Monday, May 17, 2010

ഉപദ്രവിച്ചു മടുക്കുമ്പോള്‍ പറയണമെന്ന് സുരേഷ്കുമാര്‍

തന്നെ ഉപദ്രവിച്ചു മടുക്കുമ്പോള്‍ പറയണമെന്ന്‌ വ്യക്തമാക്കി സഹകരണ മന്ത്രി ജി സുധാകരനും ആഭ്യന്തര ന്ത്രി കോടിയേരി ബാലകൃഷ്‌ണും കത്തെഴുതാന്‍ കെ സുരേഷ്‌കുമാര്‍ ഐഎഎസ്‌ ഒരുങ്ങുന്നു. സുരേഷ്‌കുമാറിനെ വീണ്ടും സസ്‌പെന്‍ഡ്‌ ചെയ്യാന്‍ വിജിലന്‍സ്‌ ആന്റ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോ ശുപാര്‍ശ ചെയ്‌ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ കത്ത്‌.

തലസ്ഥാനത്തെ അടുപ്പമുള്ള ചില മാധ്യമ പ്രവര്‍ത്തകരോടാണ് താന്‍ ഇത്തരത്തിലൊരു കത്തെഴുതുന്ന കാര്യം സുരേഷ്‌കുമാര്‍ സൂചിപ്പിച്ചത്. താന്‍ ദളിതനായതുകൊണ്ടാണ്‌ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നത് എന്ന് കരുതുന്നില്ലെന്നും സുരേഷ്‌കുമാര്‍ പറയുന്നു. എന്നാല്‍ അതിനിടെ മുഖ്യമന്ത്രിയെ കാണാനും സുരേഷ്‌കുമാര്‍ ശ്രമിക്കുന്നുണ്ട്‌.

സര്‍ക്കാരിന്‍റെ ആദ്യ കാലങ്ങളില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ വിശ്വസ്തനായിരുന്നു സുരേഷ്കുമാര്‍. മൂന്നാര്‍ ദൌത്യസംഘം തലവനായതോടെയാണ് അദ്ദേഹത്തിന്‍റെ കഷ്ടകാലം തുടങ്ങിയത്. മൂന്നാറില്‍ സി പി ഐ ഓഫീസിന്‍റെ ഒരു ഭാഗം ഇടിച്ചു നിരത്തിയതോടെ മൂക്കുകയര്‍ വീണ സുരേഷ് കുമാറിനെതിരെ മൂന്നാര്‍ ദൌത്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.

സംസ്ഥാന കാര്‍ഷിക വികസന ബാങ്ക്‌ എം ഡിയായിരുന്ന കാലത്ത്‌ അഴിമതി നടത്തിയെന്നാരോപിച്ചാണു ഇപ്പോള്‍ സുരേഷ്കുമാറിനെതിരെ വീണ്ടും സസ്‌പെന്‍ഷനുള്ള ശുപാര്‍ശ ആഭ്യന്തര വകുപ്പു നല്‍കിയിരിക്കുന്നത്‌. കാര്‍ഷിക വികസന ബാങ്ക്‌ സഹകരണ വകുപ്പിനു കീഴിലാണ്‌. മന്ത്രി സുധാകരന്റെ സമ്മര്‍ദവും വി എസിന്റെ വിശ്വസ്‌തനെന്ന നിലയില്‍ തന്നോട്‌ ആഭ്യന്തര മന്ത്രി കോടിയേരിക്കുള്ള രോഷവും കൂടിച്ചേര്‍ന്നാണ്‌ ഇപ്പോഴത്തെ നടപടി നീക്കമെന്നാണ്‌ സുരേഷ്‌കുമാര്‍ കരുതുന്നത്‌

Sureshkumar writing letter to KOdiyeri and Sudhakaran | ഉപദ്രവിച്ചു മടുക്കുമ്പോള്‍ പറയണമെന്ന് സുരേഷ്കുമാര്‍

‘എയ്റ്റ് പാക്ക്‘ രഹസ്യവുമായി അമീര്‍ ഖാന്‍
IFM
ബോളിവുഡ് താരങ്ങളില്‍ മസില്‍മാന്‍‌മാര്‍ ധാരാളമുണ്ടെങ്കിലും ‘ഗജിനി’ സിനിമയ്ക്ക് വേണ്ടി ‘എയ്റ്റ് പാക്ക്’ ശരീരം കടഞ്ഞെടുത്ത അമീര്‍ ഖാനോട് ബഹുമാനം തോന്നാത്തവര്‍ വിരളമായിരിക്കും. തന്റെ ‘എയ്റ്റ് പാക്ക്’ രഹസ്യങ്ങള്‍ സമൂഹിക വെബ്സൈറ്റായ ഫേസ് ബുക്കിലൂടെ അമീര്‍ ചര്‍ച്ച ചെയ്യുന്നു എന്ന വാര്‍ത്ത അമീറിന്റെ ആരാധകരെ സന്തോഷത്തിലാറാടിക്കുകയാണ്.

താന്‍ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നത് കൂടുതല്‍ ഗൌരവത്തോടെ കാണുകയാണ് എന്ന് പറയുന്ന അമീര്‍ തന്റെ ആ‍രാധകരുടെ ഫിറ്റ്നസിനെ കുറിച്ചു കൂടി ചര്‍ച്ച ചെയ്യാന്‍ ഒരു പ്രത്യേക ഗ്രൂപ്പ് തുടങ്ങാനും തീരുമാനിച്ചു. ഇതുവഴി ആരാധകരുടെ ഫിറ്റ്നസ് പ്രശ്നങ്ങളും താന്‍ പിന്നിട്ട ഫിറ്റ്നസ് വഴികളും പങ്കുവയ്ക്കാനാണ് ബോളിവുഡ് താരത്തിന്റെ തീരുമാനം.

ബോഡിബില്‍‌ഡിംഗില്‍ താല്‍പ്പര്യപ്പെടുന്നവര്‍ ലോക പ്രശസ്ത ബോഡി ബില്‍ഡറും കലിഫോര്‍ണിയ ഗവര്‍ണറുമായ അര്‍നോള്‍ ഷ്വാസനറുടെ ‘ദ എന്‍സൈക്ലോപീഡിയ ഓഫ് ബോഡി ബില്‍ഡിംഗ്’ വായിച്ചിരിക്കണമെന്നാണ് അമീറിന്റെ ആദ്യ നിര്‍ദ്ദേശം.

നല്ലരീതിയില്‍ ബോഡി ബില്‍ഡ് ചെയ്യാനും ആരോഗ്യം കാത്ത് സൂക്ഷിക്കാനും ഭാരം കുറയ്ക്കാനുമുള്ള തന്റെ അനുഭവസമ്പത്തും അമീര്‍ വെളിപ്പെടുത്തുന്നുണ്ട്.

ഭാരം കുറയ്ക്കാന്‍ ഒരു അംഗീകൃത ഡയറ്റീഷ്യനെയാണ് സന്ദര്‍ശിക്കേണ്ടത്. ഒരു ശരാശരി മനുഷ്യന്‍ 1800 മുതല്‍ 2000 വരെ കലോറിയാണ് ഒരു ദിവസം ഭക്ഷണത്തിലൂടെ അകത്താക്കുന്നത്. 1800 ല്‍ കുറവ് കലോറിമൂല്യമുള്ള ഭക്ഷണം കഴിക്കുകയാണ് ഭാരം കുറയ്ക്കാന്‍ ആദ്യം ചെയ്യേണ്ടത്. സമീകൃത ആഹാരമെന്ന് പറയുന്നത് കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനും ഫാറ്റും തുല്യമായുള്ളതാണ് എന്നും അമീര്‍ പറയുന്നു.

പൊതുവായ ആരോഗ്യത്തിന് നടപ്പും, നീന്തലും, കളികളും ജോഗിംഗും യോഗയും ഫലപ്രദമാണ്. എന്നാല്‍, മസില്‍ ബില്‍ഡിംഗോ ബോഡി ഷേപ്പിംഗോ ആണ് ലക്‍ഷ്യമെങ്കില്‍ ‘വെയ്റ്റ് ട്രെയിനിംഗ്’ വേണമെന്നും അമീര്‍ പറയുന്നു. ഇതിനായി വേണ്ട ഏറ്റവും പ്രധാനപ്പെട്ട സംഗതി ശരിയായ പരിശീലനമാണെന്നും അതിനായി ജിമ്മില്‍ ചേരുകയാണ് ഉത്തമമെന്നും അമീര്‍ പറയുന്നു

Aamir reveals 'eight-pack' secrets | ‘എയ്റ്റ് പാക്ക്‘ രഹസ്യവുമായി അമീര്‍ ഖാന്‍

എം‌എ ബേബിയുടെ പണിയെന്താണ്? - തിലകന്‍


Thilakan
PRO
PRO
ആവശ്യമുള്ള കാര്യങ്ങളില്‍ ഇടപെടാതെ, ആളുകള്‍ മരിച്ചാല്‍ ആചാരവെടി വയ്ക്കാന്‍ കോപ്പുകൂട്ടുന്നത് മാത്രമാണ് സാംസ്കാരികമന്ത്രി എം‌എ ബേബിയുടെ പണിയെന്നും അതല്ലാതെ ബേബിക്ക് മറ്റ് പണിയെന്തെങ്കിലും ഉണ്ടോ എന്ന് തനിക്കറിയില്ലെന്നും നടന്‍ തിലകന്‍. ദുബായില്‍ ഇന്ത്യന്‍ മീഡിയ ഫോറം മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തിലകന്‍. കമ്യൂണിസ്റ്റുകാരനായ തനിക്ക് കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ നിന്ന് യാതൊരു തരത്തിലുമുള്ള സഹായവും ലഭിക്കാത്തതിന്റെ നൈരാശ്യം തിലകന്റെ വാക്കുകളില്‍ തളം‌കെട്ടിനിന്നിരുന്നു.

“രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി വി. എസ്‌. അച്യുതാനന്ദന്റെ അവസ്ഥയാണ്‌ കലാരംഗത്ത്‌ താന്‍ നേരിടുന്നത്. എനിക്ക് ആരാധകരുണ്ട്, സ്ഥാനമുണ്ട്. എന്നാല്‍ എനിക്കൊന്നും ചെയ്യാന്‍ ആകുന്നുമില്ല. അച്യുതാനന്ദന്റെ അതേ അവസ്ഥ തന്നെ. തൊഴില്‍ നിഷേധമുണ്ടായപ്പോള്‍ മുഖ്യമന്ത്രി വി‌എസ് അച്യുതാനന്ദന്‍ കാര്യങ്ങള്‍ വിളിച്ചന്വേഷിച്ചിരുന്നു. പ്രശ്നം പരിഹരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ആരോടാണ് സംസാരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. താങ്കള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഇടപെടണമെന്ന് ഞാന്‍ പറയുകയുണ്ടായി. എന്നാല്‍ ഒരു തുടര്‍നടപടിയും ഉണ്ടായില്ല.‌”

“സാംസ്കാരിക മന്ത്രി എംഎ. ബേബിയുമായും ഞാന്‍ ബന്ധപ്പെട്ടിരുന്നു. പിണറായി വിജയനെ അറിയിച്ച്‌ പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്‌ത്‌ സര്‍ക്കാരിന്‌ ചെയ്യാനാവുന്നതെല്ലാം ചെയ്യാമെന്നായിരുന്നു മറുപടി. എന്നിട്ടെന്തായി? ഒരു ചെറുവിരല്‍പോലും അനക്കിയില്ല. അതേ മന്ത്രിയാണ് ഒരു സൂപ്പര്‍ താരത്തിന്റെ പടം പെട്ടിയിലായപ്പോള്‍ പ്രശ്‌നപരിഹാരത്തിനായി ചാടിവീണത്. ആളുകള്‍ മരിക്കുമ്പോള്‍ ആചാരവെടി വയ്ക്കുന്നതു മാത്രമാണോ സാംസ്‌കാരിക മന്ത്രിയുടെ പണി? എനിക്ക് കക്ഷിയുടെ പണി അറിയാത്തതിനാല്‍ ചോദിക്കുകയാണ്.”

“കോടികള്‍ വാങ്ങുന്നവര്‍ക്ക്‌ വീണ്ടും വീണ്ടും കോടികള്‍ വാങ്ങാന്‍ സഹായിക്കുകയാണ്‌ നമ്മുടെ സര്‍ക്കാരിന്റെ നയം. അവിഭക്‌ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കാരനായിരുന്ന ഞാന്‍ 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ആശയക്കുഴപ്പത്തിലായ സഖാക്കളില്‍ ഒരാളാണ്‌. രണ്ടു വള്ളത്തില്‍ ചവിട്ടുന്ന സ്വഭാവമില്ല.”

