Wednesday, May 19, 2010

മാധ്യമങ്ങളുടേത് നിന്ദ്യമായ രീതി: പിണറായിPRO
താന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ വിമര്‍ശിച്ചു എന്ന് വാര്‍ത്ത ചമച്ച മാധ്യമങ്ങള്‍ നിന്ദ്യമായ രീതിയാണ് കൈക്കൊള്ളുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പയ്യാമ്പലത്ത് നടന്ന പൊതുസമ്മേളനത്തിലാണ് പിണറായി മാധ്യമങ്ങള്‍ക്കു നേരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

താന്‍ വി എസിനെ വിമര്‍ശിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞു. “ഞാന്‍ നായനാരുടെ പ്രത്യേകതകളെക്കുറിച്ചാണ് പറഞ്ഞത്. അദ്ദേഹത്തിന്‍റെ മന്ത്രിസഭയില്‍ കുറച്ചുകാലം പ്രവര്‍ത്തിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. ആ അനുഭവങ്ങള്‍ പറയാതിരിക്കാന്‍ കഴിയുമോ? ഞാന്‍ നായനാരെ അനുസ്മരിച്ചാല്‍ അതെങ്ങനെയാണ് വി എസിനെതിരായ വിമര്‍ശനമായി മാറുന്നത്? നായനാരെ അനുസ്മരിച്ച് വി എസ് എന്തെങ്കിലും പറഞ്ഞാല്‍ അത് എനിക്കെതിരായ വിമര്‍ശനമാകുമോ?” - പിണറായി ചോദിച്ചു.

“ഞാന്‍ വി എസിനെതിരായി എന്തെങ്കിലും ഒരു വാചകം പറഞ്ഞിട്ടുണ്ടെങ്കില്‍ മനസിലാക്കാം. നായനാര്‍ അനുസ്മരണ പ്രസംഗത്തില്‍ ഞാന്‍ വ്യംഗ്യമായി ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. ചില പത്രലേഖകര്‍ ഇവിടെ സ്വന്തമായ ഭാഷ്യം ചമയ്ക്കുകയാണ്. അത് മറ്റുള്ളവരുടെ വായില്‍ കുത്തിത്തിരുകാന്‍ ശ്രമിക്കുന്നു. വാര്‍ത്തകളെ വക്രീകരിക്കുകയാണ് ഇവര്‍. മാധ്യമങ്ങള്‍ നിന്ദ്യമായ രീതി തുടര്‍ന്ന് ഞങ്ങളുടെ സാധാരണ മാന്യത കൈവിടുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കേണ്ട. വല്ലാതെ ഞങ്ങളെ കശക്കിക്കളയാമെന്ന് ആരും കരുതേണ്ടതില്ല.” - പിണറായി വ്യക്തമാക്കി.

മുഖ്യമന്ത്രി എന്ന നിലയില്‍ തന്‍റെ ടീമിന്‍റെ സംരക്ഷകനായിരുന്നു ഇ കെ നായനാര്‍ എന്ന് പിണറായി വിജയന്‍ കണ്ണൂരില്‍ ഇ കെ നായനാരുടെ ആറാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ചടങ്ങില്‍ പറഞ്ഞിരുന്നു. ഇത് ‘വി എസിനെതിരായ വിമര്‍ശനമാണല്ലോ’ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോല്‍ ‘അത് കാര്യമാക്കുന്നില്ല’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതാണ് മാധ്യമ പ്രവര്‍ത്തകരെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്താന്‍ പിണറായി വിജയനെ പ്രേരിപ്പിച്ചത്.

I didn't critisized VS: Pinarayi | മാധ്യമങ്ങളുടേത് നിന്ദ്യമായ രീതി: പിണറായി

കസബിനെ ആര്‍ക്കും തൂക്കിലേറ്റാം!
PTI
മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി അജ്മല്‍ അമീര്‍ കസബിനെ ആര്‍ക്കുവേണമെങ്കിലും തൂക്കിലേറ്റാം. എന്നുമാത്രമല്ല, എത്ര തവണ തൂക്കിലേറ്റാനും അവസരമുണ്ട്!. എന്താണ് പറഞ്ഞുവരുന്നത് എന്നാണോ? ഒരു ഓണ്‍ലൈന്‍ ഗെയിം എത്തിയിരിക്കുന്നു. കസബിനെ തൂക്കിലേറ്റി ആശ തീര്‍ക്കുകയാണ് ഗെയിമിന്‍റെ ഉദ്ദേശ്യം.

‘ഹാങ് കസബ്’ എന്നാണ് ഗെയിമിന്‍റെ പേര്. ഒരു നിശ്ചിത സമയം ഉപയോക്താക്കള്‍ക്ക് നല്‍കും. അതിനുള്ളില്‍ എത്രയധികം തവണ കസബിനെ തൂക്കിലേറ്റാന്‍ സാധിക്കും എന്നതാണ് ഗെയിം. ഏറ്റവും കൂടുതല്‍ തവണ തൂക്കിലേറ്റുന്നവര്‍ വിജയികളാകും!

ഓണ്‍ലൈന്‍ റിയല്‍ ഗെയിംസ് ഡോട്ട് കോം എന്ന വെബ്സൈറ്റാണ് ഈ ഗെയിമുമായി രംഗത്തെത്തിയിരിക്കുന്നത്. ഗെയിമിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ഗെയിമിനെക്കുറിച്ച് അഭിപ്രായമെഴുതാനുള്ള വേദിയും വെബ്സൈറ്റ് ഒരുക്കിയിട്ടുണ്ട്.

