Thursday, May 27, 2010

മാധ്യമങ്ങള്‍ക്ക് ശക്തമായ നിലപാടുണ്ടോ?: കരീംPRO
സംസ്ഥാനത്തെ മാധ്യമങ്ങള്‍ക്ക് വികസന കാര്യത്തില്‍ ശക്തമായ നിലപാട് ഉണ്ടോയെന്ന് വ്യവസായമന്ത്രി എളമരം കരീം. തിരുവനന്തപുരം പ്രസ് ക്ലബില്‍ കേസരി സ്മാരക ട്രസ്റ്റിന്‍റെ ‘മുഖാമുഖം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ദേശീയപാതയുടെ വീതി 45മീറ്ററാക്കണം 30 മീറ്ററാക്കണം എന്ന് അഭിപ്രായങ്ങള്‍ വന്നപ്പോള്‍ അത് പറഞ്ഞതല്ലാതെ ഒരു നിലപാട് എടുക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു.


കേരളത്തിന്‍റെ വികസന കാര്യത്തില്‍ തര്‍ക്ക വിഷയങ്ങള്‍ കൈകാര്യം ചെയ്യാതെ ശക്തമായ നിലപാട് മാധ്യമങ്ങള്‍ എടുത്തിട്ടുണ്ടോ? മാധ്യമങ്ങള്‍ നിലപാട് ശക്തമാക്കിയാല്‍ അതിനെ ആരും ലംഘിക്കാന്‍ ധൈര്യപ്പെടില്ലെന്നും കരീം പറഞ്ഞു. സംസ്ഥാനത്ത് നിരവധി തൊഴിലവസരങ്ങള്‍ വിവാദങ്ങള്‍ മൂലം നഷ്ടമായിട്ടുണ്ടെന്നും കരീം പറഞ്ഞു.

അതേസമയം വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിവാദമായ ‘കോള’ പരാമര്‍ശത്തെ മന്ത്രി വീണ്ടും ന്യായീകരിച്ചു. പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയെ അനുകൂലിച്ചു കൊണ്ടുള്ള ബാലകൃഷ്ണന്‍റെ പ്രസ്താവന സര്‍ക്കാര്‍ നയത്തിന് എതിരല്ല. പ്രസംഗം മുഴുവന്‍ കേട്ടതു കൊണ്ടാണ് താന്‍ ഇത് പറയുന്നതെന്നും മന്ത്രി പറഞ്ഞു. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിച്ചത്. പ്രസംഗത്തിന്‍റെ ആകെത്തുക സര്‍ക്കാരിനെതിരാണെന്ന് തോന്നുന്നില്ല. എന്നാല്‍ പുറത്ത് നിന്ന് ഒരാള്‍ കേള്‍ക്കുമ്പോള്‍ ഇതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കും. പ്രസംഗം മുഴുവന്‍ പഠിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കിനാലൂര്‍ സംഭവത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കുന്നത് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുത്തതിനു ശേഷമായിരിക്കുമെന്ന് വ്യവസായമന്ത്രി എളമരം കരീം പറഞ്ഞു. ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല. ആരെ വിളിക്കണം, എന്നാണ് വിളിക്കേണ്ടത് എന്ന് സംബന്ധിച്ച് ആലോചിച്ച് തീരുമാനിക്കും.

ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് നിരവധി കമ്പനികള്‍ ലാഭത്തിലാക്കി. എന്നാല്‍, വിവാദം നിക്ഷേപങ്ങള്‍ക്ക് തടസമായി. ഇപ്പോള്‍ കേരളത്തില്‍ നിക്ഷേപ സംസ്കാരം ഉണ്ടായി വരുന്നുണ്ട്.
ചെറുകിട വ്യവസായം സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചു. തൊഴില്‍ രംഗത്തെ മാഫിയകളെ ഇല്ലാതാക്കി. പരമ്പരാഗത മേഖലയ്ക്ക് ഉണര്‍വ്വേകിയെന്നും മന്ത്രി പറഞ്ഞു

Elamaram Kareem against Media | മാധ്യമങ്ങള്‍ക്ക് ശക്തമായ നിലപാടുണ്ടോ?: കരീം

വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

തുടര്‍ച്ചയായ രണ്ടാം ദിനവും വിപണികള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. രാവിലെ നേരിയ മുന്നേറ്റം നടത്തിയ വിപണികള്‍ അവസാനം വരെ മികച്ച പ്രകടനം കാഴ്ചവച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 289.63 പോയിന്റ് ഉയര്‍ന്ന് 16694.55 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.

സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 88.30 പോയിന്റ് നേട്ടം കൈവരിച്ച് 5005.70 എന്ന നിലയിലാണ് വിപണി ക്ലോസ് ചെയ്തത്. സെന്‍സെക്സ് ഒരിക്കല്‍ 16331 പോയിന്റ് വരെ താഴ്ന്നിരുന്നു.

ബാങ്ക്, ഓട്ടോ, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളാണ് മികച്ച മുന്നേറ്റം നടത്തിയത്. റിലയന്‍സ് പവര്‍, ടാറ്റാ മോട്ടോര്‍സ്, സ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ആക്സിസ് ബാങ്ക്, യുണിടെക് ഓഹരികള്‍ മികച്ച നേട്ടം കൈവരിച്ചു. അതേസമയം, പവര്‍ ഗ്രിഡ്, എ സി സി, ഐഡിയ, ഭാരതി എയര്‍ടെല്‍, ഹീറോ ഹോണ്ട ഓഹരികള്‍ താഴോട്ടു പോയി

Nifty ends above 5000; RPower, Tata Motors up | വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

ഇനി കളി മാത്രം, സൌഹൃദം വേണ്ട!

PRO
PRO
ലോകകപ്പ് സമയത്ത് പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഉപയോഗിക്കുന്നതിന് ഇംഗ്ലണ്ട് കളിക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി. പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നതില്‍ നിന്നും കളിക്കാരെ ഫുട്‌ബോള്‍ അസോസിയേഷന്‍ വിലക്കിയിട്ടുണ്ട്.

ടൂര്‍ണമെന്‍റ് സമയത്തുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ ഫുട്‌ബോള്‍ അസോസിയേഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രകടിപ്പിക്കാനാണ് കളിക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതിനിടെ സ്പെയ്ന്‍ കോച്ച് വികാന്‍റെ ദെല്‍ ബോസ്ക്യുവും തന്‍റെ കളിക്കാരെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയതായറിയുന്നു. മാഡ്രിഡിനടുത്തുള്ള ലാസ് റോസസ് പരിശീലന കേന്ദ്രത്തില്‍ വച്ചാണ് വിലക്ക് സംബന്ധിച്ച് ബോസ്ക്യൂ കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. യൂറോപ്യന്‍ ചാമ്പ്യന്‍‌മാരായ സ്പെയിനിന്‍റെ 23 അംഗ ടീമില്‍ ലിവര്‍ പൂള്‍ സ്‌ട്രൈക്കര്‍ ഫെര്‍‌ണണ്ടോ ടോറെസ്, ആര്‍സനല്‍ മിഡ്‌ഫീല്‍ഡര്‍ സെസ്ക് ഫാബ്രിഗാസ് എന്നിവര്‍ ഉള്‍പ്പെടുന്നു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുലളിലൂടെ കളിക്കാര്‍ നടത്തുന്ന പ്രസ്താവനകള്‍ വിവാദമായേക്കാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് ടീം അധികൃതരുടെ പുതിയ നിര്‍ദേശം. 2009 ജൂലൈയില്‍ താന്‍ നടത്തിയ ഒരു വിവാദ പ്രസ്താവനയെത്തുടര്‍ന്ന് ഇംഗ്ലണ്ട് സ്ട്രൈക്കര്‍ ഡാരന്‍ ബെന്‍റിന് മാപ്പ് പറയേണ്ടി വന്നിരുന്നു

England players banned from using Twitter at World Cup | ഇനി കളി മാത്രം, സൌഹൃദം വേണ്ട!

ആഷിന്‍റെ സൌന്ദര്യം പൃഥ്വിയെ വലച്ചു!


PRO
“ഐശ്വര്യയെ നോക്കിയിരിക്കാനാവില്ല. എന്നാല്‍, നോക്കാതെയിരിക്കാനുമാവില്ല. ഞാന്‍ വല്ലാതെ ബുദ്ധിമുട്ടിപ്പോയി” - യംഗ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്‍റെ വാക്കുകള്‍. മണിരത്നത്തിന്‍റെ ‘രാവണ്‍’ എന്ന ചിത്രത്തില്‍ ഐശ്വര്യ റായിക്കൊപ്പം അഭിനയിച്ചതിന്‍റെ അനുഭവങ്ങള്‍ ഒരു പ്രമുഖ ചലച്ചിത്രവാരികയോട് പങ്കുവയ്ക്കവേയാണ് പൃഥ്വി ഇങ്ങനെ പറഞ്ഞത്.

രാവണിന്‍റെ തമിഴ് പതിപ്പില്‍ പൃഥ്വിയുടെ ഭാര്യയായാണ് ഐശ്വര്യ റായ് അഭിനയിക്കുന്നത്. ഇരുവരും തമ്മില്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന ഒട്ടേറെ രംഗങ്ങള്‍ ഈ സിനിമയിലുണ്ട്. ഇവരുടെ പ്രണയം പ്രകടമാക്കുന്ന ഒരു നൃത്തരംഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശോഭനയാണ് ഈ നൃത്തം ഒരുക്കിയത്.

“ഐശ്വര്യയുമൊത്ത് അഭിനയിച്ചത് വല്ലാത്ത ഒരനുഭവമാണ്. അവര്‍ വളരെ പ്രൊഫഷണലാണ്. ഹിന്ദിയില്‍ അഭിനയിച്ച് അടുത്ത നിമിഷം തന്നെ അവര്‍ തമിഴില്‍ അഭിനയിക്കുന്നു” - പൃഥ്വി പറയുന്നു.

ദേവ് എന്നാണ് പൃഥ്വി അഭിനയിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഒരു എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റാണ്. അയാളുടെ പുതിയ ലക്‍ഷ്യം വീരയ്യ എന്ന ഭീകരനെ കീഴടക്കുകയാണ്. ആ മിഷനിടയില്‍ ശരിയെന്നോ തെറ്റെന്നോ വിവേചിച്ച് അറിയാനാകാത്ത ചില കാര്യങ്ങള്‍ ദേവിന് ചെയ്യേണ്ടി വരുന്നു. എന്നാല്‍ ദേവിനോട് വീരയ്യ പ്രതികരിച്ചത് മറ്റൊരു തരത്തിലാണ്. ദേവിന്‍റെ ഭാര്യ രാഗിണിയെ വീരയ്യ തട്ടിക്കൊണ്ടു പോകുന്നു.

വീരയ്യയായി വിക്രമും രാഗിണിയായി ഐശ്വര്യ റായിയും അഭിനയിക്കുന്നു. ജൂണ്‍ പതിനെട്ടിന് ലോകമെമ്പാടും ‘രാവണ്‍’ പ്രദര്‍ശനത്തിനെത്തുകയാണ്. സന്തോഷ് ശിവനാണ് ചിത്രത്തിന്‍റെ ക്യാമറ. എ ആര്‍ റഹ്‌മാന്‍ ഈണമിട്ട ഗാനങ്ങള്‍ ഹിറ്റ്ചാര്‍ട്ടില്‍ ഒന്നാമതാണ്

Prithvi - Aash in Ravan | ആഷിന്‍റെ സൌന്ദര്യം പൃഥ്വിയെ വലച്ചു!

അശ്ലീല ചിത്രമെടുത്തതിന് ഇരട്ട ആത്മഹത്യ

പൊലീസ് പീഡിപ്പിക്കുകയും അശ്ലീല ചിത്രമെടുക്കുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ അപമാനം നേരിടാനാവാതെ സഹോദരിമാര്‍ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഛത്തര്‍പ്പൂരിലാണ് സംഭവം നടന്നത്.

പൊലീസ് പീഡനത്തെ കുറിച്ച് എസ്പിക്കും എ‌എസ്പിക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസുകാര്‍ പെണ്‍കുട്ടികളുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നു.

മേയ് 21ന് ഒരു ആണ്‍ സുഹൃത്തിനൊപ്പം മറ്റൊരു സുഹൃത്തിനെ കാണാനായി പോവുമ്പോഴാണ് ഇവര്‍ പൊലീസുകാരുടെ പിടിയില്‍ പെട്ടത്. യാത്രാമധ്യേ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കേടായി. ആ സമയം അതുവഴി വന്ന കനിയാ ലാല്‍, അരവിന്ദ് പട്ടേല്‍ എന്നീ കോണ്‍സ്റ്റബിള്‍മാര്‍ മൂവര്‍ സംഘത്തെ അകാരണമായി മര്‍ദ്ദിക്കുകയും ആണ്‍കുട്ടിയെ ഓടിച്ചു വിടുകയുംചെയ്തു.

പിന്നീട് പെണ്‍കുട്ടികളുടെ മേല്‍ ബലപ്രയോഗം നടത്തിയ പൊലീസുകാര്‍ ബലമായി അവരുടെ വസ്ത്രമഴിക്കുകയും മൊബൈലില്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്തുകയും ചെയ്തു എന്ന് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടികളുടെ അശ്ലീല ചിത്രമുണ്ടാക്കുമെന്നും അതിനാല്‍ എപ്പോള്‍ വിളിച്ചാലും വരണമെന്നും പറഞ്ഞശേഷമാണ് അന്ന് പെണ്‍കുട്ടികളെ മോചിപ്പിച്ചത്.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി അധികൃതര്‍ വെളിപ്പെടുത്തി, എന്നാല്‍, കുറ്റാരോപിതരായ പൊലീസുകാര്‍ വീണ്ടും പെണ്‍കുട്ടികളുടെ വീട്ടില്‍ ചെന്ന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ഇരുവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍

Two committed suicide after cops clicked obscene photographs | അശ്ലീല ചിത്രമെടുത്തതിന് ഇരട്ട ആത്മഹത്യ

ലൈല ഇഫക്ട്‘, കാലവര്‍ഷം താമസിക്കും


PRO
ലൈല ചുഴലിക്കൊടുങ്കാറ്റ് വീശിയതു കാരണം ഇത്തവണ കാലവര്‍ഷം 3-4 ദിവസം വരെ താമസിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍.

ഇന്ത്യന്‍ ഉപദ്വീപിലെ കാലവര്‍ഷത്തിന് തുടക്കമാവേണ്ടത് കേരളത്തിലാണ്. ജൂണ്‍ 30 ന് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ പ്രതീക്ഷിച്ചതിലും മൂന്ന് ദിവസം നേരത്തെ കാലവര്‍ഷമെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രവചനം.

എന്നാല്‍, ഇപ്പോഴത്തെ നില വച്ച്, ജൂണ്‍ രണ്ടിനു മുമ്പ് കേരളത്തില്‍ കാലവര്‍ഷം ലഭിക്കുകയില്ല എന്നാണ് സൂചന. നിലവില്‍, കേരളത്തില്‍ മഴ ലഭിക്കുന്നുണ്ട് എങ്കിലും അത് കാലവര്‍ഷമല്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

മഴമേഘങ്ങളെ ഇന്ത്യന്‍ തീരത്തേക്ക് അടുപ്പിക്കുന്ന കാറ്റ് ശക്തമാവാന്‍ ഇനിയും രണ്ട് ദിവസങ്ങള്‍ കൂടി എടുക്കുമെന്നാണ് കരുതുന്നത്

Laila effect; monsoon delaying | ‘ലൈല ഇഫക്ട്‘, കാലവര്‍ഷം താമസിക്കും

വിസ നിഷേധം: ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി

ഇന്ത്യന്‍ സൈനിക ഓഫീസര്‍മാര്‍ക്കും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും വിസ അനുവദിക്കാത്ത കാനഡ സര്‍ക്കാര്‍ നടപടിയെ ഇന്ത്യ ചോദ്യം ചെയ്തു. കനേഡിയന്‍ ഹൈക്കമ്മീഷണര്‍ ജോസഫ് കരോണിനെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തില്‍ വിളിച്ചുവരുത്തി വിശദീകരണം തേടി എന്നാണ് സൂചന.

കാനഡ സര്‍ക്കാരിന്റെ വിസ നിഷേധ നടപടി തുടര്‍ന്നാല്‍ ഇന്ത്യയും അതേനാണയത്തില്‍ തിരിച്ചടിക്കുമെന്ന് അറിയിച്ചതായാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് തുടര്‍ന്നും വിസ നിഷേധിച്ചാല്‍ കനേഡിയന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യ വഴി അഫ്ഗാനിസ്ഥാനിലേക്കുള്ള വിസ നല്‍കുന്നതിലും പ്രശ്നമുണ്ടാവുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇന്ത്യയില്‍ നിന്നുള്ള രണ്ട് വിരമിച്ച ലഫ്.ജനറല്‍മാര്‍ക്കും സര്‍വീസിലുള്ള മൂന്ന് ബ്രിഗേഡിയര്‍മാര്‍ക്കും ഒരു രഹസ്യാന്വേഷണ വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ക്കും ഒരു മുന്‍ ഐബി ഓഫീസര്‍ക്കും കാനഡ വിസ നിഷേധിച്ചു. ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങള്‍ ആക്രമണ സ്വഭാവമുള്ളതാണെന്നായിരുന്നു വിസ നല്‍കാത്തതിന് വിശദീകരണം നല്‍കിയത്.

ഇപ്പോള്‍ സായുധ സേന ട്രീബ്യൂണല്‍ അംഗമായ ലഫ്. ജനറല്‍ എ എസ് ബഹിയയ്ക്ക് ഈ മാസമാണ് വിസ നിഷേധിച്ചത്. ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ജനറലായി വിരമിച്ച ബഹിയ ജമ്മു കശ്മീരില്‍ സേവനമനുഷ്ഠിച്ചു എന്ന കാരണത്താലാണ് വിസ നല്‍കാതിരുന്നത്. ഇതേ കാരണത്താല്‍ 2008 ലും 2009 ലും രണ്ട് മുന്‍ ബ്രിഗേഡിയര്‍മാര്‍ക്കും കാനഡ വിസ നിഷേധിച്ചിരുന്നു.

