Saturday, May 15, 2010

പരിസ്ഥിതി കാര്‍: തായ്‌ലാന്‍ഡിലേക്കില്ലെന്ന് ടാറ്റ


PRO
തായ്‌ലാന്‍ഡ് കേന്ദ്രമാക്കി ആരംഭിക്കാനിരുന്ന പരിസ്ഥിതി സൌഹൃദ കാര്‍ പദ്ധതിയില്‍ നിന്ന് പിന്‍‌മാറുന്നതായി ടാറ്റ മോട്ടോര്‍സ് വ്യക്തമാക്കി. എക്സൈസ് നികുതി സംബന്ധിച്ച അതൃപ്തിയാണ് ടാറ്റയുടെ പിന്‍‌മാറ്റത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ പദ്ധതി ഉപേക്ഷിക്കാനുള്ള കൃത്യമായ കാരണം ടാ‍റ്റ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

2008 ലാണ് പരിസ്ഥിതി സൌഹൃദ കാറുകളുടെ നിര്‍മ്മാണത്തിനായി ഒരു കൂട്ടം കമ്പനികള്‍ക്കൊപ്പം ടാറ്റയും തയ്യാറായത്. കുറഞ്ഞ ചെലവില്‍ ഉപഭോക്താക്കളിലെത്തിക്കാവുന്ന പരിസ്ഥിതി സൌഹൃദ കാറുകള്‍ പുറത്തിറക്കുകയായിരുന്നു ലക്‍ഷ്യം. തായ്‌ലാന്‍ഡിനെ വ്യാവസാ‍യികമായി മുന്നിലെത്തിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍‌കൈയ്യെടുത്ത് പദ്ധതിക്ക് രൂ‍പം നല്‍കീരുന്നത്.

സുസുക്കി‍, മിസ്തുബിഷി‍, നിസാന്‍, ഹോണ്ട, ടൊയോട്ട തുടങ്ങി ആഗോള തലത്തിലെ മുന്‍നിര വാഹന നിര്‍മ്മാണ കമ്പനികളെ പങ്കെടുപ്പിച്ചായിരുന്നു പദ്ധതിക്ക് തായ് സര്‍ക്കാര്‍ രൂപം നല്‍കിയത്. പരിസ്ഥിതി സൌഹൃദ കാര്‍ പദ്ധതിയില്‍ നിന്ന് പിന്‍‌മാറിയെങ്കിലും തായ്‌ലാന്‍ഡിലെ ഉപഭോക്താക്കള്‍ക്ക് ഉചിതമായ യാത്രാക്കാര്‍ പുറത്തിറക്കുമെന്ന് ടാറ്റ വ്യക്തമാക്കി

Tatas pull out of Thai Eco car project | പരിസ്ഥിതി കാര്‍: തായ്‌ലാന്‍ഡിലേക്കില്ലെന്ന് ടാറ്റ

നെക്സസ് വണ്‍ ഓണ്‍ലൈന്‍ വില്‍പ്പന നിര്‍ത്തുന്നു

ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ പുറത്തിറക്കിയ സ്മാര്‍ട്ട് ഫോണ്‍ നെക്സസ് വണ്ണിന്റെ ഓണ്‍ലൈന്‍ വില്‍പ്പന നിര്‍ത്തുന്നു. ഓണ്‍ലൈന്‍ വെബ്സ്റ്റോര്‍ നിര്‍ത്തുകയാണെന്നും നെക്സസ് വണ്‍ ഇനി മുതല്‍ റീട്ടെയില്‍ കേന്ദ്രങ്ങള്‍ വഴി മാത്രമെ വിതരണം ചെയ്യൂവെന്നും ഗൂഗിള്‍ അറിയിച്ചു. കഴിഞ്ഞ ജനുവരിയിലാണ് നെക്സസ് വണ്‍ വില്‍പ്പനയ്ക്കായി ഓണ്‍ലൈന്‍ സ്റ്റോര്‍ തുടങ്ങിയത്.

എന്നാല്‍, വലിയ പ്രതീക്ഷകളുമായി പുറത്തിറക്കിയ ഗൂഗിളിന്റെ ആദ്യ ഇലക്ട്രോണിക്സ് ഉല്‍പ്പന്നത്തിന് വിപണിയില്‍ വേണ്ടത്ര നേട്ടം ഇതുവരെ കൈവരിക്കാനായിട്ടില്ല. സ്മാര്‍ട്ട് ഫോണ്‍ നെക്സസ് വണ്‍ ആദ്യ മാസത്തില്‍ 80,000 സെറ്റുകളാണ് വില്‍പ്പന നടന്നത്. പുറത്തിറങ്ങിയ ആദ്യ ആഴ്ചയില്‍ തന്നെ ഇരുപതിനായിരം മൊബൈലുകള്‍ വില്‍പ്പന നടന്നു.

വിപണിയില്‍ മറ്റു കമ്പനികളുടെ സ്മാര്‍ട്ട് സെറ്റുകളുമായി വിജയിക്കണെമെങ്കില്‍ കൂടുതല്‍ സാങ്കേതിക സേവനം ഉള്‍പ്പെടുത്തേണ്ടതുണ്ട്. നെക്സസ് വണ്ണിന്റെ ആദ്യ പതിപ്പായതിനാല്‍ വിപണിയില്‍ വേണ്ടത്ര വില്‍പ്പന നടക്കുന്നില്ല. ആപ്പിള്‍, റിം എന്നീ കമ്പനികളുടെ സ്മാര്‍ട്ട് ഫോണ്‍ സെറ്റുകളുടെ ആദ്യ പതിപ്പുകള്‍ പുറത്തിറക്കിയപ്പോഴും വില്‍പ്പനയില്‍ മാന്ദ്യം പ്രകടമായിരുന്നു.

എന്നാല്‍, നെക്സസ് വണ്‍ സ്മാര്‍ട്ട് ഫോണ്‍ ഭാവിയില്‍ വന്‍‌കിട കമ്പനികള്‍ക്കൊക്കെ ഭീഷണിയാകുമെന്നാണ് കരുതുന്നത്. മൊബൈല്‍ ഇന്റര്‍നെറ്റ് വിപണി സജീവമാക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിള്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്. തായ്‌വാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ എച്ച് ടി സിയുമായി സഹകരിച്ചാണ് ഗൂഗിള്‍ ഫോണ്‍ വിപണിയിലെത്തിച്ചത്.

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന നെക്സസ് വണ്‍ സ്മാര്‍ട്ട് ഫോണിന് 130 ഗ്രാം തൂക്കവും 11.5 മി മീറ്റര്‍ കനവുമുണ്ട്. ടച്ച് സ്ക്രീനില്‍ പ്രവര്‍ത്തിക്കുന്ന സെറ്റില്‍ സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമായ മിക്ക സേവനങ്ങളും ഗൂഗിള്‍ ഫോണിലും ലഭ്യമാണ്. ഏകദേശം ഇരുപത്തയ്യായിരം രൂപ വില പ്രതീക്ഷിക്കുന്ന നെക്സസ് വണ്‍ ലോകത്തെ വിവിധ ഏജന്‍സികള്‍ വഴിയും ഗൂഗിള്‍ വെബ്സൈറ്റിലൂടെയും വിതരണം ചെയ്യുന്നുണ്ട്

Google says it will close Nexus One online store | നെക്സസ് വണ്‍ ഓണ്‍ലൈന്‍ വില്‍പ്പന നിര്‍ത്തുന്നു

മിഠായി കിട്ടില്ലെന്ന് ഭയം; ബലാത്സംഗവിവരം മറച്ചുവച്ചു!

ബ്രിട്ടനില്‍ ഒരു എട്ട് വയസ്സുകാരിയെ രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഈ കേസില്‍ വിചാരണ തുടരുകയാണ്. സംഭവം മാതാവില്‍ നിന്ന് മറച്ചുവച്ചത് മിഠായി കിട്ടില്ലെന്ന് പേടിച്ചാണെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചു.

കേസിലെ കുറ്റാരോപിതരായ ആണ്‍കുട്ടികള്‍ക്ക് 10 വയസ്സ് മാത്രമാണ് പ്രായം. രാജ്യത്തെ ബലാത്സംഗ കേസുകളിലെ ഏറ്റവും പ്രായം കുറഞ്ഞ കുറ്റാരോപിതരുടെ നിരയിലാണ് ഇവരുടെ സ്ഥാനം. ഓള്‍ഡ് ബെയ്‌ലിയിലാണ് ഈ കേസിലെ വിചാരണ നടക്കുന്നത്.

