Friday, April 23, 2010

പശുപ്രസവിക്കുന്നതും കാത്ത് 10മണിക്കൂര്‍

മണിരത്‌നം ആ പേരുപോലെതന്നെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ പ്രൊഫഷണലിസവും, എന്ത് സാഹസം ചെയ്തു സ്വന്തം ചിത്രങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ തയ്യാറാവുന്ന സംവിധായകനാണ് അദ്ദേഹം.

പുറത്തിറങ്ങാനിരിക്കുന്ന രാവണ്‍ എന്ന ചിത്രത്തിന് വേണ്ടി ചില്ലറയൊന്നുമല്ല അദ്ദേഹം റിസ്‌ക് എടുത്തത്. രാവണിനുവേണ്ടി ഒരു രംഗം പകര്‍ത്താന്‍ മണിരത്‌നം കാത്തുകാത്തിരുന്നത് ഏത്രമണിക്കൂറാണെന്ന് അറിയേണ്ടേ. പത്ത് മണിക്കൂര്‍!

ഇത് നായിക ഐശ്വര്യയുടെ വല്ല സീനും എടുക്കാനാണെന്നാണ് ചെലവിട്ടതെന്നാണ് കരുതിയതെങ്കില്‍ തെറ്റി, പശു പ്രസവം ഷൂട്ട് ചെയ്യാനാണ് മണിരത്‌നം പത്തുമണിക്കൂര്‍ ചെലവിട്ടത്. മധ്യപ്രദേശിലെ ഒരു പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍ വച്ചാണത്രേ പശുപ്രസവം ഷൂട്ട് ചെയ്തത്.
http://thatsmalayalam.oneindia.in/movies/tamilcinema/2010/04/23-mani-ratnam-kept-waiting-by-cow.html

ഐപിഎല്‍ എന്നാല്‍ പെണ്ണും പണവും: സുനന്ദ

ഐപിഎല്‍ എന്നാല്‍ പെണ്ണും പണവുമാണെന്ന് ഐപിഎല്‍ വിവാദത്തോടെ വാര്‍ത്തകളില്‍ നിറഞ്ഞ വ്യവസായി സുനന്ദ പുഷ്‌കര്‍.

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിലൂടെയാണ് ഇവര്‍ ഐപിഎല്ലിന്റെ വികൃതമുഖത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.

ക്രിക്കറ്റിനും ബിസിനസിനും ഇടിയിലുള്ള യാഥാര്‍ഥ്യം എന്താണ്? പണംവച്ചുള്ള ചൂതാട്ടത്തിലും സ്ത്രീവിഷയത്തിലുമുള്ള താല്‍പര്യം എന്നുതന്നെയാണിത്. അതുകൊണ്ട് തന്നെ കേള്‍ക്കുന്നവര്‍ക്കെല്ലാം ചോദ്യങ്ങള്‍ ചോദിക്കാനുമുണ്ടാകും- സുനന്ദ പറയുന്നു.

ഐപിഎല്ലും കൊച്ചി ടീമുമായുള്ള എല്ലാ ഇടപാടുകളും താന്‍ അവസാനിപ്പിച്ചെന്നും അവര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ ഞാന്‍ ഈ ബിസിനസില്‍ തല്‍പരയല്ല. അത് അതിന്റെ എല്ലാ അതിരുകളും ലംഘിച്ചുകഴിഞ്ഞു. അതായത് എല്ലാം തെറ്റായ രീതിയിലാണ് നടക്കുന്നതെന്നു തന്നെ- അവര്‍ വിശദീകരിച്ചു.
http://thatsmalayalam.oneindia.in/news/2010/04/23/india-ipl-all-about-money-girls-sunanda.html

കുട്ടികള്‍ക്ക് അശ്ലീല സിഡി നല്‍കിയാല്‍ 1ലക്ഷം പിഴ

പ്രായപൂര്‍ത്തിയാകാത്തെ കുട്ടികള്‍ക്ക് അശ്ലീല സിഡികള്‍ നല്‍കുന്നവര്‍ നിയമക്കുരുക്കിലാവും.

പ്രായപൂര്‍ത്തിയാകത്ത കുട്ടികളെ പീഡിപ്പിക്കുയും അതേപോലെ അശ്ലീലം നിറഞ്ഞ സിഡികളും ചിത്രങ്ങളുമൊക്കെ നല്‍കുകയും ചെയ്യുന്നവര്‍ ഒരുലക്ഷത്തോളം രൂപ പിഴയായി നല്‍കേണ്ടിവരും.

