Monday, April 26, 2010

ശ്രീനാഥിന്‍റെ ആത്മഹത്യയ്ക്ക് കാരണം എന്ത്?PRO
ശ്രീനാഥ് ഓര്‍മ്മയായി. ആത്മഹത്യ എന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നു. കോതമംഗലത്തെ ഹോട്ടല്‍‌മുറിയില്‍ കൈത്തണ്ടയിലെ ഞരമ്പുകള്‍ അറുത്തുമാറ്റി മരണത്തിന്‍റെ ആഴത്തിലേക്ക് ഇറങ്ങിപ്പോയെന്ന നിഗമനം. ‘ആത്മഹത്യ’ എന്ന മനോഹരവും വേദനിപ്പിക്കുന്നതുമായ പദത്തെ ആഞ്ഞുപു‌ല്‍കാന്‍ എല്ലാ അവകാശവുമുള്ളവരാണ് കലാകാരന്‍‌മാര്‍. അല്ലെങ്കില്‍, ആത്മഹത്യ ചെയ്യുന്നവരെല്ലാം ഉള്ളിന്‍റെയുള്ളില്‍ കലകളെ സ്നേഹിക്കുന്നവരാണ്.

ശ്രീനാഥിനെ അടുത്തറിയുന്നവര്‍ക്ക് അദ്ദേഹത്തിന്‍റെ ആത്മഹത്യാവാര്‍ത്തയെ ഉള്‍ക്കൊള്ളാനാകുമെന്നു തന്നെയാണ് കരുതുന്നത്. കാരണം, അത്രത്തോളം ആര്‍ദ്രവും ലോലവുമായിരുന്നു ആ മനസ്. മറ്റുള്ളവര്‍ക്ക് ചെറിയൊരു ബുദ്ധിമുട്ട് തന്‍റെ ഭാഗത്തുനിന്ന് ഉണ്ടായി എന്നറിഞ്ഞാല്‍ ആകെ കലങ്ങുന്ന പ്രകൃതം.

എന്നാല്‍ കലാകാരന്‍റെ ഈഗോ ആവോളം നിറഞ്ഞ മനുഷ്യനുമായിരുന്നു ശ്രീനാഥ്. ഇപ്പോഴത്തെ സൂപ്പര്‍താരങ്ങളെപ്പോലെ പതിറ്റാണ്ടുകളുടെ അഭിനയപരിചയം തനിക്കുണ്ടെന്ന ആത്മവിശ്വാസം അദ്ദേഹത്തെ നയിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ്, ചില കടും‌പിടിത്തങ്ങള്‍, വാശികളൊക്കെ ശ്രീനാഥ് പ്രകടിപ്പിച്ചിരുന്നത്. അല്‍പ്പം മുന്‍‌കോപിയായിരുന്നു. ചിലരുടെ പെരുമാറ്റത്തിലെ ചെറിയ അസ്വാഭാവികതകള്‍ പോലും തന്നെ ഹര്‍ട്ട് ചെയ്യാന്‍ വേണ്ടിയുള്ളതാണെന്ന ധാരണ അദ്ദേഹത്തിന് ഉണ്ടായിരുന്നിരിക്കണം.

What led Sreenath to commit suicide? | ശ്രീനാഥിന്‍റെ ആത്മഹത്യയ്ക്ക് കാരണം എന്ത്?

കവിയായ ഭര്‍ത്താവിനെ ഭാര്യ വില്‍ക്കാന്‍വച്ചു

മുപ്പത്തിയഞ്ചുകാരനായ ഭര്‍ത്താവിനെ ഭാര്യ വില്‍പ്പനയ്ക്കു വച്ചു. ആസ്‌ത്രേലിയക്കാരിയായ സോന്യ സൈമണ്‍സ് ആണ് ഭര്‍ത്താവ് കാമറൂണിനെ ഓണ്‍ലൈന്‍ മാര്‍ക്കറ്റായ ഇബെയില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നത്.

കവികൂടിയായ ഭര്‍ത്താവിന് ഭാര്യ 10ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. ക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. ഒരു മകനുണ്ടായതിന് ശേഷമാണ് സോന്യ സാമ്പത്തിക ബുദ്ധിമുട്ടില്‍പെട്ടത്. കവിയായ ഭര്‍ത്താവിനെ വിറ്റ് ഈ ബുദ്ധിമുട്ട് മറികടക്കാനാണ് സോന്യയുടെ പദ്ധതി.

കാമറൂണിനെ ഏറ്റെടുക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ കവിതകളും രചനകളും തികച്ചും ഫ്രീയായി ലഭിക്കും.

തമാശയ്ക്കും ജ്ഞാനത്തിനുമായി സമര്‍പ്പിക്കപ്പെട്ട വ്യക്തിയാണ് താനെന്നാണ് കാമറൂണിന്റെ വാദം.
http://thatsmalayalam.oneindia.in/news/2010/04/26/world-woman-puts-struggling-husband-for-sale.html

വിവാഹ വിരുന്ന്: മൂന്നരക്കോടി വേണമെന്ന് ഷോയിബ്

സ്വന്തം വിവാഹസല്‍ക്കാരം ടെലിവിഷനില്‍ സംപ്രേഷണം ചെയ്യാന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷോയിബ് മാലിക്ക് ചോദിച്ചത്് മൂന്നരക്കോടി രൂപ.


