Thursday, March 11, 2010

മുക്കാല്‍കോടി തട്ടിയെടുത്ത ഹോം നഴ്‌സ് പിടിയില്‍


കോട്ടയം:രോഗിയായ വീട്ടമ്മയെ കബളിപ്പിച്ച് മുക്കാല്‍കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഹോം നഴ്‌സ് ചേര്‍ത്തല അര്‍ത്തുങ്കല്‍ വേലംപറമ്പില്‍ വിജി. ആര്‍.നായര്‍ (വിജി) പോലീസ് പിടിയിലായി. കുമരകം എസ്.ഐ. സോള്‍ജിമോന്റെ നേതൃത്വത്തിലാണ് വിജിയെ ചേര്‍ത്തലയിലെ വാടകവീട്ടില്‍നിന്ന് ബുധനാഴ്ച കസ്റ്റഡിയിലെടുത്തത്.

പരാതിക്കാരിയായ അയ്മനം പാണംപാലില്‍ ഡോ.റെയ്ച്ചല്‍ റോഡ്‌സ്‌ട്രോമിന്റെ വീട്ടിലെത്തിച്ച് വിജിയെ ചോദ്യം ചെയ്തു. റെയ്ച്ചലിന്റെ ബന്ധുക്കള്‍ പോലീസിലും മധ്യമേഖലാ ഐ.ജി. ബി.സന്ധ്യക്കും നല്‍കിയ പരാതികളില്‍ പറയുന്ന കാര്യവും വിജിയുടെ മൊഴിയുംതമ്മില്‍ വൈരുധ്യമുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്

അഗസ്‌ത്യകൂടം കാത്തിരിക്കുന്നു

അഗസ്‌ത്യകൂടം അഗസ്‌ത്യമല എന്നും അറിയപ്പെടുന്നു. സഹ്യാദ്രികളുടെ ഭാഗമായ അഗസ്‌ത്യകൂടം കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കുന്നാണ്‌. ആയൂര്‍വേദാചാര്യന്‍ അഗസ്‌ത്യമുനീ ഇവിടെ തപസ്സു ചെയ്‌തിരുന്നുവെന്നും ബുദ്ധമതാചാര്യനായിരുന്ന അവലോകിതേശ്വരന്‍റെ സ്‌ഥലമാണിത്‌ എന്നും ഐതിഹ്യങ്ങളുണ്ട് . അതുകൊണ്ട് ഹിന്ദുക്കളുടെയും, ബുദ്ധമത വിശ്വാസികളുടെയും ഒരു പ്രധാന തീര്‍ത്‌ഥാടന കേന്ദ്രമാണ്‌ അഗസ്‌ത്യമല. തിരുവനന്തപുരത്തു നിന്നും 70 കിലോമീറ്റര്‍ മാറിയാണ്‌ അഗസ്‌ത്യകൂടം.

ഭൂമിയ്ക്ക് വേണ്ടി 1മണിക്കൂര്‍ വിളക്കണയ്ക്കൂ


കാലാവസ്ഥാ വ്യതിയാനത്തിനെതിരേയുള്ള ആഗോള ബോധവത്കരണ പരിപാടിയുടെ ഭാഗമായി ലോകമൊട്ടുക്കും മാര്‍ച്ച് 27ന് എര്‍ത്ത് അവര്‍ ആചരിക്കും.

രാത്രി 8.30 മുതല്‍ 9.30 വരെ ലൈറ്റുകള്‍ ഉള്‍പ്പെടെ എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്താണ് എര്‍ത്ത് അവര്‍ ആചരണം.

വേള്‍ഡ്‌വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ കണ്ണിയാകാന്‍ രാജ്യത്തെ വന്‍ നഗരങ്ങളായ മുംബൈയും ദില്ലിയും ഒരുക്കം തുടങ്ങിക്കഴിഞ്ഞു

ദിവസവും പീഡിപ്പിക്കപ്പെടുന്നത് 191 സ്ത്രീകള്‍!


