Saturday, March 20, 2010

ഒടുവില്‍ പുരുഷ സംവരണ ബില്ലും ആവശ്യമായി വരുമോ?

''ഒരുപക്ഷേ പതിനഞ്ചു കൊല്ലം കഴിയുമ്പോള്‍ പാര്‍ലമെന്റിലും സംസ്‌ഥാന നിയമസഭകളിലും പുരുഷന്മാര്‍ക്കു സംവരണ സീറ്റുകള്‍ ഏര്‍പ്പെടുത്തുന്നതിനു ഭരണഘടനാ ഭേദഗതി ആവശ്യമായി വന്നാല്‍ അതിനു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ തയാറാകും.''

ഇതു വെറും തമാശ നിറഞ്ഞ ഒരു പ്രസ്‌താവനയായി ആരും കാണേണ്ടതില്ല. കോണ്‍ഗ്രസ്‌ അദ്ധ്യക്ഷയും രാജ്യഭരണം നടത്തുന്ന ഐക്യപുരോഗമന സഖ്യത്തിന്റെ നേതാവുമായ സോണിയാഗാന്ധിയുടെ അഭിപ്രായപ്രകടനമാണിത്‌.

വനിതാസംവരണ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചാവേളയില്‍ ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്‌ഥയ്‌ക്ക് ഏറെ കളങ്കങ്ങളേല്‍പ്പിച്ച രംഗങ്ങള്‍ ലാലു-മുലായം പാര്‍ട്ടികള്‍ രാജ്യസഭയില്‍ സൃഷടിച്ചതിനു ശേഷവും ഈ സംവരണത്തിന്റെ കാര്യത്തില്‍ വിയോജിപ്പു പ്രകടിപ്പിച്ചു നിലകൊണ്ട കേന്ദ്ര റെയില്‍വേമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്‌ എം.പിമാരോടാണു സോണിയാഗാന്ധി ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത്‌.

''സംവരണ വനിതാ സീറ്റുകളില്‍ നിന്നു ജയിച്ചുവരുന്ന എം.പിമാര്‍ മികച്ച പ്രകടനവും ജനസേവനവുമാണു നടത്തുന്നതെങ്കില്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ അവരോട്‌ ആ സീറ്റില്‍ത്തന്നെ മത്സരിക്കാന്‍ സമ്മതിദായകര്‍ ആവശ്യപ്പെടും. വനിതാ സംവരണ സീറ്റുകള്‍ പുതിയ നിയമത്തിലെ വ്യവസ്‌ഥയനുസരിച്ച്‌ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ സംവരണമില്ലാത്ത മണ്ഡലമായി മാറും. ജനസമ്മതി നേടിയ ഒരു വനിതാ ജനപ്രതിനിധി ആ മണ്ഡലത്തില്‍ നിന്നുതന്നെ വീണ്ടും മത്സരിച്ചു ജയിച്ചു കൂടായ്‌കയില്ല. സംവരണ മണ്ഡലത്തില്‍ നിന്നു ജയിച്ചുവരുന്ന വനിതാ അംഗങ്ങള്‍, അതു പാര്‍ലമെന്റിലായാലും നിയമസഭയിലായാലും മികച്ച പ്രവര്‍ത്തനമാണു നടത്തുന്നതെങ്കില്‍ ഒരുപക്ഷെ പതിനഞ്ചുവര്‍ഷം കഴിയുമ്പോള്‍ സംവരണ സീറ്റുകളില്‍ നിന്നു മാത്രമല്ല ജനറല്‍ സീറ്റുകളില്‍ ഭൂരിപക്ഷത്തിലും നിന്നു ജയിച്ചുവരുന്ന ജനപ്രതിനിധികള്‍ വനിതകള്‍ തന്നെയായി മാറും. അങ്ങനെയൊരു സ്‌ഥിതി വന്നാല്‍ ഇന്ത്യന്‍ പാര്‍ലമെന്ററി സമ്പ്രദായത്തില്‍ പുരുഷന്മാര്‍ക്കു സംവരണ സീറ്റുകള്‍ ഏര്‍പ്പെടുത്തേണ്ട ഒരു സ്‌ഥിതിവിശേഷം പതിനഞ്ചു വര്‍ഷത്തിനു ശേഷം രാജ്യത്ത്‌ ഉണ്ടായിക്കൂടായ്‌കയില്ല.'' ഇതായിരുന്നു സോണിയാഗാന്ധിയുടെ വിശദീകരണം.

ഇങ്ങനെയൊന്നും ഇന്ത്യയില്‍ സംഭവിക്കാന്‍ പോകുന്നില്ലെന്നു നാം അധികം പേരും കണക്കുകൂട്ടുന്നു. പക്ഷേ അങ്ങനെ സംഭവിക്കുകയില്ലെന്നു ആര്‍ക്കാണു തറപ്പിച്ചു പറയാന്‍ കഴിയുക? കാരണം ഇന്ത്യയില്‍ ദേശീയ രംഗത്തു വനിതകള്‍ കൊടികുത്താന്‍ തുടങ്ങുകയാണ്‌. കോണ്‍ഗ്രസിന്റെ ഒരു ചട്ടുകമെന്ന്‌ ഒരുപക്ഷെ വിമര്‍ശിക്കാന്‍ കഴിയുന്ന പ്രതിഭാ പാട്ടീല്‍ ഇന്ത്യയുടെ രാഷ്‌ട്രപതിയായി മാറിയെന്നതു മാത്രമല്ല അതിനുള്ള തെളിവ്‌. മീരാ കുമാര്‍ എന്ന വനിതയാണു ലോക്‌സഭാ സ്‌പീക്കര്‍.