തന്നെ പാടത്തും ഫ്ലാറ്റുകള്‍ക്ക് പിന്നിലുള്ള ഒരു ഷെഡിലും കൊണ്ടുപോയാണ് ആക്രമിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ മിഡില്‍സെക്സിലെ ഹേയ്സിലാണ് സംഭവം നടന്നത്. ഇളയ അനുജത്തിയുമൊത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് തന്നെ ആണ്‍കുട്ടികള്‍ പിടിച്ചുകൊണ്ട് പോയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ വിചാരണ വേളയില്‍ ഗുരുതരമായ ആരോപണങ്ങളൊന്നും പെണ്‍കുട്ടി ഉന്നയിച്ചിട്ടില്ല. ആണ്‍കുട്ടികളുടെ നിര്‍ബന്ധത്താല്‍ താന്‍ അടിവസ്ത്രം അഴിക്കുകയാണ് ചെയ്തതെന്നും ഇതൊരു ‘കുസൃതി’യായാണ് കണ്ടതെന്നും പെണ്‍കുട്ടി പറഞ്ഞു. മിഠായി കിട്ടില്ലെന്ന പേടികൊണ്ടാണ് മാതാവിനോട് ഇക്കാര്യം പറയാതിരുന്നതെന്നും പെണ്‍കുട്ടി പറയുന്നു. ‘കുസൃതി’കാട്ടുന്ന സമയത്ത് തങ്ങള്‍ മൂന്നുപേരും കുലുങ്ങിച്ചിരിച്ചതായും പെണ്‍കുട്ടി പറഞ്ഞു.

പെണ്‍കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കോടതി വിലയിരുത്തി. കുറ്റാരോപിതരായ ആണ്‍കുട്ടികള്‍ കുറ്റം നിഷേധിച്ചിട്ടുണ്ട്. വിചാരണ തുടരുകയാണ്

Brit girl, 8, lied to mum about rape | മിഠായി കിട്ടില്ലെന്ന് ഭയം; ബലാത്സംഗവിവരം മറച്ചുവച്ചു!

നാല് മാസം പ്രായമുള്ള മകളെ പിതാവ് ചുട്ടുകൊന്നു!

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് നാല് മാസം മാത്രം പ്രായമുള്ള മകളുടെ കൊലപാതകത്തില്‍ കലാശിച്ചു. റൂര്‍ക്കലയ്ക്ക് അടുത്ത് ഹോറ്റിന്‍ ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം പൈശാചികമായ സംഭവം അരങ്ങേറിയത്.

ഭാര്യയുമായുള്ള വഴക്കിന്റെ അവസാനം ഫക്കീര്‍ പത്രയെന്ന രാജുവാണ് സ്വന്തം മകളെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഫക്കീറും ഭാര്യ ജെമ മുണ്ടയും തമ്മില്‍ വഴക്കിടുക പതിവായിരുന്നു. അടുത്തസമയത്ത് ഉണ്ടായ വഴക്കിനെ തുടര്‍ന്ന് ജെമ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി.

കഴിഞ്ഞ ദിവസം വൈകിട്ട് ജെമയെ തിരക്കി അവരുടെ സ്വഗൃഹത്തില്‍ ചെന്ന ഫക്കീറും ഭാര്യയുമായി വീണ്ടുംവഴക്കിട്ടു. വഴക്കിനെ തുടര്‍ന്ന് കോപാകുലനായ ഫക്കീര്‍ കുട്ടിയെ എടുത്ത് അടുത്തുള്ള വനപ്രദേശത്ത് കൊണ്ടുചെന്ന് മണ്ണെണ്ണയൊഴിച്ച് തീ കത്തിക്കുകയായിരുന്നു.

കുട്ടിയുടെ കത്തിക്കരിഞ്ഞ ശരീരഭാഗങ്ങള്‍ പൊലീസ് ശനിയാഴ്ച രാവിലെ കണ്ടെത്തി. ഫക്കീര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

Father kills four-month-old daughter | നാല് മാസം പ്രായമുള്ള മകളെ പിതാവ് ചുട്ടുകൊന്നു!

ബാംഗ്ലൂരില്‍ ലഹരിയുടെ മണിക്കൂറുകള്‍ നീളും

ബാംഗ്ലൂര്‍ നഗരത്തിന് മദ്യലഹരിയിലാറാടാന്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന സമയം പോരെന്ന ബാറുടമകളുടെയും പബ് ഉടമകളുടെയും പരാതിക്ക് ഉടന്‍ പരിഹാരം ലഭിക്കുമെന്ന് സൂചന. നഗരത്തില്‍, വെളുപ്പിന് രണ്ട് മണിവരെ ബാറുകളും പബുകളും പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു എന്ന് ഇവരുടെ പരാതി പരിഗണിച്ച സംസ്ഥാന എക്സൈസ് മന്ത്രി വ്യക്തമാക്കി.

നിലവില്‍, രാത്രി 11.30 വരെയാണ് ബാറുകള്‍ക്കും പബുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കിയിരിക്കുന്നത്. എന്നാല്‍, ലഹരിയുടെ സമയം പരിമിതപ്പെടുത്തുന്നത് ഐടി നഗരം ആഗോള നഗരമായി വളരുന്നതിന് വിഘാതമാവുമെന്നാണ് ബാറുടമകള്‍ നല്‍കിയ നിവേദനത്തില്‍ പറയുന്നത്.

എന്തായാലും, എക്സൈസ് മന്ത്രി ബി രേണുകാചാര്യയ്ക്ക് സംഭവത്തിന്റെ ഗൌരവം പിടികിട്ടി. സമയം ദീര്‍ഘിപ്പിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുമായി ചര്‍ച്ച നടത്തി എന്നും അനുകൂലമായ തീരുമാനം ഉടന്‍ പ്രതീക്ഷിക്കുന്നു എന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു

Bars in Bangalore to function till 2 am? | ബാംഗ്ലൂരില്‍ ലഹരിയുടെ മണിക്കൂറുകള്‍ നീളും

