Friday, April 30, 2010

ഗോള്‍ഡ്മാനെതിരെ ക്രിമിനല്‍ അന്വേഷണവുമായി യുഎസ്


തിരിമറി നടന്നതായി ആരോപണമുയര്‍ന്ന ആഗോള ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സിനെതിരെ യു എസ് ഫെഡറല്‍ നിയമവിദഗ്ധര്‍ അന്വേഷനം ആരംഭിച്ചു. കമ്പനിക്കെതിരെയും തൊഴിലാളികള്‍ക്കെതിരെയും ക്രിമിനല്‍ അന്വേഷണമാണ് നടത്തുന്നത്.

അതേസമയം, ഇത്തരമൊരു അന്വേഷണ വാര്‍ത്തയില്‍ അത്ഭുതമില്ലെന്നും കമ്പനിയുടെ നിലവിലെ സാഹചര്യങ്ങള്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതാണെന്നും ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ ബാങ്കുകളിലൊന്നായ ഗോള്‍ഡ്മാന്‍റെ വക്താവ് പറഞ്ഞു. അന്വേഷണവും സഹകരിക്കാന്‍ തയ്യാറാണ്. ബാങ്കില്‍ നിന്നുള്ള എല്ലാ വിവരങ്ങളും നല്‍കാമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.

നിക്ഷേപങ്ങള്‍ സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ മറച്ചുവെച്ച് പ്രമുഖ നിക്ഷേപ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സച്സ് നിക്ഷേപകര്‍ക്ക് 100 കോടി ഡോളറിന്റെ (ഏകദേശം 4500 കോടി രൂപ) നഷ്ടം വരുത്തിയെന്നായിരുന്നു ആരോപണം. അമേരിക്കയിലെ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമീഷനാണ് താല്‍പര്യങ്ങളിലെ വൈരുധ്യം നിക്ഷേപകരില്‍നിന്ന് ഗോള്‍ഡ്മാന്‍ മറച്ചുവെച്ചതെന്ന് വെളിപ്പെടുത്തിയത്.

അമേരിക്കയിലെ റിയല്‍ എസ്റ്റേറ്റ് വിപണി തകരുന്നതിനിടെ കുറഞ്ഞ നിരക്കിലുള്ള വായ്പാ നിക്ഷേപങ്ങള്‍ ഗോള്‍ഡ്മാന്‍ നിക്ഷേപകര്‍ക്ക് വിറ്റപ്പോള്‍ ചില സുപ്രധാന വിവരങ്ങള്‍ മറച്ചുവെന്നാണ് പറയുന്നത്. ഏതെല്ലാം കടപ്പത്രങ്ങള്‍ നിക്ഷേപ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചത് പോള്‍സണ്‍ ആന്‍ഡ് കമ്പനിയാണ്. 2007ലാണ് ഈ കടപ്പത്രങ്ങള്‍ നിക്ഷേപകര്‍ക്ക് വിറ്റത്

US starts criminal probe into Goldman: Source | ഗോള്‍ഡ്മാനെതിരെ ക്രിമിനല്‍ അന്വേഷണവുമായി യുഎസ്

കേരളത്തില്‍ അരിക്ഷാമം രൂക്ഷം

സംസ്ഥാനത്ത്‌ അരിക്ഷാമം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ആവശ്യത്തിന് അരിലഭിക്കുന്നില്ല. മില്ലുടമകള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ കയറ്റുമതി ചെയ്യണമെന്ന ആന്ധ്രാസര്‍ക്കാരിന്റെ പുതിയ നിര്‍ദേശമാണ് സംസ്ഥാനത്തെ അരിവിപണിയെയും ബാധിച്ചിരിക്കുന്നത്. ഇതോടെ ആന്ധ്രയില്‍ നിന്നുള്ള അരിവരവ് ഏറെകുറെ നിന്നിരിക്കുകയാണ്.

നേരത്തെ ലഭ്യമല്ലാതിരുന്ന പെര്‍മിറ്റ്‌ പുനഃസ്ഥാപിച്ചിട്ടും പുതിയ നിയമം മൂലം ആന്ധ്രയില്‍ നിന്ന്‌ കേരളത്തിലേക്ക്‌ അരി എത്തുന്നില്ല. ഇതിനുപുറമെ തമിഴ്‌നാട്ടില്‍ പരിശോധന കര്‍ശനമാക്കിയതു മൂലം ലോറിയില്‍ അരി കയറ്റി അയയ്ക്കുന്നത്‌ മില്ലുടമകള്‍ നിര്‍ത്തിവെച്ചു. ഇതോടെ ജയ, സുരേഖ അരികള്‍ക്ക്‌ വിപണിയില്‍ കടുത്ത ക്ഷാമം നേരിടുകയാണെന്ന്.

അതേസമയം, അരിക്ഷാമം രൂക്ഷമായതോടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും വ്യാപകമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറി വരവ് കുറഞ്ഞതോടെ പച്ചക്കറി വിലയും കുതിച്ചുയരുകയാണ്

Rice shortage in Kerala | കേരളത്തില്‍ അരിക്ഷാമം രൂക്ഷം

മാരുതിയുടെ ആഭ്യന്തര ഉപഭോഗത്തില്‍ ഉയര്‍ച്ച

ആഭ്യന്തര വിപണികള്‍ക്കായുള്ള ഉല്‍‌പാദനം വര്‍ദ്ധിപ്പിക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കി തീരുമാനിച്ചു. പ്രാദേശിക വിപണിയില്‍ ആവശ്യം ഉയര്‍ന്നതിനനുസരിച്ച് കാറുകള്‍ വിതരണം ചെയ്യാന്‍ കഴിയാതെവന്നതിനെത്തുടര്‍ന്നാണ് കമ്പനിയുടെ ഈ തീരുമാനം.

ഇന്ത്യന്‍ കാര്‍ വിപണിയുടെ 52 ശതമാനത്തോളം കൈവശമുള്ള മാരുതി കയറ്റുമതിയില്‍ സമീപ ഭാവിയില്‍ വര്‍ദ്ധന വരുത്തേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. മനേസാര്‍, ഗര്‍ഗാവൂണ്‍ ഫാക്‍ടറികളില്‍ അടുത്ത 18 - 24 മാസങ്ങളില്‍ ഉല്‍‌പാദനം വര്‍ദ്ധിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. നിലവില്‍ ഗര്‍ഗാവൂണ്‍ പ്ലാന്‍റിന് ഏഴ് ലക്ഷം യൂണിറ്റും മനേസര്‍ പ്ലാന്‍റിന് മൂന്ന് ലക്ഷം യൂണിറ്റുമാണ് ഉല്‍‌പാദന ശേഷി. ഗര്‍ഗാവൂണ്‍ യൂണിറ്റിലെ ഉല്‍‌പാദന ശേഷി 70,000 മുതല്‍ 80,0000 യൂണിറ്റ് വരെ ഉയര്‍ത്തും.

ഈ വര്‍ഷം യൂറോപ്യന്‍ വിപണികളിലേക്കുള്ള കയറ്റുമതി 20 - 30 ശതമാനം കുറയുമെന്ന് കമ്പനി അഭിപ്രായപ്പെട്ടു. കമ്പനിയുടെ മൊത്തം കയറ്റുമതിയുടെ 80 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ്. 1,45,000 - 1,50,000 യൂണിറ്റാണ് കമ്പനിയുടെ വാര്‍ഷിക കയറ്റുമതി. കഴിഞ്ഞ വര്‍ഷം 1,47,000 യൂണിറ്റായിരുന്നു കയറ്റുമതി. ഇത് രണ്ട് ലക്ഷത്തിലെത്തിക്കാനുള്ള നീക്കം കമ്പനി താല്‍‌ക്കാലികമായി അവസാനിപ്പിച്ചതായാണ് അറിയുന്നത്.

Domestic demand forces Maruti to reduce export | മാരുതിയുടെ ആഭ്യന്തര ഉപഭോഗത്തില്‍ ഉയര്‍ച്ച

തിറയുടെ താളത്തില്‍ ജീവിക്കുന്ന കലാകാരന്‍

നമ്മുടെ ക്ഷേത്രങ്ങളില്‍ നിന്നും അകന്നു കൊണ്ടിരിക്കുന്ന തിറ രംഗസാധ്യതയുള്ള ഒരു കലാരൂപമാണ്. തിറയുടെ ചരിത്രത്തില്‍ സ്വയം ലയിച്ചുകൊണ്ടുള്ള തിറയാടല്‍ നടത്താന്‍ കഴിവുള്ള ഒരേയോരു ആളാണ് പാമ്പിരിക്കുന്ന് കുഞ്ഞിരാമന്‍ പണിക്കര്‍.

ശതാഭിഷ്ക്കതനായ അദ്ദേഹം ചിറ്റാരിക്കല്‍ ഗുളികന്‍, കണ്ടാകര്‍ണന്‍, ഭഗവതി, കുട്ടിച്ചാത്തന്‍, വിഷ്ണുമൂര്‍ത്തി തുടങ്ങി മിക്ക വേഷങ്ങളും അനശ്വരമാക്കിയിട്ടുണ്ട്. 

പത്ത് വയസ്സില്‍ തുടങ്ങിയ കലാപാരമ്പര്യം ഒട്ടേറെ പരിണാമങ്ങളിലൂടെ കടന്നു പോയി. തിറകൊടിയും ചെണ്ട കൊട്ടിയുമുള്ള അനുഭവങ്ങളിലൂടെയാണ് കലാപാരമ്പര്യത്തിന്‍റെ പടവുകള്‍ കയറിയത്. അക്കാലത്ത് തിറയാടാനുള്ള അവകാശം ചില പ്രത്യേക വിഭാഗക്കാര്‍ക്ക് മാത്രമായിരുന്നു. 

മലയന്‍ സമുദായത്തില്‍പ്പെട്ട ഇദ്ദേഹം സ്വന്തം ജാതിയുമായി ബന്ധപ്പെട്ട് വിശ്വസിച്ചു വന്ന നൃത്ത താള വാദ്യങ്ങളുടെ മേഖലയില്‍ സൂഷ്മമായ സംവേദനക്ഷമത നിലനിര്‍ത്തിയിരുന്നു. 

ഈശ്വരന്മാര്‍ ആവേശിക്കുന്ന തിറയില്‍ നിണബലി പോലുള്ള സാഹസിക വേഷങ്ങളും കെട്ടിയാടിയിട്ടുണ്ട്. 

http://malayalam.webdunia.com/entertainment/artculture/dancedrama/0806/20/1080620024_1.htm

മതങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടരുത്: പിണറായി


PRO
പി ജെ ജോസഫ് ഇടതുമുന്നണി വിടുന്നതിന് പിന്നില്‍ ഏതെങ്കിലും മതവിഭാഗമാണെങ്കില്‍ അത് അംഗീകരിക്കാനാവില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മതങ്ങള്‍ മതകാര്യങ്ങളില്‍ ഒതുങ്ങി നില്‍ക്കണം. അല്ലാതെ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് മതനിരപേക്ഷതയ്ക്ക് ചേര്‍ന്നതല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

പി ജെ ജോസഫിനെ മന്ത്രിസഭയില്‍ തുടരാന്‍ ഒരു നിമിഷം പോലും അനുവദിക്കരുത്. ജോസഫിന്‍റെ തീരുമാനം രാഷ്ട്രീയ സദാചാരത്തിന് ചേര്‍ന്നതല്ല. കടുത്ത അധാര്‍മ്മികതയാണത്. ജോസഫ് വിഭാഗം ഇടതുമുന്നണി വിടുന്നതിന് രാഷ്ട്രീയമായോ നയപരമായോ എന്തെങ്കിലും കാരണങ്ങള്‍ കാണാന്‍ കഴിയില്ല. ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായാണ് മുന്നണി വിടുന്നതെന്നാണ് ജോസഫ് പറയുന്നത്. അതൊക്കെ എന്തെങ്കിലും ഒരു കാരണത്തിനു വേണ്ടി പറയുന്നതാണ്.

സ്വാശ്രയ പ്രശ്നങ്ങളിലും മതന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലും ഇടതുമുന്നണി എടുത്ത എല്ലാ നിലപാടുകളോടും യോജിച്ചു നില്‍ക്കുന്ന നടപടിയാണ് ജോസഫ് വിഭാഗത്തില്‍ നിന്നും ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി അതുതന്നെയായിരുന്നു അവരുടെ രീതിയും. ജോസഫിനെ ഈ മൂന്നു ദശാബ്ദക്കാലവും യു ഡി എഫ് എതിര്‍ത്തുപോരുകയായിരുന്നു. എന്നാല്‍ അതൊക്കെ ഇപ്പോള്‍ ഉപ്പുകൂട്ടാതെ വിഴുങ്ങാനാണ് യു ഡി എഫിന്‍റെ വിധി - പിണറായി വിജയന്‍ പരിഹസിച്ചു.

പി ജെ ജോസഫ് മുന്നണി വിടാന്‍ ചില ബാഹ്യശക്തികള്‍ പ്രേരണ ചെലുത്തിയതായി അറിയാന്‍ കഴിയുന്നു. കത്തോലിക്കാ സമുദായത്തിലെ ചില ബിഷപ്പുമാര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതായാണ് വിവരം. കോണ്‍ഗ്രസ് രാഷ്ട്രീയത്തോടു ചേര്‍ന്നു നില്‍ക്കുന്ന ചില ബിഷപ്പുമാരാണ് ഇതിനു പിന്നിലെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ അത്തരം നിലപാടുകള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

Casts should not interfere in politics: Pinarayi | മതങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടരുത്: പിണറായി

എഴുതരുതെന്ന് വിജയന്‍ ആവശ്യപ്പെട്ടെന്ന് മുകുന്ദന്‍!


