Thursday, April 29, 2010

ഐസിഐസിഐ ബാങ്ക് മികച്ച ബ്രാന്‍ഡ്

രാജ്യത്തെ ഏറ്റവും വലിയ സ്വകാ‍ര്യ പണമിടപാടുകാരായ ഐ സി ഐ സി ഐ ബാങ്ക് ലോകത്തെ പ്രധാനപ്പെട്ട നൂറ് ബ്രാന്‍ഡുകളുടെ പട്ടികയില്‍ സ്ഥാനം നേടി. പട്ടികയില്‍ ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളാണ് ഒന്നാം സ്ഥാനത്ത്. ബ്രാന്‍ഡ്സ് ടോപ് 100 ല്‍ സ്ഥാനം നേടിയ ഐ സി ഐ സി ഐ ബാങ്കിന് 14.5 ബില്യന്‍ മൂല്യമാണ് കണക്കാക്കിയിരിക്കുന്നത്.

മില്‍‌വാര്‍ഡ് ബ്രൌണിന്റെ അഞ്ചാമത് വാര്‍ഷിക ബ്രാന്‍ഡ് റിപ്പോര്‍ട്ടിലാണ് ലോകത്തെ മികച്ച നൂറ് ബ്രാന്‍ഡുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. പട്ടികയില്‍ ഐ സി ഐ സി ഐ നാല്‍‌പത്തിയഞ്ചാം സ്ഥാനത്താണ്. ഈ പട്ടികയില്‍ സ്ഥാനം പിടിക്കുന്ന ആദ്യ ഇന്ത്യന്‍ ബ്രാന്‍ഡ് കൂടിയാണ് ഐ സി ഐ സി ഐ. ഉപഭോക്താക്കള്‍ക്ക് ഒട്ടനവധി സേവനങ്ങള്‍ നല്‍കുന്ന ഐ സി ഐ സി ഐ ലോകത്തെ തന്നെ മികച്ച ബാങ്കുകളിലൊന്നാണ്.

ബാങ്കിന്റെ എ ടി എം സേവനങ്ങള്‍ രാജ്യത്ത് എവിടെയും ലഭ്യമാണ്. ഇന്ത്യയില്‍ അയ്യായിരത്തോളം എ ടി എം കേന്ദ്രങ്ങളുള്ള ഐ സി ഐ സി ഐ പതിനെട്ടോളം രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. പട്ടികയില്‍ ഇരുപത് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളുടെ ബ്രാന്‍ഡുകളില്‍ ഐ സി ഐ സി ഐ പത്താം സ്ഥാനം നേടി.

അതേസമയം, മില്‍‌വാര്‍ഡിന്റെ ടെക്നോളജി ബ്രാന്‍ഡ് വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന് ഇന്‍ഫോസിസ് സ്ഥാനം നേടി. ഇരുപത് ടെക്നോളജി ബ്രാന്‍ഡുകളില്‍ ഇന്‍ഫോസിസിന് പതിനെട്ടാം സ്ഥാനമാണ്. ഏറ്റവും മികച്ച ബ്രാന്‍ഡുകളില്‍ ഐ ബി എമ്മാണ് രണ്ടാം സ്ഥാനത്ത്. ആപ്പിള്‍ മൂന്നും മൈക്രോസോഫ്റ്റ് നാലാം സ്ഥാനവും നേടി

ICICI Bank ranked among top 100 global brands | ഐസിഐസിഐ ബാങ്ക് മികച്ച ബ്രാന്‍ഡ്

ഹോളിവുഡ് പഴശ്ശിരാജ വരുന്നു - റോബിന്‍‌ഹുഡ്!PRO
മലയാള സിനിമയിലെ ഇതിഹാസമായ ‘പഴശ്ശിരാജ’ കൊടും വനത്തിനുള്ളിലെ പോരാട്ടങ്ങളുടെയും ഒളിയുദ്ധങ്ങളുടെയും സിനിമയായിരുന്നു. വനസൌന്ദര്യവും നിഗൂഢതയും ചേര്‍ന്ന ക്ലാ‍സിക്കായി പഴശ്ശിരാജ മാറി. എന്നാല്‍ പഴശ്ശിരാജയുടെ എത്രയോ ഇരട്ടി സാങ്കേതികത്തികവില്‍ മറ്റൊരു ‘ഫോറസ്റ്റ് മൂവി’ ഹോളിവുഡില്‍ നിന്ന് എത്തുകയാണ് - റോബിന്‍‌ഹുഡ്!

