Saturday, May 22, 2010

ട്വന്‍റി20യെ മറികടക്കാന്‍ പോക്കിരിരാജയ്ക്കാവില്ല!


PRO
മലയാള സിനിമാലോകത്ത് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നു. താരസംഘടനയായ ‘അമ്മ’യുടെ ബാനറില്‍ ദിലീപ് നിര്‍മ്മിച്ച ‘ട്വന്‍റി20’യും ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിച്ച ‘പോക്കിരിരാജ’യുമാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. ഇരു ചിത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍ തമ്മിലാണ് തര്‍ക്കം. ട്വന്‍റി20യുടെ ആദ്യവാര കളക്ഷനെ പോക്കിരിരാജ മറികടന്നു എന്നൊരു വാര്‍ത്ത നേരത്തേ പരന്നിരുന്നു. എന്നാല്‍ ഇത് സത്യമല്ല എന്ന വാദവുമായാണ് ട്വന്‍റി20യുടെ അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.

പോക്കിരിരാജയുടെ ആദ്യവാര ഡിസ്ട്രിബ്യൂട്ടേഴ്സ് ഷെയര്‍ 110 കേന്ദ്രങ്ങളില്‍ നിന്ന് 2.21 കോടി രൂപയായിരുന്നു. ട്വന്‍റി20യുടേത് 2.03 കോടി മാത്രമാണെന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഇതിനെ ട്വന്‍റി20യുടെ നിര്‍മ്മാതാവ് ദിലീപിന്‍റെ വിതരണക്കമ്പനിയായ മഞ്ജുനാഥ റിലീസിന്‍റെ മാനേജര്‍ വ്യാസന്‍ എടവനക്കാട് ഖണ്ഡിക്കുന്നു. ട്വന്‍റി20യുടെ ആദ്യവാര ഷെയര്‍ മൂന്നുകോടിക്ക് മേല്‍ ആണെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.
PRO


“പോക്കിരിരാജ ട്വന്‍റി20യെ മറികടന്നു എന്നത് വസ്തുതാവിരുദ്ധമായ വാര്‍ത്തയാണ്. ട്വന്‍റി20ക്ക് 113 കേന്ദ്രങ്ങളില്‍ നിന്ന് 3.11 കോടി രൂപയാണ് ആദ്യവാരം ഡിസ്ട്രിബ്യൂട്ടേഴ്സ് ഷെയര്‍ ലഭിച്ചത്. ട്വന്‍റി20 റിലീസായി ആദ്യ രണ്ടു ദിവസം കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലും 100 രൂപയായിരുന്നു ടിക്കറ്റ് ചാര്‍ജ്ജ് എന്നകാര്യം ഓര്‍ക്കണം. പോക്കിരിരാജയ്ക്ക് എറണാകുളം കവിതയില്‍ ബാല്‍ക്കണിക്ക് 70 രൂപയും കോഴിക്കോട് അപ്സരയില്‍ 60 രൂപയും മറ്റുള്ളയിടങ്ങളില്‍ അമ്പതോ അതില്‍ താഴെയോ ആയിരുന്നു ടിക്കറ്റ് ചാര്‍ജ്ജ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ ട്വന്‍റി20യുടെ മാത്രം പേരിലാണ്” - വ്യാസന്‍ വ്യക്തമാക്കുന്നു.

T 20 is still the King in Kerala? | ട്വന്‍റി20യെ മറികടക്കാന്‍ പോക്കിരിരാജയ്ക്കാവില്ല!

ബാങ്കുകളുടെ ലയനം പ്രതിസന്ധിയില്‍

രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ തമ്മിലുള്ള ലയനം പ്രതിസന്ധിയില്‍. ബാങ്ക് ഓഫ് രാജസ്ഥാന്‍ ഐ സി ഐ സി ഐയില്‍ ലയിക്കുന്നതാണ് പ്രതിസന്ധിയിലായിരിക്കുന്നത്. പുതിയ വിദേശകാര്യ നയമനുസരിച്ച് 50 ശതമാനത്തിലധികം ഓഹരികള്‍ വിദേശികളുടെ കൈവശമുള്ള ബാങ്കുകളെ വിദേശ ബാങ്കുകളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തുക. ഇതിനാല്‍ തന്നെ ഐസിഐസിഐയുടെ 65.30 ശതമാനം ഓഹരികളും വിദേശികളുടെ കൈവശമാണ്.

