകരിച്ചിട്ടുണ്ട്
Mathrubhumi Business എത്തിക്കല്‍ ഹാക്കിങ് : വളരുന്ന തൊഴില്‍ മേഖല

അടുക്കളയില്‍ യുവാവിന്റെ ജഡം; വീട്ടമ്മ അറസ്റ്റില്‍Murder
PRO
PRO
അടുക്കളയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ദുരൂഹസംഭവത്തിന്റെ കുരുക്കഴിഞ്ഞു, വീട്ടമ്മ അറസ്റ്റിലുമായി. വിഷം ഉള്ളില്‍ ചെന്നു യുവാവു മരിച്ചത്‌ ആസൂത്രിത കൊലപാതകമാണെന്നു തെളിഞ്ഞതിനാലാണ് കൃഷ്ണപുരം ഞക്കനാല്‍ രാജ്നിവാസില്‍ ഗ്രഫ്‌ ജീവനക്കാരന്‍ സി.എസ്‌. രാജന്റെ ഭാര്യ മിഷിയ (38) അറസ്റ്റിലായത്. കൊല്ലപ്പെട്ട ചവറ നീണ്ടകര വേട്ടുതറ ചാലില്‍ വീട്ടില്‍ സനലിന് (35) മിഷിയയുമായി അവിഹിതബന്ധം ഉണ്ടായിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്.

ഒരേനാട്ടുകാരായ മിഷിയയും സനലും കഴിഞ്ഞ പതിനാല് വര്‍ഷത്തിലേറെയായി അടുപ്പത്തിലാണ്‌. എന്നാല്‍ മിഷിയയെ കൂടാതെ മറ്റ് പല സ്ത്രീകളെയും സനല്‍ വലയിലാക്കി. ഇത് മിഷിയയെ വേദനിപ്പിച്ചിരുന്നു. തുടര്‍ന്ന് സനലുമായി ബന്ധം അവസാനിപ്പിക്കാന്‍ മിഷിയ തീരുമാനിച്ചു.

ഒരു മാസം മുമ്പ്‌ സനലിനെ അനാശാസ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഓച്ചിറയില്‍ വച്ച് അറസ്‌റ്റ് ചെയ്യുകയുണ്ടായി. വിവരമറിഞ്ഞ് പൊലീസ് സ്റ്റേഷനില്‍ എത്തിയ മിഷിയ പൊലീസുകാരുടെ മുമ്പില്‍ വച്ച് സനലുമായി വഴക്കിട്ടു. തുടര്‍ന്ന്‌ ഗോവയിലേക്കു പോയെങ്കിലും സനല്‍ നിരന്തരം മിഷ്യയ്‌ക്കു ഫോണ്‍ ചെയ്തുകൊണ്ടിരുന്നു. ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ സനിലിന് വകവരുത്താനുള്ള പദ്ധതി രൂപം‌കൊണ്ടു.

Illegal relationship takes youth's life! | അടുക്കളയില്‍ യുവാവിന്റെ ജഡം; വീട്ടമ്മ അറസ്റ്റില്‍

സാമ്പത്തിക മാന്ദ്യം ബാലവേല കുറച്ചു: ഐഎല്‍ഒ

ആഗോള വിപണികളിലുണ്ടായ സാമ്പത്തിക പ്രതിസന്ധി ബാലവേല കുറച്ചതായി അന്താരാഷ്ട്ര തൊഴില്‍ സംഘടന അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബാലവേല ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2004 വര്‍ഷത്തില്‍ ബാലവേലക്കാരുടെ എണ്ണം 222 ദശലക്ഷമായിരുന്നു എങ്കില്‍ 2008 വര്‍ഷത്തില്‍ ഇത് 215 ദശലക്ഷമായി കുറഞ്ഞിട്ടുണ്ടെന്ന് ഐ എല്‍ ഒ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ബാലവേല ഗണ്യമായി കുറയ്ക്കുന്നതിനായി നിരവധി പദ്ധതികളാണ് ഐ എല്‍ ഒ നടപ്പിലാക്കുന്നത്. ബാല വേലയ്ക്കെതിരെ ഡച്ച് സര്‍ക്കാറുമായി ചേര്‍ന്ന് ഐ എല്‍ ഒ അടുത്ത ആഴ്ച പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. 2016 വര്‍ഷത്തോടു കൂടി ആഗോളതലത്തില്‍ ബാലവേല നീക്കം ചെയ്യുക എന്ന ലക്‍ഷ്യവുമായാണ് ഐ എല്‍ ഒ സമ്മേളനം വിളിച്ചിരിക്കുന്നത്.

