Friday, May 7, 2010

ക്ലാസ്മുറിയിലെ മുപ്പത്‌ വര്‍ഷങ്ങള്‍

ഉദ്യോഗസ്ഥകാല അനുഭവങ്ങള്‍ എഴുതി നല്ല വായനാനുഭവം സമ്മാനിച്ച എഴുത്തുകാര്‍ മലയാളത്തിലുമുണ്ട്‌. മികച്ച സാഹിത്യ സൃഷ്ടികളായി വായനക്കാര്‍ അതു സ്വീകരിച്ചപ്പോള്‍ സര്‍വ്വീസ്‌ സ്റ്റോറിയെന്ന സാഹിത്യശാഖയ്ക്ക്‌ മലയാളത്തിലും വായനക്കാരെ ലഭിക്കുകയായിരുന്നു. എന്നാല്‍ വിരലിലെണ്ണാവുന്ന രചനകള്‍ മാത്രമെ മലയാളത്തില്‍ സര്‍വ്വീസ്‌ സ്റ്റോറിയായി പിറവിയെടുത്തുള്ളൂ. മലയാറ്റൂരിന്റെയും തോട്ടം രാജശേഖരന്റെയും ഉദ്യോഗ കാല അനുഭവക്കുറിപ്പുകള്‍ വായിച്ചവര്‍ പലതും പഠിക്കുകയും അറിയുകയും ചെയ്തു. ഇപ്പോള്‍ മുന്‍ ചീഫ്‌ സെക്രട്ടറി സി.പി.നായരും സര്‍വ്വീസ്സ്റ്റോറി എഴുതുന്ന തിരക്കിലാണ്‌. മലയാറ്റൂരിനെ പോലുള്ള നല്ല എഴുത്തുകാരുടെ ഉദ്യോഗകാല അനുഭവക്കുറിപ്പുകള്‍ വലിയ സാഹിത്യ സംരംഭങ്ങളായില്ലെങ്കിലെ അത്ഭുതമുള്ളൂ. കേരളത്തിലെ സാഹിത്യ സാംസ്കാരിക ഉദ്യോഗസ്ഥ രംഗത്ത്‌ മലയാറ്റൂരിന്റെ സര്‍വ്വീസ്സ്റ്റോറി അത്രയ്ക്കു ചലനങ്ങളുണ്ടാക്കി. നിരവധി പദവികളില്‍ ഇരുന്നിട്ടുള്ള ഐഎഎസ്‌ ഉദ്യോഗസ്ഥന്‌ പറയാനുള്ളത്‌ കേള്‍ക്കാന്‍ നിരവധി കാതുകളുണ്ടായിരുന്നു. എന്നാല്‍ ഒരു സ്കൂള്‍ അധ്യാപകന്‍ സര്‍വ്വീസ്സ്റ്റോറിയെഴുതിയാല്‍ അതിലെന്താണിത്ര പ്രത്യേകത?
 http://www.janmabhumidaily.com/detailed-story?newsID=64091
.

പ്രത്യേകത ഉണ്ടെന്ന്‌ മനസ്സിലാകും അക്ബര്‍ കക്കട്ടിലിന്റെ പാഠം മുപ്പത്‌ എന്ന പുസ്തകം വായിച്ചാല്‍.

മലയാളത്തിലെ നല്ല എഴുത്തുകാരുടെ പട്ടികയില്‍ ഇടം നേടിയിട്ടുള്ള അക്ബര്‍ കക്കട്ടില്‍ സ്കൂള്‍ അധ്യാപകന്‍ കൂടിയായിരുന്നു. ഇക്കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ അദ്ദേഹം ക്ലാസ്മുറികളോടു വിടപറഞ്ഞു. മുപ്പതു വര്‍ഷത്തെ അധ്യാപക വൃത്തിക്കു ശേഷം അന്‍പത്തിയഞ്ചു വയസ്സില്‍ റിട്ടയര്‍മെന്റെന്ന നിയമത്തിനു വിധേയനായി അദ്ദേഹം പടികളിറങ്ങി. മുപ്പതു വര്‍ഷത്തെ ക്ലാസ്സ്മുറികളില്‍ നിന്നുള്ള അനുഭവക്കുറിപ്പുകളാണ്‌ പാഠം മുപ്പത്‌ എന്ന സര്‍വ്വീസ്‌ സ്റ്റോറി.

കക്കട്ടിലിന്റെ കഥകള്‍ കൂടുതലും ജനിക്കുന്നത്‌ ക്ലാസ്മുറികളിലെ അനുഭവങ്ങളില്‍ നിന്നാണ്‌. ക്ലാസ്സ്മുറികളിലെ സംഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തു വയ്ക്കുമ്പോള്‍ അതു തനിക്ക്‌ കഥയെഴുത്തിന്‌ പ്രേരണയായെന്ന സാക്ഷ്യം കൂടി അദ്ദേഹം നല്‍കുന്നു.