ഇത്തരം ഏറ്റെടുക്കലുകള്‍ ബാങ്കിന്റെ വിദേശ നിക്ഷേപമായാണ് കണക്കാക്കുക. ഇതിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്‌ഐപിബി) അനുമതി ആവശ്യമായി വരുമെന്നും റിപ്പോര്‍ട്ടുണ്ട്. ലയനത്തിന് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചാല്‍ തന്നെ കടമ്പകള്‍ പിന്നെയും ഏറെയുണ്ടാകും.

ബാങ്ക് ഓഫ് രാജസ്ഥാന്‍ ഏറ്റവും വലിയ സ്വകാര്യ പണമിടപാടുകാരായ ഐസിഐസിഐ ബാങ്കില്‍ ലയിക്കാന്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് തീരുമാനിച്ചത്. ഐ സി ഐ സി ഐ ബാങ്കിന് 2000 ശാഖകളും ബാങ്ക് ഓഫ് രാജസ്ഥാന് 466 ശാഖകളുമാണുള്ളത്. ലയനം പൂര്‍ത്തിയാകുന്നതോടെ ഐ സി ഐ സി ഐ ബാങ്ക് ശാഖകളുടെ കാര്യത്തില്‍ ഏറെ മുന്നിലെത്തും. രാജസ്ഥാന്‍ ബാങ്കിന്റെ മൂല്യനിര്‍ണയത്തിനായി കണ്‍സള്‍ട്ടന്റിനെയും നിയമിച്ചു.

ICICI may not need FIPB nod for BoR merger | ബാങ്കുകളുടെ ലയനം പ്രതിസന്ധിയില്‍

ഇന്ത്യന്‍ സേനയെ ബഹുമാനിക്കുന്നതായി കാനഡ

ഇന്ത്യന്‍ സായുധ സേനയെ തങ്ങള്‍ അങ്ങേയറ്റം ബഹുമാനിക്കുന്നതായി കാനഡ വ്യക്തമാക്കി. ഇന്ത്യയുടെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിനെതിരെ ഒരു കനേഡിയന്‍ നയതന്ത്രജ്ഞന്‍ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിക്കൊണ്ടുള്ള കാനഡയുടെ പ്രതികരണം.

ജനങ്ങള്‍ തമ്മിലുള്ള സഹകരണമാണ് ഇന്ത്യ-കാനഡ ബന്ധത്തിന്‍റെ പ്രധാന കരുത്തെന്നും ഈ ബന്ധം തുടര്‍ന്നും ശക്തമായി തുടരുമെന്നും കാനഡയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് കാഥറിന്‍ ലൂബിയര്‍ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യ സംവിധാനങ്ങളേയും പ്രവര്‍ത്തന രീതികളേയും കാനഡ അങ്ങേയറ്റം ബഹുമാനിക്കുന്നതായും അവര്‍ അറിയിച്ചു.

ബി‌എസ്‌എഫ് ഒരു ആക്രമണ സേനയാണെന്നും കുറ്റവാളികളെന്ന് സംശയിക്കുന്നവരെ അവന്‍ ക്രൂരമായി പീഡിപ്പിക്കുകയാണെന്നും ന്യൂഡല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മീഷണിലെ മുതിര്‍ന്ന സെക്രട്ടറി അഭിപ്രായപ്പെട്ടിരുന്നു. ഒരു റിട്ടയേഡ് ബി‌എസ്‌എഫ് കോണ്‍സ്റ്റബിളിന് വിസ നിഷേധിച്ചുകോണ്ടാണ് അദ്ദേഹം ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയത്. ഈ സാഹചര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുണ്ടായ അസ്വാരസ്യങ്ങള്‍ തണുപ്പിക്കുകയെന്ന ലക്‍ഷ്യത്തോടെയാണ് കാനഡയുടെ പുതിയ പ്രസ്താവന

We respect Indian armed forces: Canada | ഇന്ത്യന്‍ സേനയെ ബഹുമാനിക്കുന്നതായി കാനഡ

പതിമൂന്നുകാരന്‍ എവറസ്റ്റിന് മുകളില്‍

പതിമൂന്ന് വയസ്സുള്ള അമേരിക്കന്‍ ബാലന്‍ എവറസ്റ്റ് കൊടുമുടി കീഴടക്കി ചരിത്രം സൃഷ്ടിച്ചു. കാലിഫോര്‍ണിയയിലെ ബിഗ് ബിയറില്‍ നിന്നുള്ള ജോര്‍ദ്ദാന്‍ റോമേറോ ആണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗിരി ശൃംഗത്തെ തന്‍റെ കാല്‍‌ചുവട്ടിലാക്കിയത്.