“കസബിനെ തൂക്കിലേറ്റാന്‍ കഴിഞ്ഞതില്‍ സന്തോഷം...” എന്ന രീതിയിലുള്ള കമന്‍റുകള്‍ ഉപയോക്താക്കള്‍ കമന്‍റ് ബോക്സില്‍ എഴുതിയിരിക്കുന്നത് കാണാം. രാജ്യത്തിനെതിരെ യുദ്ധം ചെയ്തവനോടുള്ള അടങ്ങാത്ത ദേഷ്യം പ്രകടിപ്പിക്കാന്‍ ഒരു അവസരമായാണ് മിക്ക ഉപയോക്താക്കളും ഈ ഗെയിമിനെ കാണുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സെവന്‍ സീസ് ടെക്നോളജീസാണ് ഈ സൈറ്റ് നടത്തുന്നത്

Kasab 'hanged' a number of times | കസബിനെ ആര്‍ക്കും തൂക്കിലേറ്റാം!

ടൊയോട്ട ലെക്സസ് പിന്‍‌വലിക്കുന്നു

ലോകത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാണ കമ്പനിയായ ടൊയോട്ട മോട്ടോര്‍സ് ജപ്പാനില്‍ നിന്ന് നാലു മോഡല്‍ വാഹനങ്ങള്‍ പിന്‍‌വലിക്കുന്നു. ടൊയോട്ടയുടെ ഏറ്റവും വിലയേറിയ ലെക്സസാണ് പിന്‍‌വലിക്കാന്‍ പദ്ധതിയിടുന്നത്. സ്റ്റിയറിംഗ് പ്രശ്നങ്ങളെ തുടര്‍ന്നാണ് നാലു മോഡല്‍ വാഹനങ്ങളും പിന്‍വലിക്കുന്നത്.

ജപ്പാനില്‍ നിന്ന് 4500 കാറുകളാണ് പിന്‍‌വലിക്കുന്നത്. ലോകത്ത് ആകെ 11,500 ലെക്സസ് കാറുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് ടൊയോട്ട വക്താവ് മീക്കോ ഇവാസാകി പറഞ്ഞു. അമേരിക്ക, യൂറോപ്പ്, ചൈന എന്നിവിടങ്ങളിലെ ടൊയോട്ടയുടെ കൂടുതല്‍ വാഹനങ്ങളും പിന്‍‌വലിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. എല്‍ എസ്460, എല്‍ എസ്460 എല്‍, ഹൈബ്രിഡ്സ് എല്‍ എസ് 600 എച്ച്, എല്‍ എസ് 600 എച്ച് എല്‍ മോഡല്‍ കാറുകളാണ് പിന്‍‌വലിക്കുന്നത്.

ലോകത്ത് ആകെ എട്ടു ദശലക്ഷത്തിലധികം ലെക്സസ് കാറാണ് ഇതിനകം പിന്‍‌വലിച്ചത്. അമേരിക്കയില്‍ നിന്ന് മാത്രം 6.5 ദശലക്ഷം കാറുകളും പിന്‍‌വലിച്ചു. അതേസമയം, ബ്രസീലില്‍ 2008 നു ശേഷം വില്‍പ്പന നടത്തിയ കൊറോള കാറുകള്‍ പിന്‍വലിക്കാന്‍ ടൊയോട്ട തീരുമാനിച്ചിരുന്നു. അപകടം സംബന്ധിച്ച് ഉപയോക്താക്കളില്‍ നിന്നു വ്യാപകമായി പരാതി ലഭിച്ചതിന്‍റെ പശ്ചാത്തലത്തിലായിരുന്നു പിന്‍മാറ്റം.

2009ല്‍ മാത്രം 50,000 ത്തില്‍ അധികം കൊറോള കാറുകളാണു ടൊയോട്ട വിറ്റത്. ~ഒരു ലക്ഷത്തില ധികം കാറുകള്‍ പിന്‍വലിക്കേ ണ്ടിവരുമെന്നാണു സൂചന. ഇത്തരം തകരാറുള്ള കാറുകളുടെ വില്‍പ്പന നിര്‍ത്താന്‍ ഡീലര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടൊയോട്ട അധികൃതര്‍.

അടുത്തിടെ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു ലക്ഷക്കണക്കിനു കാറുകള്‍ കമ്പനി പിന്‍വലിച്ചിരുന്നു. യുഎസ്, യൂറോപ്യന്‍ വിപണികളില്‍ നിന്ന് ഒരു കോടിക്കടുത്തു കാറുകള്‍ പിന്‍വലിക്കാന്‍ അടുത്തിടെയാണ് കമ്പനി തീരുമാനിച്ചത്

Toyota to recall Lexus in Japan for steering fix | ടൊയോട്ട ലെക്സസ് പിന്‍‌വലിക്കുന്നു

ചെന്നൈ പെട്രോളിയം കോര്‍പറേഷന് 61 കോടി നഷ്ടം

സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ചെന്നൈ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന് (സിപിസിഎല്‍) വന്‍ നഷ്ടം. മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ 61 കോടി രൂപയാണ് കമ്പനിയുടെ നഷ്ടം. നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 272 കോടി രൂപയാണ്.

അതേസമയം, കമ്പനിയുടെ മൊത്തവരുമാനത്തില്‍ നേട്ടമുണ്ടായി. നാലാം പാദത്തില്‍ കമ്പനിയുടെ മൊത്തവരുമാനം 5,534.27 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇക്കാലയളവില്‍ സി പി സി എല്ലിന്റെ വരുമാനം 4,816.01 രൂപയായിരുന്നു.