രാജ്യത്തിന്റെ വിദേശ ബന്ധങ്ങള്‍ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവാണ്‌. ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിമാരിലൊരാളായി പരിഗണിക്കപ്പെടുന്ന ഭരണാധികാരിയാണു ഡല്‍ഹിയിലെ ഷീലാ ദീക്ഷിത്‌. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്‌ഥാനമായ ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി മായാവതിയാണ്‌. പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ്‌ ബി.ജെ.പി.യുടെ സുഷമ സ്വരാജാണ്‌.

കോണ്‍ഗ്രസിന്റെ നേതൃത്വം പൂര്‍ണമായും സോണിയാ ഗാന്ധിയുടെ കൈകളിലാണ്‌ ഒതുങ്ങിയിരിക്കുന്നതെന്നതുകൊണ്ടു വിദ്യാഭ്യാസ, ശാസ്‌ത്രീയ, സാങ്കേതിക, സാമ്പത്തിക രംഗത്തെ പ്രഗത്ഭരായ വനിതകളെ സംവരണ മണ്ഡലങ്ങളില്‍ അണിനിരത്താന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ പരമാവധി ശ്രമിക്കുമെന്ന കാര്യം തീര്‍ച്ചയാണ്‌. അതൊരുപക്ഷേ ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ മുഖം തന്നെ മാറ്റിക്കൂടായ്‌കയില്ല.
http://mangalam.com/index.php?page=detail&nid=281437&lang=malayalam

അറുപതാം രംഗം

നാടകവേദിയുടെ ചൈതന്യം ശിരസിലേറ്റിയ ഒരു നാടകകാരനുണ്ട് കാലടിക്കടുത്തു ശ്രീമൂലനഗരത്ത്. മുഖവുരയുടെ ആവശ്യമില്ല. കാവി മുണ്ടും കാവി ജുബ്ബയും ധരിച്ച് സാംസ്കാരിക ലോകത്തു സ്വന്തം ഡ്രസ് കോഡ് നിശ്ചയിച്ച എഴുത്തുകാരന്‍. സന്ധ്യകളേ യാത്ര മുതല്‍ അധികാരി വരെയുള്ള നാടകങ്ങള്‍ എഴുതിയ ശ്രീമൂലനഗരം മോഹന് ഷഷ്ടിപൂര്‍ത്തിയുടെ നിറവ്.


മുപ്പത്തിമൂന്നു നാടകങ്ങള്‍... അഞ്ചു തിരക്കഥകള്‍... പന്ത്രണ്ട് നാടക ട്രൂപ്പുകളിലായി ആയിരത്തഞ്ഞൂറിലേറെ അരങ്ങില്‍, അഭിനയിച്ച വേഷങ്ങള്‍ നിരവധി..എം. ടി. വാസുദേവന്‍ നായരുടെ ഒരു ചെറുപുഞ്ചിരി, തീര്‍ത്ഥാടനം തുടങ്ങിയ മികച്ച ഒരു പിടി ചിത്രങ്ങളുടെ പിന്നണിയില്‍...മോഹന്‍റെ കലാജീവിതത്തിനു രംഗപടങ്ങള്‍ ഏറെ.


ലൈംഗികതയുടെ പ്രയോജനങ്ങള്‍

മനുഷ്യന്‍റെ അടിസ്ഥാനവികാരമാണ്‌ ലൈംഗികത. ലൈംഗികമായി സജീവമായവര്‍ക്ക്‌ അതിനപപവാദമായവരെ അപേക്ഷിച്ച്‌ പല ഗുണങ്ങളുമുണ്ട് ശരീരത്തിനും മനസിനും ആനന്ദം നല്‍കുന്ന പക്രിയയാണ്‌ ലൈംഗികത.

ആഴ്‌ചയില്‍ മൂന്ന്‌ തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ 7500 കലോറി ഊര്‍ജ്ജമാണ്‌ ശരീരത്തില്‍  നിന്ന്‌ പുറന്തള്ളപ്പെടുക. ഇത്‌ 75 മൈല്‍ ഓടുന്നതിന്‌ തുല്യമായ പ്രയോജനമാണ്‌ നല്‍കുക.

ഒരു രാത്രിയിലെ തീവ്രമായ ലൈംഗിക ബന്ധം കോശങ്ങളിലെ ഓക്‌സിജന്‍റെ അളവ്‌ വര്‍ദ്ധിപ്പിക്കും. അവയവങ്ങളുടെയും കോശങ്ങളുടെയും മികച്ച പ്രവര്‍ത്തനത്തിന്‌ ഇത്‌ സഹായിക്കും.വന്യമായ ലൈംഗികതയില്‍ ഏര്‍പ്പെടുന്ന പുരുഷനില്‍പുരുഷ ഹാര്‍മോണുകള്‍  കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടും. പുരുഷന്മരുടെഎല്ലുകള്‍ക്കും മാംസപേശികള്‍ക്കും കൂടുതല്‍ ശക്തി ലഭിക്കാന്‍ ഇതുപകരിക്കും.
http://www.kaumudiplus.com/news.php?nid=6ec6bb3422418bd6a33bbfe1df28450f&mcid=24&msid=

നീയും ഞാനും വേണ്ട; പകരം നമ്മള്‍

വിവാഹം കഴിഞ്ഞിട്ടും സംസാരത്തിനിടയില്‍ നിങ്ങള്‍ നീ, ഞാന്‍ എന്നീ വാക്കുകളാണോ കൂടുതലായും ഉപയോഗിക്കുന്നത്, നമ്മള്‍, ഞങ്ങള്‍ എന്നീ വാക്കുകള്‍ ഉപയോഗിക്കാന്‍ നിങ്ങള്‍ പിശുക്കുകാണിയ്ക്കുന്നുണ്ടോ?