ലോകത്തെ നിരവധി തൊഴിലിടങ്ങളില്‍ ജോലിയെടുക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ആണ്‍കുട്ടി തൊഴിലാളികളുടെ എണ്ണത്തിലും നേരിയ കുറവ് വന്നിട്ടുണ്ട്. അതേസമയം, 15 മുതല്‍ 17 വയസ്സിനിടയിലുള്ള തൊഴിലാളികള്‍ ഇരുപത് ശതമാനം കണ്ട് വര്‍ധിച്ചിട്ടുണ്ടെന്നും ഐ എല്‍ ഒ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ILO warns economic crisis could reverse progress on child labour | സാമ്പത്തിക മാന്ദ്യം ബാലവേല കുറച്ചു: ഐഎല്‍ഒ

111 രൂപക്ക് റീചാര്‍ജ്ജ്; കിട്ടിയത് ഹോണ്ട സിറ്റി

ദിവസക്കൂലിക്ക് പണിയെടുക്കാനായി കോലഞ്ചേരിയില്‍ എത്തിയ ബീഹാറുകാരന്‍ ചെറുപ്പക്കാരന്‍ സബിന്‍ പ്രധാന്‍ അന്തംവിട്ടിരിക്കുകയാണ്. വെറും 111 രൂപയ്ക്ക് മൊബൈല്‍ റീചാര്‍ജ്ജ് ചെയ്ത സബിനെ തേടിയെത്തിയത് ഒന്‍പതു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഒരു ഹോണ്ട സിറ്റി കാറാണ്. എയര്‍ടെല്ലിന്റെ വിഷുകൈനീട്ടം റീ ചാര്‍ജ്‌ ആന്റ്‌ വിന്‍ മത്സരത്തിലാണ് സബിനെ ഭാഗ്യദേവത തേടിയെത്തിയത്.

മലയാളികളുടെ ഉത്സവമായ വിഷുവിനെ പറ്റി സബിന് ഒന്നുമറിയില്ല. 200 രൂപ ദിവസക്കൂലിക്ക്‌ ജോലി ചെയ്യാന്‍ ഒറീസയിലെ കണ്ടമാല്‍ ജില്ലയില്‍നിന്നു കോലഞ്ചേരിയിലെത്തിയ സബിന്‍ വീട്ടിലേക്ക്‌ വിളിക്കാനാണ്‌ നൂറ്റി പതിനൊന്നു രൂപയ്ക്ക്‌ റീചാര്‍ജ്ജ് ചെയ്തത്‌. എയര്‍ടെല്ലില്‍ നിന്ന് സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള വിളി പോലും സബിന് മനസിലായില്ല. മലയാളം വലിയ വശമില്ലാത്ത സബിനോട് സുഹൃത്തുക്കളാണ് സമ്മാനം കിട്ടിയ വിവരം അറിയിച്ചത്.

എയര്‍‌ടെല്‍ ഉദ്യോഗസ്ഥര്‍ ഹോണ്ട സിറ്റിയുടെ താക്കോല്‍ ഏല്‍പ്പിച്ചെങ്കിലും കാറും കൊണ്ട് താന്‍ എന്ത് ചെയ്യണമെന്ന് അറിയാതെ തലപുകയ്ക്കുകയാണിപ്പോള്‍ സബിന്‍. കാര്‍ സ്വന്തമാക്കണമെങ്കില്‍ വേറെയും ചില കടമ്പകളുണ്ട്‌. മോശമല്ലാത്ത ഒരു തുക ഗിഫ്റ്റ്‌ ടാക്സ്‌ ആയി സര്‍ക്കാരിന്‌ നല്‍കണം. അതെങ്ങനെയെങ്കിലും സംഘടിപ്പിച്ചാലും നിലവിലുള്ള ജോലി ഉപയോഗിച്ചു കാറിന്‌ ഇന്ധനം നിറയ്ക്കാന്‍ പോലും സബിന്‍ വിഷമിക്കും.

