Sunday, February 28, 2010

ചോക്ലേറ്റ്... ‘ സ്വീറ്റ് സൊലൂഷന്‍

“ ഒരു ചോക്ലേറ്റ് വാങ്ങിത്തരൂ ” എന്ന് കൊഞ്ചുന്ന കുട്ടിയോട് പല്ല് ചീത്തയാവും എന്ന് പറഞ്ഞ് ഇനി കണ്ണുരുട്ടേണ്ട കാര്യമില്ല. കുട്ടികളുടെ മധുരപ്രിയത്തിനു പിന്നില്‍ ചില ‘വളര്‍ച്ചാ രഹസ്യങ്ങള്‍ ’ ഉണ്ട്. എക്കിള്‍ വരുമ്പോള്‍, “വളരാനാണ്” എന്ന് പറയുന്ന ഒരു രീതി നാട്ടിമ്പുറങ്ങളില്‍ ഉണ്ടായിരുന്നു‍. അതിന് ശാസ്ത്രീയാടിത്തറ ഉണ്ടോയെന്ന് പറയാനാവില്ല. എന്നാല്‍, മധുരം വാങ്ങിത്തരൂ എന്ന് പറയുന്ന കുട്ടി ജീവശാസ്ത്രപരമായ ഒരാവശ്യമാണത്രേ ഉന്നയിക്കുന്നത്.


Saturday, February 27, 2010

സഹോദരന്‍റെ സ്വത്ത് മോഹന്‍ലാല്‍ തട്ടിയെടുത്തു”

മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുകുമാര്‍ അഴീക്കോട് രംഗത്ത്. അന്തരിച്ച സ്വന്തം സഹോദരന്‍റെ സ്വത്ത് മോഹന്‍ലാല്‍ തട്ടിയെടുത്തതായി അഴീക്കോട് ആരോപിച്ചു. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മോഹന്‍ലാലിനെതിരെ കടുത്ത ഭാഷയില്‍ സുകുമാര്‍ അഴീക്കോട് ആരോപണമുന്നയിച്ചത്.അന്തരിച്ച സ്വന്തം സഹോദരന്‍ പ്യാരിലാലിന്‍റെ സ്വത്ത് തട്ടിയെടുക്കാന്‍ മോഹന്‍ലാല്‍ പഞ്ചായത്ത്/താലൂക്ക് തലത്തില്‍ ശ്രമം നടത്തിയെന്ന് എനിക്ക് അറിവ് ലഭിച്ചിട്ടുണ്ട്. പ്യാരിലാലിന്‍റെ ഭാര്യയ്ക്കും കുട്ടികള്‍ക്കും അവകാശപ്പെട്ട സ്വത്തു തട്ടിയെടുക്കാനാണ് ലാല്‍ ശ്രമിച്ചത്. ഞാന്‍ ഈ പറയുന്നത് തെറ്റാണെന്ന് തെളിയിച്ചാല്‍ മാപ്പു പറയാന്‍ തയ്യാറാണ് - അഴീക്കോട് പറഞ്ഞു.


Friday, February 26, 2010

എനര്‍ജി ഡ്രിങ്ക്’? വേണ്ടെന്ന് പറയൂ

കളിയിലും ജീവിതത്തിലും എന്ന് മാത്രമല്ല ചിന്തയില്‍ പോലും ഉണര്‍വ് വാരിവിതറുന്ന പാനീയമായിട്ടാണ് ‘എനര്‍ജി ഡ്രിങ്കു’കളെ പരസ്യങ്ങള്‍ നമുക്ക് പരിചയപ്പെടുത്തുന്നത്. യുവജനത തങ്ങളുടെ ഡ്രിങ്ക് ജീവിത ശൈലിയാക്കണമെന്ന് പോലും ചില പരസ്യങ്ങള്‍ ആവശ്യപ്പെടുന്നു. കുട്ടികളും കൌമാരക്കാരും യുവതീയുവാക്കളും അടങ്ങുന്ന വലിയൊരു സമൂഹം ഇന്ന് ഈ ഊര്‍ജ്ജ പാനീയങ്ങളുടെ സ്ഥിരം ഉപയോക്താക്കളുമാണ്


ബജറ്റ് 2010

ആദായ നികുതി പരിധി ഉയര്‍ത്താതെ നികുതിഘടന പരിഷ്കരിച്ചു. 160000 വരെ വരുമാനത്തിന് നികുതിയില്ല.1,60000 മുതല്‍ 5 ലക്ഷം രുപവരെയുള്ള വരുമാനത്തിന് 10% മായിരിക്കും ആദായ നികുതി. 5 മുതല്‍ 8 ലക്ഷം വരെയുള്ള വരുമാനത്തിന് 20% നികുതി ചുമത്തും. 8 ലക്ഷത്തിനു മുകളില്‍ 30 ശതമാനമായിരിക്കും നികുതി.കഴിഞ്ഞ വര്‍ഷം 1.6 ലക്ഷം മുതല്‍ മൂന്നു ലക്ഷം വരെയുള്ള വരുമാനത്തില്‍ 10 ശതമാനവും മൂന്നു ലക്ഷം രൂപവരെയുള്ള വരുമാനത്തിന് 20 ശതമാനവും 10 ലക്ഷത്തിനു മുകളില്‍ 30 ശതമാനവുമായിരുന്നു നികുതി.

