Monday, May 3, 2010

വിധുബാല : മലയാളത്തിന്‍റെ വസന്തം

വിധുബാലയെ ഓര്‍മ്മയില്ലേ? ശംഖുപുഷ്പത്തിലും ആരാധനയിലുമൊക്കെ പ്രേക്ഷകരെ അങ്ങേയറ്റം ദു:ഖിപ്പിച്ച നായിക. പത്തുവര്‍ഷത്തോളം നായികയായി മലയാള സിനിമയില്‍ നിറഞ്ഞുനിന്ന വിധുബാല.

എഴുപതുകളീല്‍ ജയഭാരതിയെപ്പോലും പിന്നിലാക്കി ഒന്നാമതായിരുന്നു വിധുബാലയുടെ സ്ഥാനം. പിന്നീട്, വിവാഹത്തോടെ സിനിമാലോകത്തോട് അവര്‍ വിട പറഞ്ഞു.

മജീഷ്യന്‍ ഭാഗ്യനാഥിന്‍റെ മകളാണ് വിധുബാല. മധു അമ്പാട്ടിന്‍റെ സഹോദരി. മൂന്നു വയസ്സു മുതല്‍ നൃത്തത്തിലും മാജിക്കിലുമൊക്കെ സജീവമായി പങ്കെടുത്തിരുന്ന അവര്‍ 1964 ല്‍ നെട്ടോണി സംവിധാനം ചെയ്ത 'സ്കൂള്‍ മാസ്റ്റര്‍' എന്ന ചിത്രത്തില്‍ ബാല താരമായാണ് തുടക്കം. തുടര്‍ന്ന് ധാരാളം ചിത്രങ്ങളില്‍ ബാലനടിയായി.

നായികയുടെ സഹോദരിയും നായകന്‍റെ പെങ്ങളുമൊക്കെയായി കുറെ ചിത്രങ്ങളീല്‍ അഭിനയിച്ച വിധുബാല 1975 ആയപ്പോഴേക്കും നായികാപദവിയിലെത്തി. ഒരു കാലത്ത് പ്രേംനസീര്‍ ചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്നു. പിന്നെ മധുവിനോടൊപ്പം നായികയായി.

ധീരസമീരേ യമുനാതീരേ, അഭിനന്ദനം, സര്‍പ്പം, പിച്ചിപ്പൂ, ഞാവല്‍പ്പഴങ്ങള്‍, വാകച്ചാര്‍ത്ത്, ആരാധന, അകലെ ആകാശം, ശംഖുപുഷ്പം, അഷ്ടമംഗല്യം തുടങ്ങി നൂറിലേറെ ചിത്രങ്ങളില്‍ വിധുബാല നായികയായി.

ജയന്‍റെ നായികയായി അഭിനയിച്ച 'അഭിനയ' മാണ് അവസാനം റിലീസായ ചിത്രം. ബേബിയായിരുന്നു സംവിധായകന്‍.

വിധുബാല : മലയാളത്തിന്‍റെ വസന്തം

ഭക്ഷണത്തിനുണ്ടൊരു പച്ചക്കറി ‘പ്ലഷര്‍’


Vegetarian Food
PRO
PRO
ഗുരുദക്ഷിണയായി ശിഷ്യനോട്‌, മനുഷ്യനാവശ്യമില്ലാത്ത ഒരു ചെടി പറിച്ചുകൊണ്ടുവരാന്‍ പറഞ്ഞ ഒരു ഋഷിയുടെ കഥയുണ്ട്‌. ദിവസങ്ങളോളം കാട്ടില്‍ അലഞ്ഞ്‌ ശിഷ്യന്‍ വെറും കൈയോടെ തിരിച്ചുവന്നു. പരീക്ഷണത്തിന്റെ കൗതുകം നിറഞ്ഞ ശിക്ഷണത്തിലൂടെ ഗുരു ശിഷ്യനു നല്‍കിയ അറിവ്‌ ഇത്രമാത്രമാണ്‌. മനുഷ്യന്റെ നിലനില്‍പ്‌ സസ്യങ്ങളുമായി ബന്ധപ്പെട്ട്‌ മാത്രം.

നമുക്ക്‌ വേണ്ടതെല്ലാം ഭൂമി അതിന്റെ പച്ചപ്പില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്‌. സസ്യങ്ങളുടെ അനാദിയായ പടര്‍പ്പില്‍. രോഗമില്ലാത്ത ആരോഗ്യാവസ്ഥ കൈവരിക്കാനുള്ള എളുപ്പമാര്‍ഗമാണ്‌ ഈ ഹരിതസമൃദ്ധി. പാര്‍ശ്വഫലങ്ങളില്‍ നിന്നു മുക്തമായ ആയുര്‍വേദവും പ്രകൃതിചികിത്സയും സസ്യാഹാരത്തിനും പ്രകൃതിവിഭവങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതും മറ്റൊന്നും കൊണ്ടല്ല.