Mukundan, Kakkanadan
PRO
PRO
ദല്‍‌ഹിയില്‍ വച്ച് ഒരു ദിവസം കണ്ടപ്പോള്‍ അഞ്ചുവര്‍ഷത്തേക്കിനി എഴുതരുതെന്ന് ഒ വി വിജയന്‍ തന്നോട് ആവശ്യപ്പെട്ടെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്‍. കാക്കനാടനുമായി പഴയ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയിലാണ് ഒ വി വിജയന്റെ ഈ അഭ്യര്‍ത്ഥനയെ പറ്റി മുകുന്ദന്‍ പറഞ്ഞത്.

‘ഞാന്‍ എഴുതുന്നതൊക്കെ അത്രമോശമാണോ എന്നു ഞാന്‍ സംശയിച്ചു. അങ്ങനെയല്ല, വേണ്ടതിലേറെ എഴുതിയതുകൊണ്ടാണ്‌ അഞ്ചുവര്‍ഷത്തേക്ക്‌ എഴുതരുതെന്ന്‌ ഒ.വി.വിജയന്‍ പറഞ്ഞപ്പോഴാണ്‌ എനിക്ക് സമാധാനമായത്‌’ - മുകുന്ദന്‍ പറഞ്ഞു.

അസുഖബാധിതനായ കാക്കനാടനെ കാണാന്‍ കാക്കനാടന്റെ കൊല്ലത്തുള്ള വസതിയായ അര്‍ച്ചനയില്‍ എത്തിയതായിരുന്നു സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് കൂടിയായ മുകുന്ദന്‍. തെല്ലൊരിടവേളയ്‌ക്കുശേഷം വീണ്ടും കണ്ടുമുട്ടിയ ഇരുവരും പഴയകാല സ്‌മരണകള്‍ പങ്കുവെച്ചു. 50 വര്‍ഷത്തെ മലയാള സാഹിത്യംമുതല്‍ വ്യക്തിപരമായ തമാശകള്‍വരെ ഇരുവരും പറഞ്ഞുരസിച്ചു. 

ഒ വി വിജയന്‍, വി കെ എന്‍, എം പി നാരായണപിള്ള തുടങ്ങി പഴയ ‘ദല്‍ഹി സര്‍ക്കിളി’ലെ എഴുത്തുകാരായ കൂട്ടുകാരെ മുകുന്ദനും കാക്കനാടനും ഓര്‍മിച്ചെടുത്തു. ഖസാക്കിന്റെ ഇതിഹാസത്തിന്റെ ഓരോ അധ്യായവും വിജയന്‍ ദല്‍‌ഹിയിലെ സാഹിത്യസദസ്സില്‍ വായിച്ചുകേള്‍പ്പിക്കുമായിരുന്നെന്നും ആ നോവല്‍ പൂര്‍ത്തിയാക്കാന്‍ പത്ത് വര്‍ഷത്തോളമെടുത്തുവെന്നും കാക്കനാടന്‍ ഓര്‍മിച്ചു. അസൂയതോന്നിയ കൃതിയാണ്‌ ഖസാക്കിന്റെ ഇതിഹാസമെന്ന്‌ മുകുന്ദന്‍ അഭിപ്രായപ്പെട്ടു. 

മയ്യഴിയില്‍ വച്ച് മുകുന്ദന്റെ കല്യാണം നടന്നപ്പോള്‍ പഴയ ആചാരപ്രകാരം താനാണ് മുകുന്ദന് കുട പിടിച്ചതെന്ന് പൊട്ടിച്ചിരിയോടെ കാക്കനാടന്‍ പറഞ്ഞു. 
‘കുടപിടിക്കുന്ന ആളെ 'ബെസ്റ്റ്‌മാന്‍' എന്നാണു പറയുന്നത്‌. രക്തബന്ധം ഉള്ളവരാവാന്‍ പാടില്ലതാനും. എന്നാല്‍ അത്ര ആത്മബന്ധം ഉള്ളവര്‍ ആവുകയും വേണം. മുകുന്ദന്‌ കുടപിടിക്കാന്‍ എന്നേക്കാള്‍ അര്‍ഹത ആര്‍ക്ക്‌?’ - കാക്കനാടന്‍ ചോദിച്ചു.

വൈക്കം മുഹമ്മദ് ബഷീര്‍ കുത്തിയിരുന്ന് മീന്‍ നന്നാക്കുന്ന ഒരു ചിത്രം അടുത്തിടെ കാണുകയുണ്ടായെന്ന് മുകുന്ദന്‍ പറഞ്ഞു. ബഷീറിന് കൂട്ടിന് പട്ടത്തുവിള കരുണാകരനും തിക്കോടിയനും. എഴുത്തുകാരുടെ പണ്ടത്തെ ക്ലേശകരമായ അനുഭവത്തെയും കൂട്ടായ്മയെയും ഈ ചിത്രം ഓര്‍മിപ്പിച്ചെന്നും എന്നാല്‍ ഇന്നത്തെ എഴുത്തുകാരുടെ ജീവിതം മൊത്തം മാറിപ്പോയി എന്നും മുകുന്ദന്‍ നിരീക്ഷിച്ചു.

http://malayalam.webdunia.com/miscellaneous/literature/articles/0908/25/1090825034_1.htm

സരോഷ് ഹോമി കപാഡിയ പുതിയ ചീഫ് ജസ്റ്റിസ്PRO
ജസ്റ്റിസ് സരോഷ് ഹോമി കപാഡിയയെ സുപ്രിം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. മെയ് 12ന് അദ്ദേഹം ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കും.

ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ആദ്യ ദളിത് വിഭാഗക്കാരനും മലയാളിയുമായ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് കപാഡിയയെ നിയമിച്ചിരിക്കുന്നതെന്ന് നിയമമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

എച്ച്‌സിഎല്‍ ഇന്‍ഫോസിസ്റ്റംസ് അറ്റാദായം ഉയര്‍ന്നു

ലോകത്തിലെ പ്രമുഖ ഐ ടി കമ്പനികളിലൊന്നായ എച്ച് സി എല്‍ ഇന്‍ഫോസിസ്റ്റംസിന്റെ അറ്റാദായത്തില്‍ വര്‍ധന. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജനുവരി മുതല്‍ മാര്‍ച്ച് 31 വരെയുള്ള പാദത്തിലെ കണക്കുകള്‍ പ്രകാരം കമ്പനിയുടെ അറ്റാദായത്തില്‍ 3.44 ശതമാനത്തിന്റെ മുന്നേറ്റമാണ് കാണിക്കുന്നത്.

കഴിഞ്ഞ പാദത്തില്‍ 66.76 കോടി രൂപയുടെ അറ്റാദായ വരുമാനമണ് കമ്പനി നേടിയത്. ഇതിന് മുന്‍ വര്‍ഷം കമ്പനിയുടെ അറ്റാദായ വരവ് 66.67 കോടി രൂപയായിരുന്നു. അതേസമയം, കമ്പനിയുടെ അറ്റവില്‍പ്പന കഴിഞ്ഞ പാദത്തില്‍ കുറഞ്ഞ് 2,814.50 കോടി രൂപയായിട്ടുണ്ട്.

മുന്‍ വര്‍ഷം ഇതേകലയളവില്‍ കമ്പനിയുടെ അറ്റവില്‍പ്പന 2,990.63 കോടി രൂപയായിരുന്നു. കമ്പനിയുടെ ഓഹരി ഉടമകള്‍ക്ക് ഓഹരി ഒന്നിന് രണ്ട് രൂപ ലാഭവിഹിതം നല്‍കുമെന്നും ബി എസ് ഇയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ എച്ച് സി എല്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ കമ്പനിയുടെ ഓഹരി വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. എച്ച് സി എല്‍ ഇന്‍ഫോസിസ്റ്റംസിന്റെ ഓഹരിയ്ക്ക് ഇപ്പോള്‍ 134.10 രൂപയാണ് വിപണിയില്‍ വില. 2.37 ശതമാനത്തിന്റെ മുന്നേറ്റമാണ് ഇത് കാണിക്കുന്നത്

HCL Infosystems net up 3 pc | എച്ച്‌സിഎല്‍ ഇന്‍ഫോസിസ്റ്റംസ് അറ്റാദായം ഉയര്‍ന്നു

ജോസഫ് വിഭാഗം പ്രതിസന്ധിയില്‍PRO
കോണ്‍ഗ്രസിന്‍റെ എതിര്‍പ്പും മാണി വിഭാഗത്തില്‍ നിന്നു തന്നെ ചിലര്‍ പ്രകടിപ്പിക്കുന്ന അനിഷ്ടങ്ങളും പി ജെ ജോസഫിനെ വിഷമിപ്പിക്കുകയാണ്. ലയനം നടക്കുമെങ്കിലും മാണി ഗ്രൂപ്പിലെ പ്രമുഖനായി വിലസാന്‍ ജോസഫിനു കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാണി വിഭാഗത്തില്‍ ലയിച്ച് ഒതുങ്ങിക്കഴിയാനാകും ജോസഫ് വിഭാഗത്തിന്‍റെ വിധിയെന്നാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ നിന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ജോസഫ് വിഭാഗം മാണി ഗ്രൂപ്പിലേക്ക് വരുന്നതിനോട് കടുത്ത എതിര്‍പ്പാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. കഴിഞ്ഞകാലത്ത് നടന്നതും പറഞ്ഞതുമൊന്നും ആര്‍ക്കും പെട്ടെന്ന് മറക്കാന്‍ കഴിയില്ലെന്ന് തുറന്നടിച്ച് ഉമ്മന്‍‌ചാണ്ടി തന്നെ രംഗത്തെത്തിയത് ജോസഫിന് വിനയായി. മാത്രമല്ല രമേശ് ചെന്നിത്തലയും ആര്യാടന്‍ മുഹമ്മദും ലയനത്തിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു.

കോണ്‍ഗ്രസിന്‍റെ എതിര്‍പ്പ് അവഗണിക്കാമെന്ന് വയ്ക്കാം. ഇത് ഞങ്ങളുടെ ആഭ്യന്തരകാര്യമാണെന്ന് മാണിക്കും ജോസഫിനും പറയാം. എന്നാല്‍ ജോസഫിനോട് മാണിഗ്രൂപ്പിലെ പ്രമുഖനായ പി സി ജോര്‍ജ്ജിന് ഉള്ളിന്‍റെ ഉള്ളില്‍ വിദ്വേഷമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. വിമാനയാത്രാ വിവാദമുണ്ടായപ്പോള്‍ ജോസഫിനെതിരെ ഏറ്റവും ശക്തമായി രംഗത്തെത്തിയത് പി സി ജോര്‍ജ്ജാണ്.

മാത്രമല്ല, ജോസഫിനെ മാണിവിഭാഗത്തിന്‍റെ വര്‍ക്കിംഗ് ചെയര്‍മാനായാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ വൈസ് ചെയര്‍മാനായ പി സി ജോര്‍ജ്ജിന് ഇക്കാര്യത്തിലും അനിഷ്ടമുണ്ട്. അത് കഴിഞ്ഞ ദിവസം അദ്ദേഹം തുറന്നു പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാണിവിഭാഗത്തിനുള്ളില്‍ പി ജെ ജോസഫിന്‍റെ ഭാവി അത്ര ശോഭനമല്ലെന്ന് സാരം.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിക്കുന്ന സീറ്റുകളിലും പി ജെ ജോസഫിന് ത്യാഗം ചെയ്യേണ്ടിവരും. ജോസഫിനു പൊലും സീറ്റു ലഭിക്കുമോ എന്നത് കണ്ടറിയണം,


Joseph in trouble | ജോസഫ് വിഭാഗം പ്രതിസന്ധിയില്‍

സമ്മാനവിതരണം: തിരക്കില്‍ പെട്ട് 5 സ്ത്രീകള്‍ മരിച്ചു


ഹരിയാനയിലെ ദേര സച്ച സൗദയില്‍ തിക്കിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകരായ അഞ്ച് സ്ത്രീകള്‍ കൊല്ലപ്പെട്ടു. ദേര സച്ച സൗദ വിഭാഗത്തിന്‍റെ മഠ സ്ഥാനപതി നല്‍കുന്ന സമ്മാനങ്ങള്‍ സ്വീകരിക്കവേയാണ് തിക്കും തിരക്കുമുണ്ടായത്. ഒരു ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ഇവിടെയെത്തിയിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് സംഭവം. മഠ സ്ഥാനപതിയായ ഗുര്‍മീത് രാം റഹീം സിംഗ് ആണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു..

സമ്മാനവിതരണമുണ്ടായപ്പോള്‍ ഭക്തര്‍ വിവിധഭാഗങ്ങളിലേക്ക് തിക്കിത്തിരക്കി നീങ്ങിയതാണ് അപകടകാരണമെന്നാണ് കരുതുന്നത്. അപകടം ഉണ്ടായതിനെക്കുറിച്ച് പ്രതികരിക്കാന്‍ മഠം അധികാരികള്‍ തയ്യാറായിട്ടില്ല.