മുന്‍ ഐബി ഓഫീസര്‍ എസ് എസ് സിദ്ധുവിനും ഈ വര്‍ഷം മാര്‍ച്ചില്‍ കാനഡ വിസ നല്‍കിയില്ല. സിദ്ധു ജോലി ചെയ്തിരുന്ന വകുപ്പ് ചാരവൃത്തി നടത്തിയതിനാലും കാനഡപൌരന്മാരുടെ സുരക്ഷ മുന്‍‌നിര്‍ത്തിയുമാണ് വിസ നിഷേധിക്കുന്നത് എന്നായിരുന്നു കാനഡ സര്‍ക്കാരിന്റെ വിശദീകരണം

Visa issue; India summons canadian envoy | വിസ നിഷേധം: ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി

അഫ്രീദി ഇപ്പോള്‍ ധോണിയ്ക്ക് പഠിക്കുകയാണ്


PRO
പാകിസ്ഥാന്‍ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനായി കൂടി നിയമിതനായതോടെ ഷാഹിദ് അഫ്രീദി ഇപ്പോള്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പഠിക്കുകയാണ്. ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം ഇന്ത്യന്‍ നായകന്‍ ധോണി മുന്നില്‍ നിന്ന് നയിക്കുന്നത് കണ്ടു പഠിക്കാനാണ് അഫ്രീദിയുടെ ശ്രമം.

നായകനെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയെന്നത് തന്‍റെ ചുമതലയെന്ന് അഫ്രീദി പറയുന്നു. സ്വന്തം പ്രകടനങ്ങളിലൂടെ നായകന്‍ മാതൃക കാട്ടിയാല്‍ മറ്റ് താരങ്ങളും പുറകെ വന്നുകൊള്ളും. ഇന്ത്യന്‍ നായകനാവുമ്പോള്‍ ധോണി വെറും ജൂനിയര്‍ താരമായിരുന്നു. എന്നാല്‍ സ്വന്തം പ്രകടനങ്ങളിലൂടെ ധോണി സീനിയര്‍ താരങ്ങളുടെ വരെ ആദരവ് പിടിച്ചുപ്പറ്റി. ടെസ്റ്റില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്തും ഏകദിനത്തില്‍ രണ്രാം സ്ഥാനത്തും എത്തിക്കുകയും ചെയ്തു. ഇത് മാതൃകയാക്കാനാണ് എന്‍റെ തീരുമാനം.

എന്‍റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് പാക് നായകത്വം. നാലുവര്‍ഷമായി ഞാന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല. ഈ ഒരു സാഹചര്യത്തിലാണ് ഇംഗ്ലീഷ് സാഹചര്യത്തില്‍ പാകിസ്ഥാനെ ആറു ടെസ്റ്റുകളില്‍ ഞാന്‍ നയിക്കുന്നത്.

ഏകദിനങ്ങളിലും ട്വന്‍റി-20 മത്സരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി ടെസ്റ്റ് ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. എന്നാല്‍ രാജ്യ എന്നെ ആ‍വശ്യപ്പെടുമ്പോള്‍ അത് നിരാകരിക്കാന്‍ എനിക്കാവില്ല. മൂന്നു ഫോര്‍മാറ്റുകളിലും ക്യാപ്റ്റനാവാനുള്ള തീരുമാനം തന്‍റേത് മാത്രമാണെന്നും അഫ്രീദി പറഞ്ഞു

Shahid Afridi wants to emulate MS Dhoni | അഫ്രീദി ഇപ്പോള്‍ ധോണിയ്ക്ക് പഠിക്കുകയാണ്

ടെക്നോളജി കമ്പനി: ആപ്പിള്‍ ഒന്നാമത്

മുഖ്യ എതിരാളികളായ മൈക്രോസോഫ്റ്റിനെ മറികടന്ന് ആപ്പിള്‍ ലോകത്തിലെ ഏറ്റവും വലിയ ടെക്‍നോളജി കമ്പനിയായി. ബുധനാഴ്ച വ്യാപാരാവസനാത്തോടെ ആപ്പിളിന്‍റെ മൊത്തം മൂല്യം 222 ബില്യണ്‍ ഡോളറായപ്പോള്‍ മൈക്രോസോഫ്റ്റിന്‍റേത് 219 ബില്യണ്‍ ഡോളറാണ്.

ഓഹരികളുടെ എണ്ണത്തെ നിലവിലെ ഓഹരി വിലയുമായി ഗുണിച്ച് കിട്ടുന്ന വിപണി മൂലധനത്തിന്‍റെ അടിസ്ഥാനത്തിലാണ് ആപ്പിള്‍ മൈക്രോസോഫ്റ്റിനെ മറികടന്നത്. ബുധനാഴ്ച നടന്ന വ്യാപാരത്തില്‍ ആപ്പിളിന്‍റെ ഓഹരി മൂല്യത്തില്‍ 0.4 ശതമാനത്തിന്‍റെ ഇടിവ് സംഭവിച്ചെങ്കിലും മൈക്രോസോഫ്റ്റിന് നാല് ശതമാനം നഷ്ടമാണ് നേരിട്ടത്.

കമ്പ്യൂട്ടറുകള്‍, ഐ‌പോഡുകള്‍, ഐ‌ഫോണുകള്‍, ഐ‌പാഡുകള്‍ എന്നിവയുടെ നിര്‍മാതാക്കളായ ആപ്പിള്‍ തൊണ്ണൂറുകളില്‍ ഏതാണ്ട് ഈ മേഖലയില്‍ നിന്ന് അപ്രത്യക്ഷമായ നിലയിലായിരുന്നു. എന്നാല്‍ 2001-ല്‍ ഐ‌പോഡുകളുടെ നിര്‍മാണത്തോടെയാണ് ആപ്പിളിന്‍റെ ശക്തമായ തിരിച്ചുവരവുണ്ടായത്. 1989-ലാണ് ഇതിന് മുമ്പ് ആപ്പിള്‍ മൈക്രോസോഫ്റ്റിനെ പിറകിലാക്കിയത്.