ഇട്ടിക്കോരയും മലയാള നോവലും

ഒരു വല്ലാത്ത വായനാനുഭവം നല്‍കുന്ന നോവലാണ്‌ ഫ്രാന്‍സിസ്‌ ഇട്ടിക്കോര. മലയാള സാഹിത്യം ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത അനുഭവതലങ്ങളിലൂടെ വായനക്കാരനെക്കൂട്ടിക്കൊണ്ടുപോകുന്ന രചനാശൈലിയാണ്‌ ടി.ഡി. രാമകൃഷ്‌ണന്റേത്‌. നിധിതേടി വന - മരു യാത്ര നടത്തുന്ന ഇന്ത്യാനാ ജോണ്‍സിന്റെ ഹോളിവുഡ്‌ സാഹസികകഥപോലെ അത്യന്തം ഉദ്വേഗജനകമാണ്‌ ഫ്രാന്‍സിസ്‌ ഇട്ടിക്കോരയുടെ കഥയും. കാമവും രക്‌തവും മാംസവും കലയും കണക്കും മിത്തും യാഥാര്‍ത്ഥ്യവും ചരിത്രവും ഇഴചേര്‍ന്നു നില്‍ക്കുന്നു, ഈ നോവലില്‍. മലയാള നോവലിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊരു ആഖ്യാനശൈലി ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവാനും പോകുന്നില്ല. കാരണം, പുതിയ രചനാ സങ്കേതങ്ങളെല്ലാം നമ്മുടെ സാഹിത്യകരന്മാര്‍ക്കും നിരൂപകര്‍ക്കും വിളിപ്പാടകലെ മാറ്റിനിര്‍ത്തേണ്ട ഉത്തരാധുനിക രചനാശീലങ്ങളാണല്ലോ.
ഉള്ളുകിടുങ്ങുന്ന സംഭവപരമ്പരകളാണ്‌ ഫ്രാന്‍സിസ്‌ ഇട്ടിക്കോരയുടെ ഓരോ പേജിലും അനുവാചകനെ കാത്തിരിക്കുന്നത്‌. കുന്നംകുളത്തുനിന്നും കൊച്ചിയിലേക്കും ചിലിയിലേക്കും ന്യൂയോര്‍ക്കിലേക്കുമൊക്കെ കഥ നമ്മെ വലിച്ചുകൊണ്ടുപോകുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ നിന്നും ഇരുപതാം നൂറ്റാണ്ടിലേക്ക്‌ എടുത്തെറിയുന്നു. കാനിബോളിസത്തിന്റെ അഥവ നരമാംസഭോജനത്തിന്റെ ഉള്ളുലയ്‌ക്കുന്ന വിവരങ്ങള്‍ നോവലിലുണ്ട്‌. ഇന്റര്‍നെറ്റും ബ്ലോഗുമടങ്ങുന്ന ആധുനിക സാങ്കേതികവിദ്യയും പുരാതന ഗ്രീക്ക്‌ ഗണിതശാസ്‌ത്രവും വരികളില്‍ കയറിമറിയുന്നു.
ഇറാക്കില്‍ സേവനമനുഷ്‌ഠിക്കുന്ന പട്ടാളക്കാരനായ സേവ്യര്‍ ഇട്ടിക്കോര എന്ന നരഭോജി തന്റെ പാരമ്പര്യം തേടി ഇന്ത്യയിലെത്താനുള്ള ശ്രമം തുടങ്ങുന്നതോടെയാണ്‌ ഫ്രാന്‍സിസ്‌ ഇട്ടിക്കോരയുടെ കഥ ആരംഭിക്കുന്നത്‌. കൊച്ചിയിലെ സ്വകാര്യ രതിപഠനകേന്ദ്രമായ ബോഡിസ്‌കൂള്‍ നടത്തുന്ന മൂന്നു യുവതികള്‍ ഇന്റര്‍നെറ്റിലൂടെ സേവ്യറിന്‌ സ്വാഗതമരുളുന്നു. പിന്നെ, സേവ്യറിന്റെ പിതൃപരമ്പരയെക്കുറിച്ച്‌ ഈ പെണ്‍കുട്ടികള്‍ പഠനം നടത്തുന്നു. പതിനെട്ടാം കൂറ്റുകാര്‍ എന്നറിയപ്പെടുന്ന കോരപാപ്പന്‍െറ കുടുംബകഥ ചികഞ്ഞുതുടങ്ങുന്നതോടെ അപ്രതീക്ഷിതമായ തിരിച്ചടികള്‍ ആരംഭിക്കുന്നു. അതോടൊപ്പം കേരളത്തിലെത്തുന്നതിനുമുമ്പുള്ള കാലഘട്ടത്തില്‍ സേവ്യറും പലതരം പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നുണ്ട്‌. ഒടുവില്‍ കേരളത്തില്‍ സേവ്യര്‍ എത്തുമ്പോഴേക്കും പതിനെട്ടാം കൂറ്റിന്റെ നിഗൂഢതയില്‍ അവന്‍ അന്വേഷിച്ചെത്തിയ പലരും അപ്രത്യക്ഷരായിക്കഴിഞ്ഞിരുന്നു....
വളരെ നിസംഗമായാണ്‌ ടി.ഡി രാമകൃഷ്‌ണന്‍ കഥ പറഞ്ഞുപോകുന്നത്‌. ഇന്ദുലേഖയിലെ ഒരു അധ്യായംപോലെ കാലഘടനയില്‍ നിന്നുവേറിട്ടുനില്‍ക്കുന്ന, സാങ്കേതികത നിറച്ച ചില അധ്യായങ്ങള്‍ ഇട്ടിക്കോരയിലുമുണ്ട്‌. പക്ഷേ അവ പോലും കഥാഗതിയില്‍ മുഴച്ചുനില്‍ക്കുന്നില്ല. തന്നെയുമല്ല, പുരാതന ഗണിതശാസ്‌ത്രത്തില്‍ രാമകൃഷ്‌ണനുള്ള അഗാധമായ അറിവ്‌ ആശ്‌ചര്യപ്പെടുത്തുകയും ചെയ്യും.
നേരത്തെ സൂചിപ്പിച്ചതുപോലെ കഥ പറച്ചിലിലെ നിസംഗതപോലും ഫ്രാന്‍സിസ്‌ ഇട്ടിക്കോരയ്‌ക്ക്‌ ഭൂഷണമായിത്തീരുകയാണുണ്ടായത്‌. ഈ കഥപറയാന്‍ ആ ശൈലിതന്നെയാണ്‌ ആവശ്യം. കുരുക്കലും അഴിക്കലും വീണ്ടും കുരുക്കലുമൊക്കെയായി കഥയങ്ങനെ മുന്നോട്ടുപോകുന്നു. കുന്നംകുളത്തിന്റെ പ്രാചീന വ്യാപാരബന്‌ധങ്ങള്‍ മുതല്‍ ഡാവഞ്ചിയുടെ ചിത്രരചനാസങ്കേതങ്ങള്‍ വരെ വ്യാപിച്ചുകിടക്കുന്ന വിവരവിവരണങ്ങളില്‍ രാമകൃഷ്‌ണന്‍ കാട്ടുന്ന കൈയടക്കം ആരെയും അത്‌ഭുതപ്പെടുത്തും.
വിവര്‍ത്തകന്‍ എന്ന ലേബലില്‍ അറിയപ്പെടുന്ന ടി.ഡി. രാമകൃഷ്‌ണന്‍ മലയാള സാഹിത്യത്തിനു നല്‍കിയ ഈ സമ്മാനത്തിന്റെ വലിപ്പവും മൂല്യവും ഗ്രന്‌ഥകാരന്‍പോലും മനസിലാക്കിയിട്ടുണ്ടോ എന്നു സംശയമാണ്‌. അതോ, രചനാ ശൈലിയിലെ നിസംഗതയാണോ അദ്ദേഹത്തിന്റെയും മുഖമുദ്ര എന്നറിയില്ല. ഏതായാലും അവകാശവാദളോ മുദ്രാവാക്യം വിളികളോ രാമകൃഷ്‌ണന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
എം. മുകുന്ദനോ എം.ടി വാസുദേവന്‍ നായരോ എഴുതിയിരുന്നെങ്കില്‍ മലയാള നോവല്‍ സാഹിത്യചരിത്രത്തിന്റെ ഗതിമാറ്റിയെഴുതിയ കൃതി എന്ന മട്ടില്‍ ഫ്രാന്‍സിസ്‌ ഇട്ടിക്കോര ഉദ്‌ഘോഷിക്കപ്പെടുമായിരുന്നു എന്നെനിക്കുറപ്പുണ്ട്‌. മലയാളത്തിലെ യാതൊരു എഴുത്തുകാരനും എടുത്താല്‍ പൊങ്ങാത്തത്ര കനമുള്ള നോവലാണ്‌ ഇട്ടിക്കോര. അതുകൊണ്ടുതന്നെ മറ്റൊരു ഇട്ടിക്കോര എഴുതാന്‍ രാമകൃഷ്‌ണന്‍ തന്നെ വേണ്ടിവരും.
അവിടവിടെയായി പ്രത്യക്ഷപ്പെടുന്ന ചില പ്രശംസാവാചകങ്ങളല്ലാതെ യഥാര്‍ത്ഥ നിരൂപണം ഇട്ടിക്കോരയെപ്പറ്റി ഉണ്ടായിട്ടില്ല. ജനപ്രിയ നോവല്‍ എന്ന ശ്രേണിയില്‍പ്പെടുന്നതുകൊണ്ട്‌ നിരൂപകര്‍ അറച്ചുനില്‍ക്കുന്ന സീനുകളും ധാരാളം. ഉദാഹരണമായി കലാകൗമുദിയിലെ അക്ഷരജാലകം പംക്‌തിയില്‍ എം.കെ. ഹരികുമാര്‍ എഴുതിയത്‌ നോക്കുക. `ടി.ഡി. രാമകൃഷ്‌ണന്റെ ഫ്രാന്‍സിസ്‌ ഇട്ടിക്കോര'യ്‌ക്കുവേണ്ടി ഒരുപറ്റം ബുദ്ധിജീവികള്‍ ക്യാമ്പയിന്‍ തുടങ്ങിയിരിക്കുകയാണ്‌. ഇരുപതുവര്‍ഷം മുമ്പ്‌ വായന നിര്‍ത്തിയവരൊക്കെ ഇപ്പോള്‍ ഇട്ടിക്കോരയാവാനുള്ള നെട്ടോട്ടത്തിലാണ്‌.... 25 വര്‍ഷം മുമ്പെങ്കിലും എഴുതേണ്ട നോവലാണിത്‌. കാലഹരണപ്പെട്ട, കെട്ടുപിണഞ്ഞ ഉത്തരാധുനിക നോവല്‍ മാത്രം. അത്തരം പല മാതൃകകളും വായനക്കാര്‍ തിരസ്‌കരിച്ചുകഴിഞ്ഞത്‌ പലരും അറിഞ്ഞിട്ടില്ല...'
അതായത്‌, നാം ഒരു മലയാള നോവല്‍ വായിക്കുന്നതിനുമുമ്പ്‌ അതിന്റെ രചനാസങ്കേതം, മുമ്പ്‌ ഏതെങ്കിലും ഇംഗ്ലീഷ്‌ നോവലില്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്നു നോക്കണം. അങ്ങനെ സര്‍വമാന ഇംഗ്ലീഷ്‌ നോവലുകളും വായിച്ചതിനുശേഷം മാത്രമേ മലയാള നോവല്‍ വായിക്കാവൂ!
ഒരു കൃതി, അത്‌ വായിക്കുന്നവന്‌ എന്തു വായനാസുഖം നല്‍കുന്നു, അല്ലെങ്കില്‍ അത്‌ അവനെ എങ്ങനെ സ്വാധീനിക്കുന്നു എന്നുമാത്രം നോക്കിയാല്‍ പോരേ, സര്‍? `അത്തരം പല മാതൃകകളും വായനക്കാര്‍ തിരസ്‌കരിച്ചു' എന്ന്‌ പ്രഖ്യാപിക്കുന്ന ഹരികുമാറിന്‌, ഇട്ടിക്കോരയുടെ നാലാം പതിപ്പ്‌ പോലും ആറുമാസത്തിനുള്ളില്‍ വിറ്റഴിഞ്ഞതിനെപ്പറ്റി എന്താണു പറയാനുള്ളത്‌? വെള്ളാപ്പള്ളി നടോശന്‍ `തോല്‌ക്കണം' എന്ന്‌ ആഹ്വാനം ചെയ്യുന്ന സ്‌ഥാനാര്‍ത്ഥികളെ ഈഴവര്‍ വോട്ടുചെയ്‌തു ജയിപ്പിക്കുന്നതുപോലെയായി, ഇട്ടിക്കോരയുടെ കാര്യത്തില്‍ നിരൂപകരുടെ കാര്യം. നിരൂപകര്‍ ഇകഴ്‌ത്തുന്തോറും ഇട്ടിക്കോരയുടെ വില്‌പന കൂടും. കാരണം, അത്‌ നിരൂപകര്‍ക്കു കൈയെത്തിപ്പിടിക്കാന്‍ പറ്റാത്തത്ര ഉയരത്തില്‍, വായനക്കാരന്റെ ബുദ്ധികതലത്തിലാണ്‌ നില്‍ക്കുന്നത്‌.
ഏതായാലും നല്ല വായന ഇഷ്‌ടപ്പെടുന്നവരോട്‌ ഒരു വാക്ക്‌: തീര്‍ച്ചയായും ഫ്രാന്‍സിസ്‌ ഇട്ടിക്കോര വായിക്കണം. മലയാള നോവലില്‍ ഇങ്ങനെ മറ്റൊരു മാതൃകയില്ല