ആപത്കരമായ രാസവസ്തുക്കളുടെ സംഭരണശാലയാകുകയാണ്‌ അനുനിമിഷം നമ്മുടെ ശരീരം. ശീതളപാനീയങ്ങളും ഫാസ്റ്റ്‌ ഫുഡുമെല്ലാം അനുനിമിഷം രാസപദാര്‍ത്ഥങ്ങളുടെ അമിതോപയോഗത്തിലൂടെ നമ്മുടെ ശരീരത്തെ രാസവാഹകമാക്കി മാറ്റുന്നു. ഇതില്‍നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗമാണ്‌ പ്രകൃതിലേക്കുള്ള മടക്കം. തിരക്കു പിടിച്ച ലോകത്തില്‍ ഇതിനൊന്നും നേരമില്ലെന്ന്‌ നമുക്ക്‌ ഭംഗിവാക്ക്‌ പറഞ്ഞൊഴിയാം. പക്ഷേ പരീക്ഷിച്ചറിയണം സസ്യഭക്ഷണത്തിന്റെ സാത്വികലാളിത്യം.

ഓരോ സസ്യാഹാരവും ഓരോ ഔഷധമാണ്‌. അവയുടെ സമ്പൂര്‍ണോപയോഗം നമ്മളെ പ്രകൃതിജീവനത്തിന്റെ പാതയിലേക്ക്‌ നയിക്കും. വൈറ്റമിന്‍ 'ഇ'യാല്‍ സമ്പുഷ്ടമാണ്‌ ഗോതമ്പ്‌. പച്ചപ്പട്ടാണി, കാബേജ്‌ എന്നിവയില്‍ കരളിന്റെ തകരാറുകളും രക്തം കട്ടപിടിക്കാന്‍ താമസിക്കുന്നത്‌ പരിഹരിക്കുന്ന 'വൈറ്റമിന്‍ കെ'യുമുണ്ട്‌.

നാരങ്ങ, നെല്ലിക്ക, ഓറഞ്ച്‌, മുന്തിരി, ഇലക്കറികള്‍, ഉരുളക്കിഴങ്ങ്‌ എന്നിവയിലെല്ലാം വൈറ്റമിന്‍ 'സി' നിറഞ്ഞിരിക്കുന്നു. പലരോഗങ്ങളെയും അകറ്റുന്ന പലതരം സസ്യങ്ങള്‍ ഉണ്ട്‌. അധികം അധ്വാനമോ പണച്ചെലവോ കൂടാതെ സമൃദ്ധവും ആരോഗ്യദായകവുമായ സസ്യങ്ങള്‍ പ്രകൃതിയൊരുക്കിയിട്ടുണ്ട്‌. വായ്‌പുണ്ണിനെ അകറ്റുന്ന അകത്തിച്ചീര, ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാവുന്ന ഇഞ്ചി, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഉള്ളി, നേത്രരോഗങ്ങള്‍ക്ക്‌ പരിഹാരമായ കാരറ്റ്‌, മൂത്രാശയരോഗങ്ങള്‍ക്ക്‌ പ്രതിവിധിയായ കാരറ്റ്‌, ബീറ്റ്‌ റൂട്ട്‌, ബീന്‍സ്‌ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

പ്രകൃതിചികിത്സയല്ല, പ്രകൃതി ജീവനമാണ്‌ നമുക്കാവാശ്യം. പ്രകൃത്യാനുകൂലമായ ചര്യകള്‍ സ്വീകരിച്ചു ജീവിക്കലാണ്‌ പ്രകൃതിജീവനം. ഈ സമ്പ്രദായത്തില്‍ പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കുന്നതിനായി ചില നിര്‍ദ്ദേശങ്ങളുണ്ട്‌.

Food has a vegetarian pleasure! | ഭക്ഷണത്തിനുണ്ടൊരു പച്ചക്കറി ‘പ്ലഷര്‍’

വിശ്വം മയക്കുന്ന കാപ്പി

കോഫി..കോഫി..നിങ്ങള്‍ ട്രെയിന്‍ യാത്ര ചെയ്യുന്ന ഒരാളാണെങ്കില്‍ കാപ്പിക്കാരന്‍റെ ഈ വിളി നിങ്ങള്‍ക്ക് പരിചിതമായിരിക്കണം. നമ്മുടെ നാട്ടില്‍ കാപ്പി കടന്നെത്താത്ത സ്ഥലമുണ്ടാവില്ല. എന്തിനേറെ, ബോളിവുഡ് ഗോസിപ്പുകള്‍ക്ക് പിറവിയെടുക്കാന്‍ പോലും ഒരു ‘കോഫി ഷോപ്പ്’ വേണം!

