Monday, May 17, 2010

ഗ്ലോബല്‍ ഇന്ത്യന്‍ അവാര്‍ഡ് ടാറ്റയ്ക്ക്


PRO
ഈ വര്‍ഷത്തെ സിഐഎഫ് ചഞ്ചലാനി ഗ്ലോബല്‍ ഇന്ത്യന്‍ അവാര്‍ഡ് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയ്ക്ക് സമ്മാനിച്ചു. ആഗോള നേതൃത്വത്തിനും പ്രഫഷണല്‍ സമീപനത്തിനും വീക്ഷണത്തിനുമുള്ള അംഗീകാരമായാണ് അവാര്‍ഡ് നല്‍കിയത്.

ഒരു കോടി രൂപയും (225,000 യുഎസ് ഡോളര്‍) പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കാനഡ ഇന്ത്യ ഫൌണ്ടേഷന്റെ വാര്‍ഷിക അവാര്‍ഡ്ദാന ചടങ്ങില്‍ വച്ചായിരുന്നു രത്തന്‍ ടാറ്റയ്ക്ക് ബഹുമതി സമ്മാനിച്ചത്.

1991 ല്‍ രത്തന്‍ ടാറ്റ ജെആര്‍ഡി ടാറ്റയുടെ പിന്‍‌ഗാമിയായി ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. രത്തന്‍ ടാറ്റയ്ക്ക് തന്റെ നേതൃത്വത്തില്‍ ടാറ്റ ഗ്രൂപ്പിന്റെ വരുമാനം 12 മടങ്ങ് വരെ ഉയര്‍ത്താന്‍ കഴിഞ്ഞു. ടാറ്റ സ്റ്റീലിന്റെ ആഗോള പ്രാതിനിധ്യവും അവാര്‍ഡ് സമിതി പരിഗണിച്ചു.

2008 ല്‍ ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പദ്മവിഭൂഷണ്‍ ബഹുമതിയും ടാറ്റയെ തേടിയെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വിലക്കുറഞ്ഞ കാര്‍ എന്ന ബഹുമതിയോടെ പുറത്തിറങ്ങിയ നാനോ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടിരുന്നു, കഴിഞ്ഞ വര്‍ഷമാണ് നാനോയുടെ ഉല്പാദനം തുടങ്ങിയത്

global indian award,ratan tata,nano | ഗ്ലോബല്‍ ഇന്ത്യന്‍ അവാര്‍ഡ് ടാറ്റയ്ക്ക്

No comments: