Tuesday, March 9, 2010

മദ്യം കുടിക്കുന്ന ദേവി !


നിവേദ്യമായി നല്‍കുന്ന മദ്യം കുടിക്കുന്ന കാലഭൈരവന്‍റെ വിഗ്രഹത്തെ കുറിച്ച് നാം നേരത്തെ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇത്തവണ ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ പരമ്പരയിലൂടെ നിവേദ്യമായി നല്‍കുന്ന മദ്യം കുടിക്കുന്ന ഒരു ദേവീവിഗ്രഹത്തിന്‍റെ കഥയാണ് ഞങ്ങള്‍ പറയുന്നത്. ഫോട്ടോഗാലറി


മധ്യപ്രദേശിലെ രറ്റ്‌ലം ജില്ലയിലെ കവാല്‍ക മാതാ ക്ഷേത്രം വളരെ പ്രസിദ്ധിയാര്‍ജ്ജിച്ചതാണ്. ഇവിടുത്തെ കവാല്‍ക മാതാവിന്‍റെ വിഗ്രഹവും കാളീമാതാവിന്‍റെ വിഗ്രവും കാലഭൈരവന്‍റെ വിഗ്രഹവും ഭക്തര്‍ നിവേദ്യമായി അര്‍പ്പിക്കുന്ന മദ്യം കുടിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍, ഇവിടെ ഭക്തര്‍ സമര്‍പ്പിക്കുന്ന മദ്യം വിഗ്രഹങ്ങളുടെ ചുണ്ടോട് അടുപ്പിക്കുമ്പോള്‍ തന്നെ അപ്രത്യക്ഷമാവുന്നു, ഭക്തരുടെ മുന്നില്‍ വച്ചുതന്നെ !

സെക്സ് ഡോട്ട് കോം വില്‍പ്പനയ്ക്ക്

ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും വിലയേറിയ ഡൊമെയിനുകളില്‍ ഒന്നായ സെക്സ് ഡോട്ട് കോം ലേലത്തിന്. സെക്സ് ഡോട്ട് കോമിന്റെ ലേലം അടുത്ത ആഴ്ച നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ന്യൂ ചെര്‍സിയിലെ ഡോം പാര്‍ട്നേഴ്സ് എല്‍ എല്‍ സി കമ്പനിയുടെതാണ് സെക്സ് ഡോട്ട് കോം ഡൊമെയിന്‍. 2006ല്‍ പതിനാല് ദശലക്ഷം ഡോളറിനാണ് സെക്സ് ഡോട്ട് കോം സ്വന്തമാക്കിയത്. എന്നാല്‍, വിവിധ നിയമപ്രശ്നങ്ങളെ തുടര്‍ന്ന് ഡോം പാട്നേഴ്സ് എല്‍ എല്‍ സി കമ്പനി പൂട്ടാന്‍ പോകുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് വിലകൂടിയ സെക്സ് ഡോട്ട് കോം വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലെ വിന്‍ഡല്‍‌സ് മാര്‍ക്സ് ലെയ്നും മിറ്റന്‍ഡ്രോഫ് എല്‍ എല്‍ പിയുമാണ് ഇവര്‍ക്കെതിരെ ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് മാര്‍ച്ച് പതിനെട്ടിന് ഡോം പാര്‍ട്നേഴ്സ് എല്‍ എല്‍ സി കമ്പനി പൂട്ടുമെന്ന് അറിയിച്ചിട്ടുണ്ട്.

ഹുസൈന്‍ ഒസിഐ കാര്‍ഡിന് അപേക്ഷിച്ചു


പ്രശസ്ത ചിത്രകാരന്‍ എം എഫ് ഹുസൈന്‍ ‘ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ’ കാര്‍ഡിന് (ഒസിഐ) അപേക്ഷ നല്‍കി. ഖത്തര്‍ പൌരത്വം സ്വീകരിച്ച ഹുസൈന് ഒസിഐ കാര്‍ഡ് ലഭിച്ചാല്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് പ്രത്യേക വിസയുടെ ആവശ്യമില്ല.