എന്നാല്‍, ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാപ്പി ഇഷ്ടപ്പെടുന്നത് ആരാണ് എന്നറിയാമോ? അമേരിക്കക്കാരെയാണ് ലോകത്തിലെ ഏറ്റവും വലിയ ‘കാപ്പി കുടിയന്‍‌മാരായി‘ കണക്കാക്കുന്നത്. അമേരിക്കയ്ക്ക് പിന്നില്‍ ഫ്രാന്‍സും ജര്‍മ്മനിയുമാണ് കാപ്പിയുടെ ഉപഭോഗത്തില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങള്‍.

അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് എത്രത്തോളം കാപ്പിയാണ് അകത്താക്കുന്നത് എന്നറിയുന്നതും രസകരമായിരിക്കും. ലോകത്തിലെ മൊത്തം കാപ്പി ഉപഭോഗത്തിന്‍റെ 65 ശതമാനവും ഈ മൂന്ന് രാജ്യക്കാരുടേതാണ്!

ലാറ്റിന്‍ അമേരിക്ക കൊതിയൂറുന്ന മണമുള്ള കാപ്പിക്ക് പേരുകേട്ട ഇടമാണ്. ഇവിടെയാണ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് കാപ്പി ഉത്പാദന രാഷ്ട്രങ്ങളും- ബ്രസീലും കൊളംബിയയും. ഇവിടെ നിന്നുള്ള കാപ്പിക്കാണ് ലോക വിപണി ഏറ്റവും കൂടുതല്‍ വിലമതിക്കുന്നതും.

ബ്രസീലിലാണ് കാപ്പി ഒരു ‘സംസ്കാര’മായി രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ ഒരു കപ്പ് കാപ്പി കുടിക്കാനുള്ള ക്ഷണം അംഗീകാരമായാണ് കണക്കാക്കുന്നത്. ആതിഥ്യ മര്യാദയുടെ പര്യായമായ കാപ്പി ബ്രസീലില്‍ ഏതു സമയവും ലഭിക്കും.

എന്നാല്‍, മറ്റ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ സ്ഥിതിയില്‍ വ്യത്യാസമുണ്ട്. കാപ്പി ഭക്ഷണത്തിനു ശേഷം എന്ന രീതിയാണ് അവര്‍ പിന്തുടരുന്നത്...പ്രാതലിനു ശേഷം, ഉച്ചഭക്ഷണത്തിനു ശേഷം എന്നിങ്ങനെ.

നന്നായി ഉറങ്ങു...ദീര്‍ഘായുസ്സ് നേടു


PRO
നേരം വെളുത്തിട്ടും കിടക്കയില്‍ നിന്നെണീക്കാന്‍ മടിയുണ്ടോ നിങ്ങള്‍ക്ക്? എങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. കൂടുതല്‍ നേരം ഉറങ്ങുന്നത് ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

ഉറക്കവും ആരോഗ്യ പ്രശ്നങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമാണ് പുതിയ പഠനസംഘത്തിന് കണ്ടെത്താനായത്. ഉറങ്ങുമ്പോള്‍ നമ്മുടെ കോശങ്ങള്‍ പുനരുദ്പാദിക്കപ്പെടുകയും വിഷാംശങ്ങള്‍ പുറന്തള്ളുകയും തല്‍‌ഫലമായി കോശങ്ങളുടെ പ്രതിരോധ ശേഷി ഉയര്‍ത്തുകയും ചെയ്യും.

കോശങ്ങളുടെ പ്രതിരോധ ശേഷി ഉയരുന്നതോടെ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയും. ഇത് ആരോഗമുള്ള ശരീരം പ്രദാനം ചെയ്യും. അതേസമയം തന്നെ, മോശം ആരോഗ്യത്തിന്‍റെ ഒരു പ്രധാന കാരണം ഉറക്കക്കുറവകാമെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. കുറഞ്ഞ ഉറക്കം രക്തത്തിലെ കൊഴുപ്പ്, കൊളസ്ട്രോള്‍, കോര്‍ട്ടിസോള്‍, രക്ത സമ്മര്‍ദ്ദം എന്നിവ ഉയര്‍ത്തുകയും ഇത് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യാം.