പനജിയില്‍ ഇത്തരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ്ക്ക്് അശ്ലീല സിഡി നല്‍കിയയാളോട് കുട്ടികളുടെ കോടതി ഒരുലക്ഷം രൂപ പിഴയടയ്ക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

2006ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ഏപ്രില്‍ 20ന് ബുധനാഴ്ച വിധി പ്രഖ്യാപച്ചത്. കുട്ടിയുടെ അമ്മയാണ് സിഡി നല്‍കിയ 42കാരനെതിരെ പരാതി നല്‍കിയത്.
http://thatsmalayalam.oneindia.in/news/2010/04/23/india-giving-obscene-cd-to-minor-punishable.html

വിപ്രോയുടെ അറ്റാദായം വര്‍ധിച്ചു

രാജ്യത്തെ മൂന്നാമത്തെ സോഫ്റ്റ് വെയര്‍ കയറ്റുമതി സ്ഥാപനമായ വിപ്രോയുടെ അറ്റാദായത്തില്‍ വര്‍ധന. 18 ശതമാനം വളര്‍ച്ചയാണു രേഖപ്പെടുത്തിയിരിക്കുന്നത്. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ 4593 കോടി രൂപയാണ് അറ്റാദായം. മൊത്തം വരുമാനത്തില്‍ ആറു ശതമാനം വര്‍ധനയുണ്ടായി. 27,124 കോടി രൂപയാണു വരുമാനം. സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ അറ്റാദായത്തില്‍ 21 ശതമാനം വര്‍ധിച്ച് 1209 കോടിയിലെത്തി.

മാന്ദ്യത്തില്‍ നിന്നു വ്യവസായ ലോകം സാധാരണഗതിയിലേക്കു മടങ്ങി വരുകയാണെന്നു വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി പറഞ്ഞു.

ലിബിഡോ നഷ്ടപ്പെടുന്നോ? ശ്രദ്ധിക്കണംPRO
ലിബിഡോ അഥവാ ലൈംഗിക വാഞ്ച നഷ്ടമാവുന്നു എന്ന പരാതി ഇപ്പോള്‍ യുവതികള്‍ക്കിടയില്‍ വ്യാപകമാണത്രേ. ശാരീരിക ബന്ധത്തിന് ആഗ്രഹം ജനിക്കാത്ത ഈ അവസ്ഥയില്‍ യുവതികളെ കൊണ്ടു ചെന്നെത്തിക്കുന്നതില്‍ ഗര്‍ഭ നിരോധന ഗുളികകള്‍ക്കും വിഷാദരോഗങ്ങളെ നേരിടാനുള്ള മരുന്നുകള്‍ക്കും കുറവില്ലാത്ത പങ്കുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

വുമണ്‍സ് സെക്‍ഷ്വല്‍ ഹെല്‍ത്ത് എന്ന മാഗസിനിലാണ് യുവതികളുടെ ലിബിഡോ പ്രശ്നത്തെ കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്ത്രീകളുടെ ലൈംഗിക ആഗ്രഹത്തെ കുറിച്ചുള്ള പലതരം പഠനങ്ങള്‍ വര്‍ഷങ്ങളായി നടന്നു വരികയാണ്. ആഗ്രഹം, ഉദ്ധാരണം, രതിമൂര്‍ച്ഛ എന്നിങ്ങനെയാണ് ലൈംഗിക പ്രകിയയെ ഗവേഷകര്‍ വിഭജിച്ചിരിക്കുന്നത്. ഇതില്‍ ലിബിഡോ അഥവാ ലൈംഗിക വാഞ്ചയെ മാനസികവും ബാക്കിയുള്ളവയെ ശാരീരികവുമായാണ് കരുതുന്നത്.

2008 ല്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തില്‍ 18 നും 44 നും ഇടയിലുള്ള 31,000 സ്ത്രീകളെ നിരീക്ഷണ വിധേയരാക്കിയിരുന്നു. ഇവരില്‍ 10 ല്‍ ഒരാള്‍ എന്ന നിലയ്ക്ക് ലൈംഗിക ആഗ്രഹമില്ലായ്മയെ കുറിച്ച് പരാതി പറഞ്ഞിരുന്നു.

