Friday, April 16, 2010

വിവാഹമോചിതനെങ്കിലും മുന്‍ഭാര്യയുടെ ഫ്‌ളാറ്റില്‍ താമസിക്കാന്‍ കോടതി അനുമതി

അറുപതു കഴിഞ്ഞ ദമ്പതികളുടെ വിവാഹമോചനം അംഗീകരിച്ച ബോംബെ ഹൈക്കോടതി മുന്‍ഭാര്യയുടെ പേരിലുള്ള ഫ്‌ളാറ്റില്‍ താമസിക്കാന്‍ മുന്‍ഭര്‍ത്താവിന്‌ അനുമതി നല്‍കി. 1969 ഏപ്രിലില്‍ വിവാഹിതരായ ഷരദിന്റേയും മീനയുടേയും കേസിലാണു രസകരമായ വിധി. മുതിര്‍ന്ന രണ്ട്‌ ആണ്‍മക്കളുണ്ട്‌ ഇവര്‍ക്ക്‌. കടുത്ത അഭിപ്രായഭിന്നതയേത്തുടര്‍ന്ന്‌ 1980ല്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച മീന ഡല്‍ഹിയിലേക്കു താമസം മാറി. ജൂഹുവിനു സമീപം ഷരദ്‌ താമസിച്ചിരുന്ന ഫ്‌ളാറ്റ്‌ വാങ്ങിയിരുന്നതു മീനയുടെ പേരിലാണ്‌. ഫ്‌ളാറ്റിന്റെ ഉടമസ്‌ഥത അവകാശപ്പെട്ടു ഷരദ്‌ 1981ല്‍ കോടതിയില്‍ കേസ്‌ നല്‍കി. തന്റെ പണം കൊണ്ടാണു ഫ്‌ളാറ്റ്‌ വാങ്ങിയതെന്നായിരുന്നു ഷരദിന്റെ വാദം. എങ്കിലും പിന്നീട്‌ ഇദ്ദേഹം ഭാര്യയുമായി ഒത്തുതീര്‍പ്പിലെത്തി. നിയമപരമായി മീന തന്നെയാണു ഫ്‌ളാറ്റിന്റെ ഉടമസ്‌ഥയെന്നു ഷരദ്‌ അംഗീകരിച്ചു. ഷരദുമായി ഫ്‌ളാറ്റ്‌ പങ്കുവയ്‌ക്കാന്‍ മീനയും തയാറായി.
http://mangalam.com/index.php?page=detail&nid=291354&lang=malayalam

കേരളത്തിനെതിരെ ബിജെപിയുടെ ഹിഡന്‍ അജണ്ട?


കേരളത്തിനെതിരെ ബിജെപിയുടെ ഹിഡന്‍ അജണ്ടയോ? ചോദ്യത്തിന് കാരണം ഐപി‌എല്‍ വിവാദത്തില്‍ ബിജെപി കാണിക്കുന്ന അമിതമായ താല്‍പര്യം തന്നെ. പ്രശ്നത്തിലൂടെ വിവാദത്തിലായ ശശി തരൂര്‍ പാര്‍ലമെന്‍റില്‍ നല്‍കിയ വിശദീകരണം പോലും കേള്‍ക്കാന്‍ ബിജെപി തയ്യാറാകാതിരുന്നതാണ് ഈ സംശയം കൂടുതല്‍ ബലപ്പെടുത്തുന്നത്.

ഐപി‌എല്‍ വിഷയത്തില്‍ ബിജെപി ഇടപെട്ടതിനെയും പാര്‍ട്ടിയുടെ പ്രതികരണങ്ങളെയും സ്വാഭാവികമെന്ന് വിളിക്കാം. ഒരു കേന്ദ്രമന്ത്രി പണമിടപാടുമായി ബന്ധപ്പെട്ട് വിവാദത്തില്‍ പെടുമ്പോള്‍ വിഷയം പൊതുജനമധ്യത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് ഉത്തരവാദിത്തമുള്ള പ്രതിപക്ഷത്തിന്‍റെ കടമയാണ്. എന്നാല്‍ അത് തീര്‍ത്തും പൊതുജന നന്‍‌മയെ കരുതിയായിരിക്കണം. അതിനപ്പുറം ഒളിഞ്ഞുകിടക്കുന്ന ലക്‍ഷ്യം അതിനുണ്ടാകാന്‍ പാടില്ല. ഐപി‌എല്‍ വിഷയത്തില്‍ ബിജെപിയുടെ അമിതാവേശം പാര്‍ട്ടിയുടെ ഹിഡന്‍ അജണ്ടയെ പുറത്തുകൊണ്ടുവരികയാണ്.

Has BJP keeps any hidden agenda against Kerala? | കേരളത്തിനെതിരെ ബിജെപിയുടെ ഹിഡന്‍ അജണ്ട?

ഞാന്‍ പാകിസ്ഥാന്‍റെ മരുമകളല്ല: സാനിയ

താന്‍ പാകിസ്ഥാന്‍റെ മരുമകളല്ലെന്നും ഷൊയൈബ് മാലിക്കിന്‍റെ ഭാര്യ മാത്രമാണെന്നും ഇന്ത്യന്‍ ടെന്നീസ് സുന്ദരി സാനിയ മിര്‍സ. ഒരു ടി വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാനിയ ഇങ്ങനെ പറഞ്ഞത്. വിവാഹത്തിന് ശേഷം ആദ്യമായാണ് സാനിയയും ഷൊയൈബും ഒരു മാധ്യമത്തിന് അഭിമുഖം നല്‍കുന്നത്.

താന്‍ ഇനിയും ഇന്ത്യയെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങുമെന്ന് സാനിയ മിര്‍സ പറഞ്ഞു. “ഞാന്‍ പാകിസ്ഥാന്‍റെ മരുമകളല്ല. ഞാന്‍ ഒരു പാകിസ്ഥാനിയെയല്ല വിവാഹം കഴിച്ചത്. ഷൊയൈബ് എന്ന വ്യക്തിയെയാണ് വിവാഹം കഴിച്ചത്. ഇതൊരു രാഷ്ട്രീയ പ്രശ്നമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഞങ്ങള്‍ രണ്ടു വ്യക്തികളാണെന്ന് അവര്‍ മറന്നു പോകുന്നു.” - സാനിയ പറഞ്ഞു.

I’m not Pakistan ki bahu; I’m only Shoaib’s wife: Sania | ഞാന്‍ പാകിസ്ഥാന്‍റെ മരുമകളല്ല: സാനിയ

ബാക്കി ചോദിച്ചു, യാത്രക്കാരിക്ക് കണ്ടക്ടറുടെ അടി

സ്വകാര്യബസില്‍ കയറുമ്പോള്‍ ഇനി ചില്ലറയുമായി പോകാന്‍ ശ്രമിക്കുക. കാരണം, കൊച്ചിയില്‍ ഇന്ന് ബസില്‍ യാത്ര ചെയ്ത യുവതി ടിക്കറ്റ് നിരക്കിന്‍റെ ബാക്കി ചോദിച്ചപ്പോള്‍ കിട്ടിയത് കണ്ടക്ടര്‍ വക അടി. കൊച്ചി കലൂര്‍ സ്വദേശിനി അംബികയ്ക്കാണ് ഈ ദുര്യോഗം.

കലൂരിന് സമീപം മാതൃഭൂമി ജംഗ്ഷനില്‍ നിന്നായിരുന്നു അംബിക ബസില്‍ കയറിയത്. കച്ചേരിപ്പടിക്ക് ടിക്കറ്റെടുത്ത അംബിക ഇറങ്ങാന്‍ സമയമായപ്പോള്‍ ബാക്കി ലഭിക്കാനുണ്ടായിരുന്ന ഒരു രൂപ അമ്പതു പൈസ നല്കാന്‍ കണ്ടക്ടറോട് ആവശ്യപ്പെട്ടു. കണ്ടക്ടര്‍ തുക നേരിട്ട്‌ നല്‍കാതെ ക്ലീനറെ ഏല്‍പ്പിക്കുകയായിരുന്നു. ഇത്‌ ചോദ്യം ചെയ്തതിനാണ്‌ തന്‍റെ മുഖത്ത്‌ എല്ലാവരും കാണ്‍കേ അടിച്ചതെന്ന്‌ അംബിക പറഞ്ഞു.

Conductor slaped passenger | ബാക്കി ചോദിച്ചു, യാത്രക്കാരിക്ക് കണ്ടക്ടറുടെ അടി

ശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍

ഈ ആത്മകഥയ്ക്ക് കോടികള്‍ വില നല്‍കിയില്ലെങ്കിലേ അതിശയിക്കാനുള്ളൂ. അത്രയ്ക്കു പറയാനുണ്ടാവും സിനിമയിലെയും ജീവിതത്തിലെയും കഥകള്‍ക്ക്. പ്രണയകഥകള്‍ മാത്രം മതി പുസ്തകം ബെസ്റ്റ് സെല്ലറാവാന്‍. ഇക്കാര്യം മുന്‍കൂട്ടി അറിഞ്ഞതുകൊണ്ടാവും ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ ആത്മകഥയ്ക്കു വേണ്ടി ലോക പ്രശസ്ത പബ്ളിഷര്‍മാര്‍ കോടികള്‍ വാഗ്ദാനം ചെയ്തത്. ബോളിവുഡില്‍ ഇന്നുവരെ ആര്‍ക്കും ലഭിച്ചിട്ടില്ലാത്ത ആ തുക എത്രയെന്നു വ്യക്തമാക്കാന്‍ ശില്‍പ്പ തയാറായിട്ടില്ല. സിനിമയില്‍ ഒട്ടേറെ കയറ്റിറക്കങ്ങള്‍ കണ്ടിട്ടുള്ള ശില്‍പ്പ ഇന്ന് പ്രൊഫഷനില്‍ വിജയിച്ച താരങ്ങളുടെ ലിസ്റ്റില്‍ ഇടം നേടിക്കഴിഞ്ഞു. സിനിമയിലെ പ്രതിസന്ധികള്‍ക്കൊപ്പം തന്‍റെ കരിയറില്‍ വഴിത്തിരിവായ സെലിബ്രിറ്റി ബിഗ് ബ്രദറിലെ അനുഭവങ്ങളും ശില്‍പ്പയുടെ പുസ്തകത്തിലുണ്ടാവും.


പുസ്തകത്തിന്‍റെ അവസാന താളുകളില്‍ വിവാഹത്തെക്കുറിച്ചാവും ശില്‍പ്പ എഴുതുക. ഇംഗ്ലണ്ടിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ശില്‍പ്പയ്ക്ക് ആരാധകവൃന്ദമുള്ളതാണ് പബ്ളിഷര്‍മാരെ ഇത്രയധികം തുക ഓഫര്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്. പുസ്തകം വിജയിക്കുമെന്നതില്‍ അവര്‍ക്കു സംശയമില്ല. എത്ര തവണ റീപ്രിന്‍റ് ചെയ്യണം എന്ന കാര്യത്തിലാണ് ഇപ്പോഴത്തെ ചര്‍ച്ച.
http://www.metrovaartha.com/2010/04/14014351/SILPA-SHETTY-FEATURE.html

ഷാരൂഖ്‌ ഖാന്‍: 1500 കോടിയുടെ ബിസിനസ്‌ ടൈക്കൂണ്‍

ഷാരൂഖാന്‍ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ബോളിവുഡ്‌ താരം മാത്രമല്ല വിശാലമായ ഒരു ബിസിനസ്‌ സാമ്രാജ്യത്തിന്‍റെ അധിപന്‍ കൂടിയാണ്‌. തൊടുന്നതെല്ലാം പൊന്നാക്കുന്ന ബോളിവുഡ്‌ രാജാവിന്‍റെ ബിസിനസ്‌ ലോകത്തേയ്‌ക്കും കാഴ്‌ചപ്പാടുകളിലേക്കും ഒരു എത്തിനോട്ടം മാത്രമാണ്‌ ഈ കുറിപ്പ്‌- എഡിറ്റര്‍

൨൦൦൯ ഡിസംബര്‍ ൩൧: പുതുവര്‍ഷപ്പിറവിക്ക്‌ ഇനി നിമിഷങ്ങള്‍ മാത്രം. വേദി: ന്യൂഡല്‍ഹിക്കടുത്ത്‌ ഗുര്‍ഗോണിലെ പോഷ്‌ പാര്‍ട്ടി ഹോട്ട്‌ സ്‌പോട്ട്‌. ശങ്കര്‍ മഹാദേവനും മിനിഷ ലാംബയും ആട്ടവും പാട്ടും കൊണ്ഭ്‌ കൊഴുപ്പേകുന്ന പാര്‍ട്ടിക്ക്‌ ആതിഥ്യം വഹിക്കുന്നത്‌ ഒരു ഗുട്‌ക രാജാവ്‌. അതിസമ്പന്നരും അതി പ്രശസ്‌തരുമായ അതിഥികളുടെ മുമ്പിലേക്ക്‌, ൨൦൧൦ പൊട്ടിവിരിയുന്ന വേളയില്‍ എങ്ങുനിന്നെന്നറിയാതെ വേദിയില്‍ നൃത്തച്ചുവടുകളുമായി അതാ ബോളിവുഡിന്‍റെ ബാദ്‌ഷ ഷാരൂഖ്‌ ഖാന്‍. സ്വപ്‌നമോ അതോ യാഥാര്‍ത്ഥ്യമോ എന്നറിയാതെ ശ്വാസമടക്കി നിന്ന ആ സദസ്യരുടെ ഇടയില്‍ പൊട്ടിച്ചിരിയും നൃത്തച്ചുവടുമായി ൪൪ കാരനായ സൂപ്പര്‍താരം മിന്നലൊളിപോല്‍ നിറഞ്ഞു. പത്തുമിനിറ്റ്‌ നേരത്തേക്ക്‌ മാത്രം. പിറ്റേന്ന്‌ രാവിലെ തന്നെ ഷാരൂഖ്‌ ഖാന്‍ നേരെ മുംബൈയ്‌ക്ക്‌ പറന്നു. അപ്പോഴേക്കും അദ്ദേഹത്തിന്‍റെ എക്കൗണ്ഭിലേക്ക്‌ ഒഴുകി എത്തിയത്‌ അഞ്ച്‌ കോടി രൂപ. പത്ത്‌ മിനിട്ട്‌ നേരത്തെ ഭഅപ്രതീക്ഷിത-   -
‘ പ്രത്യക്ഷപ്പെടലിന്‌ ബോളിവുഡ്‌ ദൈവത്തിന്‌ ലഭിച്ച പ്രതിഫലം!
http://www.britishmalayali.co.uk/index.php?news=News&sub_menu=india&id=3060&&fullstory=view&start=&p_f=

സിനിമയെക്കുറിച്ച്‌ വീണ്ടും

മലയാള സിനിമ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണെന്നാണ്‌ സിനിമാ മേഖലയുമായി ബന്ധപ്പെട്ടവരുടെ അവകാശം. ഇറങ്ങുന്ന സിനിമകളൊന്നും വിജയിക്കുന്നില്ല. കോടികള്‍ മുടക്കി സിനിമ നിര്‍മിച്ച്‌ അത്‌ തീയറ്ററിലെത്തിക്കഴിഞ്ഞാല്‍ സിനിമ കാണാന്‍ ആളുകയറുന്നില്ല. വന്‍ നഷ്ടം അനുഭവിക്കുന്ന നിര്‍മാതാവ്‌ ആത്മഹത്യയുടെ വക്കിലെത്തുന്നു. പുറമേ ആഡംബരം കാട്ടുന്ന പല നിര്‍മാതാക്കളുടെയും അവസ്ഥ ദയനീയമായ ഗുരുതരസ്ഥിതിയിലാണ്‌. 

കാര്യങ്ങള്‍ ഗുരുതരാവസ്ഥയിലാണെങ്കിലും നിരവധി സിനിമകള്‍ ഓരോ വെള്ളിയാഴ്ചകളിലും തീയറ്ററുകളിലെത്തുന്നുണ്ട്‌. ഒരു മലയാള സിനിമയെങ്കിലും പുതുതായി എത്താത്ത വെള്ളിയാഴ്ചകളില്ല. ഇത്രയൊക്കെ നഷ്ടം സഹിച്ച്‌ പ്രേക്ഷകരെ സഹായിക്കാനാണോ നിര്‍മാതാക്കള്‍ സിനിമ ഉണ്ടാക്കുന്നത്‌?. സിനിമാ നിര്‍മാണത്തിന്റെ ചെലവ്‌ ദിനംപ്രതി ഉയര്‍ന്നു വരികയാണെന്നാണ്‌ നിര്‍മാതാക്കള്‍ പറയുന്നത്‌. ചെലവേറ്റി സിനിമ നിര്‍മിക്കുന്നതിനെതിരെ നിര്‍മാതാക്കളുടെ സംഘടന രംഗത്തു വന്നു കഴിഞ്ഞു. സിനിമാ മേഖലയിലുള്ള എല്ലാവര്‍ക്കും തൊഴിലാളി സംഘടനകള്‍ കൂടിയായതോടെ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട മുതലാളി കൂടിയായി നിര്‍മാതാക്കള്‍ മാറി. കൂലി കൂടുതല്‍ ചോദിക്കാനും നല്ല കൂലി നല്‍കിയില്ലെങ്കില്‍ ചിത്രീകരണം നിര്‍ത്തി നിര്‍മ്മാതാവിനു നഷ്ടം വരുത്താനും സിനിമാ വ്യവസായത്തിലെ വിവിധ തൊഴിലാളി സംഘടനകള്‍(താര സംഘടനകളല്ല) തയ്യാറാകുന്നു. താര സംഘടനകള്‍ക്ക്‌ കൂലി കൂട്ടി ചോദിക്കേണ്ട അവസ്ഥ വരുന്നില്ല. ഇപ്പോള്‍ എല്ലാ തരം സംഘടനകളെയും നയിക്കുന്നതും അവരുടെ നയങ്ങള്‍ രൂപപ്പെടുത്തുന്നതും ഈ താരങ്ങളുടെ 'കോക്കസ്സാ'ണ്‌. പാവം നിര്‍മാതാവ്‌ താരങ്ങളെന്ന തൊഴിലാളി വിഭാഗത്തിന്റെ പിറകേ നടക്കേണ്ടി വരുന്നു.

താര കേന്ദ്രീകൃതമാണ്‌ കേരളത്തിലെ സിനിമാ വ്യവസായം. അവര്‍ എല്ലാം നിശ്ചയിക്കുന്നു. അങ്ങനെ അല്ലെന്ന്‌ ആരൊക്കെ പറഞ്ഞാലും സത്യം അതാണ്‌. താരങ്ങള്‍ അവര്‍ക്കു വേണ്ടി, അല്ലെങ്കില്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചാണ്‌ കാര്യങ്ങള്‍ നടപ്പാക്കുന്നത്‌. താഴെ തട്ടില്‍ പാത്രംകഴുകുന്നവര്‍ മുതല്‍ സൂപ്പര്‍ താരങ്ങള്‍ വരെ ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിച്ച്‌ രൂപപ്പെടുന്നതാണ്‌ സിനിമ. എന്നാല്‍ ആരും താഴെ തട്ടിലുള്ളവരെ കണ്ടതായി ഭാവിക്കുന്നില്ല. നടീനടന്മാരുടെയും പ്രധാനപ്പെട്ട സാങ്കേതിക വിദഗ്ധരുടെയും താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കപ്പെടുന്നു. മറ്റുള്ളവര്‍ക്ക്‌ കാര്യമായി പ്രതിഫലം ലഭിക്കുന്നില്ല. അവര്‍ക്ക്‌ ശബ്ദിക്കാനുള്ള അവസരം ഉണ്ടായിരുന്നില്ല. അപ്പോഴാണ്‌ സംഘടനകൊണ്ട്‌ ശക്തരാകാന്‍ തീരുമാനിച്ചത്‌. എന്നാല്‍ സംഘടന ശക്തമായപ്പോള്‍ പ്രശ്നങ്ങളും ഉടലെടുത്തു. അവകാശങ്ങളും അനാവശ്യങ്ങളും ഒരുപോലെ ചോദിച്ചു വാങ്ങാന്‍ തുടങ്ങിയപ്പോള്‍ മറ്റേതു വ്യവസായത്തേയും പോലെ സിനിമാ വ്യവസായവും പ്രതിസന്ധിയിലേക്കു നീങ്ങി. 

http://www.janmabhumidaily.com/detailed-story?newsID=55040

BSNL നഷ്ടത്തിലേക്ക്

ബിഎസ്എന്‍എല്‍ നഷ്ടത്തിലേക്കെന്നു സൂചന. 2010 മാര്‍ച്ചിലവസാനിച്ച സാമ്പത്തിക വര്‍ഷം കമ്പനിയുടെ നഷ്ടം 2,611 കോടിയെന്നു കണക്കുകള്‍. 2008ല്‍ ബിഎസ്എന്‍എല്ലിനു 575 കോടിയായിരുന്നു ലാഭം. എന്നാല്‍, ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കണക്കുകളനുസരിച്ചു കമ്പനിയുടെ വരുമാത്തില്‍ 7.9% ഇടിവുണ്ടായി. ഇതുസംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.


ലാന്‍ഡ് ലൈന്‍ ബിസിനസില്‍ സര്‍ക്കാര്‍ സബ്സിഡിയായ 2,600 കോടിക്കു പുറമേയാണ് ഈ നഷ്ടം. ബാങ്ക് നിക്ഷേപങ്ങളുടെ പലിശയിനത്തില്‍ കമ്പനിക്കു 3,080 കോടി ലഭിച്ചതായും കണക്കുകള്‍. നഷ്ടം വര്‍ധിക്കാന്‍ കാരണം 2007ലെ ശമ്പളവര്‍ധനയാണെന്നും സൂചനയുണ്ട്. ശമ്പളവര്‍ധന നിലവില്‍ വന്നതോടെ 3,800 കോടിയുടെ അധിക സാമ്പത്തിക ബാധ്യതയാണു കമ്പനിക്കുണ്ടായത്. ഔദ്യോഗിക റിപ്പോര്‍ട്ടു പുറത്തുവിടാന്‍ ടെലികോം മന്ത്രാലയത്തിന്‍റെ അനുമതി വേണമെന്നും അതിനായി കാത്തിരിക്കുകയാണെന്നും ബിഎസ്എല്‍എല്‍ ചെയര്‍മാന്‍ കുല്‍ദീപ് ഗോയല്‍ പറഞ്ഞു.

ഒരു കാലത്ത് ഇന്ത്യന്‍ ടെലികോം മേഖലയുടെ ചുക്കാന്‍പിടിച്ച ബിഎസ്എന്‍എല്‍ ഇന്നു മൊബൈല്‍ ഫോണിന്‍റെ കാര്യത്തില്‍ ആറാം സ്ഥാനത്താണ്. മത്സരക്ഷമത കുറഞ്ഞതും ഉദ്യോഗസ്ഥതലത്തിലെ അഴിമതിയും അഭിപ്രായവ്യത്യാസവുമാണു ബിഎസ്എന്‍എലിനെ നഷ്ടത്തിലേക്കു നയിച്ചതെന്നു വിദഗ്ധര്‍. രാഷ്ട്രീയ ഇടപെടലുകള്‍ കമ്പനിയെ തകര്‍ക്കുന്നതായി നേരത്തെ ആരോപണമുണ്ടായിരുന്നു.
http://www.metrovaartha.com/2010/04/15033503/BUSI-BSNLIN-LOST-20100415.html

പരേതന്‍ യു‌എസില്‍ മേയറായി

മരിച്ച വ്യക്തി യു‌എസില്‍ മേയറാ‍യി തെരഞ്ഞെടുക്കപ്പെട്ടു. ചെറുപട്ടണമായ ട്രേയ്സി സിറ്റിയിലാണ് സംഭവം. കാള്‍ ഗിയറി എന്നയാളാണ് മരിച്ചിട്ടും വീണ്ടും മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹൃദയാഘാതം മൂലമായിരുന്നു ഗിയറി മരിച്ചത്.

എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ എതിരാളിയെക്കാള്‍ മൂന്ന് മടങ്ങ് അധികം വോട്ടുകളാണ് ഗിയറി നേടിയത്. എതിരാളിക്ക് 85 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഗിയറിക്ക് 285 വോട്ടുകള്‍ ലഭിച്ചു.

ഗിയറിയുടെ വിജയവാര്‍ത്ത തന്നെ അതിശയിപ്പിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്‍റെ വിധവ സൂസന്‍ ഗിയറി പറയുന്നത്. കാരണം ഗിയറി മരിച്ചപ്പോള്‍ ആളുകള്‍ നല്‍കിയ സ്നേഹവും സഹകരണവും അത്രയ്ക്ക് വലുതായിരുന്നെന്നാണ് ഇവര്‍ പറയുന്നത്.

Dead man elected as US mayor: Report | പരേതന്‍ യു‌എസില്‍ മേയറായി

മൂക്കില്ലാ രാജ്യത്ത് - 2: തിലകന്‍ അഭിനയിച്ചേക്കും


1991ല്‍ പുറത്തിറങ്ങിയ ‘മൂക്കില്ലാ രാജ്യത്ത്’ മലയാളത്തില്‍ കോമഡി തരംഗമുണ്ടാക്കിയ ചിത്രമാണ്. അശോകന്‍ - താഹ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ തമാശകള്‍ ഇപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുന്നു. മുകേഷ്, സിദ്ദിഖ്, ജഗതി, തിലകന്‍ എന്നിവരായിരുന്നു ആ ചിത്രത്തിലെ പ്രധാന താരങ്ങള്‍. 19 വര്‍ഷത്തിന് ശേഷം മൂക്കില്ലാ രാജ്യത്തിന് രണ്ടാം ഭാഗമൊരുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സംവിധായകന്‍ താഹ.

നാലു ഭ്രാന്തന്‍‌മാര്‍ ഭ്രാന്താശുപത്രിയില്‍ നിന്ന് രക്ഷപെടുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് മൂക്കില്ലാ രാജ്യത്തിന്‍റെ പ്രമേയം. ഈ നാലു ഭ്രാന്തന്‍‌മാരെയും പുതിയ ഒരു പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് താഹ മൂക്കില്ലാ രാജ്യത്ത് - 2ലൂടെ ഉദ്ദേശിക്കുന്നത്.

എന്നാല്‍ ഈ ചിത്രത്തിന് ഒരു തടസം എന്നു പറയുന്നത് നടന്‍ തിലകന് ഫെഫ്ക ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കും താരസംഘടനയായ ‘അമ്മ’യില്‍ തിലകന് അംഗത്വമില്ല എന്നതുമാണ്. തിലകനെ അഭിനയിപ്പിച്ചാല്‍ ഫെഫ്ക ഈ ചിത്രത്തോട് സഹകരിക്കില്ലെന്നാണ് അറിയുന്നത്. എന്നാല്‍ അമ്മയില്‍ അംഗമല്ലെങ്കിലും തിലകന് അഭിനയിക്കാമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.


Thilakan in Mookkilla Rajyathu - 2! | മൂക്കില്ലാ രാജ്യത്ത് - 2: തിലകന്‍ അഭിനയിച്ചേക്കും

ജമ്മു കശ്മീരില്‍ SMS നിരോധിച്ചു

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ജമ്മു കശ്മീരില്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ കണക്ഷനുകളില്‍ എസ്എംഎസിനു നിരോധനം ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ 12 മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്കു കേന്ദ്രസര്‍ക്കാര്‍ ഇതു സംബന്ധിച്ചു കര്‍ശന നിര്‍ദേശം നല്‍കി. പ്രീപെയ്ഡ് കണക്ഷനുകളില്‍ എസ്എംഎസ് നിരോധനം നേരത്തേ നടപ്പാക്കിയിരുന്നു. ഒരു ദിവസം 10 എസ്എംഎസ് അയയ്ക്കാനാണു പ്രീപെയ്ഡ് വരിക്കാര്‍ക്കു അനുമതിയുളളത്
http://www.metrovaartha.com/2010/04/16162130/Govt-bans-SMS-for-post-paid-us.html

വെണ്ണ നിരോധിച്ചാല്‍ ജീവന്‍ രക്ഷിക്കാം!

വെണ്ണയും നെയ്യുമൊക്കെ ഇന്ത്യക്കാര്‍ക്ക് മാത്രമല്ല വിദേശീയര്‍ക്കും ഏറെ പഥ്യമാണ്. അകത്താക്കുമ്പോള്‍ നാവിനും മനസ്സിനും സംതൃപ്തി നല്‍കുമെങ്കിലും ഇവര്‍ ജീവനെടുക്കുന്ന വില്ലന്മാരാണെന്നാണ് ശ്യാം കോല്‍‌വക്കര്‍ എന്ന ഹൃദ്രോഗ വിദഗ്ധന്റെ അഭിപ്രായം.

ബ്രിട്ടണില്‍ വെണ്ണ നിരോധിക്കാനായാല്‍ ഒരു വര്‍ഷം കുറഞ്ഞത് 3,500 മരണം ഒഴിവാക്കാന്‍ സാധിക്കുമെന്ന് ലണ്ടനിലെ ‘ഹാര്‍ട്ട്’ ആശുപത്രിയില്‍ ജോലിനോക്കുന്ന കോല്‍‌വര്‍ക്കര്‍ അഭിപ്രായപ്പെടുന്നു. പൂരിത കൊഴുപ്പുകളാണ് വെണ്ണയിലെ വില്ലന്‍‌മാര്‍.

കുഴപ്പം‌പിടിച്ച ആഹാരരീതി പിന്തുടരാന്‍ ആരും ആഗ്രഹിക്കാറില്ല. വെണ്ണയ്ക്ക് പകരം ആരോഗ്യദായകമായ മറ്റെന്തെങ്കിലും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ദിവസേന അകത്താക്കുന്ന പൂരിത കൊഴുപ്പ് 8 ഗ്രാമോളം കുറയ്ക്കാന്‍ സാ‍ധിക്കും.

Ban butter and save life! | വെണ്ണ നിരോധിച്ചാല്‍ ജീവന്‍ രക്ഷിക്കാം!