ഉറക്കക്കുറവ് തലച്ചോറിന്‍റെ കഴിവിനേയും ബുദ്ധിയേയും പ്രതികൂലമായി ബാധിക്കുമെന്നും പോര്‍ട്ട്‌ലാന്‍ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്താനായി. ഉറക്കമൊഴിച്ച് പഠിച്ചതുകൊണ്ട് നന്നായി പരീക്ഷയെഴുതാനാകില്ലെന്ന് ചുരുക്കം.

നൂറ് വയസ്സിനോടടുത്ത മിക്ക ആളുകളും തങ്ങളുടെ ജീവിതത്തിലെ ഓരോ ദിവസവും ശരാശരി പത്ത് മണിക്കൂറെങ്കിലും ഉറങ്ങിക്കാണുമെന്നാണ് പഠന സംഘത്തിലെ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്

Sleep helps long life | നന്നായി ഉറങ്ങു...ദീര്‍ഘായുസ്സ് നേടു

അന്യഗ്രഹ ജീവികള്‍ വര്‍ഷങ്ങളായി ഭുമിയില്‍



PRO
അന്യഗ്രഹജീവികള്‍ ദശാബ്ദങ്ങളായി ഭൂമി സന്ദര്‍ശിക്കുന്നുണ്ടെന്ന് കനേഡിയന്‍ പ്രതിരോധ മന്ത്രി പോള്‍ ഹെല്യര്‍. അന്യഗ്രഹജീവികളെ തേടി ഭൌതിക ശാസ്ത്രജ്ഞര്‍ അയക്കുന്ന സന്ദേശങ്ങളും ഉപഗ്രഹങ്ങളും ചിലപ്പോള്‍ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാമെന്ന പ്രശസ്ത ഭൌതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്സിന്‍റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യരാശിയെ ശല്യപ്പെടുത്താതെ ദശാബ്ദങ്ങളായി അന്യഗ്രഹജീവികള്‍ ഭൂമി സന്ദര്‍ശിച്ച് മടങ്ങുന്നുണ്ട്. ഇത്തരത്തില്‍ അന്യഗ്രഹജീവികള്‍ വന്ന് മടങ്ങിയ ആകാശയാനത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ നിന്നാണ് മനുഷ്യന്‍ ഇന്ന് കാണുന്ന മൈക്രൊ ചിപ്പും ഐടി വിപ്ലവുമൊക്കെ ഉണ്ടായതെന്നും പോള്‍ ഹെല്യര്‍ പറഞ്ഞു.

ദശാബ്ദങ്ങളല്ല ചിലപ്പോള്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങളായി അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തുന്നുണ്ടാവാം. ഇത് മനുഷ്യന്‍ തിരിച്ചറിയുന്നില്ല എന്നേയുള്ളു. നമ്മുടെ കമ്പ്യൂട്ടര്‍ സ്ക്രീനുകള്‍ അന്യഗ്രഹജീവികളുടെ ആകാശയാനത്തിന്‍റെ സംഭാവനയാണ്. ഫൈബര്‍ ഒപ്റ്റിക്സും, മൈക്രോ ചിപ്പുകളുമെല്ലാം അന്യഗ്രജീവികളെത്തിയ തകര്‍ന്ന വാഹനങ്ങളില്‍ നിന്ന് ലഭിച്ചവയാണ്.

Aliens have been visiting Earth for decades: Canadian expert | അന്യഗ്രഹ ജീവികള്‍ വര്‍ഷങ്ങളായി ഭുമിയില്‍

അച്ഛന്‍ സൂപ്പര്‍താരങ്ങളേക്കാള്‍ മികച്ച അഭിനേതാവ്

ഇത്തവണത്തെ ആഴ്ചമേളയില്‍ നടന്‍ ഷമ്മി തിലകന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, നടനും സംഗീതനാടക അക്കാദമി ചെയര്‍മാനുമായ മുകേഷ്‌, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍, കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണി, ഐ ജി ശ്രീലേഖ എന്നിവര്‍ പങ്കെടുക്കുന്നു.



PRO
സൂപ്പര്‍ താരങ്ങളേക്കാള്‍ നന്നായി അഭിനയിക്കുമെന്ന് അച്ഛന്‍ പറയുന്നത് അഹങ്കാരമല്ല. അച്ഛന്‍ മാത്രമല്ല, ഞാനടക്കമുളള അഭിനേതാക്കള്‍ അങ്ങനെ കരുതുന്നു. പിന്നെ മറ്റ് പലരെയുംകാള്‍ നന്നായി അഭിനയിക്കാന്‍ കഴിയുമെന്ന തോന്നല്‍ നല്ല കലാകാരന്‍‌മാര്‍ക്കുണ്ടാകും. അതൊരു ആത്മവിശ്വാസമാണ്. അഹങ്കാരമല്ല. പോസിറ്റീവായി എടുത്തു നോക്കൂ. കഴിവുറ്റ കലാകാരന്‍‌മാരെല്ലാം ഇങ്ങനെ ചിന്തിക്കുന്നവരാണ്. എനിക്കും തോന്നിയിട്ടുണ്ട്.
-ഷമ്മി തിലകന്‍