http://www.scoopeye.com/showNews.php?news_id=4570

സുരേഷ്‌കുറുപ്പിനെ വെട്ടാന്‍ ചെറുന്നിയൂര്‍


തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്‌ പ്രസിഡന്റ്‌ സ്ഥാനത്തേയ്‌ക്ക്‌ സിപിഎം ആദ്യം പരിഗണിച്ച മുന്‍ എംപി കെ.സുരേഷ്‌കുറുപ്പിനെ കോട്ടയം ജില്ലാ കമ്മിറ്റി പിന്തുണച്ചില്ല. പകരം ഇപ്പോള്‍ പരിഗണിക്കുന്നത്‌ തലസ്ഥാനത്തെ പ്രമുഖ അഭിഭാഷകന്‍ ചെറുന്നിയൂര്‍ ശശിധരന്‍ നായരെയാണ്‌. ഇക്കാര്യത്തില്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഔപചാരികമായിത്തന്നെ ആവശ്യം ഉന്നയിച്ചതായാണു സൂചന.
സുരേഷ്‌കുറുപ്പിനെ പ്രസിഡന്റാക്കുന്നതിനോട്‌ എല്‍ഡിഎഫ്‌ കണ്‍വീനറും സിപിഎം മുന്‍ കോട്ടയം ജില്ലാ സെക്രട്ടറിയുമായ വൈക്കം വിശ്വനും കോട്ടയം എംഎല്‍എ വി.എന്‍ വാസവനും താല്‍പര്യം കാട്ടിയില്ല. ഇവരുടെ താല്‍പര്യക്കുറവ്‌ അറിയുന്നതിനാല്‍ ജില്ലയില്‍ നിന്ന്‌ മറ്റു ശ്രമങ്ങള്‍ കുറുപ്പിനുവേണ്ടി ഉണ്ടായതുമില്ല. ജില്ലാ സെക്രട്ടറി കെ.ജെ.തോമസ്‌ ക്രിസ്‌ത്യാനിയായതിനാല്‍ ഇക്കാര്യത്തില്‍ കാര്യമായ റോള്‍ ഉണ്ടായതുമില്ല. മന്ത്രി പാലോളി മുഹമ്മദ്‌കുട്ടിയുടെയും കെ.ടി. ജലീല്‍ എംഎല്‍എയുടെയും നേതൃത്വത്തില്‍ രൂപീകരിച്ചിരിക്കുന്ന സിപിഎം ന്യൂനപക്ഷ സെല്ലിലാണ്‌ ഇപ്പോള്‍ തോമസിനു മുഖ്യറോള്‍.
സുരേഷ്‌കുറുപ്പിനെ പ്രസിഡന്റാക്കിയാല്‍ എന്‍എസ്‌എസിന്റെ താല്‍പര്യംകൂടി പരിഗണിക്കലാകുമെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ആദ്യം സംസ്ഥാന നേതൃത്വം അദ്ദേഹത്തെ പരിഗണിച്ചത്‌. എംപിയായിരുന്നപ്പോഴും തുടര്‍ന്നും എന്‍എസ്‌എസിന്‌ അഭിമതനാണ്‌ കുറുപ്പ്‌. വിശ്വാസിയാണെന്നതും വിവാദരഹിതനാണെന്നതും എന്‍എസ്‌എസ്‌ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
എന്നാല്‍ വിശ്വനും വാസവനും എതിര്‍ത്തതോടെ എന്‍എസ്‌എസിനു താല്‍പര്യമുള്ള മറ്റൊരാളെ കണ്ടെത്താനായി ശ്രമം. തുടര്‍ന്നാണ്‌ ചെറുന്നിയൂരിന്റെ പേരുവന്നത്‌. നിയമ മന്ത്രിയും മുന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ എം.വിജയകുമാറാണ്‌ അദ്ദേഹത്തിന്റെ പേര്‌ ആദ്യം നിര്‍ദേശിച്ചത്‌. ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും ഇത്‌ അംഗീകരിച്ചതോടെ കാര്യങ്ങള്‍ വേഗത്തിലായി. വൈകാതെ പ്രഖ്യാപനമുണ്ടായേക്കും.
നിരവധി കേസുകളില്‍ സിപിഎമ്മിന്റെ അഭിഭാഷകനായ ചെറുന്നിയൂര്‍ പാര്‍ട്ടി അംഗമല്ലെന്ന്‌ അറിയുന്നു. എങ്കിലും തികഞ്ഞ അനുഭാവിയാണ്‌.
ഇടക്കാലത്ത്‌ വി.എസ്‌ പക്ഷത്തോടു പ്രകടിപ്പിച്ച ചായ്‌വും കോട്ടയത്തു നിന്നുള്ള പ്രമുഖ നേതാക്കളുമായി അകലം വര്‍ധിച്ചതുമാണ്‌ സുരേഷ്‌കുറുപ്പിനു വിനയായത്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ഇതേ നേതാക്കള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ജോസ്‌ കെ.മാണി യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയാവുകയും കോട്ടയം മണ്‌ഡലം സിപിഎമ്മിന്റെ അഭിമാന പ്രശ്‌നമാവുകയും ചെയ്‌തതോടെയാണ്‌ വീണ്ടും കുറുപ്പിനു സീറ്റ്‌ നല്‍കിയത്‌. പകരം പരിഗണിക്കാന്‍ മറ്റൊരാളില്ലെന്ന സ്ഥിതിയും വന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ പാര്‍ട്ടിയുമായി ദൈനംദിന ബന്ധം നിലനിര്‍ത്തുന്നതില്‍ കുറുപ്പ്‌ താല്‍പര്യം കാട്ടിയില്ല. ഇത്‌ അകലം വര്‍ധിപ്പിച്ചു.
അതിനിടെ ദേവസ്വംബോര്‍ഡിലെ സിപിഐ നോമിനിയായി മുന്‍ എംപി ചെങ്ങറ സുരേന്ദ്രനെ നിയോഗിക്കുമെന്നു കേള്‍ക്കുന്നു. പട്ടികജാതി പ്രാതിനിധ്യമാണ്‌ സിപിഐക്ക്‌ കൊടുത്തിരിക്കുന്നത്‌. കഴിഞ്ഞ തവണ വൈക്കം മുന്‍ എംഎല്‍എ പി.നാരായണനായിരുന്നു സിപിഐ നോമിനി. അദ്ദേഹത്തിനെതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇനി പരിഗണിക്കുന്നില്ല.
ആര്‍എസ്‌പി നോമിനിയായി നിയമിച്ച സിസിലിയെ മാറ്റണമെന്ന്‌ ചന്ദ്രചൂഡന്‍ വിഭാഗം ആവശ്യപ്പെട്ടതോടെ അവിടെയും പ്രതിസന്ധിയാണ്‌. സിസിലി കൊല്ലം ജില്ലയിലെ ഒരു ബാങ്കിന്റെ ഭാരവാഹിയായിരുന്നപ്പോള്‍ അഴിമതി ആരോപണം ഉണ്ടായതാണെന്ന്‌ വിമര്‍ശകര്‍ പറയുന്നു.  