ഓഹരി ഉടമകള്‍ക്ക് ഓഹരി ഒന്നിന് 120 ശതമാനം ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തലാഭം 603.22 കോടി രൂപയാണ്. 2008-09 വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തലാഭം 397.28 കോടി രൂ‍പയായിരുന്നു. ഇതിനിടെ സി പി സി എല്‍ ഓഹരികള്‍ക്ക് നേരിയ ഇടിവ് നേരിട്ടു. ഓഹരി വില 1.05 ശതമാനം ഇടിഞ്ഞ് 253.50 എന്ന നിലയിലെത്തിയിട്ടുണ്ട്

Chennai Petroleum Corporation posts Rs 61 cr loss in Q4 | ചെന്നൈ പെട്രോളിയം കോര്‍പറേഷന് 61 കോടി നഷ്ടം

ചെന്നൈ കമ്പനിക്കെതിരെ ധോണി


PRO
PRO
ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനിക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ധോണി രംഗത്ത്. കരാര്‍ കാലാവധി കഴിഞ്ഞിട്ടും ധോണിയുടെ പരസ്യം ഉപയോഗിച്ച കമ്പനിയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

ചെന്നൈയിലെ സുജാത ബയോടെക് കമ്പനിയ്ക്കെതിരെയാണ് ധോണി രംഗത്തെത്തിയിരിക്കുന്നത്. പരസ്യത്തിന്റെ ഫീ നല്‍കാന്‍ കമ്പനി തയ്യാറായിട്ടില്ലെന്ന് കാണിച്ചാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 2008ല്‍ ഒപ്പുവച്ച കരാര്‍ പ്രകാരം ഓരോ പാദത്തിലും കമ്പനി ധോണിയ്ക്ക് പരസ്യ ഫീസ് നല്‍കണമെന്നായിരുന്നു ധാരണയെന്ന് ക്രിക്കറ്റ് താരങ്ങളുടെ ബിസിനസ് മാനേജര്‍ പ്രതീക് സെന്‍ പറഞ്ഞു.

2008 വര്‍ഷത്തില്‍ ആദ്യത്തില്‍ പരസ്യതുക നല്‍കിയെങ്കിലും പിന്നീട് ഒരിക്കല്‍ പോലും ധോണിയ്ക്ക് ഫീ നല്‍കാന്‍ കമ്പനി തയ്യാറായില്ലെന്നാണ് പരാതിയില്‍ പറയുന്നത്. ഇതേത്തുടര്‍ന്നാണ് ലീഗല്‍ നോട്ടോസ് നല്‍കാന്‍ തീരുമാനിച്ചതെന്ന് സെന്‍ പറഞ്ഞു. കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍ ഇപ്പോഴും ധോണിയുടെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. പരസ്യത്തിന് പണം നല്‍കാതെ എങ്ങിനെയാണ് ഇത്രയും കാലം ധോണിയുടെ പേരും ചിത്രങ്ങളും ഉപയോഗിക്കുക എന്നാണ് സെന്‍ ചോദിക്കുന്നത്

Dhoni sends legal notice for endorsement fees | ചെന്നൈ കമ്പനിക്കെതിരെ ധോണി

രൂപയുടെ മൂല്യത്തില്‍ ഇടിവ്

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നു. ബുധനാഴ്ച നാല്പത് പൈസയുടെ ഇടിവാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ മൂലധന നിക്ഷേപത്തില്‍ ഇടിവ് വന്നേക്കുമെന്ന ആശങ്കയാണ് രൂപയെ സമ്മര്‍ദ്ദത്തിലാക്കിയത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 45.99 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രണ്ടു പൈസയുടെ ഇടിവോടെ 45.59/60 എന്ന നിലയിലായിരുന്നു വ്യാപാരം ക്ലോസ് ചെയ്തിരുന്നത്.

ഏഷ്യന്‍ വിപണികളില്‍ പൊതുവെ ആലസ്യം അനുഭവപ്പെടുന്നത് രൂപയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ നഷ്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്. സെന്‍സെക്സില്‍ 231.11 പോയിന്റ് ഇടിവോടെ 16,644 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്

Rupee weakens by 40 paise vs USD in early trade | രൂപയുടെ മൂല്യത്തില്‍ ഇടിവ്

സെന്‍സെക്സില്‍ ഇടിവ് തുടരുന്നു

തുടര്‍ച്ചയായ മൂന്നാം ദിവസവും ആഭ്യന്തര ഓഹരി വിപണികളില്‍ ഇടിവ് തന്നെ. കഴിഞ്ഞ ദിവസം വ്യാപാരം നിര്‍ത്തുമ്പോള്‍ നേരിയ നേട്ടം പ്രകടമായെങ്കിലും ബുധനാഴ്ച തുടക്ക വ്യാപാരത്തില്‍ നഷ്ടമാണ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സില്‍ 167.37 പോയിന്റ് ഇടിഞ്ഞ് 16,708.39 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

സെന്‍സെക്സിലെ ഇടിവിന് സമാനമായ നഷ്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി തുടക്ക വ്യാപാരത്തില്‍ തന്നെ 47.5 പോയിന്റ് ഇടിഞ്ഞ് 5018.70 എന്ന നിലയിലെത്തി. യു എസ്, ഏഷ്യന്‍ വിപണികളിലെ മാന്ദ്യമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്. ബാങ്കിംഗ്, മെറ്റല്‍, റിയാല്‍റ്റി ഓഹരികളാണ് ഇടിഞ്ഞിരിക്കുന്നത്.