വനത്തിനുള്ളിലെ പടയും പോരാട്ടവുമാണ് ഈ ചിത്രത്തിന്‍റെയും ഹൈലൈറ്റ്. മേയ് 14ന് ചിത്രം ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും. ഹിറ്റ്‌മേക്കര്‍ റിഡ്‌ലി സ്കോട്ട് സംവിധാനം ചെയ്യുന്ന റോബിന്‍‌ഹുഡില്‍ സൂപ്പര്‍സ്റ്റാര്‍ റസല്‍‌ ക്രോ ആണ് നായകന്‍.

റിച്ചാര്‍ഡ് രാജാവിന്‍റെ സേനയിലെ ഏറ്റവും മികച്ച അമ്പെയ്ത്തുകാരനാണ് റോബിന്‍‌ഹുഡ്. രാജാവ് മരിച്ചശേഷം അയാള്‍ നോട്ടിങ്‌ഹാമിലെത്തുന്നു. സ്വേച്ഛാധിപതിയായ ഷെരിഫിനെതിരെ വനത്തിനുള്ളില്‍ ഒരു സേനയ്ക്ക് രൂപം നല്‍കുന്നു. പിന്നീട് സായുധസമരമാണ്. ത്രസിപ്പിക്കുന്ന പോരാട്ടം.

ഒട്ടേറെത്തവണ ഹോളിവുഡ് പറഞ്ഞ കഥയാണ് റോബിന്‍‌ഹുഡിന്‍റേത്. അഴിമതിക്കാരായ ഭരണാധിപന്‍‌മാര്‍ക്കെതിരെ ആയുധമെടുക്കുന്നവനാണ് എന്നും റോബിന്‍‌ഹുഡ്. അയാളെ ചിലര്‍ കൊള്ളക്കാരനെന്നു വിലയിരുത്തുന്നു. മറ്റുചിലര്‍ക്ക് അയാള്‍ വീരനായകനാണ്. പക്ഷേ, എന്നും എപ്പോഴും നന്മയുടെ ഭാഗത്തായിരുന്നു റോബിന്‍‌ഹുഡ്.

ഓസ്കര്‍ ജേതാവായ കേറ്റ് ബ്ലാങ്കെറ്റ് ആണ് പുതിയ റോബിന്‍‌ഹുഡിലെ നായിക. മാക്സ് വോണ്‍ സിഡോ, വില്യം ഹര്‍ട്ട്, മാര്‍ക് സ്ട്രോംഗ് തുടങ്ങിയവരും അഭിനേതാക്കളാണ്. റിഡ്‌ലി സ്കോട്ടിന്‍റെ തന്നെ ഗ്ലാഡിയേറ്റര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റസല്‍ ക്രോവിന് ഓസ്കര്‍ ലഭിച്ചത്.

Robin Hood - In Theaters May 14th | ഹോളിവുഡ് പഴശ്ശിരാജ വരുന്നു - റോബിന്‍‌ഹുഡ്!

ബലാത്സംഗം ചെയ്തിട്ടില്ലെന്ന് സൊളാനോ

താന്‍ ബലാത്സംഗം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും പ്രശസ്ത പെറുവിയന്‍ ഫുട്‌ബോള്‍ താരം നോള്‍ബര്‍ട്ടോ സൊളാനോ. ചൊവ്വാഴ്ച ബലാത്സംഗക്കേസില്‍ ഇംഗ്ലണ്ടില്‍ അറസ്റ്റിലായ സൊളാനോ പിന്നീട് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കിയത്.

“എനിക്കെതിരായ ആരോപണങ്ങള്‍ പൂര്‍ണമായും കളവാണ്. ഞാന്‍ ഒരിക്കലും ഇത്തരം കാര്യങ്ങള്‍ ചെയ്യില്ല. മോശം ആള്‍ക്കാരാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുക” - സൊളാനോ പറഞ്ഞു.

ന്യൂകാസിലിലെ ഗോസ്‌ഫോര്‍ത്ത് പ്രദേശത്തുനിന്നാണ് 35കാരനായ ഈ ലീസെസ്റ്റര്‍ മിഡ്ഫീല്‍ഡര്‍ അറസ്റ്റിലായത്. 22കാരിയായ ഒരു യുവതിയെ മാനഭംഗപ്പെടുത്തി എന്നതായിരുന്നു കുറ്റം. പിന്നീട് നോള്‍ബര്‍ട്ടോ സൊളാനോയ്ക്ക് ജാമ്യം അനുവദിച്ചു.

