Tuesday, March 23, 2010

എച്ചിക്കാനത്തെ അളക്കാറായില്ല

പുതിയ മലയാള കഥാസാഹിത്യത്തെ പറ്റി ചര്‍ച്ചചെയ്യുമ്പോള്‍ ആദ്യം വരുന്ന പേരുകളിലൊന്നാണ് സന്തോഷ് എച്ചിക്കാനം എന്ന എഴുത്തുകാരന്റേത്. ഉത്തരാധുനിക കഥാ പരിസരത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള കഥകളാണ് ഈ എഴുത്തുകാരന്റേത്. സിനിമ, ടെലിവിഷന്‍ സീരില്‍, സാഹിത്യം തുടങ്ങി ഒരുപിടി മേഖലകളില്‍ പയറ്റുന്ന സന്തോഷ് എച്ചിക്കാനവുമായി വെബ്‌ദുനിയയുടെ അരുണ്‍ തുളസീദാസ് തടത്തിയ നീണ്ട അഭിമുഖത്തിന്റെ ഒന്നാം ഭാഗം ഇതാ -

അരുണ്‍ തുളസീദാസ് - സന്തോഷ് എച്ചിക്കാനത്തെ പറ്റി ചിന്തിക്കുമ്പോള്‍ തന്നെ വായനക്കാരായ മലയാളികള്‍ക്ക് ഓര്‍മ്മവരുന്ന ഒരു പേരാണ് “കൊമാല” എന്നത്. പെഡ്രോ പരാമ സാഹിത്യലോകത്ത് സൃഷ്ടിച്ച പുതുമയുടെ മണവും അനുഭവപരിസരവുമാണ് കൊമാലയും മലയാളിക്ക് നല്‍‌കിയത് ഇത് ശരിക്കും മലയാളിയുടെ ഭാവുകത്വത്തിനേറ്റ ഒരു ആഘാതവും കൂടിയായിരുന്നു. അതെ പറ്റി?

സന്തോഷ് എച്ചിക്കാനം - പെഡ്രോ പരാമ സൃഷ്ടിച്ച അനുഭവ പരിസരത്തില്‍ നിന്നല്ല കൊമാല ഉണ്ടാവുന്നത്. ഞാന്‍ പ്രാഥമികമായും കാര്‍ഷിക ജീവിത പരിസരത്തില്‍ നിന്നുള്ള ആളാണ്. ഞാന്‍ ജീവിതം പഠിച്ചിട്ടുള്ളത് അവിടെനിന്നാണ് കാലത്ത് പോയി വെള്ളരിവള്ളികള്‍ നനയ്ക്കുകയും പൂക്കള്‍ വച്ചുപിടിപ്പിക്കുകയും മറ്റുതരത്തിലുള്ള കൃഷി നടത്തുകയും കാളകള്‍ക്ക് പേരിടുകയും അവയുടെ കൂടെ നടക്കുകയും അവയ്ക്ക് പുല്ലിട്ട് കൊടുക്കുകയും ഒക്കെ ചെയ്യുന്ന ഒരു അനുഭവ പരിസരമായിരുന്നു എന്റെ കുട്ടിക്കാലം.

എത്ര കാലം നാഗരികജീവിതം നയിച്ചാലും മനസില്‍ ഞാനിപ്പോഴും ഒരു കര്‍ഷകന്റെ മകന്‍ തന്നെയാണ്. അത്തരത്തിലുള്ളൊരു മാനസിക അവസ്ഥയില്‍, ഗ്ലോബലൈസേഷന്റെ ഭാഗമായിട്ട് കാര്‍ഷിക മേഖലയ്ക്കുണ്ടാവുന്ന വലിയ വലിയ ആഘാതങ്ങള്‍, മറ്റേതൊരു നാഗരികനെയും സ്പര്‍ശിക്കുന്നതില്‍ കൂടുതലായിട്ട് എന്നെ സ്പര്‍ശിക്കും. അത്തരത്തിലുള്ള ഒരു പ്രമേയം മനസില്‍ സൂക്ഷിച്ചാണ് ഞാന്‍ കൊമാല എന്ന കഥ എഴുതുന്നത്.

http://malayalam.webdunia.com/newsworld/news/currentaffairs/0901/18/1090118044_1.htm


http://malayalam.webdunia.com/newsworld/news/currentaffairs/0901/26/1090126057_1.htm

http://malayalam.webdunia.com/newsworld/news/currentaffairs/0901/31/1090131065_1.htm

നിത്യാനന്ദയ്ക്കും എനിക്കും ബന്ധമില്ല: യുവറാണി

ലൈംഗികകേളി വിവാദത്തില്‍ പെട്ട നിത്യാനന്ദ സ്വാമിക്കും തനിക്കും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് നടി യുവറാണി. യുവറാണിയും നിത്യാനന്ദയും പ്രത്യക്ഷപ്പെടുന്ന സെക്സ് ക്ലിപ്പ് പുറത്തുവന്നു എന്ന വാര്‍ത്തയോട് ചെന്നൈയില്‍ പ്രതികരിക്കുകയായിരുന്നു യുവറാണി. നിത്യാനന്ദയ്ക്കൊപ്പം ആ ക്ലിപ്പില്‍ കാണുന്ന യുവതി താനല്ലെന്നും യുവറാണി പറഞ്ഞു.

