Sunday, March 21, 2010

ടോള്‍ പിരിവിന് പുതിയ സങ്കേതം

യാത്രയ്ക്കിടയില്‍ ഇനി ടോള്‍ നല്‍കാന്‍ അധികം സമയം ചിലവഴിക്കേണ്ടി വരില്ല. രാജ്യത്തെ ഹൈവെകളില്‍ കാര്‍ഡ് ഉപയോഗിച്ച് ടോള്‍ അടയ്ക്കാനുളള സംവിധാനം കൊണ്ടു വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി കമല്‍ നാഥ് വ്യക്തമാക്കി.


വരുന്ന ജൂലായോടെ പുതിയ സംവിധാനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ടോള്‍ ബൂത്തുകളില്‍ യാത്രക്കാര്‍ക്കാര്‍ക്കുണ്ടാവുന്ന സമയ നഷ്ടം ഒഴിവാക്കാനാണ് ഈ നടപടി. സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് ടോള്‍ അടക്കാനുളള സംവിധാനമായിരിക്കും നിലവില്‍ വരികയെന്നും അദ്ദേഹം സൂചിപ്പിച്ചു.

യാത്രക്കാര്‍ക്ക് എളുപ്പം ഉപയോഗിക്കാവുന്നതും ന്യൂതനവുമായ സംവിധാനമാണ് സര്‍ക്കാര്‍ പരിഗണനയിലുളളത്. എല്ലാ സംസ്ഥാനങ്ങളിലും ഒരേ തരത്തില്‍ പ്രാവര്‍ത്തികമാക്കാവുന്ന സംവിധാനമാണ് പരിഗണിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സംവിധാനം കണ്ടെത്തുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ നന്ദന്‍ നിലേക്കനിയുടെ നേതൃത്ത്വത്തില്‍ ഒരു കമ്മിറ്റി രപവത്ക്കരിച്ചതായും അദ്ദേഹം പറഞ്ഞു.
: Mathrubhumi - ടോള്‍ പിരിവിന് പുതിയ സങ്കേതം

ഇന്ന് അശോകന്‍, പണ്ടൊരു നരുന്തും

നാരങ്ങാവെള്ളം വാങ്ങിക്കൊട്


തിരുവനന്തപുരം ബാലരാമപുരത്ത് ‘പെരുവഴിയമ്പലത്തി’ന്റെ ഷൂട്ടിംഗ് നടക്കുന്നു. ഞാനന്ന് തീരെ മെലിഞ്ഞിട്ടാണ്. ചെറിയ ചില ‘ഹരാസ്മെന്റു’ണ്ടായിരുന്നു പല ഭാഗത്തുനിന്നും. യൂണിറ്റിലൊരാള്‍ എന്നോട് നാരങ്ങാവെള്ളം വാങ്ങിക്കൊണ്ടുവരാന്‍ പറഞ്ഞു. ചാഞ്ഞുകിടക്കുന്ന കൊമ്പിലല്ലേ എല്ലാവരും കയറൂ. എനിക്കത് വിഷമമായി. പത്മരാജന്‍ സാര്‍ ഈ സംഭവം എങ്ങനെയോ അറിഞ്ഞു. അദ്ദേഹം അപ്പോള്‍ തന്നെ അയാളെ വിളിച്ചുമാറ്റി നിറുത്തി വഴക്ക് പറഞ്ഞു - നടന്‍ അശോകന്‍

സിസ്റ്റര്‍ക്ക് നിഷിദ്ധമായ പാദം

കുരിശില്‍ കിടന്ന് വേദന തിന്നുന്ന യേശുവിന്റെ രൂപം കാണുമ്പോള്‍ ‘ഒരു കൊച്ചു സ്വപ്നത്തിന്‍ ചുറകുമായ് അവിടുത്തെ അരികില്‍ ഞാനിപ്പോള്‍ വന്നെങ്കില്‍’ എന്ന വരികളാണ് മനസിലേക്ക് ഓടിയെത്തുന്നത്. എന്നാല്‍ ഇതിന്റെ രണ്ടാം പാദം ഒരു കന്യാസ്ത്രീക്ക് പാടാന്‍ പറ്റിയതല്ലെന്നത് വേറെ കാര്യം - സിസ്റ്റര്‍ ജെസ്മി

