Saturday, March 13, 2010

കേരളത്തില്‍ പുതിയൊരു അസോസിയേഷന്‍ കൂടി


മിണ്ടിപ്പോയാല്‍ അസോസിയേഷന്‍ രൂപീകരിക്കുന്ന കേരളത്തില്‍ പുതിയൊരെണ്ണം കൂടി. കാലുപിടിച്ചും ശുപാര്‍ശ നടത്തിയും നേടിയെടുക്കുന്ന വായ്‌പ തിരിച്ചടയ്‌ക്കാത്തതിന്‍റെ പേരില്‍ നടപടികള്‍ എടുക്കാതിരിക്കാനായി വിദ്യാഭ്യാസ വായ്‌പക്കാരാണ്‌ പുതിയ അസോസിയേഷനുമായി രംഗത്തുവന്നിരിക്കുന്നത്‌. പേര്‌ എജ്യൂക്കേകന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ്‌ ആക്ഷന്‍ കമ്മിറ്റി (എല്‍ഹാക്‌)
http://www.britishmalayali.co.uk/index.php?menu=3&fullstory=view&news=News&sub_menu=kerala&id=3001

താജുല്‍മസ്ജിദിന്‍റെ മഹനീയത

മുസ്ലീം ജനസംഖ്യയില്‍ ഇന്തോനേഷ്യ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്. അതിനാല്‍ തന്നെ മുസ്ലീം പള്ളികളും ധാരാളം. മതേതര രാജ്യമായ ഇവിടെത്തന്നെയാണ് ഏഷ്യയിലെ ഏറ്റവും വലിയ മുസ്ലീം പള്ളിയായ താജുല്‍ മസ്ജിദും.

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് താജുല്‍ മസ്ജിദ്. ജുമ മസ്ജിദ് എന്ന് വിളിപ്പേരുള്ള ഈ ആരാധനാലയം ‘മുസ്ലീം പള്ളികളുടെ കിരീടം’ എന്നാണ് പ്രദേശവസികളുടെ ഇടയില്‍ അറിയപ്പെടുന്നത്. ഇവിടെ എത്തുമ്പോള്‍ തന്നെ ആത്മീയതയുടെ സ്പര്‍ശം നമുക്ക് അനുഭവപ്പെടും.

ഇന്ത്യയെ ഉപേക്ഷിക്കാനാവില്ല: ഹുസൈന്‍

ഇന്ത്യന്‍ പൌരത്വം വേണ്ടെന്നു വയ്ക്കാന്‍ സാധിക്കുമെങ്കിലും ഇന്ത്യയുമായുള്ള ബന്ധം മുറിച്ചുകളയാന്‍ പ്രശസ്ത ചിത്രകാരന്‍ എം എഫ് ഹുസൈന്‍ ഒരുക്കമല്ല. അതുകൊണ്ടു തന്നെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡിന്(ഒസിഐ) ഹുസൈന്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. ഖത്തര്‍ പൌരത്വം സ്വീകരിച്ച ഹുസൈന് ഒ സി ഐ കാര്‍ഡുണ്ടെങ്കില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് പ്രത്യേക വിസയുടെ ആവശ്യം വരില്ല.“ഇന്ത്യ എന്‍റെ മാതൃരാജ്യമാണ്. ആ നാട് ഉപേക്ഷിക്കാന്‍ എനിക്കാവില്ല. ഒരു കഷണം കടലാസ് മാത്രമാണ് ഞാന്‍ തിരികെ നല്‍കിയത്” - ഇന്ത്യന്‍ പാസ്പോര്‍ട്ട് തിരികെ നല്‍കിയതിനെക്കുറിച്ച് എം എഫ് ഹുസൈന്‍ പറഞ്ഞു.

Husain applies for 'Overseas Citizen' card ഇന്ത്യയെ ഉപേക്ഷിക്കാനാവില്ല: ഹുസൈന്‍

പേരില്ലാത്ത ബന്ധങ്ങള്‍...!

