Monday, April 19, 2010

അമ്മമനസ്

പെരിയാറിനു മീതെ മഴയുടെ വെള്ളിനൂലുകള്‍ പെയ്തിറങ്ങുന്നു. പുഴയരികില്‍ ശ്രീപീഠം എന്ന വീടിന്‍റെ ഉമ്മറത്ത് മഴത്തുള്ളികള്‍ക്കൊപ്പം ഓര്‍മകള്‍ പെയ്തിറക്കുകയാണ് അമ്മ. തോരാമഴയുടെ തണുപ്പു പോലെ സ്നേഹം വിതറി, പൂനിലാ വു പോലെ പുഞ്ചിരിച്ച്, വാത്സല്യം പകര്‍ന്ന അമ്മ വലിയ സന്തോഷത്തിലാണ്. മലയാള സിനിമയില്‍ അന്‍പതു വര്‍ഷം നിറദീപമായി തെളിഞ്ഞു നിന്നതിന്‍റെ പ്രഭയുണ്ട് ആ മുഖത്ത്. അരനൂറ്റാണ്ടുകാലത്തെ അഭിനയ ജീവിതം ധന്യം. തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍മകളില്‍ സന്തോഷത്തിന്‍റെ ശുഭമുഹൂര്‍ത്തങ്ങള്‍ മാത്രം. മലയാളത്തിന് അന്നും ഇന്നും അമ്മയെന്നു പറഞ്ഞാല്‍ പൊന്നമ്മയല്ലാതെ മറ്റാര്.

അഭ്രപാളിയില്‍ അമ്മയുടെ സഹ ജമായ കരുതലറിയിച്ച പൊന്നമ്മയു ടെ മനസില്‍ അഞ്ചു വയസ് മുതലു ള്ള ഓര്‍മകളുണ്ട്. തൊടിയിലെ പച്ചപ്പിനെ സ്നേഹിച്ച ബാല്യം മുതല്‍ സിനിമാജീവിതത്തിന്‍റെ അന്‍പതാം വാര്‍ഷികം വരെയുള്ള മനോഹരമാ യ ഓര്‍മകള്‍...
http://www.metrovaartha.com/2010/04/07003929/KAVIYOOR-PONNAMMA-FEATURE-2010.html

ദേവാലയത്തിന് അരികില്‍ വീടുവയ്ക്കുമ്പോള്‍

ക്ഷേത്രങ്ങള്‍ക്ക് അരികില്‍ വീട് വയ്ക്കാന്‍ സാധിക്കുമോ? ക്ഷേത്രനരികില്‍ വീട് വയ്ക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളെന്തൊക്കെയാണ്? വാസ്തു വിദഗ്ധര്‍ക്ക് മുന്നില്‍ സാധാരണയെത്താറുള്ള ചോദ്യങ്ങളാണിതൊക്കെ. ഇവയ്ക്കുള്ള മറുപടികള്‍ ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തിയെ അടിസ്ഥാനപ്പെടുത്തി മാത്രമേ കൃത്യമായി നല്‍കാനാവൂ.കാളി, ശിവന്‍, നരംസിംഹം തുടങ്ങിയ ഉഗ്രമൂര്‍ത്തികളുടെ ക്ഷേത്രത്തിന് നേരെ മുന്നിലും വലതുവശത്തും വീട് വയ്ക്കരുത്. അതേസമയം, വിഷ്ണു തുടങ്ങിയ സ്വാത്വിക സംഭൂതരായ മൂര്‍ത്തികളുടെ ക്ഷേത്രത്തിനു പിന്നിലും ഇടതും ആണ് വീട് വയ്ക്കാന്‍ യോഗ്യമല്ലാത്തത്.

When we build homes near temples ദേവാലയത്തിന് അരികില്‍ വീടുവയ്ക്കുമ്പോള്‍

മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വെബ് സൈറ്റിനു പുരസ്കാരം

മികച്ച ഇ- ഗവേണന്‍സ് പദ്ധതികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വെബ് രത്ന പുരസ്കാരം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍റെ വെബ് സൈറ്റിന്. ideasforcm.net എന്ന വെബ് സൈറ്റിനാണു പുരസ്കാരം. സംസ്ഥാനത്തു മികച്ച ഭരണം നടത്താന്‍ ജനങ്ങളില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയാണു കഴിഞ്ഞ വര്‍ഷം വെബ് സൈറ്റ് ആരംഭിച്ചത്. ഇതുവരെ 2,925 ആശയങ്ങള്‍ ലഭിച്ചു.

http://www.metrovaartha.com/2010/04/19171852/WEB-RATNA-AWARD-20100419.html

തടി കുറയ്ക്കണോ? മുട്ട കഴിച്ചാല്‍ മതി!


തടി കുറയ്കാന്‍ മുട്ട കഴിച്ചാല്‍ മതിയെന്നോ? കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നിയേക്കാം, എന്നാല്‍ സംഗതി സത്യമാണെന്നാണ് ‘ന്യുട്രീഷന്‍ റിസര്‍ച്ചി’ന്റെ ഏറ്റവും പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പഠനത്തില്‍ പറയുന്നത്.

പ്രാതലിന് മുട്ട ഉള്‍പ്പെടുത്തന്നത് കലോറി നഷ്ടത്തെ കുറയ്ക്കുമെന്നും അതോടൊപ്പം വിശപ്പ് കുറയ്ക്കുമെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. വിശപ്പ് കുറഞ്ഞാല്‍ ഭാരം കുറയാന്‍ മറ്റൊന്നും വേണ്ടല്ലോ?

മുട്ട ഉള്‍പ്പെടുത്തിയുള്ള പ്രാതല്‍ കഴിക്കുന്ന ആളുകള്‍ക്ക് ‘ബുഫെയ്’ രീതിയിലുള്ള ഉച്ച ഭക്ഷണം നല്‍കിയാണ് ഗവേഷകര്‍ നിരീക്ഷണം നടത്തിയത്. ഇവര്‍ കാര്‍ബോ ഹൈഡ്രേറ്റ് സമ്പുഷ്ടമായ പ്രാതല്‍ കഴിച്ചവരെക്കാള്‍ വളരെ കുറവ് കലോറിയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മാത്രമേ ഉച്ചഭക്ഷണമായി തെരഞ്ഞെടുത്തുള്ളൂ.

ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നതു വഴി ഭക്ഷണ ക്രമീകരണത്തിലൂടെ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സാധാരണ രീതിയിലുള്ളതിനെക്കാള്‍ 65 ശതമാനം അധികം ഭാരം കുറയ്ക്കാന്‍ സാധിക്കുമെന്ന ഒരു മുന്‍ ഗവേഷണത്തെ ശരിവയ്ക്കുന്നതായിരുന്നു ഈ പഠനഫലം. മുട്ടയില്‍ ധാരാളമുള്ള ഉയര്‍ന്ന ഗുണനിലവാരമുള്ള പ്രോട്ടീനാണ് സഹായമാവുന്നത്. മുട്ടയിലെ പ്രോട്ടിനുകളില്‍ പകുതിയും മഞ്ഞക്കരുവിലായതിനാല്‍ മുട്ട കഴിക്കുമ്പോള്‍ ഒരു ഭാഗവും ഒഴിവാക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ഗവേഷകര്‍ ഉപദേശിക്കുന്നു.

Wanna slim? Take Eggs! | തടി കുറയ്ക്കണോ? മുട്ട കഴിച്ചാല്‍ മതി!

ലണ്ടനില്‍ ജനനം; എഴുത്തില്‍ കരുത്ത്‌:തരൂര്‍ ഒരു ലോക പൗരന്‍

ബോളിവുഡ്‌ സിനിമാലോകത്തിന്‍റെ നാടകങ്ങളെപ്പറ്റി -   -
‘ഷോ ബിസിനസ്‌-   -
‘ എന്ന നോവലെഴുതി ഹിറ്റാക്കിയ ശശിതരൂരിന്‍റെ ജീവിതം മറ്റൊരു നോവലിനുള്ള കഥാതന്തുവാണിപ്പോള്‍. ഐ.പി.എല്‍. ക്രിക്കറ്റിന്‍റെ ഷോ ബിസിനസ്സില്‍ കുടുങ്ങിപ്പോയ ഒരു രാഷ്‌ട്രീയക്കാരന്‍റെ ജീവിതം. തന്നെ നായകനാക്കി തരൂര്‍ തന്നെ ഈ കഥ വഴിയേ നമ്മളോട്‌ പറഞ്ഞേക്കാം.

അങ്ങനെയാണ്‌ തരൂര്‍. ഏതുരംഗത്തും വന്‍ പ്രതീക്ഷകള്‍ തരും. ആരും സങ്കല്‌പിക്കാത്ത വഴികളില്‍ സഞ്ചരിക്കും. വിവാദങ്ങളിലും വീഴ്‌ചകളിലും പോലും സ്വന്തം ശൈലി. ജനിച്ചത്‌ ലണ്ഭനില്‍. തറവാട്‌ കേരളത്തില്‍. പഠിച്ചത്‌ ഇന്ത്യയിലും അമേരിക്കയിലും. പ്രവര്‍ത്തിച്ചത്‌ ലോകം മുഴുവന്‍. തരൂര്‍ അങ്ങനെ വിശ്വപൗരനാണ്‌. ഇന്ത്യന്‍ സാഹചര്യങ്ങളും യാഥാര്‍ഥ്യങ്ങളും തീര്‍ക്കുന്ന അളവുകോലുകള്‍ക്കൊന്നും തരൂരിന്‍റെ വ്യക്തിത്വം വഴങ്ങില്ല. വാക്കുകളിലെ കുസൃതിയിലൂടെ ഈ വഴക്കമില്ലായ്‌മ പുറത്തുചാടുകയും ചെയ്യും. കോണ്‍ഗ്രസ്‌ -   -
‘ആം ആദ്‌മി-   -
‘ (ദരിദ്രജനത)യ്‌ക്ക്‌ പിന്നാലെ നടക്കുമ്പോള്‍ ആറുമാങ്ങ തിന്ന താനും -   -
‘ആം (മാമ്പഴം) ആദ്‌മി-   -
‘ യായെന്ന്‌ ശശി തരൂര്‍ ട്വിറ്ററിലെഴുതും.
http://www.britishmalayali.co.uk/index.php?menu=3&fullstory=view&news=News&sub_menu=india&id=3531

വിശുദ്ധജലം കുളിമുറിയില്‍ ഉപയോഗിച്ച മഡോണ

മരണസമയത്ത് വായില്‍ ഒഴിച്ചുകൊടുക്കാനാണ് ഇന്ത്യയില്‍ ഗംഗാജലം ഉപയോഗിക്കുന്നത്. അതുപോലെ തന്നെ മറ്റ് മതസ്ഥരും അവരുടെ പുണ്യതീര്‍ത്ഥങ്ങളില്‍ നിന്നുള്ള ജലം വിശുദ്ധമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. എന്നാല്‍ പോപ്പ് ഗായിക മഡോണ വിശുദ്ധജലം ഉപയോഗിക്കുന്നത് കുളിമുറി അടക്കമുള്ള മുറികള്‍ക്ക് ചൂട് പകരുന്ന റേഡിയേറ്ററുകളില്‍ ഒഴിക്കാനാണ്. യഹൂദ മതവുമായി ബന്ധപ്പെട്ട കബ്ബലാഹ് വിശുദ്ധജലമാണ് മഡോണ കുളിമുറി അടക്കമുള്ള തന്റെ മുറികള്‍ക്ക് ചൂട് പകരാന്‍ ഉപയോഗിക്കുന്നത്.

കബ്ബലാഹ് എന്നാല്‍ യഹൂദ മതത്തിലെ നിഗൂഡാത്മക തത്വങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു സംഘടനയാണ്. കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍‌സിലാണ് ഇതിന്റെ ആസ്ഥാനം. മതവും ജാതിയും സ്ത്രീ-പുരുഷഭേദവും കബ്ബലാഹ് തത്വങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കില്ല. പല ഹോളിവുഡ് സെലിബ്രിറ്റികളും കബ്ബലാഹ് തത്വങ്ങള്‍ പിന്തുടരുന്നവരാണ്. ഏറെ വര്‍ഷങ്ങളായി കബ്ബലാഹ് ഭക്തയാണ് മഡോണ. നടി ഡെമി മൂറും കബ്ബലാഹ് ഭക്ത തന്നെ.

ലോസ് ഏഞ്ചല്‍‌സിലെ കബ്ബലാഹ് കേന്ദ്രത്തില്‍ നിന്നുള്ള വിശുദ്ധജലമാണ് മഡോണയുടെ റേഡിയേറ്ററുകളില്‍ തിളച്ചുകൊണ്ടിരിക്കുന്നത്. ഈ ജലം കരസ്ഥമാക്കാന്‍ 5,000 പൌണ്ടുകളാണ് മഡോണ ചെലവാക്കിയത്. ദുഷ്‌ടശക്തികളെ ഭയപ്പെടുത്തി ഓടിക്കാനും അസുഖങ്ങള്‍ മാറ്റാനും കബ്ബലാഹ് വിശുദ്ധജലത്തിന് കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്.