പട്ടിണിയില്‍ നിന്നൊരു സൂര്യോദയം

പട്ടിണി കിടന്നെഴുന്നേറ്റ് കൂലിപ്പണിക്ക് പോവുന്ന അച്ഛനേയും അമ്മയേയുമാണ് ഞാന്‍ കണ്ടിരുന്നത്. വരുമാനം ‘മൈനസ്’ ആകുന്ന ചില സന്ദര്‍ഭങ്ങളില്‍ മരച്ചീനിയാവും ആഹാരം. കാന്താരിമുളക് ഉപ്പുചേര്‍ത്തരച്ച ചമ്മന്തി മരച്ചീനിക്ക് കൂട്ടാവുമ്പോള്‍ ഞങ്ങള്‍ക്ക് ചുറ്റുമുള്ള ലോകം ഇങ്ങനെയൊക്കെത്തന്നെയാവും എന്നായിരുന്നു അന്ന് കരുതിയിരുന്നത്. ഭക്ഷണം കഴിക്കാനില്ലാതെ പാടത്ത് പണിക്ക് പോയ അമ്മ പണിയെടുക്കാനാവാതെ തളര്‍ന്നുവീഴുന്നത് ഞാന്‍ കണ്ടിട്ടുണ്ട് - പി.കെ. ബിജു, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്

ഭരതന്റെ ഉദയാ സ്റ്റൈല്‍ കലാസംവിധാനം

ചിലപ്പോഴൊക്കെ ഭരതനില്‍ ഉദയാസ്വാധീനം തലപൊക്കാറുണ്ടായിരുന്നു. വൈശാലിയിലെ സ്വപ്നനൌകയുടെ ‘അരയന്നക്കിളിച്ചുണ്ടന്‍ തോണി’ ഒരുദാഹരണം. പവിത്രനും ജോര്‍ജ്ജ് കിത്തുവും ഞാനും ഒരുപാട് കളിയാക്കുമായിരുന്നു ഭരതനെ ഇതിന്റെ പേരില്‍. ആരോപണം നിഷേധിക്കില്ല ഭരതന്‍. പിന്നിലേക്ക് നീണ്ടുകിടക്കുന്ന മുടി കൈകൊണ്ടൊന്ന് മാടിയൊതുക്കും. തലവെട്ടിച്ച് ഒരു ചെറുചിരിയോടെ ഒരു വിസിലിംഗ്! അതിലടങ്ങും മറുപടി - ജോണ്‍ പോള്‍, തിരക്കഥാകൃത്ത്
http://malayalam.webdunia.com/newsworld/news/currentaffairs/0901/25/1090125027_1.htm

മുതിര്‍ന്ന നേതാക്കള്‍ രാഷ്ട്രീയ ബകന്മാര്‍: യൂത്ത് കോണ്‍ഗ്രസ്

എന്തു കിട്ടിയാലും മതിയാകാത്ത രാഷ്ട്രീയ ബകന്മാരായി കോണ്‍ഗ്രസ് നേതാക്കള്‍ മാറിയിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കിയ സംഘടനാ പ്രമേയത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയുള്ള യൂത്തിന്‍റെ പ്രതിഷേധം. സംസ്ഥാന സമിതി രാഷ്ട്രീയ, സംഘടനാ പ്രമേയങ്ങള്‍ക്ക്‌ അംഗീകാരം നല്‍കി.


മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ മാത്രമല്ല പാര്‍ട്ടി നയങ്ങള്‍ക്കെതിരെയും സംഘടനാപ്രമേയത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ചില നേതാക്കള്‍ പുത്രന്‍റെ യൗവ്വനം കടം ചോദിച്ച യയാതിയെപ്പോലെയാണെന്നും പ്രമേയത്തില്‍ വിമര്‍ശിയ്ക്കുന്നുണ്ട്.
Youth Congress againt to Congress leaders മുതിര്‍ന്ന നേതാക്കള്‍ രാഷ്ട്രീയ ബകന്മാര്‍: യൂത്ത് കോണ്‍ഗ്രസ്

പുരോഹിതരുടെ ബാലപീഡനം: മാര്‍പാപ്പ മാപ്പ് ചോദിച്ചു

അയര്‍ലന്‍ഡിലെ കത്തോലിക്കാപുരോഹിതര്‍ നടത്തിയ ബാലലൈംഗിക പീഡനത്തിന് ഇരയായവരോട് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മാപ്പപേക്ഷിച്ചു. അയര്‍ലന്‍ഡിലെ കത്തോലിക്കര്‍ക്കയച്ച ഇടയലേഖനത്തിലാണ് മാര്‍പാപ്പയുടെ മാപ്പപേക്ഷ.


പീഡനത്തിനിരയായവരോടും അവരുടെ കുടുംബങ്ങളോടും സഭയുടെ ഭാഗത്തുനിന്നുണ്ടായ വഞ്ചന മനസ്സിലാക്കുന്നെന്ന് മാര്‍പാപ്പ ഇടയലേഖനത്തില്‍ പറയുന്നു. ബാലപീഡന ആരോപണങ്ങളോട് പ്രതികരിക്കുന്നതില്‍ ബിഷപ്പുമാര്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് മാര്‍പാപ്പ പറഞ്ഞു. പതിറ്റാണ്ടുകള്‍ക്കു മുമ്പ് നടന്ന ബാലപീഡനത്തെക്കുറിച്ച് വത്തിക്കാന്‍ നടത്തുന്ന ആദ്യ പരസ്യപ്രസ്താവനയാണിത്.
 Mathrubhumi - പുരോഹിതരുടെ ബാലപീഡനം: മാര്‍പാപ്പ മാപ്പ് ചോദിച്ചു

വേലൂരിലെ പള്ളിയും അര്‍ണോസ് പാതിരിയും

തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരി എന്ന ചെറിയ പട്ടണത്തിന്റെ കിഴക്ക് മാറി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് വേലൂര്‍. ചരിത്രപരമായും ഐതിഹ്യപരമായും ഏറെ പ്രാധാന്യമുള്ള ഒട്ടേറെ സ്ഥലങ്ങളുള്ള വേലൂരിലെ പ്രധാന ആകര്‍ഷണം അവിടത്തെ സെന്റ് ഫ്രാന്‍‌സിസ് സേവിയേഴ്സ് ഫൊറോന ദേവാലയം തന്നെ. കാരണം, ആധുനിക കേരളത്തിന്റെ സാംസ്കാരിക സാഹിത്യമേഖലകളില്‍ ഏറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഒരു വൈദേശിക സന്യാസിയായ അര്‍ണ്ണോസ് പാതിരി സ്ഥാപിച്ച ദേവാലയമാണിത്.
ജര്‍മ്മനിയിലെ ഓസ്നാബ്റൂക്കിന് സമീപമുള്ള ഓസ്റ്റര്‍കാപ്പലിന്‍ എന്ന സ്ഥലത്ത്, 1681-ല്‍ ജനിച്ച ജോഹാന്‍ ഏര്‍ണസ്റ്റ് ഹാന്‍ക്സ്ലെഡനാണ് വേലൂര്‍ നിവാസികളുടെ അര്‍ണോസ് പാതിരിയായി പില്‍‌ക്കാലത്ത് മാറിയത്. കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഈശോ സഭയില്‍ ചേരാനാണ് യുവാവായ ഏര്‍ണസ്റ്റ് ആദ്യം സൂറത്തിലും പിന്നീട് ഗോവയിലും അതുകഴിഞ്ഞ് തൃശ്ശൂര്‍ ജില്ലയിലെ മാളയിലും എത്തിയത്.മാളയില്‍ വച്ച്, 1704-ലാണ് ഏണസ്റ്റിന് വൈദികപട്ടം ലഭിച്ചത്. മാളയില്‍ അന്നുണ്ടായിരുന്ന സെമിനാരിയിലെ (അമ്പഴക്കാട് സെമിനാരി) വൈദികവിദ്യാഭ്യാസമാണ് ഹാന്‍ക്സ്ലെഡനെ മലയാള-സംസ്കൃത ഭാഷകളില്‍ നിപുണനാക്കിയത് എന്ന് കരുതപ്പെടുന്നു. ഭാഷാ പഠനത്തില്‍ ഏറെ താല്‍‌പര്യം കാണിച്ചിരുന്ന ഏണസ്റ്റ് പാതിരി സംസ്കൃതം പഠിക്കാനായി അന്നത്തെ സാംസ്കാരിക പണ്ഡിതന്മാരുടെ ആസ്ഥാനമായിരുന്ന തൃശൂരിലേക്ക് വരികയായിരുന്നു.ജര്‍മ്മനും ഒട്ടൊക്കെ ഇംഗ്ലീഷും വശമായിരുന്ന പാതിരി സംസ്കൃത ഭാഷ പഠിക്കാന്‍ അനേകം പേരെ സമീപിച്ചെത്രെ. എന്നാല്‍ ഒരു വിദേശിയെ പഠിപ്പിക്കാന്‍ ആരും തയ്യാറായില്ല. അന്ന് ശൂദ്രന്മാരെപോലും സംസ്കൃതം പഠിക്കാന്‍ സമ്മതിച്ചിരുന്നില്ല. അവസാനം അങ്കമാലിക്കടുത്തുള്ള കുഞ്ഞനെന്നും കൃഷ്ണനെന്നും പേരായ രണ്ട്‌ നമ്പൂതിരിമാര്‍ പാതിരിയുടെ ഗുരുക്കന്‍മാരായി. താളിയോലയിലെഴുതിയ സിദ്ധരൂപം അവര്‍ അദ്ദേഹത്തിന് നല്‍കി. അതുവഴി ഒരു ജര്‍മന്‍ പാതിരിയെ കേരളത്തിനായി ദത്തെടുക്കുകയായിരുന്നു കുഞ്ഞനും കൃഷ്ണനും.