സൂക്ഷിയ്ക്കുക, ഇങ്ങനെ പോയാല്‍ നിങ്ങളുടെ വിവാഹബന്ധം അധികകാലം വിജയകരമായി മുന്നോട്ടുപോകില്ല.

വിവാഹബന്ധം നീണ്ടുനില്‍ക്കണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ 'ഞാന്‍, 'നീ പ്രയോഗങ്ങള്‍ ഒഴിവാക്കുക. പകരം 'നമ്മള്‍ എന്ന വാക്ക് ഉപയോഗിക്കുക.

ഇതു കൂടുതല്‍ ക്രിയാത്മകമായ വൈകാരിക സ്വഭാവം പ്രകടിപ്പിക്കുന്നതും ഭാര്യാഭര്‍ത്തൃ ബന്ധത്തില്‍ കൂടുതല്‍ സംതൃപ്തി നല്‍കുന്നതുമാണെന്നാണ് ഒരു പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ബെര്‍ക്കീലി സര്‍വകലാശാലയിലെ ഗവേഷകര്‍ റോബര്‍ട്ട് ലെവീന്‍സണ്ണിന്റെ നേതൃത്വത്തില്‍ 154 ദമ്പതിമാരിലാണ് പഠനം നടത്തിയത്.
http://thatsmalayalam.oneindia.in/women/news/2010/02-03-give-marriage-a-boost-with-we-word.html

59 തവണ ഡ്രൈവിംഗ്‌ നിരോധിക്കപ്പെട്ടയാള്‍ 110-മത്തെ ട്രാഫിക്‌ കുറ്റകൃത്യത്തിന്‌ ജയിലില്‍

59 തവണ ഡ്രൈവിംഗ്‌ നിരോധനം നേരിടേണ്ടി വന്നയാളെ നൂറ്റിപ്പത്താമത്തെ ട്രാഫിക്‌ കുറ്റത്തിന്‌ ജയിലില്‍ അടച്ചു. ലീഡ്‌സില്‍ നിന്നുള്ള അമ്പതു വയസുകാരനായ തോമസ്‌ ഫീലിയെയാണ്‌ ഡ്രൈവിംഗ്‌ കുറ്റകൃത്യത്തിന്‌ അഞ്ചു മാസത്തെ ജയില്‍ ശിക്ഷയ്‌ക്കു വിധിച്ചത്‌.

ബ്രിട്ടണിലെ ഏറ്റവും മോശം ഡ്രൈവര്‍ എന്നാണ്‌ തോമസ്‌ ഫീലിക്ക്‌ ശിക്ഷ വിധിച്ച മജിസ്‌ട്രേട്ട്‌ വിശേഷിപ്പിച്ചത്‌. ബ്രിട്ടണ്‍ കണ്ടതില്‍വച്ചേറ്റം മോശമായ ഡ്രൈവിംഗ്‌ റെക്കോര്‍ഡാണ്‌ ഫീലിക്കുള്ളതെന്നും മജിസ്‌ട്രേട്ട്‌ അഭിപ്രായപ്പെട്ടു

http://www.britishmalayali.co.uk/index.php?news=News&sub_menu=&id=3102&&fullstory=view&start=&p_f=

കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം


http://www.keralaonlive.com/news.asp?ct=44

ഇനിയുമുണ്ടോ മദനിയുടെ മാധ്യമക്കസര്‍ത്ത്കേരളത്തിലെ മാധ്യമങ്ങളെ തെരുവു നായ്ക്കളോട് ഉപമിച്ച പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി ഇനിയുമൊരു മാധ്യമക്കസര്‍ത്തിനു തയ്യാറാവുമോ? ലഷ്കര്‍-ഇ-തൊയ്ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്‍റവിട നസീര്‍ വെളിപ്പെടുത്തിയതായി പുറത്തു വന്ന കാര്യങ്ങള്‍ ഇത്തരമൊരു സാധ്യത തള്ളിക്കളയുന്നില്ല.

തനിക്ക് ഭീകരുമായി ബന്ധമില്ല എന്ന് സ്വയം വിളിച്ചുപറയുകയും കേരള സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയും രാഷ്ട്രീയവും നിയന്ത്രിക്കുന്ന വ്യക്തികള്‍ അതിന് പിന്തുണയെന്നോണം മദനി ‘പൂര്‍വാശ്രമത്തില്‍’ എന്തായിരുന്നാലും ഇപ്പോള്‍ പ്രശ്നക്കാരനല്ല എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിക്കുകയും ചെയ്തപ്പോള്‍ അത് വോട്ടിനു വേണ്ടി മാത്രമല്ല എന്ന് പൊതുജനങ്ങളില്‍ ചിലരെങ്കിലും ധരിച്ചുവശായിക്കാണും


Will Madani try for another media advent | ഇനിയുമുണ്ടോ മദനിയുടെ മാധ്യമക്കസര്‍ത്ത്

എറണാകുളം ശിവകുമാര്‍


എല്ലാം വാരിക്കോരി കൊടുത്ത ദൈവം പക്ഷേ, അവസാന നമിഷം ഒന്നു കാലുമാറി. അതോ, താന്‍ രൂപകല്‍പ്പന ചെയ്ത് മെനഞ്ഞെടുത്ത ശില്‍പ്പത്തിന്റെ ചന്തം കണ്ട് ശില്‍പ്പിക്ക് തന്നെ അസൂയ ജനിച്ചുവെന്ന് പറയുന്നതു പോലെ ദൈവവും ആ സഹ്യപുത്രന് മുന്നില്‍ അസൂയാലുവായോ?.. തീര്‍ച്ചയായും അതിന് തന്നെയാണ് സാധ്യത. അല്ലായിരുന്നുവെങ്കില്‍ എറണാകുളം ശിവകുമാര്‍ എന്ന നാട്ടാനച്ചേകവന് മുന്നില്‍ ആണായിപിറന്ന, ആനയായി പിറന്ന ഏതെങ്കിലും ഒരുത്തന്‍ ശിരസ്സുയര്‍ത്തിപ്പിടിച്ചു നില്‍ക്കുവാന്‍ ധൈര്യപ്പെടുമായിരുന്നോ? ഇല്ലേയില്ല. അതെ അതാണ് ശിവകുമാര്‍, അത്രമേല്‍ സംഭവബഹുലമാണ് എറണാകുളം ശിവകുമാറിന്റെ ജീവിതം.

കൊച്ചിന്‍ ദേവസ്വംബോര്‍ഡിന്റെ ആനക്കേമന്മാരിലെ ഏറ്റവും വലിയ ഉയരച്ചന്തം. കേരളത്തില്‍ ഇന്നുള്ള നാട്ടാനകളില്‍ തന്നെ ഏറ്റവുമധികം ഉയരം അവകാശപ്പെടാന്‍ കഴിയുന്ന മൂന്നാ നാലോ കരുത്തന്മാരില്‍ ഒരാള്‍. പുതിയ തലമുറയിലെ ആനയുവാക്കളില്‍ ഏറ്റവുമധികം കൊമ്പുചാട്ടമുള്ള ഗജരാജാക്കന്മാരില്‍ പ്രധാനി. ഇതിനെല്ലാം അപ്പുറം, സ്വതസിദ്ധമായ നിലവോടെ കുറച്ചുസമയത്തേക്ക് രണ്ടുംകല്‍പ്പിച്ച് അങ്ങ് ശിരസ്സുയര്‍ത്തിപ്പിടിച്ചുനിന്നാല്‍ പറഞ്ഞു തീരും മുമ്പെന്നോണം ഒരു ഉത്സവനഗരിയുടെ കണ്ണും കരളും അപ്പാടെ കൈയ്യിലെടുക്കാന്‍ പോന്നവന്‍.. ഇങ്ങനെയൊക്കെയാണ് ശിവകുമാര്‍, അഥവാ ഇങ്ങനെയൊക്കെയായിരുന്നു രണ്ടോമൂന്നോ വര്‍ഷം മുമ്പുവരെ ശിവകുമാര്‍.

Mathrubhumi

മധ്യവയസ്‌കരുടെ സാമ്പത്തിക ആസൂത്രണം

റിട്ടയര്‍മെന്റിന് തൊട്ടുമുന്‍പുള്ള 10 വര്‍ഷക്കാലമാണ് സാമ്പത്തിക ആസൂത്രണത്തിലെ അഞ്ചാം ഘട്ടം. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ ഏറ്റക്കുറച്ചിലുകള്‍ സാധാരണം.

വരവ് കൂടും 

വരവിലെ ഗണ്യമായ വര്‍ധനവും ചിലവിലെ കുറവും ഈ ഘട്ടത്തിലെ എടുത്തുപറയേണ്ട പ്രത്യേകതകളാണ്. ജോലിയിലെ ഉയര്‍ന്ന പദവി അല്ലെങ്കില്‍ ബിസിനസ്സില്‍ നിന്നുള്ള കൂടിയ വരുമാനം, നാളതുവരെ സ്വരൂക്കൂട്ടിയ നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന പലിശ/ലാഭവിഹിതം/വാടക എന്നിവയൊക്കെയാണ് വരുമാനം വര്‍ധിപ്പിക്കുന്നത്. മറുവശത്ത് കുട്ടികളുടെ വിദ്യാഭ്യാസ/ഇതര ചിലവുകളുടെ അഭാവം ചിലവ് കുറയുന്നതിന് കാരണമാകുന്നു. ഇതിനു പുറമെ ലൈഫ് എസ്റ്റാബ്ലിഷ് ചെയ്യുന്നതിന് വേണ്ടുന്ന ചിലവുകള്‍ എല്ലാം തന്നെ മുന്‍ ഘട്ടങ്ങളില്‍ ഒരാള്‍ നടത്തിയിരിക്കും. ഫര്‍ണിച്ചര്‍, ഗൃഹോപകരണങ്ങള്‍, വാഹനം എന്നിവയൊക്കെയാണ് ഈ ചിലവുകള്‍ കൊണ്ടുദ്ദേശിച്ചത്.


 Mathrubhumi Business മധ്യവയസ്‌കരുടെ സാമ്പത്തിക ആസൂത്രണം

സ്ത്രീകള്‍ക്കായി ഒരു ഫോണ്‍

തെറ്റിദ്ധരിക്കരുത്, വിളിപ്പേര് 'ഐസ്‌ക്രീം' എന്നാണെങ്കിലും സംഭവം മൊബൈല്‍ ഫോണാണ്. എല്‍.ജി.യുടെ മടക്കിവെയ്ക്കാവുന്ന ഹാന്‍സെറ്റ് മോഡലായ KF350 ന്റെ വിളിപ്പേരാണ് ഐസ്‌ക്രീം. സ്ത്രീകളെ ഉന്നംവെയ്ക്കുന്ന ഐസ്‌ക്രീം, അന്താരാഷ്ട്ര വനിതാദിമായ മാര്‍ച്ച് എട്ടിന് ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

2.2 ഇഞ്ച് ക്യു.വി.ജി.എ, ടി.എഫ്.ടി ഡിസ്‌പ്ലെയുള്ള സ്‌ക്രീനാണ് ഐസ്‌ക്രീമിന്റേത്. അതിന് 262 നിറഭേദങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ കഴിയും. എല്‍.ഇ.ഡി.മാട്രിക് ഡിസ്‌പ്ലെയുള്ള വകഭേദവുമുണ്ട്. മൂന്ന് മെഗാപിക്‌സല്‍ ക്യാമറയാണ് ഈ മോഡലിലുള്ളത്. ക്യു.വി.ജി.എ. വീഡിയോ റിക്കോഡിങ് സംവിധാനവുമുണ്ട്. 