ബന്ധങ്ങള്‍ക്കെല്ലാം പേരുകളുണ്ടോ? ഒറ്റനോട്ടത്തില്‍ ചിലപ്പോള്‍ ഉണ്ടെന്ന് തോന്നാം. അച്ഛന്‍, അമ്മ, സഹോദരന്‍, ഭര്‍ത്താവ്, ഭാര്യ, കാമുകന്‍, കാമുകി, സുഹൃത്ത് എന്നിങ്ങനെ ബന്ധങ്ങളെ പേരിട്ടു വിളിക്കുമ്പോള്‍ പേരില്ലാത്ത ചില ബന്ധങ്ങളെപ്പറ്റി ചിന്തിക്കുന്നതും രസകരമാണ്. ഒരു പ്രണയജോഡി - കാമുകനും കാമുകിയും. ആ ബന്ധം കുറച്ചുകാലം നീണ്ട ശേഷം പിന്നീട് മലയാള സിനിമകള്‍ പൊട്ടുന്നതു പോലെ പൊട്ടുന്നു. ഇപ്പോള്‍ കാമുകന്‍റെ സ്ഥാനത്ത് മറ്റൊരാള്‍. കാമുകിയുടെ സ്ഥാനത്ത് പുതിയ ഒരാള്‍. ‘അയാള്‍ എന്‍റെ പഴയ കാമുകനാണ്’ എന്ന് ആരോടെങ്കിലും പറയുമ്പോള്‍ ആ ബന്ധത്തിന് ഒരു പേരുണ്ടാകുന്നു - പഴയ കാമുകന്‍!

മറവിയില്ലാത്തവര്‍ സ്ത്രീകള്‍!ശാരീരിക ശക്തിയില്‍ പുരുഷനാണ് രാജാവെന്നുള്ള വിശേഷണം പലപ്പോഴും സ്ത്രീ ശക്തിയെ കുറച്ചു കാണിക്കാനായി ഉപയോഗിക്കാറുണ്ട്. എന്നാല്‍, സ്ത്രീ എല്ലാ കാര്യത്തിലും അബലയാണോ?

അല്ല, എന്നാണ് ഓര്‍മ്മ ശക്തിയെ കുറിച്ച് നടത്തിയ ഒരു പഠനം വെളിവാക്കുന്നത്. മധ്യവയസ്സിലുള്ള സ്ത്രീകള്‍ ഓര്‍മ്മശക്തിയുടെ കാര്യത്തില്‍ പുരുഷന്‍‌മാരെക്കാള്‍ ബഹുദൂരം മുന്നിലാണത്രേ!

ലണ്ടന്‍ സര്‍വകലാശാലയിലാണ് സ്ത്രീകളുടെ ഓര്‍മ്മശക്തിയെ തെളിയിക്കുന്ന പഠനം നടന്നത്. മധ്യവയസ്സിലുള്ള 9,600 ആളുകളെയാണ് പഠനത്തിന്റെ ഭാഗമായി നിരീക്ഷണ വിധേയരാക്കിയത്.

Women have better memory | മറവിയില്ലാത്തവര്‍ സ്ത്രീകള്‍!

സൂര്യാഘാതം ഒഴിവാക്കാന്‍


അല്‍പ്പമൊന്നു മനസുവച്ചാല്‍ വേനലില്‍ വാടിത്തളരില്ല. വേണ്ട മുന്‍കരുതലെടുത്താല്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നതു മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഒരുപരിധി വരെ തടയാം.
അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ടു ശരീരത്തില്‍ പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയാണു പ്രധാനം. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും മറ്റുമായി പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ സാധിക്കാത്തതുകൊണ്ടു പുറത്തിറങ്ങുമ്പോള്‍ കുട, തൊപ്പി തുടങ്ങിയവ ഉപയോഗിക്കുക. കഴിയുന്നതും കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കണം.


http://www.metrovaartha.com/2010/03/12124634/SUNBURN.html

ലൈംഗികബന്ധം എവിടെവച്ച്?


