Monday, March 22, 2010

സൈബര്‍ കുറ്റകൃത്യങ്ങള്‍ എങ്ങനെ നേരിടാം: ടോമിന്‍ ജെ തച്ചങ്കരി എഴുതുന്നു

സംസ്ഥാന പോലീസ്‌ സൈബര്‍ സെല്‍ മേധാവി ടോമിന്‍ ജെ തച്ചങ്കരി എഴുതിയ ലേഖനമാണിത്‌. സൈബര്‍ കുറ്റകൃത്യങ്ങള്‍ വിദേശ മലയാളികള്‍ക്കിടയില്‍ പെരുകുന്നതു   കൊണ്ട്  ഇത്‌ ഉപകാരപ്രദമാകുമെന്ന്‌ കരുതുന്നു- എഡിറ്റര്‍


സംസ്ഥാനത്ത്‌ സൈബര്‍ കുറ്റകൃത്യം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്‌. പൊലീസ്‌ മാത്രം മനസ്സ്‌ വെച്ചാല്‍ നിയന്ത്രിക്കാവുന്നതല്ല അത്‌. ജനങ്ങളും വലിയ പങ്ക്‌ വഹിക്കണം. കുറ്റകൃത്യങ്ങളില്‍ അകപ്പെടാതിരിക്കാനുള്ള മാനസികമായ മുന്നൊരുക്കമാണ്‌ പ്രധാനശക്തി. വഞ്ചനയില്‍ പെട്ടാല്‍ ആര്‍ജവത്തോടെ കേസ്‌ നടത്താനും കുറ്റവാളിയെ നിയമത്തിന്‌ മുന്നില്‍ കൊണ്ടു വരാനും ധീരത കാണിക്കണം. ഈ രണ്ട്സമീപനവും ശക്തിപ്പെട്ടാല്‍ പൊലീസിന്‍റെ ഇന്നത്തെ സന്നാഹംകൊണ്ട്   ഈ മേഖലയെ ശുദ്ധീകരിക്കാം, തീര്‍ച്ച.
http://www.britishmalayali.co.uk/index.php?news=News&sub_menu=kerala&id=3071&&fullstory=view&start=&p_f=

ആദ്യരതി ദാ ഇങ്ങനെ വേണം!

ആദ്യരതി മരണം വരെ നിലനില്‍ക്കുന്ന സുഖകരമായ ഒരോര്‍മ്മയാവണമെന്നാണ് പലരും ആഗ്രഹിക്കുന്നത്. ഒട്ടേറെ മാനസിക സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചു വേണം ആദ്യ രതി എന്ന അനുഭവം പൂര്‍ണതയിലെത്താന്‍. അനുഭവം രസകരവും സുഖകരവുമാകുമോ, വിവാഹത്തിനു മുന്‍പാണെങ്കില്‍ സംഗതി കുഴപ്പമാകുമോ എന്നൊക്കെയുളള പലതരം ആശങ്കകള്‍ ആദ്യരതിയിലേര്‍പ്പെടുന്നവരുടെ മനസിനെ മഥിച്ചേക്കാം.


എപ്പോള്‍, എത്രാമത്തെ വയസില്‍ രതിയിലേര്‍പ്പെടാം എന്നൊക്കെയുളള ചോദ്യങ്ങള്‍ക്ക് കൃത്യമായൊരുത്തരം നല്‍കുക എളുപ്പമല്ല. 18 വയസു തികയാത്ത പെണ്‍കുട്ടികളുമായി അവരുടെ സമ്മതത്തോടെയോ അല്ലാതെയോ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഇന്ത്യ ഉള്‍പ്പടെ പല രാജ്യങ്ങളിലും കുറ്റകരമായ പ്രവൃത്തിയായി കണക്കാക്കപ്പെടുന്നു.

എന്നാല്‍ ആര്‍ത്തവം തുടങ്ങിയാല്‍ പിന്നെ വിവാഹത്തിന് വിലക്കില്ലാത്ത ആചാരങ്ങളും നമ്മുടെ നാട്ടില്‍ തന്നെ നിലനില്‍ക്കുന്നുമുണ്ട്.

വൈകാരികമായ പ്രായപൂര്‍ത്തിയാണ് ആദ്യരതിയ്ക്ക് സജ്ജമാകുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ടത്. വരുംവരായ്കകളെക്കുറിച്ചുളള ആശങ്കകള്‍ അകലുന്നില്ലെങ്കില്‍ ആദ്യരതി നീണ്ടുപോകുന്നതു തന്നെയാണ് നല്ലത്. ബന്ധപ്പെടുന്ന ആളുമായി നൂറുശതമാനം അടുത്ത മാനസികബന്ധം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്
http://thatsmalayalam.oneindia.in/love/2008/01/08first-experience-should-last-for-ever1.html

കമിതാക്കളുടെ കണ്ണുചൂഴ്‌ന്നെടുക്കണമെന്ന് പഞ്ചായത്ത്

വീട്ടുകാരെ ധിക്കരിച്ച് ഒളിച്ചോടിയ കമിതാക്കളെ കണ്ണുചൂഴ്ന്നെടുത്തശേഷം പരസ്യമായി വെടിവച്ചുകൊല്ലാന്‍ പഞ്ചായത്തിന്റെ കല്‍പ്പന.