Thursday, February 25, 2010

അഴീക്കോട് രാമനാമം ജപിച്ചിരിക്കട്ടെ: ഇന്നസെന്‍റ്

ഇത്രയും പ്രായമായ സ്ഥിതിക്ക് നല്ല ചിന്തകളുമായി രാമനാ‍മം ജപിച്ചിരിക്കാന്‍ സുകുമാര്‍ അഴീക്കോടിന് ഇന്നസെന്‍റിന്‍റെ ഉപദേശം. കോഴിക്കോട് പ്രസ് ക്ലബിന്‍റെ പുരസ്കാരം സ്വീകരിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴീക്കോടിന് ഇത്രയും പ്രായമായി. ഇനിയുള്ള കാലം നല്ല ചിന്തകളുമായി നല്ല സ്വപ്നങ്ങള്‍ കണ്ട് രാത്രികാലങ്ങളില്‍ അത്യാവശ്യം രാമനാമ ജപിച്ച് സമാധാനത്തോടെ കിടന്നുറങ്ങുകയാണ് വേണ്ടത്. അഴീക്കോട് നിരീശ്വരവാദിയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ അത് തനിക്കറിയില്ലായിരുന്നെന്നും ഇന്നസെന്‍റ് പറഞ്ഞു.Wednesday, February 24, 2010

മായാബസാര്‍ പൊളിച്ചടുക്കിയത് മമ്മൂട്ടി!

തോമസ് സബാസ്റ്റിയന്‍ സംവിധാനം ചെയ്ത ‘മായാബസാര്‍’ എന്ന സിനിമ മമ്മൂട്ടിയുടെ ദയനീയ പരാജയ സിനിമകളില്‍ ഒന്നായിരുന്നു. സിനിമ പൊളിഞ്ഞപ്പോള്‍ സം‌വിധായകനെയും തിരക്കഥാകൃത്തിനെയും കുറ്റം പറഞ്ഞ വിമര്‍ശകര്‍ സത്യം കണ്ടില്ലെന്ന് തോമസ് സബാസ്റ്റിയന്റെ സുഹൃത്തായ കെപി വിജയകുമാര്‍ പറയുന്നു. സിനിമയുടെ പരാജയത്തിന് മമ്മൂട്ടിയാണ് കാരണമെന്നാണ് തേജസ് ദിനപത്രത്തില്‍ വിജയകുമാര്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്. ലേഖനത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങളിതാ -“നിരവധി വര്‍ഷത്തെ ശ്രമഫലമായാണ്‌ ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരു ചെറുപ്പക്കാരന്‍ തയ്യാറാക്കിയത്‌. പ്രൊജക്റ്റ്‌ ഇഷ്ടപ്പെട്ട്‌ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി അഡ്വാന്‍സ്‌ വാങ്ങി ഇതില്‍ അഭിനയിക്കാന്‍ കരാറില്‍ ഒപ്പിട്ടു. വ്യവസ്ഥയനുസരിച്ചുള്ള തിയ്യതികളൊക്കെ അനിശ്ചിതമായി നീണ്ടുപോയി. ഒടുവില്‍ എം പത്മകുമാര്‍ സംവിധാനം ചെയ്ത പരുന്ത്‌ സിനിമയ്ക്കുശേഷം മമ്മൂട്ടി ചിത്രത്തിലഭിനയിക്കാന്‍ സര്‍വസന്നാഹങ്ങളുമായി രംഗത്തെത്തി.”

Mayabazar was a flop due to Mammootty മായാബസാര്‍ പൊളിച്ചടുക്കിയത് മമ്മൂട്ടി!

Sunday, February 21, 2010

നമ്മുടെ മമ്മൂട്ടി അത്ര നിഷ്കളങ്കനാണോ?

