Wednesday, March 17, 2010

മേക്കപ്പില്‍ ഇത്രയും രാസപദാര്‍ത്ഥങ്ങളോ?

ലിപ്സ്റ്റിക് തേച്ച്, മുഖത്ത് പൂശേണ്ടതൊക്കെ പൂശി അല്‍പ്പം പെര്‍ഫ്യൂമിന്റെ സുഗന്ധവും കടംകൊണ്ട് ചമഞ്ഞിറങ്ങുന്ന സുന്ദരിമാര്‍ക്ക് ഒരുക്കം ആത്മവിശ്വാസം നല്‍കുമെന്നത് സത്യം. മാത്രമല്ല, നല്ല ചുള്ളന്‍ ആണ്‍കുട്ടികളുടെ മനസ്സില്‍ ആരാധനയുടെ നാമ്പ് പൊടിക്കാന്‍ ഇതൊക്കെ ധാരാളമാണെന്നും മേക്കപ്പിട്ട് സൌന്ദര്യത്തിന്റെ വാള്‍ത്തല മിന്നിക്കുന്ന സുന്ദരിമാര്‍ക്ക് നന്നായിട്ടറിയുകയും ചെയ്യും.എന്നാല്‍, അടുത്തിടെ ഒരു ഡിയോഡറന്റ് കമ്പനി നടത്തിയ സര്‍വേ പുറത്ത് കൊണ്ടുവന്ന കാര്യങ്ങള്‍ സുന്ദരിമാര്‍ക്ക് ഞെട്ടല്‍ നല്‍കുമെന്നത് സത്യം. സര്‍വേ പ്രകാരം, ശരാശരി 512 രാസപദാര്‍ത്ഥങ്ങളാണ് സുന്ദരിമാര്‍ ദിനവും മേക്കപ്പിന്റെ രൂപത്തില്‍ മുഖത്തും ശരീരത്തും പൂശുന്നത്! ബിയൊന്‍സന്‍ എന്ന കമ്പനിയാണ് സര്‍വേ നടത്തിയത്

