Tuesday, April 20, 2010

ഭക്‌ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്താല്‍ ജീവപര്യന്തം!


ഭക്‌ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് ഫലപ്രദമായി തടയുന്നതിന് കര്‍ശന നടപടികള്‍ എടുക്കാന്‍ കേന്ദ്രം തയ്യാറാകുന്നു. ഭക്‌ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവരെ ഇനി കാത്തിരിക്കുക ജീവപര്യന്തവും 10 ലക്ഷം രൂപ പിഴയുമാണ്. കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രി ഗുലാം നബി ആസാദാണ് ഈ വിവരം വെളിപ്പെടുത്തിയത്. രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഭക്‌ഷ്യവസ്തുക്കളുടെ സുരക്ഷയും മാനദണ്ഡങ്ങളും എന്ന നിയമം 2006-ല്‍ തന്നെ പാര്‍ലമെന്റില്‍ പാസായതാണ്. ഈ നിയമമാണ് മായം കലര്‍ത്തുന്നവര്‍ക്ക്‌ ജീവപര്യന്തം തടവുശിക്ഷ നല്‍കാവുന്ന രീതിയില്‍ നിയമം പുന:സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. സുരക്ഷിതവും മായം കലരാത്തതുമായ ഭക്‌ഷ്യവസ്‌തുക്കള്‍ ഉറപ്പാക്കുകയാണ്‌ പുതിയ നിയമം ലക്‌ഷ്യമിടുന്നത്. ഈ നിയമം അടുത്ത 3-4 മാസങ്ങളില്‍ നിലവില്‍ വരും” - ഗുലാം നബി ആസാദ് പറഞ്ഞു.

രാജ്യത്ത് ഭക്‌ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് ഭീതിദമായ സാഹചര്യത്തില്‍ എത്തിനില്‍ക്കുകയാണ്. പാക്കറ്റുകളിലും കുപ്പികളിലും വില്‍‌ക്കപ്പെടുന്ന കുടിവെള്ളം പോലും ശുദ്ധമല്ല. ഭക്‌ഷ്യവസ്തുക്കള്‍ ഉല്‍‌പാദിപ്പിക്കുന്നവരും വിതരണം ചെയ്യുന്നവരും മാത്രമല്ല, ഈ ഭക്‌ഷ്യവസ്തുക്കള്‍ പാചകം ചെയ്ത് വിളമ്പുന്ന ഹോട്ടലുകളിലും മായം ചേര്‍ക്കല്‍ നടക്കുന്നു. ഈ സാഹചര്യത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കുന്ന ഈ നിയമം ഏറെ സ്വാഗതം ചെയ്യപ്പെടും

Life imprisonment for food adulteration in offing | ഭക്‌ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്താല്‍ ജീവപര്യന്തം!

No comments: