Friday, March 26, 2010

മൂര്‍ദ്ധാവിലെ അഹങ്കാരമുദ്ര

''ഐസ്‌ക്രീമിന്റെ മുകളില്‍ ചെറിപ്പഴം വച്ചപോലെ മൂര്‍ദ്ധാവില്‍ ഒരുനുള്ള് അഹങ്കാരവും കൊണ്ടുനടക്കുന്നയാളാണ് ഞാനെന്ന് സുഹൃത്തുക്കള്‍ എപ്പോഴൂം പറയാറുണ്ട്. അഞ്ചു വയസുമുതല്‍ പുസ്തകം വായിച്ചുതുടങ്ങി. കുമാരസംഭവം, രഘുവംശം, മാളവികാഗ്നിമിത്രം, വി്രകമോര്‍വശീയം... പിന്നെ എഴുത്തച്ഛന്‍, ചെറുശ്ശേരി, പി. കുഞ്ഞിരാമന്‍നായര്‍ തുടങ്ങി മഹാപ്രതിഭകളുടെ കൃതികള്‍ വായിച്ചു. കുറച്ച് ആയുര്‍വേദം, ജ്യോതിഷം എന്നിവയും പഠിച്ചു. അമ്മയില്‍ നിന്ന് കുറച്ച് കര്‍ണാടക സംഗീതം കേട്ടിട്ടുണ്ട്.

ഇതൊക്കെയാണ് എന്റെ അടിത്തറയെന്ന് അഹങ്കാരത്തോടെ പറയട്ടെ''- എല്ലാം ജഗദീശ്വരനിലര്‍പ്പിച്ചുകൊണ്ട് വിനയാന്വിതനായി പ്രശംസകളേറ്റുവാങ്ങാന്‍ ഗിരീഷ് പുത്തഞ്ചേരി ഒരിക്കലും തയ്യാറായിരുന്നില്ല. എഴുതുന്ന ഓരോ വരികളിലും തന്റെ പ്രതിഭയുടെ മുദ്ര പതിയണമെന്ന് നിര്‍ബന്ധബുദ്ധിയുണ്ടായിരുന്ന ഗിരീഷ് ആര്‍ക്കുമുന്നിലും തല കുനിക്കാനും ഒരുക്കമായിരുന്നില്ല. അതുകൊണ്ടു തന്നെ കലഹപ്രിയനായ ആത്മസുഹൃത്തായിരുന്നു സിനിമാലോകത്തെ പ്രിയപ്പെട്ടവര്‍ക്ക് ഗിരീഷ് പുത്തഞ്ചേരി. 'ദില്‍സേ' സിനിമയ്ക്ക് പാട്ടെഴുതാന്‍ മദ്രാസില്‍ ചെന്നിട്ട് സാക്ഷാല്‍ എ.ആര്‍. റഹ്മാനോടു പരിഭവിച്ച് മടങ്ങിപ്പോന്ന കഥ ഗിരീഷ് പുത്തഞ്ചേരി തന്നെ പറഞ്ഞിട്ടുണ്ട്
http://www.mathrubhumi.com/static/others/newspecial/index.php?id=82655&cat=554

ഒളിഞ്ഞുനോട്ടങ്ങളില്‍ അഭിരമിക്കുന്ന കേരളം - സി.എസ്.ചന്ദ്രിക


സദാചാരത്തിന്റെ ഹിപ്പോക്രസിയില്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവരാണ് മലയാളികള്‍. എല്ലാം അതിവരഹസ്യമാണിവിടെ. തുറന്ന സ്ത്രീപുരുഷ സൗഹൃദങ്ങള്‍, തുറന്ന സ്ത്രീ പുരുഷ പ്രണയങ്ങള്‍, അതിന്റെ സൗന്ദര്യാത്മകവും രാഷ്ട്രീയവും സര്‍ഗാത്മകവുമായ പൊതുദൃശ്യത ഇവിടെ കണ്ടെത്താന്‍ പ്രയാസമാണ്.


സ്ത്രീക്ക് പുരുഷനെയും പുരുഷന് സ്ത്രീയെയും നേരേ നോക്കാന്‍, തുറന്നുപെരുമാറാന്‍ പക്വമാകുന്ന കേരളസമൂഹം എന്നാണ് സാധ്യമാവുക! ഇന്നും കേരളത്തിലെ സ്ത്രീക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നത് നമ്മെ ഒരുനൂറ്റാണ്ടു പിറകിലേക്ക് കൊണ്ടുപോകുന്നു. അതിരിടങ്ങള്‍ക്കപ്പുറത്തേക്ക്, നിശ്ചിത തീരുമാനങ്ങള്‍ക്കപ്പുറത്തേക്ക് കാലൊന്നെടുത്തു വെച്ചാല്‍, പുറപ്പെട്ടാല്‍ സമുദായത്തില്‍ നിന്ന് ഭ്രഷ്ടയാക്കപ്പെടുമായിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ സ്ത്രീയുടെ അവസ്ഥയില്‍ നിന്ന് എന്തുവലിയ വ്യത്യാസമാണ് പൊതുവില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളസ്ത്രീയുടെ ശാരീരികവും മാനസികവുമായ ജീവിതത്തിനുള്ളത്?
പഴയതും പുതിയതുമായ വിവിധതരം ഒളിനോട്ടങ്ങള്‍ക്കുള്ളിലൂടെയും ശരീരത്തിനു നേര്‍ക്കുള്ള അധിനിവേശങ്ങള്‍ക്കിടയിലൂടെയും എന്നിട്ടും സ്ത്രീകളും പെണ്‍കുട്ടികളും നടന്നുനീങ്ങുകയാണ്- വിദ്യാലയങ്ങളിലേക്ക്, തൊഴില്‍ സ്ഥലങ്ങളിലേക്ക്..... ബസ്സിനുള്ളിലേക്കും തീവണ്ടിയിലേക്കും തെരുവിലേക്കും മാര്‍ക്കറ്റിലേക്കുമൊക്കെ. എപ്പോഴും തനിക്കുചുറ്റും ചൂഴ്ന്നു നില്‍ക്കുന്ന ഒളിക്കണ്ണുകള്‍ക്കും നോട്ടങ്ങള്‍ക്കുമിടയിലൂടെ തിക്കിത്തിരക്കി മുന്നോട്ടു നീങ്ങുകയാണ്.