 Mathrubhumi Eves - guide,articles,സ്ത്രീകള്‍ക്കായി ഒരു ഫോണ്‍

കസ്റ്റമര്‍കെയര്‍ കോളുകള്‍ ഇനി സൌജന്യമല്ല!


മൊബൈല്‍ കമ്പനികള്‍ കോള്‍ നിരക്കുകള്‍ ദിനംപ്രതി കുറച്ചപ്പോള്‍ ഇത്തരത്തിലൊരു ചതി ആരും പ്രതീക്ഷിച്ചില്ല. കസ്റ്റമര്‍ കെയര്‍ സെന്‍ററിലേക്ക് വിളിച്ച് സുന്ദരമായ ശബ്ദങ്ങളോട് സല്ലപിച്ചിരിക്കുന്നവര്‍ക്ക് ഇനി അത് നിര്‍ത്താം. അത്യാവശ്യ കാര്യങ്ങള്‍ക്ക് കസ്റ്റമര്‍ കെയറിലേക്ക് ധൃതിപ്പെട്ട് വിളിക്കുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക നിങ്ങള്‍ വിളിക്കുന്നത് സൌജന്യമായല്ല. മൂന്നു മിനിറ്റിന് 50 പൈസ വെച്ച് നിങ്ങള്‍ക്ക് നഷ്ടപ്പെടും.

ഇതു സംബന്ധിച്ച മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ അപേക്ഷ ട്രായ് (ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ)അംഗീകരിച്ചു. ഇതിനെ തുടര്‍ന്ന് എയര്‍ടെല്‍, എയര്‍സെല്‍, ഐഡിയ, വൊഡാഫോണ്‍ തുടങ്ങിയ മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കുകളുടെ കസ്റ്റമര്‍ കെയറുകളിലേക്ക് വിളിക്കുമ്പോള്‍ ആദ്യം തന്നെ ഉപയോക്താക്കള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.

ഉദാഹരണത്തിന് എയര്‍ടെല്ലിന്‍റെ കസ്റ്റമര്‍ കെയര്‍ നമ്പറായ 121 എന്ന നമ്പറിലേക്ക് വിളിക്കുമ്പോള്‍ ആദ്യം ലഭിക്കുന്ന സന്ദേശം നിങ്ങള്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ 198 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കാനാണ്. തുടര്‍ന്ന് ഇന്‍ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് ((ഐ വി ആര്‍)കമ്പ്യൂട്ടര്‍ വോയ്സ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍) നിങ്ങളെ സഹായിക്കാനെത്തും. ഈ സഹായം കൂടാതെ കസ്റ്റമര്‍ കെയര്‍ എക്സിക്യുട്ടീവുമായി നിങ്ങള്‍ക്ക് നേരിട്ട് സംസാ‍രിക്കണമെങ്കില്‍ ഐ വി ആര്‍ നിര്‍ദ്ദേശിക്കുന്ന നമ്പറില്‍ നിങ്ങള്‍ക്ക് പ്രസ് ചെയ്യാം. അതിനു മുമ്പ് തന്നെ മൂന്നു മിനിറ്റിന് 50 പൈസ വെച്ച് നഷ്ടമാകുന്ന മുന്നറിയിപ്പ് ഉപയോക്താവിന് ലഭിക്കും.

Customer care calls to become costlier now | കസ്റ്റമര്‍കെയര്‍ കോളുകള്‍ ഇനി സൌജന്യമല്ല!

ചാരിത്ര്യം തെളിയിക്കാന്‍ അഗ്നിപരീക്ഷ!

തമിഴ്നാട്ടിലെ തേനി ജില്ലയില്‍ ഒരു ആദിവാസി സ്ത്രീയുടെ ചാരിത്ര്യശുദ്ധി തെളിയിക്കാന്‍ അതിക്രൂരമായ അഗ്നി പരീക്ഷ നടത്താന്‍ ശ്രമം‍. മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമില്ലെന്ന് തെളിയിക്കാന്‍ കൈവെള്ളയില്‍ കര്‍പ്പൂരം കത്തിച്ചുപിടിക്കാനാണ് വരുസനാട് മലയിലെ തുമ്മക്കുണ്ട് ഗ്രാ‍മത്തിലെ ആദിവാസി പ്രമാണിമാര്‍ സ്ത്രീയോട് ആവശ്യപ്പെട്ടത്.തന്നെ സ്വന്തം ഗോത്രത്തിലെ ആളുകളുടെ ക്രൂരതയില്‍ നിന്ന് രക്ഷപെടുത്തണം എന്ന് ആവശ്യപ്പെട്ട് കുറ്റാരോപിതയായ സ്ത്രീ ജില്ലാ പൊലീസ് സൂ‍പ്രണ്ട് വി ബാലകൃഷ്ണനെ സമീപിച്ചതോടെയാണ് പ്രാകൃതമായ പരീക്ഷണത്തെ കുറിച്ച് പുറം‌ലോകം അറിഞ്ഞത്.