പാകിസ്താനിലെ സിയാല്‍കോട്ടില്‍ വെച്ച് നടന്ന വിവാഹ വിരുന്ന് ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്യാനാണ് ഷൊയബ് മൂന്നരക്കോടി രൂപ ആവശ്യപ്പെട്ടത്. പണം നല്‍കിയ ചാനലിനെ ഒഴിച്ച് ബാക്കിയുള്ളവരെ ചടങ്ങില്‍ നിന്നും പുറത്താക്കിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചടങ്ങില്‍ ഷൊയബിന്റെ കുടുംബാംഗങ്ങളെല്ലാം പങ്കെടുത്തിരുന്നു വിവാദങ്ങള്‍ക്കൊടുവില്‍ ഏപ്രില്‍ ഒന്‍പതിനാണ് ടെന്നീസ് താരം സാനിയ മിര്‍സ പാക് ക്രിക്കറ്റ് താരം ഷൊയബ് മാലിക്കിനെ വിവാഹം കഴിച്ചത്.

വിവാഹ സല്‍ക്കാരത്തിന്റെ ടെലിവിഷന്‍ സംപ്രേക്ഷണ അവകാശത്തിനായി രണ്ട് ടെലിവിഷന്‍ ചാനലുകളുമായി മാലിക് ചര്‍ച്ച നടത്തിവരികയാണെന്നും ഇതുവരെ കരാറില്‍ എത്തായാനിട്ടില്ലെന്ന് ഒരു പാക് ടി വി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഷൊയൈബിന്റെ വിവാഹ സല്‍ക്കാരത്തില്‍ എല്ലാ മാധ്യമങ്ങളെയും പങ്കെടുപ്പിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവ് ഇമ്രാന്‍ സഫര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
.http://thatsmalayalam.oneindia.in/news/2010/04/26/world-shoaib-demand-money-to-cover-reception.html

പത്മജ എന്‍റെ പിന്‍ഗാമിയല്ല: കരുണാകരന്‍PRO
പത്മജയെ തന്‍റെ പിന്‍ ഗാമിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

രണ്ടു മക്കളും തനിക്ക് ഒരുപോലെയാണ്. മുരളിയെ തരം താഴ്ത്തി ഒരു മുന്നോട്ടു പോകല്‍ തനിക്ക് കഴിയില്ല. ഇപ്പോള്‍ തനിക്ക് പിന്‍ഗാമിയെ പ്രഖ്യാപിക്കേണ്ട അവസ്ഥയുണ്ടെന്ന് കരുതുന്നില്ല. പത്മജയെ താന്‍ പിന്‍ഗാമിയായി പ്രഖ്യാപിച്ചതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഇത് ആരാണ് പടച്ചു വിടുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്മജയെ പിന്‍ഗാമിയായി പ്രഖ്യാപിക്കാന്‍ തീരുമാനമെടുത്തിരുന്നോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പത്മജയെ പിന്‍ഗാമിയായി പ്രഖ്യാപിച്ച് ഗ്രുപ്പു യോഗങ്ങള്‍ നടന്നതായി കേട്ടു. എന്നാല്‍ അത്തരം യോഗങ്ങള്‍ എവിടെ നടന്നെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കളികാണാന്‍ അസിന്‍റെ വീട്ടില്‍ ധോണി!


PRO
ഗോസിപ്പ് കോളങ്ങളിലൊന്നും വലിയ സ്ഥാനമില്ലാത്ത നായികയാണ് അസിന്‍. ബോളിവുഡില്‍ ഒരു സിനിമയില്‍ അഭിനയിക്കുമ്പോഴേക്കും നൂറുകണക്കിന് ഗോസിപ്പുകളില്‍ ഇടം പിടിക്കുന്ന നായികമാര്‍ക്കൊക്കെ അപവാദമാണ് ഈ മലയാളി സുന്ദരി. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ഒരു സംഭവം സിനിമാലോകത്താകെ ചൂടുള്ള ചര്‍ച്ചയായിരിക്കുകയാണ്.

അസിന്‍റെ ലോഖണ്ഡ്‌വാലയിലുള്ള വീട്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണി നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനമാണ് പാപ്പരാസികള്‍ക്ക് ചൂടന്‍ വിഭവമായത്. ഐ പി എല്ലിന്‍റെ ആദ്യ സെമിഫൈനല്‍ നടന്ന ഏപ്രില്‍ 21ന് രാത്രിയിലാണ് അസിന്‍റെ വീട്ടില്‍ ധോണി എത്തിയത്.

മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് അസിന്‍റെ ഫ്ലാറ്റില്‍ കടന്ന ധോണി ബാംഗ്ലൂര്‍ - മുംബൈ സെമിഫൈനല്‍ തീരുന്നതു വരെ അസിനൊപ്പം ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അസിനൊപ്പം ധോണി ടി വിയില്‍ കളികാണുകയായിരുന്നുവത്രേ! കളി കഴിഞ്ഞതും മാധ്യമങ്ങളുടെ ക്യാമറാക്കണ്ണുകള്‍ക്ക് പിടികൊടുക്കാതെ ധോണി മുങ്ങുകയും ചെയ്തു.

ഒരു വര്‍ഷം മുമ്പാണ് അസിനും ധോണിയും തമ്മിലുള്ള സൌഹൃദം ആരംഭിക്കുന്നത്. ഇരുവരും ഒരുമിച്ച് ചില പരസ്യചിത്രങ്ങള്‍ ചെയ്തതോടെയായിരുന്നു അത്. കഴിഞ്ഞ വര്‍ഷം ധോണിയുടെ ജന്‍‌മദിനാഘോഷത്തില്‍ അസിനും പങ്കെടുത്തിരുന്നു.

Dhoni visits Asin’s house | കളികാണാന്‍ അസിന്‍റെ വീട്ടില്‍ ധോണി!