മൃതദേഹങ്ങള്‍ സമീപത്തുള്ള ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചണ്ഡിഗഡില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് സിര്‍സ

Five women devotees killed in Haryana stampede | സമ്മാനവിതരണം: തിരക്കില്‍ പെട്ട് 5 സ്ത്രീകള്‍ മരിച്ചു

ജോസഫിനെ നീക്കി, പിസി ചെയര്‍മാന്‍PRO
പി സി തോമസിനെ കേരളാ കോണ്‍ഗ്രസിന്‍റെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുത്തു. ഇതു സംബന്ധിച്ച കോട്ടയത്ത്‌ നടന്ന പാര്‍ട്ടി യോഗത്തില്‍ അവതരിപ്പിച്ചു. കടുത്ത അച്ചടക്കലംഘനം നടത്തിയ പി ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന്‌ പുറത്താക്കി. അടുത്ത ഭരണം ലക്‍ഷ്യമിട്ട്‌ മാണി ഗ്രൂപ്പില്‍ ചേക്കേറാന്‍ പി ജെ ജോസഫ്‌ നടത്തുന്ന ശ്രമം അനുവദിക്കാനാവില്ലെന്ന്‌ പ്രമേയം വ്യക്തമാക്കി.

യഥാര്‍ഥ കേരളാ കോണ്‍ഗ്രസ്‌ തങ്ങളാണെന്നും പാര്‍ട്ടിയുടെ പേരും ചിഹ്നവും വിട്ടുനല്‍കില്ലെന്നും സമ്മേളനത്തില്‍ പി സി തോമസ്‌ പറഞ്ഞു. യാതൊരു ആശയപരമായ സ്വാധീനവും ഇല്ലാതെയാണ്‌ ലയനം. കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ തുടരും. നാല്‌ സീറ്റിനുവേണ്ടിയാണ്‌ ജോസഫ്‌ മാണിക്കൊപ്പം പോകുന്നതെന്നും പി സി തോമസ് പറഞ്ഞു.

സച്ചിന്‍റെ പേരില്‍ ഇനി മാമ്പഴവുംPRO
റണ്‍‌മലയില്‍ നിന്ന് റണ്‍‌മലയിലേക്ക് കുതിക്കുന്ന സൂപ്പര്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരില്‍ ഇനി മധുരമൂറും മാമ്പഴവും. ലക്നൌവിലെ മലിഹാ‍ബാദില്‍ കര്‍ഷകനായ ഖലീമുള്ള ഖാനാണ് താന്‍ വികസിപ്പിച്ചെടുത്ത പുതിയ ഇനം മാമ്പഴത്തിന് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിട്ടിരിക്കുന്നത്.

ഖലീമുള്ള തന്നെ വികസിപ്പിച്ചെടുത്ത മധുരമൂറുന്ന ചൌസയും മാംസളതയുള്ള അമിന്‍ ഗുദാദും ചേര്‍ത്താണ് പുതിയ മാമ്പഴം വികസിപ്പിച്ചെടുത്തത്. സച്ചിനെപ്പോലെ ലോകത്ത് മറ്റൊരു കായികതാരവുമില്ലെന്നും അതിനാലാണ് പുതിയ മാമ്പഴത്തിന് ‘സച്ചിന്‍’ എന്ന് പേരിട്ടതെന്നും ഖലീമുള്ള പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ മാങ്ങാ ഉല്‍പ്പാദകരാണ് ഇന്ത്യ. സച്ചിന്‍റെ ജന്‍‌മനാടായ മഹാരാഷ്ട്രയാവട്ടെ മാമ്പഴങ്ങളില്‍ സ്വാദേറിയ അല്‍‌ഫോണ്‍സൊ മാമ്പഴങ്ങളുടെ സ്വന്തം നാടും. സച്ചിന്‍റെ ജന്‍‌മാനാടായ മുംബൈ ആകട്ടെ ഫലങ്ങളുടെ തലസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ഈ മാമ്പഴത്തിന് സച്ചിന്‍റെ പേര് എന്തു കൊണ്ടും അനുയോജ്യമാണ്.

എന്നാല്‍ ‘സച്ചിന്‍ മാമ്പഴം’ വില്‍‌പ്പനയ്ക്കില്ലെന്ന് ഖലീമുള്ള പറയുന്നു. സച്ചിന്‍ ദേശീയ ഹീറോ ആണ്. അദ്ദേഹത്തിന് ഒരിക്കലും വിലയിടാനാവില്ല എന്നതു കൊണ്ടാണ് സച്ചിന്‍ മാമ്പഴങ്ങള്‍ വില്‍പ്പനയ്ക്ക് വെയ്ക്കാത്തതെന്നും ഖലീമുളള പറഞ്ഞു. സച്ചിന്‍ മാമ്പഴമുണ്ടാവുന്ന മാവിന്‍റെ തൈകള്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതുവഴി അവര്‍ക്ക് സച്ചിന്‍ മാമ്പഴത്തിന്‍റെ മധുരം പങ്കിടാമെന്നും ഖലീമുള്ള വ്യക്തമാക്കി.

Mango tribute to India's Tendulkar | സച്ചിന്‍റെ പേരില്‍ ഇനി മാമ്പഴവും

സിംഗ്, സച്ചിന്‍ സ്വാധീനമുള്ള പ്രഗത്ഭര്‍

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീന ശേഷിയുള്ള 100 വ്യക്തികളുടെ പട്ടികയില്‍ ഇടം തേടി. ടൈം മാഗസിന്‍ നടത്തിയ സര്‍വെയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ളവരെ കണ്ടെത്തിയത്.

പട്ടികയില്‍ മൊത്തം ഒമ്പത് ഇന്ത്യക്കാര്‍ക്കാ‍ണ് ഇടം ലഭിച്ചത്. ബയോകോണ്‍ എംഡി കിരണ്‍ മജുംദാര്‍, എഴുത്തുകാരന്‍ ചേതന്‍ ഭഗത്, കണ്ണു ഡോക്ടറായ പെരുമാള്‍സ്വാമി നമ്പെരുമാള്‍സ്വാമി, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സഞ്ജിത് ബുക്കര്‍ റോയ്, ഹവാര്‍ഡ് പ്രഫസര്‍ അതുല്‍ ഗ്വാണ്ടെ, ടോറന്റോയിലെ പാരാമെഡിക് രാഹുല്‍ സിംഗ് എന്നിവരാണ് സച്ചിനും സിംഗിനും പുറമെ ടൈംസ് പട്ടികയില്‍ ഇടം നേടിയത്.

പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് സ്വതന്ത്ര സമ്പദ് വ്യവസ്ഥയിലൂടെ ഇന്ത്യയെ ലോക ശക്തികളുടെ നിരയിലേക്ക് നയിക്കുന്നത് മാഗസിന്‍ പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നു. പട്ടികയില്‍ പത്തൊമ്പതാം സ്ഥാനമാണ് സിംഗിനുള്ളത്. ബ്രസീല്‍ നേതാവ് ലൂയിസ് ഇന്‍‌കാഷിയോ ലുലാ ഡാ സില്‍‌വയാണ് പട്ടികയില്‍ ഒന്നാമത്. യു‌എസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് നാലാം സ്ഥാനം മാത്രമാണ് ഉള്ളത്.

നായകന്മാരുടെ പട്ടികയില്‍ ആറാമതുള്ള പെരുമാള്‍സ്വാമി നമ്പെരുമാള്‍സ്വാമി സ്വാധീന ശേഷിയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും മുന്നിലാണ്. കണ്ണു ഡോക്ടറായ പെരുമാള്‍സ്വാമി അരവിന്ദ് കണ്ണാശുപത്രിയില്‍ 1976 മുതല്‍ 36 ലക്ഷം കാറ്ററാക്ട് ശസ്ത്രക്രിയ നടത്തിയതാണ് അദ്ദേഹത്തിനു പട്ടികയില്‍ ഇടം നല്‍കിയത്. സച്ചിന്‍ ഈ വിഭാഗത്തില്‍ പതിമൂന്നാം സ്ഥാനത്താണ്.

Singh, Sachin in Time's most Influential list | സിംഗ്, സച്ചിന്‍ സ്വാധീനമുള്ള പ്രഗത്ഭര്‍

താന്‍ നപുംസകമാണെന്ന് നിത്യാനന്ദ!


Nithyananda
PRO
PRO
താന്‍ സ്ത്രീകളുമായി ബന്ധപ്പെടുന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്നും താന്‍ ഒരു നപുംസകമാണെന്നും നിത്യാനന്ദ ശനിയാഴ്ച കര്‍ണാടക പൊലീസിനോട് വെളിപ്പെടുത്തിയതായി അറിയുന്നു. ഇതിനെ തുടര്‍ന്ന് നിത്യാനന്ദന് ലിംഗനിര്‍ണയ ടെസ്റ്റ് നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.

ശിഷ്യനായ ലെനിന്‍ കറുപ്പന്‍ പുറത്തുവിട്ട വീഡിയോദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ നിത്യാനന്ദനെ ഏപ്രില്‍ 21-ന് ഹിമാചലില്‍ നിന്ന് പൊലീസ് പൊക്കുകയായിരുന്നു. തുടര്‍ന്ന് നിത്യാനന്ദനെ ചോദ്യം ചെയ്തെങ്കിലും രഞ്ജിതയുടെ വിലാസവും മൊബൈല്‍ നമ്പറുമല്ലാതെ ഒന്നും പൊലീസിന് ലഭിച്ചില്ല.

കോടതി നീട്ടിയ പൊലീസ് കസ്റ്റഡി തീര്‍ന്നതിനാല്‍ ശനിയാഴ്ച നിത്യാനന്ദനെ രാം‌നഗര്‍ കോടതിയില്‍ ഹാജരാക്കി. ഈ സാഹചര്യത്തിലാണ് താന്‍ ഒരു പുരുഷനല്ലെന്ന് നിത്യാനന്ദന്‍ പൊലീസ്നോട് വെളിപ്പെടുത്തിയത്. താനൊരു പുരുഷന്‍ അല്ലാത്തതിനാല്‍ സ്ത്രീകളെ പീഡിപ്പിക്കാന്‍ തനിക്കാവില്ല എന്നാണ് നിത്യാനന്ദന്റെ വാദം.

'ഞാന്‍ ഒരു ആണല്ല എനിക്ക് ഒരിക്കലും സ്ത്രീകളുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ സുഖം ലഭിക്കില്ല, ഞാനതിന് ശ്രമിച്ചിട്ടുമില്ല. വേണമെങ്കില്‍ പുരുഷത്വം തെളിയിക്കുന്നതിനുള്ള പരിശോധനകള്‍ നടത്തിനോക്കുക' എന്നാണ് നിത്യാനന്ദന്‍ സിഐഡി ഉദ്യോഗസ്ഥന്മാരോട് പറഞ്ഞത് എന്നറിയുന്നു.

പുരുഷനല്ലെന്ന് വരുത്തിത്തീര്‍ത്ത് കേസില്‍ നിന്ന് തടിയൂരാനുള്ള ശ്രമമാണ് നിത്യാനന്ദയുടേതെന്ന് കര്‍ണാടക പൊലീസ് വിശ്വസിക്കുന്നു. എന്നാല്‍ നിത്യാനന്ദന്റെ ആശ്രമത്തിലുള്ള ചില സ്വാമിമാര്‍ സ്ത്രീകളുടെ സ്വഭാവം കാണിക്കുന്നുണ്ടെന്നും ചിലപ്പോള്‍ നിത്യാനന്ദന്‍ പ്രകൃതിവിരുദ്ധ ലൈംഗികതയില്‍ സംതൃപ്തി കണ്ടെത്തുന്ന ആളായിരിക്കാമെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്.

Nithyananda reveals that he is not a man, but a shemale! | താന്‍ നപുംസകമാണെന്ന് നിത്യാനന്ദ!

ബെല്‍ജിയത്തില്‍ പര്‍ദ്ദ ധരിക്കുന്നത് നിരോധിക്കുന്നു


ബെല്‍‌ജിയത്തില്‍ സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നത് നിരോധിക്കുന്നു. ബെല്‍ജിയം പാര്‍ലമെന്‍റിന്‍റെ അധോസഭ ഇതു സംബന്ധിച്ച തീരുമാനമെടുത്തിരിക്കുകയാണ്. എന്നാല്‍ ഈ തീരുമാനം പ്രാവര്‍ത്തികമാകണമെങ്കില്‍ ഉപരിസഭയുടെ അംഗീകാരം കൂടി വേണം.

സെനറ്റ് ഈ നടപടിക്ക് അംഗീകാരം നല്‍കിയാല്‍, പര്‍ദ്ദ നിരോധിക്കുന്ന യൂറോപ്പിലെ ആദ്യ രാജ്യമായി ബെല്‍ജിയം മാറും.

പര്‍ദ്ദ നിരോധിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ച് പാര്‍ലമെന്‍റിന്‍റെ അധോസഭയില്‍ 136 അംഗങ്ങള്‍ വോട്ടു ചെയ്തു. രണ്ടു പേര്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. എന്നാല്‍ പര്‍ദ്ദ വേണ്ടെന്ന നിലപാടിനെ എതിര്‍ത്ത് ആരും വോട്ടു ചെയ്തില്ല എന്നത് ശ്രദ്ധേയമായി.