സത്യത്തില്‍ എയര്‍‌ടെല്ലിന്റെ വിഷുക്കണി ഒരു കെണി പോലെയാണ് സബിന് അനുഭവപ്പെടുന്നതെന്ന് സുഹൃത്തുക്കള്‍ തമാശ പറയുന്നു. അല്‍‌പം കുറഞ്ഞ വിലയ്ക്ക് കാര്‍ മറിച്ചുവിറ്റ് ഈ കെണിയില്‍ നിന്ന് തടിയൂരാനും നാട്ടില്‍ പോയി ആഘോഷമായി ജീവിക്കാനുമാണ് സബിന്റെ പദ്ധതി എന്നറിയുന്നു.

Daily wager gets a Honda City as prize | 111 രൂപക്ക് റീചാര്‍ജ്ജ്; കിട്ടിയത് ഹോണ്ട സിറ്റി

വിദേശ വിനോദസഞ്ചാരികളുടെ എണ്ണം ഉയര്‍ന്നു


PRO
ഇന്ത്യയിലേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ എണ്ണം ഉയര്‍ന്നു. ഏപ്രിലിലെ കണക്കനുസരിച്ച് 1.7 ശതമാനമാണ് സഞ്ചാരികള്‍ വര്‍ദ്ധിച്ചത്. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ലോക രാജ്യങ്ങള്‍ കരകയറിയതിന്‍റെ പ്രകടമായ തെളിവാണ് ഈ മുന്നേറ്റമെന്ന് ടൂറിസം കമ്പനികള്‍ വിലയിരുത്തുന്നു.

3.54 ലക്ഷമായിട്ടാണ് സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചത്. സഞ്ചാരികളുടെ വരവ് വര്‍ദ്ധിച്ചതോടെ രാജ്യത്തെ വിദേശനാണ്യ വരുമാനവും വര്‍ദ്ധിച്ചു. 11.3 ശതമാനമാണ് വിദേശനാണ്യവരുമാനത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്. 4518 കോടി രൂപയായിട്ടാണ് വിദേശനാണ്യവരുമാനം ഉയര്‍ന്നത്.

കടുത്ത ചൂടായതിനാല്‍ ഈ മാസം സഞ്ചാരികളുടെ എണ്ണം കുറയുമെന്നാണ് ടൂറിസം കമ്പനികളുടെ വിലയിരുത്തല്‍. എന്നാല്‍ കോമണ്‍‌വെല്‍ത്ത് ഗെയിംസും മറ്റും മുന്‍‌നിര്‍ത്തി വരും മാസങ്ങളില്‍ വിദേശവിനോദ സഞ്ചാരികളുടെ ഒഴുക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം പ്രമോട്ടര്‍മാര്‍.

Foreign tourist inflow up 1.7% in April | വിദേശ വിനോദസഞ്ചാരികളുടെ എണ്ണം ഉയര്‍ന്നു