http://www.scoopeye.com/showNews.php?news_id=4579

ഷെര്‍ലക്‌ ഹോംസ്‌ ഗിന്നസ്‌ബുക്കില്‍

കുറ്റാന്വേഷണകഥകള്‍ ഇഷ്‌ടമില്ലാത്തവരായി ആരാണുള്ളത്‌? .കുട്ടിക്കാലത്ത്‌ വായിച്ച്‌ ആവേശം കൊള്ളുകയും അനുകരിക്കാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്‌തിട്ടുള്ള ബുദ്‌ധിമാന്‍മാരായ നിരവധി കുറ്റാന്വേഷകരില്‍ എന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നത്‌ ഷെര്‍ലക്‌ ഹോംസ്‌ ആണെന്ന കാര്യത്തില്‍ സംശയം ഉണ്ടാവില്ല.ഗിന്നസ്‌ ബുക്ക്‌ ഓഫ്‌ റെക്കോഡ്‌സിന്റെ കണക്കനുസരിച്ച്‌ സിനിമകളില്‍ ഏറ്റവുമധികം ചിത്രീകരിക്കപ്പെട്ട നോവല്‍കഥാപാത്രം ഷെര്‍ലക്‌ ഹോംസാണ്‌.217 സിനിമകളിലാണ്‌ ഷെര്‍ലക്‌ ഹോംസ്‌ തന്റെ കുറ്റാന്വേഷണപാടവം തെളിയിച്ചത്‌. ഷെര്‍ലക്‌ ഹോംസിന്‌ തൊട്ടുപിറകില്‍ ഗിന്നസില്‍ സ്ഥാനം പിടിച്ചിരിക്കുന്ന കഥാപാത്രം സിന്‍ഡ്രല്ലയാണ്‌. ഒന്നുമില്ലായ്‌മയില്‍ നിന്നും രാജകുമാരിയായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന സിന്‍ഡ്രല്ലയുടെ കഥ 98 സിനിമകളിലാണ്‌ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്‌.സിന്‍ഡ്രല്ല കാര്‍ട്ടൂണ്‍ രൂപത്തിലും നാടകമായും ഓപ്പറയായും രംഗത്തെത്തിയിട്ടുണ്ട്‌. ഒപ്പം കാലം മാറുന്നതിനനുസരിച്ച്‌ കോലം മാറിയ മോഡേണ്‍ സിന്‍ഡ്രല്ലയായും അതു പോരാതെ 1977ല്‍ പോര്‍ണോഗ്രഫിക്‌സിന്‍ഡ്രല്ലയും പ്രത്യക്ഷപ്പെട്ടു.സിന്‍ഡ്രല്ലക്ക്‌ ശേഷം പട്ടികയില്‍ ഇടം നേടിയത്‌ റോബിന്‍ഹുഡ്‌ ആണ്‌. ഇപ്പോള്‍ റിലീസായിരിക്കുന്ന റസല്‍ക്രോവിന്റെ റോബിന്‍ഹുഡ്‌ അടക്കം 53 സിനിമകളിലായി കഴിഞ്ഞ102 വര്‍ഷങ്ങളായി റോബിന്‍ഹുഡ്‌ വെള്ളിത്തിരയിലുണ്ട്‌.
http://www.scoopeye.com/showNews.php?news_id=4640

നാല്‍കോയ്ക്ക് അഞ്ചിരട്ടി നേട്ടം


PRO
PRO
രാജ്യത്തെ പൊതുമേഖാ കമ്പനിയായ നാഷണല്‍ അലുമിനിയം കമ്പനി (നാല്‍കോ) യുടെ അറ്റാദായ വരുമാനം അഞ്ചിരട്ടി വര്‍ധിച്ചു. നാല്‍കോയുടെ അറ്റാദായം മുന്‍ വര്‍ഷത്തേക്കാള്‍ 2009-10 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ അഞ്ചിരട്ടി വര്‍ധിച്ച് 391.48 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.

2008-09 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 83.02 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ കമ്പനിയുടെ മൊത്തവരുമാനവും വര്‍ധിച്ചിട്ടുണ്ട്. മാര്‍ച്ച് 31ന് അവസാനിച്ച കണക്കുകള്‍ പ്രകാരം കമ്പനിയുടെ മൊത്തവരുമാനം 1,625.97 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇക്കാലയളവില്‍ ഇത് 1,125.66 കോടി രൂപയായിരുന്നു.

അതേസമയം, നാല്‍കോയുടെ ഒരു വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ അറ്റാദായം 34.55 ശതമാനം കുറഞ്ഞ് 832.60 കോടിയിലെത്തിയിട്ടുണ്ട്. രാജ്യത്തെ അലുമിനിയം നിര്‍മാണ കമ്പനികളില്‍ മൂന്നാം സ്ഥാനത്തുളള നാല്‍കോ ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും അലുമിനിയം വിപണനം ചെയ്യുന്നുണ്ട്.

NALCO Q4 net profit jumps five-fold to Rs 391 crore | നാല്‍കോയ്ക്ക് അഞ്ചിരട്ടി നേട്ടം

ഒരേയൊരു ട്വീറ്റ്; സച്ചിന്‍ സമാഹരിച്ചത് 67 ലക്ഷം രൂപPRO
കളിക്കളത്തിലെ പ്രകടനങ്ങള്‍കൊണ്ടും ആത്മസമര്‍പ്പണം കൊണ്ടും മറ്റുള്ളവര്‍ക്ക് മാതൃകയായ സൂപ്പര്‍താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വിറ്ററിലും പുതിയ മാതൃക സൃഷ്ടിക്കുന്നു. ക്യാന്‍സര്‍ ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി സംഭാ‍വന ചെയ്യണമെന്ന സച്ചിന്‍റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ട് ഒറ്റ ദിവസം കൊണ്ട് സ്വരൂപിച്ചത് 67 ലക്ഷം രൂപ.

100 രൂപ മുതല്‍ ലക്ഷം രൂപ വരെ സംഭാവന ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്. ഒരു കോടി രൂപ സമാഹരിക്കാന്‍ ലക്‍ഷ്യമിട്ടാണ് ഫണ്ട് ശേഖരണത്തിന് തുടക്കമിട്ടത്. ഒരോവര്‍ഷവും ക്യാന്‍സര്‍ ബാധിച്ച 20 കുട്ടികളുടെ ചികിത്സയ്ക്കായി 10 ലക്ഷം രൂപ വീതം നീക്കിവെയ്ക്കാനാണ് ഉദ്ദ്യേശിക്കുന്നത്.

ക്യാന്‍സര്‍ സര്‍ജനായ ഡോക്ടര്‍ ജഗനാഥുമായി ചേര്‍ന്നാണ് സച്ചിനും ഭാര്യയും ഡോക്ടറുമായ അഞ്ജലിയും ചേര്‍ന്ന് ഫണ്ട് സ്വരൂപണത്തിന് നേതൃത്വം നല്‍കുന്നത്. https://www.indiacancer.org/invite.php എന്ന വെസ്ബ്സൈറ്റിലൂടെ ആരാധകര്‍ക്ക് സംഭാവനകള്‍ അയക്കാം.

50000 രൂപ സംഭാവന നല്‍കുന്നവര്‍ക്ക് ഈ മാസം 27ന് മുംബൈയില്‍ സച്ചിന്‍റെ കൂടെ അത്താഴവിരുന്നില്‍ പങ്കെടുക്കാം. 2000 രൂപ സംഭാവന നല്‍കുന്നവര്‍ക്ക് സച്ചിന്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റും 5000 രൂപ സംഭാവന ചെയ്യുന്നവര്‍ക്ക് സച്ചിന്‍റെ കൈയൊപ്പോടു കൂടിയ ബാറ്റിന്‍റെ മാതൃകയും 15000 രൂപ സംഭാവന ചെയ്യുന്നവര്‍ക്ക് സച്ചിന്‍ ഒപ്പിട്ട മെമന്‍റോയും 25000 രൂപ സംഭാവന ചെയ്യുന്നവര്‍ക്ക് സച്ചിന്‍റെ ചിത്രവും സച്ചിന്‍ ഒപ്പിട്ട ബാറ്റും ലഭിക്കും.

75000 രൂപ സംഭാവന നല്‍കുന്നവര്‍ക്ക് രണ്ട് പേര്‍ക്ക് സച്ചിന്‍റെയൊപ്പം അത്താഴവും 1,00,000 ലക്ഷം സംഭാവന ചെയ്യുമ്പോള്‍ കുടുംബത്തിലെ മൂന്നു പേര്‍ക്ക് സച്ചിന്‍റെ ഒപ്പം അത്താഴവും സച്ചിന്‍ ഒപ്പിട്ട അഡിഡാസ് ബാറ്റും ലഭിക്കും

Tendulkar tweet raises Rs 67L for cancer kids | ഒരേയൊരു ട്വീറ്റ്; സച്ചിന്‍ സമാഹരിച്ചത് 67 ലക്ഷം രൂപ

ഡിഎല്‍എഫ് അറ്റാദായത്തില്‍ മുന്നേറ്റം

രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നായ ഡി എല്‍ എഫ് ലിമിറ്റഡിന്റെ നാലാം പാദ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. 2009-10 വര്‍ഷത്തിലെ നാലാം പാദത്തിലെ കണക്കുകള്‍ പ്രകാരം ഡി എല്‍ എഫ് അറ്റാദായം 168 ശതമാനം വര്‍ധിച്ചിട്ടുണ്ട്. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ മൊത്തം അറ്റാദായ വരുമാനം 426.38 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇക്കാലയളവില്‍ ഇത് 159.05 കോടി രൂപയായിരുന്നു.