സെക്സിന് ഏറെ വ്യാപ്തിയുണ്ട്. ആ അനുഭവം എവിടെവച്ചും ഉണ്ടാകാം എന്നതാണ് അതിന്‍റെ പ്രത്യേകത. ലൈംഗികച്ചുവയുള്ള ഒരു നോട്ടത്തിനും സ്പര്‍ശനത്തിനും ചുംബനത്തിനുമൊക്കെ എപ്പോഴും സാധ്യതയുണ്ട്. അത് ഒരു പൂര്‍ണ ലൈംഗിക അനുഭവത്തിന്‍റെ ചെറിയ ചെറിയ രൂപങ്ങളാണ്. അതുകൊണ്ടാണ് കടല്‍ പോലെ ആഴവും വ്യാപ്തിയുമുള്ളതാണ് സെക്സ് എന്നു പറയുന്നത്.

സെക്സില്‍ ഏര്‍പ്പെടുന്നതിന് വിവിധ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നത് അനുഭൂതിയുടെ അളവ് ഉയര്‍ത്തും. ബെഡ്‌റൂമിലെ നാല് ചുവരുകള്‍ക്കുള്ളിലെ പരിമിതി ബന്ധപ്പെടലിന് കല്‍പ്പിച്ചുനല്‍കേണ്ടതില്ലെന്ന് ചുരുക്കം. ബെഡ്‌റൂമല്ലാതെ മറ്റ് എവിടെയൊക്കെ വച്ച് ലൈംഗികബന്ധം ആകാം എന്ന ചോദ്യം രസകരമാണ്. ഉത്തരം അതിനേക്കാള്‍ രസപ്രദം

Where to have sex? | ലൈംഗികബന്ധം എവിടെവച്ച്?

മന്ത്രി ഗുരുദാസന്‌ ഒരു സങ്കടഹര്‍ജി

ബഹുമാനപ്പെട്ട തൊഴില്‍വകുപ്പ്‌ മന്ത്രി ശ്രീ ഗുരുദാസന്‍ അവര്‍കള്‍ മുമ്പാകെ ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ പത്തിയൂര്‍ എരുവ കാപ്പക്‌സ്‌ കശുവണ്ടി ഫാക്‌ടറികളില്‍ നിന്നും പതിനേഴ്‌ വര്‍ഷം മുമ്പു റിട്ടയര്‍ ചെയ്‌ത തൊഴിലാളികള്‍ ബോധിപ്പിക്കുന്ന സങ്കടഹര്‍ജി...'
2007 ജനുവരി ഒന്നിന്‌ ഞാറക്കാട്ടുശ്ശേരില്‍ വീട്ടില്‍ പൊന്നമ്മാള്‍ എന്ന തൊഴിലാളി സ്‌ത്രീ കേരളത്തിലെ തൊഴില്‍ എക്‌സൈസ്‌ മന്ത്രിയും സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗവും സി ഐ ടി യു നേതാവുമായ പി കെ ഗുരുദാസന്‍ മുമ്പാകെ ബോധിപ്പിച്ച സങ്കടഹര്‍ജിയുടെ ആദ്യവാചകമാണിത്‌. കേരളസര്‍ക്കാര്‍ വന്‍സൗജന്യങ്ങള്‍ നല്‍കി പോറ്റിവളര്‍ത്തുന്ന വെള്ളാനയായ കാപ്പക്‌സ്‌ എന്ന കശുവണ്ടി മേഖലയിലെ സഹകരണസംഘങ്ങളുടെ തലതൊട്ടപ്പനില്‍ നിന്ന്‌ അമ്പതുവര്‍ഷം വരെ ചോരവിയര്‍പ്പാക്കി അധ്വാനിച്ച പാവപ്പെട്ട നൂറിലേറെ സ്‌ത്രീകള്‍ക്ക്‌ അര്‍ഹതപ്പെട്ട ഗ്രാറ്റിവിറ്റി വാങ്ങി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു സങ്കട ഹര്‍ജി ബോധിപ്പിച്ചത്‌. പത്തുവയസ്സുമുതല്‍ കശുവണ്ടി ഫാക്‌ടറിയിലെ ഇരുട്ടില്‍ ജോലി ചെയ്യാന്‍ തുടങ്ങി അറുപതാം വയസ്സില്‍ റിട്ടയര്‍ ചെയ്‌തവരാണ്‌ ഈ സ്‌ത്രീകളില്‍ ഭൂരിപക്ഷവും. തങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ കിട്ടാന്‍ നീണ്ട പത്തൊമ്പതുവര്‍ഷമായി ഇവര്‍ കേരള ഹൈക്കോടതിയിലും വിവിധ ലേബര്‍ ഓഫീസുകളിലും വനിതാ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും ഒക്കെ സങ്കടഹര്‍ജിയുമായി ഓടിനടക്കുന്നു. സംഘടിത തൊഴിലാളിപ്രസ്ഥാനങ്ങള്‍ മുഴുവന്‍ ഒറ്റക്കെട്ടായി ഈ സ്‌ത്രീതൊഴിലാളികളെ വേട്ടയാടുകയാണ്‌ എന്ന വിശേഷവും ഇതോടൊപ്പമുണ്ട്‌.
http://www.janashakthionline.com/newsdetails.php?id=24&mn=12