ശ്രീലങ്കയില്‍ പോകരുതെന്ന് ബച്ചനോട് തമിഴര്‍

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമിയുടെ അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുക്കാനായി ശ്രീലങ്ക [^]യില്‍ പോകരുതെന്ന് അമിതാഭ് [^] ബച്ചനോട് തമിഴ് സംഘടനകള്‍. തമിഴര്‍ക്കെതിരെ അക്രമം നടത്തിയ രാജപക്ഷെ സര്‍ക്കാരിന്റെ ക്ഷണം നിരസിയ്ക്കണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്.

ജൂണ്‍ മൂന്നുമുതല്‍ അഞ്ചുവരെ കൊളംബോയില്‍ വച്ചാണ് മേള. ഇതില്‍ മുഖ്യ അതിധിയായി പങ്കെടുക്കാനാണ് ബച്ചനെ രജപക്ഷെ സര്‍ക്കാര്‍ ക്ഷണിച്ചത്. മേളയുടെ പ്രചാരണത്തിനായി കഴിഞ്ഞ ആഴ്ച ബച്ചന്‍ ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു.
ഏപ്രില്‍ 25 ഞായറാഴ്ച നൂറുകണക്കിന് തമിഴര്‍ മുംബൈയില്‍ ബച്ചന്റെ വീട്ടിലേയ്ക്ക് പ്രകടനമായി എത്തിയിരുന്നു. പ്രകടനക്കാരുടെ നേതാക്കള്‍ ബച്ചനെ നേരില്‍ കാണുകയും ചെയ്തു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമിയുടെ പ്രതിനിധികളെയും ഇവര്‍ കണ്ടിരുന്നു.

കാനഡയിലെ തമിഴരും ബച്ചന്റെ ശ്രീലങ്ക സന്ദര്‍ശനത്തോട് യോജിയ്ക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശ്രീലങ്കയില്‍ തമിഴര്‍ ഇപ്പോഴും നരകയാതന അനുഭവിയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ ബച്ചന്‍ കൊളംബോയിലേയ്ക്ക് പോകരുതെന്നാണ് ഇവരുടെ അഭിപ്രായം [^]. അമിതാഭ് ബച്ചന്‍ [^] തങ്ങളുടെ ആരാധ്യ പുരുഷനാണെന്നും ഇവര്‍ പറയുന്നു.

തമിഴരെ കൊന്നൊടുക്കുകയും മനുഷ്യാവകാശ ധ്വംസനം നടത്തുകയും ചെയ്ത രജപക്ഷെ സര്‍ക്കാരിന് വിശ്വാസ്യത കൂട്ടാന്‍ ബച്ചന്റെ സന്ദര്‍ശനം വഴിയൊരുക്കും. അത് ശരിയല്ല. കാനഡയിലെ തമിഴര്‍ അഭിപ്രായപ്പെടുന്നു
http://thatsmalayalam.oneindia.in/movies/bollywood/2010/04/26-tamils-pressurise-amitabh-bachchan-lanka-visit.html

റിസ്‌കെടുക്കാന്‍ ഇന്ത്യക്കാരെ കിട്ടില്ല

ഇന്ത്യക്കാര്‍ ജീവിതത്തില്‍ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതില്‍ വിമുഖരാണെന്ന് പഠനറിപ്പോര്‍ട്ട്. തട്ടിമുട്ടി ഒക്കെ ജീവിച്ചാല്‍ മതിയെന്നതാണത്രേ പൊതുവേ ഇന്ത്യ [^]ക്കാരുടെ മനോഭാവം.

ഏഷ്യാ-പസഫിക് മേഖലയിലെ എല്ലാ രാജ്യങ്ങളിലുമായി നടത്തിയ പഠനത്തിലാണ് ഇന്ത്യക്കാര്‍ ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

ജോലിക്കാര്യങ്ങളിലാണ് ഇന്ത്യക്കാര്‍ ഒട്ടും റിസ്‌ക് എടുക്കാന്‍ തയ്യാറാവാത്തത്. മെച്ചപ്പെട്ട ശമ്പളത്തേക്കാള്‍ ഉറച്ച ജോലിയിലാണ് ഇന്ത്യക്കര്‍ക്ക് നേട്ടം. ശംബളം കൂടുതല്‍ കിട്ടുന്നതിനായി ജോലിമാറിക്കൊണ്ടിരിക്കാതെ തെറിക്കില്ലെന്ന് ഉറപ്പുള്ള ജോലിയിലാണ് ഇന്ത്യക്കാര്‍ക്ക് താല്‍പര്യമെന്നര്‍ത്ഥം.

ഇന്ത്യ ഒഴികെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ 11 ശതമാനം പേര്‍ മാത്രം ഒരേ സ്ഥാപനത്തിലെ ജോലിയില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ 39 ശതമാനം പേരും ആജീവനാന്തം ഒരേ ജോലിയില്‍ തുടരുകയാണ്.

ഇവരില്‍ 50 ശതമാനം പേര്‍ക്കും മെച്ചപ്പെട്ട ശമ്പളം നല്‍കാമെന്ന് മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ജോലിമാറാന്‍ തയാറാകുന്നില്ല എന്നും പഠനം [^] പറയുന്നു.