“അമ്മ എന്ന സംഘടന യഥാര്‍ഥ അമ്മയല്ല, രണ്ടാനമ്മയും മാഫിയയുമൊക്കെയാണ്‌. അവരുമായി ഒത്തുതീര്‍പ്പോ അനുരഞ്ജനമോ ഇല്ല. സോറി എന്ന രണ്ട്‌ വാക്ക്‌ പറഞ്ഞാല്‍ പ്രശ്നങ്ങള്‍ തീരുമെന്നാണ്‌ അവര്‍ പറയുന്നത്. എന്തിനാണ് ഞാന്‍ സോറി പറയേണ്ടത്? തെറ്റു ചെയ്യാത്തതിനാല്‍ ക്ഷമ ചോദിക്കാനാവില്ല. സഹോദരസംഘടനയായ ഫെഫ്ക തിലകനൊപ്പം ജോലി ചെയ്യരുതെന്ന്‌ പറഞ്ഞ്‌ അയച്ച കത്തു നിലനില്‍ക്കെ, തിലകന്‌ വിലക്കില്ലല്ലോ എന്ന പ്രസ്‌താവനയിലൂടെ പീലാത്തോസ്‌ ആകുകയാണ്‌ അമ്മയുടെ പ്രസിഡന്റ്‌. എന്തൊരു പ്രസ്താവന!”

“പത്മശ്രീയും ദേശീയ അവാര്‍ഡുകളുമെല്ലാം നല്‍കി ആദരിച്ച വ്യക്‌തിയുടെ തൊഴില്‍സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെയുള്ള കേസ്‌ കോടതി തുറന്നാലുടന്‍ പരിഗണനയ്ക്ക്‌ വരും. അതിനിടയില്‍, നാടകകളരിയുമായി പുതുതലമുറയെ അഭിനയ, സംവിധാന, രംഗകല തുടങ്ങിയ മേഖലകളിലേക്ക്‌ ആകര്‍ഷിക്കാനുള്ള പദ്ധതിക്ക്‌ 17ന്‌ അമ്പലപ്പുഴയില്‍ രൂപം നല്‍‌കാനും പദ്ധതിയുണ്ട്.” - തിലകന്‍ പറഞ്ഞു

What is cultural minister MA Baby's job? | എം‌എ ബേബിയുടെ പണിയെന്താണ്? - തിലകന്‍

ചെന്നൈ പ്ലാന്‍റ്: ക്ഷമത ഉയര്‍ത്താന്‍ എച്ച് എം


PRO
രാജ്യത്തെ മുന്‍ നിര കാര്‍ നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് ചെന്നൈ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ഒരുങ്ങുന്നു. തിരുവള്ളൂര്‍ പ്ലാന്‍റിന്‍റെ ഉല്‍‌പാദനക്ഷമത 2012 ഓടെ ഇരട്ടിയാക്കാനാണ് കമ്പനി ലക്‍ഷ്യമിടുന്നത്.

നിലവില്‍ പ്രതിവര്‍ഷം 12,000 യൂണിറ്റ് വാഹനങ്ങളുടെ ഉല്‍‌പാദനക്ഷമതയാണ് ചെന്നൈ പ്ലാന്‍റിനുള്ളത്. 2012 ഓടെ ഇത് 24,000 യൂണിറ്റാക്കി ഉയര്‍ത്താനാണ് കമ്പനി ലക്‍ഷ്യമിടുന്നത്.

ഘട്ടം ഘട്ടമായിമായിട്ടാകും ഉല്‍‌പാദനക്ഷമത ഉയര്‍ത്തുക. ഇക്കൊല്ലം 5000 യൂണിറ്റും അടുത്ത വര്‍ഷം 10000 യൂണിറ്റും ഉല്‍‌പാദനക്ഷമത ഉയര്‍ത്തും. ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് വൈ വി‌ എസ് വിജയ് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഉല്‍‌പാദനം ഇരട്ടിയാക്കുന്നതിനായി എത്ര തുകയാണ് മുതല്‍ മുടക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യയില്‍ രണ്ട് നിര്‍മ്മാണ യൂണിറ്റുകളാണ് കമ്പനിക്കുള്ളത്. പശ്ചിമബംഗാളിലെ ഉത്താര്‍പരയിലാണ് രണ്ടാമത്തെ പ്ലാന്‍റ്. 1998 ലാണ് തിരുവള്ളൂര്‍ പ്ലാന്‍റില്‍ കമ്പനി വാഹന നിര്‍മ്മാണം ആരംഭിച്ചത്. സികെ ബിര്‍ല ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ്

Hindustan Motors to double TN plant capacity | ചെന്നൈ പ്ലാന്‍റ്: ക്ഷമത ഉയര്‍ത്താന്‍ എച്ച് എം

വീഡിയോ ജാലകം കുതിക്കുകയാണ്

അഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും വലിയ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബ് വന്‍ പുരോഗതിയിലാണ്. യൂട്യൂബ് വീഡിയോ പ്രേക്ഷകരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. നെറ്റ് ഉപയോക്താക്കള്‍ ദിവസവും ഏകദേശം രണ്ട് ബില്യന്‍ യൂട്യൂബ് വീഡിയോകള്‍ കാണുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപ്‌ലോഡ് ചെയ്യപ്പെടുന്ന വീഡിയോകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

യൂട്യൂബിന്റെ മുന്നേറ്റത്തിന് സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചുക്കൊണ്ട് യൂട്യൂബ് വക്താക്കള്‍ ഔദ്യേഗിക വെബ്സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്. ഓരോ ദിവസവും വീഡിയോ പ്രേക്ഷകരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇതിലൂടെ ഓണ്‍ലൈന്‍ പരസ്യത്തിലൂടെ മികച്ച വരുമാന നേട്ടമാണ് കമ്പനിയ്ക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.

അമേരിക്കയിലെ മൂന്ന് പ്രമുഖ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ക്ക് ലഭിക്കുന്നതിനേക്കള്‍ രണ്ടിരട്ടി പ്രേക്ഷകരെ യൂട്യൂബ് ചാനലുകള്‍ ലഭിക്കുന്നുണ്ട്. വാര്‍ത്തകള്‍, സാമൂഹികം, സാംസ്കാരികം, കായികം, വിദ്യാഭ്യാസം മേഖലകളില്‍ നിന്നുള്ള നിരവധി വീഡിയോകളില്‍ യൂട്യൂബില്‍ ലഭ്യമാണ്. ലോകത്ത് സംഭവിക്കുന്ന പ്രമുഖ വാര്‍ത്തകളുടെയെല്ലാം വീഡിയോകള്‍ നിമിഷങ്ങള്‍ക്കകം യൂട്യൂബില്‍ ലഭ്യമാകുന്നുണ്ട്.

2005ല്‍ വാലന്റൈന്‍ ദിനത്തിലാണ് മൂന്നു സുഹൃത്തുക്കള്‍ ചേര്‍ന്ന് യൂട്യൂബിന് ജന്മം നല്‍കുന്നത്. ചാദ് ഹര്‍ലി, സ്റ്റീവ് ചെന്‍, ജാവേദ് കരീം എന്നിവരുടെ കണ്ടെത്തലാണ്‌ ഓണ്‍ലൈന്‍ വീഡിയോ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുക്കൊണ്ടിരിക്കുന്നത്‍.

ജാവേദ് കരീം സാന്‍ഡിയാഗോ വിനോദ യാത്രയ്ക്കിടെ തന്റെ കാമറയില്‍ പകര്‍ത്തിയ കാഴ്ച ബംഗ്ലാവിന്റെ വീഡിയോയാണ് ആദ്യമായി യൂട്യൂബിലെ അപ്‌ലോഡ് ചെയ്തത്. ‘മീ അറ്റ് ദി സൂ’ എന്ന പേരില്‍ പോസ്റ്റ് ചെയ്ത ആദ്യ വീഡിയോ ഇന്നും യൂട്യൂബില്‍ ലഭ്യമാണ്.

ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ 2008 വര്‍ഷത്തിലാണ് യുട്യൂബ് വാങ്ങുന്നത്. ഗൂഗിള്‍ 165 കോടി ഡോളറിനാണ് യൂട്യൂബ് സ്വന്തമാക്കിയത്. പിന്നീടുള്ള രണ്ട് വര്‍ഷത്തിനുള്ളില്‍ യൂട്യൂബിന്റെ ഘടനയിലും ഉള്ളടക്കത്തിലും ഏറെ മാറ്റങ്ങള്‍ വരുത്തി.

YouTube serving up two billion videos daily | വീഡിയോ ജാലകം കുതിക്കുകയാണ്

ടാറ്റാ മോട്ടോര്‍സ് വാഹന വില്‍പ്പന വര്‍ധിച്ചു

രാജ്യത്തെ മുന്‍‌നിര വാ‍ഹനനിര്‍മ്മാണ കമ്പനിയായ ടാറ്റാ മോട്ടോര്‍സിന്റെ വാഹന വില്‍പ്പന വര്‍ധിച്ചു. ടാറ്റയുടെ ആഗോളതലത്തിലുള്ള വാഹനവില്‍പ്പന 53 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. ഏപ്രിലില്‍ അവസാനിച്ച കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ 77,732 വാഹനങ്ങളാണ് വില്‍പ്പന നടത്തിയത്.

ടാറ്റയുടെ വാണിജ്യ, യാത്രാ വാഹനങ്ങള്‍ക്ക് ആഗോള വിപണിയില്‍ വന്‍ പ്രാധാന്യമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഏപ്രിലിലെ കണക്കുകള്‍ പ്രകാരം ടാറ്റയുടെ ലക്‍ച്വറി ബ്രാന്‍ഡ് വാഹനമായ ജഗ്ഗ്വാര്‍ ലാന്‍ഡ് റോവര്‍ 17,909 യൂണിറ്റുകള്‍ വില്‍പ്പന നടത്തി. 89 ശതമാനത്തിന്റെ മുന്നേറ്റമാണിത് കാണിക്കുന്നത്. ഇതിന് മുന്‍ വര്‍ഷത്തില്‍ ഇക്കാലയളവില്‍ 14,262 യൂണിറ്റുകള്‍ മാത്രമാണ് വില്‍പ്പന നടത്താനായത്.

ഇക്കാലയളവില്‍ കമ്പനിയുടെ യാത്രാ വാഹനങ്ങളുടെ വില്‍പ്പന 66 ശതമാനം മുന്നേറ്റത്തോടെ 43,262 യൂണിറ്റിലെത്തി. വാണിജ്യ വാ‍ഹനങ്ങളുടെ വില്‍പ്പനയും ഉയര്‍ന്നിട്ടുണ്ട്. ഏപ്രിലിലെ കണക്കുകള്‍ പ്രകാരം 34,470 വാണിജ്യ വാഹനങ്ങളാണ് വില്‍പ്പന നടത്തിയത്

Tata Motors April global sales up 53% | ടാറ്റാ മോട്ടോര്‍സ് വാഹന വില്‍പ്പന വര്‍ധിച്ചു

പ്രണയകഥ തിരുത്തിയെഴുതിയപ്പോള്‍


PRO
സിനിമ സമൂഹത്തെ സ്വാധീനിക്കുമോ? ഇല്ലെന്നും ഉണ്ടെന്നും രണ്ട് വാദങ്ങള്‍ സിനിമാലോകത്തു തന്നെയുണ്ട്. സ്വാധീക്കുമെന്നാണ് അന്തരിച്ച ചലച്ചിത്രപ്രതിഭ ലോഹിതദാസ് വിശ്വസിച്ചിരുന്നത്. എന്നാല്‍ സ്വാധീനിക്കില്ലെന്ന് തിരക്കഥാകൃത്തും സംവിധായകനും നടനുമായ ശ്രീനിവാസന്‍ പറയുന്നു.

അതേസമയം, സംവിധായകര്‍ ധൈര്യപൂര്‍വം അവതരിപ്പിക്കുന്ന ചില പ്രമേയങ്ങളും ദൃശ്യങ്ങളും ഒടുവില്‍ വിവാദമായിത്തീരാറുണ്ട്. സമൂഹത്തെ ദോഷകരമായി ബാ‍ധിക്കുന്നു എന്നായിരിക്കും ആരോപണം. ‘എന്‍റെ സൂര്യപുത്രിക്ക്’ എന്ന ഫാസില്‍ ചിത്രം ഇത്തരത്തില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതാണ്. മെഗാഹിറ്റായ ആ സിനിമ തെറ്റായ ചില പ്രവണതകള്‍ മുന്നോട്ടുവച്ചു എന്നായിരുന്നു ആരോപണം.