കമ്പനിയുടെ വരുമാനത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. നാലാം പാദത്തിലെ ഡി എല്‍ എഫിന്റെ മൊത്തവരുമാനം 59 ശതമാനം വര്‍ധിച്ച് 2,146.1 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇക്കാലയളവില്‍ ഇത് 1,351.4 കോടി രൂപയായിരുന്നു.

അതേസമയം, കമ്പനിയുടെ ഒരു സാമ്പത്തിക വര്‍ഷത്തെ അറ്റാദായ കണക്കുകള്‍ നോക്കുമ്പോള്‍ ഇടിവാണ്. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം 61 ശതമാനം ഇടിഞ്ഞ് 1,730 കോടി രൂപയായി. 2008-09 വര്‍ഷത്തില്‍ ഇത് 4,469 കോടി രൂപയായിരുന്നു.

ഒരു വര്‍ഷത്തെ മൊത്തവരുമാനത്തിലും ഡി എല്‍ എഫിന് ഇടിവാണ്. 2009-10 വര്‍ഷത്തില്‍ മൊത്ത വരുമാനം 25 ശതമാനം കുറഞ്ഞ് 7,857.2 കോടി രൂപയാണ്. 2008-09 വര്‍ഷത്തില്‍ മൊത്തവരുമാനം 10,431.3 കോടി രൂ‍പയായിരുന്നു

DLF net jumps 168% to Rs 426 crore | ഡിഎല്‍എഫ് അറ്റാദായത്തില്‍ മുന്നേറ്റം

മെഡിക്കല്‍ കൌണ്‍സില്‍ പിരിച്ചുവിട്ടു

മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ (എം‌സിഐ) പിരിച്ചുവിട്ടുകൊണ്ട് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ വിജ്ഞാപനമിറക്കി. എം‌സിഐ തലവന്‍ കേതന്‍ ദേശായിയെ കോഴക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് നടപടി.

ഡോക്ടര്‍ വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ ഏഴംഗ സമിതിയായിരിക്കും എം‌സിഐയുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുക. എം‌സിഐ പിരിച്ചുവിടാന്‍ വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്.

പഞ്ചാബ് മെഡിക്കല്‍ കോളജില്‍ പുതിയ ബാച്ചിന് കോഴ വാങ്ങി പ്രവേശനാനുമതി നല്‍കിയ കേസില്‍ ഏപ്രില്‍ 22 ന് ആണ് ദേശായിയെ സിബിഐ അറസ്റ്റ് ചെയ്തത്. നിര്‍ദ്ദിഷ്ട അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാതെ പുതിയ ബാച്ചിനെ പ്രവേശിപ്പിക്കുന്നതിനാണ് കോഴ വാങ്ങി അനുമതി നല്‍കിയത്. കേതന്‍ എംസിഐ വൈസ് പ്രസിഡന്റ് കേശവന്‍‌കുട്ടി നായര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു.

1993 ലെ മെഡിക്കല്‍ കൌണ്‍സില്‍ നിയമപ്രകാരമാണ് എംസിഐ നിലവില്‍ വന്നത്. രാജ്യത്തെ മെഡിക്കല്‍ കോളജുകള്‍ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും സ്വദേശത്തും വിദേശത്തും ഉള്ള മെഡിക്കല്‍ ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കുകയുമാണ് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചുമതല

MCI Dissolved | മെഡിക്കല്‍ കൌണ്‍സില്‍ പിരിച്ചുവിട്ടു

ഹൈദരാബാദ്: വെടിവയ്പ് നടത്തിയത് മുസ്ലീം സംഘടന

ഹൈദരാബാദില്‍ ഒരു പൊലീസുകാരന്റെ മരണത്തിനിടയാക്കിയ വെടിവയ്പ് നടത്തിയത് അധികം അറിയപ്പെടാത്ത തെഹ്‌റിക്ക് ഗല്‍ബ-ഇ-ഇസ്ലാമി എന്ന മുസ്ലീം സംഘടനയാണെന്ന് സൂചന. വെടിവയ്പ് നടന്ന സ്ഥലത്തിനടുത്ത് നിന്ന് ലഭിച്ച സിഡിയില്‍ നിന്നാണ് ഈ വിവരം പൊലീസിനു ലഭിച്ചത്.

പൊലീസ് കോണ്‍സ്റ്റബിള്‍ വെടിയേറ്റ് മരിച്ച ഷാലി-അലി ബന്ദയ്ക്ക് അടുത്തുനിന്നാണ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള ഭീകര സംഘടനയുടെ സിഡി സന്ദേശം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് 18 ന് ഫലക്നുമയില്‍ ഒരു ഹോംഗാര്‍ഡ് മരിക്കാനിടയായ വെടിവയ്പ് നടന്ന സ്ഥലത്തു നിന്നും തെഹ്‌റിക്ക് ഗല്‍ബ-ഇ-ഇസ്ലാമി എന്ന സംഘടനയുടെ ലഘുലേഖകള്‍ ലഭിച്ചിരുന്നു.

മെക്ക മസ്ജിദില്‍ നടന്ന ബോംബാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തിലായിരുന്നു ഫലക്നുമയില്‍ വെടിവയ്പ് നടന്നത്. ഇപ്പോള്‍ നടന്ന വെടിവയ്പ് മെക്ക മസ്ജിദ് ആക്രമണത്തിന്റെ മൂന്നാം വാര്‍ഷികത്തിന് നാല് ദിവസം മുമ്പാണെന്നതും ശ്രദ്ധേയമാണ്. ഫലക്നുമയില്‍ നടന്ന വെടിവയ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ലഘുലേഖയില്‍ മെക്ക മസ്ജിദ് സ്ഫോടനത്തില്‍ അഞ്ച് മുസ്ലീങ്ങള്‍ മരിച്ചതിന്റെ പ്രതികാര നടപടിയായാണ് ആക്രമണം നടത്തുന്നത് എന്ന് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെ ഷാലി-അലി ബന്ദയിലെ പൊലീസ് പിക്കറ്റിന് നേരെ ബൈക്കില്‍ എത്തിയ മുഖം‌മൂടി ധരിച്ച മൂന്ന് പേരാണ് വെടിവയ്പ് നടത്തിയത്. സംഭവത്തിനു ശേഷം പൊലീസിന് പിടികൊടുക്കാതെ അക്രമികള്‍ രക്ഷപെട്ടു. ചാര്‍മിനാറിനു ഒരു കിലോമീറ്റര്‍ മാത്രം അകലെ നടന്ന വെടിവയ്പില്‍ രമേശ് എന്ന കോണ്‍സ്റ്റബിള്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

Islamic outfit behind Hyderabad Firing | ഹൈദരാബാദ്: വെടിവയ്പ് നടത്തിയത് മുസ്ലീം സംഘടന

അക്ഷയതൃദീയ: സ്വര്‍ണത്തിന് പൊള്ളുന്ന വില


PRO
PRO
അക്ഷയതൃദീയ ദിനത്തിന്റെ മുന്നോടിയായി സ്വര്‍ണ വില കുതിച്ചുയരുന്നു. മുംബൈ ബുള്ളിയന്‍ മാര്‍ക്കറ്റില്‍ പത്ത് ഗ്രാം സ്വര്‍ണം 18,325 രൂപയ്ക്കാണ് വില്‍ക്കുന്നത്. ആഗോള വിപണികളിലും സ്വര്‍ണവില കുതിച്ചുയരുകയാണ്.

യൂറോപ്യന്‍ വിപണിയില്‍ ഔണ്‍സിന്‌ 1250 ഡോളര്‍വരെ വില ഉയര്‍ന്നിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധി ഭീഷണിയിലായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിരവധി നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിവയ്ക്കാന്‍ തുടങ്ങിയതാണ് സ്വര്‍ണ വില ഉയര്‍ത്തിയത്.

ഇതിനിടെ ന്യൂയോര്‍ക്കിലെ എസ്പിഡിആര്‍ ഗോള്‍ഡ്‌ ട്രസ്റ്റിന്റെ ശേഖരം 68.5 ടണ്ണായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ നാലാഴ്ചയ്ക്കുള്ളിള്‍ ആറു ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. സ്വര്‍ണവിലയിലെ കുതിപ്പ് അക്ഷയതൃതീയ ദിനത്തെ എങ്ങനെ ബാധിക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ നിരീക്ഷിക്കുന്നത്. 2009 വര്‍ഷത്തിലെ അക്ഷയതൃതീയ ദിനത്തില്‍ ഏകദേശം 45 ടണ്‍ സ്വര്‍ണമാണു വില്‍പ്പന നടത്തിയത്‌

Gold at new high ahead of Akshay Tritiya | അക്ഷയതൃദീയ: സ്വര്‍ണത്തിന് പൊള്ളുന്ന വില

തായ്‌ലന്‍ഡില്‍ പ്രക്ഷോഭം: 16 മരണം

തായ്‌ലന്‍ഡില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 16 പേര്‍ മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 141 ഓളം പേര്‍ക്ക് പ്രക്ഷോഭത്തില്‍ ഇതുവരെ പരുക്കേറ്റു.