അതുപോലെ ഏഷ്യാപസഫിക് മേഖലയില്‍ ആരോഗ്യകാര്യങ്ങളില്‍ ഏറ്റവുമധികം നിസംഗതപുലര്‍ത്തുന്നതും ഇന്ത്യക്കാര്‍ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
http://thatsmalayalam.oneindia.in/health/studies/2010/04-24-indians-not-ready-to-take-risk.html

ഐപിഎല്‍ പാര്‍ട്ടി: കുടിച്ചത് 27,000 കുപ്പി വിസ്കി

2010 ഐപിഎല്‍ സീസണില്‍ ഏപ്രില്‍ 22 വരെ 57 മത്സരങ്ങളാണ് നടന്നത്. പക്ഷേ കളത്തിന് പുറത്ത് വേറെ ഒരുപാട് കളികള്‍ നടന്നു. അതെന്തെന്ന് നോക്കൂ.

മോഡലുകളും സിനിമാ നടിമാരും നടന്മാരും ഈ കൂത്തിനുണ്ടായിരുന്നു. പിന്നെ രാജ്യത്തെ പല വ്യവസായ പ്രമുഖരും. ഇതിന് പുറമേ അധോലോകത്തെ പ്രമുഖരും പങ്കെടുത്തെന്നാണ് കേള്‍വി. രാവിലെ നാല് മണിവരെ ഇവര്‍ പാര്‍ട്ടിക്കൂത്ത് നടത്തുകയായിരുന്നു.

ഇനി പാര്‍ട്ടി ഉണ്ടാവില്ലെന്ന് ബിസിസിഐ അധികൃതര്‍ ഏപ്രില്‍ 22ന് പറഞ്ഞെങ്കിലും പാര്‍ട്ടിയ്ക്ക് ഭംഗമൊന്നും ഉണ്ടായില്ല. പക്ഷേ പകിട്ട് കുറഞ്ഞെന്ന് മാത്രം.

ഓരോ പാര്‍ട്ടിയിലും 500ലേറെ പേര്‍ പങ്കെടുത്തിട്ടുണ്ട്. 15‍ാളം സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവരെ കാക്കാനായി ഉണ്ടായിരുന്നത്. പക്ഷേ ഷാരുഖും, പ്രീതി സിന്റയും ശില്‍പ്പ ഷെട്ടിയും ഉള്ള ദിവസങ്ങളില്‍ ഇവരുടെ എണ്ണം ഇതിലും ഏറെയായിരുന്നു.

16 മോഡല്‍ പെണ്‍കൊടികള്‍ 32 പുതുവസ്ത്രങ്ങള്‍ ധരിച്ച് ഓരോ ദിവസവും ഫാഷന്‍ ഷൊയും നടത്തി. നയനിക ചാറ്റര്‍ജി ആയിരുന്നു ഇതിന്റെ കോറിയോഗ്രാഫര്‍. 58 ഫാഷന്‍ ഡിസൈനര്‍മാര്‍ തയാറാക്കിയ 1728 പുതു ഡിസൈന്‍ വസ്ത്രങ്ങളാണ് ഈ ഫാഷന്‍ ഷൊയില്‍ അവതരിപ്പിയ്ക്കപ്പെട്ടത്. മോഡല്‍ പെണ്‍കൊടികള്‍ റാമ്പില്‍ ആകെ നടന്ന ദൂരം 39.7444 കിലോമീറ്റര്‍.

നടന്ന മത്സരങ്ങള്‍ 57
ക്രിക്കറ്റ് കളിച്ച സമയം -171 മണിയ്ക്കൂര്‍
ഐപിഎല്‍ പാര്‍ട്ടികള്‍ 24
പാര്‍ട്ടിയ്ക്കായി ചെലവിട്ട സമയം 279
കുടിച്ച് തീര്‍ത്ത ബീര്‍ 1,29,600 കുപ്പി
കുടിച്ച മദ്യം 27000 കുപ്പി വിസ്കി
പശ്ചാത്തലത്തില്‍ 9450 പാട്ടുകള്‍
വിളമ്പിയ വിഭവങ്ങള്‍ 432
ഹോട്ടലിലെമ്പാടുമായി 819 സുരക്ഷാ ഉദ്യോഗസ്ഥര്‍
http://thatsmalayalam.oneindia.in/news/2010/04/26/26-ipl-match-party-drink-fashion.html

കൊതുകിനെ നേരിടാന്‍ കൊതുകുവല ധാരാളം

കൊതുകുകളില്‍ നിന്ന് രക്ഷ നേടാന്‍ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ കൊതുകുനിവാരിണികള്‍ ഉപയോഗിക്കുന്നത് പ്രയോജനം ചെയ്യില്ലെന്ന് കണ്ടെത്തല്‍. മലേറിയ പരത്തുന്ന കൊതുകുകള്‍ ഇത്തരം രാസപദാര്‍ത്ഥങ്ങളെ അതിജീവിക്കാനുള്ള ശേഷി നേടിക്കഴിഞ്ഞതായി കൊതുകുജന്യ രോഗങ്ങളെ കുറിച്ച് പഠനം നടത്തുന്ന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഡിഡിടി, മാലത്തിയോണ്‍ തുടങ്ങിയ പരമ്പരാഗത കീടനാശിനികളെ പ്രതിരോധിക്കാനുള്ള ശേഷി മലേറിയ പരത്തുന്ന അനോഫലിസ് കൊതുകുകള്‍ നേരത്തെ തന്നെ കൈവരിച്ചു കഴിഞ്ഞു. ഇപ്പോള്‍, പരക്കെ ഉപയോഗിക്കുന്ന മറ്റ് കൊതുകു നിവാരിണികളെയും അതിജീവിക്കാന്‍ അവയ്ക്ക് കഴിയും, കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എന്റമോളജിസ്റ്റ് ദേബാശിഷ് ബിസ്വാസ് പറയുന്നു. ലോക മലേറിയ ദിനത്തോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

mosquito nets are enough to resist mosquitos | കൊതുകിനെ നേരിടാന്‍ കൊതുകുവല ധാരാളം