അധ്യാപകന്‍ കുട്ടികള്‍ക്ക്‌ സുഹൃത്തും രക്ഷകര്‍ത്താവും ശിക്ഷകനുമൊക്കെയാണ്‌. നല്ല അധ്യാപകനില്‍ വിശ്വാസം അര്‍പ്പിക്കുന്ന കുട്ടി ജീവിതത്തില്‍ പരാജയപ്പെടുന്നില്ല. ഒരു കുട്ടിയുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ അധ്യാപകനുള്ള പങ്ക്‌ വളരെ വലുതാണ്‌. അനുകൂലമല്ലാത്ത ജീവിത സാഹചര്യങ്ങളില്‍ നിന്ന്‌ വരുന്ന നിരവധി കുട്ടികള്‍ ഉണ്ടാകും. എന്നാല്‍ ക്ലാസ്സ്മുറിയില്‍ അധ്യാപകനില്‍ നിന്ന്‌ ആ കുട്ടികള്‍ക്കു ലഭിക്കുന്ന അറിവും സ്നേഹവും സംരക്ഷണവുമെല്ലാം അവരെ ജീവിതത്തിന്റെ വസന്തകാലങ്ങളിലേക്കടുപ്പിക്കാന്‍ പര്യാപ്തമാകും. അക്ബര്‍ കക്കട്ടിലിന്റെ പുസ്തകം ഇത്തരം അനുഭവക്കുറിപ്പുകളുടെ ചേര്‍ത്തുവയ്ക്കലാണ്‌.

വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരു പോലെ അറിഞ്ഞിരിക്കേണ്ട അനുഭവക്കുറിപ്പുകള്‍. കഥാകൃത്തിന്റെ മാസ്മരിക ഭാഷയാല്‍ സൗന്ദര്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥം മികച്ച സാഹിത്യ രചന....

കത്തുകളുടെ ലോകത്ത് നിന്നൊരു ട്വീറ്റ്!


PRO
PRO
ഇത് ട്വിറ്ററിന്റെ കാലഘട്ടമാണ്. ട്വിറ്ററിന്റെ സേവനം തേടുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍ വകുപ്പുകള്‍ പോലും ട്വിറ്ററിന്റെ സേവനം ഉപയോഗപ്പെടുത്തുന്നു. ഏറ്റവും അവസാനമായി ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനമായ തപാല്‍ വകുപ്പും ട്വിറ്ററില്‍ അക്കൌണ്ട് തുടങ്ങി കഴിഞ്ഞു. പോസ്റ്റ്ഓഫീസ്ഇന്ത്യ എന്ന പേരിലാണ് ട്വിറ്റര്‍ പേജ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരു പൊതുമേഖലാ സ്ഥാപനം ട്വിറ്ററില്‍ അംഗത്വമെടുക്കുന്നത്.

കേവലം രണ്ട് മാസം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ തപാല്‍ വകുപ്പിന്റെ ട്വിറ്റര്‍ പേജിനെ രാജ്യത്തിനകത്തും പുറത്തും നിന്നുമായി അഞ്ഞൂറോളം പേര്‍ പിന്തുടരുന്നുണ്ട്. തപാല്‍ വകുപ്പിന്റെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ട്വിറ്റര്‍ പേജും തുടങ്ങിയിരിക്കുന്നത്. തപാല്‍ വകുപ്പിന്റെ സേവന വിവരങ്ങള്‍, പുതിയ പദ്ധതികള്‍ എന്നിവ സംബന്ധിച്ച സന്ദേശങ്ങളാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നത്. തപാല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്കുള്ള ലിങ്കുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

തപാല്‍ സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനത്തിന്റെ എല്ലാ സംശയങ്ങള്‍ക്കും ട്വിറ്റര്‍ വഴി വിശദീകരണം നല്‍കുമെന്ന് തപാല്‍ വകുപ്പ് മേധാവി അറിയിച്ചു. മെയില്‍ ഡെലിവറിംഗ്, പണമിടപാടുകള്‍, പാസ്പോര്‍ട്ട് അയക്കല്‍ എന്നിവ സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്ക് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ നല്‍കുന്ന സേവനം ഏറെ വലുതായിരിക്കുമെന്നും തപാല്‍ വകുപ്പ് വ്യക്തമാക്കി.

തകര്‍ന്നുക്കൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനമായ തപാല്‍ വകുപ്പിനെ എങ്ങിനെ അഭിവൃദ്ധിപ്പെടുത്താമെന്നത് സംബന്ധിച്ച് ട്വിറ്റര്‍ അംഗങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തപാല്‍ വകുപ്പിനെ കുറിച്ചുള്ള പരാതികള്‍ അറിയിക്കാനുള്ള തുറന്ന അവസരമാണ് ട്വിറ്റര്‍ നല്‍കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പോസ്റ്റല്‍ നെറ്റ്വര്‍ക്കുള്ള ഇന്ത്യന്‍ പോസ്റ്റിന് ട്വിറ്റര്‍ സേവനം ഏറെ ഉപകാരപ്പെടുമെന്നാണ് കരുതുന്നത്.

India Post’s on a Twitter account | കത്തുകളുടെ ലോകത്ത് നിന്നൊരു ട്വീറ്റ്!

വി.കെ.എന്‍: ചിരിയുടെ പിതാമഹന്‍


V.K.N
WDWD
ഈ ലോകത്തില്‍ ജീവിക്കണമെങ്കില്‍ അത്യാവശ്യം വേണ്ടതായിട്ടുള്ളത് എന്താണ്?അല്ലെങ്കില്‍ അത്ര അത്യാവശ്യമില്ല എന്ന് തോന്നുന്നത് എന്താണ്?

രണ്ടിനും ഒരു ഉത്തരമാണ് ഉള്ളത്. കണ്ണുകള്‍... അതെ, കണ്ണുകളാണ് നമുക്ക് ഏറ്റം അത്യാവശ്യമായിട്ടുള്ളതും എന്നാല്‍ പലപ്പോഴും ഇല്ലാതിരുന്നെങ്കില്‍ എന്ന് തോന്നുന്നതും. ഒന്നുമേ കണ്ടിട്ടില്ല എന്ന് നടിച്ച് ജീവിക്കുന്നവരുടെ എണ്ണം പെരുകി വരുകയാണ് .

എന്നാല്‍ ഇതെല്ലാം കാണാന്‍ രണ്ടു കണ്ണുകള്‍ പോരാ എന്ന് ആഗ്രഹിച്ചിരുന്ന ഒരു മനുഷ്യനാണ് മറഞ്ഞു പോയത് - വടക്കേ കൂട്ടാല നാരായണന്‍ കുട്ടി നായര്‍!

അതെ വി.കെ.എന്‍ തന്നെ.കണ്ണുകള്‍ തുറന്നു വച്ച് ലോകത്തിന് നേരെ പൊട്ടിച്ചിരിക്കുക. ഒരാള്‍ നമ്മുടെ നേരെ നോക്കി കുറെ നേരം പരിഹാസച്ചിരി ചിരിച്ചാല്‍ എന്തു തോന്നും ? ഒരു ലജ്ജ ഉണ്ടാവില്ലെയ്യ് ? 

മനുഷ്യനിലെ കപടതകള്‍ എല്ലാം ഇങ്ങനെ ലജ്ജിച്ച് നിന്നിട്ടുണ്ട്, വി.കെ.എന്‍ എന്ന അതികായനു മുന്നില്‍.

മലയാളത്തിന് ഒരു പുതിയ ശബ്ദകോശംതന്നെ വി.കെ.എന്‍ തന്നു. പയ്യന്‍സ്, സര്‍ ചാത്തു, ചാത്തന്‍സ്, എന്നിങ്ങനെ ആ പദാവലികള്‍ നീളുന്നു. ഈ കഥാപാത്രങ്ങള്‍ സൃഷ്ടിച്ച ചിരിയുടെ മുന്നില്‍ മനുഷ്യായുസ് വളരെ കുറവാണ്.

പിറന്നാള്‍സമ്മാനം എന്ന വി.കെ.എന്‍റെ ആദ്യകഥയില്‍നിന്നും അവസാനകാലത്തെ പ്രമുഖകൃതിയായ സര്‍ ചാത്തു ലീകോക്കില്‍ എത്തുമ്പോഴേക്കും രചനയുടെ വലിയ രാസപരിണാമങ്ങള്‍ വന്നതുകാണാം. 

വായനയിലൂടെയും കാലത്തിലൂടെയും നിരന്തരമായി ജാഗ്രതയോടെ കടന്നുപോയ ഒരു സര്‍ഗാത്മകമനസ്സിന്‍റെ സ്വാഭാവികമായ പരിവര്‍ത്തനമായിരുന്നു അത്.

ദേവസ്വംബോര്‍ഡ് ജീവനക്കാരനായി അരീക്കോട് തൃക്ളയൂര്‍ ക്ഷേത്രത്തിലെ ജോലിക്കുശേഷം പത്തുവര്‍ഷത്തോളം നീണ്ട ഡല്‍ഹി വാസത്തിലാണ് വി.കെ.എന്നിന്‍റെ സര്‍ഗ പ്രതിഭ പുതിയ രൂപങ്ങളിലേക്കും ഘടനകളിലേക്കും വ്യാപിക്കുന്നത്. 

പയ്യന്‍ കഥകള്‍, സിന്‍ഡിക്കേറ്റ്, ആരോഹണം തുടങ്ങിയ പ്രമുഖമായ കൃതികള്‍ ഡല്‍ഹി ജീവിതത്തിന്‍റെ സര്‍ഗഫലങ്ങളാണ്. മഹാനഗരജീവിതത്തിലെ പൊയ്മുഖങ്ങളും, രാഷ്ട്രീയ-അധികാര-മാധ്യമമേഖലകളിലെ കപടതകളുമെല്ലാം ഈ രചനകളില്‍ വ്യക്തമായി പ്രതിഫലിക്കുന്നു
http://malayalam.webdunia.com/miscellaneous/literature/remembrance/0801/25/1080125056_1.htm