Solano claims innocence over rape charge | ബലാത്സംഗം ചെയ്തിട്ടില്ലെന്ന് സൊളാനോ

മീനെണ്ണ കുട്ടികളില്‍ ബുദ്ധിവികാസമുണ്ടാക്കില്ല


PRO
കഴിക്കാന്‍ ഇഷ്ടമില്ലാത്ത മീനെണ്ണ അടിച്ചു തീറ്റി കുട്ടികളെ ബുദ്ധിമാന്മാരും ബുദ്ധിമതികളും ആക്കിക്കളയാമെന്നൊന്നും ഇനി കരുതേണ്ടതില്ല. മീനെണ്ണയ്ക്ക് ഇത്തരത്തിലുള്ള ഗുണമൊന്നുമില്ല എന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.

കുട്ടികളുടെ പഠനത്തില്‍ മീനെണ്ണ കഴിച്ചതുകൊണ്ട് പ്രത്യേകിച്ച് മുന്നേറ്റമൊന്നും കാണാനായില്ല എന്നാണ് പഠനം നയിച്ച വെയില്‍‌സ് സര്‍വകലാശാലയിലെ പ്രഫസര്‍ അമാന്‍ഡ കിര്‍ബി പറയുന്നത്. കുട്ടികളുടെ വായനയിലും എഴുത്തിലും മറ്റുകാര്യങ്ങളിലും മീനെണ്ണയിലെ ഒമേഗ-3 സപ്ലിമെന്റുകള്‍ക്ക് പ്രത്യേക സ്വാധീനമൊന്നും ചെലുത്താന്‍ കഴിഞ്ഞില്ല എന്നാണ് പഠനം തെളിയിച്ചത്.

നാല് മാസമാണ് പഠനം നീണ്ടു നിന്നത്. 450 വിദ്യാര്‍ത്ഥികളെ പഠനത്തില്‍ നിരീക്ഷണ വിധേയരാക്കി. ന്യൂപോര്‍ട്ടിലെ 17 സ്കൂളുകളില്‍ നിന്ന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 8-10 വയസ്സു പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ പഠനവും മീനെണ്ണ ഉപയോഗവുമാണ് പഠന വിധേയമാക്കിയത്.Fish oil cannot boost brainpower | മീനെണ്ണ കുട്ടികളില്‍ ബുദ്ധിവികാസമുണ്ടാക്കില്ല

സ്പെക്ട്രം: രാജ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം


PTI
സ്പെക്ട്രം അഴിമതിക്കേസില്‍ ആരോപണ വിധേയനായ ടെലികോം മന്ത്രി എ രാജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ കക്ഷികള്‍ ബഹളം സൃഷ്ടിച്ചു. 2008 ല്‍ 3 ജി സ്പെക്ട്രം അനുവദിച്ചതില്‍ ഒരു വനിതാ കോര്‍പ്പറേറ്റ് ഇടനില നിന്നു എന്ന പത്രവാര്‍ത്തകള്‍ ഉയര്‍ത്തിക്കാട്ടിയാണ് എഐ‌ഡി‌എംകെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഇരു സഭകളിലും ബഹളമുണ്ടാക്കിയത്.

സഭാ നടപടികള്‍ തടസ്സപ്പെടുന്നത് കണ്ട് അസ്വസ്ഥനായ പ്രണാബ് മുഖര്‍ജി ധനബില്ല് പാസാക്കിയ ശേഷം ഇക്കാര്യം പരിഗണിക്കാമെന്ന് ലോക്സഭയെ അറിയിച്ചു എങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. പത്ത് അംഗങ്ങള്‍ മാത്രമുള്ള എ‌ഐ‌ഡി‌എംകെ 543 അംഗ സഭയുടെ നടപടികള്‍ തടസ്സപ്പെടുത്തുന്നത് ജുഗുപ്സാവഹമാണെന്നും പ്രണാബ് പറഞ്ഞു.

സഭാ നടപടികള്‍ തുടങ്ങിയ ഉടന്‍ തന്നെ എ‌ഐ‌ഡി‌എംകെയും ഇടതുപക്ഷവും ചേര്‍ന്ന് ലോക്സഭയില്‍ ബഹളം തുടങ്ങിയിരുന്നു. രാജ്യസഭയില്‍ ഇതേ കാരണമുന്നയിച്ച് ബഹളം തുടങ്ങിയ എ‌ഐ‌ഡി‌എംകെയ്ക്ക് ബിജെപി പിന്തുണ നല്‍കി.

ബഹളം നടക്കുമ്പോള്‍ ആരോപണ വിധേയനായ രാജ സഭയില്‍ ഉണ്ടായിരുന്നില്ല. ആരോപണം വസ്തുതാവിരുദ്ധമാണെന്ന് വാദിക്കാന്‍ ഡിം‌എം‌കെ അംഗം ടി ആര്‍ ബാലുവിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നു.