പൊതുവായ ഇടങ്ങളിലൊന്നും സ്ത്രീകള്‍ പര്‍ദ്ദ ധരിക്കരുതെന്നാണ് നിര്‍ദ്ദേശം. ഇത് തെറ്റിക്കുന്നവര്‍ക്ക് 20 മുതല്‍ 34 ഡോളര്‍ വരെ പിഴയോ ഏഴു ദിവസം വരെ തടവോ ലഭിക്കും. മുസ്ലിം മതവിഭാഗത്തെ വേദനിപ്പിക്കുന്നതിനുള്ള തീരുമാനമല്ല ഇതെന്നും രാജ്യസുരക്ഷയെ മുന്‍‌നിര്‍ത്തിയാണ് ഈ നടപടിയെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

എന്നാല്‍ പ്രത്യേക ആഘോഷവേളകളിലും മറ്റും അതാത് മുനിസിപ്പാലിറ്റികളുടെ അനുമതിയോടെ പര്‍ദ്ദ ധരിക്കാവുന്നതാണെന്നും വിശദമാക്കിയിട്ടുണ്ട്. ഒരു ലക്ഷത്തോളം ഇസ്ലാം മതവിശ്വാസികളാണ് ബല്‍ജിയത്തിലുള്ളത്

Belgium's lower house votes to ban burqa | ബെല്‍ജിയത്തില്‍ പര്‍ദ്ദ ധരിക്കുന്നത് നിരോധിക്കുന്നു

മാധ്യമങ്ങള്‍ക്ക് താക്കീതുമായി രഞ്ജിത

നിത്യാനന്ദയ്ക്കൊപ്പം അശ്ലീല വീഡീയോയില്‍ കാണുന്നത് താനാണെന്ന മട്ടിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്ക് താക്കീതുമായി തമിഴ് നടി രഞ്ജിത രംഗത്ത് എത്തി. നിത്യാനന്ദനൊപ്പമുള്ള സ്ത്രീകളില്‍ ഒരാള്‍ രഞ്ജിതയാണെന്ന മട്ടിലുള്ള വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഗിള്‍, യുട്യൂബ് എന്നീ പ്രമുഖ വെബ്സൈറ്റുകള്‍ക്ക് അവരുടെ അഭിഭാഷകര്‍ നോട്ടീസ് അയച്ചു.

രഞ്ജിതയും നിത്യാനന്ദയും ചേര്‍ന്നുള്ളത് എന്ന വ്യാജേന പ്രചരിപ്പിക്കുന്ന അശ്ലീല വീഡിയോകള്‍ മെയ് രണ്ട് ഞായറാഴ്ച അഞ്ച് മണിക്കുള്ളില്‍ നീക്കം ചെയ്യണമെന്നാണ് ഗൂഗിള്‍, യുട്യൂബ് എന്നീ വെബ്സൈറ്റുകള്‍ക്ക് നല്‍കിയിരിക്കുന്ന അന്ത്യശാസനം.

വീഡിയോ പ്രക്ഷേപണം ചെയ്ത് മാസങ്ങള്‍ക്ക് ശേഷമാണ് അതിനെതിരെ രഞ്ജിത രംഗത്ത് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. നിത്യാനന്ദനൊപ്പമുള്ള സ്ത്രീ രഞ്ജിതയാണെന്ന മട്ടിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ മാധ്യമങ്ങള്‍ അവരുടെ വ്യക്തിത്വത്തിന് കോട്ടം വരുത്തി എന്ന് അഭിഭാഷകര്‍ ആരോപിക്കുന്നു. ഇത്തരം അപകീര്‍ത്തികരമായ പ്രചരണങ്ങള്‍ ഗൂഡാലോചനയുടെ ഫലമാണെന്നും ക്രിമിനല്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് വരെ നിയമപരമായ പോരാട്ടം നടത്തുമെന്നും നടിയുടെ നിയമോപദേശകര്‍ വ്യക്തമാക്കി.

Now Renjita aganinst criminal journalism | മാധ്യമങ്ങള്‍ക്ക് താക്കീതുമായി രഞ്ജിത

സുപ്രിം കോടതിയില്‍ വീണ്ടും വനിതാ ജഡ്ജിPRO
നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുപ്രിം കോടതിയില്‍ വീണ്ടും ഒരു വനിതാ ജഡ്ജി. രുമ പാലിനുശേഷം സുപ്രീം കോടതി ജഡ്ജിയാകുന്ന ആദ്യവനിതയെന്ന ബഹുമതിയുമായി ഝാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗ്യാന്‍സുധ മിശ്രയാണ് ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തത്. സുപ്രിം കോടതി ജഡ്ജിയാവുന്ന നാലാമത്തെ വനിതയാണ് ഗ്യാന്‍സുധ മിശ്ര (61).

ഝാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മിശ്രയ്ക്കൊപ്പം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് എച്ച് എല്‍ ഗോഖലെ, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് അനില്‍ ആര്‍ ദാവെ എന്നിവരും സുപ്രിം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ഇതോടെ സുപ്രിം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 30 ആയി. ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനാണ് പുതിയ ജഡ്ജിമാര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തത്. ഝാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസാവുന്ന ആദ്യ വനിതയായിരുന്നു ഗ്യാന്‍സുധ മിശ്ര.

യശ്വന്ത് ഝാര്‍ഖണ്ഡ് മുഖ്യനായേക്കും

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍‌ഹ സ്ഥാനമേറ്റേക്കുമെന്ന് റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രിയായി ഷിബു സോറന്റെ മകന്‍ ഹേമന്ദ് സോറന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

സര്‍ക്കാര്‍ രൂ‍പീകരിക്കുന്നത് സംബന്ധിച്ച് ബിജെപിയുടെ തീരുമാനം ഇന്നുണ്ടാവുമെന്നാണ് സൂചന. 18 ജെ‌എം‌എം എം‌എല്‍‌എമാരുടെയും പിന്തുണ ഉറപ്പാക്കിയ ശേഷമായിരിക്കും ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിനു ശ്രമിക്കുക.

ബിജെപി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ഷിബു സോറനും മകന്‍ ഹേമന്ത് സോറനുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍, മുഖ്യമന്ത്രി ഗോത്രവര്‍ഗ്ഗക്കാരനായിരിക്കണമെന്ന നിബന്ധനയും ഹേമന്ത് മുന്നോട്ടുവച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി പദം ഹേമന്തിന് നല്‍കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നാണ് ബിജെപി കരുതുന്നത്.

Jharkhand: Yaswant next CM? | യശ്വന്ത് ഝാര്‍ഖണ്ഡ് മുഖ്യനായേക്കും

വേഗതയുടെ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കം


PRO
PRO
വേഗതയുടെ കുട്ടി ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് വെസ്റ്റിന്‍ഡീസില്‍ തുടക്കം. 17 ദിവസം നീണ്ടുനില്‍ക്കുന്ന ട്വന്റി20 ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെ നേരിടും. രണ്ടാം മല്‍സരത്തില്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസ് അയര്‍ലന്‍ഡിനെതിരെയും പോരിനിറങ്ങും. ഗയാനയിലാണ് രണ്ടു മത്സരങ്ങളും നടക്കുന്നത്.

മൂന്നാം ട്വന്റി-20 ലോകകപ്പ് കിരീടം നേടാന്‍ നിലവിലെ ചാമ്പ്യന്മാരായ പാകിസ്താന്‍, പ്രഥമ കിരീടം നേടിയ ഇന്ത്യ എന്നീ ടീമുകള്‍ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. എങ്കിലും ശ്രീലങ്ക, ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകളുടെയും സാധ്യതകള്‍ തള്ളിക്കളയാനാവില്ല. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, വിന്‍ഡീസ് ടീമുകള്‍ക്ക് സാധ്യത കാണുന്നവരും കുറവല്ല.

ഗ്രൂപ്പ് എയില്‍ പാകിസ്താന്‍, ആസ്ത്രേലിയ, ബംഗ്ലാദേശ് എന്നീ ടീമുകളാണുള്ളത്. ട്വന്റി20 ലോകകപ്പ് ചരിത്രത്തിലും രണ്ട് തവണ ഫൈനല്‍ കളിച്ച ടീമാണ് പാകിസ്താന്‍. അന്താരാഷ്ട്ര ട്വന്റി20 മല്‍സരങ്ങളില്‍ 22 വിജയവും ഏഴു തോല്‍വിയുമാണ് പാക് തന്നെയാണ് മുന്നില്‍.

എന്നാല്‍, ഏകദിന ക്രിക്കറ്റില്‍ വ്യാഴവട്ടക്കാലമായി ലോകചാമ്പ്യന്മാരാണെങ്കിലും 20 ഓവര്‍ മത്സരത്തില്‍ ഓസീസ് ഇപ്പോഴും മുന്നിലെത്തിയിട്ടില്ല. ശക്കീബുല്‍ ഹസന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്ന ടീം തന്നെയാണ്.

ICC World Twenty20 Championship begins today | വേഗതയുടെ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കം

Thursday, April 29, 2010

ഐസിഐസിഐ ബാങ്ക് മികച്ച ബ്രാന്‍ഡ്

രാജ്യത്തെ ഏറ്റവും വലിയ സ്വകാ‍ര്യ പണമിടപാടുകാരായ ഐ സി ഐ സി ഐ ബാങ്ക് ലോകത്തെ പ്രധാനപ്പെട്ട നൂറ് ബ്രാന്‍ഡുകളുടെ പട്ടികയില്‍ സ്ഥാനം നേടി. പട്ടികയില്‍ ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളാണ് ഒന്നാം സ്ഥാനത്ത്. ബ്രാന്‍ഡ്സ് ടോപ് 100 ല്‍ സ്ഥാനം നേടിയ ഐ സി ഐ സി ഐ ബാങ്കിന് 14.5 ബില്യന്‍ മൂല്യമാണ് കണക്കാക്കിയിരിക്കുന്നത്.

മില്‍‌വാര്‍ഡ് ബ്രൌണിന്റെ അഞ്ചാമത് വാര്‍ഷിക ബ്രാന്‍ഡ് റിപ്പോര്‍ട്ടിലാണ് ലോകത്തെ മികച്ച നൂറ് ബ്രാന്‍ഡുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. പട്ടികയില്‍ ഐ സി ഐ സി ഐ നാല്‍‌പത്തിയഞ്ചാം സ്ഥാനത്താണ്. ഈ പട്ടികയില്‍ സ്ഥാനം പിടിക്കുന്ന ആദ്യ ഇന്ത്യന്‍ ബ്രാന്‍ഡ് കൂടിയാണ് ഐ സി ഐ സി ഐ. ഉപഭോക്താക്കള്‍ക്ക് ഒട്ടനവധി സേവനങ്ങള്‍ നല്‍കുന്ന ഐ സി ഐ സി ഐ ലോകത്തെ തന്നെ മികച്ച ബാങ്കുകളിലൊന്നാണ്.

ബാങ്കിന്റെ എ ടി എം സേവനങ്ങള്‍ രാജ്യത്ത് എവിടെയും ലഭ്യമാണ്. ഇന്ത്യയില്‍ അയ്യായിരത്തോളം എ ടി എം കേന്ദ്രങ്ങളുള്ള ഐ സി ഐ സി ഐ പതിനെട്ടോളം രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. പട്ടികയില്‍ ഇരുപത് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളുടെ ബ്രാന്‍ഡുകളില്‍ ഐ സി ഐ സി ഐ പത്താം സ്ഥാനം നേടി.

അതേസമയം, മില്‍‌വാര്‍ഡിന്റെ ടെക്നോളജി ബ്രാന്‍ഡ് വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന് ഇന്‍ഫോസിസ് സ്ഥാനം നേടി. ഇരുപത് ടെക്നോളജി ബ്രാന്‍ഡുകളില്‍ ഇന്‍ഫോസിസിന് പതിനെട്ടാം സ്ഥാനമാണ്. ഏറ്റവും മികച്ച ബ്രാന്‍ഡുകളില്‍ ഐ ബി എമ്മാണ് രണ്ടാം സ്ഥാനത്ത്. ആപ്പിള്‍ മൂന്നും മൈക്രോസോഫ്റ്റ് നാലാം സ്ഥാനവും നേടി

ICICI Bank ranked among top 100 global brands | ഐസിഐസിഐ ബാങ്ക് മികച്ച ബ്രാന്‍ഡ്

ഹോളിവുഡ് പഴശ്ശിരാജ വരുന്നു - റോബിന്‍‌ഹുഡ്!PRO
മലയാള സിനിമയിലെ ഇതിഹാസമായ ‘പഴശ്ശിരാജ’ കൊടും വനത്തിനുള്ളിലെ പോരാട്ടങ്ങളുടെയും ഒളിയുദ്ധങ്ങളുടെയും സിനിമയായിരുന്നു. വനസൌന്ദര്യവും നിഗൂഢതയും ചേര്‍ന്ന ക്ലാ‍സിക്കായി പഴശ്ശിരാജ മാറി. എന്നാല്‍ പഴശ്ശിരാജയുടെ എത്രയോ ഇരട്ടി സാങ്കേതികത്തികവില്‍ മറ്റൊരു ‘ഫോറസ്റ്റ് മൂവി’ ഹോളിവുഡില്‍ നിന്ന് എത്തുകയാണ് - റോബിന്‍‌ഹുഡ്!

വനത്തിനുള്ളിലെ പടയും പോരാട്ടവുമാണ് ഈ ചിത്രത്തിന്‍റെയും ഹൈലൈറ്റ്. മേയ് 14ന് ചിത്രം ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും. ഹിറ്റ്‌മേക്കര്‍ റിഡ്‌ലി സ്കോട്ട് സംവിധാനം ചെയ്യുന്ന റോബിന്‍‌ഹുഡില്‍ സൂപ്പര്‍സ്റ്റാര്‍ റസല്‍‌ ക്രോ ആണ് നായകന്‍.