ഇതോടെ എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിക്ക് ജോര്‍ദ്ദാന്‍ അര്‍ഹനായി. തന്‍റെ പത്താം വയസ്സില്‍ ആഫ്രിക്കയിലെ മൌണ്ട് കിലിമഞ്ചരോയുടെ ഉയരങ്ങള്‍ കീഴടക്കിക്കൊണ്ട് ജോര്‍ദന്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

താന്‍ പഠിച്ച സ്കൂളിലെ ഒരു ഛായാ ചിത്രമാണ് ഉയരങ്ങളിലേക്കുള്ള കുതിപ്പില്‍ ജോര്‍ദാന് പ്രചോദനമായത്. പതിനാ‍റാം വയസ്സില്‍ എവറസ്റ്റ് കീഴടക്കിയ തെംബ തിഷേരിയുടെ റെക്കോര്‍ഡാണ് ജോര്‍ദാന്‍ തകര്‍ത്തത്.

8850 മീറ്റര്‍ ഉയരത്തില്‍ നിന്ന് ശനിയാഴ്ച ജോര്‍ദന്‍ റോമേറോ തന്‍റെ ടീമുമായി സാറ്റ്‌ലൈറ്റ് ഫോണില്‍ ബന്ധപ്പെട്ടു. ചൈനീസ് അധികൃതരുടെ സഹായത്തോടെയാണ് ജോര്‍ദ്ദാന്‍ തന്‍റെ പദ്ധതി രൂപപ്പെടുത്തിയത്. ചൈനയില്‍ പര്‍വതാരോഹകര്‍ക്ക് നിശ്ചിത പ്രായപരിധിയില്ല എന്നതാണ് ജോര്‍ദ്ദാന് ഗുണം ചെയ്തത്.

കളിതുടങ്ങിയിട്ട് 30 വര്‍ഷം; ആഘോഷം ഗൂഗിളില്‍PRO
PRO
പാക്മാന്‍ കളി തുടങ്ങിയിട്ട് ഇന്നേക്ക് മുപ്പത് വര്‍ഷം പൂര്‍ത്തിയാകുകയാണ്. പാക്മാനിന്റെ മുപ്പതാം വാര്‍ഷികം ആഘോഷിക്കാന്‍ ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളും വന്‍ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഗൂഗിളിന്റെ ലോഗോ തന്നെ പാക്മാന്‍ ഗെയിം കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ഒരു കമ്പ്യൂട്ടര്‍ ഗെയിം ഗൂഗിളിന്റെ ലോഗോയായി വരുന്നത്.

കഴിഞ്ഞ ദിവസം രാത്രിമുതലാണ് ഗൂഗിള്‍ പൂമുഖ പേജില്‍ പാക്മാന്‍ വീഡിയോ ഗെയിം ലോഗോ പ്രത്യക്ഷപ്പെട്ടത്. പാക്മാന്‍ ഗെയിമിന്റെ ജന്മ നാടായ ജപ്പാനില്‍ അര്‍ധരാത്രിയാണ് ലോഗോ വന്നത്. വളരെ ലളിതമായ പാക്മാന്‍ ഗെയിം പുറത്തിറങ്ങി കുറച്ച് വര്‍ഷത്തിനുള്ളില്‍ തന്നെ വന്‍ ജനപ്രീതി നേടിയിരുന്നു.