ഐ സി ഐ സി ഐ ബാങ്ക് ഓഹരികള്‍ മൂന്ന് ശതമാനം ഇടിഞ്ഞപ്പോള്‍ ബാങ്ക് ഓഫ് രാജസ്ഥാന്‍ ഓഹരികള്‍ 20 ശതമാനം വര്‍ധന രേഖപ്പെടുത്തി. ജപ്പാന്‍ ഓഹരി വിപണിയായ നിക്കി 1.5 ശതമാനം ഇടിഞ്ഞു. അമേരിക്കന്‍ ഓഹരി വിപണികളും നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്

Sensex opens gap-down; banking worst hit | സെന്‍സെക്സില്‍ ഇടിവ് തുടരുന്നു

ബാങ്ക് ഓഫ് രാജസ്ഥാന്‍ ഐസിഐസിഐയില്‍ ലയിച്ചു

രാജ്യത്തെ പ്രമുഖ സ്വകാര്യ ബങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് രാജസ്ഥാന്‍ ഏറ്റവും വലിയ സ്വകാര്യ പണമിടപാടുകാരായ ഐസിഐസിഐ ബാങ്കില്‍ ലയിച്ചു. ലയനം സംബന്ധിച്ച് ഇരു ബാങ്കുകളുടെ ബോര്‍ഡുകളും തമ്മില്‍ ധാരണയായിട്ടുണ്ട്. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ബാങ്ക് ഓഫ് രാജസ്ഥാന്റെ ഡയറക്ടര്‍ ബോര്‍ഡ് അടിയന്തര യോഗം ചേരുകയായിരുന്നു.

അടുത്തിടെ ഐ സി ഐ സി ഐ ഏറ്റെടുക്കുന്ന മൂന്നാമത്തെ ബാങ്കാണ് ബാങ്ക് ഓഫ് രാജസ്ഥാന്‍. ഇരുബാങ്കുകളും തമ്മിലുള്ള ധാരണപ്രകാരം ബാങ്ക് ഓഫ് രാജസ്ഥാന്റെ ഒമ്പത് ഓഹരിക്ക് ഒരു ഐ സി ഐ സി ഐ ബാങ്ക് ഓഹരി ലഭിക്കും.

ഐ സി ഐസി ഐ ബാങ്കിന് 2000 ശാഖകളും ബാങ്ക് ഓഫ് രാജസ്ഥാന് 466 ശാഖകളുമാണുള്ളത്. ലയനം പൂര്‍ത്തിയാകുന്നതോടെ ഐ സി ഐ സി ഐ ബാങ്ക് ശാഖകളുടെ കാര്യത്തില്‍ ഏറെ മുന്നിലെത്തും. രാജസ്ഥാന്‍ ബാങ്കിന്റെ മൂല്യനിര്‍ണയത്തിനായി കണ്‍സള്‍ട്ടന്റിനെയും നിയമിച്ചു.

ചൊവ്വാഴ്ചത്തെ ഓഹരി വില കണക്കാക്കുമ്പോള്‍ ബാങ്ക് ഓഫ് രാജസ്ഥാന്റെ മൂല്യം 1500 കോടി രൂപയാണ്. എന്നാല്‍, 889 രൂപ വിലയുള്ള ഐ സി ഐ സി ഐ ഓഹരി പരിഗണിക്കുമ്പോള്‍ ഈ ബാങ്കിന്റെ മൂല്യം ഒരു ലക്ഷം കോടി രൂപ വരുമെന്നാണ് കണക്കാക്കുന്നത്

Bank of Rajasthan to merge with ICICI | ബാങ്ക് ഓഫ് രാജസ്ഥാന്‍ ഐസിഐസിഐയില്‍ ലയിച്ചു

ട്വിറ്ററില്‍ സൂപ്പര്‍ താരം അമിതാഭല്ല!


IFM
ബോളിവുഡിലെ എക്കാലത്തെയും താരമെന്ന് വിശേഷിപ്പിക്കുന്ന അമിതാഭ് ബച്ചന് ട്വിറ്റര്‍ എന്ന സാമൂഹിക സൈറ്റില്‍ സൂപ്പര്‍ താരപദവി നിലനിര്‍ത്താന്‍ സാധിച്ചില്ല. ട്വിറ്റര്‍ ‘ഫോളോവേഴ്സിന്റെ’ കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനമായ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിനു മുന്നിലാണ് ബച്ചന് തല അല്‍പ്പം കുനിക്കേണ്ടി വന്നത്!

സച്ചിന് തുടക്കത്തില്‍ 79,000 പിന്തുടര്‍ച്ചക്കാരെ ലഭിച്ചപ്പോള്‍ അമിതാഭിന് ആദ്യ ദിവസം 37,500 പിന്തുടര്‍ച്ചക്കാരെ മാത്രമാണ് ലഭിച്ചത്. സച്ചിന്‍ ഈ മാസമാദ്യമാണ് ട്വിറ്ററിന്റെ പിച്ചില്‍ ബാറ്റിംഗ് തുടങ്ങിയതെങ്കില്‍ ബിഗ് ബി ട്വിറ്ററിന്റെ വഴിയിലെത്തിയത് ചൊവ്വാഴ്ചയാണ്.

ട്വിറ്ററിലെ ആദ്യ ദിനത്തില്‍ ലഭിച്ച പ്രതികരണങ്ങളില്‍ ബിഗ് ബി സന്തോഷവാനാണ്. “ട്വിറ്ററിലെ ഒന്നാം ദിവസം. ബ്ലോഗിലെ എഴുന്നൂറ്റി അമ്പത്തിയേഴാം ദിവസം വര്‍ഷത്തിലെ നൂറ്റിമുപ്പത്തിയെട്ടാം ദിവസം...സ്നേഹവായ്പിന്റെ അനന്തമായ ദിവസങ്ങള്‍.....ആരംഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷം 33,341 ഫോളോവേഴ്സ്! ട്വീറ്റ് ബേബി ട്വീറ്റ്” - അമിതാഭ് തന്റെ ട്വീറ്റില്‍ പറയുന്നു.

ഇപ്പോള്‍ ബിഗ് ബി പിന്തുടരുന്നത് രണ്ടേ രണ്ടുപേരെ മാത്രം- മകന്‍ അഭിഷേക് ബച്ചനെയും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും.