പുത്തന്‍കുളം അനന്തപത്മനാഭന്‍

പുത്തന്‍കുളം അനന്തപത്മനാഭന്‍

Posted on: 11 May 2009-ശ്രീകുമാര്‍ അരൂക്കുറ്റി ഉയരക്കേമത്തത്തിനും തലയെടുപ്പിനും മറ്റെന്തിനേക്കാളുമേറെ നിലയും വിലയുമുള്ള ഉത്സവ കേരളത്തില്‍, 'പത്തടിപ്പെരുമ' യുമായി തിരുവിതാംകൂറിന്റെ മണ്ണിലെ ഏറ്റവും വലിയ ഉയരക്കേമന്‍.
പത്തടി ഉയരമുള്ള ഒരാന ഇന്ന് ആനപ്രേമികളുടേയും ആനയുടമകളുടേയുമെല്ലാം സ്വപ്‌നസാക്ഷാത്കാരമാണെങ്കില്‍, ഒരു മാതിരിപ്പെട്ട ഏതൊരു ആനയുടമയോട് ചോദിച്ചാലും തന്റെ ആന 'പത്തടി' എത്തുമെന്ന് ഒറ്റശ്വാസത്തില്‍ പറഞ്ഞുകളയുന്ന കാലത്ത്, പത്തടിത്തിളക്കത്തില്‍ നിന്നും ഒരു പണമിടത്തൂക്കം പോലും കുറയാത്ത ഒരാനക്കേമന്‍. ഒപ്പം പ്രായക്കുറവിന്റെ ആനുകൂല്യവും പൂത്തന്‍കുളം അനന്തപത്മനാഭനെ മലയാളമണ്ണിലെ മുന്‍നിരപ്പോരാളികളില്‍ പ്രധാനിയാക്കുന്നു.മുപ്പതിനും മുപ്പത്തിയഞ്ചിനും മധ്യേയാവും അനന്തന്റെ പ്രായം. ചില ആനകളെങ്കിലും നാല്പതു വയസ്സുവരെ കാര്യമായ വളര്‍ച്ച പ്രകടിപ്പിച്ചിട്ടുള്ള ചരിത്രം മുഖവിലയ്ക്ക്‌ക്കെടുത്താല്‍, ഈ പത്തടിക്കേമന്‍ അല്‍പ്പം കൂടിയൊക്കെ ഉയരംവയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല.ജന്മം കൊണ്ട് ബീഹാറിയാണ് അനന്തന്‍. അംഗോപാംഗ ലക്ഷണത്തികവുകളേക്കാള്‍ ഏറെ, പെട്ടന്ന് ആര്‍ക്കും എത്തിപ്പിടിക്കാന്‍ ആവാത്ത ഉയരം തന്നെയാണ് ബീഹാറികളുടെ തുറുപ്പുചീട്ട്. 'വീണെടുത്ത കൊമ്പുകളും' നിലത്തിഴയുന്ന തുമ്പികൈയും മുറംപോലുള്ള വലിയ ചെവികളും...തേന്‍നിറമാര്‍ന്ന കൊമ്പുകളും......അങ്ങനെയങ്ങനെ മാതംഗശാസ്ത്രം അനുശാസിക്കുന്ന ലക്ഷണ കണക്കുകള്‍ പ്രകാരം അനന്തനെ എല്ലാ ലക്ഷണങ്ങളും തികഞ്ഞവന്‍ എന്ന് വിളിക്കാന്‍ ഒക്കില്ല.കീഴ്‌ക്കെമ്പുകളും, ആനയുടെ വലിപ്പം അനുസരിച്ച് അത്ര വലുതല്ലാത്ത ചെവികളും, കഷ്ടിച്ച് മാത്രം നിലംതൊടുന്ന തുമ്പികൈയും ചെറിയ ന്യൂനതകളായി പറയാം. നല്ല വെളുപ്പ് നിറമാര്‍ന്ന പതിനെട്ട് നഖങ്ങളും ഭംഗിയാര്‍ന്ന മദഗിരിയും ഉയര്‍ന്ന വായൂകൂംഭവും വളവുതിരിവില്ലാത്ത വാലും, പിന്നെ മോശമില്ലാത്ത ഇടനീളവും മേന്‍മകളുടെ ഗണത്തില്‍പ്പെടുത്താം.അതേസമയം, എല്ലാ ലക്ഷണങ്ങള്‍ക്കുമപ്പുറം ഉയരക്കേമത്തവും അതിനു തക്ക തലയെടുപ്പും തന്നെയാണ് അനന്തനെ ഉത്സവനഗരികളുടെ പ്രിയങ്കരനാക്കുന്നത്. തലപ്പൊക്ക മത്സരവേദികളായ ചക്കുമരശ്ശേരി ക്ഷേത്രത്തില്‍ ഒരിക്കല്‍ മംഗലാംകുന്ന് കര്‍ണനെയും, ചെറായി ക്ഷേത്രത്തില്‍ തെച്ചിക്കാട്ട്കാവ് രാമചന്ദ്രനെയും നന്നായി വിയര്‍പ്പിച്ചുവിട്ട ശേഷം മാത്രം വഴങ്ങിക്കൊടുത്ത ചരിത്രമുള്ള അനന്തന്‍ ഇപ്പോള്‍ തലപിടുത്തത്തിന്റെ സിദ്ധികളിലൂടെ ഉത്രാളിക്കാവ് പോലെ പാലക്കാടന്‍ മണ്ണിലെ പ്രധാന ക്ഷേത്രങ്ങളിലും അവിഭാജ്യസാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്നു.ഉത്തരേന്ത്യയില്‍നിന്ന് കേരളത്തിലേക്ക് എത്തുന്ന എല്ലാ ആനകളെയും പൊതുവെ ബീഹാറികള്‍ എന്ന് പറയാറുണ്ടെങ്കിലും അനന്തന്റെ ജന്മദേശം ശരിക്കും ബീഹാര്‍ തന്നെയാണ്. അവിടെ ഒരു ഗ്രാമമുഖ്യന്റെ മകന്‍ മഹിപാല്‍ യാദവ് ഡിഗ്രി പരീക്ഷയില്‍ റാങ്ക് വാങ്ങിയതിന് അയാള്‍ക്കുള്ള വീട്ടുകാരുടെ സമ്മാനമായിരുന്നു ഈ ആനകുമാരന്‍.ആന മദപ്പാടിലേക്ക് എത്തുകയും, ഒപ്പം ഇത്രയും ഉയരമുള്ള ഒരാനയേയുംകൊണ്ട് ഇലക്ട്രിക്‌ലൈനുകള്‍ വളരെ താഴ്ന്ന് കിടക്കുന്ന ബീഹാറിലെ റോഡുകളിലൂടെ നടക്കുന്നത് അപകടകരമായതുകൊണ്ടുമാണ് അവസാനം മഹിപാലിന്റെ കുടുംബം ഇവനെ, കൊല്ലം പുത്തന്‍കുളംകാരനായ ഷാജിക്ക് വില്‍ക്കുന്നത്. അങ്ങനെയവന്‍ തിരുവിതാംകൂറിന്റെയും ആനകേരളത്തിന്റെയും അഭിമാനമായ പുത്തന്‍കുളം അനന്തപദ്മനായി മാറി.-ഫോട്ടോഗ്യാലറിsreekumararookutty@gmail.com