സൂര്യപുത്രിയില്‍ അമല അവതരിപ്പിക്കുന്ന ‘മായ’ എന്ന കഥാപാത്രം ഒരു ‘തെറിച്ച പെണ്‍കുട്ടി’യാണ്. കൂട്ടുകാരോടൊപ്പം ഹോസ്റ്റല്‍ മതില്‍ ചാടുകയും രാത്രികളില്‍ കറങ്ങി നടക്കുകയും അപകടകരമായി പ്രണയിക്കുകയും ഒക്കെ ചെയ്യുന്ന ഒരു കഥാപാത്രം. ഈ സിനിമ പുറത്തിറങ്ങിയപ്പോള്‍, സിനിമ കണ്ട് പ്രചോദിതരായ ചില പെണ്‍‌കുട്ടികള്‍ ‘മായ’യെപ്പോലെ പെരുമാറാന്‍ തുടങ്ങിയത്രേ. യുവതലമുറയെ ഫാസില്‍ ഈ ചിത്രത്തിലൂടെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നു എന്ന് ആക്ഷേപമുയര്‍ന്നു.

ആക്ഷേപങ്ങളോട് അന്ന് ഫാസില്‍ പ്രതികരിച്ചില്ല. പക്ഷേ, താന്‍ അങ്ങനെ ഒരു തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്തണം എന്ന് അദ്ദേഹം അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു. ‘അനിയത്തിപ്രാവ്’ എന്ന സിനിമ അങ്ങനെ സംഭവിച്ചതാണ്. സൂര്യപുത്രിയില്‍ താന്‍ സൃഷ്ടിച്ച പ്രണയം മാതാപിതാക്കളെ വേദനിപ്പിച്ചുവെങ്കില്‍ അനിയത്തിപ്രാവിലൂടെ അതിനൊരു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു ഫാസില്‍.
PRO


പ്രണയിക്കുന്ന എല്ലാ ചെറുപ്പക്കാര്‍ക്കും ഒരു പാഠപുസ്തകമായിരുന്നു ആ സിനിമ. സുധി എന്ന എം ബി എ വിദ്യാര്‍ത്ഥിയും മിനി എന്ന പെണ്‍കുട്ടിയും സ്നേഹിച്ചത് അവര്‍ പോലും അറിയാതെയായിരുന്നു. തമ്മില്‍ പിരിയാനാകാത്തവിധം അവര്‍ അടുത്തു. എന്നാല്‍, അവരുടെ മാതാപിതാക്കളും ബന്ധുക്കളും ആ ബന്ധത്തില്‍ ഏറെ വേദനിച്ചു. ഒടുവില്‍ സുധിയും മിനിയും തീരുമാനിച്ചു - വേര്‍പിരിയാം. തങ്ങളെ സ്നേഹിക്കുന്നവരുടെ മനസ് വേദനിപ്പിച്ച് ഒന്നാവേണ്ടതില്ല.

സിനിമ കണ്ട ശേഷം അനവധി മാതാപിതാക്കള്‍ ഫാസിലിനെ അഭിനന്ദിച്ചു. കേരളത്തിലെ യുവതലമുറയ്ക്കുള്ള പാഠപുസ്തകം തന്നെയാണ് ‘അനിയത്തിപ്രാവ്’ എന്ന് അവര്‍ പ്രതികരിച്ചു. അതെ, സൂര്യപുത്രിയിലൂടെ തെറ്റിദ്ധരിക്കപ്പെട്ട ഫാസില്‍ ഈ പ്രണയകാവ്യത്തിലൂടെ കുടുംബങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനായി. പ്രണയത്തെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം ഉറച്ച ശബ്ദത്തില്‍ വ്യക്തമാക്കുകയായിരുന്നു ഫാസില്‍

Suryaputhri to Aniyathipravu | പ്രണയകഥ തിരുത്തിയെഴുതിയപ്പോള്‍

ആ-കോം അറ്റാദായത്തില്‍ ഉയര്‍ച്ച


PRO
അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍റെ നാലാം പാദ അറ്റാദായത്തില്‍ 10 ശതമാനം ഉയര്‍ന്നു. മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ അറ്റാദായം 1220 കോടിയായി ഉയര്‍ന്നു. എന്നാല്‍ വാര്‍ഷിക അറ്റാദായത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം ഇടിവുണ്ടായി. നടപ്പു സാമ്പത്തിക വര്‍ഷം ടെലികോം മേഖലയെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളികള്‍ നിറഞ്ഞ വര്‍ഷമായിരിക്കുമെന്ന് അനില്‍ അംബാനി പറഞ്ഞു.

ആര്‍-കോമിന്‍റെ നാലാം പാദ അറ്റാദായം 10.1 ശതമനാമ ഉയര്‍ന്ന് 1220 കോടി ആയപ്പോള്‍ വാര്‍ഷിക അറ്റാദായം 23 ശതമാനം ഇടിഞ്ഞ് 4665 കോടി രൂപയായി. 6045 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആര്‍-കോമിന്‍റെ അറ്റാദായം. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ 22.132 കോടി രൂപയാണ് ആര്‍-കോമിന്‍റെ മൊത്തം വരുമാനം.

തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 3.6 ശതമാനം കുറവാണിത്. 22,949 കോടി രൂപയായിരുന്നു 2008-2009 സാമ്പത്തിക വര്‍ഷത്തെ മൊത്തം വരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 10 കോടി ഉപഭോക്താക്കളെന്ന നാഴികക്കല്ല് പിന്നിട്ട് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഓപ്പറേറ്ററാവാനും ആര്‍-കോമിനായി


R-Com Q4 net rises 10 percent to Rs 1,220 crore | ആ-കോം അറ്റാദായത്തില്‍ ഉയര്‍ച്ച

ചൂടന്‍ തരംഗവുമായി സവിതാ ബാബിയെത്തിPRO
PRO
സവിത ബാബിയെ അറിയില്ലെ? നെറ്റ് ലോകത്ത് കുറഞ്ഞ കാലം കൊണ്ട് ചൂടന്‍ തരംഗം സൃഷ്ടിച്ച് കീഴങ്ങിയ സവിത ബാബി. അതെ, സവിത ബാബി അവ്‌താര്‍ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. നെറ്റ് ഉപയോക്താക്കളായ യുവാക്കളുടെ മനസ്സില്‍ വികാരങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച സവിത ബാബി പുതിയ സൈറ്റും തുടങ്ങിട്ടുണ്ട്. ലൈംഗിക ചിത്രകഥകളിലൂടെ അശ്ലീല വായനക്കാരെ പിടിച്ചു നിര്‍ത്തിയിരുന്ന സവിത ബാബി കഴിഞ്ഞ വര്‍ഷമാണ് മറഞ്ഞത്.

നിരവധി പ്രശ്നങ്ങളെ തുടര്‍ന്നാണ് സവിത ബാബിയുടെ സൈറ്റ് നിര്‍ത്തലാക്കിയത്. നിയന്ത്രണമില്ലാതെ ആര്‍ക്കും ഉപയോഗിക്കാന്‍ സാധിച്ചിരുന്ന സവിത ബാബിയുടെ മുന്‍ സൈറ്റിലെ അശ്ലീല സംസാരങ്ങള്‍ ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിത്തെളിയിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് പഴയ ഡൊമെയിന്‍ നിര്‍ത്തലാക്കി പുതിയത് തുടങ്ങുകയായിരുന്നു. നിലവിലെ സൈറ്റില്‍ ഇരുപത്തിയൊന്ന് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മാത്രമെ പ്രവേശനമുള്ളൂ. മാത്രവുമല്ല, സവിത ബാബിയുടെ കഥകളും സംഭാഷണങ്ങളും ലഭിക്കണമെങ്കില്‍ സൈറ്റില്‍ അംഗത്വമെടുത്ത് ലോഗിന്‍ ചെയ്യേണ്ടതുണ്ട്.

PRO
PRO


നേരത്തെതില്‍ നിന്ന് വ്യത്യസ്തമായി പുതിയ പൂമുഖ പേജില്‍ സൈറ്റിലെത്തുന്ന വായനക്കാരന് അശ്ലീല ഉള്ളടക്കങ്ങള്‍ സംബന്ധിച്ച ശാസനയും നല്‍കുന്നുണ്ട്. കിര്‍തു എന്ന സൈറ്റില്‍ നേരത്തേതിനെക്കാള്‍ കൂടുതല്‍ അശ്ലീല കഥകളും സംഭാഷണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ കഥകളില്‍ സവിത ബാബിയെ കൂടാതെ സവിതയുടെ ഭര്‍ത്താവ് അശോക്, മനോജ്, മിശ്രജി, ശോഭ എന്നിവരെയും കഥാപാത്രങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരോ കഥാപാത്രത്തിന്റെ പ്രോഫൈലും സൈറ്റില്‍ ലഭ്യമാണ്

Savita Bhabhi Returns to networld | ചൂടന്‍ തരംഗവുമായി സവിതാ ബാബിയെത്തി

തുരന്തോ വീണ്ടും ദുരന്ത എക്സ്പ്രസ്


PRO
നിസാമുദീന്‍-എറണാകുളം തുരന്തോ എക്സ്പ്രസ് വീണ്ടും ദുരന്ത എക്സ്പ്രസ് ആയി. ഇത്തവണ ഭക് ഷ്യ
വിഷ ബാധയാണ് തുരന്തോയെ വലച്ചത്. ഭക് ഷ്യവിഷബാധയെ തുടര്‍ന്ന് 16 യാത്രക്കാരെ കോഴിക്കോടുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യാത്രക്കാരെ റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ് സന്ദര്‍ശിച്ചു.

ഉച്ചയോടെ ട്രെയിന്‍ കോഴിക്കോട്‌ എത്തിയപ്പോള്‍ യാത്രക്കാരില്‍ ചിലര്‍ക്കു ഛര്‍ദ്ദി അനുഭവപ്പെടുകയായിരുന്നു. പ്രഭാതഭക്ഷണത്തില്‍ നിന്നാണ്‌ വിഷബാധയേറ്റതെന്ന്‌ യാത്രക്കാര്‍ പറഞ്ഞു. ഭക്ഷണം കഴിച്ച യാത്രക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടുണ്ട്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ കോഴിക്കോട്‌ സ്റ്റേഷന്‍ മാസ്റ്ററെ ഡി വൈ എഫ്‌ ഐക്കാര്‍ തടഞ്ഞു വെച്ചു.

വിഷബാധയുണ്ടായിട്ടും യാത്രക്കാര്‍ക്ക്‌ മതിയായ ചികിത്സൗസൗകര്യം ലഭ്യമാക്കിയില്ലെന്ന്‌ യാത്രക്കാര്‍ ആരോപിച്ചു. കോഴിക്കോട്‌ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു‌. കോഴിക്കോട്‌ എംപി എം കെ രാഘവന്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി സ്റ്റേഷന്‍ മാനേജരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന്‌ മെഡിക്കല്‍ സംഘത്തെ കയറ്റി ട്രെയിന്‍ യാത്ര തുടരാന്‍ തീരുമാനിക്കുകയായിരുന്നു

Thurantho express again in tragedy | തുരന്തോ വീണ്ടും ദുരന്ത എക്സ്പ്രസ്

വിവാഹം നടത്താന്‍ റോബോട്ട്!

പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വൈകിയത് ഡല്‍ഹി സര്‍ക്കാരിന് വിനയാവുന്നു. ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ താമസിക്കുന്നതിന്റെ കാരണം ബോധിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.

മുംബൈ ഭീകരാക്രമണ കേസില്‍ പിടിയിലായ പാക് ഭീകരന്‍ അജ്മല്‍ അമിര്‍ കസബിന്റെ ശിക്ഷാവിധി വരുന്നതിന് ഒരാഴ്ച മുമ്പാണ് ആഭ്യന്തരമന്ത്രാലയം ഡല്‍ഹി ആഭ്യന്തര സെക്രട്ടറി ജി എസ് പട്നായിക്കിന് ഇതു സംബന്ധിച്ച കത്ത് നല്‍കിയത്. 2006 സെപ്തംബര്‍ മുതല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഫ്സല്‍ ഗുരുവിന്റെ ഭാര്യ സമര്‍പ്പിച്ച ദയാഹര്‍ജിയിന്മേല്‍ ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം കാക്കുകയാണ്.

കഴിഞ്ഞ വര്‍ഷവും ദയാഹര്‍ജി സംബന്ധിച്ച ഫയലില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതിന്റെ കാരണം ചോദിച്ച് ആഭ്യന്തരമന്ത്രാലയം ഡല്‍ഹി സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അന്ന് പ്രതികരിച്ചത്. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.

2003 ഒക്ടോബര്‍ 23 ന് ഹൈക്കോടതി ഇത് ശരിവച്ചു. 2005 ഓഗസ്റ്റ് 4 ന് സുപ്രീംകോടതിയും അഫ്സലിന്റെ ശിക്ഷാവിധി ശരിവച്ചു. ഗുരുവിന്റെ ഭാര്യ 2006 ജനുവരിയിലാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്

Robot conducts marriage | വിവാഹം നടത്താന്‍ റോബോട്ട്!

സെന്‍സെക്സില്‍ ഇടിവോടെ ക്ലോസിംഗ്

ആഭ്യന്തര ഓഹരി വിപണിയില്‍ വീണ്ടുമൊരു കറുത്ത ദിനം. ആഭ്യന്തര ഓഹരി വിപണികളെല്ലാം നഷ്ടത്തോടെയാണ് തിങ്കളാഴ്ച വ്യാപാരം നിര്‍ത്തിയത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 165 പോയിന്റ് നഷ്ടത്തോടെ 16,829 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. ആഗോള വിപണികളിലെ ഇടിവാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്.

സെന്‍സെക്സിലെ ഇടിവിന് സമാനമായ നഷ്ടം ദേശീയ ഓഹരി സൂചികയിലെ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 37 പോയിന്റ് നഷ്ടത്തോടെ 5,057 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എഞ്ചിനീയറിംഗ് കമ്പനിയായ എല്‍ ആന്‍ഡ് ടിയുടെ നാലാം പാദ റിപ്പോര്‍ട്ട് വന്നതോടെ ഓഹരികള്‍ ഇടിഞ്ഞു. റിയാല്‍‌റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഐ ടി മേഖലകളിലെ ഓഹരികള്‍ക്ക് വന്‍ നഷ്ടമാണ് നേരിട്ടത്.

എല്‍ ആന്‍ഡ് ടി ഓഹരികള്‍ 4.5 ശതമാനം ഇടിഞ്ഞപ്പോള്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ 2.3 ശതമാനം താഴോട്ടു പോയി. എസ് ബി ഐ, ഭാരതി എയര്‍ടെല്‍, ഡി എല്‍ എഫ്, ജയപ്രകാശ് അസോ, റിലയന്‍സ് ഇന്‍ഫ്ര, വിപ്രോ, ടി സി എസ്, എ സി സി, ടാറ്റാ മോട്ടോര്‍സ്, ഒ എന്‍ ജി സി, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഓഹരികളും ഇടിഞ്ഞു

Sensex ends down 165pts | സെന്‍സെക്സില്‍ ഇടിവോടെ ക്ലോസിംഗ്

പ്രണയനൈരാശ്യത്തെ മറികടക്കാന്‍


IFM
രമണന്‍ ആത്മഹത്യ ചെയ്ത കാലമല്ല ഇപ്പോള്‍. ഇന്ന് പ്രണയനൈരാശ്യത്തിന് പഴയ തീവ്രതയില്ലെന്നാണ് പൊതുവേ പറയാറ്‌. എങ്കിലും പ്രണയമുള്ളിടത്തെല്ലാം പ്രണയനൈരാശ്യവും ഉണ്ടാകുമെന്ന സാമാന്യ യുക്തിയില്‍ പറയുകയാണെങ്കില്‍, ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ രമണന്‍‌മാരും ദേവദാസ്മാരും പരീക്കുട്ടിമാരും ജീവിക്കുന്നു.

പ്രണയം നഷ്ടപ്പെടുന്നത് വേദന തന്നെയാണ്. സ്വന്തം ജീവനേക്കാള്‍ സ്നേഹിച്ചയാള്‍ ഒരു ദിവസം ഉപേക്ഷിച്ച് എങ്ങോ മറയുമ്പോള്‍ കടുത്ത ഡിപ്രഷന്‍ ഉണ്ടാകുന്നതും സ്വാഭാവികം. ഇനി ജീവിച്ചിരിക്കുന്നതു കൊണ്ട് അര്‍ത്ഥമില്ലെന്നും ജീവിതം അവസാനിപ്പിക്കാമെന്നും വേഗത്തില്‍ ചിന്തിച്ചുപോകും. അങ്ങനെ, പ്രണയം നല്‍കിയ നിരാശയില്‍ ജീവിതം എറിഞ്ഞുടയ്ക്കുന്നവര്‍ ധാരാളം, ഇന്നും, ഇക്കാലത്തും!

ഒരിക്കലും തന്നെ പിരിഞ്ഞു പോകില്ലെന്ന് കരുതുന്നയാള്‍ നിഷ്കരുണം ഉപേക്ഷിച്ചുപോകുമ്പോള്‍ ഉണ്ടാകുന്ന ഷോക്ക് വളരെ വലുതായിരിക്കും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ആ ഷോക്കിന് അടിപ്പെട്ടുപോകുമ്പോഴാണ് വിഷാദത്തിലേക്കും ആത്മഹത്യാ ചിന്തകളിലേക്കും വഴുതിവീഴുന്നത്. ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങനെ അതിജീവിക്കാമെന്ന് എല്ലാ പ്രണയിതാക്കളും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

ഒരു പ്രണയം മുറിയുന്നത് ഏതെങ്കിലും ഒരു പ്രത്യേക ഘട്ടത്തിലായിരിക്കും. “ഇനി നീയുമായി ഒരു ബന്ധവുമില്ല” എന്ന് അവന്‍ അല്ലെങ്കില്‍ അവള്‍ പറയുന്ന നിമിഷം, ആ നിമിഷത്തിലാണ് പ്രണയത്തകര്‍ച്ച പൂര്‍ണമാകുന്നത്. ഈ സാഹചര്യത്തെ ഫലപ്രദമായി നേരിടാനാണ് അറിഞ്ഞിരിക്കേണ്ടത്. താന്‍ പ്രണയിച്ചയാള്‍ തന്നെ ഇത്രയേറെ വെറുക്കാനും ബന്ധം അവസാനിപ്പിച്ച് മടങ്ങാനും എന്താണ് കാരണം എന്ന് ചിന്തിക്കുക.

How to over come love failure? | പ്രണയനൈരാശ്യത്തെ മറികടക്കാന്‍

റോഡ് വികസനത്തിനായി 35,680 കോടി


PRO
രാജ്യത്തെ റോഡ് വികസനത്തിനായി നടപ്പുസാമ്പത്തിക വര്‍ഷം 35,680 കോടി രൂപ ചെലവഴിക്കുമെന്ന് ആസൂത്രണ കമ്മീഷന്‍ അറിയിച്ചു. 2500 കിലോമീറ്റര്‍ ഹൈവേയുടെയും 19000 കിലോമീറ്റര്‍ വരുന്ന ഗ്രാമീണറോഡുകളുടെയും നിര്‍മ്മാണം ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കുമെന്നും ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ പറഞ്ഞു.

ഈ വര്‍ഷം രാജ്യത്തെ ഊര്‍ജോല്‍‌പാദന രംഗത്ത് 20359 മെഗാവാട്ട് കൂടി കൂട്ടിച്ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. നടപ്പു പഞ്ചവത്സര പദ്ധതിയില്‍ അടിസ്ഥാന സൌകര്യവികസനത്തിനായുള്ള തുകയില്‍ നാല്‍‌പത് ശതമാനവും മുതല്‍മുടക്കുന്നത് സ്വകാര്യമേഖലയാണെന്നും അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാന സൌകര്യവികസനത്തിനായി ഈ പദ്ധതിക്കാലത്ത് 500 ബില്യന്‍ ഡോളര്‍ മുതല്‍ മുടക്കണമെന്നാണ് ലക്‍ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

2012 മുതല്‍ ഇന്ത്യയിലേക്കുള്ള നിക്ഷേപം ഇരട്ടിയാക്കുകയാണ് അടിസ്ഥാന സൌകര്യവികസനത്തിലൂടെ സര്‍ക്കാര്‍ ലക്‍ഷ്യമിടുന്നത്. എന്നാല്‍ ചുവപ്പുനാടയും ഭൂമി ഏറ്റെടുക്കുന്നതിലെ പ്രശ്നങ്ങളും വികസന പ്രവര്‍ത്തനങ്ങളുടെ വേഗത കുറയ്ക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡ്, തുറമുഖ, ഊര്‍ജ്ജ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ഇത്തരം തടസങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

പ്രതിദിനം 20 കിലോമീറ്റര്‍ റോഡെന്ന ലക്‍ഷ്യമാണ് ഉള്ളത്. എന്നാല്‍ ഇക്കൊല്ലം പ്രതിദിനം 12 മുതല്‍ 13 കിലോമീറ്റര്‍ എന്ന തോതില്‍ മാത്രമേ റോഡ് നിര്‍മ്മാണം എത്തിക്കാനാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

Govt to spend 35,680 cr in roads in FY-11: Plan Panel | റോഡ് വികസനത്തിനായി 35,680 കോടി

ഗുജറാത്തില്‍ ഇനി ഓണ്‍-ലൈന്‍ വോട്ടെടുപ്പ് ഇനി ഓണ്‍-ലൈന്‍ വോട്ടെടുപ്പ്


PRO
രാജ്യത്ത് ആദ്യമായി ഇ-വോട്ടിംഗ് അവതരിപ്പിക്കാന്‍ ഗുജറാത്ത് തയ്യാറെടുക്കുന്നു. അടുത്ത പഞ്ചായത്ത്-മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന് പൊതുജനങ്ങള്‍ക്ക് ഇ-വോട്ടിംഗിലൂടെ സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ള അവസരമൊരുക്കുന്ന തിരക്കിലാണ് സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും.

രാജ്യത്ത് ആദ്യമായാണ് ഒരു ഔദ്യോഗിക തെരഞ്ഞെടുപ്പില്‍ ഓണ്‍-ലൈന്‍ വോട്ടിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നത്. ഒക്ടോബര്‍ പകുതിയോടെ നടക്കാനിരിക്കുന്ന അഹമ്മദാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലായിരിക്കും ആദ്യമായി ഓണ്‍-ലൈന്‍ വോട്ട് രേഖപ്പെടുത്താനുള്ള ഭാഗ്യം പൊതുജനങ്ങള്‍ക്ക് ലഭിക്കുക.

അഹമ്മദാബാദിനു ശേഷം, രാജ്കോട്ട്, വഡോദര, സൂററ്റ്, ഭവ് നഗര്‍, ജാം നഗര്‍ എന്നിവടങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും ഇ-വോട്ടിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തും.

ഇ-വോട്ടിംഗിനെ കുറിച്ച് ആക്ഷേപമുള്ളവര്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് നഗരവികസന സമിതി വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞു. ഇ-വോട്ടിംഗിന്റെ വിവിധ വശങ്ങളെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെസി കപൂറിന്റെ നേതൃത്വത്തില്‍ ഒരു ദൌത്യസംഘം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്

Gujarat getting ready for online voting | ഗുജറാത്തില്‍ ഇനി ഓണ്‍-ലൈന്‍ വോട്ടെടുപ്പ്

ദാവൂദ്, ‘മോസ്റ്റ് വാണ്ടഡ് നമ്പര്‍ 3’

ലോകത്തിലെ 10 വമ്പന്‍ പിടികിട്ടാപ്പുള്ളികളുടെ പട്ടിക ഫോര്‍ബ്സ് മാഗസിന്‍ പുറത്തിറക്കി. 1993 ലെ മുംബൈ സ്ഫോടനത്തില്‍ ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ദാവൂദ് ഇബ്രാഹിമാണ് ഫോര്‍ബ്സ് പട്ടികയിലെ മൂന്നാമന്‍.

അല്‍-ക്വൊയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനാണ് രണ്ടാം തവണയും പട്ടികയില്‍ ഒന്നാമത്. 2008 മുതലാണ് ഫോര്‍ബ്സ് മാഗസിന്‍ ഇത്തരമൊരു പട്ടിക പുറത്തിറക്കി തുടങ്ങിയത്. എന്നാല്‍, അന്നുമുതല്‍ ഇതുവരെയായും പട്ടികയിലെ ഒരാളെ പോലും നിയമത്തിനു മുന്നില്‍ കൊണ്ടുവന്നിട്ടില്ല എന്നും മാഗസിന്‍ പറയുന്നു.