അതേസമയം, ട്വിറ്ററില്‍ സച്ചിനെ പിന്തുടരുന്നവരുടെ എണ്ണം രണ്ട് ലക്ഷവും കഴിഞ്ഞു. ശതകങ്ങളുടെയും അര്‍ദ്ധ ശതകങ്ങളുടെയും കാര്യത്തിലെന്നപോലെ ട്വിറ്റര്‍ പിന്തുടര്‍ച്ചക്കാരുടെ കാര്യത്തിലും സച്ചിന്‍ ചരിത്രം കുറിക്കുമോ എന്നാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകം കാത്തിരിക്കുന്നത്.

സച്ചിന്‍ ആദ്യാമായെത്തിയത് ട്വിറ്ററിലാണെങ്കില്‍ ബിഗ് ബിക്ക് ബ്ലോഗിംഗ് നേരത്തെ തന്നെ പരിചിതമാണ്. ബ്ലോഗിന്റെ ലോകത്ത് ബിഗ് ബിയ്ക്ക് ധാരാളം ആരാധകരുമുണ്ട്. ബിഗാദയിലൂടെ ബ്ലോഗ് എന്ന മാധ്യമത്തിന്റെ ശക്തി തെളിയിച്ച വ്യക്തിയാണ് അമിതാഭ്

Big B is not Superstar in Twitter! | ട്വിറ്ററില്‍ സൂപ്പര്‍ താരം അമിതാഭല്ല!

സത്യത്തില്‍ ബാറില്‍ എന്താണ് നടന്നത് ?PRO
തോറ്റ് തുന്നം പാടിയതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വെസ്റ്റിന്‍ഡീസിലെ ബാറിലെത്തി അഴിഞ്ഞാടിയെന്നതാണ് മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചൂടുള്ള വിഷയം. സംഭവം വിവാദമായതിനെ തുടര്‍ന്ന് ബി സി സി ഐ എട്ട് കളിക്കാര്‍ക്ക് കാരണം കണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെയും താരദൈവങ്ങളുടെ പ്രതിച്ഛായ നഷ്ടമാക്കിയ സംഭവത്തെക്കുറിച്ച് പുതിവെളിപ്പെടുത്തല്‍ അനുസരിച്ച് താരങ്ങളല്ല കുറ്റക്കാരെന്നാണ് സൂചന.

സംഭവത്തെക്കുറിച്ച് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബി സി സി ഐ ഉന്നതന്‍ പറയുന്നത് ഇങ്ങനെ. കളിക്കാര്‍ ബാറില്‍ പോയിട്ടില്ല. അവര്‍ പോയത് റെസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാനാണ്. രവീന്ദ്ര ജഡേജയും മുരളി വിജയ്‌യും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഒരു ടേബിളില്‍ ഇരിക്കുമ്പോഴാണ് തൊട്ടടുത്ത് ഇരിക്കുകയായിരുന്ന കുറച്ച് ആരാധകര്‍ ജഡേജയെ തെറി അഭിഷേകം തുടങ്ങിയത്. സൂപ്പര്‍ സിക്സിലെ ജഡേജയുടെ മോശം പ്രകടനത്തെ മുന്‍‌നിര്‍ത്തിയായിരുന്നു തെറി അധികവും.

ജഡേജയും വിജയ്‌യും ഇപ്പോള്‍ ഇരിക്കുന്ന സ്ഥലത്തു നിന്ന് മാറി ഇരിക്കണമെന്നും ആരാധകരില്‍ ചിലര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെ വിജയ് എതിര്‍ത്തു. അതോടെ ആരാധകര്‍ വിജയ്ക്ക് നേരെ തിരിഞ്ഞു. ഇതോടെ സമീപത്തെ ടേബിളിലുണ്ടായിരുന്ന ആശിഷ് നെഹ്‌റ സംഭവത്തില്‍ ഇടപെട്ടു. അതോടെ നെഹ്‌റയ്ക്കും കിട്ടി കണ്ണുപൊട്ടുന്ന തെറി. ഉടനെ യുവരാജ് ചാടി എഴുന്നേറ്റ് നെഹ്‌റയെ പിടിച്ചു മാറ്റുകയും സുരക്ഷാ ജീവനക്കാരെ വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇതിനിടെ സഹീര്‍ ഖാനും ആരാധകരുടെ തെറിവിളിക്ക് മറുപടി പറഞ്ഞെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആരാധകരെ അവിടെ നിന്ന് മാറ്റിയതോടെ രംഗം ശാന്തമായി. ഇത് മാത്രമാണ് അവിടെ നടന്നത്. അല്ലാതെ അടിയോ അഴിഞ്ഞാട്ടമോ ഒന്നും നടന്നിട്ടില്ല. കളിക്കാര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മാധ്യമങ്ങള്‍ സംഭവത്തെ ഊതിപ്പെരുപ്പിക്കുകയായിരുന്നുവെന്നും ഉന്നതന്‍ വ്യക്തമാക്കി.

രോഹിത് ശര്‍മയും പിയൂഷ് ചൌളയും സുരേഷ് റെയ്നയും റെസ്റ്റോറന്‍റില്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ പ്രശ്നത്തില്‍ ഇടപെടാതെ സീനിയര്‍ താരങ്ങള്‍ക്ക് പിന്നില്‍ മാറി നില്‍ക്കുകയായിരുന്നു. ന്യൂസിലന്‍ഡ് താരം സ്കോട് സറ്റൈറിസും ന്യൂസിലന്‍ഡ് ടീമിന്‍റെ ചില സപ്പോര്‍ട്ട് സ്റ്റാഫും ഈ സമയത്ത് അവിടെ ഉണ്ടായിരുന്നുവെന്നും ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖതത്തില്‍ ഇദ്ദേഹം വെളിപ്പെടുത്തി

Angry with Jadeja, drunk Indians hurled abuses at players | സത്യത്തില്‍ ബാറില്‍ എന്താണ് നടന്നത് ?