Woman asked to carry burning camphor in palms ചാരിത്ര്യം തെളിയിക്കാന്‍ അഗ്നിപരീക്ഷ!

പാടി, പയറ്റി മലയാളത്തിലേക്ക്‌

എന്‍ജിനീയറിങ് ഡിസ്റ്റിങ്ഷനോടെ പാസ്സായി. മള്‍ട്ടി നാഷണല്‍ കമ്പനികളുടെ 'പ്ലേസ്‌മെന്റ് ടെസ്റ്റു'കള്‍ എഴുതുമ്പോള്‍ ചൈത്ര രണ്ടാമതൊന്ന് ചിന്തിച്ചു. 'ദൈവമേ, ഇതുതന്നെയാണോ എനിക്കു വേണ്ടത്?'. 'അല്ല' എന്നു പറഞ്ഞ മനസ്സിനെ അനുഗമിച്ച ചൈത്രയ്ക്ക് തിരഞ്ഞെടുത്ത വഴിയെക്കുറിച്ച് പിന്നീട് ദുഃഖിക്കേണ്ടിവന്നില്ല. കന്നട ചലച്ചിത്ര ലോകത്ത് വിജയങ്ങള്‍ കൊയ്ത് ഒറിയ, മറാത്തി, തെലുങ്ക് തുടങ്ങി ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും കഴിവു തെളിയിച്ച്, മലയാളത്തിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു യുവഗായിക എച്ച്.ജി. ചൈത്ര.

ഇരട്ട സഹോദരന്‍ ചൈതന്യയോടൊപ്പം നാനൂറിലേറെ വേദികളില്‍ 'ബാംഗ്ലൂര്‍ റ്റ്വിന്‍സ്' എന്ന പേരില്‍ ഭജനുകള്‍ അവതരിപ്പിച്ചിട്ടുമുണ്ട് ചൈത്ര. തൃശ്ശൂരിലെ രവി റെക്കോഡിങ് സ്റ്റുഡിയോയില്‍, പേരിട്ടിട്ടില്ലാത്ത മലയാള ചിത്രത്തിനായി പാടാനെത്തിയതായിരുന്നു അവര്‍.

Mathrubhumi Eves - success,articles,പാടി, പയറ്റി മലയാളത്തിലേക്ക്‌

ജില്ലയെ കുറിച്ചു സമഗ്ര വിവരങ്ങളുമായി എന്‍റെ ഗ്രാമം വെബ്‌ പോര്‍ട്ടല്‍

I®qÀ: I®qÀ PnÃsb Ipdn¨pff ka{K hnhc§fpambn Fsâ {Kmaw sh_v t]mÀ«Â ]pd¯nd§p¶p. PnÃbnse 81 {Kma]©mb¯pIsfbpw Bdv \Kck`Isfbpw Ipdn¨pff hnhc§Ä AS§nb C¯csamcp t]mÀ«Â cmPy¯v Xs¶ BZyamWv. km[mcW¡mÀ¡v Xt±i `cW Øm]\§sfbpw PnÃsb Ipdn¨papff hnhc§Ä efnXambn ssIamdp¶Xn\v t]mÀ«Â klmbn¡psa¶v CXnsâ D]ÚmXm¡Ä ]dbp¶p. bqWnsk^nsâ klmbt¯msS A£b sF.Sn t{]mPIvSmWv Fsâ {Kmaw sh_v t]mÀ«Â Xbmdm¡nbncn¡p¶Xv.

സ്വന്തം കഥയറിയാന്‍ 12കാരി വിവാഹമോചിത

നുജൂദ് അലി എന്ന 12 കാരിക്ക് ചരിത്രത്തില്‍ സ്ഥാനമുണ്ട്. ആദ്യമായി വിവാഹ മോചനം നേടിയ യെമനി പെണ്‍കുട്ടി എന്ന നിലയ്ക്ക്. ഇപ്പോള്‍ തന്റെ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ പുസ്തകം വായിക്കാന്‍ കഴിയുമെന്ന സന്തോഷത്തിലാണ് നുജൂദ്.

‘ഞാന്‍ നുജൂദ്, വയസ്സ് 10, വിവാഹമോചിത’ എന്ന തക്കെട്ടില്‍ നുജൂദിന്റെ ജീവചരിത്രം യു എസില്‍ പ്രകാശനം ചെയ്തത് ഈ മാസമായിരുന്നു. ഇംഗ്ലീഷ് അറിയാത്തതിനാല്‍, പുസ്തകത്തില്‍ എന്താണെന്ന് അറിയാതെ ദു:ഖിച്ച നുജൂദ് ഇപ്പോള്‍ സന്തോഷത്തിലാണ്. ഉടന്‍ തന്നെ പുസ്തകത്തിന്റെ അറബിക് പതിപ്പ് പുറത്തിറങ്ങുമെന്ന് പ്രസാധകര്‍ ഉറപ്പ് നല്‍കിയതാണ് സന്തോഷത്തിനു കാരണം.

നുജൂദിന്റെ അനുഭവം 19 ഭാഷകളില്‍ പുറത്തിറക്കാനാണ് പ്രസാധകരുടെ തീരുമാനം. ആദ്യ പതിപ്പ് കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിലാണ് പുറത്തിറങ്ങിയത്.

nujood ali,memoir,12 yr divorcee | സ്വന്തം കഥയറിയാന്‍ 12കാരി വിവാഹമോചിത

രജനീകാന്ത് യന്തിരനില്‍ നഗ്നനാകുന്നുനീല്‍ നിതിന്‍ മുകേഷ് അത് ചെയ്തു. കമലഹാസനും ശരത്കുമാറും ചെയ്തു, മലയാളത്തില്‍ കലാഭവന്‍ മണി ചെയ്തു. ഹോളിവുഡിലാകട്ടെ അര്‍നോള്‍ഡ് ഷ്വാസനൈഗര്‍ അങ്ങനെ ചെയ്തു. താന്‍ മാത്രമെന്തിന് മാറിനില്‍ക്കണമാണെന്നാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്‍റെ ചോദ്യം. എന്തിനെക്കുറിച്ചാണ് ഈ പറയുന്നതെന്നല്ലേ? ‘യന്തിരന്‍’ എന്ന ഷങ്കര്‍ ചിത്രത്തില്‍ പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് രജനീകാന്ത്.


Rajinikanth goes full monty | രജനീകാന്ത് യന്തിരനില്‍ നഗ്നനാകുന്നു

ധര്‍മ ദീപ്തിയുടെ തെളിച്ചം

മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതന്‍നമ്പൂതിരി മീനത്തിലെ ഭരണി നക്ഷത്രമായ വെള്ളിയാഴ്ച ശതാഭിഷേകത്തിന്റെ ധന്യതയില്‍ വിനയാന്വിതനാകുമ്പോള്‍ ആ ജീവിതം ഈ സന്ധ്യാവേളയിലും ധര്‍മദീപ്തിയാല്‍ പ്രകാശിക്കുന്നു.കുമരനെല്ലൂരില്‍ അമേറ്റൂരിലെ 'ദേവയാന'ത്തിലിരുന്നു ജീവിതപ്രവാഹത്തെ കവി കരതലാമലകം പോലെ വ്യക്തതയോടെ കാണുന്നുണ്ട്. കാലത്തിനും വേദദീപ്തമായ പ്രകൃതിക്കും കവി ഹവിസ്സെന്നപോലെ പ്രണാമമര്‍പ്പിക്കുന്നു. ''ഋത്വിക്കായ അഗ്‌നിക്ക് സ്തുതി ഹോതാരനായ അഗ്‌നിക്ക് സ്തുതി.''

ഇടിഞ്ഞുപൊളിഞ്ഞ ലോകത്തില്‍നിന്ന് കേവലം മനുഷ്യനിലേക്കും കാലത്തിന്റെ ചിരിയിലേക്കും ജാഗ്രതയേറിയ ആ ഹൃദയം ആലംബത്തോടെ, തിരിയുന്നുണ്ട്. ഭാരതീയന്റെ ഗാനം അക്കിത്തം അടയാളപ്പെടുത്തുന്നത് ഇങ്ങനെ:

''നമ്മള്‍ ജയിപ്പൂശോകത്തെ സഖി
നമ്മള്‍ രചിപ്പൂ നാകത്തെ....''
ഉദാത്തമായ പ്രതീക്ഷയുടെ ജീവിതാനശ്വരഗാനം കവി ഇങ്ങനെയാണ് വിളംബരം ചെയ്യുന്നത്. ധര്‍മത്തിന്റെ സഹയാത്രികനാകുന്നു ഈ കവി. ധര്‍മം സ്നേഹവും വിശ്വാസവുമാണ്; അഭയമുദ്രയാണ്. പാലക്കാട് കുമരനെല്ലൂരില്‍ അക്കിത്തം വാസുദേവന്‍ നമ്പൂതിരിയുടെയും ചേകൂര്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായിപ്പിറന്ന കവി എണ്‍പത്തിമൂന്ന് വര്‍ഷത്തിനുള്ളില്‍ കണ്ട ലോകം വ്യത്യസ്തവും വിസ്മയകരവുമാണ്.

 Mathrubhumi - ധര്‍മ ദീപ്തിയുടെ തെളിച്ചം

പാക് പരസ്യത്തില്‍ ഇന്ത്യന്‍ പൊലീസ് ചിഹ്നം!


ഭീകരതയ്ക്കെതിരെ പൊതുജന സഹകരണം ഉറപ്പുവരുത്താന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ ഇന്ത്യയിലെ പഞ്ചാബ് പൊലീസിന്റെ ചിഹ്നം ഉള്‍പ്പെടുത്തിയത് വന്‍ പ്രതിഷേധത്തിനു കാരണമായി. 

പൊതു ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസിനോട് പരമാവധി സഹകരിക്കണം എന്നും ആഹ്വാനം ചെയ്യുന്ന പരസ്യം രാജ്യത്തെ മിക്ക ഇംഗ്ലീഷ്, ഉറുദു പേപ്പറുകളുടെ പ്രധാന താളില്‍ സ്ഥാനം പിടിച്ചിരുന്നു. പരസ്യത്തിന്റെ അവസാനം ‘പഞ്ചാബ് പൊലീസ്’ എന്ന വാചകത്തിനൊപ്പം ഇന്ത്യന്‍ പൊലീസിന്റെ ചിഹ്നം അച്ചടിച്ചതാണ് വിവാദമായത്.

Pak ad carries Indian Police logo | പാക് പരസ്യത്തില്‍ ഇന്ത്യന്‍ പൊലീസ് ചിഹ്നം!

