Friday, March 5, 2010

ഐസക്കിന്‍റെ കവിതയും മാണിസാറിന്‍റെ എതിര്‍പ്പും

കവിത എന്നു കേള്‍ക്കുന്നത് മാണിസാറിന് പണ്ടേ അലര്‍ജിയാണ്. അതിപ്പോ ചങ്ങമ്പുഴയുടേതായാലും വൈലോപ്പിള്ളിയുടേതായാലും ഒ‌എന്‍‌വിയുടേതായാലും മാണിസാറിന് ഉറക്കം വരും. ഇക്കുറി മാണിസാറിനെ ചൊടിപ്പിക്കാനായിരിക്കും ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കാന്‍ കൂട്ടുപിടിച്ചത് കവിതകളായിരുന്നു. ബജറ്റ് കഴിഞ്ഞ് പുറത്തിറങ്ങിയ മാണിസാര്‍ അനിഷ്ടം തുറന്നുപറയുകയും ചെയ്തു. ഐസക്കിന്‍റെ കവിത ചൊല്ലല്‍ പ്രോത്സാഹിപ്പിക്കാനാകില്ലെന്നായിരുന്നു മാണിസാറിന്‍റെ അഭിപ്രായം. ബജറ്റിലൂടെ തട്ടിപ്പ് കാണിച്ചിട്ട് കവിത ചൊല്ലിയിട്ട് കാര്യമില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം തുറന്നടിച്ചു. “വൈലോപ്പള്ളിയുടെയും ശ്രീധരമേനോന്‍റെയും കവിതകള്‍ ചൊല്ലിയിട്ടു കാര്യമില്ല” എന്നാണ് മാണിസാര്‍ പറയുന്നത്. എന്താ മാണിസാറിന്‍റെ സാഹിത്യബോധം അല്ലേ? സുഭാഷ് ചന്ദ്ര ബോസ് മൂന്നുപേരാണെന്ന് പറയുന്നതു പോലെ!
Issac's muse and thumps down of Mani sir ഐസക്കിന്‍റെ കവിതയും മാണിസാറിന്‍റെ എതിര്‍പ്പും

സഹിക്കുക, ഇതും സിനിമ!


മലയാളത്തിലെ ഏറ്റവും പ്രതിഭാധനരായ സംവിധായകരുടെ ഗണത്തിലാണ് ഷാജി കൈലാസിനെയും പരിഗണിക്കുക. സാങ്കേതികമായി ബ്രില്യന്‍റായ ഈ സംവിധായകന്‍ ബോളിവുഡിലെ രാം ഗോപാല്‍ വര്‍മയെയും വെല്ലുന്ന പെര്‍ഫെക്ഷന്‍ കാത്തുസൂക്ഷിക്കുന്നയാളാണ്. തിരക്കഥ മോശമായാലും തന്‍റെ സിനിമകള്‍ക്ക് ഒരു മിനിമം ഗ്യാരണ്ടി നല്‍കാന്‍ സംവിധാനമികവിലൂടെ ഷാജിക്ക് കഴിയാറുണ്ട്.ഈ പ്രതീക്ഷയാണ് ‘ദ്രോണ 2010’ എന്ന സിനിമ കാണാനെത്തുമ്പോള്‍ ഉണ്ടായിരുന്നത്. പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. സംവിധായകന്‍ എന്ന നിലയില്‍ ഷാജി തന്‍റെ മികവ് വീണ്ടും തെളിയിച്ചു. പക്ഷേ അടിത്തറ ബലമില്ലാത്ത കെട്ടിടത്തിനു മുകളിലെ അലങ്കാരച്ചമയങ്ങള്‍ക്ക് എന്തു മൂല്യം? പൊളിഞ്ഞു മണ്ണിലടിയാനുള്ള വിധിയാണ് അതിനുള്ളത്. ഈ മമ്മൂട്ടി സിനിമയ്ക്കും സംഭവിച്ചത് അതാണ്.


കുത്തക മാധ്യമങ്ങള്‍ നോക്കുക; ഇത്‌ "ബൈ ദി പീപ്പിള്‍, ഫോര്‍ ദി പാര്‍ട്ടി"

വലതുപക്ഷ ആശയങ്ങളെ പ്രതിരോധിക്കുന്നതിനായി സ്വന്തം ടെലിവിഷന്‍ ചാനലെന്ന ആവശ്യത്തിന്‌ ചോര നീരാക്കി സ്വരുക്കൂട്ടിയ ചില്ലറത്തുട്ടുകള്‍ നല്‍കുമ്പോള്‍ 10 വര്‍ഷം മുന്‍പ്‌ പാര്‍ട്ടി മേലാളന്‍മാര്‍ അണികളോട്‌ ഒരു വാക്ക്‌ പറഞ്ഞിരുന്നു. ‘കുറഞ്ഞ വര്‍ഷത്തിനുള്ളില്‍ മുതലും, ചാനലില് ‍നിന്നുള്ള ലാഭവിഹിതവും.- -‘ ഇന്ന്‌ തിരുവനന്തപുരം ആശാന്‍ കോംപ്ലക്‌സില്‍ 12 കോടി മുടക്കി നിര്‍മിച്ച ‘കൈരളി ടവര്‍ ഉദ്‌ഘാടനം ചെയ്യുമ്പോള്‍ ലാഭവിഹിതമില്ലെങ്കിലും മുതലെങ്കിലും ലഭിച്ചാല്‍ മതിയെന്ന ആഗ്രഹവും ഉള്ളിലൊതുക്കി പാവം പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈകൊട്ടുക തന്നെ ചെയ്യും.