ബലാത്സംഗത്തിനു മുമ്പ് യുവതി സെക്സിന് ശ്രമിച്ചെന്ന്

അബുദാബിയില്‍ കൂട്ട ബലാത്സംഗത്തിനിരയായ യുവതി സംഭവത്തിനു മുമ്പ് പ്രതികളിലൊരാളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. എമിറേറ്റ്സ് സ്വദേശിനിയായ യുവതിയാണ് തന്‍റെ സുഹൃത്തുകൂടിയായ പ്രതിയുമായുമായി സെക്സിലേര്‍പ്പെടാന്‍ ശ്രമിച്ചത്. ഈ കുറ്റത്തിന് യുവതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുകയാണ്.

യു എ ഇയില്‍ വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം ശിക്ഷാര്‍ഹമാണ്. അതുകൊണ്ടുതന്നെ, ബലാത്സംഗത്തിലെ പ്രതികള്‍ക്കൊപ്പം തന്നെ, ലൈംഗികബന്ധത്തിന് ശ്രമിച്ച യുവതിക്കും ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. അബുദാബി ക്രിമിനല്‍ കോടതിയിലാണ് ഇപ്പോള്‍ ഈ കേസ് നടക്കുന്നത്.

മേയ് രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറില്‍ തന്‍റെ 19കാരനായ സുഹൃത്തിനൊപ്പം യാത്രപോകുകയും വഴിയില്‍ അയാളുമൊത്ത് സെക്സ് ചെയ്യാന്‍ യുവതി താല്പര്യപ്പെടുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ വാദം. യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അയാള്‍ അതിന് ശേഷം തന്‍റെ അഞ്ച് സുഹൃത്തുക്കളെ ക്ഷണിക്കുകയും അവര്‍ യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.

യുവതിയും ബലാത്സംഗം ചെയ്ത രണ്ടുപേരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കോടതിയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് വേണ്ടി അഭിഭാഷകര്‍ ഹാജരായിരുന്നില്ല. കോടതി ഹിയറിംഗില്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും ഹാജരായില്ല

Emirati woman tried for having sex before gang rape: report | ബലാത്സംഗത്തിനു മുമ്പ് യുവതി സെക്സിന് ശ്രമിച്ചെന്ന്

ഹരിശ്ചന്ദ്രന്‍‌മാരല്ല പുരുഷന്‍‌മാര്‍


PRO
കള്ളം പറയാനുള്ള സ്ത്രീയുടെ കഴിവിനെ കുറ്റം പറയാന്‍ ഇനി പുരുഷന്‍‌മാര്‍ക്കാവില്ല. കാരണം ലോകത്ത് ഏറ്റവും സമര്‍ത്ഥമായി കള്ളം പറയുന്നവര്‍ അവര്‍ തന്നെയാണെന്ന് ബ്രിട്ടണില്‍ നടത്തിയ ഒരു സര്‍വെയില്‍ വ്യക്തമായി. 3000ത്തോളം പേരെ പങ്കെടുപ്പിച്ച് സയന്‍സ് മ്യൂസിയം നടത്തിയ സര്‍വെയിലാണ് പുരുഷന്‍‌മാരുടെ കള്ളി വെളിച്ചത്തായത്.

ബ്രിട്ടണിലെ പുരുഷന്‍ ഒരു ദിവസം ശരാശരി മൂന്ന് നുണയെങ്കിലും പറയുന്നുണ്ട്. അതായത് ഒരു വര്‍ഷം 1092 നുണകള്‍. എന്നാല്‍ കുറച്ചെങ്കിലും സത്യസന്ധരായ സ്ത്രീകളാകട്ടെ 728 നുണകള്‍ മാത്രമെ ഒരു വര്‍ഷം പറയുന്നുള്ളു. ഏറ്റവും കൂടുതല്‍ നുണ കേള്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ ആരെന്ന് ചോദിച്ചാല്‍ അമ്മമാരെന്ന് ഒറ്റ ഉത്തരമേ ഉള്ളു.

25 ശതമാനം പുരുഷന്‍‌മാരും അമ്മമാരോട് കള്ളം പറയുമ്പോള്‍ 20 ശതമാനം സ്ത്രീകള്‍ മാത്രമേ അമ്മയോട് കള്ളം പറയുന്നുള്ളു. 10 ശതമാനം പേരാണ് പങ്കാളിയോട് നുണപറയുന്നുവര്‍. ഭൂരിഭാഗം പുരുഷന്‍‌മാരും സ്വന്തം മദ്യപാനത്തെക്കുറിച്ചാണ് ഭാര്യയോട് നുണപറയുന്നത്. സ്ത്രീകളാകട്ടെ വികാരങ്ങള്‍ മറച്ചുവെച്ച് എനിക്ക് കുഴപ്പമൊന്നുമില്ലെന്നാണ് കൂടുതല്‍ തവണയും പറയുന്നത്.

ഇനി നുണപറഞ്ഞു കഴിഞ്ഞാലോ 70 ശതമാനം പുരുഷന്‍‌മാര്‍ക്ക് മാത്രമെ താന്‍ പറഞ്ഞ നുണയെക്കുറിച്ചോര്‍ത്ത് കുറ്റബോധം തോന്നാറുള്ളു. എന്നാല്‍ 82 ശതമാനം സ്ത്രീകള്‍ക്കും ഒരു നുണ പറഞ്ഞാല്‍ കുറ്റബോധം തോന്നാറുണ്ട്.