റിച്ചാര്‍ഡ് രാജാവിന്‍റെ സേനയിലെ ഏറ്റവും മികച്ച അമ്പെയ്ത്തുകാരനാണ് റോബിന്‍‌ഹുഡ്. രാജാവ് മരിച്ചശേഷം അയാള്‍ നോട്ടിങ്‌ഹാമിലെത്തുന്നു. സ്വേച്ഛാധിപതിയായ ഷെരിഫിനെതിരെ വനത്തിനുള്ളില്‍ ഒരു സേനയ്ക്ക് രൂപം നല്‍കുന്നു. പിന്നീട് സായുധസമരമാണ്. ത്രസിപ്പിക്കുന്ന പോരാട്ടം.

ഒട്ടേറെത്തവണ ഹോളിവുഡ് പറഞ്ഞ കഥയാണ് റോബിന്‍‌ഹുഡിന്‍റേത്. അഴിമതിക്കാരായ ഭരണാധിപന്‍‌മാര്‍ക്കെതിരെ ആയുധമെടുക്കുന്നവനാണ് എന്നും റോബിന്‍‌ഹുഡ്. അയാളെ ചിലര്‍ കൊള്ളക്കാരനെന്നു വിലയിരുത്തുന്നു. മറ്റുചിലര്‍ക്ക് അയാള്‍ വീരനായകനാണ്. പക്ഷേ, എന്നും എപ്പോഴും നന്മയുടെ ഭാഗത്തായിരുന്നു റോബിന്‍‌ഹുഡ്.

ഓസ്കര്‍ ജേതാവായ കേറ്റ് ബ്ലാങ്കെറ്റ് ആണ് പുതിയ റോബിന്‍‌ഹുഡിലെ നായിക. മാക്സ് വോണ്‍ സിഡോ, വില്യം ഹര്‍ട്ട്, മാര്‍ക് സ്ട്രോംഗ് തുടങ്ങിയവരും അഭിനേതാക്കളാണ്. റിഡ്‌ലി സ്കോട്ടിന്‍റെ തന്നെ ഗ്ലാഡിയേറ്റര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റസല്‍ ക്രോവിന് ഓസ്കര്‍ ലഭിച്ചത്.

Robin Hood - In Theaters May 14th | ഹോളിവുഡ് പഴശ്ശിരാജ വരുന്നു - റോബിന്‍‌ഹുഡ്!

ബലാത്സംഗം ചെയ്തിട്ടില്ലെന്ന് സൊളാനോ

താന്‍ ബലാത്സംഗം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും പ്രശസ്ത പെറുവിയന്‍ ഫുട്‌ബോള്‍ താരം നോള്‍ബര്‍ട്ടോ സൊളാനോ. ചൊവ്വാഴ്ച ബലാത്സംഗക്കേസില്‍ ഇംഗ്ലണ്ടില്‍ അറസ്റ്റിലായ സൊളാനോ പിന്നീട് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കിയത്.

“എനിക്കെതിരായ ആരോപണങ്ങള്‍ പൂര്‍ണമായും കളവാണ്. ഞാന്‍ ഒരിക്കലും ഇത്തരം കാര്യങ്ങള്‍ ചെയ്യില്ല. മോശം ആള്‍ക്കാരാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുക” - സൊളാനോ പറഞ്ഞു.

ന്യൂകാസിലിലെ ഗോസ്‌ഫോര്‍ത്ത് പ്രദേശത്തുനിന്നാണ് 35കാരനായ ഈ ലീസെസ്റ്റര്‍ മിഡ്ഫീല്‍ഡര്‍ അറസ്റ്റിലായത്. 22കാരിയായ ഒരു യുവതിയെ മാനഭംഗപ്പെടുത്തി എന്നതായിരുന്നു കുറ്റം. പിന്നീട് നോള്‍ബര്‍ട്ടോ സൊളാനോയ്ക്ക് ജാമ്യം അനുവദിച്ചു.

Solano claims innocence over rape charge | ബലാത്സംഗം ചെയ്തിട്ടില്ലെന്ന് സൊളാനോ

മീനെണ്ണ കുട്ടികളില്‍ ബുദ്ധിവികാസമുണ്ടാക്കില്ല


PRO
കഴിക്കാന്‍ ഇഷ്ടമില്ലാത്ത മീനെണ്ണ അടിച്ചു തീറ്റി കുട്ടികളെ ബുദ്ധിമാന്മാരും ബുദ്ധിമതികളും ആക്കിക്കളയാമെന്നൊന്നും ഇനി കരുതേണ്ടതില്ല. മീനെണ്ണയ്ക്ക് ഇത്തരത്തിലുള്ള ഗുണമൊന്നുമില്ല എന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.

കുട്ടികളുടെ പഠനത്തില്‍ മീനെണ്ണ കഴിച്ചതുകൊണ്ട് പ്രത്യേകിച്ച് മുന്നേറ്റമൊന്നും കാണാനായില്ല എന്നാണ് പഠനം നയിച്ച വെയില്‍‌സ് സര്‍വകലാശാലയിലെ പ്രഫസര്‍ അമാന്‍ഡ കിര്‍ബി പറയുന്നത്. കുട്ടികളുടെ വായനയിലും എഴുത്തിലും മറ്റുകാര്യങ്ങളിലും മീനെണ്ണയിലെ ഒമേഗ-3 സപ്ലിമെന്റുകള്‍ക്ക് പ്രത്യേക സ്വാധീനമൊന്നും ചെലുത്താന്‍ കഴിഞ്ഞില്ല എന്നാണ് പഠനം തെളിയിച്ചത്.

നാല് മാസമാണ് പഠനം നീണ്ടു നിന്നത്. 450 വിദ്യാര്‍ത്ഥികളെ പഠനത്തില്‍ നിരീക്ഷണ വിധേയരാക്കി. ന്യൂപോര്‍ട്ടിലെ 17 സ്കൂളുകളില്‍ നിന്ന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 8-10 വയസ്സു പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ പഠനവും മീനെണ്ണ ഉപയോഗവുമാണ് പഠന വിധേയമാക്കിയത്.Fish oil cannot boost brainpower | മീനെണ്ണ കുട്ടികളില്‍ ബുദ്ധിവികാസമുണ്ടാക്കില്ല

സ്പെക്ട്രം: രാജ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം


PTI
സ്പെക്ട്രം അഴിമതിക്കേസില്‍ ആരോപണ വിധേയനായ ടെലികോം മന്ത്രി എ രാജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ കക്ഷികള്‍ ബഹളം സൃഷ്ടിച്ചു. 2008 ല്‍ 3 ജി സ്പെക്ട്രം അനുവദിച്ചതില്‍ ഒരു വനിതാ കോര്‍പ്പറേറ്റ് ഇടനില നിന്നു എന്ന പത്രവാര്‍ത്തകള്‍ ഉയര്‍ത്തിക്കാട്ടിയാണ് എഐ‌ഡി‌എംകെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഇരു സഭകളിലും ബഹളമുണ്ടാക്കിയത്.

സഭാ നടപടികള്‍ തടസ്സപ്പെടുന്നത് കണ്ട് അസ്വസ്ഥനായ പ്രണാബ് മുഖര്‍ജി ധനബില്ല് പാസാക്കിയ ശേഷം ഇക്കാര്യം പരിഗണിക്കാമെന്ന് ലോക്സഭയെ അറിയിച്ചു എങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. പത്ത് അംഗങ്ങള്‍ മാത്രമുള്ള എ‌ഐ‌ഡി‌എംകെ 543 അംഗ സഭയുടെ നടപടികള്‍ തടസ്സപ്പെടുത്തുന്നത് ജുഗുപ്സാവഹമാണെന്നും പ്രണാബ് പറഞ്ഞു.

സഭാ നടപടികള്‍ തുടങ്ങിയ ഉടന്‍ തന്നെ എ‌ഐ‌ഡി‌എംകെയും ഇടതുപക്ഷവും ചേര്‍ന്ന് ലോക്സഭയില്‍ ബഹളം തുടങ്ങിയിരുന്നു. രാജ്യസഭയില്‍ ഇതേ കാരണമുന്നയിച്ച് ബഹളം തുടങ്ങിയ എ‌ഐ‌ഡി‌എംകെയ്ക്ക് ബിജെപി പിന്തുണ നല്‍കി.

ബഹളം നടക്കുമ്പോള്‍ ആരോപണ വിധേയനായ രാജ സഭയില്‍ ഉണ്ടായിരുന്നില്ല. ആരോപണം വസ്തുതാവിരുദ്ധമാണെന്ന് വാദിക്കാന്‍ ഡിം‌എം‌കെ അംഗം ടി ആര്‍ ബാലുവിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നു.

Opposition demands Raja's resignation | സ്പെക്ട്രം: രാജ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം

ഏറ്റവും വലിയ സ്റ്റെല്‍ത്ത് കപ്പല്‍ ഇന്ത്യയ്ക്ക്

ലോകത്തിലെ ഏറ്റവും വലിയ സ്റ്റെല്‍ത്ത് കപ്പല്‍ എന്ന വിശേണവുമായി ഇന്ത്യയുടെ ഐ‌എന്‍‌എസ് ശിവാലിക് വ്യാഴാഴ്ച കമ്മീഷന്‍ ചെയ്തു. പ്രതിരോധമന്ത്രി എ കെ ആന്റണിയാണ് ശിവാലിക് രാഷ്ട്രത്തിനു സമര്‍പ്പിച്ചത്.

ശത്രുക്കളുടെ റഡാറില്‍ പെടാതെ ആക്രമണം നടത്താനുള്ള സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തി ഇന്ത്യ നിര്‍മ്മിച്ച ആദ്യ യുദ്ധക്കപ്പലാണ് ശിവാലിക്. റഡാറില്‍ പെടാതെ ലക്‍ഷ്യത്തിന് വളരെ അടുത്തു നിന്ന് പോലും ആക്രമണം നടത്താന്‍ കഴിവുള്ള കപ്പല്‍ മുംബൈയിലെ മാസഗാവ് ഡോക്സ് ലിമിറ്റഡിലാണ് നിര്‍മ്മിച്ചത്.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഇത്തരത്തിലുള്ള 10 കപ്പലുകള്‍ കൂടി നിര്‍മ്മിക്കും. ഇന്ത്യന്‍ നാവിക സേനയുടെ പ്രോജക്ട് 17 പദ്ധതിയുടെ ഭാഗമാണ് സ്റ്റെല്‍ത്ത് കപ്പല്‍ നിര്‍മ്മാണം.

2800 കോടി രൂപ ചെലവഴിച്ചു നിര്‍മ്മിച്ച ശിവാലിക്കിന് 6000 ടണ്‍ കേവുഭാരമാണ് ഉള്ളത്. ഇന്ത്യന്‍, റഷ്യന്‍, ഇസ്രയേലി, പാശ്ചാത്യ ആയുധങ്ങളും സെന്‍സറുകളും ശിവാലിക്കിന് കരുത്ത് വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യയുടെ ആദ്യ സ്റ്റെല്‍ത്ത് യുദ്ധക്കപ്പലില്‍ മൊത്തം 35 ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 250 ജോലിക്കാരുണ്ടാവും

വലിയ മാറ്റം വരുത്തിയ കുറിയ മനുഷ്യന്‍


VT Bhattathirippad
WDWD
വി.ടി എന്ന രണ്ടക്ഷരത്തിലൂടെ അറിയപ്പെടുന്ന കുറിയ മനുഷ്യന്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ വിപ്ളവകാരിയാണ്. 

നമ്പൂതിരിയെ മനുഷ്യനാക്കി മാറ്റുക, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കെട്ടുപാടുകളില്‍ നിന്ന് മുക്തനാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങി മനുഷ്യനെ നേരും നെറിയുമുള്ളവനാക്കുക, സംസ്കാര സമ്പന്നനാക്കുക എന്ന ബൃ ഹദ് ലക്ഷ്യത്തിലേക്ക് നടന്നു പോയ ജ-്വലിക്കുന്ന തീപ്പന്തമായിരുന്നു വി.ടി.ഭട്ടതിരിപ്പാട
scene from Vt
WDWD
.


വി.ടി യുടെ നേതൃത്വത്തില്‍ ഒട്ടേറെ പുരോഗമന നടപടികളുണ്ടായി. നമ്പൂതിരിമാര്‍ വിധവാ വിവാഹം നടത്തി, കനിഷ് ഠന്മാര്‍ സ്വസമുദായത്തില്‍ നിന്ന് വേളികഴിച്ചു, മിശ്ര ഭോജ-നം നടത്തി, മിശ്ര വിവാഹത്തിന് മടി കാണിച്ചില്ല, അവര്‍ണ്ണന്‍മാരുടെ ക്ഷേത്ര പ്രവേശനത്തിന് എതിരു നിന്നില്ല, മാത്രമല്ല സ്ത്രീകള്‍ മറക്കുട തല്ലിപ്പൊളിച്ചു, ചെറുപ്പക്കാര്‍ കുടുമ മുറിച്ചെറിഞ്ഞു.

അതോടെ നമ്പൂതിരി സമുദായം സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തി. സ്ത്രീകള്‍ മറക്കുടയ്ക്കുള്ളിലെ മഹാനരകം വിട്ട് അടുക്കളയില്‍ നിന്ന് സമൂഹത്തിന്‍റെ തിരുവരങ്ങിലേക്ക് എത്തി. 

http://malayalam.webdunia.com/miscellaneous/literature/remembrance/0803/25/1080325053_1.htm

വ്യാജ ആന്റി വൈറസ് സോഫ്റ്റ്വയറുകള്‍ ഭീഷണി

വര്‍ധിച്ചുവരുന്ന വ്യാജ ആന്റി വൈറസ് സോഫ്റ്റ്വയറുകള്‍ സാങ്കേതിക ലോകത്തിന് ഭീഷണിയാണെന്ന് ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍. ഇത്തരം വ്യാജ ആന്റി വൈറസ് സോഫ്റ്റ്വയര്‍ നിര്‍മ്മാതാക്കള്‍ വര്‍ധിച്ചിട്ടുണ്ടെന്നും ഓണ്‍ലൈനില്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ ആക്രമണം വര്‍ധിച്ചിട്ടുണ്ടെന്നും ഗൂഗിള്‍ അഭിപ്രായപ്പെട്ടു.