ബന്ധങ്ങളില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളും മാനസിക സമ്മര്‍ദ്ദവും പിരിമുറുക്കങ്ങളും ലൈംഗികതയോടുള്ള താല്‍‌പര്യം കുറയ്ക്കുന്നു. ഗര്‍ഭ നിരോധന ഗുളികകളും സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള മരുന്നുകളുമാണ് മിക്കപ്പോഴും ലൈംഗിക വാഞ്ച കുറയാന്‍ കാരണമാവുന്നത് എന്നും പുതിയ പഠനം നടത്തിയവര്‍ ചൂണ്ടിക്കാണിക്കുന്നു.

Libido problem? Do not ignore | ലിബിഡോ നഷ്ടപ്പെടുന്നോ? ശ്രദ്ധിക്കണം

ദളിതരെ ചുട്ടുകൊന്നു

ഹരിയാനയിലെ ഹിസാറില്‍ പട്ടിയെച്ചൊല്ലിയുണ്ടായ തര്‍ക്കം കലാശിച്ചതു രണ്ടു പേരുടെ മരണത്തില്‍. മിര്‍ച്ചാപുര്‍ ഗ്രാമത്തിലാണു സംഭവം. ദളിതരായ സുമനും മകളും വികലാംഗയുമായ താര ചന്ദുമാണു മരിച്ചത്.

സവര്‍ണ വിഭാഗമായ ജാട്ടില്‍പ്പെട്ട രാജേന്ദര്‍, ദളിത് വിഭാഗമായ വാത്മീകിയിലെ യോഗേഷിന്‍റെ പട്ടിയെ കല്ലെറിഞ്ഞതാണു സംഭവത്തിനു തുടക്കം. ഇരുവരും തമ്മിലുള്ള തര്‍ക്കം ഒടുവില്‍ പഞ്ചായത്തിന്‍റെ മുന്‍പിലെത്തി. സംഭവത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ വാത്മീകി സമുദായത്തിലെ രണ്ടു പേരെ പഞ്ചായത്ത് വിളിപ്പിച്ചു. എന്നാല്‍ ഇവരെ ജാട്ട് വിഭാഗക്കാര്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇവര്‍ ദളിത് വിഭാഗക്കാരുടെ ഇരുപത്തിയഞ്ചോളം വീടുകള്‍ അഗ്നിക്കിരയാക്കി. ഇതിലാണു രണ്ടു പേര്‍ വെന്തു മരിച്ചത്. സംഭവം നടന്നു മൂന്നു ദിവസം കഴിഞ്ഞിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായില്ലെന്നു ദളിതര്‍ ആരോപിച്ചു. സ്ഥലത്തു സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ സേനയെ വിന്യസിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 25 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തു വരുകയാണ്.
http://www.metrovaartha.com/2010/04/23160401/Two-Dalits-burnt-alive-after-c.html

നക്സലുകള്‍ 500 കോടി നഷ്ടമാക്കി: മമത


PRO
നക്സലുകളുടെ ട്രെയിന്‍ തടസ്സപ്പെടുത്തല്‍ കാരണം റയില്‍‌വെയ്ക്ക് കഴിഞ്ഞ വര്‍ഷം 500 കോടി രൂപയുടെ നഷ്ടമുണ്ടായതായി റയില്‍‌വെ മന്ത്രി മമത ബാനര്‍ജി. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു മമത.

റയില്‍വെ നക്സലുകളുടെ ആക്രമണ ലക്‍ഷ്യമായി മാറിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ട്രെയിനുകള്‍ക്ക് നേരെ നടന്ന അക്രമം തൊട്ടു മുമ്പത്തെ വര്‍ഷം നടന്നതിനെക്കാള്‍ ഇരട്ടിയായി എന്നും മമത പറഞ്ഞു. 2008 ല്‍ നക്സലുകള്‍ ട്രെയിനുകള്‍ക്ക് നേരെ 30 ആക്രമണങ്ങള്‍ നടത്തി. എന്നാല്‍, അത് 2009 ല്‍ 58 ആയി ഉയര്‍ന്നു.

റയില്‍‌വെയുടെ 65,000 കിലോമീറ്റര്‍ പാതയില്‍ എല്ലായിടത്തും കാവല്‍ ഏര്‍പ്പെടുത്തുക അസാധ്യമാണ്. ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വം കൂടിയാണെന്നും ആക്രമണങ്ങളില്‍ നിന്ന് ട്രെയിനുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ മമത പറഞ്ഞു.

Naxals cause lose of Rs. 500 Cr | നക്സലുകള്‍ 500 കോടി നഷ്ടമാക്കി: മമത

കൊളസ്ട്രോള്‍ കുറയ്ക്കൂ, സെക്സ് ആസ്വദിക്കൂ


ആഹാരരീതികളും വ്യായാമമില്ലായ്മയും നമുക്ക് സമ്മാനിച്ചിരിക്കുന്ന കൊളസ്ട്രോള്‍ ശരീരത്തിന്റെ ശത്രുവാണ്. കൊളസ്ട്രോള്‍ നില ഉയരുന്നത് പല ശാരീരിക അസ്വസ്ഥതകള്‍ക്കും കാരണമാവാം. എന്നാല്‍, അത് നിങ്ങളുടെ ലൈംഗിക ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

ലൈംഗിക ജീവിതവും കൊളസ്ട്രോളുമായി ബന്ധമുണ്ട്. കൊളസ്ട്രോള്‍ എന്ന ഭീകരന്‍ കിടപ്പറയില്‍ സൃഷ്ടിക്കുന്ന പ്രശ്നത്തെ നേരിടാന്‍ പുരുഷന്‍‌മാരെക്കാള്‍ സ്ത്രീകളാണ് തയ്യാറെടുക്കേണ്ടത് എന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കാരണം, ഇത്തരം പ്രശ്നങ്ങള്‍ സ്ത്രീകളിലാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

സ്ത്രീകളുടെ ലൈഗിക ഉത്തേജനം രക്തചംക്രമണവുമായി കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നതാവാം ഇതിനു കാരണമെന്ന് ഗവേഷകര്‍ കരുതുന്നു. ‘ഹൈപ്പര്‍ലിപ്പിഡെമിയ’ എന്ന് അറിയപ്പെടുന്ന ഉയര്‍ന്ന കൊളസ്ട്രോള്‍നില രക്തയോട്ടത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് സ്ത്രീകള്‍ക്ക് ലൈംഗിക ഉത്തേജനം ലഭിക്കുന്നത് തടസ്സപ്പെടുത്തുന്നു.


Reduce Cholesterol and enjoy sex life! | കൊളസ്ട്രോള്‍ കുറയ്ക്കൂ, സെക്സ് ആസ്വദിക്കൂ

ലോകത്തിലെ ഏറ്റവും വിലയേറിയ മരുന്ന് ഏത്?


PRO
ലോകത്തിലെ ഏറ്റവും വിലയേറിയ മരുന്ന് ഏതെന്ന് പറയുന്നതിനു മുമ്പ് മരുന്നിന്റെ വില കേട്ട് രോഗം കൂടുതല്‍ വഷളാക്കരുത് എന്നൊരു മുന്നറിയിപ്പു കൂടി നല്‍കുന്നത് നന്നായിരിക്കും! ‘സൊലിരിസ്’ എന്ന മരുന്നാണ് ലോകത്തില്‍ ഏറ്റവും വില കൂടിയ ഔഷധം എന്ന് ഫോര്‍ബ്സ് ഡോട്ട് കോം അടുത്തകാലത്ത് നടത്തിയ ഒരു സര്‍വെ വെളിപ്പെടുത്തുന്നു.

അതായത്, സൊലിരിസ് നല്‍കുന്ന ഒരു രോഗിക്ക് ഒരു വര്‍ഷം ശരാശരി 409,500 ഡോളറിന്റെ മരുന്ന് നല്‍കേണ്ടി വരുമെന്നാണ് ഭൂമിയിലെ ഏറ്റവും ചെലവേറിയ ഔഷധത്തെ തേടി ഫോര്‍ബ്സ് നടത്തിയ സര്‍വെയില്‍ വെളിവായത്. അലക്സിയൊണ്‍ ഫാരമസ്യൂട്ടിക്കല്‍‌സാണ് ഈ മരുന്ന് പുറത്തിറക്കുന്നത്.

മനുഷ്യരുടെ പ്രതിരോധശേഷിയെ തകരാറിലാക്കുന്ന ‘പരൊക്സിസ്മല്‍ നോച്യുര്‍ണല്‍ ഹീമോഗ്ലോബിനൂറിയ’ അഥവാ ‘പി‌എന്‍‌എച്ച്’ എന്ന പേരില്‍ അറിയപ്പെടുന്ന രോഗത്തിനാണ് ലോകത്തിലേക്കും ചെലവേറിയ മരുന്ന് നല്‍കേണ്ടി വരുന്നത്. വളരെ അപൂര്‍വമായ ഈ രോഗത്തിനു കാരണം ചുവന്ന രക്താണുക്കള്‍ക്ക് സംഭവിക്കുന്ന തകരാറാണ്.

ഗവേഷണത്തിനു വേണ്ടി ചെലവഴിച്ച 800 ദശലക്ഷം ഡോളറും അതിന്റെ 15 വര്‍ഷത്തെ നിക്ഷേപ സമയവുമാണ് മരുന്നിന്റെ വില ഇത്രയുമധികമാക്കിയത്. ലോകത്തിലെ ഏറ്റവും വിലക്കൂടിയ മരുന്നുകളുടെ ഫോര്‍ബ്സ് പട്ടികയില്‍ രണ്ടാം സ്ഥാനം ‘എലപ്രസെ’ എന്ന മരുന്നിനാണ്. ഹണ്ടര്‍ സിന്‍ഡ്രോമിനുള്ള ഈ മരുന്നിന് ഒരു രോഗി ഒരു വര്‍ഷം ശരാശരി 375,000 ഡോളര്‍ ചെലവഴിക്കേണ്ടി വരും.

World's Priciest Medicine | ലോകത്തിലെ ഏറ്റവും വിലയേറിയ മരുന്ന് ഏത്?

ഐ പി എല്ലില്‍ വ്യാപകമായി ഒത്തുകളി നടന്നു


PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ മൂന്നാം എഡിഷനില്‍ വ്യാപകമായി ഒത്തുകളി നടന്നുവെന്നതിന് ആ‍ദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ തെളിവ് ലഭിച്ചു. ഒരു വിദേശ ക്യാപ്റ്റന്‍, ചില ടീമിലെ കളിക്കാര്‍, സംഘടാകര്‍, ടീം ഉടമകള്‍ എന്നിവരെല്ലാം ഒത്തുകളിയില്‍ ഭാഗഭാക്കായെന്നും കളിക്കാരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതില്‍ നിന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി.

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരങ്ങള്‍ ഒരു ടീമിന്‍റെ വിദേശിയായ നായകന്‍ എന്നിവരെല്ലാം ഒത്തുകളിയില്‍ ഭാഗമായിരുന്നുവെന്ന് ഡല്‍ഹിയിലെ ഒരു ഉയര്‍ന്ന ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൌരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്ക് ഒത്തുകളിയില്‍ പങ്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഐ പി എല്‍ മൂന്നാം എഡിഷനില്‍ ഒത്തുകളിയും വാതുവെയ്പ്പും അതിന്‍റെ ഏറ്റവും ഉന്നതിയിലെത്തി. സ്വന്തം സംസ്ഥാനത്ത് നിന്നുള്ള ജൂനിയര്‍ താരങ്ങളെ ചില സീനിയര്‍ താരങ്ങള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുണ്ടെന്നും ആദായ നികുതി വകുപ്പിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

സമീര്‍ തുക്റാള്‍ എന്ന വ്യക്തിയാണ് ഒത്തുകളിയ്ക്ക് ചുക്കാന്‍ പിടിച്ചത്. പ്രത്യേകിച്ച് വരുമാനമൊന്നുമില്ലെങ്കിലും ആഡംബര ജീവിതം നയിക്കുന്ന ഇയാള്‍ ഐ പി എല്‍ ചെയര്‍മാന്‍ ലളിത് മോഡിയുടെ ബിനാമിയാണെന്നും സൂചനയുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍, വാതുവയ്പ്, ഒത്തുകളി എന്നിവയുമായി മോഡിയ്ക്ക് ബന്ധമുണ്ടെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സൂചന നല്‍കി. സമീര്‍ തുക്റാള്‍ എല്ലാ മത്സരങ്ങളും കാണാന്‍ ഗാലറിയില്‍ ഉണ്ടായിരുന്നു.

“മസ്ജിദ് തകര്‍ക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു”