Husain applied for OCI Card ഹുസൈന്‍ ഒസിഐ കാര്‍ഡിന് അപേക്ഷിച്ചു

അമ്മമാര്‍ ഗര്‍ജ്ജിക്കുന്നു

ഇതു നട്ടകല്‍ ചുണ്‌ടപ്പെട്ടി പ്രദേശം. ഇവിടെ മദ്യം ഉത്പ്പാദിപ്പിക്കുകയൊ വില്‍ക്കുകയൊ ചെയ്യാന്‍ പാടില്ല .ഈ പ്രദേശത്തു മദ്യപിച്ചു പ്രവേശിക്കാന്‍ പാടില്ല . ഈ നിര്‍ദേശങ്ങള്‍ക്കു വിപരീതമായി പ്രവര്‍ത്തിച്ചാല്‍ ശിക്ഷിക്കപ്പെടും.-തായ്‌ക്കുല സംഘംമദ്യവിരുദ്ധസമിതി, ചുണ്‌ടപ്പെട്ടി.
2002 മാര്‍ച്ചില്‍ കേരളത്തിലെ ഗോത്രമേഖലയായ അട്ടപ്പാടിയിലെ നട്ടകല്‍ ചുണ്‌ടപ്പെട്ടി ഊരിലെ ആദിവാസി അമ്മമാരുടെ കൂട്ടായ്‌മയായ തായ്‌ക്കുല സംഘം സ്ഥാപിച്ച ബോര്‍ഡിലെ വരികളാണിവ. പലതരം ചൂഷണത്തിന്‍റെ ഇരകളായി സ്വന്തം ജീവിതം പോലും തീറെഴുതിക്കൊടുക്കേണ്‌ടിവരും ആദിവാസിസ്‌ത്രീകളുടെ ഉയിര്‍ത്തെഴുന്നെല്പ്പിന്റെ തുടക്കമായിരുന്നു അത്‌. ഇവിടത്തെ സ്‌ത്രീസമൂഹത്തിന്‍റെ രക്ഷയ്‌ക്കായി ആദിവാസി അമ്മമാരുടെ തന്നെ കൂട്ടായ്‌മയായ തായ്‌ക്കുല സംഘങ്ങള്‍ ഇന്നു പോരാട്ടത്തിന്‍റെ പാതയിലാണ്‌.
http://www.thejasnews.com/#4789

മദ്യവും ഓണ്‍ ലൈനില്‍

ഇനി മുതല്‍ മദ്യവും ഓണ്‍ലൈനില്‍ ലഭിക്കും, അതും പരമ്പരാഗത മദ്യം തന്നെ. കൊറിയന്‍ കമ്പനികളാണ് പരമ്പരാഗത മദ്യം ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യാന്‍ ഒരുങ്ങുന്നത്.

മക്കിയൊല്ലി എന്ന പേരിലാണ് പരമ്പരാഗത മദ്യ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുക. രാജ്യത്തെ പരമ്പരാഗത മദ്യ നിര്‍മ്മാതാക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ കച്ചവടവും തുടങ്ങുന്നത്. ഇവിടത്തെ നിരവധി കര്‍ഷകര്‍ പരമ്പരാഗത മദ്യമുണ്ടാക്കി ജീവിക്കുന്നവരാണ്.

അതേസമയം, സര്‍ക്കാറിന്റെ ഇത്തരമൊരു തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കുന്നതിന് കൊറിയയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഓണ്‍ലൈന്‍ മദ്യ വില്‍പ്പന നടത്താനുള്ള നിയമം ഉടന്‍ തന്നെ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്തും. കൊറിയ ആഗ്രോ-ഫിഷേര്‍സ് ട്രേഡ് കോര്‍പ്പറേഷന്റെ സൈറ്റ് വഴിയാണ് മദ്യം വില്‍പ്പന നടത്തുക.


Traditional Beverages Could Be Available Online ഇനി മദ്യവും ഓണ്‍ലൈനില്‍

നിത്യാനന്ദനെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന മാധ്യമങ്ങള്‍!

എന്തെങ്കിലും സംഭവിക്കുമ്പോഴാണ് മാധ്യമങ്ങള്‍ പോസ്റ്റുമോര്‍ട്ടം ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍, നിത്യാനന്ദ പരമഹംസ സ്വാമികളെ പറ്റി പുകഴ്ത്തിപ്പാടാത്ത മാധ്യമങ്ങള്‍ ചുരുക്കമാണ്. ‘ലൈംഗികകേളി’ വിവാദത്തില്‍ പെട്ട് നിത്യാനന്ദ സ്വാമികള്‍ ‘നിന്ദ്യാനന്ദ’നായതോടെ നമ്മുടെ മാധ്യമങ്ങളുടെ സ്വഭാവം മാറി. ഇപ്പോള്‍ നിത്യാനന്ദയുടെ ഭൂതകാലത്തെ പറ്റിയുള്ള പോസ്റ്റുമോര്‍ട്ടങ്ങളാണ് മാധ്യമങ്ങളില്‍ നടക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ അനുഗ്രഹിച്ചുകൊണ്ട് നില്‍ക്കുന്ന നിത്യാനന്ദ സ്വാമികളുടെ ചിത്രം ഇന്ത്യന്‍ എക്സ്‌പ്രസ് പ്രസിദ്ധീകരിച്ചത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകണം.
മീഡിയ started doing postmortem on Nithyananda നിത്യാനന്ദനെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന മാധ്യമങ്ങള്‍!