Madonna puts Kabbalah holy water in her radiators | വിശുദ്ധജലം കുളിമുറിയില്‍ ഉപയോഗിച്ച മഡോണ

സെക്സില്‍ സ്ത്രീകള്‍ പുരുഷന്‍‌മാര്‍ക്കൊപ്പം!


പുരുഷന്‍‌മാര്‍ക്കൊപ്പം തന്നെയാണ് സ്ത്രീകള്‍ക്കും ലൈംഗിക വേഴ്ചയ്ക്ക് ആഗ്രഹം ജനിക്കുന്നതെന്ന് വെളിപ്പെടുത്തല്‍. ഓസ്ട്രേലിയയില്‍ നടന്ന ഒരു സര്‍വേ ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

പതിനായിരം പുരുഷന്‍‌മാ‍രെയും സ്ത്രീകളെയും പങ്കെടുപ്പിച്ചാണ് സര്‍വെ നടത്തിയത്. സര്‍വെയില്‍ പങ്കെടുത്തവരെല്ലാം 25 നും 45 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു.

സര്‍വെയില്‍ പങ്കെടുത്ത 33 ശതമാനം സ്ത്രീകള്‍ക്കും ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന ആഗ്രഹമുള്ളവരായിരുന്നു. പുരുഷന്‍‌മാരില്‍ 40 ശതമാനവും ഇതേ ചിന്താഗതിയുള്ളവരായിരുന്നു. 25 ശതമാനം സ്ത്രീകളും ആഴ്ചയില്‍ ഒരു തവണ വീതം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ടായിരുന്നു എങ്കില്‍ അഞ്ചില്‍ ഒരു സ്ത്രീക്ക് മാസത്തില്‍ ഒരു തവണ മാത്രമേ ഈ ഭാഗ്യം ലഭിച്ചിരുന്നുള്ളൂ.

Women need sex as mucha as men | സെക്സില്‍ സ്ത്രീകള്‍ പുരുഷന്‍‌മാര്‍ക്കൊപ്പം!

മനുഷ്യഭ്രൂണങ്ങള്‍ ചവറുകൂനയില്‍ കണ്ടെത്തി!


അഹമ്മദാബാദിലെ ബാപുനഗറില്‍ ലാല്‍ബഹാദുര്‍ ശാസ്ത്രി സ്റ്റേഡിയത്തിനടുത്ത് തെരുവുനായ്ക്കള്‍ കടിച്ചുവലിക്കുന്ന നിലയില്‍ 12 മനുഷ്യ ഭ്രൂണങ്ങള്‍ കണ്ടെത്തി. പൊലീസിനു ലഭിച്ച ടെലഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വഴിയരുകിലെ ചവറുകൂനയില്‍ നിന്ന് ഭ്രൂണങ്ങള്‍ കണ്ടെടുത്തത്.

തിങ്കളാഴ്ച രാവിലെ പ്രദേശവാസികളാണ് റോഡരുകില്‍ മനുഷ്യ ഭ്രൂണങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കണ്ടെത്തിയതില്‍ ഏഴെണ്ണം ആണ്‍കുഞ്ഞുങ്ങളുടെയും അഞ്ചെണ്ണം പെണ്‍കുഞ്ഞുങ്ങളുടെയും ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ അനധികൃതമായി നടത്തുന്ന ഗര്‍ഭമലസിക്കലിന്റെ ബാക്കിപത്രമാണ് ഈ ഭ്രൂണങ്ങളെന്ന് കരുതുന്നു. സംസ്ഥാന ആരോഗ്യ വകുപ്പും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.

Human foetus found on road side | മനുഷ്യഭ്രൂണങ്ങള്‍ ചവറുകൂനയില്‍ കണ്ടെത്തി!

തരൂരിന്‍റെ ഒഴിവിലേക്ക് വേണുഗോപാല്‍?

ഐ പി എല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ശശി തരൂര്‍ രാജിവെച്ച ഒഴിവിലേക്ക് കേരളത്തില്‍ നിന്ന് പകരക്കാരനെ അന്വേഷിക്കുന്ന തിരക്കിലാണ് കോണ്‍ഗ്രസ് നേതൃത്വം. കണ്ണൂര്‍ സ്വദേശിയും ആലപ്പുഴ എം പിയുമായ കെ സി വേണുഗോപാലിനായിരിക്കും നറുക്ക് വീഴുകയെന്നാണ് സൂചനകള്‍. വേണുഗോപാല്‍ നായരായതും തദ്ദേശസ്വയം ഭരണതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തുവരുന്നതും ഇതിന് കാരണമാണ്.

എന്‍ എസ് എസുമായി വേണുഗോപാലിനുള്ള അടുപ്പവും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് വേണുഗോപാലിനോടുള്ള താല്പര്യവും ഇതിന് സഹായകമാകുമെന്നാണ് കരുതുന്നത്. ശശി തരൂര്‍ നായരായിരുന്നെങ്കിലും ‘ഡല്‍ഹി നായരാ’ണെന്നായിരുന്നു എന്‍ എസ് എസിന്‍റെ ആരോപണം. മറ്റു സമുദായങ്ങള്‍ക്ക് ആവശ്യത്തിന് പ്രാതിനിധ്യം ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉള്ളതിനാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ആയിരിക്കും മന്ത്രിനിര്‍ണയത്തില്‍ കോണ്‍ഗ്രസിന്‍റെ മുന്‍ഗണന.

May KC Venugopal replaced with Tharoor's position | തരൂരിന്‍റെ ഒഴിവിലേക്ക് വേണുഗോപാല്‍?

പകല്‍സമയത്ത് സ്‌കൂള്‍; രാത്രി വെറുമൊരു ബാര്‍

ആള്‍താമസമില്ലാത്ത കെട്ടിടങ്ങളും വീടുകളുമെല്ലാം സാമൂഹ്യവിരുദ്ധരുടെ വിളയാട്ടകേന്ദ്രമാകുക പതിവാണ്. ഇക്കാര്യത്തിന് സ്ഥലകാലഭേദമുണ്ടാകാറില്ല.