ഇന്ത്യയില്‍ 2006-2008 കാലയളവില്‍ 2 ലക്ഷം സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. അതായത്, ശരാശരി കണക്ക് അനുസരിച്ച് ഒരു ദിവസം 191 സ്ത്രീകള്‍ ബലാത്സംഗത്തിനും മറ്റ് ലൈംഗിക പീഡനങ്ങള്‍ക്കും ഇരയാവുന്നു


സിപിഎമ്മിന്‍റെ എതിര്‍പ്പ്‌ അന്ധ വിശ്വാസങ്ങളോട്‌: ശിവദാസ മേനോന്‍

കൊല്ലം: മത വിശ്വാസങ്ങളുടെ മറവിലുള്ള അന്ധവിശ്വാസങ്ങളേയും ചൂഷണങ്ങളേയുമാണ്‌ സിപിഎം എതിര്‍ക്കുന്നതെന്ന്‌ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗം ടി. ശിവദാസമേനോന്‍. സിപിഎം സുഖലോലുപന്‍മാര്‍ക്കുള്ള പാര്‍ട്ടിയല്ലെന്ന തിരിച്ചറിവാണ്‌ അടുത്ത കാലത്തു ചിലരെ പുറത്തു പോകാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പ്രതിനിധികളായി എംപിമാരായിരുന്നപ്പോള്‍ ഇവരുടെ ഈ പറയുന്ന വിശ്വാസങ്ങളോടുള്ള മമത എവിടെയായിരുന്നു. പെട്രോളിയം ഉല്‍പന്നങ്ങളുടെ അധികനികുതി കേരളം വേണെ്‌ടന്നു വയ്‌ക്കണമെന്നാണ്‌ ഉമ്മന്‍ ചാണ്‌ടിയുടെ വാദം. എന്നാല്‍പ്പിന്നെ നികുതി ഒഴിവാക്കി രാജ്യത്തെയാകെ വിലക്കയറ്റത്തില്‍ നിന്നു രക്ഷിക്കാന്‍ യുപിഎ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടുകൂടേയെന്നും ശിവദാസമേനോന്‍ ചോദിച്ചു.

നിയമം കൊണ്ടു സംരക്ഷിക്കപ്പെടണം ന്യൂനപക്ഷ പദവി

ന്യൂനപക്ഷ പദവിയില്‍പ്പെടുന്ന ഏതെങ്കിലും ഒരു സമുദായം നടത്തുന്നതുകൊണ്ടു മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ന്യൂനപക്ഷ പദവി നല്കാനാവില്ലെന്നു നാഷണല്‍ കമ്മിഷന്‍ ഫൊര്‍ മൈനോരിറ്റി എജ്യൂക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് (എന്‍സിഎംഇഐ) വ്യക്തമാക്കിയിരിക്കുന്നു. ഇതു സംബന്ധിച്ചുണ്ടായിട്ടുള്ള സുപ്രീം കോടതി വിധിയുടെ ചുവടു പിടിച്ചാണു കമ്മിഷന്‍ ഇടപെടല്‍. എങ്കിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുള്ളതാണു ചെയര്‍മാന്‍ എംഎസ്എ സിദ്ദിഖിയുടെ നിര്‍ദേശം. തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ന്യൂനപക്ഷ പദവി നല്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും ക്രിസ്ത്യന്‍ മാനെജ്മെന്‍റുകള്‍ കഴിഞ്ഞ ദിവസം അപേക്ഷ സമര്‍പ്പിച്ചപ്പോഴാണു ന്യൂനപക്ഷ കമ്മിഷന്‍റെ പുതിയ നിര്‍ദേശമുണ്ടായത്. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ട സമുദായങ്ങളില്‍ നിന്ന് ആവശ്യത്തിനു കുട്ടികളില്ലെങ്കില്‍ ന്യൂനപക്ഷ പദവി അനുവദിക്കില്ലെന്നു കമ്മിഷന്‍ വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍, ന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പദവി നിര്‍ണയിക്കുന്നതു സംബന്ധിച്ചു മുന്‍പും ചില തര്‍ക്കങ്ങളും വ്യവഹാരങ്ങളും ഉണ്ടായിട്ടുണ്ട്. 2005ല്‍ സുപ്രിം കോടതിയിലുണ്ടായ ഇനംദാര്‍ വിധിയിലാണു ന്യൂനപക്ഷ കമ്മിഷന്‍ ഇപ്പോള്‍ കുറേക്കൂടി വ്യക്തത വരുത്തുന്നത്.