1980 മെയ് 22നാണ് പാക്മാന്‍ ഗെയിം പുറത്തിറങ്ങുന്നത്. ജപ്പാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാംകോയ്ക്ക് വേണ്ടി തൊറു ഇവതാനിയാണ് പാക്മാന്‍ ഗെയിം വികസിപ്പിച്ചെടുത്തത്. അതേസമയം, പാക്മാന്‍ ഡൂഡില്‍ ഗൂഗിള്‍ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ലോഗോയാണ്. പാക്മാന്‍ ആര്‍കേഡ് ഗെയിമിന്റെ എല്ലാ തനിമകളും നിലനിര്‍ത്തിയാണ് ഗൂഗിള്‍ ഡൂഡിള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മ്യൂസികും ഇതിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

PRO
PRO


കോയിന്‍ ഓപ്പറേറ്റഡ് ഗെയിം ചരിത്രത്തില്‍ പാക്മാന് വന്‍ ജനപ്രീതിയാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്ന ഗെയിം കൂടിയാണ് പാക്മാന്‍. ഇതിനു മുമ്പുള്ള ഗൂഗിള്‍ ഡൂഡിലുകളെല്ലാം വന്‍ ജനപ്രീതി നേടിയിരുന്നില്ല.

‘നിങ്ങളുടെ ഹോം പേജിന് എന്തു സംഭവിച്ചു, പാക്മാന്‍ ഗെയിം ഓഡിയോ പ്ലേ ചെയ്യുന്നുണ്ടല്ലോ?’ എന്ന സന്ദേശമാണ് നെറ്റ് ഉപയോക്താക്കളില്‍ നിന്ന് ഗൂഗിളിന് ലഭിച്ചത്. പലരും കരുതിയത് ഗൂഗിള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ്. ഇത്തരത്തിലുള്ള ഇരുന്നൂറിലധികം മെയിലുകളും ഹെല്‍‌പ് പേജ് സംശയങ്ങളും തങ്ങള്‍ക്ക് ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. തങ്ങളുടെ കമ്പ്യൂട്ടറുകളില്‍ വൈറസ്ബാധയേറ്റെന്ന് ഭയപ്പെട്ടവരും കുറവല്ല

First playable Google doodle marks 30 years of Pac-Man | കളിതുടങ്ങിയിട്ട് 30 വര്‍ഷം; ആഘോഷം ഗൂഗിളില്‍

പതിനായിരം മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കും

രാജ്യത്ത് പതിനായിരം മൊബൈല്‍ ടവറുകള്‍ കൂടി സ്ഥാപിക്കുമെന്ന് കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി സച്ചിന്‍ പൈലറ്റ് അറിയിച്ചു. പിന്നാക്ക പ്രദേശങ്ങളില്‍ ടെലികോം സേവനം ലഭ്യമാക്കാന്‍ വേണ്ടിയായിരിക്കും പതിനായിരം ടവറുകള്‍ സ്ഥാപിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതിന് വേണ്ട പദ്ധതികള്‍ നടപ്പിലാക്കും. രാജ്യത്ത് ഇപ്പോഴും നിരവധി പ്രദേശങ്ങളില്‍ ടെലികോം, മൊബൈല്‍ സേവനങ്ങള്‍ ലഭ്യമില്ല. ഇത്തരം പ്രദേശങ്ങളില്‍ സെല്‍ഫോണ്‍ നെറ്റ്വര്‍ക്ക് ഉടന്‍ തന്നെ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാങ്കേതിക ഗ്രാമങ്ങളെന്ന ലക്‍ഷ്യം ഏറെ കുറെ പൂര്‍ത്തീകരിച്ചിരിക്കുന്നു. രാജ്യത്തെ 6.40 ലക്ഷം ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ്, ടെലികോം സേവനങ്ങള്‍ ലഭ്യമാണ്. രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇനിയും ഏറെ പദ്ധതികള്‍ വരേണ്ടതുണ്ടെന്നും പൈലറ്റ് പറഞ്ഞു

'10,000 mobile towers to be set up across India' | പതിനായിരം മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കും

അമേരിക്കന്‍ വിപണിയില്‍ മുന്നേറ്റം

അമേരിക്കന്‍ ഓഹരി വിപണികളില്‍ വീണ്ടും നേട്ടത്തിന്റെ ദിനം. യു എസ് വിപണികളെല്ലാം നേട്ടത്തോടെയാണ് വ്യാപാരം നിര്‍ത്തിയത്. അമേരിക്കയിലെ പ്രധാന സൂചികയായ ഡൌജോണ്‍സ് ഒരു ശതമാനം മുന്നേറ്റത്തോടെ 10,193 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.