ലോകത്തിലെ എറ്റവും വിപുലവും ശക്തവുമായ തെരച്ചില്‍ നടത്തിയിട്ടും കഴിഞ്ഞ എട്ട് വര്‍ഷമായി പിടികൊടുക്കാതെ കഴിയുകയാണ് ലാദന്‍. പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ ഗോത്രവര്‍ഗ മേഖലയിലെവിടെയോ ഒളിവില്‍ കഴിയുന്ന ലാദന്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

മെക്സിക്കന്‍ മയക്കുമരുന്ന് കടത്തുകാരനായ ജൊവാക്കിന്‍ ഗുസ്മാനാണ് പട്ടികയില്‍ രണ്ടാമത്. ഇയാള്‍ യു എസിലേക്ക് കൊക്കെയ്ന്‍ കടത്തുന്ന പ്രമുഖ ശക്തികേന്ദ്രമായി മാറിയിരിക്കുന്നു.

മൂന്നാം സ്ഥാനത്തുള്ള ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിക്ക് അല്‍‌-ക്വൊയ്ദയുമായും ലഷ്കര്‍-ഇ-തൊയ്ബയുമായും അടുത്ത ബന്ധമുണ്ടെന്നും കള്ളക്കടത്ത് പാതകള്‍ ഇവര്‍ പങ്കിടാറുണ്ടെന്നും ഫോര്‍ബ്സ് മാഗസിന്റെ ലേഖനത്തില്‍ പറയുന്നു. പാകിസ്ഥാന്‍ സര്‍ക്കാര്‍ നിഷേധിക്കുന്നുണ്ട് എങ്കിലും ദാവൂദ് ഇപ്പോള്‍ പാകിസ്ഥാനില്‍ ഉണ്ടാവാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 5000 അംഗങ്ങളുടെ പിന്‍‌ബലമാണ് ഡി കമ്പനിക്ക് ഉള്ളത്

Dawood No 3 in Forbe's most wanted list | ദാവൂദ്, ‘മോസ്റ്റ് വാണ്ടഡ് നമ്പര്‍ 3’

അനുതാപമായ് ക്വാന്‍ യിന്‍ എന്ന ‘ലേഡി ബുദ്ധ‘


PRO
പൊട്ടിച്ചിരിച്ചുകൊണ്ട് ധനത്തിന്റെ ഭാണ്ഡം പേറിവരുന്ന ‘ലാഫിംഗ് ബുദ്ധയെ’ ഫെംഗ്‌ഷൂയി തല്‍പ്പരര്‍ക്കെല്ലാം പരിചിതമായിരിക്കും. എന്നാല്‍, കന്യാമറിയത്തെ പോലെ അനുതാപത്തിന്റെ സുഖവീചികള്‍ പ്രസരിപ്പിക്കുന്ന ‘ലേഡി ബുദ്ധ’ അഥവാ ക്വാന്‍ യിന്നിനെ കുറിച്ച് അറിയാവുന്നവര്‍ വിരളമായിരിക്കും.

‘മറ്റുള്ളവരുടെ കരച്ചില്‍ കേള്‍ക്കുന്നവള്‍’ എന്നാണ് ഈ ദയാമൂര്‍ത്തിയായ ചൈനീസ് ദേവതയുടെ പേരിനര്‍ത്ഥം. മാതൃസ്നേഹം പകര്‍ന്നു നല്‍കുന്ന ദേവത കടല്‍ യാത്രക്കാരെയും കപ്പല്‍ ജോലിക്കാരെയും കാത്തുകൊള്ളുമെന്ന വിശ്വാസം ശക്തമാണ്. സഹായം വേണ്ടവര്‍ക്ക് വിശ്വാസത്തിന്റെയോ ജാതി-മത-വര്‍ഗ പശ്ചാത്തലത്തിന്റെയോ അതിരുകള്‍ക്ക് അതീതമായി ക്വാന്‍ യിന്‍ സഹായമെത്തിക്കുമെന്നാണ് ഈ ദേവതയെ കുറിച്ചുള്ള സങ്കല്‍പ്പം.

അതായത്, എത്രത്തോളം ശിക്ഷ അര്‍ഹിക്കുന്ന ആളെയും ശിക്ഷിക്കാന്‍ ദേവി ശ്രമിക്കുകയില്ല. അനുതാപത്തിന്റെ തരംഗങ്ങള്‍ പ്രസരിപ്പിക്കുന്ന ദേവി ആരാച്ചാരുടെ വാളിനു മുന്നില്‍ കഴുത്ത് കുനിച്ച് നില്‍ക്കുന്ന കുറ്റവാളിയുടെ കരച്ചിനു പോലും പരിഹാരം നല്‍കുമത്രേ. ആ‍രാച്ചാരുടെ മുന്നില്‍ ഇപ്പോള്‍ കൊല്ലപ്പെടുമെന്ന് കരുതി നില്‍ക്കുന്ന ആള്‍ ദേവിയെ വിളിച്ചാല്‍ ആരാച്ചാരുടെ വാള്‍ ചിന്നിച്ചിതറിപ്പോകുമെന്നാണ് ചൈനക്കാര്‍ വിശ്വസിക്കുന്നത്.

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷകയായ ക്വാന്‍ യിന്നിന്റെ പ്രതിരൂപം എവിടെ സൂക്ഷിക്കുന്നോ ആ ചുറ്റുപാടുകള്‍ ശുദ്ധീകരിക്കപ്പെടുന്നു എന്നാണ് വിശ്വാസം. ക്വാന്‍ യിന്നിന്റെ സാന്നിധ്യമുണ്ടെങ്കില്‍ അവിടെ വാഗ്വാദങ്ങളോ രോഗമോ ഉണ്ടാവില്ല എന്നാണ് ചൈനീസ് വിശ്വാസം. സ്ത്രീകളുടെ സംരക്ഷകയായ ദേവതയ്ക്ക് കുട്ടികളില്ലാത്തവരുടെ വിഷമങ്ങള്‍ പരിഹരിക്കാന്‍ കഴിവുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.

പത്തോളം തരത്തിലുള്ള ബോധിസത്വ ക്വാന്‍ യിന്‍ പ്രതിമകള്‍ ലഭ്യമാണ്. ഇവ മുറിക്കുള്ളിലോ വീടിനു പുറത്ത് പൂന്തോട്ടത്തിലോ സ്ഥാപിക്കാവുന്നതാണ്. എന്നാല്‍, വളരെ താഴ്ചയുള്ള സ്ഥലങ്ങള്‍ ക്വാന്‍ യിന്നിനു വേണ്ടി കണ്ടെത്താതിരിക്കാന്‍ ശ്രദ്ധിക്കണം

Compaassion, that is lady Buddha | അനുതാപമായ് ക്വാന്‍ യിന്‍ എന്ന ‘ലേഡി ബുദ്ധ‘

അഫ്സല്‍ ഗുരു: ഡല്‍ഹിക്ക് മെല്ലെപ്പോക്ക്

പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വൈകിയത് ഡല്‍ഹി സര്‍ക്കാരിന് വിനയാവുന്നു. ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ താമസിക്കുന്നതിന്റെ കാരണം ബോധിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.

മുംബൈ ഭീകരാക്രമണ കേസില്‍ പിടിയിലായ പാക് ഭീകരന്‍ അജ്മല്‍ അമിര്‍ കസബിന്റെ ശിക്ഷാവിധി വരുന്നതിന് ഒരാഴ്ച മുമ്പാണ് ആഭ്യന്തരമന്ത്രാലയം ഡല്‍ഹി ആഭ്യന്തര സെക്രട്ടറി ജി എസ് പട്നായിക്കിന് ഇതു സംബന്ധിച്ച കത്ത് നല്‍കിയത്. 2006 സെപ്തംബര്‍ മുതല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഫ്സല്‍ ഗുരുവിന്റെ ഭാര്യ സമര്‍പ്പിച്ച ദയാഹര്‍ജിയിന്മേല്‍ ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം കാക്കുകയാണ്.

കഴിഞ്ഞ വര്‍ഷവും ദയാഹര്‍ജി സംബന്ധിച്ച ഫയലില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതിന്റെ കാരണം ചോദിച്ച് ആഭ്യന്തരമന്ത്രാലയം ഡല്‍ഹി സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അന്ന് പ്രതികരിച്ചത്. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.

2003 ഒക്ടോബര്‍ 23 ന് ഹൈക്കോടതി ഇത് ശരിവച്ചു. 2005 ഓഗസ്റ്റ് 4 ന് സുപ്രീംകോടതിയും അഫ്സലിന്റെ ശിക്ഷാവിധി ശരിവച്ചു. ഗുരുവിന്റെ ഭാര്യ 2006 ജനുവരിയിലാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്

Afsal Guru; Delhi slowing down | അഫ്സല്‍ ഗുരു: ഡല്‍ഹിക്ക് മെല്ലെപ്പോക്ക്

ഇന്ത്യയുടെ തൊണ്ട വരണ്ടു; വിവാഹങ്ങളും നടക്കുന്നില്ല


PRO
കല്യാണസദ്യ കഴിച്ച് കൈ കഴുകാന്‍ പോലും വെള്ളമില്ലെങ്കില്‍? പിന്നെന്തു ചെയ്യാനാ കല്യാണം തന്നെയങ്ങ് മാറ്റിവെയ്ക്കുക ഇല്ലെങ്കില്‍ കല്യാണമേ വേണ്ടെന്നു വെയ്ക്കുക. വര്‍ഷങ്ങള്‍ക്കു മുമ്പ് വാളയാറിനടുത്ത് മയ്യത്തു കുളിപ്പിയ്ക്കാന്‍ 600 രൂപയ്ക്കു വെള്ളം വാങ്ങേണ്ടി വന്ന സ്ഥലത്ത് ഇപ്പോള്‍ കല്യാണ ആവശ്യത്തിനായി കാശു കൊടുത്ത്ഒരു ട്രാക്ടര്‍ വെള്ളമാണ് വാങ്ങിയിരിക്കുന്നത്. കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമയായ പാലക്കാട് ജില്ലയിലെ വാളയാറില്‍ ജലക്ഷാമം മൂലം വീട്ടില്‍ നടത്താന്‍ നിശ്ചയിച്ച കല്യാണം കല്യാണമണ്ഡപത്തിലേക്ക് മാറ്റി.

ദക്ഷിണേന്ത്യയില്‍ കല്യാണം മണ്ഡപത്തിലേക്ക് മാറ്റി വെയ്ക്കാനെങ്കിലും കഴിയുന്നുണ്ട്. പക്ഷേ ഉത്തരേന്ത്യയിലെ അവസ്ഥ ഇതിലും കഷ്ടമാണ് എന്നതാണ് സത്യം. പൊരിയുന്ന വെയിലിനോട് മല്ലിട്ടു നില്ക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. എരിയുന്ന സൂര്യതാപത്തിനു കീഴില്‍ കുടം, ബക്കറ്റ്, ചെരുവം തുടങ്ങിയ ആയുധങ്ങള്‍ വെച്ച് കീഴടങ്ങുകയാണ് പല ഗ്രമങ്ങളും. സര്‍ക്കാര്‍ വെള്ളം നല്കുന്ന പൈപ്പില്‍ പോലും ഒരു തുള്ളി ജലം കിട്ടാതെ വരുമ്പോള്‍ കല്യാണം തന്നെ മാറ്റിവെയ്ക്കേണ്ട അവസ്ഥയിലാണ് ഉത്തരേന്ത്യക്കാര്‍. .

ആന്ധ്രാ പ്രദേശിലെ പല ഗ്രാമങ്ങളും കടുത്ത ജലക്ഷാമത്തിലാണ്. വെള്ളമില്ലാത്തതിനാല്‍ ഇവിടെ വിവാഹങ്ങള്‍ മുടങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ സല്‍ക്കാരം ഒരുക്കാന്‍ ആവശ്യത്തിന് വെള്ളമില്ലാത്തതാണ് വിവാഹം മുടങ്ങാന്‍ കാരണമെന്ന് ഗ്രാമീണര്‍ പറയുന്നു. സ്വകാര്യ വ്യക്തികളുടെ പക്കല്‍ നിന്നും വന്‍ വില കൊടുത്ത് വെള്ളം വാങ്ങാന്‍ ഇവര്‍ക്ക് കഴിയാത്തതിനാല്‍ മഴക്കാലത്തിനായി വേഴാമ്പല്‍ കാത്തിരിക്കുന്നത് പോലെ ഈ ഗ്രാമീണരും കാത്തിരിക്കുകയാണ്. ഇതോടെ കല്യാണങ്ങളെല്ലാം മഴക്കാലത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ഈ ഗ്രാമത്തിലേക്ക് പൈപ്പ് ലൈന്‍ വേണമെന്ന് വളരെക്കാലമായി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അധികൃതര്‍ ഇതുവരെ നടപടി എടുത്തിട്ടില്ല. കുടിവെള്ളം എത്തിക്കാന്‍ ആവശ്യമായ നടപടി ഉടനെ സ്വീകരിക്കുമെന്ന് കളക്ടര്‍ എന്‍ നാഗേശ്വര റാവു ഉറപ്പുനല്‍കി.ഇതു പോലെ ഒരുപാട് ഉറപ്പുകള്‍ ഇതുനു മുമ്പും ഇവര്‍ക്ക് ലഭിച്ചതാണ്.

