Thursday, March 18, 2010

ഹൃദയം രക്ഷിക്കാന്‍ തക്കാളി വിരുതന്‍


പച്ചക്കറികളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ് നമുക്ക് തക്കാളി. എന്നാല്‍ പലപ്പോഴായി തക്കാളി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും കൂടുതലായി കഴിയ്ക്കരുതെന്നുമൊക്കെ പറഞ്ഞുകേള്‍ക്കാറുണ്ട്. പലതക്കാളി പ്രിയരും ഇത്തരം പ്രശ്‌നങ്ങളെ ഓര്‍ത്ത് തക്കാളി കഴിയ്ക്കാനുള്ള മോഹം അടയ്ക്കിവയ്ക്കാറാണ് പതിവ്. എന്നാല്‍ തക്കാളിപ്രിയന്മാര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത്. ആവശ്യത്തിന് തക്കാളി കഴിച്ചുകൊള്ളൂ, അത് ശരീരത്തിന് യാതൊരു പ്രശ്‌നവും ഉണ്ടാക്കാന്‍ പോകുന്നില്ല.പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് മാത്രമല്ല വലിയൊരു ഗുണം ഉണ്ടുതാനുംം. ഹൃദയാഘാതം ഒഴിവാക്കാന്‍ തക്കാളിയേക്കാള്‍ നല്ലൊരു മാര്‍ഗമില്ലെന്നാണു ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍.ഹൃദയാഘാതങ്ങള്‍ക്കു കാരണമാകുന്ന രക്തധമനികളിലെ ബ്ലോക്കുകള്‍ ഇല്ലാതാക്കാന്‍ തക്കാളിയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ക്കു കഴിയുമെന്നാണ് പറയുന്നത്. തക്കാളിയുടെ അല്ലികളില്‍ അടങ്ങിയിരിക്കുന്ന ജെലാറ്റിനിലെ ഫ്രൂട്ട്ഫ്‌ളോ രക്തധമനികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുമത്രേ.

http://thatsmalayalam.oneindia.in/health/food/2010/heart-dtomato-new-way-to-fight-heart-disease.html

ആരോഗ്യകരമായ പാചകം ഇങ്ങനെ

ഇന്നത്തെ തിരക്കുകള്‍ക്കിടയില്‍ അടുക്കളയില്‍ കാര്യമായി സമയം ചെലവഴിയ്ക്കുന്നവരെത്രപേരുണ്ട്? ഇത്തരക്കാരുടെ എണ്ണം ആണായാലും പെണ്ണായാലും കുറവായിരിക്കും, കാരണം അത്രയേറെ തിരക്കുപിടിച്ച ഉത്തരവാദിത്തങ്ങള്‍ ഉള്ളപ്പോള്‍ വിശദമായ പാചകം എന്നത് നടക്കാത്ത ഒരു കാര്യം തന്നെയാണ്.ഇത്തരം സാഹചര്യങ്ങളില്‍ പലരും ഹോട്ടല്‍ ഭക്ഷണത്തെയാണ് കൂട്ടുപിടിക്കുന്നത്. അതല്ലെങ്കില്‍ ഒരു ഒഴിവുദിവസം പലതരം സാധനങ്ങള്‍ വേവിച്ച് ഫ്രഡ്ജില്‍ സൂക്ഷിച്ച് പിന്നീട് ഒരാഴ്ച മുഴുവന്‍ അവ മാറി മാറി ചൂടാക്കി ഉപയോഗിക്കും. കുറ്റം പറയാന്‍ പറ്റില്ലെങ്കിലും ഈ രീതി ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തിന്റെ വലിയൊരു പങ്ക് നിര്‍ണ്ണയിക്കുന്നത് അതുകൊണ്ടുതന്നെ പാചകം ചെയ്യുന്ന അവസരങ്ങളില്‍ ഓര്‍ത്തിരിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. പാകം ചെയ്തുകഴിഞ്ഞ ഭക്ഷണം വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് തീര്‍ച്ചയായും നിര്‍ത്തിയേയ്ക്കുക. ആദ്യ തവണ വേവുമ്പോള്‍ത്തന്നെ അതിന്റെ ഗുണങ്ങള്‍ പാതി നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കും. രണ്ടാമതൊരു തവണകൂടി ചൂടാക്കുമ്പോള്‍ ബാക്കിയുള്ളതും നഷ്ടപ്പെടുന്നു


ഏകാന്തത രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമോ?

ഏകാന്തതയും രക്തസമ്മര്‍ദ്ദവും തമ്മില്‍ ബന്ധമുണ്ടോ? ഇവ രണ്ടും തമ്മില്‍ അത്തരത്തിലൊരു ബന്ധമുണ്ടെന്ന് തോന്നില്ല എങ്കിലും സംഗതി ഗൌരവതരമായ ചോദ്യമാണ്. ഇതേക്കുറിച്ച് ചിക്കാഗോ സര്‍വകലാശാല പുറത്തുവിട്ട പഠനത്തിലാണ് ‘ഏകാന്തതയുടെ സമ്മര്‍ദ്ദ’ത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടന്നിരിക്കുന്നത്.ഏകാന്ത ജീവിതം അല്ലെങ്കില്‍ ഒറ്റയ്ക്കാണെന്ന തോന്നല്‍, പ്രായമായവരില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. പുകയില ഉപയോഗം, മദ്യപാനം തുടങ്ങിയ പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്കും ഇത്തരത്തില്‍ രക്ത സമ്മര്‍ദ്ദം വര്‍ദ്ധിച്ചേക്കാമെന്നാണ് വിദഗ്ധരുടെ വെളിപ്പെടുത്തല്‍.

മലയാളിയുടെ ആഢംബരഭ്രമത്തിന്‍റെ നേര്‍ക്കാഴ്‌ചകളുമായി ഓക്‌സ്‌ഫോര്‍ഡില്‍ നിന്നൊരു മലയാളി


മലയാളിയുടെ ആഡംബര ഭ്രമത്തിന്‍റെ നേര്‍ക്കുള്ള കണ്ണാടിയുമായി ഒരു യുകെ മലയാളി. ദു:ഖം തളംകെട്ടി നില്‍ക്കുന്ന മരണവീട്ടില്‍ പോലും അരോചകമായി കേള്‍ക്കുന്നത്‌ റിംഗ്‌ ടോണ്‍, ആര്‍ഭാടങ്ങളില്‍ മയങ്ങിപ്പോകുന്ന പുതുഭ്രമങ്ങള്‍ മൂലം മരണം പൂക്കുന്ന പാടങ്ങളായി കേരളം മാറുന്നു...ഈ തിരിച്ചറിവുകളില്‍ നിന്ന്‌ ഉടലെടുത്ത അതിജീവനം എന്ന ഹ്രസ്വസിനിമയുമായി ശ്രീകുമാര്‍ കല്ലിട്ടതില്‍ എന്ന ഓക്‌സ്‌ഫോര്‍ഡ്‌ മലയാളിയെത്തുന്നു.
ഓക്‌സ്‌ഫോര്‍ഡില്‍ താമസിക്കുന്ന ശ്രീകുമാര്‍ നിര്‍മിച്ച അതിജീവനം എന്ന ഹ്രസ്വചിത്രം വിദേശത്തും സ്വദേശത്തും ഒരുപോലെ സ്വീകാര്യമാകുകയാണ്‌. ആലപ്പുഴ ജില്ലയിലെ പാലമേല്‍ ഗ്രാമപഞ്ചായത്തിന്‍റെ സഹകരണത്തോടെ ശ്രീകുമാര്‍ നിര്‍മിച്ച ഈ ഹ്രസ്വചിത്രത്തിന്‍റെ വിദേശത്തെ ആദ്യപ്രദര്‍ശനം ഏപ്രില്‍ പത്തിന്‌ വൈകുന്നേരം ആറിന്‌ ഓക്‌സ്‌ഫോര്‍ഡ്‌ ജെ.ആര്‍. ട്വിന്‍ച്വിക്ക്‌ ഹാളില്‍ നടത്തും. ഓക്‌സ്‌ഫോര്‍ഡ്‌ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മലയാളി സമാജത്തിന്‍റെ (ഒക്‌സ്‌മാസ്‌) വിഷു- ഈസ്റ്റര്‍ ആഘോഷത്തോടനുബന്ധിച്ചാണ്‌ പ്രദര്‍ശനം നടത്തുക.