പൂരത്തെ പറ്റി ഫുട്ബോള്‍ താരം പാപ്പച്ചന്‍


CV Pappachan
PRO
PRO
ഫുട്ബോളില്‍ മുന്നേറ്റത്തിന്‍റേയും ആരോഹണങ്ങളില്‍, നിലയ്ക്കാത്ത ആരവങ്ങളില്‍ അമരക്കാരനായി നിന്ന പാപ്പച്ചന് തൃശൂര്‍ പൂരമെന്നാല്‍ ഇരിപ്പുറക്കില്ല. തന്നോടൊപ്പം ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ആവേശക്കാറ്റുയര്‍ത്തിയ ഐ‌എം വിജയനും ഇരുവരുടെയും കൂട്ടുകാരനായ കലാഭവന്‍ മണിക്കും ഇതേ സ്വഭാവം തന്നെ. പറപ്പൂക്കാരന്‍ ചുങ്കത്ത് പാപ്പച്ചന്‍ എന്ന സിവി പാപ്പച്ചന്‍ ഡിവൈഎസ്പി പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തെ പറ്റി മനസ് തുറക്കുകയാണിവിടെ.

“പൂരങ്ങളിലെ രാജാവായ തൃശൂര്‍ പൂരമാണ് എനിക്കു മേളങ്ങളെ കുറിച്ചു പറഞ്ഞു തന്നത്‌. പഞ്ചാരിയും പാണ്ടിയും പഠി്ക്കുന്നതിനു പ്രേരകമായതു തൃശൂര്‍ പൂരമാണ്. തൃശൂര്‍ ജില്ലയിലെ പറപ്പൂര്‍ സ്വദേശിയായ താന്‍ പൂരം ആദ്യമായി കണ്ടതു 1990-ലാണ്‌. പാവറട്ടി പെരുന്നാളും തൃശൂര്‍ പൂരവും ഏകദേശം ഒരേ ദിവസങ്ങളിലാണ് നടക്കുക എന്നതിനാല്‍ ആദ്യകാലങ്ങളിലൊന്നും എനിക്ക് പൂരം കാണാന്‍ പറ്റിയിരുന്നില്ല. എന്റേത് ഒരു ക്രിസ്ത്യന്‍ കുടുംബമാണ്. വീട്ടുകാര്‍ പള്ളി പെരുനാളിനു മാത്രമേ പോവാന്‍ അനുവദിച്ചിരുന്നുള്ളു.”

“ഫെഡറേഷന്‍ ക്ലബ്ബ്‌ വിജയത്തിനു ശേഷം പൂരം കാണാനെത്തിയപ്പോള്‍ ലഭിച്ചത്‌ വിഐപി പരിഗണനയായിരുന്നു. വിജയനും കലാഭവന്‍ മണിയുമൊക്കെ മൈതാനത്ത് ഉണ്ടാകും. കുടമാറ്റവും മേളങ്ങളും കൗതുകത്തോടെയാണു കണ്ടിരുന്നത്‌. തൃശൂര്‍ പൂരം അന്നു മുതല്‍ ഒരു ലഹരിയായിരുന്നു. കേരളത്തില്‍ എവിടെയായിരുന്നാലും തൃശൂര്‍ പൂരത്തിന്‌ എത്തും. തിരുവനന്തപുരത്തായിരുന്ന കാലത്തു പൂരം വെടിക്കെട്ടു കാണാന്‍ പുലര്‍ച്ചെ കണ്ണൂര്‍ എക്സ്പ്രക്സിലാണു പോന്നത്‌. യാത്രയ്ക്കിടയില്‍ ഉറങ്ങിപ്പോയി.”

“ഏതോ ഒരു സ്റ്റേഷന്‍ എത്തിയപ്പോള്‍ തൃശൂരെത്തിയെന്നു കരുതി ചാടിയിറങ്ങി. ചാലക്കുടി സ്റ്റേഷനിലാണു തെറ്റിയിറങ്ങിയത്‌. പിന്നീട്‌ അവിടെ നിന്ന്‌ തൃശൂരിലെത്തിയപ്പോഴേക്കും പൂരം വെടിക്കെട്ടു കഴിഞ്ഞിരുന്നു.
പാണ്ടിമേളവും പഞ്ചാരിമേളവും കാണാന്‍ മണിക്കൂറുകളോളം നില്‍ക്കുമായിരുന്നു. അന്നൊന്നും അതിന്റെ താളബോധം മനസിലായിരുന്നില്ല. പെരുവനം കുട്ടന്‍മാരാര്‍ തുടങ്ങി മേള പ്രമാണിമാരുടെ ഫ്ലക്സ്‌ ബോര്‍ഡുകള്‍ ഉയര്‍ന്നു തുടങ്ങിയാല്‍ പിന്നെ പൂരം വരെ കാത്തിരിപ്പാണ്‌.”

Footballer CV Pappachan about Thrissoor Pooram | പൂരത്തെ പറ്റി ഫുട്ബോള്‍ താരം പാപ്പച്ചന്‍

ആണവ നിലയം ഇനി വിനോദസഞ്ചാര കേന്ദ്രംPRO
ചൈനയിലെ അടച്ചുപൂട്ടിയ ആണവനിലയം വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു. ഭൂകമ്പത്തെപ്പോലും ചെറുക്കാന്‍ ശേഷിയുള്ള പ്രത്യേക ഗുഹയ്ക്കത്ത് സ്ഥിതി ചെയ്യുന്ന ആണവനിലയമാണ് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തിരിക്കുന്നത്.