എന്നാല്‍ പകല്‍സമയത്ത് പഠനം നടക്കുന്ന ഒരു സ്‌കൂള്‍ രാത്രികാലത്ത് റൗഡികള്‍ വിഹാരരംഗമാക്കിയാല്‍ എങ്ങനെയിരിക്കും. നോയ്ഡ നിവാസികള്‍ ഇപ്പോള്‍ ഇത്തരമൊരു തലവേദന അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

നോയ്ഡ സെക്ടര്‍ 12ലുള്ള ജൂനിയര്‍ മിഡില്‍ സ്‌കൂളിലാണ് രാത്രികാലത്ത് സാമൂഹ്യവിരുദ്ധര്‍ താവളമടിക്കുന്നത്. വൈകുന്നേരമായാല്‍ മദ്യവും മയക്കുമരുന്നുമെല്ലാമായി റൗഡികള്‍ ഇവിടെ തമ്പടിക്കുകയാണത്രേ. സ്‌കൂളില്‍ ജോലിക്കെത്തുന്ന അധ്യാപകരെ റൗഡികള്‍ കൈവയ്ക്കാറുണ്ടെന്നും പരാതിയുണ്ട്.

പലപ്പോഴും മദ്യപിക്കുന്ന യുവാക്കളോട് സ്‌കൂള്‍ വിട്ടുപോകാന്‍ ആവശ്യപ്പെടുമ്പോഴാണ് അധ്യാപകര്‍ക്ക് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥികളും ഈ പേക്കൂത്തിനെതിരെ പരാതിപ്പെടുന്നുണ്ട്. തുടര്‍ച്ചയായി പരാതിപ്പെട്ടിട്ടും അക്രമി സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കുറവുമില്ലെന്നാണ് പ്രധാനാധ്യാപകനായ ഛോട്ടേ ലല്‍ ശര്‍മ്മ പറയുന്നത്.

ചുറ്റുമതിലും ഗേറ്റുമുള്ളതായിരുന്നു സ്‌കൂള്‍ എന്നാല്‍ സാമൂഹ്യവിരുദ്ധര്‍ പലപ്പോഴായി ചുറ്റുമതിലും ഗേറ്റും തര്‍ത്തിരിക്കുകയാണ്. ഇപ്പോള്‍ സ്‌കൂള്‍ വളപ്പില്‍ പ്രവേശിക്കുക എളുപ്പമാണ്. ആറുമാസമായി തകര്‍ത്ത ഗേറ്റ് പുനസ്ഥാപിക്കാനും അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് അധ്യാപകര്‍ പരാതിപ്പെടുന്നു.
http://thatsmalayalam.oneindia.in/news/2010/04/19/india-school-turns-into-a-bar-in-noida.html

സൂക്ഷിക്കുക! ഡയറ്റിങ് കാന്‍സര്‍ വരുത്തും

നാലാള്‍ കൂടുന്നിടത്തൊക്കെ ഏറ്റവുമധികം കേള്‍ക്കുന്ന ഒരു വാക്കാണ് ഡയറ്റിങ്, സ്ത്രീകള്‍ക്കിടയിലാണ് പ്രധാനമായും ഡയറ്റിങ് ഭ്രമമുള്ളത്. മെലിയാന്‍ വേണ്ടിയാണ് പലരും സ്വന്തം നിലയ്ക്ക് ഭക്ഷണം നിയന്ത്രിയ്ക്കുകയും ചിലപ്പോഴൊക്കെ ഡയറ്റിങിന്റെ പേരും പറഞ്ഞ് പട്ടിണി കിടക്കുകയും ചെയ്യുന്നത്.

എന്നാല്‍ സൂക്ഷിക്കുക ഡയറ്റിങ് ഹൃദ്രോഗങ്ങള്‍ക്കും പ്രമേഹം [^], അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമായേക്കാമെന്നു പഠന റിപ്പോര്‍ട്ട്.

കലോറി കുറയ്ക്കുമ്പോള്‍ ശരീരം അമിതമായ അളവില്‍ സ്ട്രസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുമെന്നും ഇതു രോഗങ്ങള്‍ക്കു വഴിതെളിക്കുമെന്നുമാണ് കണ്ടെത്തല്‍ ഗവേണഷത്തില്‍ കണ്ടെത്തിയത്.

കോര്‍ട്ടിസോള്‍ ചിലരില്‍ അമിത വണ്ണത്തിന് ഇടയാക്കുമെന്നും പഠനത്തില്‍ പറയുന്നു. ഭക്ഷണക്രമവും ശരീരത്തില്‍ അതു ചെലുത്തുന്ന പ്രഭാവവും ഇടയ്ക്കിടെ വിലയിരുത്തുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
http://thatsmalayalam.oneindia.in/health/news/2010/04-19-dieting-can-cause-heart-disease-cancer.html

പാക് സൈനികാഭ്യാസം ഇന്ത്യയ്ക്കുള്ള സന്ദേശം?


പാകിസ്ഥാന്‍ സൈന്യത്തിന്‍റെ ആറാഴ്ച നീണ്ടു നിന്ന അസം - ഇ - നൌ - ല്‍ സൈനികാഭ്യാസം ഇന്ത്യയ്ക്കുള്ള ഒരു സന്ദേശമാണെന്ന് സൂചന. ഇന്ത്യന്‍ അതിര്‍ത്തിയോട് വളരെ അടുത്ത പ്രദേശങ്ങളിലായിരുന്നു സൈനിക പ്രകടനം നടന്നത്. കിഴക്കന്‍ അതിര്‍ത്തിയില്‍ തങ്ങള്‍ ജാഗരൂകരാണെന്ന സന്ദേശം ഇന്ത്യയ്ക്ക് നല്‍കാനാണ് സൈനികാഭ്യാസം നടന്നതെന്ന് സൂചനയുണ്ട്.

പടിഞ്ഞാറന്‍ അതിര്‍ത്തിപ്രദേശങ്ങളായ വസീറിസ്ഥാന്‍, ഖൈബര്‍, ഒറാക്സായി പ്രദേശങ്ങളില്‍ നടത്തുന്ന സൈനിക നടപടിക്കൊപ്പം കിഴക്കന്‍ അതിര്‍ത്തി പ്രദേശത്തും തങ്ങള്‍ ശക്തരാണെന്ന സന്ദേശം ഇന്ത്യയ്ക്ക് നല്‍കുകയായിരുന്നു സൈനികാഭ്യാസത്തിന്‍റെ ലക്‍ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച പാക് പട്ടാളവും വ്യോമസേനയും പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയെ സാക്ഷി നിര്‍ത്തിയാണ് തങ്ങളുടെ പ്രകടനങ്ങള്‍ പുറത്തെടുത്തത്. രാജ്യത്തെ മറ്റ് പ്രമുഖ നേതാക്കളും ബഹവല്‍‌പൂരിന് സമീപം ഖൈര്‍‌പൂര്‍ തമേവാലിയില്‍ നടന്ന അഭ്യാസപ്രകടനങ്ങള്‍ കാണാനെത്തിയിരുന്നു

Pak’s military exercise a message to India? | പാക് സൈനികാഭ്യാസം ഇന്ത്യയ്ക്കുള്ള സന്ദേശം?

