Saturday, March 6, 2010

കല്യാണ ചൂതാട്ടത്തിനെതിരെ വെബ്സൈറ്റ്

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ എന്ന ഗ്രാമത്തില്‍ ഇനി സ്ത്രീധനമില്ല. സ്ത്രീധനം ചോദിക്കുന്നവരെയും വാങ്ങുന്നവരെയും അയിത്തം കല്‍പ്പിച്ച് സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തും. സ്ത്രീധനത്തിനെതിരെ പോരാട്ടം നടത്താനായി ഇവിടത്തെ ജനങ്ങളും ഒരുങ്ങി കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി രണ്ട് വെബ്സൈറ്റുകളും തുടങ്ങി.നിലമ്പൂര്‍ ഗ്രാമത്തിലെ 50,000 വരുന്ന ജനങ്ങള്‍ക്കിടയില്‍ സ്ത്രീധനത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും സ്ത്രീധനമില്ലാതെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാന്‍ കൂടി വേണ്ടിയാണ് വെബ്സൈറ്റ് തുടങ്ങുന്നത്. നിലമ്പൂര്‍ ഗ്രാമത്തിലെ ജനസംഖ്യയില്‍ 40 ശതമാനം മുസ്ലിംകളും ബാക്കിയുള്ളവര്‍ ഹിന്ദുക്കളും ക്രിസ്ത്യാ‍നികളുമാണ്

കാന്‍സര്‍ ചികില്‍സാ രംഗത്ത്

വണ്ടൂര്‍: സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയില്‍ കാന്‍സര്‍ ചികില്‍സ നടത്തി വണ്ടൂര്‍ കൂരാട്ടെ ഹോമിയോ ഡിസ്പെന്‍സറി ശ്രദ്ധേയമാകുന്നു. ഒന്നര വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ഈ ഹോമിയോ ഡിസ്പെന്‍സറിയില്‍ കാന്‍സര്‍ സാന്ത്വന ചികില്‍സ തേടാനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് എത്തുന്നത്. സംസ്ഥാനത്ത് ഹോമിയോ വകുപ്പിനു കീഴില്‍ കാന്‍സര്‍ ചികില്‍സക്കും സാന്ത്വന പരിചരണത്തിനും നേതൃത്വം നല്‍കുന്ന ഏക സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയാണ് കൂരാട്
പ്രവര്‍ത്തിക്കുന്നത്
http://malayalamweb.info/NEWS/25.9.2009.html

ജൈവവൈവിധ്യം ഇന്ത്യയില്‍

16 ഇനം വനങ്ങള്‍ കാണുന്ന ഇന്ത്യ ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്‌. 55 ഇനം പക്ഷികളും 44 ഇനം സസ്‌തനികളും 187 ഇനം ഉരഗങ്ങളും 110 ഇനം ഉഭയജീവികളും ഇന്ത്യയില്‍ മാത്രം കാണുന്നവയാണ്‌. ഹിമാലയം, പശ്ചിമഘട്ടം, പൂര്‍വഘട്ടം തുടങ്ങിയ പടുകൂറ്റന്‍ മലനിരകളാണ്‌ ഒരുപരിധി വരെ ഇന്ത്യയിലെ ജൈവവൈവിധ്യം സംരക്ഷിച്ചുവരുന്നത്‌. ബോട്ടാണിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുടെ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ 518 ഇനം സസ്യങ്ങള്‍ വംശഭീഷണി നേരിടുന്നുണ്‌ട്‌. ഇതില്‍ മിക്കതും പശ്ചിമഘട്ടത്തിലാണുള്ളത്‌. കേരളത്തിലെ അഗസ്‌ത്യവനത്തിലെ 109ഉം നീലഗിരിയിലെ 93ഉം ആനമലയിലെ 39 ഇനം സസ്യങ്ങളും ഇതില്‍പ്പെടും. ഇവയില്‍ ബഹുഭൂരിഭാഗവും ഔഷധച്ചെടികളാണ്‌
http://www.thejasnews.com/#6296

