Monday, April 12, 2010

രാജ്യസഭാ കോടീശ്വര പ്രഭു രാഹുല്‍ ബജാജ്!

രാജ്യസഭയിലെ നൂറോളം അംഗങ്ങള്‍ക്ക് ഒരു കോടിയിലധികം രൂപയുടെ സ്വത്ത് ഉണ്ടെന്ന് ഒരു സര്‍ക്കാരിതര സംഘടനയുടെ വിശകലന റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള സ്വന്തന്ത്ര എം‌പി രാഹുല്‍ ബജാജ് ആണ് രാജ്യസഭയിലെ കോടിപതികളില്‍ മുമ്പന്‍ എന്നും ‘അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസ്’ (എ‌ഡി‌ആര്‍) എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കോടിപതികളുടെ ഇടയില്‍ ഒരു രൂപ പോലും ആസ്തിയില്ലാത്ത രണ്ട് നേതാക്കളും ഉണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള സിപി‌ഐ നേതാവ് ഡി രാജയ്ക്കും പശ്ചിമ ബംഗാളില്‍ നിന്നുള്ള സമന്‍ പഥക്കിനുമാണ് സമ്പാദ്യങ്ങളില്ലാത്തത്.

ബജാജിന് 300 കോടിയുടെ സ്വത്താണ് ഉള്ളത്. കര്‍ണാടകയില്‍ നിന്നുള്ള ജനതാദള്‍ പ്രതിനിധി എം‌എ‌എം രാമസ്വാമി 278 കോടി രൂപയുടെയും ആന്ധ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം‌പി ടി സുബ്രമണി റെഡ്ഡി 272 കോടി രൂപയുടെയും ആസ്തിയുമായി രാഹുല്‍ ബജാജിനു തൊട്ടുപിന്നിലുണ്ട്.

ഐപിഎല്‍: കേരളത്തിന് എന്ത് നേട്ടം?


അങ്ങനെ വര്‍ഷങ്ങളോളം ആശിച്ച് ആഗ്രഹിച്ച് കാത്തിരുന്ന മലയാളിക്കും കിട്ടി ഐ പി എല്‍ ട്വന്റി-20 ടീം. കേന്ദ്രമന്ത്രി ശശി തരൂരും അല്‍‌പം ബിസിനസ് മേധാവികളും പണം വലിച്ചെറിഞ്ഞ് ഐ പി എല്‍ ടീം നേടിയപ്പോള്‍ ഉത്സവപറമ്പില്‍ നിന്ന് ബലൂണ്‍ വാങ്ങിയ കുട്ടിയുടെ ആഹ്ലാദമായിരുന്നു മലയാളിക്ക്. മാധ്യമങ്ങളും ക്രിക്കറ്റ് ആരാധകരും ആവേശത്തോടെ സ്വീകരിച്ച ഐ പി എല്‍ ടീമിന്റെ കയ്യും കാലും വളരുന്നതിന് നോക്കിയിരിപ്പാണ് ഇപ്പോള് എല്ലാവരും‍. ആരൊക്കെയെ ടീമില്‍ എടുക്കണം, ആരാകണം അംബാസഡര്‍, കളിക്കളങ്ങള്‍ എവിടെ അങ്ങനെ ഒരു നൂറായിരം വാര്‍ത്തകളുമായാണ് ഓരോ ദിനവും മാധ്യമങ്ങള്‍ പുറത്തിറങ്ങുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ലീഗിന്റെ ആവേശക്കാഴ്ചകളില്‍ കേരളവും പങ്കാളികളാകുന്നുവെന്നത്‌ ഏറെ സന്തോഷകരമാണെന്ന് മന്ത്രിമാര്‍ പോലും അറിയിച്ചു കഴിഞ്ഞു‌. ഇനി അച്ചുമാമനും മറ്റു മന്ത്രിമാരുമൊക്കെ ആഗോള ചാനലുകളില്‍ നിറഞ്ഞു നില്‍ക്കും. ഓരോ മത്സരത്തിന്റെയും സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയെ വിളിക്കും. അങ്ങനെ കേരളവും പ്രസിദ്ധിയുടെ നെറുകയിലേക്ക് കടന്നുകയറും.

നിറപറ ആരോ

തമ്മിലടിയുടെ സിനിമാരാഷ്ട്രീയം

മലയാളത്തില്‍ നല്ല സിനിമകളുടെ വരവിനായി കാത്തിരിക്കുന്ന ആസ്വാദകര്‍ക്ക് മാപ്പ്. കാരണം പ്രേക്ഷകരുടെ പ്രാര്‍ത്ഥനയും നെഞ്ചത്തടിയും നിലവിളിയുമൊന്നും ശ്രദ്ധിക്കാന്‍ താരദൈവങ്ങള്‍ക്ക് സമയമില്ല. അവര്‍ ഇപ്പോള്‍ സ്വന്തം പല്ലിട കുത്തി നാറ്റിച്ചുകൊണ്ടിരിക്കുകയാണ്. ഷക്കീലയും സില്‍ക്ക് സ്മിതയും ഉള്‍പ്പെടെയുള്ള നടിമാരുടെ അണിയറക്കഥകള്‍ കേള്‍ക്കാനായിരുന്നു ഇന്നലെ വരെ ജനങ്ങള്‍ കാതുകൂര്‍പ്പിച്ചതെങ്കില്‍ ഇനി ഈ ശീലം മാറ്റാം. അതിലും വലിയ ഗോസിപ്പുകളാണ് മലയാള സിനിമയിലെ പുരുഷകേസരികളായ പ്രമാണിയും മാടമ്പിയും കമ്മീഷണറും എച്ച്യൂസ്മീയുമൊക്കെ വിളമ്പിത്തരുന്നത്. പ്രിയനന്ദനെപ്പോലെയുള്ള ഒറ്റപ്പെട്ട പുലിജന്‍‌മങ്ങളെ ഈ പട്ടികയില്‍ നിന്ന് കദനഹൃദയത്തോടെ നമുക്ക് ഇറക്കിവിടാം.

കൂടെക്കിടക്കുന്നവനെ എങ്ങനെ ചവുട്ടിപ്പുറത്താക്കാം എന്ന ഗവേഷണത്തിലാണ് താരദൈവങ്ങള്‍ ഇപ്പോള്‍. ‘ഒരമ്മ’യുടെ മക്കളാണെന്നൊക്കെ വെറുതെ പറയാം. അല്ലാതെ ഇതിലൊക്കെ എന്തുകാര്യം?. തിലകന്‍ വിഷയത്തിലായിരുന്നു തുടക്കമെന്ന് പറയുന്നുണ്ടെങ്കിലും ഇത് പച്ചക്കള്ളമാണ്. സംഗതി പുറം ലോകത്തെത്തിയത് ഈ വിഷയത്തിലൂടെയാണെന്ന് മാത്രം. സ്റ്റോറി ബോര്‍ഡും ക്ലാപ്പും സ്റ്റാര്‍ട്ടും ആക്ഷനും ഒന്നുമില്ലാതെ നമ്മുടെ താരങ്ങള്‍ അഭിനയിച്ചുതകര്‍ത്തു. പരസ്പരം ചെളി വാരിയെറിഞ്ഞ് സിനിമാലോകം മുഴുവന്‍ അവര്‍ നാറ്റിച്ചു. അരിയും തിന്ന് ആശാ‍രിച്ചിയെയും കടിച്ചു. എന്നിട്ടും പട്ടിക്ക് മുറുമുറുപ്പെന്ന് പറഞ്ഞതുപോലെയായിരുന്നു പിന്നീട് കാര്യങ്ങള്‍.

Start, action.....CUT! | തമ്മിലടിയുടെ സിനിമാരാഷ്ട്രീയം

തരൂരിന്റെ ഭാവിവധുവിന് കൊച്ചി ടീമില്‍ ഓഹരി ?

ഐ പി എല്‍ ടീമിന്‍റെ മുഖ്യ രക്ഷാധികാരി എന്നാണ് അവകാശപ്പെടുന്നതെങ്കിലും കേന്ദ്ര മന്ത്രി ശശി തരൂരിന് കൊച്ചി ടീമില്‍ വ്യക്തമായ താല്‍‌പ്പര്യങ്ങളുണ്ടെന്ന് ഐ പി എല്‍ കമ്മീഷണര്‍ ലളിത് മോഡി. തരൂരിന്‍റെ ഭാവിവധു ആയേക്കുമെന്ന് കരുതുന്ന സുനന്ദ പുഷ്‌കറിന് കൊച്ചി ടീമില്‍ 18 ശതമാനം ഓഹരി പങ്കാളിത്തമുണ്ടെന്ന് മോഡി ട്വിറ്ററിലൂടെ വ്യക്തമാക്കി. കൊച്ചി ടീം ഉടമകളിലൊരാളായ റൊണ്‍ഡിവൂ കണ്‍സോര്‍ഷ്യത്തിലാണ് സുനന്ദയ്ക്ക് 18 ശതമാനം ഓഹരിയുള്ളത്. കൊച്ചി ടീമില്‍ റൊണ്‍ഡിവൂവിന് ആകെ 25 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.

കൊച്ചി ടീമുമായുള്ള കരാര്‍ ഒപ്പിടുന്ന ദിവസം, റൊണ്‍‌ഡീവുവിന്റെ ഉടമകളെക്കുറിച്ചുള്ള വിവരങ്ങള്‍ ചുഴിഞ്ഞെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു കേന്ദ്രമന്ത്രി തന്നെ വിളിച്ചിരുന്നുവെന്ന് റോഷന്‍ ദേവ് എന്നയാളിന്റെ ട്വീറ്റിന് മറുപടിയായി ലളിത് മോഡി തന്റെ ട്വിറ്ററിലൂടെ നേരത്തെ വെളിപ്പെടുത്തിരുന്നു. ഇത് സുനന്ദ പുഷ്‌കറിന്‍റെ പേര് പുറത്തു വരാതിരിക്കാനുള്ള മുന്‍‌കരുതലാണെന്നാണ് ആരോപണം.

Shashi Tharoor's friend is mystery stakeholder in Team Kochi | തരൂരിന്റെ ഭാവിവധുവിന് കൊച്ചി ടീമില്‍ ഓഹരി ?

സബിത ട്രാന്‍സ്ജെന്‍ഡര്‍ മിസ് ഇന്ത്യ 2010

ഈ വര്‍ഷത്തെ ‘ട്രാന്‍സ്‌ജെന്‍ഡര്‍ മിസ് ഇന്ത്യ’ പട്ടം കേരളത്തില്‍ നിന്നുള്ള മത്സരാര്‍ത്ഥിക്ക്. മൂന്നാം ലിംഗത്തില്‍ പെട്ടവരിലെ സൌന്ദര്യറാണിയായി കേരളത്തില്‍ നിന്നുള്ള സബിതയെ തെരഞ്ഞെടുത്തു.

തമിഴ്നാട്ടിലെ സേലത്തായിരുന്നു ‘മിസ് ട്രാന്‍സ്ജെന്‍ഡര്‍’ മത്സരം നടന്നത്. സേലം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസം നീണ്ട മത്സരം പരിപാടികള്‍ ഞായറാഴ്ചയാണ് അവസാനിച്ചത്.

ഇന്ത്യയിലുടനീളമുള്ള മത്സരത്തില്‍ 19 പേരാണ് സൌന്ദര്യ റാണിയാവാന്‍ മത്സരിച്ചത്. സേലത്തു നിന്നുള്ള മണിമേഖല ആദ്യ റണ്ണറപ്പും ബാംഗ്ലൂരില്‍ നിന്നുള്ള രമ്യ രണ്ടാം റണ്ണറപ്പും ആയി.

Sabeetha from Kerala is Transgender Miss India 2010 | സബിത ട്രാന്‍സ്ജെന്‍ഡര്‍ മിസ് ഇന്ത്യ 2010

കുറ്റാലം കുറവഞ്ചിക്കഥയില്‍

ബിനീഷിന്‍റെ മുതലാളിക്ക് പാര്‍ട്ടിയുടെ സ്വീകരണം!


ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയുടെ മുതലാളിക്ക് സിപി‌എം ഒത്താശയോടെ സ്വീകരണം. പക്ഷെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഇനിയും കൈവിട്ടിട്ടില്ലാത്ത പ്രവര്‍ത്തകര്‍ പാര്‍ട്ടി ആഹ്വാനം അവഗണിച്ച് സ്വീകരണച്ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. പത്മശ്രീ ലഭിച്ച പ്രവാസി വ്യവസായി ബി രവിപിള്ളയ്ക്ക് ജന്‍‌മനാടായ ചവറയില്‍ നല്‍കിയ സ്വീകരണത്തിലൂടെയാണ് സിപി‌എം പുതിയ വിവാദത്തില്‍ തലയിട്ടിരിക്കുന്നത്.

രവിപിള്ളയുടെ ദുബായിലെ സ്ഥാപനത്തിന്‍റെ വൈസ് പ്രസിഡന്‍റാണ് ബിനീഷ് കോടിയേരി. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ ഒത്താശയോടെയായിരുന്നു സ്വീകരണം കൊഴുപ്പിക്കാന്‍ സിപി‌എം ചവറ നിയോജക മണ്ഡലം കമ്മറ്റി തീരുമാനിച്ചത്. ഓരോ ഘടകത്തില്‍ നിന്നും എത്തേണ്ട പ്രവര്‍ത്തകരുടെ എണ്ണം കാണിച്ച് ലോക്കല്‍ കമ്മറ്റികള്‍ക്കായി നിയോജക മണ്ഡലം കമ്മറ്റി സര്‍ക്കുലറും പുറത്തിറക്കിയിരുന്നു.

CPM in another controversy | ബിനീഷിന്‍റെ മുതലാളിക്ക് പാര്‍ട്ടിയുടെ സ്വീകരണം!

നാല് വര്‍ഷം, ബീഹാറില്‍ 100 പേര്‍ക്ക് വധശിക്ഷ!

കഴിഞ്ഞ നാല് വര്‍ഷമായി ബീഹാറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത് നൂറിലധികം കുറ്റവാളികള്‍! ഇതേകാലയളവില്‍ ജീവപര്യന്തം തടവ് ശിക്ഷ നല്‍കിയത് 8,143 പേര്‍ക്ക്. നാല് വര്‍ഷക്കാലയളവില്‍ മൊത്തം 45,467 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

പത്തുവര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ ലഭിച്ചവരുടെ എണ്ണം 2,661 ആണ്. ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളിലായി 3,622 പേര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഇതില്‍ ഏഴ് പേര്‍ക്ക് വധശിക്ഷയും 455 പേര്‍ക്ക് ജീവപര്യന്തം തടവും ലഭിച്ചതായും സംസ്ഥാന പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

4 yrs, over 100 sentenced to Death in Bihar | നാല് വര്‍ഷം, ബീഹാറില്‍ 100 പേര്‍ക്ക് വധശിക്ഷ!