Tuesday, March 16, 2010

അരവിന്ദേട്ടന്‍ ആരായിരുന്നു?

ഒരു രാത്രി മദ്രാസില്‍ വച്ചാണ്‌ ഞാന്‍ അരവിന്ദേട്ടനെ ആദ്യമായി കാണുന്നത്‌. ജെമിനി സ്‌റ്റുഡിയോ തിയറ്ററിന്‌ മുന്നില്‍കൂടി നടന്നു വരികയായിരുന്നു. ഡാര്‍ക്ക്‌ ഷര്‍ട്ട്‌. നല്ല കറുത്ത താടി. തിളങ്ങുന്ന കണുകള്‍. ആ മനുഷ്യന്‍ പിന്നീട്‌ എനിക്കെന്തെല്ലാമായി മാറി. 35 വര്‍ഷം പിന്നിടുന്ന എന്‍റെ സിനിമാ ജീവിതത്തില്‍ പകുതി കാലയളവിലധികവും ഞാന്‍ അരവിന്ദേട്ടനോടൊപ്പമാണ്‌ പ്രവര്‍ത്തിച്ചത്‌. അദ്ദേഹത്തിന്‍റെ ആദ്യത്തേതും അവസാനത്തേതും ഒഴികെ എല്ലാ ചിത്രങ്ങളുടെയും ഛായാഗ്രഹണം നിര്‍വഹിച്ചത്‌ ഞാനായിരുന്നു.

അരവിന്ദേട്ടന്‍റെ തമ്പിനാണ്‌ എനിക്ക്‌ ആദ്യമായി മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചത്‌. അരവിന്ദേട്ടന്‍റെ ഛായാഗ്രാഹകന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലാണ്‌ പിറവി ആദ്യം ശ്രദ്ധയാകര്‍ഷിച്ചത്‌. ഒന്നും ഞാന്‍ മ റന്നിട്ടില്ല. പരസ്‌പരം കുടുംബാംഗങ്ങളെപ്പോലെ സഹോദരന്‍മാരായിട്ടാണ്‌ ഞങ്ങള്‍ ജീവിച്ചത്‌. എന്നിട്ടും അവസാന നാളുകളില്‍ ഞങ്ങള്‍ അകന്നു പോയി. ഇന്നും വേദനാ പൂര്‍ണമായ ഓര്‍മ്മയാണത്‌.

ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍‌ മരിച്ചു


ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ മരിച്ചു. ചൈനാക്കാരനായ ഹി പിം‌ഗ്പിംഗ് ആണ് തന്‍റെ 21 മത്തെ വയസ്സില്‍ മരണത്തിന് കീഴടങ്ങിയത്. രണ്ടടി അഞ്ച് ഇഞ്ചായിരുന്നു (75 സെന്‍റീമീറ്റര്‍) ഗിന്നസ് ബുക്ക് റെക്കോഡിനുടമായിയിരുന്ന പിംപിംഗിന്റെ ഉയരം.വളര്‍‌ച്ച മുരടിപ്പിക്കുന്ന പ്രിമോര്‍‌ഡിയല്‍‌ ഡ്വാര്‍‌ഫിസം എന്ന രോഗമായിരുന്നു പിം‌ഗ്പിംഗിന്. റോമില്‍ ഒരു ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കുന്നതിനിടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഹൃദയസംബന്ധമാ‍യ തകരാറുകളെ തുടര്‍‌ന്ന് പിംഗ് ശനിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് ഗിന്നസ് ബുക്ക് അധികൃതര്‍ അറിയിച്ചു.
World's smallest man dead at 21 ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍‌ മരിച്ചു

സ്ത്രീ ‘ഉണരുന്ന’ സ്പര്‍ശനങ്ങള്‍

കിടപ്പറയിലെ വിജയത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ പങ്കാണുള്ളത്. ആരെങ്കിലും ഒരാള്‍ അല്പം അലസത കാണിച്ചാല്‍ ലൈംഗികബന്ധം കനത്ത പരാജയമാകും. മനസില്‍ സന്തോഷവും സമാധാനവും നിറഞ്ഞ സാഹചര്യത്തിലാണ് സെക്സില്‍ ഏര്‍പ്പെടേണ്ടത്. ചിലപ്പോള്‍ സ്ത്രീകള്‍ ‘ഉണര്‍ന്നു’ വരാന്‍ അല്പം താമസമെടുക്കും. ധൃതി കാണിക്കാതെ പുരുഷന്‍ സാവധാനം തന്‍റെ പങ്കാളിയെ ഉണര്‍ത്തിയെടുക്കണം. സെക്സ് ഒരു വണ്‍‘‌മാന്‍’ ഷോ ആകരുതെന്ന് ചുരുക്കം.ഒരു മനോഹരമായ സെക്സ് അനുഭവത്തിലേക്ക് സ്ത്രീയെ ആനയിക്കാന്‍ ചില വഴികളുണ്ട്. അത്തരം ചില പൂര്‍വകേളികള്‍ ഇതാ:

ഇരട്ടക്കുട്ടികളാണോ? ഡൈവോഴ്സ് ഉറപ്പ്!

ഇരട്ടക്കുട്ടികള്‍ ഉണ്ടെങ്കില്‍ ആ ദമ്പതികള്‍ വേര്‍പിരിയാനുള്ള സാധ്യത കൂടുതലാണെന്ന് ഒരു പുതിയ സര്‍വേ ഫലം. ഒന്നിലധികം കുഞ്ഞുങ്ങളുടെ ഒരേസമയത്തുള്ള ജനനം കുടുംബാന്തരീക്ഷത്തെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് ഏതാണ്ട് 18,500 കുടുംബങ്ങളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് ബര്‍മിംഗ്‌ഹാം യൂണിവേഴ്സിറ്റിയിലെ സാമൂഹ്യ ഗവേഷണ സംഘം ഈ നിഗമനത്തിലെത്തിയത്.ഒരു പ്രസവത്തില്‍ രണ്ടോ മൂന്നോ കുഞ്ഞുങ്ങള്‍ ജനിക്കുന്ന ദമ്പതികള്‍ വിവാഹ മോചനം നേടാനുള്ള സാധ്യത 17 ശതമാനം അധികമാണെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. സാമ്പത്തിക പരാധീനതയാണ് ഇത്തരം മാതാപിതാക്കളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം. ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്ക് മറ്റ് മാതാപിതാക്കളേക്കാള്‍ 40 ശതമാനം അധിക സാമ്പത്തിക ബാധ്യത വരുന്നതായി കണ്ടെത്താനായി.