മറ്റൊരു സൂചികയായ നസ്ദാക് ഒരു ശതമാനം മുന്നേറ്റത്തോടെ 2,229 പോയിന്റിലും വ്യാപാരം നിര്‍ത്തി. അമേരിക്കന്‍ വിപണികളില്‍ നേരിയ മുന്നേറ്റം പ്രകടമാണെങ്കിലും യൂറോപ്യന്‍ വിപണികള്‍ ഇടിഞ്ഞിരിക്കുകയാണ്. യൂറോപ്യന്‍ വിപണി സൂചികകള്‍ 4.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്റ്റോക്സ് യൂറോപ്പ് 600 സൂചിക 0.5 ശതമാനം ഇടിഞ്ഞു 237.04 എന്ന നിലയിലെത്തി. ജര്‍മ്മന്‍ ഡാക്സ് സൂചിക 0.7 ശതമാനം ഇടിഞ്ഞ് 5,829.25 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.

മറ്റൊരു യൂറോപ്യന്‍ സൂചികയായ ഫ്രഞ്ച് സാക്-40 0.1 ശതമാനം നഷ്ടത്തോടെ 3,430.74 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. അതേസമയം, ഏഷ്യന്‍ വിപണികളില്‍ കഴിഞ്ഞ ദിവസം സമ്മിശ്ര പ്രതികരണമായിരുന്നു

US markets end in green; MTNL ADR up 4% | അമേരിക്കന്‍ വിപണിയില്‍ മുന്നേറ്റം

കെബി‌എല്‍ ബാങ്ക് ഹിന്ദുജ ഗ്രൂപ്പ് ഏറ്റെടുത്തു

യൂറോപ്പിലെ പ്രമുഖ ബാങ്കായ കെബി‌എല്‍ ഹിന്ദുജ ഗ്രൂപ്പ് ഏറ്റെടുത്തു. 1.35 ബില്യന്‍ യൂറോയ്ക്കാണ് ഏറ്റെടുക്കല്‍ ‍. ബാങ്കിംഗ് രംഗത്തെ പ്രമുഖരായ കെബിസിയുടെ അനുബന്ധ സ്ഥാപനമായിരുന്നു കെബി‌എല്‍ ബാങ്ക്.

ഇന്ത്യയിലെ സ്വകാര്യ ബാങ്കിംഗ് മേഖല കൂടുതല്‍ പുരോഗതി കൈവരിക്കേണ്ടതുണ്ടെന്ന് ഏറ്റെടുക്കല്‍ വാര്‍ത്ത സ്ഥിരീകരിച്ച് എസ് പി ഹിന്ദുജ ചൂണ്ടിക്കാട്ടി. മികച്ച ഉല്‍‌പന്നങ്ങളും സേവനവും ഇന്ത്യന്‍ സ്വകാര്യബാങ്കിംഗ് രംഗത്തേക്ക് കടന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ നാടുകളിലെ പത്ത് പ്രാദേശിക ബാങ്കുകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ബാങ്കാണ് കെബി‌എല്‍ . ഹിന്ദുജ ഗ്രൂപ്പ് തന്നെയാണ് ഏറ്റെടുക്കലിന് ആവശ്യമായ മുഴുവന്‍ തുകയും മുടക്കുന്നതെന്നും എസ് പി ഹിന്ദുജ വ്യക്തമാക്കി. ഇന്ത്യയിലും ഏഷ്യയിലും മധ്യേഷ്യയിലും കെബി‌എല്ലിന് മികച്ച വളര്‍ച്ചയ്ക്കുള്ള സാഹചര്യമൊരുക്കുകയാണ് ലക്‍ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിന്‍റെ ആസ്ഥാനം ലക്സംബര്‍ഗില്‍ തന്നെ തുടരുമെന്നും നിലവിലുള്ള ഇടപാടുകള്‍ അതേപടി നിലനിര്‍ത്തുമെന്നും എസ് പി ഹിന്ദുജ വ്യക്തമാക്കി. ബാങ്കിന്‍റെ മാനേജ്മെന്‍റ് തലത്തിലും ഉടനടി അഴിച്ചുപണി നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

