Friday, March 12, 2010

ബ്യൂട്ടി പാര്‍ലറുകളില്‍ നിങ്ങള്‍ സുരക്ഷിതരാണോ?

ബ്യൂട്ടി പാര്‍ലറുകള്‍ നമ്മുടെ ദൈനം ദിന ജീവിതത്തിന്‍റെ തന്‍റെ ഭാഗമാണ് ഇപ്പോള്‍. പഴയ ബാര്‍ബര്‍ ഷോപ്പുകളുടെ കഥ കഴിയുകയും കുഗ്രാമങ്ങളില്‍ പോലും ബ്യൂട്ടി പാര്‍ലറുകളും ബ്യൂട്ടി ക്ലിനിക്കുകളും സ്ഥാനം പിടിക്കുകയും ചെയ്തിരിക്കുന്നു. ആഴ്ചയില്‍ ഒരിക്കലെങ്കിലും ബ്യൂട്ടി പാര്‍ലറുകള്‍ സന്ദര്‍ശിക്കാത്ത യുവതീ യുവാക്കള്‍ വിരളമാണ്. ഒന്നു ചോദിക്കട്ടെ, ഈ ബ്യൂട്ടി പാര്‍ലറുകള്‍ സുരക്ഷിതമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അങ്ങനെ കരുതുന്നു എങ്കില്‍ അത് അമിതമായ ഒരു വിശ്വാസമാണെന്ന് പറയേണ്ടി വരും.ബ്യൂട്ടി പാര്‍ലറുകള്‍ രോഗങ്ങള്‍ പകരാന്‍ ഏറ്റവും പറ്റിയ ഇടമാണെന്നുള്ള കാര്യത്തില്‍ സംശയമില്ല. സാധാരണ ത്വക് രോഗങ്ങള്‍ മുതല്‍ എയ്ഡ്സ് വരെ ബ്യൂട്ടി പാര്‍ലറുകള്‍ സമ്മാനിച്ചേക്കാം. നിങ്ങള്‍ ഏത് ബ്യൂട്ടി പാര്‍ലറില്‍ പോകണം എന്നുള്ളത് നിങ്ങളുടെ മാത്രം ചോയ്സാണ്. അതിന് കൃത്യമായ ചില മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ അപകടം ഒഴിവാക്കാം
Are you safe in your beauty parlor? ബ്യൂട്ടി പാര്‍ലറുകളില്‍ നിങ്ങള്‍ സുരക്ഷിതരാണോ?

ഒളികാമറക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു


കോഴിക്കോട് ഹോട്ടലില്‍ സ്ത്രീകളുടെ ടോയ് ലറ്റില്‍ ഒളി ക്യാമറ ഉപയോഗിച്ചു ചിത്രീകരണം നടത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരമേഖലാ എഡിജിപിയോടു കമ്മിഷന്‍ നിര്‍ദേശിച്ചു.

കൊടും ചൂടിന്‍റെ ആശങ്ക പങ്ക്‌വെയ്‌ക്കുന്ന "ചിലന്തി‘


മലപ്പുറം: ആഗോള താപനം ചര്‍ച്ചാ വിഷയത്തിനപ്പുറം മലയാളികള്‍ ഇപ്പോള്‍ നേരിട്ടറിഞ്ഞു കഴിഞ്ഞു. ഈ ഭീഷണിയുടെ കാഠിന്യം പങ്കുവെയ്‌ക്കുകയാണ്‌ " ചിലന്തി‘ എന്ന ചെറുചലച്ചിത്രം. മഞ്ചേരിയിലെ 25 ഓളം പേരുടെ കൂട്ടായ്‌മയായ " ഇന്‍റോഷെയര്‍‘ ആണ്‌ ചിലന്തിയുടെ അണിയറ ശില്പികള്‍

നര്‍ത്തകിയെ ബേബി വിളിച്ചത് 92 തവണ!


സംസ്കാരികമന്ത്രി എം എ ബേബി വിവാദക്കുരുക്കില്‍. 2005 ഫെബ്രുവരിയില്‍ മലപ്പുറം സമ്മേളന സമയത്ത് ബേബി ഒരു നര്‍ത്തകിയുമായി മൊബൈല്‍ ഫോണില്‍ 92 തവണ ബന്ധപ്പെട്ടെന്ന ആരോപണവുമായി ‘ജനശക്തി’ വാരികയുടെ പുതിയ ലക്കം പുറത്തിറങ്ങി. ഇതേക്കുറിച്ച് പരാതിയുയര്‍ന്നിട്ടും സി പി എം കേന്ദ്രനേതൃത്വം അതിനെതിരെ കണ്ണടയ്ക്കുകയാണുണ്ടായതെന്ന് വാരിക കുറ്റപ്പെടുത്തുന്നു.