ബ്രഹ്മോസ് വെര്‍ട്ടിക്കല്‍-ലോഞ്ച് വിജയം

ബ്രഹ്മോസ് ക്രൂയിസ് മിസൈലിന്റെ വെര്‍ട്ടിക്കല്‍-ലോഞ്ച് പതിപ്പ് വിജയകരമായി പരീക്ഷിച്ചു. തൊടുത്തു വിടുന്ന കപ്പലിനു ചുറ്റും 360 ഡിഗ്രി പരിധിയില്‍ എവിടേക്ക് വേണമെങ്കിലും ആക്രമണം നടത്താന്‍ കഴിയുന്ന മിസൈലിന്റെ ആക്രമണ പരിധി 290 കിലോമീറ്ററാണ്. ഇത്തരം മിസൈല്‍ വികസിപ്പിച്ച ആദ്യത്തെ രാജ്യമെന്ന ബഹുമതിയും ഇതോടെ ഇന്ത്യയ്ക്ക് സ്വന്തമായി.


ഒറീസ തീരത്തിനടുത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ യുദ്ധക്കപ്പലായ ഐ‌എന്‍‌എസ് രണ്‍‌വീറില്‍ നിന്നാണ് ബ്രഹ്മോസിന്റെ പുതിയ പതിപ്പ് തൊടുത്തുവിട്ടത്. മിസൈല്‍ കൃത്യതയോടെ ലക്‍ഷ്യത്തില്‍ എത്തി എന്നും ദൌത്യം വിജയമായിരുന്നു എന്നും ബ്രഹ്മോസ് എയറോസ്പേസ് തലവന്‍ എ ശിവസ്ഥാണു പിള്ള പറഞ്ഞു.
BrahMos’ vertical-launch test successful ബ്രഹ്മോസ് വെര്‍ട്ടിക്കല്‍-ലോഞ്ച് വിജയം

നഴ്സ് മൊബൈലില്‍, കുഞ്ഞിന്റെ വിരലറ്റു!

രാജ്യത്തെ ആതുര സേവന രംഗത്തെ അനാസ്ഥയ്ക്ക് ഒരു ഉദാഹരണം കൂടി. കൊല്‍ക്കത്തയിലെ ചൈല്‍ഡ് ഹെല്‍ത്ത് ഇസ്റ്റിറ്റൂട്ടില്‍ പ്രവേശിപ്പിച്ചിരുന്ന ഒരു പിഞ്ചു കുഞ്ഞിന്റെ വിരല്‍ നഴ്സിന്റെ അനാസ്ഥ കാരണം അറ്റു പോയി.ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കൈയ്യില്‍ ഒട്ടിച്ചിരുന്ന പ്ലാസ്റ്റര്‍ അശ്രദ്ധമായി നീക്കം ചെയ്യുമ്പോഴാണ് കുഞ്ഞിന്റെ കൈവിരല്‍ നഴ്സ് കത്രിക ഉപയോഗിച്ച് മുറിച്ചുമാറ്റിയത്. കുഞ്ഞിനെ പരിചരിക്കുന്ന സമയത്ത് നഴ്സ് മൊബൈല്‍ ഫോണില്‍ സംസാരിച്ചതിനാലാണ് അപകടമുണ്ടായത് എന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു.

Nurse chops off baby's finger നഴ്സ് മൊബൈലില്‍, കുഞ്ഞിന്റെ വിരലറ്റു!