മുഖ്യമന്ത്രി വീണ്ടും പിടിമുറുക്കി


മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വീണ്ടും ഒരു അങ്കത്തിന് തയ്യാറെടുക്കുകയാണ്. അതിന്‍റെ ആദ്യ ചുവടുവയ്പായിരുന്നു സി പി എം ഔദ്യോഗിക പക്ഷത്തിന്‍റെ വിശ്വസ്തനായിരുന്ന കണ്ണൂര്‍ മേഖലാ ഐ ജി ടോമിന്‍ തച്ചങ്കരിക്കെതിരായ നീക്കം. അതില്‍ വി എസ് വിജയം കണ്ടിരിക്കുകയാണ്.

കണ്ണൂര്‍ ഐ ജി സ്ഥാനത്തു നിന്ന് തച്ചങ്കരിയെ നീക്കിക്കൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടലാണ് തച്ചങ്കരിയുടെ കസേര തെറിക്കാന്‍ ഇടയാക്കിയത്. പിഴവുകളൊന്നുമില്ലാത്ത നീക്കമാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നടത്തിയത്. പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന് തച്ചങ്കരിയെ സംരക്ഷിക്കാ‍ന്‍ സാധിക്കാത്ത വിധത്തില്‍ പിടിമുറുക്കാന്‍ വി എസിനായി.

സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഗള്‍ഫ് സന്ദര്‍ശനം നടത്തുന്ന അതേ സമയത്ത് ഐ ജി ടോമിന്‍ തച്ചങ്കരിയും ഗള്‍ഫിലുള്ള വിവരം ജനതാദള്‍ നേതാവ് എം പി വീരേന്ദ്രകുമാറാണ് ആദ്യം ഉന്നയിച്ചത്. വീരേന്ദ്രകുമാറിന്‍റെ ആരോപണം ശ്രദ്ധയില്‍ പെട്ടയുടന്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ചില ഹവാല ഇടപാടുകാരില്‍ നിന്ന് പണം പിരിക്കാന്‍ പിണറായി വിജയനെ സഹായിക്കുന്നതിനാണ് ടോമിന്‍ തച്ചങ്കരി ഗള്‍ഫില്‍ പോയതെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി സി ജോര്‍ജ്ജും ആരോപണം ഉന്നയിച്ചിരുന്നു. തച്ചങ്കരി വിവാദം ഉയര്‍ന്നയുടന്‍ എം വി ഗോവിന്ദന്‍ മാസ്റ്ററെ പോലെ ഔദ്യോഗിക പക്ഷത്തെ ചില പ്രമുഖര്‍ ഇക്കാര്യത്തില്‍ തച്ചങ്കരിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സാഹചര്യം കൂടുതല്‍ മോശമാകുന്നത് തിരിച്ചറിഞ്ഞ് പിന്‍‌വാങ്ങുകയായിരുന്നു.

VS's new move! | മുഖ്യമന്ത്രി വീണ്ടും പിടിമുറുക്കി

ഫേസ് ബുക്കില്‍ ബിന്‍ ലാദനും?

അല്‍ കൊയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ദ ലീഡര്‍ ഓഫ് ദ മുജാഹിദ്ദീന്‍ എന്ന പേരിലാണ് ലാദന്‍ ഫേസ് ബുക്ക് ഉപയോഗിക്കുന്നത്. ലോകത്തെ പര്‍വ്വതങ്ങളില്‍ എന്നാണ് മേല്‍‌വിലാസമായി ലാദന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ബ്രട്ടീഷ് പത്രമായ ദ സണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വീഡിയോ ദൃശ്യങ്ങളും പ്രസംഗങ്ങളും പോസ്റ്റ് ചെയ്യാനായിട്ടാണ് ലാദന്‍ ഫേസ്ബുക്കില്‍ അക്കൌണ്ട് തുടങ്ങിയതെന്നാണ് വിവരം. നിലവില്‍ അല്‍കൊയ്ദയുടെ വെബ്സൈറ്റുകള്‍ വഴിയും ചില അറബ് ചാനലുകള്‍ വഴിയുമാണ് അല്‍ കൊയ്ദ ലാദന്‍റെ സന്ദേശവും ചിത്രങ്ങളും പുറത്തുവിടുക. ആധുനീക സാങ്കേതിക വിദ്യ ഉപയോഗിച്ച് ആശയപ്രചാരണത്തിലൂടെ കൂടുതല്‍ അണികളെ സംഘടനയിലേക്ക് ആകര്‍ഷിക്കാനും ലാദന്‍ ലക്‍ഷ്യമിടുന്നുണ്ടെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Osama bin Laden using Facebook: Report | ഫേസ് ബുക്കില്‍ ബിന്‍ ലാദനും?

വായവൃത്തിയാക്കൂ, ഓര്‍മ്മ നിലനിര്‍ത്തൂ !

ഓര്‍മ്മശക്തിയും വായയുടെ വൃത്തിയും തമ്മില്‍ ബന്ധമുണ്ടോ? ചോദ്യം വിചിത്രമാണെങ്കിലും വൃത്തിയുള്ള വായയും ഓര്‍മ്മശക്തിയും തമ്മില്‍ അടുത്ത ബന്ധമുണ്ട് എന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

വായ അണുബാധയില്ലാതെ വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ പ്രായമേറുന്ന അവസ്ഥയില്‍ ഉണ്ടാകാവുന്ന ഓര്‍മ്മശക്തി നശിക്കല്‍, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയെ അകറ്റി നിര്‍ത്താന്‍ ആവുമെന്നാണ് പടിഞ്ഞാറന്‍ വെര്‍ജിന സര്‍വകലാശാലയില്‍ നടന്ന ഒരു പഠനത്തില്‍ തെളിഞ്ഞത്.