ഒരുകാലത്ത് വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന ചോംഗിംഗ് പ്രവിശ്യയിലെ ബെയ്താവൊ നഗരത്തിലുള്ള 816 എന്ന പേരിലുളള സൈനിക ആണവനിലയമാണ് ഇപ്പോള്‍ ആഭ്യന്തര സഞ്ചാരികള്‍ക്ക് മൂന്നില്‍ തുറന്നു കിടക്കുന്നത്. 1966ലാണ് ഈ ആണവനിലയം ചൈന തുറന്നത്. എന്നാല്‍ 1984 സൈനിക കമ്മീഷന്‍ ആണവനിലയം അടച്ചുപൂട്ടാന്‍ ഉത്തരവിടുകയായിരുന്നു.

ശ്രീനാഥിനെ അവഗണിച്ച് കൊന്നുവെന്ന് ശിവസേന


Sreenath
PRO
PRO
മലയാള സിനിമാ മേഖലയില്‍ നടക്കുന്ന പീഡനങ്ങളുടെ ആദ്യ രക്തസാക്ഷിയാണ് ശ്രീനാഥെന്നും ശിക്കാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് ശ്രീനാഥിനെ ഒഴിവാക്കിയതാണ് ആത്മഹത്യക്ക് വഴിവച്ചതെന്നും ശിവസേന ആരോപിച്ചു. ശ്രീനാഥിനെ സിനിമയില്‍ നിന്ന് ഒഴിവാക്കിയ ആളുകളെ അന്വേഷിച്ച് കണ്ടെത്തണമെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും കൊച്ചിയില്‍ ചേര്‍ന്ന ശിവസേന സംസ്‌ഥാനസമിതി ആവശ്യപ്പെട്ടു.

ഏപ്രില്‍ പകുതിയോടെ കോതമംഗലം, തൊടുപുഴ ഭാഗങ്ങളില്‍ ചിത്രീകരണം തുടങ്ങിയ പത്മകുമാറിന്റെ ശിക്കാറില്‍ നായകനായ മോഹന്‍ലാലിന്റെ സുഹൃത്തായ ഒരു ചായക്കടക്കാരന്റെ വേഷമാണ്‌ ശ്രീനാഥിന്‌ നീക്കിവച്ചിരുന്നത്‌. കഴിഞ്ഞദിവസം മോഹന്‍ലാലും ശ്രീനാഥും ഒരുമിച്ച് അഭിനയിക്കേണ്ടുന്ന ഒരു സീന്‍ ചിത്രീകരിക്കാന്‍ രാവിലെ ആറിന്‌ എത്തണമെന്ന്‌ അണിയറ പ്രവര്‍ത്തകര്‍ ശ്രീനാഥിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എട്ടുമണിക്കേ എത്താനാകൂ എന്നു ശ്രീനാഥ്‌ പറഞ്ഞതിനാല്‍ ശ്രീനാഥിന്റെ സീനുകള്‍ എപ്പോഴാണ്‌ എടുക്കുന്നതെന്ന് പിന്നീട്‌ അറിയിക്കാമെന്നു പറഞ്ഞ്‌ അവര്‍ മടങ്ങിയത്രേ.

എന്നാല്‍ പിന്നീട് ആരും ശ്രീനാഥിനെ വിളിക്കുകയുണ്ടായില്ല. 19 മുതല്‍ അദ്ദേഹം ഇന്റര്‍നാഷണല്‍ ഹോട്ടലിലുണ്ടായിരുന്നു. ആരും തന്നെ വിളിക്കാതായപ്പോള്‍ ശ്രീനാഥ്‌ സെറ്റില്‍പ്പോയി ബഹളമുണ്ടാക്കിയതായും വാര്‍ത്തകളുണ്ട്‌. മനപ്രയാസം കാരണം അമിതമായി ശ്രീനാഥ് മദ്യപിച്ചിരുന്നതായി ഹോട്ടല്‍ അധികൃതര്‍ പറയുന്നു. തുടര്‍ന്ന്, ശിക്കാറില്‍ നിന്ന് തന്നെ മാറ്റി ആ വേഷം ലാലു അലക്‌സിന് നല്‍‌കിയതായി അറിഞ്ഞതോടെ ശ്രീനാഥ് തളര്‍ന്നു. വെള്ളിയാഴ്ച രാവിലെ ഈ വിവരം പറയാനാണു പ്രൊഡക്ഷന്‍ വിഭാഗത്തിലുള്ളവര്‍ എത്തിയതെന്നും അതിനുശേഷമാണു ശ്രീനാഥിനെ മരിച്ചനിലയില്‍ കാണപ്പെട്ടതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

Shivasena wants a probe into Sreenath's suicide | ശ്രീനാഥിനെ അവഗണിച്ച് കൊന്നുവെന്ന് ശിവസേന

ചിരായു അമിന്‍ ഐ പി എല്‍ ചെയര്‍മാന്‍


PRO
ബി സി സി ഐ വൈസ് പ്രസിഡന്‍റും ബറോഡ ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനുമായ ചിരായു അമിനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ഇടക്കാല ചെയര്‍മാനായി നിയമിക്കാന്‍ ഐ പി എല്‍ ഭരണ സമിതി യോഗം തീരുമാനിച്ചു. ഇന്ന് മുംബൈയില്‍ ചേര്‍ന്ന ഐ പി എല്‍ ഭരണസമിതി യോഗത്തിലാണ് തീരുമാനം.