കിടക്കകള്‍ തിരഞ്ഞെടുക്കുമ്പോള്‍മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് നല്ല ഉറക്കം പ്രധാനമാണെന്ന് ഏവരും സമ്മതിക്കും.എന്നാല്‍ സുഖനിദ്ര പ്രദാനം ചെയ്യുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് ഗൗരവപൂര്‍വം ചിന്തിക്കുന്നവര്‍ വിരളം. സൗകര്യപ്രദമായ കിടപ്പുമുറി, കൂടുതല്‍ ചൂടോ അധികം തണുപ്പോ ഇല്ലാത്ത അന്തരീക്ഷനില, ശാന്തമായ മാനസികാവസ്ഥ ഇങ്ങനെ വലുതും ചെറുതുമായ ഒട്ടേറെ ഘടകങ്ങള്‍ ഉറക്കത്തെ സ്വാധീനിക്കുന്നു. കൂട്ടത്തില്‍ ഒട്ടും പ്രാധാന്യം കുറയാത്ത ഒന്നുണ്ട്, നിങ്ങളുടെ കിടക്ക.
മുന്‍ഗണന സുഖനിദ്രയ്ക്ക്

കിടക്ക വാങ്ങാന്‍ കടയിലെത്തിയാല്‍ വിസ്മയിപ്പിക്കുന്ന മോഡലുകള്‍ കാണാം. എന്നാല്‍ അവയില്‍ ആരോഗ്യകരമായി നിദ്ര സാധ്യമാക്കുന്നത് തിരഞ്ഞെടുക്കുന്നത് ഏറെ ശ്രദ്ധിച്ചുവേണം. ശരീരത്തിന് സമതുലിതാവസ്ഥ നല്‍കുന്ന കിടക്കയാണ് അഭികാമ്യമെന്ന് ആരോഗ്യവിഗ്ദര്‍ പറയുന്നു. നട്ടെല്ലിന് ആയാസമില്ലാത്ത അവസ്ഥ പ്രദാനം ചെയ്യുന്നകിടക്കയാണ് തിരഞ്ഞെടുക്കേണ്ടത്. തല, ചുമലുകള്‍, നിതംബം, ഉപ്പൂറ്റി എന്നിവയെ താങ്ങി നിര്‍ത്തുന്നതാകണമത്. എന്നാല്‍ എല്ലാവര്‍ക്കും ഒരേതരം കിടക്ക യോജിക്കണമെന്നില്ല. ഉദാഹരണത്തിന് നടുവേദനയുള്ളവര്‍ക്ക് അല്പം ഉറപ്പുള്ള പ്രതലത്തോടുകൂടിയ കിടക്കയാണ് യോജിക്കുക.

നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന കിടക്ക നല്ലതാണോ എന്ന് തിരിച്ചറിയുക പ്രധാനമാണ്. രാവിലെ ഉറക്കമുണരുമ്പോള്‍ ചെറുതായി നടുവേദന അനുഭവപ്പെടുകയും 15-30 മിനുട്ടിനുള്ളില്‍ അത് മാറുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് കിടക്കയുടെ പ്രശ്‌നം തന്നെയാണെന്ന് കരുതാം. നിങ്ങളുടെ കിടക്ക മാറ്റേണ്ട സമയമായെന്ന് വ്യക്തം.

കിടക്ക തിരഞ്ഞെടുക്കുന്നത് അതില്‍ കിടന്നുനോക്കിയിട്ടാവുന്നതാണ് ഉചിതമെന്ന് വിദഗ്ദര്‍ പറയുന്നു. ചുരുങ്ങിയത് 10-15 മിനുട്ട്. കിടന്നുനോക്കിയാലേ കിടക്കയുടെ ഗുണം അറിയാന്‍ പറ്റൂ. എന്നാല്‍ മിക്കപ്പോഴും നമുക്കതിന് സൗകര്യം ലഭിക്കില്ല. എന്നിരുന്നാലും ശ്രദ്ധിച്ചുവേണം തിരഞ്ഞെടുക്കാന്‍.
Mathrubhumi || Wellness - കിടക്കകള്‍ തിരഞ്ഞെടുക്കുമ്പോള്‍