മരണത്തിലും മതവിവേചനം

കണമല ദുരന്തത്തിന്‌ ഇരയായവര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട്‌ മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമാണ്‌. സംസ്ഥാനത്ത്‌ അപകടങ്ങളില്‍പ്പെട്ട്‌ ദുരിതമനുഭവിക്കേണ്ടിവരുന്നവര്‍ക്ക്‌ സഹായം നല്‍കേണ്ടത്‌ സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്‌. ശബരിമല തീര്‍ത്ഥാടകര്‍ക്ക്‌ ആ ആനുകൂല്യം നിഷേധിക്കുകവഴി ഹൈന്ദവ ജനസമൂഹത്തിന്റെ താല്‍പര്യങ്ങളും പൗരാവകാശവും ധ്വംസിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യുന്നത്‌

ഹജ്ജ്‌ തീര്‍ത്ഥാടനത്തിനായി മക്കയിലെത്തിയ മുസ്ലീം തീര്‍ത്ഥാടകര്‍ അഗ്നിബാധയില്‍പെട്ട്‌ വെന്തുമരിച്ചപ്പോള്‍ മൂന്നുലക്ഷം രൂപാ വീതം നഷ്ടപരിഹാരം നല്‍കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായി. അതിന്റെ അടുത്തവര്‍ഷം, 1999ല്‍ പമ്പയില്‍ തിക്കിലും തിരക്കിലുംപെട്ട്‌ 57 അയ്യപ്പന്മാര്‍ ചവിട്ടേറ്റും മാരകമായ പരിക്കേറ്റും മരിച്ച അതിദാരുണമായ സംഭവം മനഃസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. ആ മൃതദേഹങ്ങള്‍ കേരളത്തില്‍നിന്നും കൊണ്ടുപോകാന്‍ വാഹനസൗകര്യംപോലും നല്‍കിയില്ലെന്നുമാത്രമല്ല, നഷ്ടപരിഹാരമായോ ചികിത്സാ സഹായമായോ എന്തെങ്കിലും നല്‍കാനുള്ള മനുഷ്യത്വപരമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായില്ല. വേളാങ്കണ്ണിയിലും മലയാറ്റൂരും പരുമലയിലും ബീമാപള്ളിയിലും തീര്‍ത്ഥാടനം നടത്തുന്ന ക്രൈസ്തവ-മുസ്ലീം സഹോദരങ്ങള്‍ അപകടത്തില്‍പെട്ടപ്പോഴെല്ലാം സഹായഹസ്തവുമായി സര്‍ക്കാരും മന്ത്രിമാരും മിന്നല്‍വേഗത്തില്‍ സംഭവസ്ഥലത്ത്‌ എത്തുകയും ബന്ധുമിത്രാദികളെ ആശ്വസിപ്പിച്ച്‌ നഷ്ടപരിഹാരം നല്‍കുകയും ചെയ്തിട്ടുണ്ട്‌.

പതിനാലുകാരിയെ തേടിയെത്തിയത് പതിനായിരങ്ങള്‍!

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികത എല്ലാ രാജ്യങ്ങളിലും വിലക്കിയതാണ്. കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റം കൂടിയാണിത്. എന്നിട്ടും, ഇന്റര്‍നെറ്റ് ലോകത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലായാലും ചാറ്റിംഗ് പ്ലാറ്റ്ഫോമുകളിലും കുട്ടികള്‍ക്കെതൊരെയുള്ള ലൈംഗിക ചൂഷണം തുടരുകയാണ്.അമേരിക്കയിലെ പ്രമുഖ പത്രപ്രവര്‍ത്തകന്‍ നടത്തിയ നിരീക്ഷണവും ഗവേഷണവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കില്‍ പതിനാലുകാരിയായി എത്തിയ ഇദ്ദേഹത്തെ നിമിഷങ്ങള്‍ക്കകം തേടിയെത്തിയത് പതിനായിരങ്ങളാണ്. ഫേസ്ബുക്കില്‍ അംഗത്വമെടുത്ത് കേവലം 90 സെക്കന്‍ഡിനുള്ളില്‍ ‘ഇവളെ’ തേടി ഒരു മധ്യവയസ്കന്‍ എത്തിയത്രെ. അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത് ഇവളുടെ സെക്സ് വിവരങ്ങള്‍ മാത്രമായിരുന്നു. എന്തിന്, ഇവളെ ഒരിക്കല്‍ പോലും പരിചയമില്ലാത്ത അദ്ദേഹം ലൈംഗിക ബന്ധത്തിന് വരെ ക്ഷണിച്ചുവത്രെ

I posed as a girl of 14 on Facebook. What followed will sicken you പതിനാലുകാരിയെ തേടിയെത്തിയത് പതിനായിരങ്ങള്‍!