‘ഉഴിഞ്ഞ’ എന്ന ഔഷധ സസ്യത്തില്‍ നിന്ന് ബയോട്രാന്‍സ്ഫര്‍ സാങ്കേതിക വിദ്യയിലൂടെ ജൈവ സംയുക്തം കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലെ ഗവേഷണ വിഭാഗം വേര്‍തിരിച്ചെടുത്തു. ഈ സംയുക്തം ക്യാന്‍സര്‍ രോഗ ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള ഇന്‍റര്‍ യൂനിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ബയോ സയന്‍സസിലെ ബയോ ടെക്നോളജി, മൈക്രോ ബയോളജി വിഭാഗങ്ങള്‍ നടത്തിയ ഗവേഷണങ്ങളിലാണ് ജൈവ സംയുക്തം കണ്ടത്തിയത്.
അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ഈ കണ്ടത്തെലിന് ഔഷധ നിര്‍മാണ മേഖലയില്‍ ഏറെ പ്രധാന്യമുണ്ട്. ഉഴിഞ്ഞയില്‍ കാണപ്പെടുന്ന ബര്‍ബെറിന്‍ എന്ന ഘടകമാണ് ഗവേഷണത്തിലൂടെ വേര്‍തിരിച്ചത്. ആയുര്‍വേദത്തിലെ ദശപുഷ്പങ്ങളില്‍ ഒന്നാണ് ഉഴിഞ്ഞ. വാത, നേത്ര രോഗങ്ങളെ ചെറുക്കുന്നതിനും ഇത് ഫലപ്രദമാണ്.
Uzhinja(Sapindaceae) for Cancer Treatment | ക്യാന്‍സര്‍ ചികിത്സയ്ക്ക് ‘ഉഴിഞ്ഞ’
ദേഷ്യം സാര്‍വത്രികമായ മനുഷ്യവികാരമാണ്. ജീവിതത്തില്‍ ഒരിക്കലും ദേഷ്യം പ്രകടിപ്പിക്കാത്തവര്‍ വിരളമാണ്. ദേഷ്യം അടിസ്ഥാനപരമായി ജീവി വര്‍ഗങ്ങളുടെ നിലനില്‍പ്പിന്റെ വികാരമാണ്. നിലനില്‍പ്പിന്റെ നേരെയുള്ള ഭീഷണികളോട് മനുഷ്യരുള്‍പ്പെടെയുള്ളവ മൂന്നുതരത്തിലാണ് പ്രതികരിക്കുന്നത്. ഒന്ന് ഏറ്റുമുട്ടുക (Fight) രണ്ട് ഭയപ്പെട്ട് മാറിനില്‍ക്കുക (Fright) മൂന്ന് ഭീഷണികളില്‍ നിന്നും പറന്നകലുക (Flight). ഇതില്‍ ഭീഷണികളോട് ഏറ്റുമുട്ടേണ്ടി വരുമ്പോള്‍ അതിന് ശക്തി നിലനില്‍ക്കുന്നതിനു വേണ്ടിയുള്ള വികാരമാണ് ദേഷ്യം. പരിണാമപരമായി നോക്കിയാല്‍ മസ്തിഷ്‌കത്തിന്റെ 'ലിംബിക്' എന്നു പേരുള്ള ദളങ്ങളില്‍ നിന്നാണ് ദേഷ്യം ഉത്ഭവിക്കുന്നത്. പരിണാമ ശ്രേണിയില്‍ മനുഷ്യനു താഴെയുള്ള മൃഗങ്ങളില്‍ ലിംബിക് ദളങ്ങളുണ്ട്.എന്നാല്‍ അമിതമായാലോ അല്ലെങ്കില്‍ അനവസരത്തിലോ ദേഷ്യം പോലെ ഹാനികരവും വര്‍ജ്ജ്യവുമായ വികാരം വേറെയുണ്ടെന്ന് തോന്നുന്നില്ല. 'ക്രോധം നാശ ഹേതു' എന്നാണല്ലോ കവി വചനം. ഭാഗ്യമെന്നു പറയട്ടെ മറ്റു മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ദേഷ്യത്തെ മിതപ്പെടുത്താനും, പരിഷ്‌കരിക്കാനും മനുഷ്യനു സാധിക്കും. ലിംബിക് ദളങ്ങളെ നിയന്ത്രിക്കുന്ന ഫേണ്ടല്‍ ദളങ്ങള്‍ മനുഷ്യ മസ്തിഷ്‌കത്തിനുള്ളതുകൊണ്ട് മനുഷ്യര്‍ക്ക് ഇത് സാധിക്കുന്നത്. ഫേണ്ടല്‍ ദളങ്ങള്‍ പ്രവര്‍ത്തന സജ്ജമായാല്‍ ദേഷ്യം നിയന്ത്രണത്തിലാകും, അത് മരവിച്ചു പൊയാല്‍ ദേഷ്യം ആളിക്കത്തിയെന്നിരിക്കും. മനുഷ്യരുടെ പരിഷ്‌കത സ്വഭാവം സാധ്യമാക്കുന്നത് ഫേണ്ടല്‍ ദളങ്ങളുടെ, കൃത്യമായി പറഞ്ഞാല്‍ പൂര്‍വ്വ ഫേണ്ടല്‍ ദളങ്ങളുടെ പ്രവര്‍ത്തനം മൂലമാണ്. എന്നാല്‍ ഫേണ്ടല്‍ ദളങ്ങളുടെ പ്രവര്‍ത്തനം ഓരോ മനുഷ്യനിലും ഓരോ തോതിലായിരിക്കും. ഒരു മനുഷ്യനില്‍ത്തന്നെ പല സമയത്തും പല തോതിലായിരിക്കും. ഇതിനനുസരിച്ച് ദേഷ്യത്തിന്റെ തീവ്രത കൂടിയും കുറഞ്ഞുമിരിക്കും.