മമ്മൂട്ടിയെന്ന നടനെ എനിക്കിഷ്ടമാണ്... ഇഷ്ടമായിരുന്നു എന്ന് പറയുന്നതാകും ശരി. മമ്മൂട്ടിയെന്ന മനുഷ്യന്റെ മറ്റൊരു മുഖം മാധ്യമങ്ങളിലൂടെ വായിച്ചെടുക്കാന്‍ തുടങ്ങിയതോടെയാണ് എനിക്ക് മമ്മൂട്ടിയിലെ നടനുമായി ചെറിയ അകല്‍ച്ച തുടങ്ങിയത്. മമ്മൂട്ടിയെ പറ്റി നടന്‍ തിലകന്‍ പലതും പറഞ്ഞത് ഞാനും അറിഞ്ഞിരുന്നു. എന്നാല്‍ ഫെബ്രുവരി 21-ന് പുറത്തിറങ്ങിയ മാതൃഭൂമിയില്‍ തിലകനുമായി പ്രജിത്ത് രാജ് നടത്തിയ അഭിമുഖം എന്റെ ഹൃദയത്തിലാണ് കൊണ്ടത്. മമ്മൂട്ടിയെന്ന താരവിഗ്രഹം വീണുടയുകയും ചെയ്തു.


Thursday, February 18, 2010

Tuesday, February 16, 2010

Wednesday, February 10, 2010

അക്ഷരംകൊണ്ട് ജപമാല കോര്‍ത്ത പാട്ടെഴുത്തുകാരന്‍

മലയാളികളുടെ ഹൃദയത്തില്‍ ഹരിമുരളീരവമൂതി വിസ്മയിപ്പിച്ച ഗിരീഷ് വരികളെഴുതാന്‍ വേണ്ടി വന്നത് വെറും അഞ്ചു നിമിഷം. രവീന്ദ്ര സംഗീതത്തിന്‍റെ ഈണത്തിനനുസരിച്ച് ഗിരീഷ് വാക്കുകള്‍ കൊണ്ട് മാലകോര്‍ത്തപ്പോള്‍ ഒരു വെണ്‍ശംഖുപോലെ അത് മലയാളികള്‍ ഹൃദയത്തിലേറ്റു വാങ്ങി. ഗിരീഷ് പുത്തഞ്ചേരിയെന്ന ഗാനരചിയിതാവ് കൈയ്യിലേന്തിയത് തൂലികയായിരുന്നില്ല, അദ്ദേഹത്തിന്‍റെ പാട്ടിലെ വരികള്‍ പോലെ അക്ഷരനക്ഷത്രങ്ങള്‍ കോര്‍ത്തെടുത്ത ജപമാലയായിരുന്നുവെന്ന് തെളിയിക്കാന്‍ ഈ ഒറ്റ പാട്ട് തന്നെ ധാരാ‍ളം. 1989 ല്‍ ‘എന്‍ക്വയറി‘ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന ഗിരീഷിന് പ്രേക്ഷക ഹൃദയം തൊടുന്നൊരു ഹിറ്റൊരുക്കാന്‍ പിന്നെയും മൂന്നു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടു വാ.. എന്ന ജോണീവാക്കറിലെ ഹിറ്റ് ഗാനത്തിന് ശേഷം പിന്നീടുള്ള 20 വര്‍ഷം ഈ പുത്തഞ്ചേരിക്കാരന്‍ മലയാളിമനസ്സില്‍ നിറച്ചത് പാട്ടിന്‍റെ ലഹരിയായിരുന്നു. Tribute to Gireesh Puthancheri അക്ഷരംകൊണ്ട് ജപമാല കോര്‍ത്ത പാട്ടെഴുത്തുകാരന്‍

ഡോ. കെ എന്‍ രാജ് അന്തരിച്ചുപ്രമുഖ സാമ്പത്തിക വിദഗ്ദ്ധന്‍ ഡോ. കെ എന്‍ രാജ് (85) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരം കുമാരപുരത്തെ വസതിയിലേക്ക് പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്കാരം നാളെ തൈക്കാട് വൈദ്യുതി ശ്മശാ‍നത്തില്‍ നടക്കും. ഇന്ത്യന്‍ ആസൂത്രണത്തിന്റെ ആരംഭം മുതല്‍ സി ഡി എസ്സിന്റെ രൂപീകരണം വരെ നീളുന്ന സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും ആവേശകരമായ ചരിത്രം കൂടിയാണ് കെ എന്‍ രാജിന്‍റെ മരണത്തോടെ ചരിത്രത്തിലേക്ക് വിടവാങ്ങുന്നത്.Dr.KN Raj Passes away ഡോ. കെ എന്‍ രാജ് അന്തരിച്ചു

ചാല"ക്കുടി"
Tuesday, February 9, 2010

ഗിരീഷ് പുത്തഞ്ചേരിയുടെ നില ഗുരുതരം


പ്രശസ്ത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി അതീവ ഗുരുതരാവസ്ഥയില്‍. മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.ഗിരീഷ് പുത്തഞ്ചേരിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഡോക്ടര്‍മാര്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Gireesh Puthancherry in critical condition ഗിരീഷ് പുത്തഞ്ചേരിയുടെ നില ഗുരുതരം

Saturday, February 6, 2010