നെറ്റില്‍ പരിചയമില്ലത്ത കമ്പ്യൂട്ടര്‍ ഉപയോക്താക്കളെ ല‌ക്‍സ്ഷ്യമിട്ടാണ് ഇത്തരം ആന്റി വൈറസ് സോഫ്റ്റ്വയറുകള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ പതിമൂന്ന് മാസത്തിനിടെ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ നിരീക്ഷണത്തിന് വിധേയമാക്കിയ 240 ദശലക്ഷം വെബ്പേജുകളില്‍ 15 ശതമാനവും വ്യാജ ആന്റി വൈറസുകളുടെ ആക്രമണത്തിന് ഇരയായിട്ടുള്ളതാണെന്ന് കണ്ടെത്തി.

വെബ് അടിസ്ഥാനമാക്കിയുള്ള മാള്‍വയറുകള്‍ ഉപയോഗിച്ചാണ് ഇത്തരം വ്യാജ ഉല്‍പ്പന്നങ്ങള്‍ കമ്പ്യൂട്ടര്‍ ശൃംഖലകളെ ആക്രമിക്കുന്നത്. സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരെ പോപ്-അപ് സന്ദേശങ്ങളിലൂടെയാണ് കുടുക്കുന്നത്. കമ്പ്യൂട്ടറില്‍ വൈറസ് ഉണ്ടെന്നും പെട്ടെന്ന് സ്കാന്‍ ചെയ്യണമെന്നും ആവശ്യപ്പെടും ഇതോടെ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം ഇത്തരം വ്യാജ ആന്റി വൈറസ് സോഫ്റ്റ്വയറുകളിലെ കയ്യിലാകുന്നു. വ്യാജസോഫ്റ്റ് വെയറുകള്‍ സാമ്പത്തികമേഖലയെത്തന്നെ പിടിച്ചു കുലുക്കുന്ന തരത്തില്‍ ശക്തി പ്രാപിച്ചിരിക്കുകയാണ്

Fake anti-virus software a growing online threat: Google | വ്യാജ ആന്റി വൈറസ് സോഫ്റ്റ്വയറുകള്‍ ഭീഷണി

എന്നെ രാത്രിയില്‍ ചോദ്യം ചെയ്യൂ: രഞ്ജിതRanjitha
PRO
PRO
പകല്‍ സഞ്ചരിക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും രാത്രിയില്‍ തന്നെ ചോദ്യം ചെയ്യണമെന്നും കര്‍ണാടക പൊലീസിനോട് നടി രഞ്ജിത അഭ്യര്‍ത്ഥിച്ചു. ഹിമാചലില്‍ നിന്ന് പിടിയിലായ സ്വാമി നിത്യാനന്ദ നല്‍കിയ വിവരമനുസരിച്ചാണ് രഞ്ജിതയെ കര്‍ണാടക പൊലീസ് വലയിലാക്കിയത്. പകല്‍ യാത്ര ചെയ്താല്‍ നാട്ടുകാര്‍ തന്നെ പെരുമാറിയേക്കും എന്ന ഭീതിയാണ് ചോദ്യം ചെയ്യല്‍ രാത്രിയിലേക്ക് മാറ്റാനുള്ള രഞ്ജിതയുടെ അഭ്യര്‍ത്ഥനയ്ക്ക് പിന്നിലെന്ന് കരുതപ്പെടുന്നു.

നിത്യാനന്ദയുടെ മുന്‍ ശിഷ്യനായ ലെനിന്‍ കറുപ്പന്‍ രഞ്ജിതയും നിത്യാനന്ദയും ലൈംഗികകേളികളില്‍ ഏര്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതോടെ നിത്യാനന്ദയും രഞ്ജിതയും മുങ്ങുകയായിരുന്നു. കര്‍ണാടക പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് രഞ്ജിതയുടെ പുതിയ ഫോണ്‍ നമ്പര്‍ നിത്യാനന്ദ നല്‍കിയത്. തുടര്‍ന്ന് രഞ്ജിതയുമായി കര്‍ണാടക സി‌ഐഡി വിഭാഗം ഇന്‍‌സ്‌പെക്‌ടര്‍ യോഗപ്പ ബന്ധപ്പെടുകയായിരുന്നു.

ഒളിച്ചിരിക്കുന്ന ഇടം തങ്ങള്‍ക്ക് അറിയാമെന്നും ഉടനടി കേസന്വേഷണത്തില്‍ സഹകരിക്കാനായി ബാംഗ്ലൂരില്‍ എത്തിയില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ ബാംഗ്ലൂരില്‍ എത്താമെന്ന് രഞ്ജിത സമ്മതിച്ചു.

ചെറില്‍, ലോക സെക്സിയസ്റ്റ് സുന്ദരി


PRO
ലോകത്തിലെ സെക്സിയസ്റ്റ് സുന്ദരി എന്ന ബഹുമതി വീണ്ടും ചെറില്‍ കോളിനെ തേടിയെത്തിയിരിക്കുന്നു. ഹോളിവുഡ് സുന്ദരികളായ മീഗന്‍ ഫോക്സിനെയും ജസ്സിക്ക ആ‍ല്‍ബയെയും പിന്തള്ളിയാണ് ഈ ഇരുപത്തിയാറുകാരിയെ രണ്ടാം തവണയും സെക്സിയസ്റ്റ് സുന്ദരിയായി തെരഞ്ഞെടുത്തിരിക്കുന്നത്.

ലോകത്തെ 100 സെക്സി സുന്ദരികളെ തെരഞ്ഞെടുക്കാന്‍ വേണ്ടി പ്രശസ്ത മാഗസിനായ എഫ്‌എച്ച്‌എം നടത്തിയ സര്‍വെയിലാണ് ചെറില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. മീഗന്‍ ഫോക്സ് (23) രണ്ടാം വര്‍ഷവും ചെറിലിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ്. പ്രശസ്ത മോഡല്‍ മരിസ മില്ലറാണ് മൂന്നാം സ്ഥാനത്ത്.

ജസീക്ക ആല്‍ബയ്ക്ക് ഒമ്പതാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളൂ. ബ്രിട്ടണിലെ സെക്സിയസ്റ്റ് വനിത എന്ന ബഹുമതി സ്വന്തമാക്കിയ കെല്ലി ബ്രൂക്ക് ഇത്തവണ ഏഴാം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞ തവണ ഇവര്‍ നാല്‍പ്പത്തിയെട്ടാം സ്ഥാനത്തായിരുന്നു.

എന്നാല്‍, ബ്രിട്നി സ്പിയേഴ്സിന് കഴിഞ്ഞ വര്‍ഷത്തെ സ്ഥാനത്തിന് അടുത്തെങ്ങും എത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന ബ്രിട്നി ഇപ്പോള്‍ നാല്‍പ്പത്തിനാലാം സ്ഥാനത്താണ്.

Cheryl Cole crowned sexiest woman again | ചെറില്‍, ലോക സെക്സിയസ്റ്റ് സുന്ദരി

ചൈന പാകിസ്ഥാനില്‍ ആണവറിയാക്ടര്‍ നിര്‍മിക്കുന്നു


PRO
പാകിസ്ഥാനില്‍ സൈനികേതര അവശ്യങ്ങള്‍ക്കുള്ള രണ്ട് പുതിയ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ ചൈന ഒരുങ്ങുന്നതായി സൂചന. പാകിസ്ഥാന്‍റെ കൈവശമുളള അണ്വായുധങ്ങള്‍ തീവ്രവാദികളുടെ കൈയിലെത്തിയേക്കുമെന്ന് ആഗോളതലത്തില്‍ പരക്കെ ആശങ്കയുള്ളപ്പോഴാണ് പഞ്ചാബ് പ്രവിശ്യയില്‍ 650 മെഗാവാട്ട് ശേഷിയുള്ള രണ്ട് പുതിയ ആണവറിയാക്ടറുകള്‍ സ്ഥാപിക്കാന്‍ ചൈന ഒരുങ്ങുന്നത്. ഇതില്‍ കാശ്മ പ്രവിശ്യയിലെ ആണവറിയാക്ടര്‍ 1991ല്‍ നിര്‍മാണം തുടങ്ങിയതാണ്.

ഇതേ സ്ഥലത്ത് 2005ലാണ് രണ്ടാമത്തെ റിയാക്ടര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ചൈന തുടങ്ങിയത്. രണ്ട് റിയാക്ടറുകളും അടുത്ത വര്‍ഷത്തോടെ കമ്മീ‍ഷന്‍ ചെയ്യുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് രണ്ട് റിയാക്ടറുകള്‍ക്കും വേണ്ട സാങ്കേതിക ധനസഹായം നല്‍കാന്‍ ചൈനയും പാകിസ്ഥാനും തമ്മില്‍ ധാരണയിലെത്തിയത്. ചൈനയുമായുള്ള ആണവോര്‍ജ സഹകരണം പാകിസ്ഥാന്‍ തുടരുമെന്നും പാകിസ്ഥാന്‍റെ ഊര്‍ജ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ആണവോര്‍ജം ആവശ്യമാണെന്നും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന പാക് ശാ‍സ്ത്രജ്ഞന്‍ പറഞ്ഞു.

2008ല്‍ അമേരിക്ക ഇന്ത്യയുമായി സൈനികേതര ആണവകരാറില്‍ ഒപ്പുവെച്ചതിനെ തുടര്‍ന്ന് സമാനമായ കരാര്‍ തങ്ങള്‍ക്കും വേണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോട് യു എസ് അനുകൂലമായല്ല പ്രതികരിച്ചത്. ഇതാണ് ചൈനീസ് സഹായം തേടാന്‍ പാകിസ്ഥാനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.

മനുഷ്യാവകാശ ലംഘന കേസില്‍ പൊലീസ് മുന്നില്‍!

പൊലീസിന്റെ മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് ദേശീയ മനുഷ്യാ‍വകാശ കമ്മീഷന് ലഭിച്ചിരിക്കുന്നത് 3.7 ലക്ഷം പരാതികള്‍! കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കാണിത്. പൊലീസിനെതിരെയാണ് കമ്മീഷന് ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചിരിക്കുന്നത്.

ലഭ്യമായ കണക്കുകള്‍ അനുസരിച്ച്, മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാണിച്ച് 377,216 പരാതികളാണ് പൊലീസിനെതിരെ ലഭിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് പരാതികളില്‍ ഭൂരിഭാഗവും. പൊലീസ് അതിക്രമങ്ങളെ കുറിച്ച് 248,505 പരാതികളാണ് ഇവിടെ നിന്ന് ലഭിച്ചിട്ടുള്ളത്.

ബലപ്രയോഗം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കസ്റ്റഡി പീഡനവും മരണവും, വ്യാ‍ജഏറ്റുമുട്ടല്‍, അനാവശ്യ തടങ്കല്‍ എന്നീ കുറ്റങ്ങളാണ് പൊലീസിനെതിരെയുള്ള കേസുകളില്‍ അധികവും. കള്ളക്കേസില്‍ കുടുക്കല്‍, വിവേചനപരമായ അറസ്റ്റ്, വിചാരണ അന്യായമായി നീട്ടല്‍ തുടങ്ങിയവയും നിയമപാലകര്‍ക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങളാണ്.

ഭൂമി തര്‍ക്കം, ആളെക്കാണാതാവല്‍ തുടങ്ങിയ പലവക കേസുകളാണ് രണ്ടാം സ്ഥാനത്ത്. ഇത്തരത്തിലുള്ള 263,993 പരാതികള്‍ കമ്മീഷന് ലഭിച്ചിട്ടുണ്ട്. പെന്‍ഷന്‍ പ്രശ്നം, തൊഴിലവസരങ്ങള്‍ നിഷേധിക്കല്‍ തുടങ്ങിയ തൊഴില്‍ സംബന്ധിയായ പരാതികള്‍ക്കാണ് മൂന്നാം സ്ഥാനം-73,914 എണ്ണം.

Police tops in Human rights abuse cases | മനുഷ്യാവകാശ ലംഘന കേസില്‍ പൊലീസ് മുന്നില്‍!

എന്നെ തേടിയെത്തിയ കൊലയാളികള്‍


PRO
ആമുഖങ്ങള്‍ വേണ്ടാത്ത പത്രപ്രവര്‍ത്തകനാ‍ണ് തരുണ്‍ തേജ്‌പാല്‍. ഈ പേരിനുപരി അദ്ദേഹത്തിന്‍റെ തെഹല്‍ക എന്ന മാധ്യമ സ്ഥാപനമാകും സാധാരണക്കാരന് ഏറെ പരിചിതം. ഒളിക്യാമറ റിപ്പോര്‍ട്ടിംഗിലൂടെ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലും മാധ്യമലോകത്തും ഒട്ടേറെ കോളിളക്കങ്ങള്‍ സൃഷ്‌ടിക്കാന്‍ തെഹല്‍ക്കയ്‌ക്ക് കഴിഞ്ഞിരുന്നു. ഇന്ന് ലോകമൊട്ടാകെ അറിയപ്പെടുന്ന പത്ത് മാധ്യമസ്ഥാപനങ്ങളില്‍ ഒന്നായി തെഹല്‍കയെ വിലയിരുത്തപ്പെടുന്നുണ്ട്. 