അല്‍‌ഷിമേഴ്സ് രോഗബാധിതരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, പല്ലും വായയും ശുചിയായി സൂക്ഷിക്കുന്നതിലൂടെ മറവി എന്ന ബലഹീനത ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ഗവേഷക സംഘത്തിന്‍റെ തലവന്‍ ഡോ.റിച്ചാര്‍ഡ് ക്രൌറ്റ് അഭിപ്രായപ്പെടുന്നത്. 

http://malayalam.webdunia.com/miscellaneous/health/articles/0906/24/1090624080_1.htm

സുരക്ഷാ ബട്ടന്‍ സ്വീകരിക്കില്ലെന്ന് ഫേസ്ബുക്ക്


ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കില്‍ സുരക്ഷാ ബട്ടന്‍ സംവിധാനം കൊണ്ടുവരാന്‍ സാധ്യമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഫേസ്ബുക്കിലെ ഓരോ അംഗത്തിനും സുരക്ഷാ ബട്ടന്‍ സേവനം നല്‍കുന്നത് സാധ്യമല്ല. ഇത് ഉപയോക്താക്കള്‍ക്കിടയില്‍ നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലെ സുരക്ഷയെ കുറിച്ച് ചൈല്‍ഡ് എക്സ്പ്ലോയിറ്റേഷന്‍ ആന്‍ഡ് ഓണ്‍ലൈന്‍ പ്രോറ്റക്‍ഷന്‍ സെന്റര്‍ നടത്തിയ ചര്‍ച്ചയിലാണ് ഫേസ്ബുക്ക് മേധാവികള്‍ ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിലെ വ്യക്തി ആക്രമണങ്ങളെ തടയാന്‍ സുരക്ഷാ ബട്ടന്‍ സംവിധാനം നടപ്പിലാക്കണമെന്ന് ബ്രിട്ടന്‍ സര്‍ക്കാറും ബ്രിട്ടനിലെ രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു.

നാലു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് സുരക്ഷാ ബട്ടന്‍ സാധ്യമല്ലെന്ന് ഫേസ്ബുക്ക് അറിയിച്ചത്. അതേസമയം, ഓണ്‍ലൈന്‍ ലോകത്തിന് പുറത്തുള്ളതും അകത്തുമുള്ള സുരക്ഷ ശക്തമാക്കാന്‍ ഇത്തരം ബട്ടനുകള്‍ പൂര്‍ണയോഗ്യമല്ലെന്നും ഫേസ്ബുക്ക് അധികൃതര്‍ പറഞ്ഞു.

ഫേസ്ബുക്ക് അംഗമായ പെണ്‍കുട്ടി കൊല്ലപ്പെടാനുണ്ടായ സാഹചര്യത്തിലാണ് പാനിക് ബട്ടന്‍ വേണമെന്ന ആവശ്യം ഉയര്‍ന്ന് വന്നത്. ഫേസ്ബുക്കിലെ ബന്ധം ഉപയോഗിച്ച് യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തി. ഇതെത്തുടര്‍ന്ന് ബ്രിട്ടണിലെ നിരവധി പേര്‍ ഫേസ്ബുക്കില്‍ പാനിക് ബട്ടന്‍ സംവിധാനം വേണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു.

Facebook refuses to add safety buttons | സുരക്ഷാ ബട്ടന്‍ സ്വീകരിക്കില്ലെന്ന് ഫേസ്ബുക്ക്

ആകര്‍ഷണീയതയുടെ അനുപാതം അറിയണോ?

സൌന്ദര്യത്തിന്റെ അളവുകളെ കുറിച്ച് നമുക്കെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അറിയാമായിരിക്കും. ഇത്തരം അളവുകളും ബുദ്ധികൂര്‍മ്മതയും ഒത്തിണങ്ങിയാല്‍ ഒരു ലോക സുന്ദരിപ്പട്ടം പോലും കൈയ്യകലത്തിലാവുമെന്നത് യാഥാര്‍ത്ഥ്യം. എന്നാല്‍, ശരീര വടിവുകളെ മാറ്റിനിര്‍ത്തി മറ്റൊരു സൌന്ദര്യ രഹസ്യത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.

സ്ത്രീകളുടെ കണ്ണുകള്‍ തമ്മിലുള്ള അകലവും കണ്ണുകളും വായയും തമ്മിലുള്ള അകലവും അവരുടെ ആകര്‍ഷണീയത നിര്‍ണയിക്കുന്നു എന്നാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

കണ്ണുകളും വായയും തമ്മിലുള്ള അകലം മുഖത്തിന്റെ നീളത്തിന്റെ 36 ശതമാനത്തോളം ഉള്ള സ്ത്രീയോട് മറ്റുള്ളവര്‍ക്ക് ഏറെ ആകര്‍ഷണീയത തോന്നുമത്രേ. ഇതോടൊപ്പം, കണ്ണുകള്‍ തമ്മിലുള്ള അകലം മുഖത്തിന്റെ വീതിയുടെ 46 ശതമാനത്തോളം ആയിരിക്കണമെന്നും ആകര്‍ഷണത്തിന്റെ ‘സുവര്‍ണ അനുപാതം’ കണ്ടെത്തിയ ഗവേഷകര്‍ പറയുന്നു.

Do want to know about the ratio of attractiveness? | ആകര്‍ഷണീയതയുടെ അനുപാതം അറിയണോ?

ചരിത്രകഥ പറയുന്ന ഹുസൈന്‍സാഗര്‍

കാലം കീഴടക്കുന്ന മനുഷ്യ സൃഷ്ടികളുടെ ഇടം എന്നും ചരിത്രത്തിലാണ്. പല ചരിത്രങ്ങളും സുന്ദരമായ വര്‍ത്തമാനങ്ങള്‍ ആകാറുമുണ്ട്. പ്രണയസൌധമായും, പൂന്തോട്ടമായും, കൊട്ടാരമായുമെല്ലാം. എന്നാല്‍ ആന്ധ്രയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത് മനുഷ്യ സൃഷ്ടിയായ ഒരു തടാകമാണ്. ചരിത്രത്തില്‍ ഉറങ്ങിക്കിടക്കുന്ന ഒരുപിടി കഥകളും ഈ തടാകത്തിന് പറയാനുണ്ട്.

ആന്ധ്രാപ്രദേശിലെത്തുന്നവരുടെ മുമ്പില്‍ എന്നും ആശ്ചര്യമായി നിലനില്‍ക്കുന്ന അപൂര്‍വ മനുഷ്യ സൃഷ്ടിയാണ് ഹുസൈന്‍ സാഗര്‍ തടാകം. ഇരട്ട നഗരങ്ങളായ ഹൈദരാബാദ്, സെക്കന്തരാബാദ് എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ തടാകത്തിന് 24 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്.

രണ്ട് നഗരങ്ങളെ മാത്രമല്ല, ചരിത്രത്തെയും വര്‍ത്തമാനത്തെയും ഈ തടാകം ബന്ധിപ്പിക്കുന്നു. 1562-ല്‍ ഇബ്രാഹിം ഖുലി ഖുത്ബ് ഷായുടെ ഭരണകാലത്ത് ഹസ്‌റത്ത് ഹുസൈന്‍ ഷാ വാലിയാണ് ഈ തടാകം പണി കഴിപ്പിച്ചത്. നഗരത്തിലെ ജലസേചന ആവശ്യങ്ങള്‍ നിറവേറ്റാനായിരുന്നു തടാക നിര്‍മാണം.

Welcome to Friends of Hussain Sagar Lake | ചരിത്രകഥ പറയുന്ന ഹുസൈന്‍സാഗര്‍

തരൂര്‍ = തച്ചങ്കരി = തലവേദന!

‘ഉണ്ടിരുന്ന നായര്‍ക്കൊരു വിളി തോന്നി’ എന്നൊരു ചൊല്ലുണ്ട്. ‘വേലിയിലിരുന്ന പാമ്പിനെ എടുത്തു വേണ്ടാത്തിടത്തു വച്ചു’ എന്നും പറയും. ശശി തരൂരിന്‍റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനും ടോമിന്‍ തച്ചങ്കരിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനും ഇപ്പോള്‍ അങ്ങനെ ഒരു ചിന്തയില്ലെന്നു പറയാനാവില്ല. ഈ രണ്ടു കക്ഷികളും എവിടെ തലവച്ചാലും കുഴപ്പമാണെന്ന് ഇരു സര്‍ക്കാരുകള്‍ക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്.

സര്‍ക്കാരിന്‍റെ ഇമേജൊന്നു കൂട്ടിക്കളയാമെന്ന് കരുതിയാണ് സ്വതേ ബുദ്ധിജീവിയായ ശശി തരൂരിനെ സോണിയാ ഗാന്ധി പാര്‍ലമെന്‍റിലേക്ക് ആനയിച്ചത്. പൊതുവെ സാഹിത്യകാരന്‍‌മാര്‍ക്കും ബുദ്ധിജീവികള്‍ക്കും ശ്വാസം മുട്ടുന്ന പാര്‍ട്ടിയെന്ന കോണ്‍ഗ്രസിന്‍റെ ദോഷപ്പേര് മാറുന്നെങ്കില്‍ മാറട്ടെയെന്നേ ആയമ്മ ധരിച്ചുള്ളൂ. പണ്ടു നമ്മുടെ ഫാമിലിയെ ആശാന്‍ ചീത്തപറഞ്ഞു പുസ്തകമെഴുതിയതൊന്നും കാര്യമാക്കിയില്ല.

എന്തായാലും പാലു കൊടുത്ത കൈക്കു തന്നെ കൊത്തിയെന്നു പറഞ്ഞതു പോലെയായല്ലോ. കന്നുകാലിക്ലാസും ട്വിറ്ററും വിദേശനയവുമൊക്കെയായി തരൂര്‍ വിവാദക്കൂമ്പാരത്തില്‍ കൈയിട്ട് ഇളക്കിക്കൊണ്ടേയിരുന്നു. എന്തുപറഞ്ഞാലും വിവാദമാകുന്ന ഒരു മന്ത്രിയെന്ന നിലയില്‍ ചുരുങ്ങിയ കാലം കൊണ്ട് തരൂരാശാന്‍ പ്രതിപക്ഷത്തിന് പ്രിയങ്കരനായി. ഇപ്പോഴിതാ ഐ പി എല്‍ വിവാദം.

Tharoor - Thachankari, a satire | തരൂര്‍ = തച്ചങ്കരി = തലവേദന!

പ്രണയം സെക്‌സ് ഫ്രീ; രോഗങ്ങളും ഫ്രീ

ഇന്നത്തെ കാലത്ത് പ്രണയ ബന്ധങ്ങള്‍ സെക്‌സ് ഫ്രീയാണ്. വിവാഹശേഷം മാത്രമേ ലൈംഗികബന്ധം പാടുള്ളുവെന്ന പണ്ടത്തെ വിശ്വാസപ്രമാണങ്ങളെ തീര്‍ത്തും നിരാകരിച്ചാണ് ഇന്നത്തെ സമൂഹം നീങ്ങുന്നത്.

മുന്‍പൊക്കെ ലൈംഗികതയില്‍ കൂടുതല്‍ സ്വാതന്ത്ര്യമുള്ളത് പുരുഷനാണെന്നായിരുന്നു പൊതുവെയുള്ള വിശ്വാസം, അതേണ്ടാണ്ട് അങ്ങനെ തന്നെയായിരുന്നുതാനും. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ ഇന്നത്തെ സ്ത്രീകള്‍ പുരുഷന്മാരെ കടത്തിവെട്ടുമെന്നുതന്നെയാണ് സൂചന.

ഇന്നത്തെ യുവതികള്‍ വെവ്വേറെ പങ്കാളികള്‍ക്കൊപ്പം ലൈംഗികത ആസ്വദിക്കുന്നതില്‍ കുഴപ്പമൊന്നും കാണാത്തവരാണ്. ഫാഷന്‍, ജോലി, എന്തിന് മദ്യത്തിലും മയക്കുമരുന്നിലും വരെ സ്ത്രീകള്‍ സ്വാതന്ത്ര്യം പ്രഖ്യപിച്ച 1960കളിലെ അവസ്ഥ വച്ച് താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ അവസ്ഥ ഏറെ പുരോഗമിച്ചുപോയിരിക്കുന്നു.

അറുപതുകളില്‍ 24വയസ്സിനുള്ളില്‍ സ്ത്രീകള്‍ വെറും രണ്ട് പങ്കാളികള്‍ക്കൊപ്പം മാത്രമാണ് ശയിച്ചിരുന്നതെങ്കില്‍ ഇന്നത്തെ സ്ത്രീകള്‍ ഇതേ പ്രായത്തിനുള്ളില്‍ കുറഞ്ഞത് 5 പേര്‍ക്കെങ്കിലും ഒരു ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരിക്കുമെന്നാണ് കണക്ക്.
http://thatsmalayalam.oneindia.in/women/health/2010/03-25-sexual-relations-stats-sore-high.html