Hinduja group acquires KBL Bank | കെബി‌എല്‍ ബാങ്ക് ഹിന്ദുജ ഗ്രൂപ്പ് ഏറ്റെടുത്തു

ഐപി‌എല്‍ സമൂലമാറ്റത്തിന് ഒരുങ്ങുന്നു

കുട്ടിക്രിക്കറ്റിന്‍റെ ഇന്ത്യന്‍ പതിപ്പായ ഐപി‌എല്‍ മുഖം മിനുക്കാന്‍ ഒരുങ്ങുന്നു. അടുത്ത സീസണ്‍ മുതല്‍ ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ച് മത്സരങ്ങള്‍ നടത്താനാണ് നീക്കം. ടൂര്‍ണ്ണമെന്‍റിന്‍റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ ലക്‍ഷ്യമിട്ടാണ് നീക്കം.

അടുത്ത വര്‍ഷം രണ്ട് ടീമുകള്‍ കൂടി ചേരുന്നതോടെ ഐപി‌എല്‍ മാച്ചുകളുടെ എണ്ണം 90 ആയി ഉയരും. അതുകൊണ്ടുതന്നെ ടൂര്‍ണ്ണമെന്‍റ് പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും. ഇപ്പോള്‍ തന്നെ ഐപി‌എല്‍ ടൂര്‍ണ്ണമെന്‍റിന്‍റെ സമയം അധികമാണെന്ന പരാതി നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് ഐപി‌എല്‍ മാറ്റത്തിനൊരുങ്ങുന്നത്.

കഴിഞ്ഞ പതിനേഴിന് നടന്ന ബിസിസിഐ യോഗത്തില്‍ മാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. അടുത്ത മാസം ഇക്കാര്യം ഐപി‌എല്‍ ഭരണസമിതിയുമായി ബോര്‍ഡ് ചര്‍ച്ച ചെയ്യാനിരിക്കുകയാണെന്നാണ് വിവരം.

അഞ്ച് ടീമുകള്‍ വീതം ഉള്‍പ്പെടുന്ന രണ്ട് ഗ്രൂപ്പായി ടീമുകളെ തിരിക്കാനാണ് പദ്ധതി. ഹോം മാച്ചുകളും എവേ മാച്ചുകളും ഉള്‍പ്പെടുത്തിയാണ് പരിഷ്കരണത്തിന്‍ ബിസിസിഐ ഒരുങ്ങുന്നത്. ഓരോ ഗ്രൂപ്പിലെയും മൂന്ന് ടീമുകള്‍ സൂപ്പര്‍ സിക്സിലെത്തും. സെമിബെര്‍ത്തിനായി ഇതില്‍ ഓരോ ടീമുകളും പരസ്പരം ഏറ്റുമുട്ടും. ഈ രീതി അവലംബിച്ചാല്‍ കളികളുടെ എണ്ണം 62 എണ്ണത്തിലൊതുക്കാമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍ .

ഐപി‌എല്‍ ടൂര്‍ണ്ണമെന്‍റിന്‍റെ ദൈര്‍ഘ്യം മൂലം പല രാജ്യങ്ങളും താരങ്ങളെ ടൂര്‍ണ്ണമെന്‍റിനയ്ക്കാന്‍ വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. വിശ്രമമില്ലാതെ കളിക്കുന്നത് മൂ‍ലം താരങ്ങളുടെ കായികക്ഷമതയെയും ഇത് പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതിയും വ്യാപകമാണ്. ഇക്കാ‍ര്യങ്ങള്‍ പരിഗണിച്ചാണ് ബിസിസിഐ നീക്കം

IPL format may change next year | ഐപി‌എല്‍ സമൂലമാറ്റത്തിന് ഒരുങ്ങുന്നു

പൈരാമല്‍ ഹെല്‍ത്ത്‌കെയര്‍ യു‌എസ് കമ്പനി ഏറ്റെടുത്തു

ഇന്ത്യന്‍ മരുന്നു നിര്‍മ്മാണ കമ്പനിയായ പൈരാമല്‍ ഹെല്‍ത്ത് കെയര്‍ യു‌എസ് ആസ്ഥാനമായുള്ള അബ്ബോട്ട് ലബോറട്ടറീസ് ഏറ്റെടുത്തു. 17,500 കോടിക്കാണ് ഏറ്റെടുക്കല്‍ നടന്നത്. ഇന്ത്യന്‍ മരുന്നു കമ്പനികളുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്.