ആപ്പിളിന്‍റെ ഐ‌പാഡ് ടേബിള്‍ കമ്പ്യൂട്ടര്‍ ഈ ആഴ്ച ബ്രിട്ടനിലും മറ്റ് എട്ട് രാഷ്ട്രങ്ങളിലും പുറത്തിറങ്ങി. അടുത്ത മാസം കമ്പനിയുടെ നെക്സ്റ്റ് ജനറേഷന്‍ ഐ‌ഫോണ്‍ പുറത്തിറങ്ങാനിരിക്കുകയാണ്

Apple now bigger than Microsoft | ടെക്നോളജി കമ്പനി: ആപ്പിള്‍ ഒന്നാമത്
FY11 farm loans to cover 9.4 mn more: NABARD | കാര്‍ഷിക കടം 3,75,000 കോടിയിലെത്തും
tata Motors to roll out Nano from Sanand on June 2 | നാനോ: സാനന്ദ് പ്ലാന്‍റ് ഉദ്ഘാടനം ജൂണ്‍ രണ്ടിന്
Gold surges to all-time high of Rs 18629 | സ്വര്‍ണ്ണവില പവന് പതിനാലായിരത്തിലേക്ക്
Tata Motors FY-10 net profit at Rs 2,571 cr, beats forecast | ടാറ്റാ മോട്ടോര്‍സിന് 2,571 കോടി ലാഭം

പാകിസ്ഥാന്‍ യു ട്യൂബ് വിലക്ക് നീക്കി


PRO
ഇന്‍റര്‍നെറ്റിലെ വീഡിയോ സൈറ്റായ യൂ ട്യൂബിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാകിസ്ഥാന്‍ നീക്കി. എന്നാല്‍ ദൈവവിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി യൂ ട്യൂബിലെ നിരവധി പേജുകള്‍ ഇപ്പോഴും ബ്ലോക്ക് ചെയ്തിരിക്കുകയാണ്. പാകിസ്ഥാന്‍ ടെലി കമ്മ്യൂണിക്കേഷന്‍ അതോറിറ്റി വക്താവ് ഖുറാം മെഹ്‌റാന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ഇരുന്നൂ‍റിലധികം യൂ ട്യൂബ് ലിങ്കുകള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നതായാണ് വിവരം. ബ്ലോക്ക് ചെയ്ത ലിങ്കുകളുടെ പട്ടികയും ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫേസ് ബുക്കില്‍ പ്രവാചകന്‍റെ രേഖാചിത്രം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് പാകിസ്ഥാന്‍ വെബ്സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

ട്വിറ്റര്‍, ഫേസ് ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളും നിരോധിച്ചിരുന്നു. ഈ സൈറ്റുകള്‍ക്കുള്ള വിലക്ക് ഇനിയും നീക്കിയിട്ടില്ല. വിക്കിപീഡിയയുടെ ഉപയോഗത്തില്‍ നിയന്ത്രണവും വരുത്തിയിരുന്നു. ഫേസ് ബുക്കിനേര്‍പ്പെടുത്തിയ നിയന്ത്രണം ഈ മാസം 31 വരെ നിലനിര്‍ത്തണമെന്ന് ഇത് സംബന്ധിച്ച കേസ് പരിഗണിക്കുന്ന ലാഹോര്‍ കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടിട്ടുണ്ട്.

ദൈവനിന്ദാപരമായ പരാമര്‍ശങ്ങളടങ്ങിയ ലിങ്കുകളുടെ വിലക്ക് തുടരുമെന്നും എന്നാല്‍ മറ്റ് ലിങ്കുകളില്‍ സൈറ്റുകളുടെ സേവനം ലഭ്യമാക്കാന്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടപടി സ്വീകരിക്കുമെന്നും പാക് ആഭ്യന്തരമന്ത്രി റഹ്‌മാന്‍ മാലിക് കഴിഞ്ഞ ദിവസം ഉറപ്പുനല്‍കിയിരുന്നു. ഫേസ് ബുക്കിലെ ചിത്രം ഇസ്ലാമിക സംഘടനകളുടെയും പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടര്‍ന്നാണ് പാകിസ്ഥാന്‍ കടുത്ത നടപടിക്ക് മുതിര്‍ന്നത്

Pakistan lifts ban on YouTube | പാകിസ്ഥാന്‍ യു ട്യൂബ് വിലക്ക് നീക്കി

ഗ്രീക്ക് പ്രധാനമന്ത്രിയുടെ ടെലിഫോണ്‍ കണക്ഷന്‍ റദ്ദാക്കി

കുടിശ്ശിക അടയ്ക്കാത്തതിന് പ്രധാനമന്ത്രിയുടെ ഫോണ്‍ കണക്ഷന്‍ റദ്ദാക്കുകയോ? ഗ്രീസിലാണ് സംഭവം. ടെലിഫോണ്‍ അധികൃതര്‍ക്ക് പറ്റിയ ഒരു പിഴവ് പ്രധാനമന്ത്രി ജോര്‍ജ്ജ് പാപ്പെന്‍ഡ്രോസിനെ ശരിക്കും വട്ടം കറക്കി.

പണമടയ്ക്കുന്നിതില്‍ വീഴ്ച വരുത്തിയ ഒരു ഉപയോക്താവിന്‍റെ കണക്ഷന്‍ റദ്ദാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ടെലികോം കമ്പനി അബദ്ധത്തില്‍ പ്രധാനമന്ത്രിയുടെ ഫോണ്‍ ഡിസ്‌കണക്ട് ചെയ്തത്. പ്രധാനമന്ത്രിയുടെ നമ്പറും ഉപയോക്താവിന്‍റെ നമ്പറും തമ്മില്‍ ഒരക്ഷരത്തിന്‍റെ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്.

സര്‍ക്കാരിന് 20 ശതമാനം പങ്കാളിത്തമുള്ള ഒടി‌ഇ എന്ന ടെലികോം കമ്പനിയാണ് അബദ്ധം ചെയ്തത്. തെറ്റുപറ്റിയതില്‍ ക്ഷമചോദിച്ചുകൊണ്ട് ഒടി‌ഇ ചെയര്‍മാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

ദശാബ്ദങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗ്രീസില്‍ ടെലിഫോണ്‍ ബില്‍, വൈദ്യുതി ബില്‍ എന്നിവ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നത് സാധാരണമാണ്. കടുത്ത പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ ശമ്പളം വെട്ടിക്കുറച്ചതും നികുതി ഉയര്‍ത്തിയതും മധ്യവര്‍ഗ കുടുംബങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.