ഹൈദരാബാദില്‍ നിന്നുള്ള ടിവി ചാനലായ എന്‍‌7-നാണ് നിത്യാനന്ദയും യുവറാണിയും പ്രത്യക്ഷപ്പെടുന്ന സെക്സ് ടേപ്പിനെ പറ്റിയുള്ള എക്സ്ക്ലുസീവ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. നിത്യാനന്ദന്റെ ആദ്യ ക്ലിപ്പില്‍ രഞ്ജിതയാണ് നായികയെങ്കില്‍ ഏറ്റവും പുതിയ ക്ലിപ്പില്‍ മറ്റൊരു മസാലാ നായികയായ യുവറാണിയാണ് താരമെന്നാണ് എന്‍‌7 അവകാശപ്പെടുന്നത്.

എന്തായാലും നിത്യാനന്ദയുടെ നില പരുങ്ങലിലാണെന്ന് അറിഞ്ഞയുടനെ നടികള്‍ ഓരോരുത്തരായി നിത്യാനന്ദനെ കയ്യൊഴിഞ്ഞ് വരികയാണ്. കഴിഞ്ഞയാഴ്ചയാണ് നടി രോഹിണി തനിക്ക് നിത്യാനന്ദയുമായി ബന്ധമില്ലെന്ന് പ്രസ്താവിച്ചത്. രഞ്ജിത, രോഹിണി, രാഗസുധ, യുവറാണി തുടങ്ങിയ നടികള്‍ക്ക് നിത്യാനന്ദനുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. രോഹിണിക്ക് പിന്നാലെ യുവറാണിയും ‘നിത്യാനന്ദാ ബന്ധം’ നിരാകരിക്കുകയാണ്.

I do not have any relationship with Nithyananda: Yuvarani | നിത്യാനന്ദയ്ക്കും എനിക്കും ബന്ധമില്ല: യുവറാണി

സ്ത്രീ തട്ടിപ്പിന് ഇരയായത് മലയാളികള്‍


കുവൈത്തില്‍ സ്ത്രീകള്‍ കവര്‍ച്ച നടത്തുന്നത് വ്യാപകം. കഴിഞ്ഞ ദിവസം ഫഹാഹീലില്‍ മലയാളികളെ കബളിപ്പിച്ച് സ്ത്രീ മോഷണം നടത്തിയിരുന്നു. തന്ത്രപരമായി പണം കവര്‍ന്ന് മുങ്ങുന്ന സ്ത്രീ സമാനമായ രീതിയില്‍ നിരവധി മോഷണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം വാണിമേല്‍, കാസര്‍ക്കോടു സ്വദേശികളാണ് സ്ത്രീയുടെ കവര്‍ച്ചയ്ക്ക് ഇരയായത്. വാണിമേല്‍ സ്വദേശിയുടെ ബഖാലയിലും കാസര്‍കോട് സ്വദേശിയുടെ മൊബൈല്‍ ഷോപ്പിലുമാണ് മോഷണം നടത്തിയത്.

പര്‍ദ്ദയും മുഖംമുടിയും ധരിച്ചെത്തിയ സ്ത്രീ വാണിമേല്‍ സ്വദേശിയെ കയറിപ്പിടിക്കുകയായിരുന്നു. ബഖാലയിലെത്തിയ സ്ത്രീ പൊടുന്നനെ ഇദ്ദേഹത്തെ കെട്ടിപ്പിടിക്കുകയും തന്ത്രപരമായി പേഴ്സ് സ്വന്തമാക്കി മുങ്ങുകയുമായിരുന്നു. ഇത്തരം കവര്‍ച്ചകള്‍ സ്ഥിരമാണെങ്കിലും സ്ത്രീകളായതിനാല്‍ പെട്ടെന്ന് പ്രതിരോധിക്കാന്‍ സാധിക്കാറില്ല.


Malayalees become the victims of women's fraud | സ്ത്രീ തട്ടിപ്പിന് ഇരയായത് മലയാളികള്‍

ദ്രോണയും ബോഡീഗാര്‍ഡും പൊട്ടി: വിതരണക്കാര്‍!


മമ്മൂട്ടി - ഷാജി കൈലാസ് ടീമിന്റെ ദ്രോണ, ദിലീപ് - നയന്‍‌താര - സിദ്ദിക്ക് ടീമിന്റെ ബോഡീഗാര്‍ഡ് എന്നിവ പരാജയപ്പെട്ട സിനിമകളാണെന്ന് മലയാളം സിനിമാ ഡിസ്ട്രിബ്യൂട്ടേഴ്സ്‌ അസോസിയേഷന്‍. കേരളത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും ബോളിവുഡില്‍ നിന്നും എത്തുന്ന സിനിമാ നിര്‍മാതാക്കളുടെ കൊയ്ത്ത്‌ തടയാന്‍ വിതരണക്കാരുടെ സംഘടന വിളിച്ചുകൂട്ടിയ അടിയന്തിര യോഗത്തിലാണ് ബോഡി ഗാര്‍ഡ്‌, ദ്രോണ, ആഗതന്‍, ബ്ലാക്ക്‌ സ്റ്റാലിയ എന്നീ ചിത്രങ്ങള്‍ എട്ടുനിലയില്‍ പൊട്ടി എന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസ്‌ സി മുണ്ടാടന്‍ വെളിപ്പെടുത്തിയത്.

“സംസ്ഥാനത്ത്‌ മറുനാടന്‍ സിനിമകളുടെ കൊയ്ത്ത്‌ തടയാന്‍ ഞങ്ങള്‍ നിയന്ത്രണം കൊണ്ടുവരികയാണ്. മലയാള സിനിമകളുടെ തകര്‍ച്ച മുതലെടുത്ത്‌ മറുനാടന്‍ സിനിമാ നിര്‍മാതാക്കള്‍ നിരക്ക്‌ കൂട്ടിയതും താരമൂല്യമുള്ള ചിത്രങ്ങളുടെ കുത്തൊഴുക്ക്‌ കൂടിയതുമാണ്‌ ഞങ്ങളെ കടുത്ത നടപടിക്ക്‌ പ്രേരിപ്പിച്ചത്‌. മെയ്‌ ഒന്നു മുതല്‍ നിയന്ത്രണം നടപ്പില്‍ വരുത്താനാണ്‌ ജനറല്‍ബോഡി തീരുമാനം. അന്യഭാഷ ചിത്രങ്ങള്‍ റിലീസ്‌ ചെയ്ത്‌ 14 ദിവസത്തിനുശേഷം മാത്രം കേരളത്തില്‍ പ്രദര്‍ശിപ്പിച്ചാല്‍ മതി എന്നതാണ്‌ പ്രധാന തീരുമാനം. മറുനാടന്‍ സിനിമകളുടെ നിരക്ക്‌ കുറയ്ക്കാതെ മെയ്‌ മുതല്‍ വിതരണത്തിന്‌ എടുക്കുകയുമില്ല. അന്യഭാഷാ ചിത്രങ്ങളുടെ കുത്തൊഴുക്കില്‍ മലയാള സിനിമകളെ നിലനിര്‍ത്താനും വിതരണക്കാര്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം നികത്താനുമാണ്‌ ഈ നിയന്ത്രണങ്ങള്.‍”

Drona and Body Guard are in the flop movies list! | ദ്രോണയും ബോഡീഗാര്‍ഡും പൊട്ടി: വിതരണക്കാര്‍!

കാവ്യയെ മറക്കാനാകാതെ നിശാല്‍!

മലയാളത്തിന്‍റെ സ്വന്തം നായിക കാവ്യാ മാധവന്‍റെ വിവാഹവും വേര്‍‌പിരിയലും മാസങ്ങള്‍ക്കു മുമ്പ് മാധ്യമങ്ങളില്‍ ചൂടുപിടിച്ച വാര്‍ത്തകളായിരുന്നു. കാവ്യാ മാധവന്‍റെ കണ്ണീരില്‍ കുതിര്‍ന്ന കഥകള്‍ കൊണ്ട് ചാനലുകളും പത്രമാധ്യമങ്ങളും നിറഞ്ഞു. എന്നാല്‍ കാവ്യയുടെ ഭര്‍ത്താവ് നിശാല്‍ ചന്ദ്രയ്ക്ക് പറയാനുള്ളതെന്തെന്ന് തിരക്കാന്‍ അധികം മാധ്യമങ്ങള്‍ ശ്രമിച്ചില്ല.

ഇപ്പോഴിതാ ഒരു പ്രമുഖ മാസിക നിശാല്‍ ചന്ദ്രയുടെ അഭിമുഖവുമായി പുറത്തിറങ്ങിയിരിക്കുന്നു. കാവ്യയെക്കുറിച്ചുള്ള മധുരതരമായ ഓര്‍മ്മകളാണ് ഈ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നിശാല്‍ പങ്കുവയ്ക്കുന്നത്. ഒപ്പം, എന്തുകൊണ്ടാണ് കാവ്യ പിണങ്ങിപ്പോയതെന്ന് തനിക്കറിയില്ലെന്നും നിശാല്‍ പറയുന്നു. 

ബന്ധുവിന്‍റെ വിവാഹത്തിനെന്ന് പറഞ്ഞാണ് കാവ്യ കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് പോന്നത്. പിന്നീട് തിരിച്ചു വിളിക്കുകയുണ്ടായില്ല. എന്താണ് കാവ്യ വിളിക്കാത്തതെന്നറിയാന്‍ നിശാല്‍ വിളിപ്പോള്‍ “ഞാന്‍ ഇനി അങ്ങോട്ടു വരുന്നില്ല” എന്നായിരുന്നത്രേ കാവ്യയുടെ മറുപടി. നിശാലിന്‍റെ ജന്‍‌മദിനത്തിന് ആശംസകള്‍ നല്‍കാന്‍ പോലും കാവ്യ തയ്യാറായില്ല. 

“എന്താണ് പ്രശ്നം...കാര്യങ്ങള്‍ തുറന്നു പറയൂ” എന്ന് നിശാല്‍ കാവ്യയോട് ആവശ്യപ്പെട്ടപ്പോള്‍ ദേഷ്യത്തിലുള്ള മറുപടികളാണ് ലഭിച്ചത്. “ഇങ്ങനെ പിരിയുന്നതിനാണോ വിവാഹം കഴിക്കുന്നത്? താലി എന്നൊക്കെ പറയുന്നതിന് വിലയൊന്നുമില്ലേ?” - നിശാല്‍ ചോദിക്കുന്നു.


Nishal being not able to forget Kavya | കാവ്യയെ മറക്കാനാകാതെ നിശാല്‍!

കനു സന്യാല്‍ ആത്മഹത്യ ചെയ്തു

ഇന്ത്യയിലെ നക്സല്‍ പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാക്കളിലൊരാളായ കനു സന്യാല്‍ ആത്മഹത്യ ചെയ്തു. ബംഗാളില്‍ സിലിഗുരിയിലെ വീട്ടിലാണ് കനു സന്യാലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 78 വയസായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കനു സന്യാലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

അവിവാഹിതനായ കനു സന്യാല്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണെന്ന് വടക്കന്‍ ബംഗാള്‍ ഐ ജി കെ എല്‍ താം‌ത പറഞ്ഞു. 1969 മേയ് 25ന് വടക്കന്‍ ബംഗാളിലെ നക്സല്‍ ബാരി എന്ന ഗ്രാമത്തില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തെ മുന്നില്‍ നിന്ന് നയിച്ചിരുന്നത് കനു സന്യാലായിരുന്നു. എന്നാല്‍ പരാജയമായിരുന്നു ഈ കലാപത്തിന്‍റെ വിധി.

Naxal movement founder Kanu Sanyal commits suicide | കനു സന്യാല്‍ ആത്മഹത്യ ചെയ്തു

എന്നെ ചിലരിങ്ങനെ സൂക്ഷിച്ചു നോക്കും: ഭാവന

ഈ ആഴ്ചത്തെ ആ‍ഴ്ചമേളയില്‍ ചലച്ചിത്രതാരം ഭാവന, രാഷ്ട്രീയ നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍, സിനിമാനടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍, സാംസ്ക്കാരിക നായകന്‍ സുകുമാര്‍ അഴീ‍ക്കോട്, ചലച്ചിത്രതാരം പൃഥ്വിരാജ്, എഴുത്തുകാരന്‍ എം മുകുന്ദന്‍ എന്നിവര്‍ പങ്കെടുക്കുന്നു.

PRO
“ഞാനൊരു ഇടത്തരം കുടുംബത്തിലെ കുട്ടിയാണ്. ജാഡ കാണിക്കാന്‍ മാത്രം വലിയ സംഭവമൊന്നുമല്ല. എന്നെ നോക്കിച്ചിരിക്കുന്നവരോട് ഞാന്‍ ചിരിക്കാറുണ്ട്, സംസാരിക്കുന്നവരോട് സംസാരിക്കാറുമുണ്ട്. ഷോപ്പിംഗിനൊക്കെ പോകുമ്പോള്‍ ചിലരിങ്ങനെ സൂക്ഷിച്ചു നോക്കും. ഞാന്‍ ചിരിച്ചാല്‍ പെട്ടെന്ന് അവര്‍ മുഖം മാറ്റും. എന്നോട് നന്നായി പെരുമാറുന്ന ആരോടെങ്കിലും ഞാന്‍ ജാഡ കാണിച്ചിട്ടുണ്ടെങ്കില്‍ അവര്‍ പറയട്ടെ.”

ഭാവ

Talk of the week | എന്നെ ചിലരിങ്ങനെ സൂക്ഷിച്ചു നോക്കും: ഭാവന