ഇടപാട് പൂര്‍ത്തിയാകുമ്പോള്‍ പതിനായിരം കോടി രൂപ പൈരാമല്‍ കമ്പനിക്ക് ലഭിക്കും. അടുത്ത നാലു വര്‍ഷം 1,850 കോടി രൂപ വീതം ബാക്കി തുകയും നല്‍കും. മരുന്നു നിര്‍മ്മാണത്തിനും വിപണനത്തിനും ആഗോളതലത്തില്‍ തന്നെ പുതിയ സമവാക്യങ്ങള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അതിനാലാണ് ഈ ഇടപാടെന്നും പൈരാമല്‍ ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ അജയ് പൈരാമല്‍ പറഞ്ഞു. കമ്പനിക്ക് ആഗോള പരിവേഷം നല്‍കാനും ഏറ്റെടുക്കല്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം രണ്ടാം പകുതിയോടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തികാകുമെന്നാണ് അബ്ബോട്ടിന്‍റെ പ്രതീക്ഷ. 2008 ല്‍ ജപ്പാനീസ് മരുന്നു നിര്‍മ്മാണ കമ്പനിയായ ദൈഷി ഷാങ്കിയോ റാന്‍ബാക്സിയെ ഇരുപത്തിയയ്യായിരം കോടി രൂപയ്ക്ക് ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് രാജ്യത്തെ മരുന്നു നിര്‍മ്മാണ മേഖലയില്‍ ഇത്ര വലിയ തുകയ്ക്ക് ഒരു അന്താരാഷ്ട്ര ഏറ്റെടുക്കല്‍ നടക്കുന്നത്.

ഏറ്റെടുക്കലോടെ ഇന്ത്യന്‍ മരുന്നു നിര്‍മ്മാണ രംഗത്തെ അതികായനെന്ന പദവിയും അബ്ബോട്ട് സ്വന്തമാക്കുകയാണ്. 60,000 കോടി രൂപ വരുന്ന ഇന്ത്യന്‍ മരുന്നു വിപണിയിലെ ഏഴു ശതമാനം പങ്കാളിത്തമാണ് ഏറ്റെടുക്കലോടെ അബ്ബോട്ടിന് കൈവന്നത്. റാന്‍ബാക്സി സിപ്ല തുടങ്ങിയ കമ്പനികളെ പിന്തള്ളിയാണ് അബ്ബോട്ട് വിപണി മേധാവിത്വം കയ്യാളുന്നത്

Abbott buys Piramal's pharma arm for $3.7bn | പൈരാമല്‍ ഹെല്‍ത്ത്‌കെയര്‍ യു‌എസ് കമ്പനി ഏറ്റെടുത്തു

സീമ - സാധാരണക്കാരുടെ നടിSeema
WDWD
കന്നിചിത്രത്തില്‍ മറ്റാരും ചെയ്യാന്‍ ധൈര്യപ്പെടാത്ത സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ച് അസ്വാദകരുടെ പ്രിയങ്കരിയായ നടിയാണ് സീമ. എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമാലോകം കൈയടക്കിയ സീമക്ക് മെയ് 22ന് - പിറന്നാള്‍ മധുരം. 

അംഗലാവണ്യം മാത്രമല്ല അഭിനയമികവും തനിക്കുണ്ടെന്ന് തെളിയിച്ച സീമ 1958 മെയ് 22ന് മാധവന്‍ നമ്പ്യാരുടേയും വാസന്തിയുടേയും മകളായി ചെന്നൈയില്‍ ജനിച്ചു. യഥാര്‍ഥ പേര് ശാന്തി എന്നാണ്. നുങ്കംബക്കം ഗവ സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി . പിന്നെ നൃത്തത്തിലായി ശ്രദ്ധ.

1972 ല്‍ തമിഴ് ചിത്രത്തില്‍ നര്‍ത്തകിയായാണ് സിനിമാരംഗത്തേക്ക് സീമ വന്നത്. 73 ല്‍ മലയാളത്തില്‍ ദേവി കന്യാകുമാരി എന്ന ചിത്രത്തില്‍ അപ്രധാനമായ റോളില്‍ സീമ ഉണ്ടായിരുന്നു - ദേവിയുടെ തോഴിമാരില്‍ ഒരാളായി. പിന്ന നാലഞ്ചു കൊല്ലം നര്‍ത്തകിയായി തുടര്‍ന്നു.