ഫെബ്രുവരി 13ന് ഇവിടെനിന്നും ഒളിച്ചോടി ജാവേദ്, ശശിഷ്ട എന്നിവര്‍ക്കെതിരായണ് പഞ്ചായത്തിന്റെ ഉത്തരവ്. ഒൡച്ചോടിയ ഇവര്‍ ഗ്രാമത്തിന് കളങ്കം വരുത്തിവച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് അവരെ കൊന്ന് കണ്ണുചൂഴ്‌ന്നെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

ഒരു പ്രദേശിക ബിഎസ്പി നേതാവിന്റെ മരുമകനാണ് ജാവേദ്. കമിതാക്കളുണ്ടാക്കിയ നാണക്കേട് അവര്‍ ജീവിച്ചിരിക്കുന്നകാലത്തോളം നിലനില്‍ക്കുമെന്നും അവരെ മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കില്‍ വീണ്ടും ഇത്തരം സംഭവങ്ങള്‍ ഗ്രാമത്തില്‍ ആവര്‍ത്തിക്കുമെന്നുമാണ് ഗ്രാമവാസികള്‍ അഭിപ്രായപ്പെടുന്നത്
http://thatsmalayalam.oneindia.in/news/2010/03/22/india-panchayat-seeks-eyes-of-eloping-lovers.html

യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഐടി ഉദ്യോഗസ്‌ഥന്‍ അറസ്‌റ്റില്‍

വിവാഹഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച സോഫ്‌റ്റ് വെയര്‍ എഞ്ചിനീയര്‍ അറസ്‌റ്റില്‍. ഹെവ്‌ലെറ്റ്‌ പക്കാര്‍ഡിന്റെ(എച്ച്‌പി) ബാംഗ്ലൂര്‍ ഓഫീസിലെ പ്രൊജക്‌ട് ലീഡായ ശിവശങ്കര്‍ മാദിസെട്ടി (29)യാണ്‌ പിടിയിലായത്‌. എച്ച്‌പിയില്‍ ഒന്നര ലക്ഷം രൂപ ശമ്പളത്തില്‍ ജോലി ചെയ്യുന്നയാളാണ്‌ ശിവശങ്കര്‍.

ഓര്‍ക്കുട്ട്‌, ഫെയ്‌സ്ബുക്ക്‌ തുടങ്ങിയ സൗഹൃദ വെബ്‌സൈറ്റുകളില്‍ അംഗമാകാന്‍ യുവതി നല്‍കിയ പാസ്‌വേഡുകള്‍ ചോര്‍ത്തിയാണ്‌ ഇയാള്‍ കുറ്റകൃത്യം നടത്തിയത്‌. നേരത്തെ വിവാഹ ബ്യൂറോ വഴി ബഹുരാഷ്ര്‌ട കമ്പനി ജീവനക്കാരിയായ യുവതിയെക്കുറിച്ച്‌ അറിഞ്ഞ ശിവശങ്കറിന്റെ മാതാപിതാക്കള്‍ വിവാഹാലോചന നടത്തിയിരുന്നു. എന്നാല്‍ യുവതിയും മാതാപിതാക്കളും ഈ ബന്ധത്തിന്‌ തയാറായില്ല. ഇതിന്‌ പ്രതികാരമായാണ്‌ ശിവശങ്കര്‍ യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ നെറ്റിലൂടെ പ്രചരിപ്പിച്ചത്‌.

യുവതിയുടെ ചിത്രങ്ങളും മൊബൈല്‍ നമ്പറും മറ്റ്‌ വിവരങ്ങളും സൗഹൃദ വെബ്‌സൈറ്റുകളില്‍ നിന്ന്‌ ചോര്‍ത്തിയ ശിവശങ്കര്‍ ഫോട്ടോകള്‍ മോര്‍ഫിങ്ങിലൂടെ അശ്ലീല ചിത്രങ്ങളാക്കി ക്ലാസിഫൈഡ്‌ വെബ്‌സൈറ്റില്‍ പരസ്യം നല്‍കുകയായിരുന്നു.
http://mangalam.com/index.php?page=detail&nid=283897&lang=malayalam

നാവ് ചതിച്ചു; ലാലിന് രാജ്യസഭാ സ്ഥാനം പോയി!