പുരുഷന്‍‌മാര്‍ സ്ഥിരമായി പറയുന്ന 10 കളളങ്ങള്‍:
1-ഞാന്‍ അധികം കുടിച്ചിട്ടില്ല
2-എനിക്ക് ഒരു കുഴപ്പവുമില്ല
3-സിഗ്നല്‍ ഇല്ലായിരുന്നു
4-അതത്ര ചെലവുള്ള കാര്യമൊന്നുമല്ല
5-ഞാന്‍ വന്നുകൊണ്ടിരിക്കുകയാണ്
6-ഞാന്‍ ട്രാഫിക്കില്‍ പെട്ടുപോയി
7-നിന്‍റെ അരക്കെട്ട് കണ്ടാല്‍ അധികം വണ്ണം തോന്നില്ല
8-ക്ഷമിക്കണം, നിന്‍റെ കോള്‍ എടുക്കാന്‍ പറ്റിയില്ല
9-നിനക്ക് ഭാരം കുറഞ്ഞല്ലോ
10-ഇതു തന്നെയാണ് ഞാന്‍ അഗ്രഹിച്ചത്

സ്ത്രീകള്‍ സ്ഥിരമായി പറയുന്ന 10 കളളങ്ങള്‍:
1-എനിക്ക് കുഴപ്പമൊന്നുമില്ല
2-എനിക്കറിയില്ലെ അത് എവിടെയാണെന്ന്, ഞാനത് കണ്ടിട്ടു പോലുമില്ല
3-അതത്ര ചെലവുള്ള കാര്യമല്ല
4-ഞാനധികം മദ്യപിച്ചിട്ടില്ല
5-എനിക്ക് തലവേദനയായിരുന്നു
6-അത് വില്‍ക്കാന്‍ വെച്ചിരുന്നു
7-ഞാന്‍ വന്നുകൊണ്ടിരിക്കുകയാണ്
8-ഞാനും ഈ പ്രായത്തിലൂടെ കടന്നു പോയതാണ്
9-ഞാനത് വലിച്ചെറിഞ്ഞിട്ടില്ല
10-ഇതു തന്നെയാണ് ഞാന്‍ ആഗ്രഹിച്ചത്


Men are bigger liars than women, says poll | ഹരിശ്ചന്ദ്രന്‍‌മാരല്ല പുരുഷന്‍‌മാര്‍

സൂക്ഷിക്കുക... ‘സെക്സിയസ്റ്റ് വീഡിയോ എവര്‍’


PRO
PRO
സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളുടെ പ്രചാരം ഗണ്യമായി ഉയര്‍ന്നതോടെ മാള്‍വയര്‍, വൈറസ ആക്രമണങ്ങളും വര്‍ധിച്ചിട്ടുണ്ട്. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്ക് കേന്ദ്രീകരിച്ചാണ് മിക്ക മാള്‍വറുകളും പ്രവര്‍ത്തിക്കുന്നത്. ദിവസവും പുതിയ ആക്രമണകാരികളെയാണ് ഫേസ്ബുക്ക് ഉപയോക്താക്കള്‍ നേരിട്ടുക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പുതിയൊരു മാള്‍വയര്‍ കൂടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘സെക്സിയസ്റ്റ് വീഡിയോ എവര്‍’ എന്ന പേരിലാണ് മാള്‍വയറ് പുറത്തിറങ്ങിയിരിക്കുന്നത്. ഇത്തരം ലിങ്കുകള്‍ കാണുന്ന പക്ഷം ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍‌കിട നെറ്റ്ശൃംഖലകള്‍ തന്നെ തകര്‍ത്തേക്കുമെന്നാണ് നെറ്റ് വിദഗ്ധര്‍ നല്‍കുന്ന സൂചന. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ വൈറസ് കമ്പ്യൂട്ടറുകളില്‍ സ്ഥാനമുറപ്പിച്ച് പ്രവര്‍ത്തനം തുടങ്ങും.

അതേസമയം, സെക്സിയസ്റ്റ് വീഡിയോ എവര്‍ നിരവധി കമ്പ്യൂട്ടറുകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ആയിരക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളെ ഈ വൈറസ് ആക്രമിച്ചു. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഇങ്ങനെ വായിക്കാനാകും, നിങ്ങള്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച സെക്സിയസ്റ്റ് വീഡിയോയാണിത്. കാന്‍ഡിഡ് ക്യമറാ പ്രാങ്ക് എന്നാണ് ഈ വീഡിയോക്ക് തലക്കെട്ട് നല്‍കിയിരിക്കുന്നത്.
PRO
PRO


ഇത്തരം തലക്കെട്ടുകളില്‍ വീഴുന്ന നെറ്റ് ഉപയോക്താക്കള്‍ വീഡിയോ ഡൌണ്‍ലോഡ് ചെയ്യുന്നു, കൂടെ വൈറസുകളെയും സ്വീകരിക്കുന്നു. ഇത്തരം ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതോടെ ഇന്റര്‍നെറ്റ് എക്സ്പ്ലോററിലെ ടൂള്‍ ബാറില്‍ അഡ്‌വെയര്‍ ഹോട്ട് ബാര്‍ പ്രത്യക്ഷപ്പെടും. സെക്സിയസ്റ്റ് വീഡിയോ എവര്‍ വീഡിയോയുടെ ലിങ്ക് ഫേസ്ബുക്കില്‍ നിരവധി സ്ഥലങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും നെറ്റ് ഉപയോക്താക്കള്‍ സൂക്ഷിക്കണമെന്നും സെക്യൂരിറ്റി സോഫ്റ്റ്വയര്‍ നിര്‍മ്മാതാവ് ഗ്രാം ക്ലൂലി പറഞ്ഞുFacebook users attacked by 'sexiest' ever malware | സൂക്ഷിക്കുക... ‘സെക്സിയസ്റ്റ് വീഡിയോ എവര്‍’