Opposition demands Raja's resignation | സ്പെക്ട്രം: രാജ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം

ഏറ്റവും വലിയ സ്റ്റെല്‍ത്ത് കപ്പല്‍ ഇന്ത്യയ്ക്ക്

ലോകത്തിലെ ഏറ്റവും വലിയ സ്റ്റെല്‍ത്ത് കപ്പല്‍ എന്ന വിശേണവുമായി ഇന്ത്യയുടെ ഐ‌എന്‍‌എസ് ശിവാലിക് വ്യാഴാഴ്ച കമ്മീഷന്‍ ചെയ്തു. പ്രതിരോധമന്ത്രി എ കെ ആന്റണിയാണ് ശിവാലിക് രാഷ്ട്രത്തിനു സമര്‍പ്പിച്ചത്.

ശത്രുക്കളുടെ റഡാറില്‍ പെടാതെ ആക്രമണം നടത്താനുള്ള സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തി ഇന്ത്യ നിര്‍മ്മിച്ച ആദ്യ യുദ്ധക്കപ്പലാണ് ശിവാലിക്. റഡാറില്‍ പെടാതെ ലക്‍ഷ്യത്തിന് വളരെ അടുത്തു നിന്ന് പോലും ആക്രമണം നടത്താന്‍ കഴിവുള്ള കപ്പല്‍ മുംബൈയിലെ മാസഗാവ് ഡോക്സ് ലിമിറ്റഡിലാണ് നിര്‍മ്മിച്ചത്.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഇത്തരത്തിലുള്ള 10 കപ്പലുകള്‍ കൂടി നിര്‍മ്മിക്കും. ഇന്ത്യന്‍ നാവിക സേനയുടെ പ്രോജക്ട് 17 പദ്ധതിയുടെ ഭാഗമാണ് സ്റ്റെല്‍ത്ത് കപ്പല്‍ നിര്‍മ്മാണം.

2800 കോടി രൂപ ചെലവഴിച്ചു നിര്‍മ്മിച്ച ശിവാലിക്കിന് 6000 ടണ്‍ കേവുഭാരമാണ് ഉള്ളത്. ഇന്ത്യന്‍, റഷ്യന്‍, ഇസ്രയേലി, പാശ്ചാത്യ ആയുധങ്ങളും സെന്‍സറുകളും ശിവാലിക്കിന് കരുത്ത് വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യയുടെ ആദ്യ സ്റ്റെല്‍ത്ത് യുദ്ധക്കപ്പലില്‍ മൊത്തം 35 ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 250 ജോലിക്കാരുണ്ടാവും

വലിയ മാറ്റം വരുത്തിയ കുറിയ മനുഷ്യന്‍


VT Bhattathirippad
WDWD
വി.ടി എന്ന രണ്ടക്ഷരത്തിലൂടെ അറിയപ്പെടുന്ന കുറിയ മനുഷ്യന്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ വിപ്ളവകാരിയാണ്. 

നമ്പൂതിരിയെ മനുഷ്യനാക്കി മാറ്റുക, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കെട്ടുപാടുകളില്‍ നിന്ന് മുക്തനാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങി മനുഷ്യനെ നേരും നെറിയുമുള്ളവനാക്കുക, സംസ്കാര സമ്പന്നനാക്കുക എന്ന ബൃ ഹദ് ലക്ഷ്യത്തിലേക്ക് നടന്നു പോയ ജ-്വലിക്കുന്ന തീപ്പന്തമായിരുന്നു വി.ടി.ഭട്ടതിരിപ്പാട
scene from Vt
WDWD
.


വി.ടി യുടെ നേതൃത്വത്തില്‍ ഒട്ടേറെ പുരോഗമന നടപടികളുണ്ടായി. നമ്പൂതിരിമാര്‍ വിധവാ വിവാഹം നടത്തി, കനിഷ് ഠന്മാര്‍ സ്വസമുദായത്തില്‍ നിന്ന് വേളികഴിച്ചു, മിശ്ര ഭോജ-നം നടത്തി, മിശ്ര വിവാഹത്തിന് മടി കാണിച്ചില്ല, അവര്‍ണ്ണന്‍മാരുടെ ക്ഷേത്ര പ്രവേശനത്തിന് എതിരു നിന്നില്ല, മാത്രമല്ല സ്ത്രീകള്‍ മറക്കുട തല്ലിപ്പൊളിച്ചു, ചെറുപ്പക്കാര്‍ കുടുമ മുറിച്ചെറിഞ്ഞു.