Greece Phone Company Accidentally Cuts Off Prime Minister | ഗ്രീക്ക് പ്രധാനമന്ത്രിയുടെ ടെലിഫോണ്‍ കണക്ഷന്‍ റദ്ദാക്കി

ചാറ്റ് റൂമൊരുക്കി ഓണ്‍ലൈണ്‍ പെണ്‍‌വാണിഭം


PRO
PRO
ചൈനയിലെ ഒരു അധ്യാപകനെ മൂന്നര വര്‍ഷം തടവിന് ശിക്ഷിച്ചു. കഴിഞ്ഞ ആഴ്ചയാണ് കോളേജ് അധ്യാപകനെ തടവിന് ശിക്ഷിച്ചതായി ചൈനീസ് കോടതി പ്രഖ്യാപിച്ചത്. അന്നു മുതല്‍ ചൈനയില്‍ ഈ വിഷയം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ബുദ്ധിജീവികളും, എഴുത്തുകാരും മാധ്യപ്രവര്‍ത്തകരുമൊക്കെ ചര്‍ച്ച ചെയ്യുന്നത് ഇത് തന്നെയാണ്...

എന്താണ് ചൈനയിലെ ഇന്നത്തെ ചൂടേറിയ ചര്‍ച്ചാ വിഷയം? അത് മറ്റൊന്നുമല്ല, സെക്സ് പാര്‍ട്ടികള്‍ തന്നെ. ഓണ്‍ലൈന്‍ വഴി പെ‌ണ്‍‌വാണിഭം നടത്തിയതിന്റെ പേരിലാണ് അധ്യാപകന് ശിക്ഷ ലഭിച്ചത്. ഓണ്‍ലൈന്‍ ചാറ്റ് റൂം ഉപയോഗിച്ച് സ്ത്രീകളെ സംഘടിപ്പിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുക്കൊടുത്തു. എന്നാല്‍, ചൈനയില്‍ സെക്സ് പാര്‍ട്ടികള്‍ക്ക് കടുത്ത നിയന്ത്രണമാണുള്ളത്. ആധുനിക ലോകത്തും ചൈനയില്‍ സെക്സ്വല്‍ ഫ്രീഡമില്ലെന്നതാണ് വസ്തുത.

ഇതോടെയാണ് സംഘം ചേര്‍ന്നുള്ള ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് കോളേജ് അധ്യാപകനെ അറസ്റ്റ്ചെയ്തത് ചൈനയില്‍ ലൈംഗിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത്. ആളുകള്‍ക്ക് ഓണ്‍‌ലൈനിലൂടെ സംവദിക്കാനും തുടര്‍ന്ന് സംഘമായുള്ള ലൈംഗിക പാര്‍ട്ടിയില്‍ ഏര്‍പ്പെടുന്നതിനുമുള്ള അവസരമൊരുക്കുന്ന ക്ലബില്‍ നിന്നാണ് അമ്പത്തിമൂന്നുകാരനായ മാ യോഹായ് എന്ന അധ്യാപകനെ അറസ്റ്റ് ചെയ്തത്. ഇയാളെ കൂടാതെ മറ്റു 21 പേരെയും ക്ലബില്‍ നിന്ന് പോലീസ് പിടികൂടിയിരുന്നു.

ചൈനയില്‍ കുടുംബാസൂത്രണ പദ്ധതികള്‍ ത്വരിതഗതിയില്‍ മുന്നേറുകയാണ്. ഒരു ദമ്പതികള്‍ക്ക് ഒരു കുട്ടിയെന്ന പദ്ധതി നടപ്പിലാ‍ക്കാന്‍ വേണ്ടി ചൈനയില്‍ ലൈംഗികതയെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ചൈനീസ് നെറ്റ് ലോകത്ത് നിന്ന് അശ്ലീല, സെക്സ് വീഡിയോകള്‍, ചിത്രങ്ങള്‍, ഉള്ളടക്കങ്ങള്‍ എല്ലാം നേരത്തെ തന്നെ നീക്കം ചെയ്തിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ വഴി കൂട്ടുചേര്‍ന്ന് സെക്സിനെ പ്രോത്സാഹിപ്പിച്ച അധ്യാപകനെയും സംഘത്തെയും തടവിലിടാന്‍ കോടതി തീരുമാനിച്ചത്.

അടുത്ത പേജില്‍, ചൈനയില്‍ സെക്സ് സ്വാതന്ത്ര്യമില്ല

Sex parties? Not a good idea in China | ചാറ്റ് റൂമൊരുക്കി ഓണ്‍ലൈണ്‍ പെണ്‍‌വാണിഭം

മോഹന്‍ലാല്‍ സെലക്ടീവാകുന്നു, ഇനി വര്‍ഷം 4 ചിത്രങ്ങള്‍!


PRO
യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ചില കടുത്ത തീരുമാനങ്ങളിലേക്ക്. സൌഹൃദങ്ങളുടെ പേരില്‍ താന്‍ ഇനി ആര്‍ക്കും ഡേറ്റ് നല്‍കില്ലെന്ന് പ്രഖ്യാപിക്കുകയാണ് താരം. താന്‍ കൂടുതല്‍ സെലക്ടീവാകുകയാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

ഇനിമുതല്‍ മോഹന്‍ലാല്‍ ഓരോ വര്‍ഷവും നാലു ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കൂ. തിരക്കഥ പൂര്‍ത്തിയായതിനു ശേഷം മാത്രമേ അഭിനയിച്ചു തുടങ്ങുകയുള്ളൂ. സൌഹൃദങ്ങളുടെ പേരില്‍ ഡേറ്റ് നല്‍കുന്നത് ആര്‍ക്കും ഗുണം ചെയ്യുന്ന കാര്യമല്ലെന്നും മോഹന്‍ലാല്‍ പറയുന്നു.