Water scaecity in India | ഇന്ത്യയുടെ തൊണ്ട വരണ്ടു; വിവാഹങ്ങളും നടക്കുന്നില്ല

ഗര്‍ഭകാലത്ത് അമ്മയുടെ വാക്കിന് കാതോര്‍ക്കുക


PRO
ഗര്‍ഭിണികള്‍ ഡോക്ടര്‍മാര്‍ പറയുന്നതിനെക്കാള്‍ സ്വന്തം അമ്മയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്നത് കൂടുതല്‍ ഉചിതമായിരിക്കുമെന്ന് നിരീക്ഷണം. ലണ്ടന്‍ കേന്ദ്രമാക്കിയുള്ള ഒരു സംഘം ഗവേഷകരാ‍ണ് ഗര്‍ഭിണികള്‍ക്ക് ഈ ഉപദേശം നല്‍കുന്നത്. കഴിഞ്ഞ തലമുറകളിലെ അമ്മമാരെയും പങ്കെടുപ്പിച്ച് നടത്തിയ സര്‍വ്വെയ്ക്ക് ശേഷമാണ് ഗവേഷകര്‍ ഈ വിലയിരുത്തല്‍ കൈമാറുന്നത്.

യൂണിവേഴ്സിറ്റി ഓഫ് ലണ്ടനില്‍ നിന്നുള്ള ഒരു സംഘമാണ് ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. 1970 കളിലെയും 80 കളിലെയും മുതല്‍ രണ്ടായിരം വരെയുള്ള പല തലമുറകളില്‍ പെട്ട അമ്മമാരോട് ഇവര്‍ ഗര്‍ഭകാല പരിചരണത്തെക്കുറിച്ച് ആരാഞ്ഞിരുന്നു. പുതുതലമുറയിലെ അമ്മമാര്‍ ഡോക്ടര്‍മാരുടെ ഉപദേശം കൂടി ചെവിക്കൊള്ളണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ പഴയ തലമുറയിലെ അമ്മമാര്‍ ഇതിനോട് അധികം യോജിച്ചില്ല.

2000-2010 കാലയളവില്‍ അമ്മമാരായവരുടെ ഇടയില്‍ നടത്തിയ അഭിപ്രായ ശേഖരണത്തില്‍ ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മനസിലാക്കാനായി ഇവര്‍ പ്രധാനമായും ബുക്കുകളും ഇന്‍റര്‍നെറ്റുമാണ് ആശ്രയിച്ചിരുന്നത്. കുടുംബത്തിലെ മുതിര്‍ന്നവരുടെ ഉപദേശവും പരിചരണവും ഇവരില്‍ പലര്‍ക്കും അധികം ലഭിച്ചിട്ടില്ല. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ബുക്കില്‍ നിന്നും മറ്റും ലഭിക്കുന്ന വിവരങ്ങളേക്കാള്‍ സ്വന്തം അമ്മമാരുടെയോ അല്ലെങ്കില്‍ ആ സ്ഥാനത്തുള്ള ആരുടെയെങ്കിലുമോ പരിചരണം ആഗ്രഹിക്കുന്നതായാണ് ഇവരില്‍ ഭൂരിഭാഗവും മനസു തുറന്നത്.

ഗര്‍ഭിണികളുടെ ദിനചര്യകളില്‍ അമ്മമാര്‍ക്ക് കൂടുതല്‍ സ്വാധീനം ചെലുത്താമെന്നും ഇപ്പോള്‍ വ്യാപകമായി കണ്ടുവരുന്ന ഗര്‍ഭകാല രോഗങ്ങളും മറ്റും ഈ ശ്രദ്ധയിലൂടെ ഏറെക്കുറെ ഒഴിവാക്കാമെന്നും ഈ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭകാലത്തെ ആശങ്കയും ആകുലതകളും അകറ്റുന്നതിന് അമ്മമാരുടെ പരിചരണവും ഉപദേശവും ഡോക്ടറുടെ പക്കല്‍ നിന്ന് ലഭിക്കുന്നതിന്‍റെ ഇരട്ടി ഫലം ചെയ്യുമെന്നും ഇവര്‍ പറയുന്നു

Mums-to-be trust their mothers more than doctors | ഗര്‍ഭകാലത്ത് അമ്മയുടെ വാക്കിന് കാതോര്‍ക്കുക

ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതം: മമ്മൂട്ടി


Mammootty
PRO
PRO
മാധ്യമങ്ങളില്‍ തന്നെക്കുറിച്ച് വേണ്ടാതീനമാണ് എഴുതിപ്പിടിപ്പിക്കുന്നതെന്നും അതിനാല്‍ തന്നെ വ്യക്തിപരമായി വലിയ പ്രതിസന്ധിയിലൂടെയാണ്‌ താന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും മമ്മൂട്ടി. ദുബൈ ഫെസ്റ്റിവല്‍ സിറ്റിയില്‍ ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ്‌ സ്വീകരിച്ച് സംസാരിക്കുമ്പോഴാണ് മമ്മൂട്ടി മനസ് തുറന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ അല്‍‌പം പോലും കഴമ്പില്ലെന്നും മമ്മൂട്ടി പറഞ്ഞു.

“സമീപകാലത്ത് വ്യക്തിപരമായി വലിയ പ്രതിസന്ധിയിലൂടെയാണ്‌ ഞാന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്‌ത മലയാളി എന്ന ഈ പുരസ്‌കാരം അതുകൊണ്ട്‌ തന്നെ അഭിമാനത്തോടെയാണ്‌ ഞാന്‍ സ്വീകരിക്കുന്നത്. ഈ പുരസ്കാരം എനിക്ക് ആത്മവിശ്വാസം തരുന്നു.”


“ഈയിടെയായി എനിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു. എല്ലാം മാധ്യമങ്ങളില്‍ വരികയും ചെയ്തു. ഇതില്‍ അല്‍‌പം പോലും കഴമ്പില്ല എന്ന കാര്യം നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. എല്ലാം അടിസ്ഥാനരഹിതമാണ്‌. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ലോകത്തുള്ള മലയാളികള്‍ അംഗീകരിച്ചില്ലെന്നതിനുള്ള തെളിവു കൂടിയാണ്‌ ഈ പുരസ്‌കാരം.”

“അടിസ്ഥാന രഹിതമായ ആരോപണങ്ങളും വിവാദങ്ങളും ആര്‍ക്കും ഗുണം ചെയ്യില്ല. മലയാളി എന്ന നിലയില്‍ അഭിമാനമുണ്ട്‌. മലയാളികളുടെ മനസ്സ്‌ സ്വാധീനിക്കാന്‍ ബാഹ്യശക്തികള്‍ക്കാകില്ല. അവര്‍ക്ക്‌ അവരുടേതായ അഭിപ്രായമുണ്ട്‌” - മമ്മുട്ടി പറഞ്ഞു.

റേഡിയോ ഏഷ്യയുടെ സഹകരണത്തോടെ ഏഷ്യാവിഷന്‍ അഡ്വര്‍ടൈസിംഗ്‌ ആണ്‌ ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ സംഘടിപ്പിക്കുന്നത്‌. ഇതിന്റെ ക്രിയാത്മക പങ്കാളിത്തം ലെന്‍സ്‌മാന്‍ ക്രിയേഷന്‍സിനാണ്‌.

അമാലിയ എം ഡി സെബാസ്റ്റ്യന്‍ ജോസഫാണ്‌ മമ്മുട്ടിക്ക്‌ പുരസ്‌കാരം കൈമാറിയത്‌. ഏറ്റവും പ്രശസ്‌തനായ പ്രവാസി എന്ന പുരസ്‌കാരം എംഎ യൂസുഫലി ഏറ്റുവാങ്ങി. ഫെസ്റ്റിവല്‍ സിറ്റിയില്‍ തടിച്ചു കൂടിയ ആയിരങ്ങള്‍ മമ്മുട്ടിയെയും യൂസുഫലിയെയും ഹര്‍ഷാരവത്തോടെയാണ്‌ എതിരേറ്റത്‌. നടന്‍ റഹ്‌മാന്‍ അതിഥിയായിരുന്നു

Allegations against me are baseless: Mammootty | ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതം: മമ്മൂട്ടി

അഫ്ഗാന്‍ വിമാനം തകര്‍ന്ന് 43 പേരെ കാണാതായി


PRO
അഫ്ഗാന്‍ യാത്രാവിമാനം തകര്‍ന്ന് 43 പേരെ കാണാതായി. തലസ്ഥാന നഗരിയായ കാബൂളിനെ വടക്കന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന വ്യോമയാന പാതയിലാണ് അപകടം ഉണ്ടായത്. എത്രപേര്‍ രക്ഷപെട്ടിട്ടുണ്ടെന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ആറു വിദേശികളും വിമാനത്തിലുണ്ടായിരുന്നു.

അപകടത്തില്‍ പെട്ട വിമാനം എവിടെയാണ് തകര്‍ന്ന് വീണതെന്നും വ്യക്തമായിട്ടില്ല. വിമാനം കണ്ടുപിടിക്കാനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. മഞ്ഞുവീഴ്ച മൂലം പ്രദേശത്ത് മോശം കാലാവസ്ഥയാണ്. തെരച്ചിലിനെ ഇത് സാരമായി ബാധിക്കുന്നുണ്ട്.

പര്‍വ്വതപ്രദേശമായ സലാംഗ് പാസില്‍ 12,700 അടി ഉയരത്തിലായിരുന്നു അപകടമെന്നാണ് പ്രാഥമിക വിവരം. അഫ്ഗാനിലെ സ്വകാര്യവിമാന കമ്പനിയായ പാമിര്‍ എയര്‍വെയ്സിന്‍റേതാണ് തകര്‍ന്ന വിമാനം. രക്ഷാപ്രവര്‍ത്തനത്തിനായി അഫ്ഗാന്‍ സര്‍ക്കാര്‍ നാറ്റോ സേനയുടെ സഹായം തേടിയിട്ടുണ്ട്. മോശം കാലാവസ്ഥയാണോ അപകടകാരണമെന്നും വ്യക്തമല്ല.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലിബിയയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 104 പേര്‍ മരിച്ചിരുന്നു. ഇതിന്‍റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് വീണ്ടും ഒരു ആകാശദുരന്തം കൂടി ഉണ്ടായിരിക്കുന്നത്. അഫ്ഗാനില്‍ ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന മുന്‍ നിര വ്യോമയാന കമ്പനിയാണ് പാമിര്‍ എയര്‍വെയ്സ്

Plane carrying 44 passengers crashes in Afghanistan: Official | അഫ്ഗാന്‍ വിമാനം തകര്‍ന്ന് 43 പേരെ കാണാതായി

ഖുശ്ബുവിന്റെ ഷോ ജയ ടിവിക്ക് വേണ്ട!


PRO
മിത്രം ശത്രുവാകാന്‍ അധികസമയം വേണ്ടെന്ന് തെളിയിക്കുന്ന തീരുമാനമാണ് ജയ ടിവി ഖുശ്ബു അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയുടെ കാര്യത്തില്‍ കൈക്കൊണ്ടത്. ഖുശ്ബു ഡി‌എംകെയില്‍ ചേര്‍ന്ന കാരണത്താല്‍ എഐഡി‌എംകെ അനുഭാവ ചാനലായ ജയ ടിവി അവരുടെ ഷോ വേണ്ടെന്ന് വച്ചു.