കമ്മ്യൂണിസ്റ്റുകാരുടെ ഇപ്പോഴത്തെ മാറ്റം അന്ധാളിപ്പിക്കുന്നത്‌

(പത്തനംതിട്ട ജില്ലയില്‍ അടൂര്‍ താലൂക്കിലെ മാരൂരില്‍ ജനിച്ച പി ബി ജയപാലന്‍ മാസ്റ്റര്‍ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹിന്ദി - സംസ്‌കൃതം അധ്യാപകനായി ഇരുപത്തേഴു വര്‍ഷം പ്രവര്‍ത്തിച്ചു. തൃശൂര്‍ ജില്ലയിലെ കടവല്ലൂരില്‍ സ്ഥിരതാമസമാക്കിയ ജയപാലന്‍ മാസ്റ്റര്‍ ഇടതുപക്ഷ അനുഭാവമുള്ള കെ ജി ടി എ, കെ എസ്‌ ടി എ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചു. കമ്മ്യൂണിസ്റ്റ്‌ എന്ന നിലയില്‍ തികഞ്ഞ ആദര്‍ശശുദ്ധി പുലര്‍ത്തി ജീവിക്കുന്ന മാസ്റ്റര്‍ക്ക്‌ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ ഇക്കാലത്ത്‌ സംഭവിക്കുന്ന പരിവര്‍ത്തനങ്ങള്‍ അന്ധാളിപ്പ്‌ സൃഷ്‌ടിക്കുന്നവയാണ്‌. ഈ മാറ്റങ്ങളെ മാസ്റ്റര്‍ എങ്ങിനെ കാണുന്നുവെന്ന്‌ ഈ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു).