Mathrubhumi

രണ്ട് വര്‍ഷത്തിനുള്ളില്‍ 150 സ്ക്രീനുകള്‍: പിവിആര്‍

രാജ്യത്തെ മുന്‍‌നിര എന്റര്‍ടൈന്മെന്റ് കമ്പനിയായ പി വി ആര്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 120 മുതല്‍ 150 സിനിമാ സ്ക്രീനുകള്‍ തുടങ്ങുമെന്ന് അറിയിച്ചു. നടപ്പ് വര്‍ഷത്തിലെ ആദ്യ മൂന്നു മാസത്തില്‍ കമ്പനി വിവിധ നഗരങ്ങളിലായി 28 അധിക മള്‍ട്ടിപ്ലക്സ് സ്ക്രീനുകള്‍ തുടങ്ങിയിരുന്നു.

പി വി ആറിന്റെ കീഴില്‍ മൊത്തം പതിനെട്ട് നഗരങ്ങളിലായി 136 സിനിമാ സ്ക്രിനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ പാദത്തില്‍ അഹമ്മദാബാദ്, ചെന്നൈ, അലഹബാദ് എന്നീ നഗരങ്ങളില്‍ കൂടി പി വി ആര്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

മെട്രോ നഗരങ്ങളില്‍ നൂതന സാങ്കേതിക സേവനങ്ങളോടു കൂടിയ മള്‍ട്ടിപ്ലക്സ് സ്ക്രീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. അടിസ്ഥാന സൌകര്യങ്ങള്‍ക്ക് ഏറെ പ്രധാന്യം നല്‍കിയാണ് പി വി ആര്‍ പുതിയ സിനിമാ പ്രദര്‍ശന കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. ഒട്ടനവധി ഭാഷകളില്‍ ലഭ്യമായ അഞ്ചില്‍ കൂടുതല്‍ സിനിമകളാണ് ഓരോ കേന്ദ്രങ്ങളിലും പ്രദര്‍ശനം നടത്തുന്നത്.

PVR to open 150 screens in two years | രണ്ട് വര്‍ഷത്തിനുള്ളില്‍ 150 സ്ക്രീനുകള്‍: പിവിആര്‍

കുട്ടികളുടെ അശ്ലീലചിത്രം; കേണല്‍ അറസ്റ്റില്‍

കൊച്ചുകുട്ടികളുടെ നഗ്നചിത്രങ്ങള്‍ കമ്പ്യൂട്ടറില്‍ ശേഖരിച്ച് ആസ്വദിക്കുകയും ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത ലഫ്റ്റനന്റ് കേണലിനെ മുംബൈ സൈബര്‍ സെല്‍ അറസ്റ്റുചെയ്തു. ഇന്ത്യന്‍ സേനയുടെ കൊളാബയിലുള്ള ‘വിതരണ - ഗതാഗത’ വിഭാഗത്തില്‍ ജോലിനോക്കുന്ന ജഗ്‌ മോഹന്‍ ബല്‍ബീര്‍ സിംഗാണ് പിടിയിലായത്.

മൂന്നിനും പത്തിനും ഇടയില്‍ പ്രായമുള്ള കൊച്ചുകുട്ടികളുടെ നഗ്നചിത്രങ്ങള്‍ ആസ്വദിക്കലായിരുന്നു കേണലിന്റെ വിനോദമെന്ന് കരുതപ്പെടുന്നു. സ്വദേശികളും വിദേശികളുമായ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറും സൈബര്‍ സെല്‍ പിടിച്ചെടുത്തിട്ടുണ്ട്.

കൊച്ചുകുട്ടികളുടെ നഗ്നചിത്രങ്ങള്‍ ചില സൈറ്റുകളില്‍ പോസ്റ്റുചെയ്യുന്ന ശീലമാണ് രതിവൈകൃതത്തിന് അടിമയായ കേണലിനെ കുടുക്കിയത്. ഇയാള്‍ പോസ്റ്റുചെയ്തിരുന്ന നഗ്നചിത്രങ്ങള്‍ ജര്‍മന്‍ ഫെഡറല്‍ ബ്യൂറോയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ജര്‍മന്‍ ഫെഡറല്‍ ബ്യൂറോ ഈ വിവരം ഉടന്‍‌തന്നെ, ഇന്റര്‍പോളിനെ അറിയിച്ചു.

ഇന്റര്‍പോള്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് സിബിഐ ജാഗരൂകരായി. ഇന്റര്‍പൊളിന്റെ വിവരങ്ങള്‍ സത്യമാണെന്ന് കണ്ടത്തിയതോടെ കേണലിനെ കുടുക്കാനുള്ള നിര്‍‌ദേശം മുംബൈ ക്രൈംബ്രാഞ്ചിനും മുംബൈ സൈബര്‍ സെല്ലിനും ലഭിച്ചു. കമ്പ്യൂട്ടറിന്റെ ഐപി ട്രേസുചെയ്താണ് കേണലിനെ പറ്റിയുള്ള വിവരങ്ങള്‍ സൈബര്‍ സെല്‍ ശേഖരിച്ചത്.

മെയ് 12 വരെ കേണലിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വിവര സാങ്കേതികവിദ്യാ നിയമത്തിന് കീഴിലുള്ള സെക്ഷന്‍ 67(ബി) (ചൈല്‍ഡ് പോണോഗ്രഫി) അനുശാസിക്കുന്നത് അനുസരിച്ച് ഗൌരവതരമായ കുറ്റമാണ് കേണല്‍ ചെയ്തിരിക്കുന്നത്.

Army officer arrested for child pornography | കുട്ടികളുടെ അശ്ലീലചിത്രം; കേണല്‍ അറസ്റ്റില്‍

സച്ചിനെ കിട്ടിയത് ഭാഗ്യം!


PRO
PRO
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റിന്റെ ഭാ‍ഗമായതില്‍ ട്വിറ്റര്‍ മേധാവികള്‍ ഏറെ സന്തോഷിക്കുന്നുണ്ടാകും. കാരണം മറ്റൊന്നുമല്ല, സച്ചിന്‍ എന്ന ക്രിക്കറ്റ് ഇതിഹാസത്തിന്റെ ജീവിതത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കാത്ത ക്രിക്കറ്റ് ആരാധകര്‍ ചുരുക്കമാണ്. അത്തരമൊരു വ്യക്തിയാണ് ട്വീറ്റ് ചെയ്യാനെത്തിയിരിക്കുന്നത്; ട്വിറ്ററിന് സന്തോഷിക്കാന്‍ ഇനി വല്ലതും വേണോ?.

ലോകത്ത് ജനശ്രദ്ധ നേടിയവരുടെ പട്ടികയില്‍ എന്നും സ്ഥാനം പിടിച്ചുള്ള ഈ കുറിയ മനുഷ്യന്‍ ട്വിറ്ററില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജനപ്രിയനായി കഴിഞ്ഞു. ട്വിറ്റര്‍ ചരിത്രത്തില്‍ ഒരംഗത്തിനും ലഭിക്കാത്ത സ്വീകരണമാണ് സച്ചിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. കേവലം ദിവസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ സച്ചിന്റെ ട്വിറ്റര്‍ പേജ് പിന്തുടരുന്നവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. ഒരോ സെക്കന്‍ഡിലും സച്ചിനെ തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്.