തമിഴ്നാട്ടില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി വളരെ പ്രശസ്തി നേടിയ റിയാലിറ്റി ഗെയിം ഷോ ആയ ‘ജാക്ക് പോട്ട്’ ആണ് രാഷ്ട്രീയച്ചൊരുക്കില്‍ നിര്‍ത്തിവച്ചത്. വളരെയധികം പ്രേക്ഷക പങ്കാളിത്തമുള്ള ഒരു മണിക്കൂര്‍ നീളുന്ന ഗെയിം റിയാലിറ്റി ഷോ ഞായറാഴ്ച രാത്രിയിലായിരുന്നു സം‌പ്രേക്ഷണം ചെയ്തിരുന്നത്.

ചാനലിന്റെ നയത്തിന്റെ ഭാഗമായാണ് ഖുശ്ബു അവതരിപ്പിക്കുന്ന ഷോ നിര്‍ത്തിവച്ചതെന്ന് ചാനല്‍ അധികൃതര്‍ പറഞ്ഞു. ഡി‌എംകെ അനുകൂലികളോട് വ്യക്തിപരമായ പ്രശ്നമൊന്നുമില്ല എന്ന് വ്യക്തമാക്കിയ അധികൃതര്‍ കരുണാനിധി തിരക്കഥയെഴുതിയ സിനിമകളും തങ്ങള്‍ പ്രദര്‍ശിപ്പിക്കാറില്ല എന്നും ചൂണ്ടിക്കാട്ടുന്നു.

“കഴിഞ്ഞ ഒന്‍‌പത് വര്‍ഷക്കാലമായി ഞാനാണ് ‘ജാക്ക്‌പോട്ട്’ എന്ന പരിപാടി അവതരിപ്പിച്ചുവരുന്നത്. എന്നെ ആ പരിപാടിയില്‍ നിന്ന് നീക്കം ചെയ്യുന്നുണ്ടെങ്കില്‍ അക്കാര്യം ജയ ടിവി എന്നെയായിരുന്നു ആദ്യം അറിയിക്കേണ്ടിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ജയ ടിവി അധികൃതര്‍ എന്ന ബന്ധപ്പെട്ടിട്ടില്ല. പാര്‍ട്ടിയില്‍ ചേരുന്ന കാര്യം തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിന്റെ സമ്മതം ലഭിച്ചതിന് ശേഷം മതി എന്ന നയം ഒട്ടും ശരിയല്ല. തൊഴില്‍ വേറെ, രാഷ്‌ട്രീയം വേറെ എന്നാണ് എന്റെ നിലപാട്” - ഖുശ്ബു വിശദീകരിക്കുന്നു.

Jaya TV Drops Khushbu's Reality Show | ഖുശ്ബുവിന്റെ ഷോ ജയ ടിവിക്ക് വേണ്ട!

മന്ത്രിവാ‍ഹനം പരിശോധിച്ചാല്‍ ഇങ്ങനെയിരിക്കും!

മന്ത്രിയുടെ വാഹനം സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അനുഭവം മോശമാകുമെന്ന് രാജ്യ തലസ്ഥാനത്തെ മൌര്യ ഷെറാട്ടണ്‍ ഹോട്ടല്‍ അധികൃതര്‍ക്ക് നന്നായി മനസ്സിലായി! സംസ്ഥാന സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രി മങ്കദ് രാം സിംഗാളിന്റെ വാഹനം പരിശോധിക്കാന്‍ ശ്രമിച്ച ഹോട്ടലിലേക്ക് ആരോഗ്യ വകുപ്പും ഭക്‍ഷ്യ വകുപ്പും അടക്കം നിരവധി സര്‍ക്കാര്‍ വകുപ്പുകള്‍ നിരവധി തവണ മിന്നല്‍ പരിശോധന നടത്തി.

എന്തായാലും, സംഭവത്തെ കുറിച്ച് അറിഞ്ഞ മുഖ്യമന്ത്രി ഷീല ദീക്ഷിത് മന്ത്രിയെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടു എന്നും ഹോട്ടലിന് നേര്‍ക്ക് വൈരാഗ്യബുദ്ധിയോടെയുള്ള നടപടികള്‍ കൈക്കൊള്ളരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തു. ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് മുഖ്യമന്ത്രിയെ വിവരം ധരിപ്പിച്ചതെന്ന് സൂചനയുണ്ട്.

ബുധനാഴ്ച വൈകിട്ട് പഞ്ച നക്ഷത്ര ഹോട്ടലില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായാണ് മന്ത്രി എത്തിയത്. മന്ത്രിയുടെ വാഹനം സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കാന്‍ എത്തിയ അധികൃതരോട് മന്ത്രി തട്ടിക്കയറുകയും പരിശോധന നടത്താന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും സംഭവം കഴിഞ്ഞ ഉടന്‍ ആരോഗ്യ വകുപ്പ്, വൈദ്യുതി വകുപ്പ്, ഭക്‍ഷ്യ വകുപ്പ് തുടങ്ങിയവയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ മിന്നല്‍ പരിശോധനയും ആരംഭിച്ചു.

എന്നാല്‍, മന്ത്രി തനിക്കു മേലെയുള്ള ആരോപണം നിഷേധിച്ചു. താന്‍ ഒരു വകുപ്പിലെ ഉദ്യോഗസ്ഥരോടും പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നും ഇപ്പോള്‍ നടക്കുന്ന പരിശോധന സാധാരണഗതിയിലുള്ള നടപടിയുടെ ഭാഗമായിരിക്കാമെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്.

ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെയും ലഫ്.ഗവര്‍ണറുടെയും വാഹനങ്ങള്‍ മാത്രമാണ് ഇത്തരത്തിലുള്ള സുരക്ഷാ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്

Dares to check minister's vehicle? | മന്ത്രിവാ‍ഹനം പരിശോധിച്ചാല്‍ ഇങ്ങനെയിരിക്കും!

കൂട്ടബലാത്സംഗം: മൂന്ന് പേര്‍ കുറ്റക്കാര്‍

ജപ്പാന്‍ വംശജയായ 25 കാരിയെ ബീഹാറിലെ ഗയയില്‍ വച്ച് ഓട്ടോറിക്ഷയില്‍ നിന്ന് വലിച്ചിറക്കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഗയ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രാജേഷ് നരൈന്‍ സേവക് പാണ്ഡെയാണ് തിങ്കളാഴ്ച കേസില്‍ വിധി പറഞ്ഞത്.

ഓട്ടോറിക്ഷ ഡ്രൈവര്‍ അടക്കം അഞ്ച് പേര്‍ ഉള്‍പ്പെട്ട കേസിലെ രണ്ട് പ്രതികള്‍ ഒളിവിലാണ്. പിടിയിലായ പപ്പു കുമാര്‍, ഉദയ് കുമാര്‍, അഞ്ജു കുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് സംശയാതീതമായി തെളിഞ്ഞതായി കോടതി പ്രഖ്യാപിച്ചു.

ലുതാന്‍ യാദവ്, രാജന്‍ യാദവ് എന്നീ പ്രതികളെ പൊലീസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇവരുടെ വസ്തുവകകള്‍ പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്.

2010 ഏപ്രില്‍ 16 ന് അം‌വാന്‍ ഗ്രാമത്തിനു സമീപത്തുവച്ചാണ് യുവതിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഏപ്രില്‍ 22 ന് ആണ് വിചാരണ തുടങ്ങിയത്. കഴിഞ്ഞ ശനിയാഴ്ച വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി

Japanese tourist gangrape case: Three persons convicted | കൂട്ടബലാത്സംഗം: മൂന്ന് പേര്‍ കുറ്റക്കാര്‍

‘കുടിയന്‍‘ ബുഷ് ബോറനാണെന്ന് ലോറ!


PRO
യുഎസ് മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് മദ്യപിച്ചു പൂസായാല്‍ പിന്നെ ‘ബോറനാ’ണെന്ന് ഭാര്യ ലോറ ബുഷ്. ‘ലേഡീസ് ഹോം ജേര്‍ണല്‍’ എന്ന മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ലോറ ഭര്‍ത്താവിന്റെ മദ്യപാനത്തെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്.

താന്‍ ഒരിക്കലും ഒരു ‘ആല്‍ക്കഹോളിക്’ അല്ല എന്ന് ബുഷ് പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, ഭര്‍ത്താവിന്റെ മദ്യപാന ആസക്തി തന്നെ നിരാശയിലാഴ്ത്തിയെന്നാണ് ലോറയുടെ വെളിപ്പെടുത്തല്‍. അതേസമയം, താന്‍ ഒരിക്കലും മദ്യപാനം നിര്‍ത്തണമെന്ന് ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിട്ടില്ല എന്നും ലോറ വെളിപ്പെടുത്തുന്നു.

ബുഷ് ഡിന്നറിനൊപ്പം ബിയറും അതിനുശേഷം ബി ആന്‍ഡ് ബി എന്നറിയപ്പെടുന്ന ബ്രാന്‍ഡിയും ബെനഡക്റ്റിന്‍ മദ്യവും ചേര്‍ന്ന മിശ്രിതവും അകത്താക്കാറുണ്ട്. ആവശ്യത്തിലധികം കഴിച്ചാല്‍ പിന്നെ അദ്ദേഹം ബോറനായി മാറും. എന്നാല്‍, ബുഷ് എപ്പോഴും ഇത്തരത്തില്‍ മൂന്ന് ‘ബി’ കഴിക്കാറില്ല എന്നും സാധാരണയായി ബിയര്‍ മാത്രമേ കഴിക്കാറുള്ളൂ അതും എല്ലാ രാത്രികളിലും ഇല്ല എന്നും ലോറ അഭിമുഖത്തില്‍ പറഞ്ഞതായി ‘ദ ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തു.

മറ്റുള്ളവരുടെ ഭര്‍ത്താക്കന്‍‌മാര്‍ പാര്‍ട്ടികളില്‍ കുടിച്ച് കൂത്താടുന്നത് രസകരമാണെന്ന് തോന്നിയേക്കാം. എന്നാല്‍, തനിക്ക് അത്തരത്തില്‍ തോന്നില്ല. ബുഷ് മദ്യപിക്കുമെങ്കിലും തനിക്ക് അതില്‍ നിരാശയുണ്ടെങ്കിലും തങ്ങള്‍ വേര്‍പിരിയാനൊന്നും പോകുന്നില്ല എന്നും ലോറ വ്യക്തമാക്കുന്നു. ബുഷിനെ താന്‍ പിരിയില്ല എന്നും ബുഷ് തന്നെ പിരിയാന്‍ അനുവദിക്കില്ല എന്നുമാണ് സ്നേഹമയിയായ ഈ ഭാര്യ പറയുന്നത്.

മദ്യപിച്ച് വാഹനമോടിച്ചതിന് 1976 ല്‍ ബുഷ് അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍, പ്രസിഡന്റായിരിക്കുന്ന സമയത്ത് ബുഷ് മദ്യപാനശീലം പാടേ ഉപേക്ഷിച്ചിരുന്നു


Laura about drinking Bush | ‘കുടിയന്‍‘ ബുഷ് ബോറനാണെന്ന് ലോറ!

ഗ്ലോബല്‍ ഇന്ത്യന്‍ അവാര്‍ഡ് ടാറ്റയ്ക്ക്


PRO
ഈ വര്‍ഷത്തെ സിഐഎഫ് ചഞ്ചലാനി ഗ്ലോബല്‍ ഇന്ത്യന്‍ അവാര്‍ഡ് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയ്ക്ക് സമ്മാനിച്ചു. ആഗോള നേതൃത്വത്തിനും പ്രഫഷണല്‍ സമീപനത്തിനും വീക്ഷണത്തിനുമുള്ള അംഗീകാരമായാണ് അവാര്‍ഡ് നല്‍കിയത്.

ഒരു കോടി രൂപയും (225,000 യുഎസ് ഡോളര്‍) പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കാനഡ ഇന്ത്യ ഫൌണ്ടേഷന്റെ വാര്‍ഷിക അവാര്‍ഡ്ദാന ചടങ്ങില്‍ വച്ചായിരുന്നു രത്തന്‍ ടാറ്റയ്ക്ക് ബഹുമതി സമ്മാനിച്ചത്.

1991 ല്‍ രത്തന്‍ ടാറ്റ ജെആര്‍ഡി ടാറ്റയുടെ പിന്‍‌ഗാമിയായി ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. രത്തന്‍ ടാറ്റയ്ക്ക് തന്റെ നേതൃത്വത്തില്‍ ടാറ്റ ഗ്രൂപ്പിന്റെ വരുമാനം 12 മടങ്ങ് വരെ ഉയര്‍ത്താന്‍ കഴിഞ്ഞു. ടാറ്റ സ്റ്റീലിന്റെ ആഗോള പ്രാതിനിധ്യവും അവാര്‍ഡ് സമിതി പരിഗണിച്ചു.