ലൈല ശക്തിപ്പെട്ടു; തമിഴ്നാട്ടില്‍ കനത്തമഴ


PRO
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ലൈല കൊടുങ്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ചതോടെ തമിഴ്നാട്ടിലെ തീരപ്രദേശങ്ങളില്‍ ബുധനാഴ്ച കനത്ത മഴ പെയ്തു. സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും ഉണ്ടാവുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നൈയുടെ വടക്ക് കിഴക്കന്‍ തീരത്തു നിന്ന് 190 കിലോമീറ്റര്‍ അകലെയാണ് ലൈലയുടെ ഇപ്പോഴത്തെ സ്ഥാനം. കൊടുങ്കാറ്റ് നാളെ ആന്ധ്ര തീരം കടക്കുമെന്നാണ് കണക്കുകൂട്ടല്‍. നാളെ രാവിലെ 5:30 ഓടെ ചെന്നൈയുടെ കിഴക്കന്‍ തീരത്ത് എത്തുന്ന കൊടുങ്കാറ്റ് നഗരത്തിലും തമിഴ് നാട്ടിലെ മിക്കജില്ലകളിലും കനത്ത മഴയ്ക്ക് കാരണമാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്ന കൊടുങ്കാറ്റ് വടക്ക്, വടക്ക് പടിഞ്ഞാറ് ദിസയിലായിരിക്കും വീശിയടിക്കുക. ഓംഗോളിനും വിശാഖപട്ടണത്തിനും മധ്യേയുള്ള തീരം കടന്ന് ലൈല നാളെ രാവിലെ തമിഴ്നാട്ടിലെത്തുമെന്നാണ് പ്രവചനം.

കലിംഗപട്ടണം, ഗംഗാവാരം, കാക്കിനഡ, വിശാഖപട്ടണം, മച്ചിലിപട്ടണം എന്നീ ആന്ധ്ര തുറമുഖങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തീവ്രതയിലുള്ള ഏഴാം നമ്പര്‍ മുന്നറിയിപ്പ് സൂചനയാണ് നല്‍കിയിരിക്കുന്നത്

Laila strengthens | ലൈല ശക്തിപ്പെട്ടു; തമിഴ്നാട്ടില്‍ കനത്തമഴ

നായനാരുടെ ഓര്‍മ്മകള്‍ക്ക് ആറു വയസ്സ്


PRO
മലയളക്കരയില്‍ നര്‍മം വിതറിയ മുഖ്യമന്ത്രി ആയിരുന്നു ഇ കെ നായനാര്‍. ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും വിശേഷണങ്ങള്‍ക്ക് അതീതനായാണ് അദ്ദേഹം കടന്നു പോയത്. നായനാര്‍ മലയാളിയുടെ ഓര്‍മ്മകളില്‍ മാത്രമായിട്ട് ഇന്ന് ആറുവര്‍ഷം പൂര്‍ത്തിയാകുകയാണ്. രാഷ്ട്രീയ ശത്രുക്കളെപ്പോലും കുടുംബ സുഹൃത്തുക്കളാക്കി മുന്നേറിയ നായനാര്‍ കേരളീയര്‍ക്ക് വെറുമൊരു രാഷ്ട്രീയക്കാരന്‍ മാത്രമായിരുന്നില്ല, നല്ലൊരു കൂട്ടുകാരന്‍ കൂടിയായിരുന്നു.

മൂന്നു തവണ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ചപ്പോഴും അതിന്‍റെ ഭാവഭേദങ്ങള്‍ നായനാരില്‍ പ്രകടമായിരുന്നില്ല. 2004ലെ മേയ് 19 ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ നായനാരുടെ മരണ വാര്‍ത്തയെത്തി. കമ്മ്യൂണിസ്റ്റുകള്‍ക്കിടയിലെ മനുഷ്യസ്നേഹിക്ക് മലയാള മണ്ണ് നല്‍കിയ വിടവാങ്ങല്‍ ദൃശ്യങ്ങള്‍ ഇന്നും ജനമനസുകളില്‍ തങ്ങി നില്‍ക്കുന്നു. കണ്ണൂരിന്‍റെ വിപ്ളവ വീര്യവുമായെത്തി ജനപ്രിയനായി മാറിയ നായനാരുടെ വിയോഗം തീര്‍ത്ത വിടവ് ഇപ്പോഴും നികത്തപ്പെടാതെ തന്നെ കിടക്കുകയാണ്. മേയ് 21ന് കണ്ണൂരിലെ പയ്യാമ്പലം കടല്‍ത്തീരത്ത് നായനാരുടെ ഭൗതിക ശരീരം മണ്ണിനോട് ചേര്‍ന്നപ്പോള്‍ വീരസഖാവിന് അഭിവാദനമര്‍പ്പിച്ച് മുഴങ്ങിയ മുദ്രാവാക്യം (ഇല്ല ഇല്ല മരിക്കില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ... വീര സഖാവിന് ലാല്‍ സലാം...) എന്നും പ്രസക്തമായി നിലകൊള്ളും.

സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനില്‍ നിന്നും സി പി എമ്മിന്‍റെ പോളിറ്റ് ബ്യൂറോയിലേക്ക് ഉയര്‍ന്ന നായനാര്‍ക്ക് രാഷ്ട്രീയ ഉയര്‍ച്ചയിലൊരിടത്തും തിരിച്ചടികളെ നേരിടേണ്ടിവന്നില്ല എന്നതും ശ്രദ്ധേയമാണ്. ജനപിന്തുണയോടെ മുന്നേറിയ കയ്യൂര്‍ സമരനായകന്‍ കേരളീയനായ ഏതൊരു കമ്മ്യൂണിസ്റ്റ് നേതാവിനുമൊപ്പം തലയെടുപ്പ് അവകാശപ്പെടാവുന്ന വ്യക്തിയാണ്. എ കെ ജിക്കും ഇ എം എസിനും ശേഷം മലയാളിയുടെ മനമറിഞ്ഞ വിപ്ലവ നേതാവും നായനാരായിരുന്നു.


Rememberance of EK Nainar | നായനാരുടെ ഓര്‍മ്മകള്‍ക്ക് ആറു വയസ്സ്