Friday, April 9, 2010

ഒരു മലയാളം കവിത

ജനകന്‍: ഒരു ഗംഭീര സിനിമ!


പേരില്‍ തുടങ്ങുന്ന വ്യത്യസ്തത പ്രമേയത്തിലും ആഖ്യാനത്തിലും നിലനിര്‍ത്തി, ഒരു സൂപ്പര്‍ ത്രില്ലര്‍ റിലീസ് ചെയ്തു. ആദ്യ ഷോ കാണാന്‍ ജനസമുദ്രമാണ് തിരുവനന്തപുരം ശ്രീകുമാര്‍ തിയേറ്ററില്‍ ഒഴുകിയെത്തിയത്. പടം അവസാനിച്ചപ്പോള്‍ ഏവരും ഒരേ സ്വരത്തില്‍ പറഞ്ഞു - ഇതൊരു ഗംഭീര സിനിമ!

അതേ, ‘ജനകന്‍’ പ്രേക്ഷകമനസുകള്‍ കീഴടക്കിയിരിക്കുന്നു. സമീപകാലത്തൊന്നും ഇത്രയും സസ്പെന്‍സ് നിറഞ്ഞ കഥയുള്ള, ചടുലമായ വിഷ്വലുകളുള്ള, ശക്തമായ ഡയലോഗുകളുള്ള ഒരു സിനിമ കണ്ടിട്ടില്ല. ചിത്രത്തിന്‍റെ സംവിധായകന്‍ എന്‍ ആര്‍ സഞ്ജീവിനൊപ്പമാണ് ഞാന്‍ സിനിമ കണ്ടത്. ‘സിനിമ മോശമാണെങ്കില്‍ ഞാന്‍ കൂവും’ എന്ന് സഞ്ജീവിനോട് പറഞ്ഞിട്ടാണ് സ്ക്രീനിലേക്ക് മനസും മിഴികളും ഉറപ്പിച്ചത്.

Janakan - Malayalam Movie Review | ജനകന്‍: ഒരു ഗംഭീര സിനിമ!

ഷാര്‍ജയില്‍ ഇനി മുണ്ടുടുക്കാന്‍ പറ്റില്ല!


കാലിന്റെ മുട്ടിന് താഴെയുള്ള ഭാഗം പുറത്തുകാണുന്ന തരത്തിലുള്ള വസ്ത്രമായതിനാല്‍ ഷാര്‍ജയില്‍ മുണ്ടിനും ലുങ്കിക്കും നിരോധനം ഏര്‍പ്പെടുത്തി. ഇന്ത്യന്‍ പൌരന്മാരുടെ, പ്രത്യേകിച്ചും മലയാളികള്‍ അടക്കമുള്ള ദക്ഷിണേന്ത്യക്കാരുടെ പാരമ്പര്യവസ്ത്രമാണ് ഷാര്‍ജയില്‍ നിന്ന് ഈ നിരോധനത്താല്‍ പുറത്താകാന്‍ പോകുന്നത്.

നാട്ടിലായാലും വിദേശത്തായാലും ലുങ്കി ഉടുത്തില്ലെങ്കില്‍ മലയാളിക്കൊരു അസ്കിതയാണ്. ഗള്‍‌ഫില്‍ പല നാടുകളിലും ചില്ലറ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുമ്പോള്‍ മലയാളികള്‍ മുണ്ട് തന്നെയാണ് ഉടുക്കാറ്‌. വേനല്‍‌ക്കാലമായാല്‍ മലയാളികള്‍ക്ക് പിന്നെ ലുങ്കി തന്നെ ശരണം!

എന്നാല്‍ മലയാളികളുടെ പരമ്പരാഗത വസ്ത്രമായ മുണ്ടും ലുങ്കിയുമൊന്നും ഇനി ഷാര്‍ജയില്‍ അണിയാന്‍ പറ്റില്ല. കാല്‍‌മുട്ടിന് താഴെയുള്ള ഭാഗം പ്രദര്‍ശിപ്പിക്കുന്ന രീതിയിലാണ് ഇന്ത്യക്കാര്‍ അടക്കമുള്ള ചില വിദേശികള്‍ മുണ്ടും ലുങ്കിയും പലപ്പോഴും അണിയുന്നതെന്നും ഇത് സംസ്കാരമുള്ള സമൂഹത്തിന് യോജിച്ച വസ്ത്രധാരണമല്ലെന്നും പറഞ്ഞാണ് ഷാര്‍ജ സര്‍ക്കാര്‍ ഈ നിരോധനം കൊണ്ടുവന്നിരിക്കുന്നത്.

Ban for Lungi in Sharja! | ഷാര്‍ജയില്‍ ഇനി മുണ്ടുടുക്കാന്‍ പറ്റില്ല!