അതോടെ നമ്പൂതിരി സമുദായം സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തി. സ്ത്രീകള്‍ മറക്കുടയ്ക്കുള്ളിലെ മഹാനരകം വിട്ട് അടുക്കളയില്‍ നിന്ന് സമൂഹത്തിന്‍റെ തിരുവരങ്ങിലേക്ക് എത്തി. 

http://malayalam.webdunia.com/miscellaneous/literature/remembrance/0803/25/1080325053_1.htm

വ്യാജ ആന്റി വൈറസ് സോഫ്റ്റ്വയറുകള്‍ ഭീഷണി

വര്‍ധിച്ചുവരുന്ന വ്യാജ ആന്റി വൈറസ് സോഫ്റ്റ്വയറുകള്‍ സാങ്കേതിക ലോകത്തിന് ഭീഷണിയാണെന്ന് ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍. ഇത്തരം വ്യാജ ആന്റി വൈറസ് സോഫ്റ്റ്വയര്‍ നിര്‍മ്മാതാക്കള്‍ വര്‍ധിച്ചിട്ടുണ്ടെന്നും ഓണ്‍ലൈനില്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ ആക്രമണം വര്‍ധിച്ചിട്ടുണ്ടെന്നും ഗൂഗിള്‍ അഭിപ്രായപ്പെട്ടു.

നെറ്റില്‍ പരിചയമില്ലത്ത കമ്പ്യൂട്ടര്‍ ഉപയോക്താക്കളെ ല‌ക്‍സ്ഷ്യമിട്ടാണ് ഇത്തരം ആന്റി വൈറസ് സോഫ്റ്റ്വയറുകള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ പതിമൂന്ന് മാസത്തിനിടെ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ നിരീക്ഷണത്തിന് വിധേയമാക്കിയ 240 ദശലക്ഷം വെബ്പേജുകളില്‍ 15 ശതമാനവും വ്യാജ ആന്റി വൈറസുകളുടെ ആക്രമണത്തിന് ഇരയായിട്ടുള്ളതാണെന്ന് കണ്ടെത്തി.

വെബ് അടിസ്ഥാനമാക്കിയുള്ള മാള്‍വയറുകള്‍ ഉപയോഗിച്ചാണ് ഇത്തരം വ്യാജ ഉല്‍പ്പന്നങ്ങള്‍ കമ്പ്യൂട്ടര്‍ ശൃംഖലകളെ ആക്രമിക്കുന്നത്. സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരെ പോപ്-അപ് സന്ദേശങ്ങളിലൂടെയാണ് കുടുക്കുന്നത്. കമ്പ്യൂട്ടറില്‍ വൈറസ് ഉണ്ടെന്നും പെട്ടെന്ന് സ്കാന്‍ ചെയ്യണമെന്നും ആവശ്യപ്പെടും ഇതോടെ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം ഇത്തരം വ്യാജ ആന്റി വൈറസ് സോഫ്റ്റ്വയറുകളിലെ കയ്യിലാകുന്നു. വ്യാജസോഫ്റ്റ് വെയറുകള്‍ സാമ്പത്തികമേഖലയെത്തന്നെ പിടിച്ചു കുലുക്കുന്ന തരത്തില്‍ ശക്തി പ്രാപിച്ചിരിക്കുകയാണ്

Fake anti-virus software a growing online threat: Google | വ്യാജ ആന്റി വൈറസ് സോഫ്റ്റ്വയറുകള്‍ ഭീഷണി

എന്നെ രാത്രിയില്‍ ചോദ്യം ചെയ്യൂ: രഞ്ജിതRanjitha
PRO
PRO
പകല്‍ സഞ്ചരിക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും രാത്രിയില്‍ തന്നെ ചോദ്യം ചെയ്യണമെന്നും കര്‍ണാടക പൊലീസിനോട് നടി രഞ്ജിത അഭ്യര്‍ത്ഥിച്ചു. ഹിമാചലില്‍ നിന്ന് പിടിയിലായ സ്വാമി നിത്യാനന്ദ നല്‍കിയ വിവരമനുസരിച്ചാണ് രഞ്ജിതയെ കര്‍ണാടക പൊലീസ് വലയിലാക്കിയത്. പകല്‍ യാത്ര ചെയ്താല്‍ നാട്ടുകാര്‍ തന്നെ പെരുമാറിയേക്കും എന്ന ഭീതിയാണ് ചോദ്യം ചെയ്യല്‍ രാത്രിയിലേക്ക് മാറ്റാനുള്ള രഞ്ജിതയുടെ അഭ്യര്‍ത്ഥനയ്ക്ക് പിന്നിലെന്ന് കരുതപ്പെടുന്നു.

നിത്യാനന്ദയുടെ മുന്‍ ശിഷ്യനായ ലെനിന്‍ കറുപ്പന്‍ രഞ്ജിതയും നിത്യാനന്ദയും ലൈംഗികകേളികളില്‍ ഏര്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതോടെ നിത്യാനന്ദയും രഞ്ജിതയും മുങ്ങുകയായിരുന്നു. കര്‍ണാടക പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് രഞ്ജിതയുടെ പുതിയ ഫോണ്‍ നമ്പര്‍ നിത്യാനന്ദ നല്‍കിയത്. തുടര്‍ന്ന് രഞ്ജിതയുമായി കര്‍ണാടക സി‌ഐഡി വിഭാഗം ഇന്‍‌സ്‌പെക്‌ടര്‍ യോഗപ്പ ബന്ധപ്പെടുകയായിരുന്നു.

ഒളിച്ചിരിക്കുന്ന ഇടം തങ്ങള്‍ക്ക് അറിയാമെന്നും ഉടനടി കേസന്വേഷണത്തില്‍ സഹകരിക്കാനായി ബാംഗ്ലൂരില്‍ എത്തിയില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ ബാംഗ്ലൂരില്‍ എത്താമെന്ന് രഞ്ജിത സമ്മതിച്ചു.

ചെറില്‍, ലോക സെക്സിയസ്റ്റ് സുന്ദരി


PRO
ലോകത്തിലെ സെക്സിയസ്റ്റ് സുന്ദരി എന്ന ബഹുമതി വീണ്ടും ചെറില്‍ കോളിനെ തേടിയെത്തിയിരിക്കുന്നു. ഹോളിവുഡ് സുന്ദരികളായ മീഗന്‍ ഫോക്സിനെയും ജസ്സിക്ക ആ‍ല്‍ബയെയും പിന്തള്ളിയാണ് ഈ ഇരുപത്തിയാറുകാരിയെ രണ്ടാം തവണയും സെക്സിയസ്റ്റ് സുന്ദരിയായി തെരഞ്ഞെടുത്തിരിക്കുന്നത്.

ലോകത്തെ 100 സെക്സി സുന്ദരികളെ തെരഞ്ഞെടുക്കാന്‍ വേണ്ടി പ്രശസ്ത മാഗസിനായ എഫ്‌എച്ച്‌എം നടത്തിയ സര്‍വെയിലാണ് ചെറില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. മീഗന്‍ ഫോക്സ് (23) രണ്ടാം വര്‍ഷവും ചെറിലിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ്. പ്രശസ്ത മോഡല്‍ മരിസ മില്ലറാണ് മൂന്നാം സ്ഥാനത്ത്.

ജസീക്ക ആല്‍ബയ്ക്ക് ഒമ്പതാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളൂ. ബ്രിട്ടണിലെ സെക്സിയസ്റ്റ് വനിത എന്ന ബഹുമതി സ്വന്തമാക്കിയ കെല്ലി ബ്രൂക്ക് ഇത്തവണ ഏഴാം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞ തവണ ഇവര്‍ നാല്‍പ്പത്തിയെട്ടാം സ്ഥാനത്തായിരുന്നു.

എന്നാല്‍, ബ്രിട്നി സ്പിയേഴ്സിന് കഴിഞ്ഞ വര്‍ഷത്തെ സ്ഥാനത്തിന് അടുത്തെങ്ങും എത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന ബ്രിട്നി ഇപ്പോള്‍ നാല്‍പ്പത്തിനാലാം സ്ഥാനത്താണ്.

Cheryl Cole crowned sexiest woman again | ചെറില്‍, ലോക സെക്സിയസ്റ്റ് സുന്ദരി

ചൈന പാകിസ്ഥാനില്‍ ആണവറിയാക്ടര്‍ നിര്‍മിക്കുന്നു


PRO
പാകിസ്ഥാനില്‍ സൈനികേതര അവശ്യങ്ങള്‍ക്കുള്ള രണ്ട് പുതിയ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ ചൈന ഒരുങ്ങുന്നതായി സൂചന. പാകിസ്ഥാന്‍റെ കൈവശമുളള അണ്വായുധങ്ങള്‍ തീവ്രവാദികളുടെ കൈയിലെത്തിയേക്കുമെന്ന് ആഗോളതലത്തില്‍ പരക്കെ ആശങ്കയുള്ളപ്പോഴാണ് പഞ്ചാബ് പ്രവിശ്യയില്‍ 650 മെഗാവാട്ട് ശേഷിയുള്ള രണ്ട് പുതിയ ആണവറിയാക്ടറുകള്‍ സ്ഥാപിക്കാന്‍ ചൈന ഒരുങ്ങുന്നത്. ഇതില്‍ കാശ്മ പ്രവിശ്യയിലെ ആണവറിയാക്ടര്‍ 1991ല്‍ നിര്‍മാണം തുടങ്ങിയതാണ്.

ഇതേ സ്ഥലത്ത് 2005ലാണ് രണ്ടാമത്തെ റിയാക്ടര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ചൈന തുടങ്ങിയത്. രണ്ട് റിയാക്ടറുകളും അടുത്ത വര്‍ഷത്തോടെ കമ്മീ‍ഷന്‍ ചെയ്യുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് രണ്ട് റിയാക്ടറുകള്‍ക്കും വേണ്ട സാങ്കേതിക ധനസഹായം നല്‍കാന്‍ ചൈനയും പാകിസ്ഥാനും തമ്മില്‍ ധാരണയിലെത്തിയത്. ചൈനയുമായുള്ള ആണവോര്‍ജ സഹകരണം പാകിസ്ഥാന്‍ തുടരുമെന്നും പാകിസ്ഥാന്‍റെ ഊര്‍ജ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ആണവോര്‍ജം ആവശ്യമാണെന്നും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന പാക് ശാ‍സ്ത്രജ്ഞന്‍ പറഞ്ഞു.

2008ല്‍ അമേരിക്ക ഇന്ത്യയുമായി സൈനികേതര ആണവകരാറില്‍ ഒപ്പുവെച്ചതിനെ തുടര്‍ന്ന് സമാനമായ കരാര്‍ തങ്ങള്‍ക്കും വേണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോട് യു എസ് അനുകൂലമായല്ല പ്രതികരിച്ചത്. ഇതാണ് ചൈനീസ് സഹായം തേടാന്‍ പാകിസ്ഥാനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.

മനുഷ്യാവകാശ ലംഘന കേസില്‍ പൊലീസ് മുന്നില്‍!

പൊലീസിന്റെ മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് ദേശീയ മനുഷ്യാ‍വകാശ കമ്മീഷന് ലഭിച്ചിരിക്കുന്നത് 3.7 ലക്ഷം പരാതികള്‍! കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കാണിത്. പൊലീസിനെതിരെയാണ് കമ്മീഷന് ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചിരിക്കുന്നത്.

ലഭ്യമായ കണക്കുകള്‍ അനുസരിച്ച്, മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാണിച്ച് 377,216 പരാതികളാണ് പൊലീസിനെതിരെ ലഭിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് പരാതികളില്‍ ഭൂരിഭാഗവും. പൊലീസ് അതിക്രമങ്ങളെ കുറിച്ച് 248,505 പരാതികളാണ് ഇവിടെ നിന്ന് ലഭിച്ചിട്ടുള്ളത്.

ബലപ്രയോഗം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കസ്റ്റഡി പീഡനവും മരണവും, വ്യാ‍ജഏറ്റുമുട്ടല്‍, അനാവശ്യ തടങ്കല്‍ എന്നീ കുറ്റങ്ങളാണ് പൊലീസിനെതിരെയുള്ള കേസുകളില്‍ അധികവും. കള്ളക്കേസില്‍ കുടുക്കല്‍, വിവേചനപരമായ അറസ്റ്റ്, വിചാരണ അന്യായമായി നീട്ടല്‍ തുടങ്ങിയവയും നിയമപാലകര്‍ക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങളാണ്.

ഭൂമി തര്‍ക്കം, ആളെക്കാണാതാവല്‍ തുടങ്ങിയ പലവക കേസുകളാണ് രണ്ടാം സ്ഥാനത്ത്. ഇത്തരത്തിലുള്ള 263,993 പരാതികള്‍ കമ്മീഷന് ലഭിച്ചിട്ടുണ്ട്. പെന്‍ഷന്‍ പ്രശ്നം, തൊഴിലവസരങ്ങള്‍ നിഷേധിക്കല്‍ തുടങ്ങിയ തൊഴില്‍ സംബന്ധിയായ പരാതികള്‍ക്കാണ് മൂന്നാം സ്ഥാനം-73,914 എണ്ണം.

Police tops in Human rights abuse cases | മനുഷ്യാവകാശ ലംഘന കേസില്‍ പൊലീസ് മുന്നില്‍!

എന്നെ തേടിയെത്തിയ കൊലയാളികള്‍


PRO
ആമുഖങ്ങള്‍ വേണ്ടാത്ത പത്രപ്രവര്‍ത്തകനാ‍ണ് തരുണ്‍ തേജ്‌പാല്‍. ഈ പേരിനുപരി അദ്ദേഹത്തിന്‍റെ തെഹല്‍ക എന്ന മാധ്യമ സ്ഥാപനമാകും സാധാരണക്കാരന് ഏറെ പരിചിതം. ഒളിക്യാമറ റിപ്പോര്‍ട്ടിംഗിലൂടെ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലും മാധ്യമലോകത്തും ഒട്ടേറെ കോളിളക്കങ്ങള്‍ സൃഷ്‌ടിക്കാന്‍ തെഹല്‍ക്കയ്‌ക്ക് കഴിഞ്ഞിരുന്നു. ഇന്ന് ലോകമൊട്ടാകെ അറിയപ്പെടുന്ന പത്ത് മാധ്യമസ്ഥാപനങ്ങളില്‍ ഒന്നായി തെഹല്‍കയെ വിലയിരുത്തപ്പെടുന്നുണ്ട്. 

എന്നാല്‍ പത്രപ്രവര്‍ത്തനത്തിന് പുറമേ ഇത്തിരി സാഹിത്യപ്രവര്‍ത്തനം കൂടി തരുണ്‍ നടത്തുണ്ട് എന്നത് ഇന്നും പലര്‍ക്കും അജ്ഞാതമായ കാര്യമാണ്. പത്രപ്രവര്‍ത്തനത്തില്‍ നിന്നും തീര്‍ത്തും വ്യതിരിക്തമായ നോവല്‍ സാഹിത്യത്തിലാണ് അദ്ദേഹം ശ്രദ്ധ കേന്ദീകരിച്ചിരിക്കുന്നത്. രണ്ടു നോവലുകള്‍ അദ്ദേഹത്തിന്‍റെതായി ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. 2006ല്‍ പുറങ്ങിറങ്ങിയ അദ്ദേഹത്തിന്‍റെ ആദ്യ നോവലായ ദി ആല്‍ക്കെമി ഒഫ് ഡിസയര്‍ (ഹാപ്പര്‍ ആന്‍റ് കോളിന്‍സ്) ലോകത്തൊട്ടാകെയായി മൂന്നുലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്. 2006ലായിരുന്നു ആ നോവല്‍ പുറത്തിറങ്ങിയത്. നിരവധി ആരാധകരേയും അദ്ദേഹം ലോകമൊട്ടാകെ സൃഷ്‌ടിച്ചിരുന്നു. പക്ഷേ തരുണിന്‍റെ അടുത്ത പു‌സ്‌തകം പുറത്തുവരുവാന്‍ മൂന്നുവര്‍ഷം കാത്തിരിക്കേണ്ടി വന്നു. എന്‍റെ കൊലപാതകികളുടെ കഥ (ദി സ്റ്റോറി ഓഫ് മൈ അസാസിന്‍‌സ്) എന്ന പുതിയ പു‌സ്തകവുമായാണ് ഇക്കുറി തരുണ്‍ തന്‍റെ ആരാധകരെ സമീപിച്ചത്. ഏതാണ്ട് സ്വപ്‌നസമാനമായ സ്വീകരണമാണ് ഈ പു‌സ്തകത്തിന് ലഭിച്ചത്.

തനിക്ക് ഏറെ പരിചിതമായ പത്രപവര്‍ത്തന ലോകത്തിലൂടെയാണ് ഈ നോവല്‍ തരുണ്‍ അവതരിപ്പിച്ചിരിക്കുന്നത്. നായകന്‍റെ ആഖ്യാനത്തിലൂടെയാണ് കഥാതന്തു വികസിക്കുന്നത്. അയാള്‍ ഒരു അന്വേഷണാത്‌മക പത്രപ്രവര്‍ത്തകനാണ്. തന്‍റെ ചെറു മാസികയിലൂടെ കോളിളക്കം സൃഷ്‌ടിക്കുന്ന പല വാര്‍ത്തകളും അയാള്‍ പ്രസിദ്ധീകരിക്കുന്നു. ഇതിനിടയില്‍ നഗരത്തില്‍ നിന്ന് നാലു വാടകക്കൊലയാളികളെ പൊലീസ് അറസ്റ്റുചെയ്യുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ കഥാനായകനായ പത്രപ്രവര്‍ത്തകനെ വധിക്കാനാണ് എത്തിയത് എന്നു മനസിലാകുന്നു. അതോടെ പത്രപ്രവര്‍ത്തകന്‍റെ ജീവിതം കീഴ്‌മേല്‍ മറിയുന്നു. സുരക്ഷാഭടന്‍മാരുടെ വലയത്തിനുള്ളിലാകുന്നു അയാളുടെ ജീവിതം. അതേ സമയം ആര്‍ക്കുവേണ്ടിയാണ് ഇവര്‍ കൊല നടത്താനെത്തിയത് എന്നത് ഒരു രഹസ്യമായി തുടരുകയും ചെയ്യുന്നു. നോവലിന്‍റെ അന്ത്യത്തിലും ഇത് വെളിപ്പെടുന്നതേയില്ല.

http://malayalam.webdunia.com/miscellaneous/literature/bookreview/0909/22/1090922056_1.htm