Tuesday, March 30, 2010

ശ്രീരംഗനാഥന്റെ പുണ്യക്ഷേത്രം

108 വൈഷ്ണവ ദിവ്യദേശങ്ങളില്‍ ദക്ഷിണേന്ത്യയിലെ ശ്രീരംഗം ക്ഷേത്രം പ്രധാനവും പ്രഥമഗണനീയവുമായ സ്ഥാനം വഹിക്കുന്നു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗത്ത്‌ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ദേവതയെ ഒരുകാലത്ത്‌ എല്ലാ ആള്‍വാര്‍മാരും പാടിപ്പുകഴ്ത്തിയിട്ടുണ്ട്‌.


നാഥമുനി മുതല്‍ക്കുള്ള വൈഷ്ണവ ആചാര്യന്മാര്‍ ഈ ക്ഷേത്രത്തെ സംരക്ഷിക്കാന്‍ അതീവതല്‍പരരായിരുന്നു. ശ്രീ രാമാനുജന്റെ കാലം മുതല്‍ മതപരവും മതേതരവുമായ പല പരിഷ്കാരങ്ങളും ഇവിടെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്‌. വൈഷ്ണവ പ്രസ്ഥാനത്തിന്റെ കേന്ദ്രബിന്ദു എന്നതുകൊണ്ട്‌ മതപരവും മതേതരവുമായ സംഭവബഹുലമായ ചരിത്രം ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്നു.

വൈഷ്ണവശൈലിയില്‍ 'കോവില്‍' എന്നാല്‍ ശ്രീരംഗം ക്ഷേത്രമാണ്‌ സൂച്യമാകുന്നത്‌. 156 ഏക്കര്‍ സ്ഥലത്ത്‌ വ്യാപിച്ചിട്ടുള്ള ഈ ക്ഷേത്രം അതിബൃഹത്തായ ഒന്നാണ്‌. ശ്രീകോവിലിനെ ഏഴ്‌ ഗോപുരങ്ങള്‍ വലയം ചെയ്തിരിക്കുന്നു. ഈ ഗോപുരങ്ങളുടെ ഉയരത്തിന്റെ ആകെത്തുക 32592 അടിയാണ്‌. തികച്ചും അത്ഭുതകരമായ കാഴ്ച. ദക്ഷിണഭാഗത്തുള്ള അതിവിശിഷ്ടമായ 236 അടി ഉയരമുള്ള ഗോപുരം അഹോബില മഠത്തിലെ നാല്‍പത്തിനാലാമത്തെ ജീയാറാണ്‌ നിര്‍മിച്ചത്‌. ശ്രീകോവിലിലേക്കടുക്കുന്തോറും ബാഹ്യഗോപുരങ്ങളുടെ പൊലിമ കുറയാന്‍ തുടങ്ങുന്നു. ആത്മീയചൈതന്യത്തിലേക്ക്‌ ഉയരുന്തോറും ലോകാകര്‍ഷണം കുറയുന്നതുപോലെ.

പെരിയകോവില്‍ പൂര്‍ണതയുടെ പ്രതീകമാണ്‌. അതിനുചുറ്റും ഏഴു ഗോപുരങ്ങളുണ്ട്‌. ആദിശേഷനില്‍ ശയിച്ചുകൊണ്ടിരിക്കുന്ന രംഗനാഥനാണ്‌ അവിടത്തെ പ്രതിഷ്ഠ. കൂടാതെ വിശ്വക്സേന, രാമന്‍, കൃഷ്ണന്‍, നാച്ചിയാര്‍, ചക്രത്താള്‍വാര്‍, ഗരുഡന്‍, ഹനുമാന്‍, ആണ്ടാള്‍, വേദാന്ത ദേശികര്‍ വരെയുള്ള എല്ലാ ആള്‍വാര്‍മാരുടെയും പ്രതിഷ്ഠകള്‍ ഇവിടെ ദൃശ്യമാണ്‌.

കാവേരി, കൊല്ലിഡം എന്ന ഇരു നദികളില്‍നിന്ന്‌ സംജാതമായ ഒരു ചെറുദ്വീപിലാണ്‌ പെരിയ കോവില്‍ സ്ഥിതി ചെയ്യുന്നത്‌. ഹൈന്ദവ ക്ഷേത്രങ്ങളിലും ഹൈന്ദവ സ്ഥാപനങ്ങളിലും നദി വളരെ സമാദരണീയമാണ്‌. അതുകൊണ്ടുതന്നെ ഇതിനെ ക്ഷേത്രം പോലെ പാവനമായും കരുതപ്പെടുന്നു.

'ശ്രീരംഗ മാഹാത്മ്യ'ത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയായ ശ്രീരംഗത്തിലെ വിമാനത്തിന്റെ ഉത്ഭവത്തെക്കുറിച്ച്‌ രുദ്രന്‍ നാരദനോട്‌ പറയുന്നതായി ആലേഖനം ചെയ്തിട്ടുണ്ട്‌. ക്ഷീരസാഗരത്തില്‍ ബ്രഹ്മാവിന്റെ കടുത്ത തപസിന്റെ ഫലമായാണ്‌ ഈ വിമാനം പൊന്തിവന്നത്‌. ഗരുഡന്‍ അതിന്റെ ഭാരം വഹിച്ചു.

ആദിശേഷന്‍ പത്തിവിടര്‍ത്തി അതിനെ സംരക്ഷിച്ചു. വിശ്വക്സേന വിമാനത്തിന്‌ യാത്ര ചെയ്യാനുള്ള പാത ഒരുക്കി. സൂര്യചന്ദ്രന്മാര്‍ അകമ്പടി സേവിച്ചു. ദേവഗായകരായ നാരദനും തുമ്പുരുവും വിമാനത്തിന്റെ മഹത്വത്തെചൊല്ലി ഗാനമാലപിച്ചു. രുദ്രനും അന്യദേവതകളും ജയഘോഷം മുഴക്കി. ദേവസ്ത്രീകള്‍ നൃത്തം ചെയ്തു. പുഷ്പവൃഷ്ടി തുടര്‍ന്നുകൊണ്ടേയിരുന്നു.

തപസില്‍ നിന്ന്‌ ഉണര്‍ന്ന്‌ ബ്രഹ്മാവ്‌ വിമാനത്തെ പ്രണമിച്ചു. നാലുവേദങ്ങളും ആലപിച്ചുകൊണ്ട്‌ ബ്രഹ്മാവ്‌ ആശ്ചര്യത്തോടെ വിമാനത്തെ വീക്ഷിച്ചു. സുനന്ദന്‍ എന്ന ദ്വാരപാലകന്‍ ദേവത സന്തുഷ്ടനാണെന്ന്‌ ബ്രഹ്മാവിനെ അറിയിച്ച....
http://www.janmabhumidaily.com/detailed-story?newsID=50656