‘കാരാട്ടിന്റെ നീതിബോധം: വരദരാജന്‌ മരണവാറണ്ട്‌, ബേബിക്ക്‌ മന്ത്രിപദം' എന്നാണ് ജനശക്തി ലേഖനത്തിന്‍റെ തലക്കെട്ട്. ഒരു സ്ത്രീയ്ക്ക് അയച്ച എസ് എം എസിന്‍റെ പേരില്‍ കേന്ദ്ര കമ്മിറ്റിയംഗം ഡബ്ല്യു ആര്‍ വരദരാജനെ മരണത്തിലേക്ക് തള്ളിവിട്ട പാര്‍ട്ടി, സമാനമായ ആരോപണത്തിന് വിധേയനായ എം എ ബേബിയെ സംരക്ഷിക്കുകയാണെന്നാണ് ജനശക്തി ആരോപിക്കുന്നത്.

Now 'Jansakthi' magazine come aganist Minister's illegal relations | നര്‍ത്തകിയെ ബേബി വിളിച്ചത് 92 തവണ!

സൂര്യാഘാതം: ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

സൂര്യാഘാത ഭീഷണിയുള്ള പാലക്കാട് ജില്ലയില്‍ ആരോഗ്യവകുപ്പ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 41 ഡിഗ്രി വരെ ചൂട് അനുഭവപ്പെട്ട പാലക്കാട് ജില്ലയില്‍ പതിനഞ്ചോളം പേര്‍ക്കാണു പൊള്ളലേറ്റത്.ഉച്ചയ്ക്കു 12 മണി മുതല്‍ 3 മണി വരെ പകല്‍ച്ചൂട് ഒഴിവാക്കണം. രോഗികളും കുട്ടികളും ഈ സമയത്ത് യാത്ര ഒഴിവാക്കണം. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കണം. മദ്യപാനവും അമിത ഭക്ഷണവും സൂര്യാഘാത സാധ്യത വര്‍ധിപ്പിക്കും.

http://www.metrovaartha.com/2010/03/11112553/sun-burn-palakad.html

ബിഗ് ബി കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാകും

കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ സന്നദ്ധനാണെന്ന് അമിതാബ് ബച്ചന്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ബച്ചന്‍ അയച്ച കത്ത് ലഭിച്ചതായി ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

മമ്മൂട്ടിക്കു വേണ്ടി സ്വഭാവം മാറ്റില്ല: ഭദ്രന്‍

മമ്മൂട്ടിക്കു വേണ്ടി സ്വഭാവം മാറ്റാന്‍ താന്‍ തയ്യാറല്ലെന്ന് പ്രശസ്ത സംവിധായകന്‍ ഭദ്രന്‍. ഒരു പ്രമുഖ സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അയ്യര്‍ ദി ഗ്രേറ്റിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യുക എന്നത് ഭദ്രന്‍റെ സ്വപ്നമാണ്. എന്നാല്‍ മമ്മൂട്ടി പറയുന്നത് ഭദ്രന്‍ ആനയെക്കാള്‍ കുഴപ്പക്കാരനാണെന്നാണ്. “ഞാന്‍ എന്‍റെ സ്വഭാവം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. പിന്നെയുള്ള വഴി ഭദ്രന്‍ മാറുക എന്നതാണ്” - മമ്മൂട്ടി പറഞ്ഞത്രേ. പക്ഷേ, സ്വഭാവം മാറ്റാന്‍ ഭദ്രനും തയ്യാറല്ല. ഭദ്രന്‍ - മമ്മൂട്ടി കൂട്ടുകെട്ടിന്‍റെ സിനിമ ഉടനൊന്നും പ്രതീക്ഷിക്കാനാവില്ലെന്ന് സാരം


I will not change my attitude: Bhadran മമ്മൂട്ടിക്കു വേണ്ടി സ്വഭാവം മാറ്റില്ല: ഭദ്രന്‍

യെസ് ലേഡീസ്, ആര്‍ യു സീരിയസ്?

കോണ്‍ഗ്രസിന്‍റെയും ഇടതുപക്ഷത്തിന്‍റെയും വനിതാ നേതാക്കളോട് ഞാന്‍ ഡയറക്ടായി ചോദിക്കുകയാണ്. ആര്‍ യു സീരിയസ്?” - വനിതാസംവരണ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പാടത്തും പറമ്പിലും അടുക്കളയിലും ആരാമത്തും സജീവമായപ്പോള്‍ ഉയര്‍ന്ന ഒരു ചോദ്യമാണിത്. ചോദിച്ചത് മറ്റാരുമല്ല, മലയാളത്തിന്‍റെ സാംസ്കാരിക മേഖലയിലെ വേറിട്ട ശബ്ദമായ സിവിക് ചന്ദ്രന്‍. പീരുമേട് എം എല്‍ എയും സി പി ഐ അനുഭാവിയുമായ ഇ എസ് ബിജിമോളോടും, മഹിളാ കോണ്‍ഗ്രസ് നേതാവായ ലതിക സുഭാഷിനോടുമായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്‍റെ സമകാലിക ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Dear woman, Are you serious ? യെസ് ലേഡീസ്, ആര്‍ യു സീരിയസ്?