ഇനിയുള്ള വര്‍ഷങ്ങളില്‍ തന്‍റെ ചിത്രങ്ങള്‍ക്ക് കൃത്യമായ പ്ലാനിംഗ് ഏര്‍പ്പെടുത്തുമെന്ന് മോഹന്‍ലാല്‍ പറയുന്നു. കഥയുടെ ചില ഭാഗങ്ങള്‍ മാത്രം പറയുന്ന രീതി അനുവദിക്കില്ല. പൂര്‍ണമായ തിരക്കഥ ലഭിച്ചതിന് ശേഷം മാത്രമേ അഭിനയിക്കുന്ന കാര്യം തീരുമാനിക്കുകയുള്ളൂ. ഷൂട്ടിംഗിന് എത്തുന്നതിന് മുമ്പ് അടുത്ത ദിവസത്തെ ഷൂട്ടിംഗ് ഷെഡ്യൂള്‍ വിവരങ്ങള്‍ ലഭിച്ചിരിക്കണം. ചിത്രീകരണത്തില്‍ നിര്‍മ്മാതാവിന്‍റെ ഇടപെടല്‍ നിര്‍ബന്ധമാക്കുമെന്നും മോഹന്‍ലാല്‍ അറിയിച്ചു.

മോഹന്‍ലാലിനെ നായകനാക്കി വന്‍ ബജറ്റ് ചിത്രങ്ങളാണ് അണിയറയിലൊരുങ്ങുന്നത്. ശിക്കാര്‍, കാണ്ഡഹാര്‍, കാസനോവ എന്നിവയാണ് ഇതില്‍ പ്രധാനം. കാസനോവയുടെ ലൊക്കേഷന്‍ കാണാനായി ആന്‍റണി പെരുമ്പാവൂര്‍ ഇപ്പോള്‍ ബാങ്കോക്കില്‍ സന്ദര്‍ശനം നടത്തുകയാണ്

Mohanlal to shine with selective roles….. | മോഹന്‍ലാല്‍ സെലക്ടീവാകുന്നു, ഇനി വര്‍ഷം 4 ചിത്രങ്ങള്‍!

മനക്കട്ടിയല്ല വലിനിര്‍ത്താന്‍ വേണ്ടത്!


PRO
“അവന് പുകവലി നിര്‍ത്താന്‍ സാധിക്കില്ല. കാരണം, അവന് അത്ര വലിയ ഉറച്ച തീരുമാനമൊന്നും എടുക്കാനുള്ള കഴിവില്ല”. കൂട്ടുകാരുടെ പുകവലി ശീലത്തെ കുറിച്ച് ഇത്തരമൊരു കമന്റ് പാസാക്കുമ്പോഴോ അല്ലെങ്കില്‍ സ്വന്തം പുകവലി ഉപേക്ഷിക്കാന്‍ പറ്റാതെ പരിതപിക്കുമ്പോഴോ ഒരു കാര്യം മനസ്സിലാക്കുക-പുകവലി നിര്‍ത്താന്‍ നിശ്ചയദാര്‍ഢ്യം മാത്രം പോര, ചില ജീനുകള്‍ കൂടി സമ്മതിക്കണം!

അടുത്തകാലത്ത് പുറത്തുവിട്ട ഒരു പഠനത്തിലാണ് പുകവലി നിര്‍ത്തുന്നതില്‍ ജീനുകളുടെ പങ്കിനെ കുറിച്ച് വ്യക്തമാക്കിയത്. 140,000 ആളുകളിലാണ് പഠനം നടത്തിയത്.

പുകവലി നിര്‍ത്തുന്നതില്‍ ജീനുകളുടെ പങ്കിനെ കുറിച്ച് മൂന്ന് പഠനങ്ങളാണ് നടന്നത്. ആദ്യ രണ്ട് പഠനങ്ങളില്‍ ഒരു വ്യക്തി എത്ര സിഗരറ്റ് ഒരു ദിവസം വലിക്കുന്നു എന്നത് നാല് ജീനുകളുടെ പ്രവര്‍ത്തന പരിധിയിലാണ് എന്ന് വ്യക്തമായി. ഇവയില്‍ രണ്ട് ജീനുകള്‍ നിക്കോട്ടിന്‍ ആശ്രയത്വവുമായും മറ്റ് രണ്ടെണ്ണം ശരീരത്തിലെ നിക്കോട്ടിന്റെ അളവിന്റെ ക്രമീകരണവുമായും ബന്ധപ്പെട്ടിരിക്കുന്നു.

ഒരാള്‍ വലിക്കുന്ന സിഗരറ്റിന്റെ എണ്ണം വര്‍ദ്ധിക്കുന്നത് ഈ ജീനുകള്‍ക്ക് ജനിതക മാറ്റം വരുത്താനിടയാക്കുന്നു. മനുഷ്യരെ നിക്കോട്ടിനു കൂടുതല്‍ അടിമകളാക്കുന്ന ജീനുകള്‍ പതിനഞ്ചാം ക്രോമസോമിലാണ് ഉള്ളതെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ക്ലൈഡ് ഫ്രാങ്ക്സിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഇതെ പഠനത്തില്‍ വെളിപ്പെട്ടു.

നിക്കോട്ടിന്‍ ഉപയോഗവും ജീനുകളുമായുള്ള ബന്ധം വെളിപ്പെട്ടതോടെ പുകവലി നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ക്ക് പുതിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

Will power alone can't help to quit smoking | മനക്കട്ടിയല്ല വലിനിര്‍ത്താന്‍ വേണ്ടത്!

ആനന്ദ് സഹായം തേടരുതായിരുന്നു: ടോപലോവ്


PRO
ലോക ചെസ് ചാമ്പ്യന്‍ഷിപ്പിനിടെ വിശ്വനാഥന്‍ ആനന്ദ് മുന്‍ ലോക ചാമ്പ്യന്‍മാരുടെ സഹായം തേടിയത് ശരിയായില്ലെന്ന് ഫൈനലില്‍ ആനന്ദിനോട് അടിയറവ് പറഞ്ഞ ലോക രണ്ടാം നമ്പര്‍ താരം വാസ്‌ലിന്‍ ടോപലോവ്. ടോപലോവുമായുള്ള കിരീടപ്പോരാട്ടത്തിനിടെ മുന്‍ ലോക ചാമ്പ്യന്‍‌മാരായ ഗാരി കാസ്പറോവ്, വ്ലാഡിമര്‍ ക്രാംനിക്, കാള്‍സണ്‍ എന്നിവരുടെ സഹായം തേടിയിരുന്നുവെന്ന ആനന്ദിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ടോപലോവ്.