കുട്ടികളേ, ഇതിലേ... ഇതിലേ...എസ്‌. രമേശന്‍ നായര്‍

പതിനെട്ടു പുരാണങ്ങള്‍ എഴുതിയ വേദവ്യാസന്‍ ഒരേയൊരു കാര്യമാണത്രേ അവയിലൂടെ എടുത്തു പറഞ്ഞത്‌. ആ കാര്യത്തിന്‌ രണ്ടു ചില്ലകള്‍ ഉണ്ട്‌. ഇനി ഉദ്ധരിക്കുന്ന ശ്ലോകം നിങ്ങള്‍ക്ക്‌ അത്‌ വിശദമാക്കിത്തരും.'അഷ്ടാദശപുരാണത്താല്‍ വ്യാസന്‍ ചൊല്‍വതു രണ്ടുതാന്‍പരോപകാരമേ പുണ്യംപാപമേ പരപീഡനം!'ഇവിടെ പാപപുണ്യങ്ങളെക്കുറിച്ചാണ്‌ പരാമര്‍ശം. എന്താണ്‌ പാപം? അന്യരെ ദ്രോഹിക്കുന്നതുതന്നെയാണ്‌ പാപം. പുണ്യമോ?അന്യര്‍ക്ക്‌ ഉപകാരം ചെയ്യുന്നത്‌ പുണ്യം!ഇത്രയേയുള്ളൂ കാര്യം. ഇന്നും കൃത്യമായി നിര്‍വചിക്കപ്പെടാത്തതും തികച്ചും ആപേക്ഷികവുമായ ഈ പാപപുണ്യസങ്കല്‍പങ്ങളാണ്‌ ചില മതവിശ്വാസങ്ങളെ പടുത്തുയര്‍ത്തുന്നതും നിലനിര്‍ത്തുന്നതും.കാട്ടാളന്‍ ക്രൗഞ്ചപക്ഷികളില്‍ ഒന്നിനെ എയ്തുവീഴ്ത്തി. അതൊരു കൊലപാതകമായിരുന്നു. ആ നിലയ്ക്ക്‌ അതൊരു പാപമാണ്‌. അത്‌ തടയേണ്ടത്‌ സംസ്കാരമുള്ള ഒരു ജനതയുടെ കടമയാണ്‌. അതുകൊണ്ടാണ്‌ ആ ദൃശ്യത്തിന്‌ സാക്ഷിയായ മഹര്‍ഷി 'മാ,നിഷാദ!' എന്നു തടസ്സം ചൊല്ലിയത്‌. ആ മുഹൂര്‍ത്തമാണ്‌ ആദികാവ്യമായ രാമായണമായത്‌.ജനിക്കുമ്പോള്‍ത്തന്നെ ആരും പാപികളായി ജനിക്കുന്നില്ല. ജനിച്ചുവീഴുന്ന മുഹൂര്‍ത്തം മുതല്‍ ആരും പാപം ചെയ്തു തുടങ്ങുന്നുമില്ല. സ്വയമേവ വല്ലതുമൊന്ന്‌ ചെയ്യണമെങ്കില്‍ അതിന്‌ തിരിച്ചറിവിന്റേതായ ഒരു പ്രായം എത്തണം. ഒരു കിളിയ്ക്ക്‌ ആകാശത്ത്‌ പറക്കണമങ്കില്‍ അതിന്റെ ചിറകുകള്‍ സജ്ജമാവുന്നതുവരെ കാത്തിരിക്കണം.ഒരു ദൃശ്യമാധ്യമത്തിലൂടെ നമ്മള്‍ പലപ്പോഴും ആവര്‍ത്തിച്ചുകാണുന്ന ഒരു പ്രാര്‍ത്ഥനാരംഗമുണ്ട്‌. ആറോ ഏഴോ വയസ്സുവരുന്ന കുറേ കുട്ടികള്‍! അവര്‍ വരിവരിയായിനിന്ന്‌ കൈകള്‍ മേല്‍പ്പോട്ടുയര്‍ത്തി ഉറക്കെ പ്രാര്‍ത്ഥിക്കുകയാണ്‌.'പാപികളായ ഞങ്ങളോട്‌ പൊറുക്കേണമേ.......'ഈ പ്രാര്‍ത്ഥന പലതവണ ആവര്‍ത്തിച്ചുകേള്‍ക്കെ, എനിക്ക്‌ അസാരം ദുഃഖം തോന്നി. നിഷ്ക്കളങ്കരായ കുട്ടികള്‍. ചന്ദ്രന്‍ ഉദിച്ചുനില്‍ക്കുന്നതുപോലെ പ്രകാശിക്കുന്ന മുഖങ്ങള്‍. കാഴ്ചയ്ക്ക്‌ നല്ല തറവാടുകളില്‍പ്പിറന്നവര്‍. ഈ ഏഴെട്ടുവയസ്സിനുള്ളില്‍ എന്തുമഹാപാപമാണ്‌ അവര്‍ ചെയ്തു കളഞ്ഞത്‌? ഈ ഒരു ബോധം അവരില്‍ ഈ പ്രായം മുതല്‍ അടിച്ചേല്‍പ്പിക്കുന്നത്‌ ന്യായമാണോ? അത്‌ അവരുടെ ആത്മവിശ്വാസത്തെ പ്രതികൂലമായിട്ടല്ലേ ബാധിക്കൂ. വളര്‍ന്നുവരുമ്പോള്‍ അവര്‍ക്ക്‌ തലയുയര്‍ത്തി 'ഹൃദയംകൊണ്ട്‌ ഞാന്‍ ശുദ്ധനാണ്‌!' എന്നുറക്കെപ്പറയാനുള്ള ഇച്ഛാശക്തി ഉണ്ടാവുമോ?ഈയൊരു ദൃശ്യം വാസ്തവത്തില്‍ ഭാരതീയമായ ദര്‍ശനദീപ്തിക്കു കടകവിരുദ്ധമായിട്ടാണ്‌ എനിക്ക്‌ തോന്നിയത്‌. ഏഴുവയസ്സിലെ അവര്‍ അത്രകണ്ടു പാപികളാണെങ്കില്‍ അവരുടെ പാപത്തിന്റെ അവസ്ഥ? ഇവിടെയാണ്‌ സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗങ്ങളുടെ പ്രസക്തി. അദ്ദേഹം നിറഞ്ഞ സദസ്സിനെ നോക്കി സംബോധന ചെയ്യുന്നു- "അമൃതാനന്ദത്തിന്റെ അരുമക്കിടങ്ങാളേ, നിങ്ങളെ പാപികളെന്നും വിളിക്കാന്‍ ഹിന്ദുക്കള്‍ തയ്യാറല്ല. സര്‍വേശ്വരന്റെ സന്താനങ്ങളാണ്‌ നിങ്ങള്‍.അമൃതാനന്ദത്തിന്റെ അവകാശികള്‍. പവിത്രരും പൂര്‍ണരുമായവര്‍. ഊഴിയില്‍ വാഴുന്ന ദേവന്മാരാണ്‌ നിങ്ങള്‍. നിങ്ങള്‍ പാപികളോ? ....
http://www.janmabhumidaily.com/detailed-story?newsID=47589

സത്യത്തിന് സാക്ഷിയായ കരിക്കകം ചാമുണ്ഡി ക്ഷേത്രം

തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ദേവീ സങ്കല്‍പ്പമാണ് ഇവിടെ. ചാമുണ്ഡി ദേവിയുടെ മൂന്ന് ഭാവത്തിലുള്ള ആരാധനയാണ് ഇവിടെയുള്ളത്.ഏകദേശം 600 വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ദേവി ഭക്തര്‍ക്ക് അഭീഷ്ടവരദായിനി ആയി പരിലസിച്ചുപോരുന്നു. ക്ഷേത്രത്തിലെ പ്രധാന ശ്രീകോവില്‍ സ്ഥാനത്താണ് ദേവി കുടികൊള്ളുന്നത്. മുന്‍‌കാലങ്ങളില്‍ വെള്ളിമുഖത്തോടു കൂടിയ കലമാന്‍ കൊമ്പില്‍ മൂലസ്ഥാനത്ത് പീഠത്തിലുള്ള പ്രതിഷ്ഠയായിരുന്നു. പിന്നീട് വിഗ്രഹ പ്രതിഷ്ഠ വേണം എന്ന് കണ്ടതിനെത്തുടര്‍ന്ന് ദേവിയെ പഞ്ചലോഹ വിഗ്രഹത്തില്‍ ഷഢാധാരവിധിപ്രകാരം പ്രതിഷ്ഠിച്ചിരിക്കുന്നു.