2008 ല്‍ ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പദ്മവിഭൂഷണ്‍ ബഹുമതിയും ടാറ്റയെ തേടിയെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വിലക്കുറഞ്ഞ കാര്‍ എന്ന ബഹുമതിയോടെ പുറത്തിറങ്ങിയ നാനോ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടിരുന്നു, കഴിഞ്ഞ വര്‍ഷമാണ് നാനോയുടെ ഉല്പാദനം തുടങ്ങിയത്

global indian award,ratan tata,nano | ഗ്ലോബല്‍ ഇന്ത്യന്‍ അവാര്‍ഡ് ടാറ്റയ്ക്ക്

തന്നെ വലിച്ചെറിഞ്ഞവര്‍ക്കെതിരെ മോഹന്‍ലാല്‍!Mohanlal
PRO
PRO
മോഹന്‍ലാല്‍ ആദ്യമായി കഥ രചിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന സിനിമ എന്ന അവകാശവാദവുമായാണ് സ്വപ്നമാളിക എന്ന ‘ഡ്രീം പ്രൊജക്റ്റ്’ തുടങ്ങിയത്. മൂന്ന് വര്‍ഷം മുമ്പ്, 2007-ലാണ് ഈ സിനിമയ്ക്ക് വേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഈ സിനിമ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്, കാരണം തന്റെ കഥാപാത്രത്തെ സിനിമയില്‍ നിന്ന് വലിച്ചെറിഞ്ഞ സംവിധായകനെതിരെ കേസുകൊടുക്കാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍!.

ആത്മീയതയില്‍ ഊന്നിയുള്ള കഥയായിരുന്നു ഇതിന്റേത്. ഇത് 2008-ല്‍ പുറത്തുവരും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ 2008-ല്‍ സിനിമ ഇറങ്ങിയില്ല. മാത്രമല്ല, ചിത്രത്തിന്‍റെ സംവിധായകനും കഥയെഴുത്തില്‍ ലാലിനെ സഹായിച്ചയാളുമായ കെ എ ദേവരാജും സൂപ്പര്‍താരവും തമ്മില്‍ ഉടക്കുകയും ചെയ്തു. നിര്‍മാണ കമ്പനിയായ കരിമ്പില്‍ ഫിലിംസ് സിനിമയ്ക്ക് വേണ്ടി ഇറക്കിയ പൈസ മുഴുവന്‍ വെള്ളത്തിലായി. സിനിമ ഉപ്പുമാങ്ങാ ഭരണിയിലുമായി! അങ്ങിനെ വര്‍ഷം മൂന്ന് കഴിഞ്ഞു.

ഇപ്പോഴിതാ ചിത്രീകരണം കഴിഞ്ഞ് സ്വപ്നമാളിക റിലീസിംഗിന് തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിനിമയ്ക്കെതിരെ ലാലിന്റെ പടനീക്കം. മോഹന്‍ലാലിനെ പുല്ലുപോലെ വലിച്ചെറിയുകയായിരുന്നു ദേവരാജ്. ലാലിന്റെ കഥാപാത്രമായ അപ്പുനായരെ കാശിയില്‍ കൊണ്ടുപോയി ഒരു ബോംബേറില്‍ കൊന്ന്‌ കഥ മറ്റു കഥാപാത്രങ്ങളിലൂടെ മുന്നോട്ട്‌ കൊണ്ടു പോയി സിനിമ തീര്‍ക്കുകയാണ് ദേവരാജ്‌ ചെയ്തത്. ആര്‍ക്കായാലും സഹിക്കുമോ? മോഹന്‍ലാലിനും സംഗതി രസിച്ചില്ല.

സ്വപ്നമാളികയുടെ സാക്ഷാല്‍ തിരക്കഥാകൃത്ത് ടി.എസ്‌. സുരേഷ്‌ബാബുവാണ്. മോഹന്‍‌ലാലിന്റെ കഥയെ മെരുക്കിയെടുത്ത് തിരക്കഥയാക്കിയത് സുരേഷ്‌ബാബു ആയിരുന്നു. തങ്ങളുടെ അനുവാദമില്ലാതെ കഥയിലും തിരക്കഥയിലും മാറ്റം വരുത്തിയതിനാണ് മോഹന്‍ലാലും ടി.എസ്‌. സുരേഷ്‌ബാബുവും ദേവരാജിനെതിരെ കോടതിയെ സമീപിക്കാന്‍ പോകുന്നതെന്ന് അറിയുന്നു.

Mohanlal may file a case against Swapnamalika director | തന്നെ വലിച്ചെറിഞ്ഞവര്‍ക്കെതിരെ മോഹന്‍ലാല്‍!

രൂപയുടെ മൂല്യത്തില്‍ 48 പൈസയുടെ ഇടിവ്

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. തിങ്കളാഴ്ച നാല്പത്തിയെട്ട് പൈസയുടെ ഇടിവാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ മൂലധന നിക്ഷേപത്തില്‍ ഇടിവ് വന്നേക്കുമെന്ന ആശങ്കയാണ് രൂപയെ സമ്മര്‍ദ്ദത്തിലാക്കിയത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 45.59 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ പതിമൂന്നു പൈസയുടെ ഇടിവോടെ 45.21/22 എന്ന നിലയിലായിരുന്നു വ്യാപാരം ക്ലോസ് ചെയ്തിരുന്നത്.

ഏഷ്യന്‍ വിപണികളില്‍ പൊതുവെ ആലസ്യം അനുഭവപ്പെടുന്നത് രൂപയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ വന്‍ നഷ്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്. സെന്‍സെക്സില്‍ 361.77 പോയിന്റ് ഇടിവോടെ 16,632 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്

Rupee falls 48 paise to 45.69 a dollar | രൂപയുടെ മൂല്യത്തില്‍ 48 പൈസയുടെ ഇടിവ്

തിലകനും വെള്ളാപ്പള്ളി നടേശനും കെട്ടിപ്പിടിച്ചപ്പോള്‍!


Thilakan
PRO
PRO
നടന്‍ തിലകനും എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കെട്ടിപ്പിടിച്ച് കുശലാന്വേഷണങ്ങള്‍ പറഞ്ഞു. പത്തനംതിട്ട എസ്‌.എന്‍.ഡി.പി. യൂണിയന്‍ നേതൃത്വത്തില്‍ പൂങ്കാവ്‌ രാജീവ്‌ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്‍ തിലകനെ ആദരിക്കാനായി സംഘടിപ്പിച്ച ചടങ്ങിലാണ് ഈ അപൂര്‍വ കൂടിക്കാഴ്ച ഉണ്ടായത്.

ആദരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിച്ച തിലകന്‍ സിനിമാസംഘടനയായ അമ്മയെയും സാംസ്കാരിക മന്ത്രി എം‌എ ബേബിയെയും നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു. സിനിമാനടന്‍ ശ്രീനാഥ്‌ ആത്മഹത്യ ചെയ്‌തതല്ലെന്നും തിലകന്‍ പറഞ്ഞു. ശ്രീനാഥിന്റേത് ആസൂത്രിത കൊലപാതകമാണെന്നും തന്നെയും അതുപോലെ ചിലര്‍ തന്നെ കൊല്ലാനായി നടക്കുന്നുണ്ടെന്നും തിലകന്‍ കൂട്ടിച്ചേര്‍ത്തു.

“തെറ്റു ചെയ്യാത്ത ഞാന്‍ എങ്ങനെ മാപ്പുപറയും! അമ്മയോടും ഫെഫ്‌കയോടും മാപ്പുപറയണമെന്നാണ്‌ അവര്‍ പറയുന്നത്‌. 1956 ല്‍ നടനെന്ന നിലയില്‍ തുടക്കം കുറിച്ച ഞാന്‍ 54 വര്‍ഷമായി ഈ രംഗത്തു തുടരുന്നു. സമരം ഒത്തുതീര്‍പ്പാക്കാനും തന്നെ സിനിമാ ഫീല്‍ഡില്‍ നിന്നും ഒഴിവാക്കാനും ഒരു സൂപ്പര്‍താരം ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു.”

“കമ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ പിച്ചവെച്ച എന്നെ അതിന്റെ സാംസ്‌കാരിക മന്ത്രി തഴഞ്ഞു. ഞാനൊരു കമ്യൂണിസ്റ്റുകാരനാണ്. എന്നാല്‍ എനിക്കൊരു ദുര്യോഗം ഉണ്ടായപ്പോള്‍ ഒരാളും എന്നെ സഹായിച്ചില്ല. എല്ലാവരും പണമുള്ളവരുടെ പിറകെ പോയി. കലാകാരന്മാരുടെ തൊഴില്‍ നിഷേധിക്കുന്നത്‌ തീവ്രവാദപരമാണ്‌. സത്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കാലം തനിക്കു സമയം അനുവദിക്കും” - തിലകന്‍ പറഞ്ഞു.

Vellappalli Natesan embraces Actor Thilakan! | തിലകനും വെള്ളാപ്പള്ളി നടേശനും കെട്ടിപ്പിടിച്ചപ്പോള്‍!

എല്ലാവര്‍ക്കും കളിക്കണം; സൌജന്യമായി


PRO
PRO
ഓണ്‍ലൈന്‍ വഴി കളിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഭൂരിഭാഗവും ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നവരാണ്. എന്നാല്‍, പണം കൊടുത്ത് ഗെയിമുകള്‍ വാങ്ങി കളിക്കുന്നവര്‍ ഗണ്യമായി കുറഞ്ഞിരിക്കുന്നു. എല്ലാവര്‍ക്കും സൌജന്യ ഗെയിമുകളോടാണ് പ്രിയമെന്നും നെറ്റ് നിരീക്ഷണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് മീഡിയകളിലും വിവിധ സൈറ്റുകളിലും ഗെയിമുകള്‍ സൌജന്യമായി ലഭ്യമാണ്. ഇതോടെ വീഡിയോ ഗെയിംസ് വിപണികള്‍ നഷ്ടത്തിലായിരിക്കുകയാണ്. അമേരിക്കയിലും യൂറോപ്പിലും ഗെയിംസ് സോഫ്റ്റ്വയര്‍, ഹാര്‍ഡ്‌വയര്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

സൌജന്യ ഗെയിംസ് സേവനം നല്‍കുന്ന പോഗോ, റിയല്‍ നെറ്റ്വര്‍ക്സ്, ബിഗ്ഫിഷ് ഗെയിംസ് തുടങ്ങി സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. അതേസമയം, സ്ത്രീകള്‍ക്കിടയില്‍ ഇത്തരം സൌജന്യ ഗെയിമുകള്‍ക്ക് വന്‍ ജനപ്രീതിയാണ് ലഭിക്കുന്നതെന്നും വിവിധ സര്‍വെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കന്‍ ജനതയിലെ 21 ശതമാനം പേരും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ ഗെയിമുകള്‍ കളിക്കുനവരാണ്. ഇതോടെ പ്രമുഖ വീഡിയോ ഗെയിം നിര്‍മ്മാതാക്കളൊക്കെ തങ്ങളുടെ പുത്തന്‍ ഉല്‍പ്പന്നങ്ങളുടെ സൌജന്യ പതിപ്പുകളും നെറ്റില്‍ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്

Free games spreads the Net | എല്ലാവര്‍ക്കും കളിക്കണം; സൌജന്യമായി

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോഡില്‍


അന്താരാഷ്ട്ര വിപണിയില്‍ ദിവസങ്ങളായി തുടരുന്ന കുതിപ്പിന്‍റെ ഫലമായി ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണ വില സര്‍വ്വകാല റെക്കോഡിലേക്ക്. സംസ്ഥാനത്ത് പവന് 320 രൂപ കൂടി 13,840 രൂപയിലെത്തി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 1740 രൂപയിലെത്തി.

അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ദ്ധനയും രൂപയുടെ മൂല്യമുയര്‍ന്നതുമാണ് വില വര്‍ദ്ധനയ്ക്ക് കാരണം.
യൂറോ മേഖലയിലെ പ്രതിസന്ധി മൂലം നിക്ഷേപകര്‍ സ്വര്‍ണ്ണത്തെ ആശ്രയിച്ചതിനാല്‍ കഴിഞ്ഞ ദിവസങ്ങളിലും ആഗോള വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നും വില വര്‍ദ്ധിച്ചത്.

ആഗോളതലത്തിലെ വിലക്കുതിപ്പ് ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്വര്‍ണ്ണ വില ഇനിയും ഉയരുമെന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന

Gold price hits new high | സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോഡില്‍