Tuesday, April 20, 2010

ഭക്‌ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്താല്‍ ജീവപര്യന്തം!


ഭക്‌ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് ഫലപ്രദമായി തടയുന്നതിന് കര്‍ശന നടപടികള്‍ എടുക്കാന്‍ കേന്ദ്രം തയ്യാറാകുന്നു. ഭക്‌ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവരെ ഇനി കാത്തിരിക്കുക ജീവപര്യന്തവും 10 ലക്ഷം രൂപ പിഴയുമാണ്. കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രി ഗുലാം നബി ആസാദാണ് ഈ വിവരം വെളിപ്പെടുത്തിയത്. രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഭക്‌ഷ്യവസ്തുക്കളുടെ സുരക്ഷയും മാനദണ്ഡങ്ങളും എന്ന നിയമം 2006-ല്‍ തന്നെ പാര്‍ലമെന്റില്‍ പാസായതാണ്. ഈ നിയമമാണ് മായം കലര്‍ത്തുന്നവര്‍ക്ക്‌ ജീവപര്യന്തം തടവുശിക്ഷ നല്‍കാവുന്ന രീതിയില്‍ നിയമം പുന:സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. സുരക്ഷിതവും മായം കലരാത്തതുമായ ഭക്‌ഷ്യവസ്‌തുക്കള്‍ ഉറപ്പാക്കുകയാണ്‌ പുതിയ നിയമം ലക്‌ഷ്യമിടുന്നത്. ഈ നിയമം അടുത്ത 3-4 മാസങ്ങളില്‍ നിലവില്‍ വരും” - ഗുലാം നബി ആസാദ് പറഞ്ഞു.

രാജ്യത്ത് ഭക്‌ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് ഭീതിദമായ സാഹചര്യത്തില്‍ എത്തിനില്‍ക്കുകയാണ്. പാക്കറ്റുകളിലും കുപ്പികളിലും വില്‍‌ക്കപ്പെടുന്ന കുടിവെള്ളം പോലും ശുദ്ധമല്ല. ഭക്‌ഷ്യവസ്തുക്കള്‍ ഉല്‍‌പാദിപ്പിക്കുന്നവരും വിതരണം ചെയ്യുന്നവരും മാത്രമല്ല, ഈ ഭക്‌ഷ്യവസ്തുക്കള്‍ പാചകം ചെയ്ത് വിളമ്പുന്ന ഹോട്ടലുകളിലും മായം ചേര്‍ക്കല്‍ നടക്കുന്നു. ഈ സാഹചര്യത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കുന്ന ഈ നിയമം ഏറെ സ്വാഗതം ചെയ്യപ്പെടും

Life imprisonment for food adulteration in offing | ഭക്‌ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്താല്‍ ജീവപര്യന്തം!

നരേന്‍ ചതിക്കപ്പെട്ടു?

മലയാളത്തിലും തമിഴിലും മാറിമാറി ഭാഗ്യം പരീക്ഷിക്കുന്ന നടനാണ് നരേന്‍. ഇടയ്ക്കിടെ ചില വമ്പന്‍ പ്രൊജക്ടുകളുടെ ഭാഗമായി നരേന്‍ അത്ഭുതം സൃഷ്ടിക്കാറുണ്ട്. അഞ്ചാതെ, റോബിന്‍‌ഹുഡ് തുടങ്ങിയവ ഉദാഹരണം. യുവനിരയിലെ മികച്ച നടനെന്ന പേരുനേടിയിട്ടും വേണ്ടത്ര അവസരങ്ങള്‍ നരേനെ തേടി എത്തിയിട്ടില്ല.

തമ്പിക്കോട്ടൈ, പൂക്കട രവി തുടങ്ങിയ തമിഴ് ചിത്രങ്ങളുടെ തിരക്കിലാണ് നരേന്‍ ഇപ്പോള്‍. അതിനിടെയിലാണ് ഒരു വമ്പന്‍ മലയാളചിത്രത്തിലേക്ക് നരേന് ക്ഷണം ലഭിച്ചത്. മോഹന്‍ലാലും അമിതാഭ് ബച്ചനും ഒരുമിക്കുന്ന ‘കാണ്ഡഹാര്‍’ എന്ന മേജര്‍ രവി ചിത്രത്തിലേക്കായിരുന്നു ക്ഷണം. തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ പിന്‍‌മാറിയപ്പോള്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് മേജര്‍ രവി ഫോണിലൂടെ നരേനെ ക്ഷണിച്ചത്.

ആഹ്ലാദത്തോടെയാണ് നരേന്‍ ആ ക്ഷണം സ്വീകരിച്ചത്. മോഹന്‍ലാലിനോടും അമിതാഭ് ബച്ചനോടുമൊപ്പം ഒരു മലയാള ചിത്രം. അത് തന്‍റെ ഭാഗ്യദോഷമെല്ലാം തീര്‍ക്കുമെന്ന് നരേന്‍ കരുതി. കരാറില്‍ ഒപ്പിടുവിച്ച് അഡ്വാന്‍സ് നല്‍കാന്‍ ഒരാളെ അയയ്ക്കാമെന്ന് നരേനോട് മേജര്‍ പറഞ്ഞു. ജൂണില്‍ കാണ്ഡഹാറിന്‍റെ ഷൂട്ടിംഗിനായി തന്‍റെ മറ്റു ചിത്രങ്ങള്‍ എല്ലാം നരേന്‍ മാറ്റിവച്ചു.


Narain taken for a ride! | നരേന്‍ ചതിക്കപ്പെട്ടു?

പ്രവാസി വോട്ടവകാശം അപ്രായോഗികം

പ്രവാസികള്‍ക്കു വോട്ടവകാശം നല്‍കുന്നതില്‍ പ്രായോഗികമായി ബുദ്ധിമുട്ടുകളുണ്ടെന്നു മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ നവീന്‍ ചൗള. പ്രവാസികളുടെ വോട്ടവകാശം സംബന്ധിച്ച പ്രശ്നങ്ങള്‍ മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

സര്‍ക്കാരാണ് ഉചിതമായ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ തിരുവനന്തപുരത്തു ചേര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു നവീന്‍ ചൗള.

പ്രവാസികള്‍ക്കു വോട്ടവകാശം ലഭ്യമാക്കുന്നതിനു നിരവധി തടസങ്ങളുണ്ട്. നിലവിലുള്ള തെരഞ്ഞെടുപ്പു ചട്ടങ്ങളിലെ വ്യവസ്ഥകളാണ് ഇതില്‍ പ്രധാനം. തെരഞ്ഞെടുപ്പു നടക്കുന്നതിനു മുന്‍പ് ആറുമാസം സ്വദേശത്തു വോട്ടര്‍ താമസിച്ചിരിക്കണം
http://www.metrovaartha.com/2010/04/20043946/nris-vote.html