? മാഷ്‌ പിന്നിട്ട ബുദ്ധിമുട്ടുള്ള വഴികളുണ്ട്‌. കൂലിവേല ചെയ്‌ത കാലത്തെപ്പറ്റിയൊക്കെ പലപ്പോഴായി എന്നോട്‌ പറഞ്ഞിട്ടുണ്ട്‌. ഇന്നിപ്പോള്‍ മാഷ്‌ റിട്ടയറായി. കുറെപ്പേരെ പഠിപ്പിച്ചു. ചില ആദര്‍ശങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടുതന്നെ ഇപ്പോഴും ജീവിക്കുന്നു. ഈയൊരു കമ്മ്യൂണിസ്റ്റ്‌ ജീവിത രീതി എങ്ങനെയാണ്‌ ഉള്ളില്‍ കടന്നുവന്നത്‌?
ജയപാലന്‍ മാസ്റ്റര്‍: ഞാനൊക്കെ കണ്ടുവളര്‍ന്നത്‌ അധ്വാനത്തിന്റെ മഹത്വവും ഐക്യത്തിന്റെ പ്രാധാന്യവും ഉറപ്പിച്ചുപറയുന്ന കമ്മ്യൂണിസ്റ്റുകാരെയാണ്‌. സ്‌നേഹം, സഹകരണം, ആവശ്യങ്ങള്‍ പരസ്‌പരം പങ്കുവെക്കുന്ന ഒരു കൂട്ടായ്‌മ അതൊക്കെ അക്കാലത്തെ സവിശേഷതയാണ്‌. പ്രത്യേകിച്ച്‌ നേതാവില്ല. പ്രശ്‌നങ്ങളുണ്ടെങ്കില്‍ അടുത്തുള്ള വീടുകളിലെ ആളുകള്‍ സഹകരിക്കും, സംഘടിക്കും, ചര്‍ച്ച ചെയ്യും എന്നിട്ടൊരാളെ അങ്ങോട്ടു പറഞ്ഞുവിടും. ലോക്കല്‍ സെക്രട്ടറി, ബ്രാഞ്ച്‌ സെക്രട്ടറി എന്നൊന്നും പറയുന്ന പ്രമാണികളില്ല. ഒരാളുടെ പേരു വന്നാല്‍ തന്നെ അയാള്‍ക്ക്‌ അസൗകര്യമുണ്ടെങ്കില്‍ മറ്റൊരാള്‍ പകരക്കാരനാകുമായിരുന്നു. നമുക്കു സ്വീകരിക്കാന്‍ പറ്റാവുന്ന തീരുമാനങ്ങള്‍ മാത്രമേ നേതൃത്വത്തില്‍ നിന്ന്‌ ഞങ്ങള്‍ സ്വീകരിക്കുമായിരുന്നുള്ളൂ. അന്ന്‌ കമ്മ്യൂണിസം വളരേണ്ടത്‌ ഒരു ആവശ്യമായിരുന്നു. അതുകൊണ്ടാവാം അടിച്ചേല്‌പിക്കലോ, ഇന്നത്തെപ്പോലെ പിരിച്ചുവിടലോ, പുറന്തള്ളലോ ഉണ്ടായിരുന്നില്ല.

ഡിഫിക്കും വേണം ഫേസ്ബുക്ക്


ഒരു കാലത്ത് സാങ്കേതിക കണ്ടെത്തലുകളെ ഭീതിയോടെ നോക്കിക്കണ്ടിരുന്ന ഇടതു സംഘടനകള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെയും കമ്പ്യൂട്ടറിന്റെയും പിന്നാലെയാണ്. കേരളത്തിലെ പാര്‍ട്ടിപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ ഇനിയുള്ള കാലം സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളും മൈക്രോബ്ലോഗിംഗ് സൈറ്റുകളുമായിരിക്കും ഇടതു പാര്‍ട്ടികള്‍ ഉപയോഗിക്കുക.

വിവിധ ഇടത് സംഘടനകളിലെ യുവജനങ്ങളെ സ്വാധീനിക്കാന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഡി വൈ എഫ് ഐ ആഹ്വാനം ചെയ്തിട്ടുണ്ട്. ഒരു കാലത്ത് രാജ്യത്തെ സോഷ്യല്‍ മീഡിയകളില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഒര്‍ക്കുട്ടിനെ ഒഴിവാക്കി പുത്തന്‍ ട്രന്‍ഡായ ഫേസ്ബുക്കിനെ ഉപയോഗപ്പെടുത്തണമെന്നും ഡിഫി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

DYFI asks to use facebook ഡിഫിക്കും വേണം ഫേസ്ബുക്ക്