ജസീക്കലാല്‍: മനുശര്‍മ്മയുടെ ജീവപര്യന്തം ശരിവച്ചു

വിവാദമായ ജസീക്കലാല്‍ കൊലക്കേസില്‍ മുഖ്യപ്രതി മനു ശര്‍മ്മയ്ക്ക് ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ നല്‍കിയത് സുപ്രീംകോടതി തിങ്കളാഴ്ച ശരിവച്ചു. മോഡലും സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന ജസീക്കയെ വെടിവച്ചു കൊന്ന കേസില്‍ മനു ശര്‍മ്മയും മറ്റ് രണ്ട് പേരും കുറ്റക്കാരാണെന്ന ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവയ്ക്കുകയായിരുന്നു.

199 ഏപ്രില്‍ 29 ന് ദക്ഷിണ ഡല്‍ഹിയിലെ തമരിന്ദ് കോര്‍ട്ട് കഫേ റെസ്റ്റോറന്റില്‍ വച്ചായിരുന്നു ജസീക്കയുടെ കൊലപാതകം നടന്നത്. മദ്യം വിളമ്പാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മനു ശര്‍മ്മ അവരെ വെടിവച്ചു കൊല്ലുകയായിരുന്നു. കൃത്യം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിന്റെ വിധി വന്നിരിക്കുന്നത്.

കേസ് ആദ്യം പരിഗണിച്ച വിചാരണക്കോടതി പ്രതികളെയെല്ലാം വെറുതെ വിട്ടിരുന്നു. എന്നാല്‍, കേസിന് വന്‍ മാധ്യമ ശ്രദ്ധ ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി കേസ് സ്വമേധയാ ഏറ്റെടുക്കുകയും മനു ശര്‍മ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കുകയുമായിരുന്നു. 2006 ഡിസംബര്‍ 18 ന് ആയിരുന്നു ഹൈക്കോടതി വിധി.

Jessica Lal case, SC uphold HC verdict | ജസീക്കലാല്‍: മനുശര്‍മ്മയുടെ ജീവപര്യന്തം ശരിവച്ചു

ജഗദീഷ് വ്യക്തിഹത്യ നടത്തി


ഇത്തവണത്തെ ആഴ്ചമേള പംക്തിയില്‍ നടന്‍‌മാരായ സുരേഷ് ഗോപി, സലീം കുമാര്‍, സി പി എം കേന്ദ്രകമിറ്റി അംഗം ഇ പി ജയരാജന്‍, ഡോ സുകുമാര്‍ അഴീക്കോട്, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കേരള കോണ്‍ഗ്രസ്‌ (എം) വൈസ്‌ ചെയര്‍മാന്‍ പിസി ജോര്‍ജ്‌ എംഎല്‍എ എന്നിവര്‍ പങ്കെടുക്കുന്നു.


PRO
സിനിമയ്ക്കു നന്മ ചെയ്യുന്ന ഒരു കാര്യത്തില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ എന്നെ ചിലര്‍ വ്യക്‌തിഹത്യ നടത്തിയതിനാല്‍ ഇനി അഭിപ്രായം പറയാനില്ല. ജഗദീഷിനു ദോഷമുണ്ടാക്കുന്ന എന്തെങ്കിലും ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ മറക്കുകയും പൊറുക്കുകയും ചെയ്യണം. സിനിമാ രംഗത്തെ ഒരു പ്രശ്നത്തെക്കുറിച്ചു മാധ്യമങ്ങള്‍ അഭിപ്രായം ചോദിച്ചപ്പോള്‍ പറയുക മാത്രമാണു ഞാന്‍ ചെയ്‌ത തെറ്റ്‌. അതു ഖണ്ഡിക്കണമെന്നാണ്‌ ഉദ്ദേശ്യമെങ്കില്‍ താന്‍ പറഞ്ഞതു തെറ്റാണെന്നു ബോധ്യപ്പെടുത്തുകയാണു ചെയ്യേണ്ടത്‌. അതിനു പകരം വ്യക്‌തിപരമായ ആരോപണം ഉന്നയിച്ചു എന്റെ മനോവീര്യം തകര്‍ക്കുകയും അസത്യം പ്രചരിപ്പിച്ചു വ്യക്‌തിഹത്യ നടത്തുകയുമല്ല വേണ്ടത്‌.
-സുരേഷ് ഗോപി


PRO
സിനിമാ താരങ്ങള്‍ ടി വി ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നത് മലയാള സിനിമയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സുരേഷ് ഗോപി പ്രകടിപ്പിച്ച അഭിപ്രായത്തോട് എനിക്ക് യോജിപ്പാണ് ഉള്ളത്. സിനിമയും ടി വിയും രണ്ടു വ്യത്യസ്ത മാധ്യമങ്ങളാണ്. ഇതിനെ പ്രേക്ഷകര്‍ സമീപിക്കുന്നതും വ്യത്യസ്തമായിട്ടാണ്. ദിവസേന ടി വി യില്‍ കാണുന്ന അതേ മുഖങ്ങള്‍ തന്നെ സിനിമയിലും കാണുന്നത് സിനിമയുടെ ഈ വ്യത്യസ്തതയെ ഇല്ലാതാക്കും എന്നാണു എന്റെയും അഭിപ്രായം. ചില ടി വി ചാനലുകളില്‍ നിന്നും റിയാലിറ്റി ഷോകളില്‍ ജഡ്ജി ആവാന്‍ എനിക്ക്‌ ലഭിച്ച ക്ഷണം ഞാന്‍ നിരസിക്കുകയായിരുന്നു.
-സലീംകുമാര്‍