വിസ്മയങ്ങളുടെ കാനനക്കാഴ്ചകളൊരുക്കി വയനാട്‌

കൃത്രിമങ്ങളുടെ കലര്‍പ്പില്ല, വയനാടിന്റെ ഹരിതഭംഗിയെ ഇങ്ങനെ വിശേഷിപ്പിക്കാം. അത് ആസ്വദിക്കാനാണ് ഇങ്ങോട്ട് സഞ്ചാരികള്‍ ഒഴുകുന്നത്. മഴയുടെ ആരവം അടങ്ങിയതോടെ മറുനാടന്‍ വിനോദസഞ്ചാരികളുടെ വയനാടന്‍ യാത്രകള്‍ തുടങ്ങുകയായി. കാനനക്കാഴ്ചകളും വന്യജീവിസങ്കേതങ്ങളും പിന്നിട്ട് ചരിത്രസ്മാരകങ്ങളിലേക്കും ജല ടൂറിസത്തിലേക്കുമാണ് യാത്ര.

ആഭ്യന്തരസഞ്ചാരികള്‍ മുതല്‍ വിദേശ ടൂറിസ്റ്റുകള്‍വരെ വയനാടിന്റെ ഖ്യാതിയറിഞ്ഞ് യാത്ര നിശ്ചയിക്കുന്നു. കേരളത്തിലെ മറ്റിടങ്ങളെക്കാളും ഇരുപത് ശതമാനം വര്‍ധന വിനോദസഞ്ചാരികളുടെ വരവില്‍ കഴിഞ്ഞ തവണ വയനാട് രേഖപ്പെടുത്തിയിട്ടുണ്ട്.

കര്‍ണാടകയില്‍നിന്ന് അവധിദിനങ്ങളില്‍ സഞ്ചാരികള്‍ കൂട്ടമായി എത്തുന്നു. വയനാട്ടിലെ മുത്തങ്ങ, തോല്‍പ്പെട്ടി വന്യജീവിസങ്കേതങ്ങള്‍ കാണാനാണ് സഞ്ചാരികളുടെ നീണ്ടനിര. മാന്‍കൂട്ടങ്ങളെയും കാട്ടാനകളെയും അടുത്തുകാണാന്‍ കഴിയുന്ന കാനനയാത്ര സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭവം നല്‍കുന്നു.Mathrubhumi

വേശ്യാലയം തുറക്കാന്‍ എംപിയുടെ പ്രചാരണം

രാജ്യത്ത് വേശ്യാലയം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സില്‍ എം‌പിയുടെ പ്രചാരണം. പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസിയുടെ പാര്‍ട്ടി അംഗവും ലൈംഗിക സമത്വം സംബന്ധിച്ച ദേശീയ സമിതി മേധാവിയുമായ ചന്ദല്‍ ബ്രൂണല്‍ ആണ് വേശ്യാലയത്തിന്‍റെ പ്രവര്‍ത്തനം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യപ്രചാരണം ആരംഭിച്ചിരിക്കുന്നത്. അറുപത് വര്‍ഷത്തോളമായി ഫ്രാന്‍സില്‍ വേശ്യാലയങ്ങളുടെ പ്രവര്‍ത്തനം നിരോധിച്ചിരിക്കുകയാണ്. 

1946 ലാണ് ഫ്രാന്‍സില്‍ വേശ്യാലയങ്ങള്‍ അടച്ചുപൂട്ടിയത്. ഇതിനു മുമ്പുള്ള സ്ഥിതിയിലേക്ക് തിരിച്ചുപോകണമെന്നല്ല പുതിയ ആശയം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബ്രൂണല്‍ പറയുന്നു. രാജ്യത്തെ കുറ്റകൃത്യങ്ങള്‍ കുറയുമെന്നും ലൈംഗിക സേവനകേന്ദ്രങ്ങള്‍ ലൈംഗികതൊഴിലാളികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

French MP campaigning to legalise brothels | വേശ്യാലയം തുറക്കാന്‍ എംപിയുടെ പ്രചാരണം

ആഗ്രഹം വെളിപ്പെടുത്തുന്ന ലിപ്സ്റ്റിക്!

ലിപ്സ്റ്റിക് തെരഞ്ഞെടുക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ശ്രദ്ധിക്കാന്‍ പലകാര്യങ്ങളുണ്ട്. ചര്‍മ്മത്തിന്റെ നിറം, ലിപ്സ്റ്റിക്കിന്റെ ഗുണമേന്മ അങ്ങിനെ പലകാര്യങ്ങളും. എന്നാല്‍, ലിപ്സ്റ്റിക് സ്ത്രീ സൌന്ദര്യത്തിനെ ജ്വലിപ്പിക്കാന്‍ മാത്രമല്ല സ്ത്രീകളുടെ ലോല വികാരങ്ങളെ വെളിപ്പെടുത്താനും ഉപയോഗിക്കാം എന്നാണ് ഒരു വിദേശ കമ്പനി പറയുന്നത്.

പങ്കാളികളോട് സെക്സിനെ കുറിച്ച് തുറന്ന് പറയാന്‍ സ്ത്രീകള്‍ക്ക് പൊതുവെ മടിയായിരിക്കും. അവര്‍ക്ക് ആ നിമിഷങ്ങള്‍ ആവശ്യമുള്ളപ്പോള്‍ പങ്കാളിയെ എങ്ങനെ അറിയിക്കും? ഇനി ആരും ഇക്കാര്യം ആലോചിച്ച് തലപുണ്ണാക്കണ്ട എന്നാണ് കലിഫോര്‍ണിയയിലെ സൌന്ദര്യവര്‍ദ്ധക സാമഗ്രികളുടെ നിര്‍മ്മാതാക്കളായ “ടൂ ഫേസ്ഡ്” പറയുന്നത്.


Lipstick that reveals Your sexy emotions! | ആഗ്രഹം വെളിപ്പെടുത്തുന്ന ലിപ്സ്റ്റിക്!