ലെഫ്റ്റ്‌നന്റ് കേണല്‍ പദവിക്ക് പിന്നാലെ രാജ്യസഭാ സ്ഥാനവും മോഹന്‍ലാലിനെ കാത്തിരുന്നതാണെന്നും എന്നാല്‍ ‘തിലകന്‍’ വിവാദത്തില്‍ നാവ് ചതിച്ചതിനാല്‍ തലനാരിഴയ്ക്ക് ലാലിന് രാജ്യസഭാ സ്ഥാനം നഷ്ടമായെന്നും അണിയറക്കഥകള്‍! രാജ്യസഭയിലേക്ക് കഴിഞ്ഞ ദിവസം നോമിനേറ്റ് ചെയ്യപ്പെട്ട കലാകാരന്മാരുടെ ലിസ്റ്റില്‍ മോഹന്‍‌ലാലിന്റെ പേരും ഉണ്ടായിരുന്നുവെത്രെ. എന്നാല്‍ സാംസ്കാരിക നേതാവായ സുകുമാര്‍ അഴീക്കോടിനെ ‘അയാള്‍’ എന്നും മറ്റും വിളിച്ച് പരിഹസിച്ച ലാലിനെ ഉള്‍‌പ്പെടുത്തിയാല്‍ വിമര്‍ശനമുണ്ടാകും എന്നതിനാല്‍ അവസാന നിമിഷം ലാലിന്റെ പേര് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന കഥ!


രാജ്യസഭയില്‍ കയറിപ്പറ്റാന്‍ ലാലും സൌഹൃദവൃന്ദവും ഏറെ നാളുകളായി ഡല്‍‌ഹി കേന്ദ്രീകരിച്ച് ചരടുവലികള്‍ നടത്തിവരികയായിരുന്നു എന്ന് മുമ്പ് പ്രചരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എം നായര്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള, വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, തുടങ്ങി കേന്ദ്രസര്‍ക്കാരില്‍ വന്‍ സ്വാധീനമുള്ള മലയാളി ലോബിയും കേരളത്തില്‍നിന്നുള്ള ചില പ്രമുഖ നേതാക്കളുമാണ്‌ മോഹന്‍ലാലിന്‌ രാജ്യസഭാംഗത്വം ലഭിക്കുന്നതിനു വേണ്ടി ശ്രമിച്ചിരുന്നത്. പ്രതിരോധമന്ത്രി എ‌കെ ആന്റണിക്കും ലാലിനെ താല്‍‌പര്യം ഉണ്ടായിരുന്നു.
Mohanlal thrown away from Rajyasabha nomination list! നാവ് ചതിച്ചു; ലാലിന് രാജ്യസഭാ സ്ഥാനം പോയി!

കൊക്കകോള ഉണ്ടാക്കിയ നഷ്ടം 216 കോടി

കൊക്കകോള കമ്പനിയുടെ പ്രവര്‍ത്തനം മൂലം പ്ലാച്ചിമടയില്‍ 216 കോടിയുടെ പാരിസ്ഥിതിക നഷ്ടമുണ്ടായതായി ഉന്നതാധികാര സമിതി റിപ്പോര്‍ട്ട്. പ്ലാച്ചിമടയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ജലചൂഷണം, കൃഷിക്കുണ്ടായ നാശം, ഗ്രാമീണ മേഖലയില്‍ ചെറുകിട തൊഴിലാളികള്‍ക്കുണ്ടായ നഷ്ടം തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്.


ട്രിബ്യൂണല്‍ രൂപീകരിച്ച്‌ പ്ലാച്ചിമടയില്‍ ജനങ്ങള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കണമെന്നു റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. പ്ലാച്ചിമടയില്‍ ഇത്രയധികം നഷ്ടം വരുത്തിയ കമ്പനിക്കെതിരെ നിയമനടപടിക്ക് ശുപാര്‍ശ ചെയ്യാത്തത്‌ സമിതിയെ അതിന്‌ ചുമതലപപ്പെടുത്താത്തത്‌ കൊണ്ടാണെന്ന് സമിതി അധ്യക്ഷനും അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ ജയകുമാര്‍ പറഞ്ഞു. ജയകുമാര്‍ അദ്ധ്യക്ഷനായ സമിതി പ്ലാച്ചിമടയിലുണ്ടായ ജലചൂഷണം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളെക്കുറിച്ചാണ്‌ പഠനം നടത്തിയത്‌.
Kerala's panel moots realisation of Rs 216 crore from Coca Cola കൊക്കകോള ഉണ്ടാക്കിയ നഷ്ടം 216 കോടി