PRO
ബിനോയ്‌ വിശ്വം എന്നു പറയുന്നയാള്‍ വകതിരിവില്ലാത്ത ഒരുത്തനാണ്‌. വകതിരിവില്ലാത്തവന്റെ കയ്യില്‍ അധികാരം കിട്ടിയ ദുര്‍ഗതിയാണ്‌ ഇപ്പോള്‍ അനുഭവിക്കുന്നത്‌. സിപിഐക്കാര്‍ മാഫിയക്കാരാണെങ്കില്‍ അങ്ങനെ പറഞ്ഞാല്‍ പോരേ? അല്ലാതെ രാഷ്ട്രീയക്കാരെല്ലാം മാഫിയകളാണെന്ന്‌ പറയരുത്‌. വനാവകാശ നിയമം പാസാക്കിയിട്ട്‌ നടപ്പാക്കുന്നില്ല. വനവാസികള്‍ അനുഭവിക്കുന്ന വലിയൊരു പ്രശ്നമാണിത്‌. രാത്രിയാകുമ്പോള്‍ മാഫിയക്കാരും പകലാകുമ്പോള്‍ രാഷ്ട്രീയക്കാരും എന്നാണ്‌ അയാള്‍ പ്രസംഗിച്ചത്‌. സിപിഐക്കാര്‍ അങ്ങനെയായിരിക്കും.
-ഇ പി ജയരാജന്‍


PRO
കേരളം ഭരിക്കാനറിയുന്ന സിപിഎമ്മിന്‌ പണം പിരിക്കാന്‍ ഏതു നേതാവിനെ അയയ്ക്കണമെന്ന്‌ അറിയാം. അതിന്‌ മാധ്യമങ്ങളുടെ സഹായം ആവശ്യമില്ല. ഗള്‍ഫില്‍നിന്നുള്ള പണപ്പിരിവ്‌ തുടങ്ങിയിട്ട്‌ 60 വര്‍ഷമായെന്നും ഇക്കാലമത്രയും ഇല്ലാത്ത വിവാദമാണ്‌ പിണറായി വിജയന്‍ പോയപ്പോഴുണ്ടായത്.
പാര്‍ട്ടി നടത്തിക്കൊണ്ടുപോകാന്‍ വലിയ പണച്ചെലവുണ്ട്‌. രണ്ടുപേര്‍ ഭക്ഷണം കഴിച്ചിറങ്ങാന്‍ 1,500 രൂപ ചെലവുവരുന്ന കാലമാണ്‌. പിരിവ്‌ എളുപ്പമുള്ള പണിയാണെങ്കില്‍ വിവാദമുണ്ടാക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ പണി നിര്‍ത്തി രാഷ്ട്രീയത്തിലിറങ്ങിക്കൂടെ.
-സുകുമാര്‍ അഴീക്കോട്.


Talk of the week | ജഗദീഷ് വ്യക്തിഹത്യ നടത്തി

ലളിത് മോഡിയ്ക്ക് വാതുവെയ്പ്പ് ബന്ധവും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ അമരക്കാരന്‍ ലളിത്‌ മോഡി വാതുവെയ്പ്പ്‌ ഉള്‍പ്പടെയുള്ള അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്‌. ആദായനികുതി വകുപ്പ്‌ ആറു മാസം മുന്‍പ് കേന്ദ്രസര്‍ക്കാരിന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വസ്തുതകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്‌. കോടികള്‍ മാറിമറിയുന്ന ഐപിഎല്ലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ സുതാര്യത നിലനില്‍ക്കുന്നില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യ രണ്ട്‌ ഐപിഎല്‍ ടൂര്‍ണമെന്റുകളിലും ലളിത്‌ മോഡിക്കു വേണ്ടിയോ അദ്ദേഹത്തിന്റെ അറിവോടു കൂടിയോ വാതുവയ്പു നടന്നുവെന്നാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്.

ലോകത്തിലെ ഏറ്റവും വലിയ വാതുവയ്പ്‌ ശൃംഖലയായ ബെറ്റ്ഫെയറുമായി മോഡിയുടെ അടുത്ത ബന്ധു ഗൗരവ്‌ ബര്‍മന്‌ ബന്ധമുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വാതുവയ്പു നിയമവിധേയമായ യുകെയിലാണ്‌ ബെറ്റ്ഫെയര്‍ പ്രവര്‍ത്തിക്കുന്നത്‌. ലളിത്‌ മോഡിയുടെ ഇ- മെയില്‍ പരിശോധിച്ചാണ്‌ ഇത്തരം വസ്‌തുതകള്‍ മനസിലാക്കിയതെന്ന്‌ ആദായനികുതി റിപ്പോര്‍ട്ടില്‍ പറയുന്നു. ബെറ്റ്ഫെയര്‍ ഇന്ത്യയില്‍ കസിനോ ബിസിനസ്‌ തുടങ്ങാനാഗ്രഹിക്കുന്നവരാണെന്നും റിപ്പോര്‍ട്ടുണ്ട്. മോഡിയുടെ ഇ-മെയിലില്‍ നിന്നു തന്നെയാണ്‌ ആദായ നികുതി വകുപ്പിന്‌ മോഡി വാങ്ങിയ പഞ്ചനക്ഷത്ര ഉല്ലാസ ബോട്ടിനെ പറ്റിയും വിവരം ലഭിച്ചത്‌. 

ഐപിഎല്ലിലെ മൂന്ന്‌ ടീമുകളില്‍ മോഡിക്ക്‌ ഓഹരികളുണ്ട്. മൗറീഷ്യസ്‌ മുതല്‍ അയര്‍ലന്‍ഡ് വരെയുള്ള ലോകത്തെ വിവിധ രാഷ്ട്രങ്ങളില്‍ ലളിത്‌ മോഡിക്ക്‌ നിക്ഷേപമുണ്ട്‌. കോടിക്കണക്കിന്‌ രൂപയുടെ അനധികൃതമായ ഭൂമി ഇടപാടുകളില്‍ മോഡി ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയാണ് മോഡി വന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുള്ളതെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ഐ പി എല്ലിന് മുന്‍പ് ബി സി സി ഐ ഭാരവാഹി മാത്രമായായിരുന്ന മോഡിയ്ക്ക് ഇപ്പോള്‍ സ്വന്തമായി പ്രൈവറ്റ്‌ ജെറ്റ്‌, പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഉല്ലാസ നൗക, മെഴ്സിഡസ്‌-എസ്‌ ക്ലാസ്‌ കാറുകളുടെയും ബിഎംഡബ്ലിയു കാറുകളുടെയും നീണ്ട നിര എന്നിവ സ്വന്തമായുണ്ട്. 2009ല്‍ ആഭ്യന്തര മന്ത്രി പി ചിദംബരത്തിനെ നാണംകെടുത്തുകയും ഇപ്പോള്‍ കേന്ദ്രസഹമന്ത്രി ശശി തരൂരിന്റെ പണി കളയുകയും ചെയ്‌തിട്ടും കേന്ദ്ര സര്‍ക്കാരിന്‌ ഈ വ്യവസായിക്കെതിരെ ചെറുവിരലനക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയെ തൃണവല്‍ഗണിച്ച്‌ ഐപിഎല്‍ രണ്ടാം പതിപ്പ്‌ ദക്ഷിണാഫ്രിക്കയിലേക്കു കൊണ്ടുപോകാന്‍ മോഡിക്ക്‌ ചങ്കൂറ്റം നല്‍കിയത് ഉന്നതബന്ധങ്ങളായിരുന്നു. 
Lalit Modi have connection with bookies | ലളിത് മോഡിയ്ക്ക് വാതുവെയ്പ്പ് ബന്ധവും