ഐ പി എല്ലുമായി ബന്ധപ്പെട്ട പല രേഖകളും ചെയര്‍മാന്‍റെ ഓഫീസില്‍ കാണാനില്ലെന്നും ഇതു സംബന്ധിച്ച് ചിരായു അമിനും രത്നാകര്‍ ഷെട്ടിയും അന്വേഷണം നടത്തുമെന്നും ബി സി സി ഐ പ്രസിഡന്‍റ് ശശാങ്ക് മനോഹര്‍ പറഞ്ഞു. ഐ പി എല്‍ കമ്മീഷണറായിരുന്ന ലളിത് മോഡിയ്ക്കെതിരായ അരോപണങ്ങളില്‍ അദ്ദേഹം വ്യക്തമായ മറുപടി നല്‍കുന്നപക്ഷം ആരോപണങ്ങള്‍ പിന്‍‌വലിക്കും.

ഐപിഎല്ലുമായി ബന്ധപ്പെട്ട പല പ്രധാന രേഖകളും ചെയര്‍മാന്റെ ഓഫീസില്‍ കാണാനില്ലെന്ന് ശശാങ്ക് മനോഹര്‍ പറഞ്ഞു. പല തീരുമാനങ്ങളും മോഡി കൈക്കൊണ്ടിരുന്നത് ഗവേണിങ് കൗണ്‍സിലിന്റെ അനുമതിയില്ലാതെയായിരുന്നു. ബ്രാന്‍ഡ് നെയിമിനെക്കാള്‍ ഉപരി ധാര്‍മ്മികതയും സുത്യാരതയുമാണ് പ്രധാനം.

അടുത്ത സീസണിലെ ഐ പി എല്ലിന്റെ നടത്തിപ്പിനായി പുതിയ സമിതിയേയും നിയോഗിച്ചു. മുന്‍ താരങ്ങളായ സുനില്‍ ഗാവസ്‌കര്‍, രവി ശാസ്ത്രി, മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി എന്നിവര്‍ കമ്മിറ്റിയിലുണ്ട്. അടുത്തവര്‍ഷത്തെ ഐ പി എല്ലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇവരായിരിക്കും നിശ്ചയിക്കുക. ജൂണില്‍ ഗവേണിങ് കൗണ്‍സില്‍ വീണ്ടും യോഗം ചേരും.

Amin appointed interim IPL chairaman | ചിരായു അമിന്‍ ഐ പി എല്‍ ചെയര്‍മാന്‍

അരുന്ധതിക്കെതിരെ സികെ ജാനുവും സാറാ ജോസഫും


Arundhathi Roy
PRD
PRO
പ്രശസ്‌ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയി മാവോയിസ്‌റ്റുകളുടെ ചട്ടുകമായി മാറുകയാണെന്ന ആരോപണത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സികെ ജാനുവും സാറാ ജോസഫും അടക്കമുള്ള സാമൂഹിക പ്രവര്‍ത്തകര്‍. അരുന്ധതി റോയി ഒരിക്കലും മാവോയിസ്റ്റുകളുടെ ബ്രാന്‍ഡ് അം‌ബാസിഡര്‍ ആകരുതെന്നാണ് ഇവര്‍ ഇറക്കിയിരിക്കുന്ന പ്രസ്താവനയില്‍ പറയുന്നത്. സിവിക്‌ ചന്ദ്രന്‍, ഗീതാനന്ദന്‍ എന്നിവരും പ്രസ്‌താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്‌.

“നര്‍മദ മുതല്‍ ചെങ്ങറയും മുത്തങ്ങയും വരെയുള്ള പ്രശ്‌നങ്ങളില്‍ അരുന്ധതിയുടെ ഇടപെടലിനോട്‌ അധഃസ്‌ഥിത കേരളത്തിന്‌ നന്ദിയും സ്‌നേഹവുമുണ്ട്‌. എന്നാല്‍ ഇപ്പോള്‍ മാവോയിസ്‌റ്റുകളുടെ ബ്രാന്‍ഡ്‌ അംബാസഡറാകുന്ന നിലപാടുമാറ്റം അംഗീകരിക്കാന്‍ കഴിയില്ല.”

“ഛത്തീസ്‌ഗഡിലെ മാവോയിസ്‌റ്റ് പോരാട്ടം നടക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച അരുന്ധതി ഈയിടെ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു ലേഖനം എഴുതിയിരുന്നു. ആദിവാസി മേഖലകളിലെ ഖനികള്‍ കോര്‍പറേറ്റുകള്‍ക്ക്‌ തീറെഴുതി കൊടുക്കുന്നതിനെതിരേ ആദിവാസികള്‍ പോരാട്ടത്തിലാണ്‌. മാവോ ജനിക്കുന്നതിനു മുമ്പ്‌ ആരംഭിച്ച ആദിവാസി പോരാട്ടങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ്‌ ഒറീസയിലും മറ്റും നടക്കുന്നത്‌. ഈ സമരത്തില്‍ ആദിവാസികള്‍ക്ക്‌ മാവോയിസ്‌റ്റുകളുടെ രക്ഷകര്‍തൃത്വം ആവശ്യമില്ല.”

“കോര്‍പറേറ്റ്‌ ഖനനത്തിനോ അത്‌ പ്രതിനിധീകരിക്കുന്ന നവകൊളോണിയല്‍ വികസനനയത്തിനോ എതിരാണെന്ന്‌ മാവോയിസ്‌റ്റുകള്‍ ഇതുവരെ പറഞ്ഞിട്ടില്ല. ആദിവാസി പ്രശ്‌നത്തില്‍ താത്‌പര്യമുണ്ടെങ്കില്‍ ചെയ്യേണ്ടത്‌ ഖനനം എന്തുവില കൊടുത്തും തടയുകയാണ്‌. പ്രശ്‌നം സങ്കീര്‍ണമാക്കാതെ ആദിവാസികളുടെ അവകാശങ്ങള്‍ക്ക്‌ അനുകൂലമായി ഇടപെടുകയാണു വേണ്ടത്” - പ്രസ്‌താവന അഭ്യര്‍ഥിക്കുന്നു.

മാവോയിസ്റ്റുകളെ പിന്തുണച്ചുകൊണ്ട് അരുന്ധതി അടുത്തിടെ ഒരു ലേഖനം എഴുതുകയുണ്ടായി. കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കിടെ, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒറീസ, പശ്ചിമബംഗാള്‍ ഗവണ്‍മെന്റുകള്‍ വിവിധ വ്യവസായ സ്ഥാപനങ്ങളുമായി രഹസ്യ ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ടെന്നാണ് അരുന്ധതി ലേഖനത്തില്‍ ആരോപിച്ചത്. ശതകോടികള്‍ വിലമതിക്കുന്ന ഉരുക്ക്, ഇരുമ്പ്, അലൂമിനിയം ഫാക്ടറികള്‍ക്കും വൈദ്യുതി, അണക്കെട്ട്, പദ്ധതികള്‍ക്കുമായി ഉണ്ടാക്കിയിരിക്കുന്ന ഈ ധാരണാപത്രങ്ങളെ പണമായി പരിഭാഷപ്പെടുത്താന്‍ ആദിവാസികളെ നീക്കം ചെയ്യാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നത് എന്നായിരുന്നു അരുന്ധതിയുടെ ആരോപണം.

CK Janu and Sara Joseph against Arundhathi Roy | അരുന്ധതിക്കെതിരെ സികെ ജാനുവും സാറാ ജോസഫും

നടന്‍ ശ്രീനാഥിന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് സഹോദരന്‍

നടന്‍ ശ്രീനാഥിന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് സഹോദരന്‍ സത്യനാഥ്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് സത്യനാഥ് ഇങ്ങനെ പറഞ്ഞത്. സത്യം പുറത്തുകൊണ്ടുവരാന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ശ്രീനാഥ്‌ ആത്മഹത്യ ചെയ്തതാണെന്ന്‌ കരുതുന്നില്ല. അമ്മയുടെ ചില ഭാരവാഹികള്‍ ശ്രീനാഥിനെ ഭീഷണിപ്പെടുത്തിയിരുന്നു. ‘അമ്മ’യില്‍ അംഗത്വമില്ലെങ്കില്‍ ‘ശിക്കാര്‍‘ സിനിമയില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നതായും സഹോദരന്‍ ആരോപിച്ചു. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിനിമയുടെ നിര്‍മ്മാതാവോ സംവിധായകനോ മരണവിവരം അറിയിച്ചില്ല. ശ്രീയേട്ടന്‍ ആത്മഹത്യ ചെയ്യില്ലെന്ന്‌ നൂറു ശതമാനവും തങ്ങള്‍ക്ക്‌ ഉറപ്പുണ്ട്‌. വേറെ ആരെങ്കിലും ചെയ്തതാണോ അല്ലെങ്കില്‍ പ്രേരിപ്പിച്ചതാണോ എന്ന്‌ വ്യക്തമാകണം.

Relatives alleges mystery in actor Sreenath's death | നടന്‍ ശ്രീനാഥിന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് സഹോദരന്‍

വര്‍ക്കല രാധാകൃഷ്ണന്‍ അന്തരിച്ചുPRO
മുന്‍ എം പി വര്‍ക്കല രാധാകൃഷ്ണന്‍ അന്തരിച്ചു. കഴിഞ്ഞദിവസം പ്രഭാത സവാരിക്കിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

വര്‍ക്കലയില്‍ ആര്‍ വാസുദേവന്‍റെയും ദാക്ഷായണിയുടെയും മകനായി 1927ല്‍ ജനിച്ച രാധാകൃഷ്ണന്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം അഭിഭാഷകനായി തിരുവനന്തപുരം ജില്ലാ കോടതിയില്‍ പ്രാക്ടീസ് ചെയ്തു. മികച്ച അഭിഭാഷകനെന്ന് പേരെടുത്ത രാധാകൃഷ്ണന്‍ 1958ല്‍ വര്‍ക്കല പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായത്.

കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷം അദ്ദേഹം സി പി എമ്മിന്‍റെ ഭാഗമായിരുന്നു. 1965ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ക്കല നിയോജകമണ്ഡലത്തില്‍ നിന്നായിരുന്നു കന്നി അങ്കം. സി പി എം സ്ഥാനാര്‍ഥിയായ വര്‍ക്കല കോണ്‍ഗ്രസിലെ കെ ഷാഹുല്‍ ഹമീദിനോടു തോല്‍ക്കുകയായിരുന്നു.

1967 ല്‍ വര്‍ക്കല മണ്ഡലം സി പി ഐക്കു നല്‍കി. ഇടതുമുന്നണി വിജയിച്ചപ്പോള്‍ ഇ എം എസ്‌ മുഖ്യമന്ത്രിയായി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയായി പാര്‍ട്ടി വര്‍ക്കലയെ നിയമിച്ചു. 70 ല്‍ വീണ്ടും മല്‍സരിച്ചെങ്കിലും സി പി ഐ യും കോണ്‍ഗ്രസും ഒരേ മുന്നണിയിലായിരുന്നതിനാല്‍ വര്‍ക്കല പരാജയപ്പെട്ടു.

Ex-MP Varkala Radhakrishnan passes away | വര്‍ക്കല രാധാകൃഷ്ണന്‍ അന്തരിച്ചു