പ്രധാനമായും സര്‍ക്കാര്‍ വിരുദ്ധ സമരം നടത്തുന്നത് ചെങ്കുപ്പായക്കാര്‍ ആണ്. ഇവര്‍ അഞ്ച്‌ ആഴ്ചയായി താവളം ഉറപ്പിച്ചിരിക്കുന്ന കേന്ദ്രത്തിലേക്ക്‌ സൈന്യം കഴിഞ്ഞ ദിവസം റബര്‍ വെടിയുണ്ടകള്‍ ഉതിര്‍ത്തിരുന്നു. ഇതോടെയാണ് തായ്‌ലന്‍ഡിലെ പ്രക്ഷോഭം കൂടുതല്‍ വഷളായത്‌.

കൂടാതെ, നഗരമധ്യത്തില്‍ ആയിരക്കണക്കിനു പ്രക്ഷോഭകര്‍ താവളമടിച്ചിട്ടുള്ള മൂന്നു ചതുരശ്ര കിലോമീറ്റര്‍ പ്രദേശം വളഞ്ഞ്‌ തിരികെ പിടിക്കാന്‍ സൈന്യം രംഗത്തിറങ്ങിയിരുന്നു. ഇതും സ്ഥിതി കൂടുതല്‍ വഷളാക്കി. വാഹനങ്ങള്‍ക്കു തീവച്ച്‌ പ്രക്ഷോഭകര്‍ പിന്മാറിയതോടെ എംബസികള്‍ പ്രവര്‍ത്തിച്ചുവന്ന പ്രദേശം സൈന്യം പിടിച്ചെടുത്തു

Thai capital tense after clashes, 16 dead | തായ്‌ലന്‍ഡില്‍ പ്രക്ഷോഭം: 16 മരണം

ചൈനയില്‍ ശവക്കല്ലറ കള്ളന്‍‌മാര്‍ക്ക് വധശിക്ഷ

മധ്യ ചൈനയിലെ ഹനാന്‍ പ്രവിശ്യയിലെ അതിപുരാതന ശവക്കല്ലറകളില്‍ നിന്ന് പ്രധാനപ്പെട്ട പുരാവസ്തുക്കള്‍ മോഷ്ടിച്ച നാല് പേര്‍ക്ക് കോടതി ശനിയാഴ്ച വധശിക്ഷ വിധിച്ചു. രാജ്യം ഉയര്‍ന്ന സംരക്ഷണം നല്‍കി സൂക്ഷിച്ചിരുന്ന 11 ഇനങ്ങളും മോഷണ വസ്തുക്കളില്‍ ഉള്‍പ്പെടുന്നു എന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍‌ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹനാന്‍ തലസ്ഥാനമായ ചാംഗ്ഷയിലെ ഇന്റര്‍മീഡിയേറ്റ് പീപ്പിള്‍സ് കോടതിയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പുരാവസ്തുക്കള്‍ മോഷ്ടിച്ചതും അനധികൃത സമ്പാദ്യം രഹസ്യമാക്കിവച്ചതുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

കൊള്ളസംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് 23 പ്രതികള്‍ക്ക് 13.5 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷയാണ് വിധിച്ചിട്ടുള്ളത്

China delivers death sentences for robbers | ചൈനയില്‍ ശവക്കല്ലറ കള്ളന്‍‌മാര്‍ക്ക് വധശിക്ഷ

നടന്‍ വിജയകുമാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റില്‍


Vijayakumar
PRO
PRO
വിസ തട്ടിപ്പ്‌ കേസില്‍ പ്രശസ്‌ത സിനിമാ നടന്‍ വിജയകുമാര്‍ അറസ്റ്റിലായി. അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും വിസ വാഗ്‌ദാനം ചെയ്ത് പണം തട്ടിയ കേസിലാണ്‌ അറസ്റ്റ്‌. ശനിയാഴ്ച ഉച്ചയോടെയാണ് വിജയകുമാറിനെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ കോടതിയില്‍ ഹാജരാക്കിയ വിജയകുമാറിനെ രണ്ടാഴ്ചത്തേക്ക്‌ റിമാന്‍‌ഡ് ചെയ്തിരിക്കുകയാണ്.

നേരത്തെ ഹവാല പണം തട്ടിപ്പ്‌ കേസിലും വിജയകുമാര്‍ പ്രതിയായിരുന്നു. കളമശ്ശേരിയില്‍ പണം തട്ടിയെടുക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് വിജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായിട്ടുണ്ട്. പോലീസ് ചോദ്യം ചെയ്യുന്നതിനിടെ ബ്ലേഡ് കൊണ്ട് കയ്യിലെ ഞരമ്പ് മുറിച്ച് വിജയകുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. വിജയകുമാര്‍ ഈ കേസില്‍ ജാമ്യത്തിലായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ താരങ്ങള്‍ക്കൊപ്പം ഉപനായക വേഷത്തില്‍ അഭിനയിച്ചിട്ടുള്ള നടനാണ് വിജയകുമാര്‍.

മലയാള സിനിമയിലെ ചില നടന്മാര്‍ക്കും സംവിധായകര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമോ ബന്ധങ്ങളോ ഉള്ളതായി മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബാലനടനായി രംഗത്തെത്തിയ ഒരു നടനും കോട്ടയത്തിന് സമീപമുള്ള ഒരു സംവിധായകനും ചില നിര്‍മാതാക്കളും പോലീസ് നിരീക്ഷണത്തിലാണ് എന്നറിയുന്നു. ഇവരില്‍ ചിലര്‍ക്ക് ‘സ്വാമി’ സന്തോഷ് മാധവനുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായും കഥകള്‍ പ്രചരിക്കുന്നുണ്ട്.

സിനിമ നല്‍കുന്ന വന്‍ പ്രതിഫലം കൊണ്ട് ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കുന്ന ഇവര്‍ പിന്നീട് സിനിമാ അവസരങ്ങള്‍ കുറയുന്നതോടെ പണം സ്വരൂപിക്കുന്നതിനായി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുകയാണെത്രെ. സമൂഹത്തിലെ സ്ഥാനവും പ്രശസ്തിയും സുഖസൌകര്യങ്ങളും നിലനിര്‍ത്താനായി എന്തും ചെയ്യാന്‍ തയ്യാറാകുന്ന ഇവര്‍ പിന്നീട് പൊലീസ് പിടിയിലാവുകയും ചെയ്യുന്നു. വിജയകുമാറിന്റേത് ഇത്തരമൊരു സംഭവമാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വെബ്‌ദുനിയയോട് പറഞ്ഞു

Actor Vijayakumar is under arrest! | നടന്‍ വിജയകുമാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റില്‍

അടുത്ത ആക്രമണം പാകില്‍ നിന്ന്: യുഎസ് വിദഗ്ധന്‍

ഭാവിയില്‍, യുഎസിന് പാകിസ്ഥാനില്‍ നിന്ന് വലിയൊരു ഭീകരാക്രമണത്തെ നേരിടേണ്ടി വന്നേക്കുമെന്ന് സിഐ‌എയുടെ മുന്‍ ഉദ്യോഗസ്ഥന്‍ ബ്രൂസ് റീഡല്‍ അഭിപ്രായപ്പെട്ടു. യുഎസിന്റെ പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ നയ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് റീഡല്‍.

പാകിസ്ഥാനില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് വളരെ അപകടകരമായ ഒരു പ്രതിഭാസമാണ്. എല്ലാ ജിഹാദികളും യുഎസിനെ പ്രധാന ലക്‍ഷ്യമാക്കാണമെന്നാണ് ആഗോള ഇസ്ലാമിക ജിഹാദിന്റെ ആശയം. ജിഹാദി സംഘടനകള്‍ അല്‍-ക്വൊയ്ദയെ കൂടാതെ നിരവധി സംഘങ്ങളുടെ പിന്തുണ നേടിക്കഴിഞ്ഞിരിക്കുകയാണെന്നും റീഡല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഒബാമ ഭരണകൂടവും ബുഷ് ഭരണകൂടവും ഭീകര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കഴിഞ്ഞ മുപ്പത് വര്‍ഷമായി പാകിസ്ഥാനില്‍ രൂപം കൊണ്ട ഭീകര പ്രസ്ഥാനങ്ങള്‍ക്കെതിരെ സമഗ്രമായ നടപടി സ്വീകരിക്കാന്‍ പാകിസ്ഥാ‍നിലെ ഒരു സര്‍ക്കാരും തയ്യാറായില്ല. പാക് സര്‍ക്കാരിലെ ചിലര്‍ അല്‍-ക്വൊയ്ദ, ലഷ്കര്‍, പാക് താലിബാന്‍, അഫ്ഗാന്‍ താലിബാന്‍ എന്നീ സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നതിനെ കുറിച്ച് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍ ആശങ്ക പ്രകടിപ്പിച്ചതും റീഡല്‍ ചൂണ്ടിക്കാട്ടി.