ആനന്ദുമായുള്ള മത്സരം അത്ര കടുത്തതല്ലായിരുന്നുവെന്നും ടോപലോവ് വ്യക്തമാക്കി. ‘മുന്‍ താരങ്ങളുടെ സഹായം തേടിയതില്‍ ആനന്ദ് സ്വയം അഭിമാനിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പ്രത്യേകിച്ചും കാസ്പ‌റോവില്‍ നിന്നും ക്രാംനിക്കില്‍ നിന്നും സഹായം തേടിയതില്‍. കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ ലോക ചെസ്സില്‍ സജീവമാണ്. ഈ കാലഘട്ടത്തില്‍ കാസ്പറോവ് ആ‍നന്ദിനെ എങ്ങനെയാണ് കണ്ടിരുന്നതെന്ന് എനിക്കറിയാം.

2008ലെ ബേണ്‍ ലോക ചാമ്പ്യന്‍ഷിപ്പിനു മുന്‍പ് ആനന്ദിനെതിരെ കാസ്പറോവ് നടത്തിയ അഹങ്കാരം സ്ഫുരിക്കുന്ന പ്രസ്താവനകള്‍ അദ്ദേഹം മറന്നിട്ടുണ്ടാവില്ല. വര്‍ഷങ്ങളായി അപമാനിച്ച ഒരു വ്യക്തിയില്‍ നിന്ന് സഹായം സ്വികരിക്കാന്‍ ഞാനായിരുന്നെങ്കില്‍ തയ്യാറാവില്ലായിരുന്നു. എന്നാ‍ല്‍ ഇക്കാര്യത്തില്‍ ആനന്ദ് വ്യത്യസ്തനാണ്. ഇതൊക്കെയാണെങ്കിലും ആനന്ദ് സമ്പൂര്‍ണ കളിക്കാരനാണെന്നും ടോപലോവ് പറഞ്ഞു.

ലോക ചാമ്പ്യനെന്ന നിലയില്‍ ആനന്ദിന് ഒട്ടേറെ ഉത്തരവാദിത്തങ്ങളുണ്ട്. ഫിഡെയുമായി കൈകോര്‍ത്ത് കൂടുതല്‍ സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ അദ്ദേഹം ശ്രമിക്കണം. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും അദ്ദേഹത്തെ സഹായിക്കാന്‍ ഒരു പ്രഫഷണല്‍ ടീം അദ്ദേഹത്തിന്‍റെ പിന്നിലില്ല. അതുകൊണ്ടാണ് സ്പോണ്‍സര്‍മാരെ കണ്ടത്താനാവാത്തതും. ഇന്ത്യ ചെസ്സിന്‍റെ വിളനിലമാണ്. അതിനാല്‍ ചെസ്സിന്‍റെ വളര്‍ച്ചയ്ക്കായി ആനന്ദിന് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാവും. നിര്‍ഭാഗ്യവശാല്‍ 2002നു ശേഷം അദ്ദേഹം ഇന്ത്യയില്‍ ഒറ്റ ടൂര്‍ണമെന്‍റില്‍ പോലും പങ്കെടുത്തിട്ടില്ലെന്നും ടൊപലോവ് പറഞ്ഞു

Anand shouldn't be proud of his K links: Veselin Topalov | ആനന്ദ് സഹായം തേടരുതായിരുന്നു: ടോപലോവ്

ട്വിറ്ററിനായി തുണിയുരിഞ്ഞവള്‍!


PRO
PRO
ജനപ്രീതി ഉയര്‍ത്താന്‍ തന്‍റെ നഗ്‌ന ശരീരം മാലോകരുടെ മുമ്പില്‍ തുറന്നുകൊടുക്കാന്‍ തയ്യാറായിരിക്കുകയാണ് മോഡലും നടിയുമായ ഷെര്‍ലിന്‍ ചോപ്ര. പൂര്‍ണ വിവസ്ത്രയായ തന്‍റെ ചിത്രങ്ങള്‍ ജനപ്രിയ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് ഷെര്‍ലിന്‍ ശ്രദ്ധേയയായിരിക്കുന്നത്.

മാഗസിന്‍ കവറുകള്‍ക്കും സിനിമകള്‍ക്കും വേണ്ടി പൂര്‍ണ നഗ്‌നയാവുന്നത് ഹോളിവുഡില്‍ പുത്തരിയല്ലെങ്കിലും ഇന്ത്യയില്‍ ആദ്യമായാണ് ഒരു മുഖ്യധാരാ നടി വസ്ത്രം മുഴുവന്‍ ഉപേക്ഷിക്കാന്‍ തയ്യാറാവുന്നത്. അതുകൊണ്ട് തന്നെ ഇത് ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുമെന്നും തീര്‍ച്ചയാണ്.

പ്രശസ്തയാവുന്നതിന് വിവാദപരമായ പല രീതികളും ഷെര്‍‌ലിന്‍ ഇതിന് മുമ്പും സ്വീകരിച്ചിട്ടുണ്ട്. ഇതും അത്തരത്തിലുള്ള ഒന്നാ‍യാണ് കരുതുന്നത്. ടൂ‌പീസ് ബിക്കിനിയണിഞ്ഞ് നായകനെ ഗാഢമായി ചുംബിക്കുന്ന ഷെര്‍ലിന്‍റെ ചൂടന്‍ രംഗങ്ങളെല്ലാം ഇപ്പോള്‍ പിന്‍‌സീറ്റിലേക്ക് മാറിയിരിക്കുകയാണ്.

ലൈംഗികാകര്‍ഷണമുള്ള തന്‍റെ ശരീരം ഷെര്‍ലിനെ രണ്ട് തവണ വെബ് ലോകത്തെ ഏറ്റവും ജനപ്രിയ താരമായി മാറ്റിയിരുന്നു. ആ സ്ഥാനം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഷെര്‍ലിനിപ്പോള്‍.
“പ്ലേ ബോയ്” മാഗസിന്‍റെ കവര്‍ ചിത്രമാകാന്‍ ഗസ് ഹഗ് ഷെര്‍ലിനെ ക്ഷണിച്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്

Sherlyn Chopra bares all on Twitter | ട്വിറ്ററിനായി തുണിയുരിഞ്ഞവള്‍!