ബാബറി മസ്ജിദ് തകര്‍ക്കാന്‍ ശ്രമം നടക്കുമെന്നതിനെ കുറിച്ച് ഫൈസാബാദ് പൊലീസിന് മതിയായ രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നു എന്ന് ഒരു മുതിര്‍ന്ന വനിതാ ഐപി‌എസ് ഓഫീസര്‍. ബാബറി മസ്ജിദ് തകര്‍ത്ത സമയത്തെ അദ്വാനിയുടെ സുരക്ഷാ ഓഫീസറായിരുന്ന ഐപി‌എസ് ഉദ്യോഗസ്ഥ അഞ്ജു ഗുപ്തയാണ് വെള്ളിയാഴ്ച കോടതിയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് ഒരു ദിവസം മുമ്പ്, അതായത് 1992 ഡിസംബര്‍ അഞ്ചിന്, ഫൈസാബാദ് ഐജി എകെ ശരണ്‍ വിളിച്ചു ചേര്‍ത്ത സുരക്ഷാ അവലോകന യോഗത്തില്‍ താനും പങ്കെടുത്തിരുന്നു. 40-45 മിനിറ്റ് നീണ്ട യോഗത്തില്‍ വച്ച് ശരണ്‍ സുരക്ഷാമുന്നറിയിപ്പിനെ കുറിച്ച് പറഞ്ഞിരുന്നു എന്നും അഞ്ജു കോടതിയില്‍ പറഞ്ഞു.

1990 ബാച്ചിലെ ഐപി‌എസ് ഓഫീസറാണ് അഞ്ജു. ബാബറി മസ്ജിത് തകര്‍ത്ത കേസിലെ ഒമ്പതാം സാക്ഷിയായ ഇവരിപ്പോള്‍ റോയിലാണ് സേവനമനുഷ്ഠിക്കുന്നത്.

ഐപി‌എല്‍ വിവാദം എയര്‍ ഇന്ത്യ നിഷേധിച്ചുPRO
വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിന്റെ മകള്‍ക്കും ഐപി‌എല്‍ കളിക്കാര്‍ക്കും ചണ്ഡീഗഡില്‍ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്യാന്‍ വേണ്ടി ഷെഡ്യൂള്‍ ചെയ്ത യാത്രാ വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കി ഉപയോഗിച്ചു എന്ന ആരോപണം എയര്‍ ഇന്ത്യ അധികൃതര്‍ നിഷേധിച്ചു.

പ്രഫുല്‍ പട്ടേലിന്റെ മകളും ഐപി‌എല്‍ ഹോസ്പിറ്റാലിറ്റി മാനേജറുമായ പൂര്‍ണ പട്ടേലിനും ഐപില്‍ കളിക്കാര്‍ക്കും യാത്ര ചെയ്യുന്നതിനായി എയര്‍ ഇന്ത്യയുടെ ഷെഡ്യൂള്‍ ചെയ്ത സര്‍വീസ് നിര്‍ത്തിവച്ചു എന്ന് ഒരു ഇംഗ്ലീഷ് ദിനപ്പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 20 ന് ഡല്‍ഹി-കോയമ്പത്തൂര്‍ സര്‍വീസ് പുറപ്പെടുന്നതിനു 12 മണിക്കൂറിനു മുമ്പാണ് റദ്ദാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രില്‍ 19 ന് പൂര്‍ണ എയര്‍ ഇന്ത്യ ഓഫീസിലേക്ക് വിളിച്ച് വിമാനം ആവശ്യപ്പെടുകയായിരുന്നു എന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപി‌എല്ലില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിനുള്ള വാടക ലഭിച്ചു എങ്കിലും വിമാനം അനുവദിച്ച് മന്ത്രി പുത്രിയെ സന്തോഷിപ്പിക്കാന്‍ എയര്‍ ഇന്ത്യ മാനേജ്മെന്റ് നിയമങ്ങള്‍ വളച്ചൊടിച്ചു എന്നാണ് ആരോപണം.

Air India Denies Cancelling Flight for IPL Players | ഐപി‌എല്‍ വിവാദം എയര്‍ ഇന്ത്യ നിഷേധിച്ചു

നായകമികവ് തെളിയിക്കേണ്ട കാര്യമില്ലPRO
തന്‍റെ നായകമികവ് ആര്‍ക്ക് മുന്നിലും തെളിയിക്കേണ്ട കാര്യമില്ലെന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ സച്ചിന്‍ ടെന്‍‌ഡുല്‍ക്കര്‍. നായകനാവാന്‍ വേണ്ടിയല്ല ഞാന്‍ കളിക്കുന്നത്. കളിയുടെ എല്ലാ ഫോര്‍മാറ്റിലും റണ്‍സ് കണ്ടെത്തുന്നതും എന്തെങ്കിലും തെളിയിക്കാന്‍ വേണ്ടിയല്ല. കളി ഞാന്‍ ആസ്വദിക്കുന്നതു കൊണ്ടാണ്. എന്തൊക്കെ സംഭവിച്ചാലും അത് തുടരുക തന്നെ ചെയ്യുമെന്നും ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ പറഞ്ഞു.

ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിനേക്കാള്‍ 12 ടെസ്റ്റ് സെഞ്ച്വറികളുടെ ലീഡ് നേടാനായല്ലോ എന്ന ചോദ്യത്തിന് സെഞ്ച്വറികള്‍ എണ്ണിക്കൊണ്ടല്ല താന്‍ കളിക്കുന്നതെന്നായിരുന്നു സച്ചിന്‍റെ മറുപടി. എന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് എന്‍റെ നേട്ടങ്ങള്‍. അതിന് ഞാന്‍ എപ്പോഴും ദൈവത്തോട് നന്ദിയുള്ളവനായിരിക്കും.

ഐ പി എല്ലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളെല്ലാം മറികടക്കാനാവും. ആരാധകര്‍ ആഗ്രഹിക്കുന്നത് ആവേശോജ്വലമായ മത്സരങ്ങളാണ്. അത് നല്‍കാന്‍ കഴിയുന്നിടത്തോളം ബാക്കി വിഷയങ്ങളെല്ലാം അപ്രസക്തമാണ്. ജീവിതത്തില്‍ എപ്പോഴും നല്ലത് മാത്രമേ സംഭവിക്കു എന്നില്ല. ചിലപ്പോള്‍ മോശം കാലഘട്ടത്തിലൂടെയും കടന്നുപോവേണ്ടി വരും. 2007ലെ ലോകകപ്പ് ക്രിക്കറ്റും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത്തരത്തില്‍ മോശമായൊരു കാലഘട്ടമായിരുന്നു.

I don't have to prove that I can manage captaincy: Tendulkar | നായകമികവ് തെളിയിക്കേണ്ട കാര്യമില്ല

ഒബാമയും ലാമയും ജനപ്രിയ നേതാക്കള്‍


PRO
ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവെന്ന പദവി യു എസ് പ്രസിഡന്‍റ് ബറാക് ഒബാമയ്ക്ക്. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയാണ് രണ്ടാം സ്ഥാനത്ത്. റേഡിയോ ഫ്രാന്‍സ് ഇന്‍റര്‍നാഷണലാണ് ജനപ്രിയ നേതാവിനെ തെരഞ്ഞെടുക്കാനായി ആറു രാജ്യങ്ങളില്‍ സര്‍വെ നടത്തിയത്.

77 ശതമാനം പേരാണ് ഒബാമയെ ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി നാമനിര്‍ദേശം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒബാമയ്ക്ക് ലഭിച്ച വോട്ടുകളേക്കാള്‍ ഒരു ശതമാനം കൂടുതലാണിത്. 75 ശതമാനം പേരുടെ പിന്തുണയുമായി ദലൈ ലാമ രണ്ടാം സ്ഥാനത്തുണ്ട്. 62 ശതമാനം വോട്ടുകള്‍ നേടിയ യു എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റണാണ് മൂന്നാം സ്ഥാനത്ത്.

54 ശതമാനം വോട്ടുകള്‍ നേടി ജര്‍മന്‍ ചാന്‍‌സലര്‍ ആഞ്ജലെ മോര്‍ക്കല്‍ നാലാമതും ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളസ് സര്‍ക്കോസി അഞ്ചാമതും യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആറാമതും പോപ് ബെനഡിക്ട് പതിനാലാമന്‍ ഏഴാമതുമാണ്.

Dalai Lama|Obama | ഒബാമയും ലാമയും ജനപ്രിയ നേതാക്കള്‍

ഫേസ്ബുക്ക് സുഹൃത്തിന് മേയറുടെ കിഡ്നി!


PRO
PRO
ദുഃഖത്തിലും സന്തോഷത്തിലും പങ്കുചേരുന്ന ഫേസ്ബുക്ക് പലര്‍ക്കും ഇന്ന് സാന്ത്വനത്തിന്റെ മാലാഖയാണ്. ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്ക് ഒരാള്‍ക്ക് നല്‍കിയത് ജീവനാണ്. കിഡ്നി നഷ്ടപ്പെട്ട് മരണം മുഖത്തോട് മുഖം നോക്കി നില്‍ക്കുമ്പോഴാണ് ഫേസ്ബുക്ക് സുഹൃത്തിന് തന്റെ കിഡ്നി നല്‍കാമെന്ന വാഗ്ദാനവുമായി ഒരാള്‍ രംഗത്ത് വന്നത്.

അമേരിക്കയിലെ ഈസ്റ്റ് ഹാവനിലെ മുപ്പത്തിയഞ്ചുകാരിയായ മേയര്‍ കാപൊന്‍ അല്‍മനാണ് തന്റെ ഫേസ്ബുക്ക് സുഹൃത്തിന് കിഡ്നി നല്‍കാന്‍ തീരുമാനിച്ചത്. ഇവരുടെ 1600 ഓളം വരുന്ന ഫേസ്ബുക്ക് സുഹൃത്തുക്കളില്‍ ഒരാളായിരുന്നു 44 വയസ്സായ കാര്‍ലോസ് സഞ്ചേസ്.

തന്റെ ഫേസ്ബുക്ക് സുഹൃത്തിന്റെ പേജില്‍ കാണാനിടയായ സ്റ്റാറ്റസ് അപ്ഡേഷനാണ് മേയറെ ഇത്തരമൊരു സഹായത്തിന് പ്രേരിപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ വന്ന സ്റ്റാറ്റസ് അപ്ഡേഷനില്‍ കാര്‍ലോസ് സഞ്ചേസിന് കിഡ്നി നല്‍കാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെന്നായിരുന്നു. ഇത്തരമൊരു വേദനിപ്പിക്കുന്ന സന്ദേശമാണ് വൃക്ക നല്‍കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് മേയര്‍ പറഞ്ഞു.

രണ്ട് ആഴ്ച മുമ്പ് കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. ഇരുവരും സുഖമായിരിക്കുന്നുവെന്നും ഫേസ്ബുക്കില്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ലോകത്ത് നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. ഇവരെല്ലാം വിവിധ സഹായങ്ങളാണ് ഫേസ്ബുക്ക് വഴി നടത്തിക്കൊണ്ടിരിക്കുന്നത്. ദുരന്തത്തിലും ദുഃഖത്തിലും പങ്കു ചേരുന്നതിന് ഫേസ്ബുക്ക് നല്‍കുന്ന സഹായം ഏറെ വലുതാണ്.

Mayor Donates Kidney To Facebook Friend | ഫേസ്ബുക്ക് സുഹൃത്തിന് മേയറുടെ കിഡ്നി!

സിനിമ-സീരിയല്‍ നടന്‍ ശ്രീനാഥ് മരിച്ച നിലയില്‍

PRO
സിനിമ-സീരിയല്‍ നടന്‍ ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലത്തെ ഒരു ഹോട്ടല്‍ മുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു. കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മോഹന്‍ലാല്‍ നായകനായ 'ശിക്കാര്‍' എന്ന സിനിമയില്‍ ശ്രീനാഥിനൊരു വേഷമുണ്ടായിരുന്നു. ഇതിന്റെ ചിത്രീകരണത്തിനായാണ് ശ്രീനാഥ് കോതമംഗലത്ത് വന്നത്.

ശാലിനി എന്‍റെ കൂട്ടുകാരി, ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, കുടുംബപുരാണം, ഇതു ഞങ്ങളുടെ കഥ, ദേവാസുരം, കിരീടം, കിലുകിലുക്കം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘കേരള കഫേ’യിലാണ് ശ്രീനാഥ് അവസാനമായി അഭിനയിച്ചത്. മികച്ച സീരിയല്‍ നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

പ്രേക്ഷകര്‍ക്ക്‌ മറക്കാനാവാത്ത ഒട്ടേറെ അഭിനയമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ശ്രീനാഥിനെ മലയാളികള്‍ സ്വന്തം വീട്ടിലെ ഒരംഗത്തെപ്പോലെയാണ്‌ കണ്ടിരുന്നത്‌. കുടുംബകഥകളില്‍ നിന്ന്‌ വിട്ട് ആക്ഷനും കോമഡിക്കും പ്രാധാന്യമുള്ള വേദിയായി സിനിമ മാറിയപ്പോള്‍ ഇതു രണ്ടും തനിക്ക്‌ പറ്റിയതല്ലെന്ന്‌ തിരിച്ചറിഞ്ഞ്‌ ശ്രീനാഥ്‌ ടെലിവിഷന്‍ പരമ്പരകളിലേക്ക്‌ ചേക്കേറുകയായിരുന്നു.

Cinema-Serial actor Sreenath commit suicide | സിനിമ-സീരിയല്‍ നടന്‍ ശ്രീനാഥ് മരിച്ച നിലയില്‍