ഓണ്‍ലൈന്‍ കുട്ടിയെ വളര്‍ത്തി; സ്വന്തം കുഞ്ഞിനെ കൊന്നു

ആധുനിക ലോകത്ത് എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല. ജീവനും ബന്ധങ്ങള്‍ക്കും വിലയില്ലത്ത ലോകത്ത് സാങ്കേതികതയോടുള്ള പ്രണയം വര്‍ധിച്ചു വരികയാണ്. ദക്ഷിണകൊറിയയിലെ ദമ്പതിമാര്‍ വിര്‍ച്വല്‍ ലോകത്തെ കുട്ടിയെ വളര്‍ത്താന്‍ വേണ്ടി സ്വന്തം കുഞ്ഞിനെ കൊന്നുവെന്ന പുതിയ വാര്‍ത്തയാണ് ബി ബി സി അടക്കമുള്ള വാര്‍ത്താ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഓണ്‍ലൈന്‍ കുട്ടിയെ അഥവാ വിര്‍ച്വല്‍ വേള്‍ഡിലെ കുട്ടിയെ വളര്‍ത്താന്‍ വേണ്ടി സമയം കണ്ടെത്തിയ ദമ്പതിമാര്‍ മൂന്ന് മാസം പ്രായമായ തങ്ങളുടെ പെണ്‍കുഞ്ഞിന്റെ ജീവിതം തീര്‍ത്തും മറക്കുകയായിരുന്നു. സ്വന്തം അമ്മയില്‍ നിന്ന് അമ്മിഞ്ഞ ലഭിക്കേണ്ട പ്രായത്തില്‍ ദാഹജലം പോലും കിട്ടാതെ പിഞ്ചു കുഞ്ഞ് പട്ടിണി കിടന്ന് മരിക്കുകയായിരുന്നുവത്രെ. സംഭവം പുറത്തായതോടെ ദമ്പതിമാരെ പോലീസ് അറസ്റ്റു ചെയ്തു.

സ്വവര്‍ഗാനുരാഗം: പോപ്പിന്റെ സഹായിയെ പുറത്താക്കി

ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ പരികര്‍മ്മി സ്വവര്‍ഗരതി വിവാദത്തില്‍. നൈജീരിയക്കാരനായ ഗിനേഡു എഹിയേമിയാന്‍ ആണ് വിവാദത്തില്‍ അകപ്പെട്ടത്. ഇയാളെ വത്തിക്കാന്‍ പുറത്താക്കി. വത്തിക്കാന്‍ പൊലീസ് പകര്‍ത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇയാള്‍ പിടിക്കപ്പെട്ടത്.സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ പ്രസിദ്ധമായ കൊയര്‍ ഗ്രൂപ്പില്‍ അംഗമായിരുന്നു ഗിനേഡു എഹിയേം. ലൈംഗികതൃഷ്ണകള്‍ ശമിപ്പിയ്ക്കാനായി ഇയാള്‍ ആണ്‍കുട്ടികളെ വാടകയ്ക്കെടുക്കാറുണ്ടായിരുന്നുവെന്നാണ് ആരോപണം.ജെന്റില്‍ മെന്‍ ഓഫ് ഹിസ് ഹോളിനെസ് എന്ന പോപ്പിന്റെ സഹായസംഘത്തിലെ അംഗമാണ് എഹിയേം. വിദേശ രാഷ്ട്രങ്ങളിലെ തലവന്‍മാര്‍ വത്തിക്കാന്‍ സന്ദര്‍ശിക്കുമ്പോഴും മറ്റ് വിശേഷാവസരങ്ങളിലും ഈ സംഘമാണ് സൌകര്യങ്ങള്‍ ഒരുക്കുക

സായി കുമാറും ബിന്ദു പണിക്കരും ഹൗസ്‌ബോട്ടില്‍?

വിവാഹമോചനത്തിനായി കോടതിയെസമീപിച്ച നടന്‍ സായി കുമാറും ബിന്ദുപണിക്കരും കൂടി ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ കറങ്ങിയെന്ന് റിപ്പോര്‍ട്ട്. മൂന്നു മണിക്കൂറോളം ഇവര്‍ ആലപ്പുഴയില്‍ ഒരു ഹൗസ് ബോട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് വാര്‍ത്തകള്‍ പരന്നത്.സായി കുമാര്‍ വിവാഹമോചനത്തിനായി അപേക്ഷ നല്‍കിയത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നില്‍ നടി ബിന്ദുപണിക്കരുമായുള്ള ബന്ധമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും ഇപ്പോള്‍ സായിയുടെ അപേക്ഷ കോടതിയുട പരിഗണനയിലാണ്. ഇതിനിടെ ബിന്ദുപണിക്കരും സായി കുമാറും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് സായ്കുമാറിന്റെ ഭാര്യ പ്രസന്നകുമാരി പരാതി നല്‍കുകയുംചെയ്തിരുന്നു


അശ്ലീല ഡയറി നെറ്റില്‍; യുവാവിന് ജോലി നഷ്ടം


ദൈനംദിന കുറിപ്പുകള്‍ നെറ്റില്‍ പ്രസിദ്ധീകരിച്ച യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തന്റെ ജീവിതത്തിലെ ഓരോ ദിവസത്തെയും സെക്സ് കുറിപ്പുകള്‍ ഡയറി രൂപത്തില്‍ നെറ്റില്‍ പ്രസിദ്ധീകരിച്ച ദക്ഷിണ ചൈനയിലെ പ്രമുഖ പുകയില കമ്പനിയുടെ ഡയറക്ടര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. സെക്സ് കുറിപ്പുകള്‍ക്ക് പുറമെ മദ്യം കഴിക്കുന്നതും മറ്റു ചൂതാട്ടങ്ങളെ കുറിച്ചുള്ള വിവരങ്ങളെല്ലാം നെറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.