എന്നാല്‍ പത്രപ്രവര്‍ത്തനത്തിന് പുറമേ ഇത്തിരി സാഹിത്യപ്രവര്‍ത്തനം കൂടി തരുണ്‍ നടത്തുണ്ട് എന്നത് ഇന്നും പലര്‍ക്കും അജ്ഞാതമായ കാര്യമാണ്. പത്രപ്രവര്‍ത്തനത്തില്‍ നിന്നും തീര്‍ത്തും വ്യതിരിക്തമായ നോവല്‍ സാഹിത്യത്തിലാണ് അദ്ദേഹം ശ്രദ്ധ കേന്ദീകരിച്ചിരിക്കുന്നത്. രണ്ടു നോവലുകള്‍ അദ്ദേഹത്തിന്‍റെതായി ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. 2006ല്‍ പുറങ്ങിറങ്ങിയ അദ്ദേഹത്തിന്‍റെ ആദ്യ നോവലായ ദി ആല്‍ക്കെമി ഒഫ് ഡിസയര്‍ (ഹാപ്പര്‍ ആന്‍റ് കോളിന്‍സ്) ലോകത്തൊട്ടാകെയായി മൂന്നുലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്. 2006ലായിരുന്നു ആ നോവല്‍ പുറത്തിറങ്ങിയത്. നിരവധി ആരാധകരേയും അദ്ദേഹം ലോകമൊട്ടാകെ സൃഷ്‌ടിച്ചിരുന്നു. പക്ഷേ തരുണിന്‍റെ അടുത്ത പു‌സ്‌തകം പുറത്തുവരുവാന്‍ മൂന്നുവര്‍ഷം കാത്തിരിക്കേണ്ടി വന്നു. എന്‍റെ കൊലപാതകികളുടെ കഥ (ദി സ്റ്റോറി ഓഫ് മൈ അസാസിന്‍‌സ്) എന്ന പുതിയ പു‌സ്തകവുമായാണ് ഇക്കുറി തരുണ്‍ തന്‍റെ ആരാധകരെ സമീപിച്ചത്. ഏതാണ്ട് സ്വപ്‌നസമാനമായ സ്വീകരണമാണ് ഈ പു‌സ്തകത്തിന് ലഭിച്ചത്.

തനിക്ക് ഏറെ പരിചിതമായ പത്രപവര്‍ത്തന ലോകത്തിലൂടെയാണ് ഈ നോവല്‍ തരുണ്‍ അവതരിപ്പിച്ചിരിക്കുന്നത്. നായകന്‍റെ ആഖ്യാനത്തിലൂടെയാണ് കഥാതന്തു വികസിക്കുന്നത്. അയാള്‍ ഒരു അന്വേഷണാത്‌മക പത്രപ്രവര്‍ത്തകനാണ്. തന്‍റെ ചെറു മാസികയിലൂടെ കോളിളക്കം സൃഷ്‌ടിക്കുന്ന പല വാര്‍ത്തകളും അയാള്‍ പ്രസിദ്ധീകരിക്കുന്നു. ഇതിനിടയില്‍ നഗരത്തില്‍ നിന്ന് നാലു വാടകക്കൊലയാളികളെ പൊലീസ് അറസ്റ്റുചെയ്യുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ കഥാനായകനായ പത്രപ്രവര്‍ത്തകനെ വധിക്കാനാണ് എത്തിയത് എന്നു മനസിലാകുന്നു. അതോടെ പത്രപ്രവര്‍ത്തകന്‍റെ ജീവിതം കീഴ്‌മേല്‍ മറിയുന്നു. സുരക്ഷാഭടന്‍മാരുടെ വലയത്തിനുള്ളിലാകുന്നു അയാളുടെ ജീവിതം. അതേ സമയം ആര്‍ക്കുവേണ്ടിയാണ് ഇവര്‍ കൊല നടത്താനെത്തിയത് എന്നത് ഒരു രഹസ്യമായി തുടരുകയും ചെയ്യുന്നു. നോവലിന്‍റെ അന്ത്യത്തിലും ഇത് വെളിപ്പെടുന്നതേയില്ല.

http://malayalam.webdunia.com/miscellaneous/literature/bookreview/0909/22/1090922056_1.htm

Wednesday, April 28, 2010

അര്‍മാനി ഹോട്ടലില്‍ രാത്രിക്ക് 40,000 ദിര്‍ഹം!

പ്രമുഖ ഡിസൈനറായ ജിയോര്‍ജിയോ അര്‍മാനിയുടെ ആദ്യ ഹോട്ടല്‍ ദുബായിയില്‍ തുറന്നു. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ്‌ ഖലീഫയിലാണ്‌ ഹോട്ടല്‍ തുറന്നിരിക്കുന്നത്. ഫാഷന്‍ ലോകത്ത് ശ്രദ്ധേയനായ അര്‍മാനി നക്ഷത്ര ഹോട്ടലുകളുടെ ഡിസൈനിംഗിലും ചരിത്രം തിരുത്തിക്കുറിക്കുകയാണ്‌. അര്‍മാനിയുടെ രണ്ടാമത്തെ ഹോട്ടല്‍ ജന്മനാടായ ഇറ്റലിയിലെ മിലാനില്‍ തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഇമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ്‌ അല്‍ അബ്ബാറും അര്‍മാനിയും ചേര്‍ന്നാണു ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്‌. ബുര്‍ജ് ഖലീഫ കെട്ടിടത്തിലെ താഴത്തെ എട്ടു നിലകളിലും 38, 39 നിലകളിലുമായാണ്‌ അര്‍മാനി ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. പ്രത്യേകമായി ഡിസൈന്‍ ചെയ്ത 160 മുറികളാണ്‌ സന്ദര്‍ശകരെ കത്തിരിക്കുന്നത്‌. ലോകത്തിലെ എല്ലാ വിഭവങ്ങളും ഇവിടെ ലഭിക്കുമെന്ന് ഹോട്ടല്‍ നടത്തിപ്പുക്കാര്‍ അറിയിച്ചു.

ഹോട്ടലിലെ ഏറ്റവും ചെലവേറിയ താമസയിടം അര്‍മാനി ദുബായ്‌ സ്വീറ്റാണ്. സീസണ്‍ അനുസരിച്ച്‌ 4000 മുതല്‍ 40000 ദിര്‍ഹം വരെയാണ്‌ ഇവിടെ ഒരു രാത്രി ചെലവഴിക്കാന്‍ വേണ്ടിവരികയെന്നാണ് കണക്കാക്കുന്നത്. ലോകമെമ്പാടുമായി 13 ഫാക്ടറികളും അയ്യായിരം ജീവനക്കാരുമുള്ള ജിയോര്‍ജിയോ അര്‍മാനി ഗ്രൂപ്പ്‌ ലോകത്തിലെ പ്രമുഖ ഫാഷന്‍ സംരംഭമാണ്‌.

രഞ്ജിത കുടുങ്ങി; വിവരം നല്‍കിയത് നിത്യാനന്ദ


ranjitha
PRO
PRO
നടി രഞ്ജിത എവിടെയാണുള്ളതെന്ന വിവരം, ലൈംഗികാപവാദക്കേസില്‍ കുടുങ്ങിയ നിത്യാനന്ദ ബുധനാഴ്ച കര്‍ണാടക പൊലീസിന് വെളിപ്പെടുത്തി. രഞ്ജിതയുടെ പുതിയ മൊബൈല്‍ നമ്പറും നിത്യാനന്ദ പൊലീസിന് കൈമാറിയിട്ടുണ്ട്. നിത്യാനന്ദയുടെ മൊബൈല്‍ പൊലീസ് പിടിച്ചെടുത്തതിനാല്‍ രഞ്ജിതയെ ഒറ്റുകൊടുക്കാന്‍ നിത്യാനന്ദ നിര്‍ബന്ധിതനാവുകയായിരുന്നു എന്നാണറിയുന്നത്.

നിത്യാനന്ദയില്‍ നിന്ന് ലഭിച്ച മൊബൈല്‍ നമ്പര്‍ വഴി പൊലീസ് രഞ്ജിതയെ ബന്ധപ്പെട്ടു. ഒളിച്ചിരിക്കുന്ന ഇടം തങ്ങള്‍ക്ക് അറിയാമെന്നും ഉടനടി കേസന്വേഷണത്തില്‍ സഹകരിക്കാനായി ബാംഗ്ലൂരില്‍ എത്തിയില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ ബാംഗ്ലൂരില്‍ എത്താമെന്ന് രഞ്ജിത സമ്മതിച്ചിട്ടുണ്ട്.

നിത്യാനന്ദയുടെ മുന്‍ ശിഷ്യനായ ലെനിന്‍ കറുപ്പന്‍ രഞ്ജിതയും നിത്യാനന്ദയും ലൈംഗികകേളികളില്‍ ഏര്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ നല്‍കിയതോടെ നിത്യാനന്ദ മുങ്ങുകയായിരുന്നു. നാല്‍‌പ്പത്തിയഞ്ച് ദിവസങ്ങളോളം ഹിമാചല്‍ പ്രദേശിലാണ് നിത്യാനന്ദ ഒളിച്ച് താമസിച്ചത്. ഹിമാചലില്‍ നിന്ന് നടി രഞ്ജിതയെ 174 തവണ നിത്യാനന്ദ മൊബൈലില്‍ വിളിച്ചിട്ടുണ്ടെന്ന് ബാംഗ്ലൂര്‍ പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്.

രഞ്ജിതയെ നിത്യാനന്ദ ബന്ധപ്പെടാറുണ്ടായിരുന്ന നമ്പറില്‍ പൊലീസ് വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ ‘സ്വിച്ച് ഓഫ്’ ആണെന്ന സന്ദേശമാണ് ലഭിച്ചത്. തുടര്‍ന്ന് നിത്യാനന്ദയോട് കുറച്ചുകൂടി കടുത്ത ഭാഷയില്‍ പൊലീസ് ചോദിച്ചപ്പോള്‍ വെറെ നിവൃത്തിയില്ലാതെ രഞ്ജിതയുടെ പുതിയ ഫോണ്‍ നമ്പര്‍ നല്‍കുകയായിരുന്നു.

നിത്യാനന്ദയെ ചോദ്യം ചെയ്യുന്നത് ഏറെ ദുഷ്കരമാണെന്നാണ് പൊലീസ് പറയുന്നത്. ചോദ്യങ്ങള്‍ തുടങ്ങിയാല്‍ നിത്യാനന്ദ ധ്യാനനിമഗ്നനായി അഭിനയിക്കുമെത്രെ. ഇക്കഴിഞ്ഞ ദിവസം നെഞ്ചില്‍ ഇരുകൈകളും അമര്‍ത്തിപ്പിടിച്ച് തനിക്ക് ഹൃദയാഘാതം ഉണ്ടായതായി നിത്യാനന്ദ നാടകം കളിച്ചിരുന്നു. എന്നാല്‍ ഹൃദ്രോഗ വിദഗ്‌ധര്‍ പരിശോധിച്ചപ്പോള്‍ നിത്യാനന്ദയ്ക്ക് ഒരു രോഗവുമില്ലെന്ന് കണ്ടെത്തി.

ബലാത്സംഗം വേണ്ട, ലൈംഗികപീഡനം മതി!PRO
കേന്ദ്രസര്‍ക്കാര്‍ ഒരു ആശയക്കുഴപ്പത്തിലാണ്. ‘ബലാത്സംഗം’ വേണോ ‘ലൈംഗികപീഡനം’ വേണോ എന്നതാണ് പ്രശ്നം. ഇന്ത്യന്‍ പീനല്‍ കോഡില്‍ ബലാത്സംഗം( Rape) എന്ന വാക്കിന് പകരം ലൈംഗിക പീഡനം(Sexual Assault) എന്ന് ഉപയോഗിക്കുന്നതിനെക്കുറിച്ച് അഭിപ്രായം സ്വരൂപിച്ചു വരികയാണ് സര്‍ക്കാര്‍.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെയും ജനങ്ങളുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജ്യസഭയില്‍ അറിയിച്ചു.

ബലാത്സംഗം എന്ന വാക്കിന് പകരം ലൈംഗിക പീഡനം എന്നാക്കണമെന്ന്, ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഒരു ഉന്നതാധികാര സമിതി രൂപം നല്‍കിയ ‘പരിഷ്കരിച്ച ക്രിമിനല്‍ നിയമബില്‍’ ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്
.
Govt for suggestions on replacing 'rape' by 'sexual assault' | ബലാത്സംഗം വേണ്ട, ലൈംഗികപീഡനം മതി!

ജെ.എന്‍.യു.വിലെ ചുവര്‍ചിത്രങ്ങള്‍PRO
കാമ്പസ് എന്നും ഒരു സുഖമുള്ള ഓര്‍മ്മയായിരിക്കും. സ്വന്തം കാമ്പസിനെ സ്നേഹിച്ചവര്‍ക്ക് മറ്റുള്ളവരുടെ കാമ്പസ് കഥകള്‍ കേള്‍ക്കാനും താല്‍‌പര്യം ഒട്ടും കുറയില്ല. ഷാജഹാന്‍ മാടമ്പാട്ട് എഴുതിയ ‘ജെ.എന്‍.യു.വിലെ ചുവര്‍ചിത്രങ്ങള്‍’ ഒരു അനുഭവ സാക്‍ഷ്യമാണ്, ഏഷ്യയിലെ തന്നെ ഏറ്റവും പ്രബുദ്ധമെന്ന് അറിപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ചെലവിട്ട നിമിഷങ്ങളെ കുറിച്ചുള്ള സാക്ഷിമൊഴി.