ഇന്ത്യയില്‍ ദാരിദ്ര്യം വര്‍ദ്ധിക്കുന്നു

ഇന്ത്യയില്‍ ദാരിദ്ര്യം വര്‍ദ്ധിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ദാ‍രിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം 2004 ല്‍ ഉണ്ടായിരുന്നതിനെക്കാള്‍ 100 ദശലക്ഷം വര്‍ദ്ധിച്ചു എന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.

ദാരിദ്ര്യത്തിന്റെ ശതമാനം 2004 ല്‍ 27.5 ശതമാനമായിരുന്നു എങ്കില്‍ ഇപ്പോളത് 37.2 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ഡിസംബറിലാണ് സര്‍ക്കാര്‍ സമിതി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഇന്ത്യയില്‍ ഇപ്പോള്‍ 410 ദശലക്ഷം ആളുകളാണ് ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്നത്. അതായത്, യു എന്‍ മാനദണ്ഡപ്രകാരം 1.25 ഡോളറില്‍ താഴെ മാത്രം വരുമാനമുള്ളവര്‍. ഒരു നേരമെങ്കിലും പോഷക സമ്പുഷ്ടമായ ആഹാരത്തിനുള്ള സാമ്പത്തിക ശേഷിയില്ലാത്തവരെ കണ്ടെത്തുകയാണ് ഇന്ത്യയില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്നവരെ കണ്ടെത്തുന്നതിന് സ്വീകരിക്കുന്ന നടപടി.

മൂന്നാം ലോക രാജ്യങ്ങളിലെ ദരിദ്രരില്‍ മൂന്നിലൊന്നോളം ഇന്ത്യയിലാണ് കഴിയുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

India faces increased poverty | ഇന്ത്യയില്‍ ദാരിദ്ര്യം വര്‍ദ്ധിക്കുന്നു

ബിറ്റ് സിനിമകളെ നശിപ്പിച്ചത് ഒരു സൂപ്പര്‍താരം!

നല്ല രീതിയില്‍ പൊയ്ക്കൊണ്ടിരുന്ന ബിറ്റ് സിനിമാ വ്യവസായത്തെ തകര്‍ത്തത് മലയാളത്തിലെ ഒരു സൂപ്പര്‍താരമാണെന്ന് കിന്നാരത്തുമ്പികള്‍ എന്ന ഷക്കീല സിനിമയുടെ സംവിധായകന്‍ എ‌ടി ജോയി. ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പതിനെട്ടോളം ‘എ’ പടങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള എടി ജോയി സൂപ്പര്‍താരത്തിനെതിരെ ആഞ്ഞടിച്ചത്. അശ്ലീല സിനിമകളെ തീയേറ്ററുകളില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച മെഗാസ്റ്റാര്‍ മമ്മൂട്ടിക്കെതിരെ ആയിരുന്നു ജോയിയുടെ വിമര്‍ശനമെന്ന് വ്യക്തം. അഭിമുഖത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ഇതാ -

“മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആസ്വദിച്ചിരുന്ന ഒന്നായിരുന്നു ബിറ്റ് സിനിമകള്‍. കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും വരവോടെ ഈ വ്യവസായം തകരാന്‍ തുടങ്ങി. മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളും ബിറ്റ് സിനിമകളുടെ തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ”

“ഞാന്‍ സംവിധാനം ചെയ്ത ഷക്കീല ചിത്രങ്ങളുടെ അഭൂതപൂര്‍വമായ വിജയം ഇവരില്‍ ഒരു സൂപ്പര്‍സ്റ്റാറിന് കണ്ണുകടി ഉണ്ടാക്കി. ഷക്കീല ചിത്രങ്ങള്‍ക്കൊപ്പം മത്സരിച്ച് ഇയാളുടെ സിനിമകള്‍ പരാജയമടയേണ്ടി വന്നിട്ടുണ്ട്. ഇയാളാണ് ബിറ്റ് സിനിമാ വ്യവസായത്തിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയടിച്ചത്. ”

It was a superstar who destroyed Malayalam porn industry | ബിറ്റ് സിനിമകളെ നശിപ്പിച്ചത് ഒരു സൂപ്പര്‍താരം!

അവസാനം തരൂരിന് ‘ജയ്ഹിന്ദി’ന്‍റെ പിന്തുണ!

തരൂരിനെ വാഴ്ത്തപ്പെട്ടവനും പാര്‍ട്ടിയെ മാര്‍പാപ്പയുമായി ചിത്രീകരിക്കുന്ന വിധത്തിലായിരുന്നു കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ രാജിയെ കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. മലയാളത്തിലെ മറ്റു വാര്‍ത്താചാനലുകള്‍ വരെ തരൂരിന് പിന്തുണയും തേടി അദ്ദേഹത്തിന്‍റെ മണ്ഡലത്തിലും കുടുംബത്തിലും കയറി ഇറങ്ങിയപ്പോള്‍ വെറും ‘ഡെസ്ക്ക് സ്റ്റോറി’യില്‍ മാത്രമായി ഒതുങ്ങി ജയ്ഹിന്ദിന്‍റെ രാവിലത്തെ വാര്‍ത്തകള്‍. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമാകട്ടെ വളരെ കരുതലോടെ പ്രതികരിക്കുന്നു എന്നു തോന്നിച്ചെങ്കിലും ഹൈക്കമാന്‍ഡിന്‍റെ കുട്ടിക്ക് നമ്മള്‍ പിന്തുണ കൊടുക്കണ്ട എന്ന നിലപാടില്‍ തന്നെയായിരുന്നു. മറ്റു വാര്‍ത്താചാനലുകള്‍ തരൂരിന് പിന്തുണ്‍ തേടിയിറങ്ങിയപ്പോള്‍ നിവൃത്തിയില്ലാതെ ജയ്ഹിന്ദിനും ഇറങ്ങേണ്ടി വരികയായിരുന്നു.

ഇക്കാര്യത്തില്‍ സംസ്ഥാനത്തെ ഒരു കോണ്‍ഗ്രസ് നേതാവിന്‍റെയും അഭിപ്രായം ആരായാന്‍ പോലും ജയ്ഹിന്ദ് ആദ്യം തയ്യാറായിരുന്നില്ല. ഐ പി എല്ലിനെ നഖശിഖാന്തം എതിര്‍ക്കുന്ന കേന്ദ്രപ്രവാസി കാര്യമന്ത്രി വയലാര്‍ രവിയുടെ പ്രതികരണം അവസാനം ഉള്‍പ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ തകര്‍ത്തത് ജയ്ഹിന്ദ് ചാനല്‍ ചെയര്‍മാന്‍ വിജയന്‍ തോമസിന്‍റെ സ്വപ്നങ്ങള്‍ കൂടിയായിരുന്നു. ആദ്യം മടിച്ചു നില്ക്കാന്‍ ജയ്ഹിന്ദിനെ പ്രേരിപ്പിച്ചത് ഇതായിരുന്നോ? തരൂരിനെതിരെ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെയുള്ള സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് വിജയന്‍ തോമസ് പിന്‍മാറുകയായിരുന്നു.

ഹൈക്കമാന്‍ഡിന് പ്രത്യേക താല്‍പര്യമുള്ള വ്യക്തിയായിരുന്നു തരൂര്‍ എന്നത് തന്നെയായിരുന്നു കാരണം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും തരൂരില്‍ കണ്ടത് വെറുമൊരു പാര്‍ലമെന്‍റ് അംഗത്തെ മാത്രമായിരുന്നില്ല. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിച്ചപ്പോഴുള്ള തരൂരിന്‍റെ അനുഭവസമ്പത്ത് കൂടിയായിരുന്നു അവരുടെ ലക്‍ഷ്യം. അതുകൊണ്ട് തന്നെയാണ് ഒരു ലക്ഷത്തിനടുത്ത് വോട്ടിന്‍റെ ഭൂരിപക്ഷവുമായി തരൂര്‍ വിജയിച്ചപ്പോള്‍ ഹൈക്കമാന്‍ഡ് രണ്ടിലൊന്ന് ആലോചിക്കാതെ വിദേശകാര്യ സഹമന്ത്രി സ്ഥാനം തരൂരിനെ ഏല്‍‌പിച്ചത്.

Atlast 'Jaihind TV' forced to give pro-Tharoor news | അവസാനം തരൂരിന് ‘ജയ്ഹിന്ദി’ന്‍റെ പിന്തുണ!

സച്ചിന്‍ ദു:ഖിക്കേണ്ടി വരും: പി ടി ഉഷ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോലെയുള്ള വൃത്തികെട്ട കച്ചവടത്തില്‍ ഭാഗമായതിന്‍റെ പേരില്‍ രാജ്യത്തിന്‍റെ അഭിമാന താരങ്ങളായ സച്ചിനും ഗാംഗുലിയും ദ്രാവിഡും കുംബ്ലെയുമെല്ലാം ഭാവിയില്‍ ദു:ഖിക്കേണ്ടി വരുമെന്ന് ഒളിമ്പ്യന്‍ പി ടി ഉഷ. കളിക്കുന്നവരിലോ കാണികളിലോ ഒരു വിധത്തിലുള്ള ദേശസ്നേഹവും ഉണര്‍ത്താത്ത ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വെറും കച്ചവടമാണെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പയ്യോളി എക്സ്പ്രസ് പറഞ്ഞു.

ഫുട്ബോളും ക്രിക്കറ്റും എനിക്കിഷ്ടമാണ്. എന്നാല്‍ ഐ പി എല്ലില്‍ എനിക്ക് താല്‍‌പ്പര്യമില്ല. അതൊരു കായിക മത്സരമല്ല. വെറും കച്ചവടമാണ്. അതും വൃത്തികെട്ട രീതിയില്‍ നടത്തുന്ന കച്ചവടം. കളിക്കാര്‍ കളിക്കുന്നത് രാജ്യത്തിനു വേണ്ടിയല്ല. തങ്ങളുടെ മുതലാളിമാര്‍ക്ക് വേണ്ടിയാണ്. ഐ പി എല്‍ കണ്ടും എഴുതിയും പറഞ്ഞുമെല്ലാം നമ്മള്‍ നമ്മുടെ വിലപ്പെട്ട സമയം നഷ്ടമാക്കുകയാണ്. ഒളിമ്പിക്സില്‍ മെഡല്‍ നേടുക എന്നതു പോലെ ഈ രാജ്യത്ത് നമുക്ക് ആശങ്കപ്പെടാന്‍ വേറെ എത്രയോ കാര്യങ്ങളുണ്ട്.

Sachin may regret: PT Usha | സച്ചിന്‍ ദു:ഖിക്കേണ്ടി വരും: പി ടി ഉഷ

രാജി സര്‍ക്കാരിന് ഉപകാരപ്പെടട്ടെ: തരൂര്‍

സ്വന്തം താല്പര്യ പ്രകാരമാണ് രാജി വയ്ക്കുന്നത് എന്നും പാര്‍ട്ടിയെ കുഴപ്പത്തിലാക്കാന്‍ താല്പര്യപ്പെടുന്നില്ലെന്നും ശശി തരൂര്‍. പാര്‍ലമെന്റിന്റെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ തന്റെ രാജി ഉപകാരപ്പെടട്ടെയെന്നും ശശി തരൂര്‍ തന്റെ രാജിക്കത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍.

തനിക്ക് വിവാദങ്ങളുമായി ബന്ധമില്ല എന്നും തന്റെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു എന്നും തരൂര്‍ പറഞ്ഞിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയും പ്രമുഖ നേതാക്കളും തരൂരിന് പിന്തുണ നല്‍കാഞ്ഞത് രാജി എന്ന ആവശ്യം ശക്തമാക്കുകയായിരുന്നു.

കോണ്‍ഗ്രസിന്റെ യുവ നേതാവ് രാഹുല്‍ ഗാന്ധിയും തരൂരിനെതിരെ രംഗത്ത് വന്നതായാണ് റിപ്പോര്‍ട്ടുകള്‍. തരൂരിന്റെ ഐപി‌എല്‍ വിവാദം പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമാവുമെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടെന്നാണ് വിവരങ്ങള്‍.

I want Govt proceedings to go on: Tharoor | രാജി സര്‍ക്കാരിന് ഉപകാരപ്പെടട്ടെ: തരൂര്‍