PRO
ജോസഫ്‌ - മാണി ലയനത്തില്‍ എന്തുസംഭവിച്ചാലും യുഡിഎഫിന്‌ ബാധ്യതയില്ല. ജോസഫ്‌ ഗ്രൂപ്പ്‌ ലയിക്കുന്നതിന്റെ ഗുണവും ദോഷവും മാണി തന്നെ അനുഭവിക്കണം. യുഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട എന്നാണ്‌ മാണിയുടെ തീരുമാനമെങ്കില്‍ അങ്ങനെയാകട്ടെ. എന്നാല്‍ ലയനം സംബന്ധിച്ച്‌ ചര്‍ച്ചവേണമെന്ന യുഡിഎഫിന്റെ മുന്‍ നിലപാടില്‍ മാറ്റമില്ല.
-ഉമ്മന്‍ ചാണ്ടി



PRO
നടന്‍ തിലകന്‍ വന്ന്‌ ആവശ്യപ്പെടുകയാണെങ്കില്‍ സംഗീതനാടക അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിപ്പിക്കാം. നാടകാഭിനയത്തിലേക്ക്‌ തിരിച്ചുവരികയാണെന്ന്‌ പ്രഖ്യാപിച്ച തിലകന്‌ മാത്രമായി പ്രത്യേകം സംവിധാനമൊന്നും ഒരുക്കാന്‍ തയ്യാറല്ല. അന്വേഷിച്ചു വരുന്നവരെ തന്നെ അക്കാദമിക്ക്‌ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കുന്നില്ല, പിന്നല്ലേ. സാമ്പത്തികമായി ലാഭമുണ്ടായിട്ടല്ല, ഒരു കാരുണ്യപ്രവര്‍ത്തനമെന്ന നിലയിലാണ് ടി വി ഷോയില്‍ പങ്കെടുക്കുന്നത്. എങ്കിലും എന്റെ പരിപാടി സിനിമയ്ക്ക്‌ ദോഷമാണെന്ന്‌ കണ്ടാല്‍ അത്‌ നിറുത്താനും തയ്യാറാണ്‌.
-മുകേഷ്‌



PRO
മകള്‍ പത്മജയെ എന്‍റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിട്ടില്ല. രണ്ടു മക്കളും എനിക്ക് ഒരുപോലെയാണ്. മുരളിയെ തരം താഴ്ത്തി ഒരു മുന്നോട്ടു പോക്ക് എനിക്ക് കഴിയില്ല. ഇപ്പോള്‍ എനിക്ക് പിന്‍ഗാമിയെ പ്രഖ്യാപിക്കേണ്ട അവസ്ഥയുണ്ടെന്ന് കരുതുന്നില്ല. പത്മജയെ ഞാന്‍ പിന്‍ഗാമിയായി പ്രഖ്യാപിച്ചതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഇത് ആരാണ് പടച്ചു വിടുന്നതെന്ന് അറിയില്ല.
-കെ കരുണാകരന്‍



PRO
കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ ഞാന്‍ ഇടപെടില്ല. ഇക്കാര്യത്തില്‍ കെപിസിസിയുടേതാണ്‌ അവസാനവാക്ക്. ഗ്രൂപ്പു യോഗങ്ങളും പരസ്യ പ്രസ്‌താവനകളും പാടില്ലെന്നാണ്‌ കെപിസിസിയുടെ നിലപാട്‌. താനും ഇതിനോട്‌ യോജിക്കുന്നു. സംസ്‌ഥാനതലത്തില്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ കേരളത്തിലെ കോണ്‍ഗ്രസിലുള്ളു. അത്‌ അവര്‍ തന്നെ പരിഹരിയ്‌ക്കും. ശശി തരൂരിനു പകരം കേന്ദ്രമന്ത്രി സഭയില്‍ കേരളത്തിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തുന്ന കാര്യം തീരുമാനിക്കേണ്ടത്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയാണ്‌. എനിക്ക്‌ ഇക്കാര്യത്തില്‍ പങ്കില്ല.
-എകെ ആന്റണി.



Talk of the week | അച്ഛന്‍ സൂപ്പര്‍താരങ്ങളേക്കാള്‍ മികച്ച അഭിനേതാവ്