രാവിനെ പകലാക്കുന്ന ഹോസ്റ്റലുകളും സബര്‍മതിയും ഗോദാവരി ധാബയും നിശാജീവിത കേന്ദ്രങ്ങളാവുന്ന ജെ.എന്‍.യു.വിലെ അന്തരീക്ഷം ധൈഷണികവും വൈയക്തികവും രാഷ്ട്രീയവുമായ ഒരു രണ്ടാം ജന്‍‌മമോ മൂന്നാം ജന്‍‌മമോ ആണ് നല്‍കിയതെന്ന് ഷാജഹാന്‍ വിവരിക്കുന്നു. പേശീബലമോ കൈയ്യാങ്കളിയോ കീശയുടെ കനമോ ഘടകങ്ങളാവാത്ത കാമ്പസ് തെരഞ്ഞെടുപ്പ് അതിന്‍റെ നടത്തിപ്പിലും ഉള്ളടക്കത്തിലും സാധാരണ കാമ്പസ് തെരഞ്ഞെടുപ്പില്‍ നിന്ന് എത്രത്തോളം വ്യത്യസ്തമാവുന്നു എന്നും മഹത്തായ ജനാധിപത്യ പാരമ്പര്യത്തെ ജെ.എന്‍.യു. എങ്ങനെയാണ് കാത്തു സൂക്ഷിക്കുന്നതെന്നും ഇവിടെ പറയുന്നുണ്ട്.

ഫെമിനിസം ഒരു മലബാറുകാരന്‍ മാപ്പിളയില്‍ ഉണ്ടാക്കിയ ഉത്കണ്ഠകളെക്കുറിച്ച് പറയുമ്പോള്‍ ലിംഗനീതി ശക്തമായിരുന്ന കാമ്പസില്‍ പെണ്‍‌വേട്ടക്കിറങ്ങിയ ഇപ്പോഴത്തെ ഒരു ബോളിവുഡ് നായകന് താഡനമേല്‍ക്കേണ്ടി വന്ന സംഭവം കാമ്പസിലെ അപൂര്‍വം ഹിംസാത്മക സംഭവങ്ങളില്‍ ഒന്നായാണ് നമുക്ക് മുന്നിലെത്തുന്നത്. എങ്കിലും അത് ശക്തമായ ലിംഗനീതിയെ കുറിച്ചുള്ള പൊതുബോധത്തെ ന്യായീകരിക്കുന്നു.


PRO
ജെ.എന്‍.യു. കാമ്പസിലെ ധൈഷണികമായ കുത്തൊഴുക്കിന്‍റെ ദിവസങ്ങളിലൂടെ കടന്നുപോവുമ്പോള്‍ ചില ഏടുകള്‍ നമ്മുടെ മനസ്സില്‍ ചിരിയുണര്‍ത്തും. അതേസമയം, മറ്റുചിലവ എന്നും വിങ്ങുന്ന നോവുകളായിരിക്കും സമ്മാനിക്കുക. മലയാളിയായ സുബൈര്‍ ചിരിയുണര്‍ത്തുന്ന കഥാപാത്രമായി ലേഖകന്‍റെ മനസ്സില്‍ നിന്ന് നമ്മുടെ മനസ്സിലേക്കും ചേക്കേറുമെന്ന് ഉറപ്പ്. ജെ.എന്‍.യു. പാരമ്പര്യത്തോടും സംസ്കാരത്തോടും നിര്‍മമനായി കലാപം കൂട്ടിയ ആ രസികശിരോമണിയെ മറ്റൊരു രൂപത്തില്‍ മറ്റൊരു ഭാവത്തില്‍ നമ്മളും മറ്റൊരു കാമ്പസില്‍ കണ്ടുമറന്നിട്ടില്ലേ?

ബീഹാറിലെ സിവാനിലുള്ള ഒരു ദരിദ്ര കുടുംബത്തില്‍ നിന്ന് എത്തി ജെ.എന്‍.യു. വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനായി, രാഷ്ട്രമീമാംസയില്‍ പി.എച്ച്.ഡി നേടിയ ചന്ദ്രശേഖര്‍ പ്രസാദിനെ കുറിച്ചുള്ള സാക്‍ഷ്യപ്പെടുത്തലുകള്‍ രാഷ്ട്രീയ കുതന്ത്രങ്ങളെക്കുറിച്ചുള്ള നേര്‍ക്കാഴ്ചയാവുന്നു. സ്വന്തം കുടുംബത്തെ സംരക്ഷിക്കുന്നതിലുപരി സിവാനിലെ പാവപ്പെട്ടവര്‍ക്കു വേണ്ടി പോരാടാന്‍ തീരുമാനിച്ച ചന്ദുവിന്റെ പോരാട്ട വീര്യത്തെ സിവാന്‍ എം‌ പി ശഹാബുദ്ദീന്റെ ക്രിമിനല്‍ രാഷ്ട്രീയം എന്നന്നേക്കുമായി ഉന്മൂലനം ചെയ്ത കഥ വായന നല്‍കുന്ന മറ്റൊരു വേദനയായി നമ്മില്‍ അവശേഷിക്കും.

'wall pictures at JNU' | ജെ.എന്‍.യു.വിലെ ചുവര്‍ചിത്രങ്ങള്‍

പാലക്കാട്‌ വന്‍ സ്ഫോടകശേഖരം പിടികൂടി

പാലക്കാട്‌ ജില്ലയിലെ മങ്കരയില്‍ നിന്ന് വന്‍ സ്ഫോടകശേഖരം പിടികൂടി. ആയിരം ഇലക്ട്രിക്‌ ഡിറ്റണേറ്ററുകള്‍ അടക്കം ആറായിരം ഡിറ്റണേറ്ററുകളും ആയിരം ജലാറ്റിന്‍ സ്റ്റിക്കുകളുമാണ്‌ പൊലീസ് പിടികൂടിയത്‌. 1200 മീറ്റര്‍ തിരിയും പിടികൂടിയിട്ടുണ്ട്‌.

ഇന്ന് രാവിലെ എട്ടരയോടെയാണ് അംബാസിഡര്‍ കാറില്‍ കടത്താന്‍ ശ്രമിച്ച സ്ഫോടകശേഖരം മങ്കര പഞ്ചായത്ത് ഓഫീസിന് സമീപത്തു വെച്ച് പിടികൂടിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ കാര്‍ ഡ്രൈവര്‍ മുരളീധരന്‍, സ്ഫോടകശേഖരം വാങ്ങിച്ചുവെന്ന് സംശയിക്കുന്ന രാജ്‌കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

ഒലവക്കോട്ടെ ഒരു കടയില്‍ നിന്ന് പട്ടാമ്പിയിലേക്ക് കൊണ്ടു പോകുകയായിരുന്നു സ്ഫോടകശേഖരം. എന്നാല്‍ ഒലവക്കോട്ടെ കടയിലേക്ക് എവിടെ നിന്നാണ് സ്ഫോടകശേഖരം എത്തിച്ചതെന്ന് വ്യക്തമായിട്ടില്ല.

Explosives seized from Palakkad | പാലക്കാട്‌ വന്‍ സ്ഫോടകശേഖരം പിടികൂടി

Tuesday, April 27, 2010

‘ഈ മന്ത്രിമാര്‍ക്കൊന്നും ഉറക്കമില്ലേ?’

“ഇതെന്താണപ്പാ, പാതിരാത്രിക്കാണോ സഹായവുമായി എത്തുന്നത്?” തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തനിക്ക് സഹായധനവുമായി എത്തിയ മന്ത്രി ബേബിയെ കണ്ട് കവി അയ്യപ്പന്‍ ചൊടിച്ചു. കാര്യം ധനസഹായമാണ് എന്നറിയാതെയല്ല. അതൊക്കെ തരുന്നതിന് നേരവും കാലവുമൊക്കെയില്ലേ! മനുഷ്യന്മാര്‍ അസലായി കിടന്നുറങ്ങുന്ന പാതിരാത്രി സമയത്താണോ പണവും കൊണ്ടുവരുന്നത്‌? എന്തായാലും പരാതി കണക്കിലെടുക്കാതെ വെളുക്കെച്ചിരിച്ച് മന്ത്രി ബേബി കവിയുടെ കയ്യില്‍ സര്‍ക്കാരിന്റെ ധനസഹായമായ പതിനായിരം രൂപ ഏല്‍‌പ്പിച്ചു.

മന്ത്രി ഇത്രടം വരെ വന്നതല്ലേ, കയ്യില്‍ തന്നതല്ലേ! പതിനായിരം രൂപാ ഉപേക്ഷിക്കുന്നതെങ്ങിനെ? അയ്യപ്പന്‍ അതുവാങ്ങി. കവിയോട് യാത്ര പറഞ്ഞ് മന്ത്രിയിറങ്ങുമ്പോള്‍ അയ്യപ്പന് വീണ്ടും സംശയം, “ഈ മന്ത്രിമാര്‍ക്കൊന്നും ഉറക്കമില്ലേ?” അപ്പോഴാണ് ആശുപത്രി അധികൃതര്‍ അയ്യപ്പനെ തിരുത്തിയത്, “സാറേ, സമയം പാതിരാത്രിയൊന്നുമല്ല. ഇരുട്ടായിട്ടേ ഉള്ളൂ. സമയമിപ്പോള്‍ ഏഴരയാണ്!”

അതുശരി. അയ്യപ്പന് കാര്യം മനസിലായി. താന്‍ തെറ്റിദ്ധരിച്ചതാണ്. അയ്യപ്പന്‍ തര്‍ക്കിക്കാന്‍ പോയില്ല. ഈയിടെയായി അയ്യപ്പന്‌ സമയബോധം മങ്ങിപ്പോകുന്നു. രാത്രിയില്‍ ഉറക്കവുമില്ല. ഒന്നിനും ഒരു ഓര്‍മയുമില്ല. ആരാണ് തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത് എന്നുതന്നെ അയ്യപ്പന് ഓര്‍മയില്ല.

തമ്പാനൂരിലെ വഴിയരുകില്‍ അവശനിലയില്‍ കണ്ടെത്തിയ അയ്യപ്പനെ പൊലീസുകാര്‍ ആശുപത്രിയില്‍ ആക്കുകയായിരുന്നു. പേരും ഊരുമൊന്നും അയ്യപ്പന്‍ ആശുപത്രിയില്‍ വെളിപ്പെടുത്തിയില്ല. അവസാനം, ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാരനായ മഹേഷ് കവിയെ തിരിച്ചറിഞ്ഞു. കവിയാണെന്ന് ആര്‍.എം.ഒയ്ക്ക് മനസിലായതോടെ ജനറല്‍ വാര്‍ഡില്‍ നിന്ന്‌ അയ്യപ്പന് പ്രൊമോഷന്‍ ലഭിച്ചു.

ബുധനാഴ്ച രാത്രി എം.എ. ബേബി ആശുപത്രിയിലെത്തി സഹായധനം നല്‍കി മടങ്ങിയപ്പോള്‍ ആരോ അയ്യപ്പനോട്‌ ചോദിച്ചു: "കാശ്‌ കിട്ടിയപ്പോള്‍ എന്തു തോന്നി?" ഉടന്‍ മറുപടി വന്നു, "വീണ്ടും രോഗം വരട്ടെ; മന്ത്രി വന്ന്‌ വീണ്ടും പണം തരട്ടെ..."

ആശുപത്രിയില്‍ കിടക്കുമ്പോഴും അയ്യപ്പന്റെ അരികില്‍ ഒരു പുസ്‌തകമുണ്ട്‌- സരോജിനി സാഹു എഴുതിയ 'ഇരുണ്ട കൂടാരം.' കണ്ടുനിന്നവര്‍ ചോദിച്ചു, ‘എന്താ അയ്യപ്പാ, ഈ പുസ്‌തകം തെരഞ്ഞെടുത്തത്‌?’

"ഹോ.. അങ്ങനെയൊന്നുമില്ല. ഇതിന്റെ കവര്‍ ഡിസൈന്‍ വളരെ നന്നായിരിക്കുന്നു. അതു കണ്ട്‌ വാങ്ങിയതാ... ഇത് ഞാന്‍ വായിക്കാന്‍ പോകുന്നില്ല. വെറുതെ വച്ചിരിക്കുന്നതാ.. വായിക്കുന്ന പുസ്‌തകം തലയിണയ്ക്കടിയിലുണ്ട്‌," അയ്യപ്പന്‍ തലയിണക്കിടയില്‍ നിന്ന് ഒരു പുസ്തകം എടുത്തു.

ആല്‍ബേര്‍ കാമുവിന്റെ ദി ഔട്ട്‌സൈഡര്‍. ‘നേരത്തേ വായിച്ചതാണ്‌. ഇപ്പോള്‍ വീണ്ടും വായിക്കണമെന്ന് തോന്നി,’ അയ്യപ്പന്‍ വിശദീകരിക്കുന്നു.

“ഔട്ട്‌സൈഡര്‍ ആയെന്നു തോന്നുന്നുണ്ടോ?” വീണ്ടും ആരോ ചോദിക്കുന്നു. ചിരിയോടെയുള്ള അയ്യപ്പന്റെ മറുപടി ഉടന്‍ വന്നു, "ഞാന്‍ പണ്ടേ ഔട്ട്‌സൈഡര്‍ ആയതല്ലേ!"

An interesting meeting with poet Ayyappan | ‘ഈ മന്ത്രിമാര്‍ക്കൊന്നും ഉറക്കമില്ലേ?’