ഹാക്കിംഗ്: അമ്മയ്‌ക്കെതിരെ മകന്റെ പരാതി

തന്റെ ഫേസ്‌ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്ത് അപകീര്‍‌ത്തീകരമായ അഭിപ്രായങ്ങള്‍‌ പോസ്റ്റുചെയ്‌തതിന് അമ്മയ്‌ക്കെതിരെ മകന്‍‌ പരാതി നല്‍‌കി. അര്‍‌ക്കന്‍‌സാസിലെ 16 വയസ്സുകാരനാണ് പരാതിക്കാരന്‍‌. തന്റെ ഫേസ്‌ബുക്കും ഇമെയില്‍‌ അക്കൌണ്ടുകളും അമ്മ ഹാക്കുചെയ്‌ത് പാസ്‌വേഡുകള്‍‌ മാറ്റിയെന്നും അപകീര്‍‌ത്തിപ്പെടുത്തുന്ന അഭിപ്രായങ്ങളും തന്റെ വ്യക്തിപരമായ കാര്യങ്ങളും പോസ്റ്റു ചെതുവെന്നുമാണ് പരാതി. പ്രായപൂര്‍‌ത്തിയാകാത്തതിനാല്‍‌ കുട്ടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍‌ മാതാവായ ഡെനിസ് ന്യൂ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. തന്റെ കമ്പ്യൂട്ടറില്‍‌ മകന്‍‌ ഫേസ്ബുക്ക് പേജ് ക്ലോസ് ചെയ്യാന്‍‌ മറന്നതിനാല്‍‌ താനത് കാണുകയും അതില്‍‌ കുറ്റകരമായ വിവരങ്ങള്‍‌ പോസ്റ്റുചെയ്‌തിരിക്കുന്നത് കണ്ടതിനാല്‍ അവ പരിശോധിക്കുകയായിരുന്നുവെന്നുമാണ് അവര്‍ പറയുന്നത്.

Son sues mother for 'hacking' Facebook account | ഹാക്കിംഗ്: അമ്മയ്‌ക്കെതിരെ മകന്റെ പരാതി

ടിവി നിരോധിച്ചോളൂ, എന്നാലും രക്ഷപ്പെടില്ല സിനിമ!

മലയാള സിനിമയുടെ ഇന്നത്തെ നിലവാരം അനുസരിച്ച്, ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് താരങ്ങളെ വിലക്കിയാലല്ല, ടി വി തന്നെ നിരോധിച്ചാലും ആ വ്യവസായം രക്ഷപ്പെടില്ല. സിനിമ രക്ഷപ്പെടണമെങ്കില്‍ നല്ല പ്രമേയങ്ങള്‍ തന്‍റേടത്തോടെ അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള സംവിധായകനും എഴുത്തുകാരും നിര്‍മ്മാതാക്കളുമുണ്ടാകണം. അല്ലാതെ കുറുക്കുവഴികളിലൂടെ ലാഭമുണ്ടാക്കിക്കളയാം എന്ന ചിന്ത വലിയ തിരിച്ചടികള്‍ക്ക് വഴിവയ്ക്കും.

സിനിമാ താരങ്ങളും സങ്കേതിക വിദഗ്ധരും ഗായകരും ടി വി ചാനലുകളിലെ റിയാലിറ്റി ഷോകളിലും മറ്റ് പരിപാടികളിലും സ്റ്റേജ് ഷോകളിലും പങ്കെടുക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശമാണ് ഫിലിം ചേംബര്‍ മുന്നോട്ടു വച്ചിരിക്കുന്നത്. ചാനല്‍ റൈറ്റായി കോടികള്‍ വാങ്ങുമ്പോഴും സിനിമയുടെ പ്രൊമോഷനുവേണ്ടി ചാനലുകളില്‍ കയറിയിറങ്ങി തങ്ങളുടെ സിനിമകളെ പറ്റി വാതോരാതെ ‘നല്ല വാക്കുകള്‍’ ഛര്‍ദ്ദിക്കുമ്പോഴും സിനിമക്കാര്‍ക്ക് ടി വി അലര്‍ജ്ജിയുണ്ടാക്കുന്നില്ല. താരങ്ങളോ ഗായകരോ ടി വിയില്‍ മുഖം കാണിച്ചുപോയാല്‍ ഇടിഞ്ഞു പാതാളത്തിലേക്കു പോകുകയാണത്രേ, സിനിമയുടെ കളക്ഷന്‍ നിലവാരം!

Film Chamber produce a new rule to artists and singers | ടിവി നിരോധിച്ചോളൂ, എന്നാലും രക്ഷപ്പെടില്ല സിനിമ!