അവസാനിക്കാന്‍ പോകുന്നില്ല, വൈദ്യുതി രംഗത്തെ പ്രതിസന്ധി

അതീവ ഗുരുതരമായ വൈദ്യുതി പ്രതിസന്ധി നേരിടുകയാണു നമ്മുടെ സംസ്ഥാനം. ഉപയോഗം 547 ലക്ഷം യൂനിറ്റ് എന്ന സര്‍വകാല റെക്കോഡും കടന്നു കുതിക്കുന്നു. ഒരു തുള്ളി വെള്ളം പോലും ചുരത്താനാവാതെ ഡാമുകള്‍ വരണ്ടുണങ്ങുന്നു. അനുദിനം കുറഞ്ഞുവരുന്ന കേന്ദ്ര വിഹിതം. പരിസ്ഥിതി വാദികളുടെയും രാഷ്ട്രീയ സമ്മര്‍ദങ്ങളുടെയും കുടില തന്ത്രങ്ങളില്‍ നിന്നു മോചനമില്ലാതെ കുടുങ്ങിക്കിടക്കുന്ന നിരവധി പദ്ധതികള്‍. കെടുകാര്യസ്ഥത ഒന്നുകൊണ്ടു മാത്രം കിട്ടാക്കടമായി കിടക്കുന്ന കോടികളുടെ കുടിശിക. ഇതിനെല്ലാമുപരി, വഴിയോരത്തും സര്‍ക്കാര്‍ ഓഫിസുകളിലും പൊതു മേഖലാ സ്ഥാപനങ്ങളിലും പാഴാക്കിക്കളയുന്ന അനേകായിരം മെഗാവാട്ട് വൈദ്യുതി വേറേ. ഇതിന്‍റെയെല്ലാം ഭാരം വേഗത്തില്‍ ഇറക്കിവയ്ക്കാന്‍ പാകത്തിനു മുതുകു വളച്ചു കൂനിക്കൂടി നില്‍പ്പുണ്ട്, സാധാരണക്കാരായ ഉപയോക്താക്കള്‍. ചാര്‍ജ് വര്‍ധന, ലോഡ് ഷെഡിങ് തുടങ്ങിയ ഭാരങ്ങള്‍ ഇറക്കിവയ്ക്കുന്നത് ഇന്നു വേണോ, ഇപ്പോള്‍ വേണോ എന്നാലോചിച്ചു വെമ്പല്‍ കൊള്ളുകയാണു വൈദ്യുതി ബോര്‍ഡ്, റെഗുലേറ്ററി കമ്മിഷന്‍ തുടങ്ങിയ വെള്ളാനക്കൂട്ടങ്ങള്‍.
http://www.metrovaartha.com/2010/03/11043701/EDITORIAL-11-MARCH-2010.html

15 കൊല്ലം ചങ്ങലയ്ക്കിട്ട സ്ത്രീയെ പോലീസ് ആസ്‌പത്രിയിലെത്തിച്ചു

കാളികാവ് (മലപ്പുറം): മാനസിക രോഗിയാണെന്നുപറഞ്ഞ് ബന്ധുക്കള്‍ ചങ്ങലയ്ക്കിട്ട സ്ത്രീക്ക് 15 വര്‍ഷത്തിനുശേഷം മോചനം. കാളികാവ് പെവുന്തറ റോഡിലെ മുക്കില്‍ ബിരിയുമ്മ(52)യെയാണ് പോലീസ് മോചിപ്പിച്ച് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ ബിരിയുമ്മയെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിരിയുമ്മയുടെ സഹോദരന്റെ വീടിനടുത്തുള്ള കക്കൂസ് കൂടി ഉള്‍പ്പെട്ട ഒറ്റമുറിയിലാണ് ഇവരെ ചങ്ങലയ്ക്കിട്ടിരുന്നത്. മാസങ്ങള്‍ക്കുമുമ്പ് പ്രതിരോധ പ്രവര്‍ത്തനത്തിന്‌പോയ കാളികാവ് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഒരു ജീവനക്കാരിയാണ് ചങ്ങലയ്ക്കിട്ട കാഴ്ച കണ്ടത്. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്ന മുഹമ്മദ്‌രാജ് ഈ ദൃശ്യം മൊബൈല്‍ കാമറയില്‍ പകര്‍ത്തി. ഇത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും പോലീസിനെയും കാണിച്ചതിനെത്തുടര്‍ന്നാണ് മോചനത്തിനുള്ള വഴി തെളിഞ്ഞത്


Mathrubhumi - 15 കൊല്ലം ചങ്ങലയ്ക്കിട്ട സ്ത്രീയെ പോലീസ് ആസ്‌പത്രിയിലെത്തിച്ചു