കഴിഞ്ഞ ദിവസം ഒസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിനു മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ക്ക് നല്‍കിയ സന്ദേശവും മത്സരത്തില്‍ തോറ്റതിന് ശേഷം സഹീര്‍ഖാന് നല്‍കിയ ട്വീറ്റ്സുമൊക്കെ ആരാധകര്‍ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ട്വിറ്ററില്‍ പിന്തുടര്‍ച്ചക്കാരെ നേടുന്നതിലും സച്ചിന്‍ റെക്കോര്‍ഡിടുമെന്നാണ് കരുതുന്നത്. ക്രിക്കറ്റ് ഗൌണ്ടിന് പുറത്തും സച്ചിന്‍ പ്രശസ്തനാണ്. ആഗോളതലത്തിലെ രാഷ്ട്രീയ, സാംസ്കാരിക, കായിക മേഖലകളില്‍ നിന്ന് സച്ചിന് ലഭിക്കുന്ന അംഗീകാരങ്ങളും ട്വിറ്റര്‍ പേജില്‍ പ്രകടമാണ്.

'The face that launched lakhs of followers' | സച്ചിനെ കിട്ടിയത് ഭാഗ്യം!

കുങ്കുമം വില്‍‌ക്കുന്ന സ്ത്രീയെ വരച്ച് നടി ഷീല!actress Sheela
PRO
PRO
ജയന്റെയും നസീറിന്റെയും നായികയായി മാത്രമല്ല നടി ഷീലയെ ഇനി മലയാളികള്‍ ഓര്‍ക്കുക. അവരൊരു ചിത്രകാരിയും കൂടിയാണ്. മലയാളിയുടെ ഒരു കാലഘട്ടത്തെ വിസ്മയിപ്പിച്ച ഷീല എന്ന നടിയുടെ ഒരു വിഭിന്നഭാവം ആലുവയിലെ പറവൂരിലുള്ള കോമൂസണ്‍സ് ആര്‍ട്ട് ഗാലറിയില്‍ വിരിയുകയാണ്. പ്രശസ്തരായ 55 വനിതകള്‍ വരച്ച ചിത്രങ്ങളോടൊപ്പമാണ് ഷീല വരച്ച ‘കുങ്കുമം വില്‍‌ക്കുന്ന സ്ത്രീ’ മലയാളിക്ക് മുമ്പാകെ എത്തുന്നത്.

“മൂന്നു വര്‍ഷം മുമ്പ് ഊട്ടിയിലെ മാര്‍ക്കറ്റില്‍ വെച്ച് മനസ്സില്‍ പതിഞ്ഞതാണ് കുങ്കുമം വില്‍ക്കുന്ന സ്ത്രീയുടെ ചിത്രം. പിന്നീടിത് എന്‍േറതായ ഭാവനയില്‍ കാന്‍വാസിലേക്ക് പകര്‍ത്തുകയായിരുന്നു.”

“ചിത്രരചന ചെറുപ്പം മുതലേയുണ്ട്. ഇതിനോടകം 45 ചിത്രങ്ങള്‍ വരച്ചു. എന്നാല്‍, സിനിമാ രംഗത്തുള്ളവരോടു പോലും ചിത്രരചനാ വിവരം ഞാന്‍ വെളിപ്പെടുത്തിയിരുന്നില്ല. ഷൂട്ടിങ് സ്ഥലത്തും മറ്റും സമയം കിട്ടുമ്പോള്‍ ഇറങ്ങിനടന്ന് ഫോട്ടോകളെടുക്കും. ഇവയില്‍ ഹൃദയസ്പര്‍ശിയാകുന്നവ പിന്നീട് കാന്‍വാസിലേക്ക് പകര്‍ത്തും. ആദ്യമായാണ് എന്റെ ഒരു ചിത്രം പ്രദര്‍ശനത്തിനു വെക്കുന്നത്. ”

ബ്രിട്ടണില്‍ കിടക്കയിലെ ആവേശം വേദനാജനകം!


PRO
PRO
ലൈംഗികബന്ധത്തിലൂടെ 180 ലക്ഷം പേര്‍ക്ക് പരുക്ക്! അതിശയോക്തി വേണ്ട, ബ്രിട്ടണില്‍ നടന്ന ഒരു സര്‍വെയുടെ ഫലമാണിത്. രാജ്യത്ത് കഴിഞ്ഞ വര്‍ഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിലൂടെ പരുക്ക് പറ്റിയവരുടെ കണക്കാണിത്.