1977 ല്‍ ഐ.വി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ എന്ന എക്കാലത്തെയും മെഗാ ഹിറ്റ് സിനിമയില്‍ നായികയായാണ് സീമ മലയാളത്തിലെ താര റാണിയായത്. ചൂഷണത്തിന് ഇരയായി സമൂഹത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് സീമ ഇതില്‍ അവതരിപ്പിച്ചത്.

സീമ - സാധാരണക്കാരുടെ നടി

മംഗലാപുരത്ത് വിമാനദുരന്തം; 160 മരണം


PRO
PRO
മംഗലാപുരം: ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ശനിയാഴ്ച രാവിലെ മംഗലാപുരം ബാജ്പേ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ റ‌ണ്‍‌‌വേയില്‍ നിന്ന് തെന്നി മാറി ഒരു താഴ്വരയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ നിരവധിപേര്‍ മരിച്ചതായി സൂചന. നാല് കുട്ടികള്‍ ഉള്‍പ്പെടെ 167 യാത്രക്കാരും ആറ് ജോലിക്കാരും വിമാനത്തിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാവിലെ 6:30 ന് ആണ് അപകടം നടന്നത്. വിമാനം താഴ്‌വരയിലേക്ക് തെന്നി മറിഞ്ഞ ഉടന്‍ തീപിടിക്കുകയായിരുന്നു. തീയും പുകയും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. അഗ്നിശമന സേന തീയണയ്ക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നു. 25 ആംബുലന്‍സുകളും 15 അഗ്നിശമന യൂണിറ്റുകളും സംഭവസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.

ദുബായില്‍ നിന്ന് പ്രാദേശിക സമയം 1.10 ന് പുറപ്പെട്ട വിമാനമാണ് മംഗലാപുരത്ത് അപകടത്തില്‍ പെട്ടത്. വിമാനത്തിന്റെ സാങ്കേതിക തകരാര്‍ കാരണം ഒരു എഞ്ചിനു തീപിടിച്ചതാണ് അപകടകാരണമെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു

AI Express crashed in Manglore | മംഗലാപുരത്ത് വിമാനദുരന്തം; 160 മരണം

Air crash: 160 feared dead | വിമാനാപകടം: 160 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

Air crash: Passengers List | വിമാനത്തിലുണ്ടായിരുന്ന 169 പേര്‍

Info regarding the Keralites in the Air India Express | വിമാനത്തില്‍ ഉണ്ടായിരുന്ന മലയാളികള്‍

Mangalapuram Air crash | വിമാനദുരന്തം: അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു

Piltot made mistake? | ദുരന്തകാരണം പൈലറ്റിന്റെ പിഴവ്?

Air Crash: Eight Escaped | വിമാനദുരന്തം: എട്ടു പേരെ രക്ഷപ്പെടുത്തി

Air accident in India | ഹരിയാനയിലേത് അതിദാരുണ ദുരന്തം

Air crash: Passengers List | വിമാനത്തില്‍ കയറിയവരും കയറാത്തവരും

Air crash: Govt: announced two days mourning | വിമാനദുരന്തം: കേരളത്തില്‍ രണ്ടു ദിവസത്തെ ദു:ഖാചരണം

UPA cancels anniversary programmes | യു‌പി‌എ വാര്‍ഷിക ആഘോഷ പരിപാടികള്‍ റദ്ദാക്കി

Air crash: Banglore MLA's relative died | ദുരന്തത്തില്‍ മരിച്ചവരില്‍ എംഎല്‍എയുടെ ബന്ധുവും

Air crash: Malayalees died | പിതാവിന്‍റെ മരണവാര്‍ത്ത അറിഞ്ഞെത്തിയത് മരണത്തിലേക്ക്

Manglore Air Tragedy: Four infants also died | ദുരന്തത്തിനിരയായവരില്‍ നാലു ശിശുക്കളും

AI Express landed 2330 ft away from specified point | വിമാനം ലാന്‍ഡ് ചെയ്തത് 2330 അടി മുന്നില്‍

Dead bodies at Wenlock hospital | മൃതദേഹങ്ങള്‍ വെന്‍‌ലോക് ആശുപത്രിയില്‍