യുഎസില്‍ ആദ്യമായി പാകിസ്ഥാന്‍ താലിബാന്‍ ആക്രമണ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചു, ടൈംസ് സ്ക്വയര്‍ ആക്രമണ പദ്ധതിയെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് റീഡല്‍ പറഞ്ഞു. ആഗോള ജിഹാദ് സന്ദേശം പാക് ഇസ്ലാമിക സംഘടനകളില്‍ ആഴത്തില്‍ വേരോടുകയാണെന്നും ടൈംസ് സ്ക്വയറില്‍ നടത്താന്‍ തീരുമാനിച്ചതിലധികം വിനാശകരമായാ ആക്രമണങ്ങള്‍ അവരില്‍ നിന്ന് ഉണ്ടായേക്കാമെന്നും റീഡല്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍, പാകിസ്ഥാനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നതിന് പകരം ഭീകരതയ്ക്കെതിരെ കൂടുതല്‍ ശക്തമായി പോരാടാന്‍ രാജ്യത്തിന് കൂടുതല്‍ ആയുധങ്ങളും സാങ്കേതികവിദ്യയും നല്‍കുകയാണ് ഫലപ്രദമെന്നും റീഡല്‍ അഭിപ്രായപ്പെട്ടു

'Next big attack from Pak' | അടുത്ത ആക്രമണം പാകില്‍ നിന്ന്: യുഎസ് വിദഗ്ധന്‍

ചൂടന്‍’ മാഗസിന്‍ ഇനി ത്രീഡിയില്‍


PRO
PRO
കാലം മാറി, കഥ മാറി, സാങ്കേതിക ലോകവും മാറി കഴിഞ്ഞു. യുവാക്കള്‍ നെഞ്ചിടിപ്പോടെ താളുകള്‍ മറിച്ചിരുന്ന പ്ലേ ബോയ് മാഗസിന്‍ ഇനി ത്രീഡിയിലും വരുന്നു. പ്രശസ്തരുടെ നഗ്നചിത്രങ്ങള്‍ക്കൊണ്ട് പ്രസിദ്ധി നേടിയ പ്ലേ ബോയ് മാഗസിന്റെ അടുത്ത പതിപ്പ് ത്രീഡിയായിരിക്കും. നടിമാരുടെയും ഫാഷന്‍ താരങ്ങളുടെയും പുത്തന്‍ ‘മസാല’ ചിത്രങ്ങളുമായി വിപണിയിലെത്തുന്ന മാഗസിന് കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് പ്ലേമാഗസിന്‍ ത്രീഡിയിലേക്ക് മാറുന്നത്.

ജൂണില്‍ പുറത്തിറങ്ങുന്ന പ്ലേബോയ് മാഗസിനിലെ ചിത്രങ്ങളും ടെക്സ്റ്റുകളും ത്രീഡിയില്‍ ആസ്വദിക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി ജൂണ്‍ പതിപ്പ് മാഗസിനൊപ്പം ത്രീഡി കണ്ണടയും ലഭ്യമാക്കും. ഇത് ത്രിമാന സാങ്കേതികതയുടെ കാലമാണെന്നും പ്ലേബോയ് മാഗസിന്‍ വായനക്കാര്‍ക്ക് ത്രീഡി സേവനം ഏറെ ഉപകാരപ്പെടുമെന്നാണ് കരുതുന്നതെന്നും മാഗസിന്‍ ഉടമ ഹങ് ഹെഫ്നര്‍ പറഞ്ഞു.

അതേസമയം, പ്ലേ ബോയ് മാഗസിന് പഴയ പ്രതാപമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്ലേ ബോയ് മാഗസിന്റെ ഉടമസ്ഥതയുള്ള പ്ലേബോയ് കമ്പനി വില്‍ക്കുകയാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സാമ്പത്തികമാന്ദ്യവും പരസ്യരംഗത്ത് ഇടിവുണ്ടായതും നഗ്നതാ പ്രദര്‍ശനത്തിനും ഗ്ലാമര്‍ ചിത്രങ്ങള്‍ക്കുമുള്ള വെബ്‌സൈറ്റുകളും മാഗസിനുകളും ധാരാളമായി സൃഷ്ടിക്കപ്പെട്ടതുമാണ് പ്ലേ ബോയ് മാഗസിന്റെ വിപണിയെ തകര്‍ത്തത്

Playboy goes 3D | ‘ചൂടന്‍’ മാഗസിന്‍ ഇനി ത്രീഡിയില്‍

ലാലിന് ശങ്കരാചാ‍ര്യരെക്കുറിച്ച് ഒന്നുമറിയില്ല: അഴീക്കോട്PRO
നടന്‍ മോഹന്‍ലാലിനെതിരെ വിമര്‍ശവുമായി സുകുമാര്‍ അഴീക്കോട് വീണ്ടും രംഗത്ത്. ലാലിന് വിവരമില്ലെന്നാണ് ഇത്തവണ അഴീക്കോട് മാഷിന്‍റെ കണ്ടെത്തല്‍. സംസ്‌കൃത സര്‍വ്വകലാശാല നല്‍കിയ ഡിലിറ്റ് ബിരുദം സ്വീകരിച്ച മോഹന്‍ലാലിനോട് ശങ്കരാചാര്യരെക്കുറിച്ച് പത്തു മിനിറ്റ് സംസാരിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹം അപ്പോഴേ നാടുവിട്ടു പോകുമായിരുന്നു എന്നാണ് അഴീക്കോടിന്‍റെ പുതിയ ആരോപണം.

അങ്കമാലി ആദിശങ്കര ജന്മദേശ വികസനസമിതിയുടെ ശങ്കരജയന്തി സമ്മേളനത്തിലാണ് അഴീക്കോട് മോഹന്‍ലാലിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനം അഴിച്ചു വിട്ടത്. മോഹന്‍ലാലിന് ഡിലിറ്റ് നല്‍കിയത് സംസ്‌കൃത സര്‍വ്വകലാശാല എങ്ങോട്ടു പോകുന്നുവെന്നതിന്‍റെ തെളിവാണ്. ഇങ്ങനെയുള്ള അസംബന്ധങ്ങള്‍ നടത്തുന്നവര്‍ ഭരിക്കുന്ന കാലത്തോളം കാലടി സര്‍വകലാശാലയിലേക്ക് വരില്ലെന്ന് അവിടുത്തെ വൈസ് ചാന്‍സലറെ കത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും അഴീക്കോട് പറഞ്ഞു.

കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും മഹാനായ സംസ്‌കൃത പണ്ഡിതനായ ശാസ്ത്രിയെ സര്‍വകലാശാല ഇപ്പോഴാണ് തിരിച്ചറിഞ്ഞത്. ശങ്കരാചാര്യര്‍ ജീവിച്ചിരുന്നെങ്കില്‍ സംസ്‌കൃത സര്‍വകലാശാലയുടെ ഡിലിറ്റ് ബിരുദം വാങ്ങാനാകാതെ ദിവംഗതനാകേണ്ടി വന്നേനെയെന്നും അഴീക്കോട് പറഞ്ഞു.

കല്യാണം മുടക്കാന്‍ മോഷണം, പെണ്‍കുട്ടി അറസ്റ്റില്‍!

സ്വന്തം കല്യാണം മുടക്കാന്‍ വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും ഉള്‍പ്പെടെ പത്ത് ലക്ഷം രൂപയുടെ മുതല്‍ മോഷ്ടിച്ച പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. റായ്പൂരിലെ ദുര്‍ഗ ജില്ലയിലാണ് അത്യപൂര്‍വമായ രംഗങ്ങള്‍ അരങ്ങേറിയത്.

മാതാപിതാക്കള്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടക്കാനാണ് താന്‍ മോഷണം നടത്തിയതെന്ന് വിനിത ഗുപ്ത എന്ന പ്രതി കുറ്റസമ്മതം നടത്തി. കാമുകനും അയല്‍ക്കാരനുമായ ഇഷു പ്രസാദ് ബാഞ്ചറുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

വിവാഹം ക്ഷണിക്കാനായി മാതാപിതാക്കള്‍ പുറത്തുപോയ അവസരത്തിലായിരുന്നു പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് 220 ഗ്രാം സ്വര്‍ണാഭരണങ്ങളും അഞ്ച് കിലോഗ്രാം വെള്ളി ആഭരണങ്ങളും രണ്ട് ലക്ഷം രൂപയും മോഷ്ടിച്ചത്. പണവും ആഭരണവും നഷ്ടപ്പെട്ടാല്‍ വിവാഹത്തില്‍ നിന്ന് തല്‍ക്കാലം രക്ഷപെടാമെന്നായിരുന്നു ഇരുവരുടെയും കണക്കുകൂട്ടല്‍. എന്നാല്‍, പൊലീസ് വിനീതയെ ചുറ്റിപ്പറ്റി അന്വേഷണം നടത്തിയതോടെ കള്ളിപൊളിഞ്ഞു.

മെയ് എട്ടിനായിരുന്നു മോഷണം നടന്നതായി വിനീതയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്

Girl robbed own valuables to stall her marriage | കല്യാണം മുടക്കാന്‍ മോഷണം, പെണ്‍കുട്ടി അറസ്റ്റില്‍!