മസില്‍ ചതവ്, കാലിനും കൈമുട്ടിനുമുള്ള പരുക്ക്, പുറം‌വേദന തുടങ്ങിയവയാണ് ബ്രിട്ടീഷ് ജോഡികള്‍ക്ക് വിനയാവുന്നത്. ഇവരില്‍ പലരും ആവേശം കെട്ടടങ്ങുന്നത് വരെ പരുക്കിനെ പറ്റി അറിഞ്ഞതു പോലുമില്ല എന്നതാണ് രസകരമായ വസ്തുത. സര്‍വെ ഫലം അനുസരിച്ച്, ബ്രിട്ടണിലെ മുതിര്‍ന്നവരില്‍ മൂന്നില്‍ ഒരാള്‍ക്ക് വീതം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ പരുക്ക് പറ്റി എന്നതാണ് ഏറ്റവും കൌതുകകരം!

സോഫയില്‍ വച്ചുള്ള ലൈംഗിക ബന്ധമാണ് സര്‍വെ പ്രകാരം ഏറ്റവും അപകടകരം. ഇത്തരത്തില്‍, അപകടകരമായ സ്ഥലങ്ങളുടെ പട്ടികയില്‍ സ്റ്റെയര്‍‌കേസ് രണ്ടാമതും കാര്‍ മൂന്നാമതും ഷവര്‍ നാലാമതും ആണ്. എന്നാല്‍, കിടപ്പുമുറിയില്‍ വച്ചുള്ള ലൈംഗിക ബന്ധം മൂലം പരുക്ക് പറ്റാന്‍ സാധ്യത ഇതിലൊക്കെയും കുറവാണ്. അപകടകരമായ സ്ഥലങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കിടപ്പുമുറി.


Brits experience pain on bed! | ബ്രിട്ടണില്‍ കിടക്കയിലെ ആവേശം വേദനാജനകം!

സംവിധായകന്‍ ലോഡ്ജില്‍ മരിച്ചനിലയില്‍


Anayara Shaji
PRO
PRO
സീരിയല്‍-ഡോക്യുമെന്ററി സംവിധായകനും മിനിസ്ക്രീന്‍ ഡയറക്‌ടറിയുടെ ചീഫ്‌ എഡിറ്ററുമായ ആനയറ ഷാജിയെ (56) ലോഡ്ജ്‌ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കട മാര്‍ക്കറ്റിന്‌ എതിര്‍വശമുള്ള ലോഡ്ജ്‌ മുറിയിലാണ് ജഡം കാണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ കാപ്പിയുമായെത്തിയ ആളാണ്‌ ഷാജി കട്ടിലില്‍ നിന്നും താഴെ വീണ്‌ കമിഴ്‌ന്ന്‌ കിടക്കുന്നനിലയില്‍ കണ്ടത്‌.

മുറി കുറ്റിയിടാതെ കിടന്നതിനാല്‍ ആദ്യം സംശയം തോന്നി പോലീസിനെ അറിയിച്ചു. ഉറക്കത്തിനിടയില്‍ ഹൃദയാഘാതമുണ്ടായതാണ്‌ മരണകാരണമെന്ന്‌ കരുതുന്നു. കരള്‍ സംബന്ധമായ അസുഖംമൂലം 2 മാസം മുമ്പ്‌ ആശുപത്രിയിലായിരുന്നു. താഴെ വീണതില്‍ ചുണ്ടില്‍ മുറിവുണ്ടെങ്കിലും ബന്ധുക്കളാരും സംശയം പ്രകടിപ്പിച്ചിട്ടില്ല.

ആനയറ വെണ്‍പാലവട്ടം കളത്തുവിളാകത്ത്‌ വീട്ടില്‍ മാധവന്റേയും ശാന്തമ്മയുടേയും മകനാണ്‌. സഹോദരങ്ങള്‍: പത്മ ജി. നായര്‍, അരുണ്‍ ജി.മേനോന്‍. വെണ്‍പാലവട്ടത്തുള്ള മഹേശ്വരിയെ വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധം ഉപേക്ഷിച്ച്‌ ഒറ്റയ്ക്കാണ്‌ താമസം. മക്കളില്ല.

Serial director Anayara Shaji died | സംവിധായകന്‍ ലോഡ്ജില്‍ മരിച്ചനിലയില്‍