Tuesday, June 1, 2010

ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ തീ കൊളുത്തി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി. മെല്‍ബണിലാണ് സംഭവം. ഈ കേസില്‍ 24കാരനായ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ബലാത്സംഗം, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങളാണ് യുവാവിനു മേല്‍ ചുമത്തിയിട്ടുള്ളത്. ഇയാള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു.

പെണ്‍കുട്ടിയുടെ കരോളിന്‍ സ്പ്രിംഗ്സിലെ വീട്ടിലാണ് സംഭവം നടന്നത്. പടിഞ്ഞാറന്‍ മെല്‍ബണിലെ ടാര്‍നെയ്റ്റില്‍ നിന്നുള്ള യുവാവാണ് 14കാരിയായ പെണ്‍കുട്ടിയെ കീഴ്പ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ചത്. 80 ശതമാനവും പൊള്ളലേറ്റ നിലയില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണിപ്പോള്‍ പെണ്‍കുട്ടി. യുവാവിന്‍റെ കാലുകളിലും പൊള്ളലേറ്റിട്ടുണ്ട്.

പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് അവളെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി അബോധാവസ്ഥയിലായപ്പോള്‍ ഇയാള്‍ പുറത്തുപോയി പെട്രോള്‍ വാങ്ങി വന്ന് പെണ്‍കുട്ടിയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. തീ വീടിനൊന്നാകെ പടര്‍ന്നു പിടിച്ചപ്പോല്‍ ഇയാള്‍ രക്ഷപ്പെട്ടുപോകുകയും ആശുപത്രിയില്‍ അഡ്മിറ്റാകുകയും ചെയ്തു.

വീടിന് തീ പിടിച്ചത് അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്സ് ജീവനക്കാരാണ് പൊള്ളലേറ്റനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. വീട് ഏകദേശം പൂര്‍ണമായും കത്തിനശിച്ചു.

പ്രതിക്ക് ജാമ്യം നിഷേധിച്ച കോടതി അയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവായി. ഓഗസ്റ്റ് 27ന് മെല്‍ബണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ പ്രതിയെ ഹാജരാക്കും

House blaze: man charged with attempted murder, rape | ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ തീ കൊളുത്തി

നിലീനമിന് ഒരു മറുകുറി

എന്‍റെ ഒരു കുഞ്ഞു പോസ്റ്റിന് - ബുദ്ധിമുട്ട് -  നിലീനം comment എഴുതി - "ഇതു നല്ല തമാശ".  ആ ഒരു വരി വല്ലാത്തൊരു സ്പാര്‍ക്കായിരുന്നു.  ഞാന്‍ കൂടുതല്‍ ചിന്തിച്ചു ആ തമാശയെക്കുറിച്ച്.  വേണമെങ്കില്‍ ആ comment ന് ചുവട്ടില്‍ത്തന്നെ മറുകുറി ചേര്‍ക്കാം.  പിന്നെ തോന്നി ഈ comment അതില്‍കൂടുതല്‍ പരിഗണന അര്‍ഹിക്കേണ്ട ഒന്നാണ്. ആ തമാശയെക്കുറിച്ചുള്ള ഒരു വീണ്ടുംവിചാരം മാത്രമാണ് ഈ ഒരു കുഞ്ഞു പോസ്റ്റ്.

ഞാന്‍ വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകം - നന്ദന്‍ നിലെകനിയുടെ  'Imagining India'.  നന്ദന്‍ നിലെകനിക്ക് ഒരു പരിചയപ്പെടുത്തലിന്‍റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.  ഇന്ഫോസിസ് ടെക്നോളജീസിന്‍റെ സ്ഥപകരില്‍ ഒരാള്‍.  ഇന്ഫോസിസില്‍ പല തസ്തികകളിലും ജോലിനോക്കി.  ഇപ്പോള്‍ UIDAI യുടെ ചെയര്‍മാന്‍.

ഈ പുസ്തകത്തില്‍ ഒരിടത്ത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവുമായുള്ള സംഭാഷണം വിവരിക്കുന്നു.  രാഷ്ട്രീയ നേതാവ് നന്ദന്‍ നിലെകനിയോടു പറയുന്നു - 'I don't see much upside in talking to you - you're neither good for notes [money] nor votes'


എന്നിട്ടും നന്ദന്‍ നിലെകനി കേന്ദ്ര സര്‍ക്കാരിന്‍റെ dream project ആയ Unique Identification Authority of India യുടെ ചുക്കാന്‍ പിടിക്കാന്‍ നിയുക്തനായി.  കാബിനറ്റ് മിനിസ്റ്ററുടെ റാങ്കുള്ള പദവി.

ഇത് വലിയൊരു തമാശയല്ലേ?


നന്ദന്‍ നിലെകനി വേറൊരിടത്ത് പറയുന്നു ഈ പുസ്തകത്തില്‍ - ' i have never considered myself a writer, and there was no long-hibernating desire within me to pendown something in the hope that a book would eventually emerge'

എന്നിട്ടും അദ്ദേഹം ഈ പുസ്തകമെഴുതി.  തമാശയുടെ മറ്റൊരു രൂപം ഇങ്ങനെയും ആവാം!

ഒരു കാര്യം ഓര്‍ക്കുന്നു - നന്ദന്‍ നിലെകനി നല്ലൊരു വായനക്കാരനാണെന്ന് കേട്ടത്.

ഞാന്‍ തമാശയായി വെറുതെ ചിന്തിച്ചു - ഈ പുസ്തകത്തിന് എന്തുകൊണ്ട് ഇതുവരെയായും ഒരു മലയാള പരിഭാഷ വന്നില്ല എന്ന് ( അതോ ഞാന്‍ കാണാതെ പോയതാണോ? ഉറപ്പില്ല)


ഈ പുസ്തകത്തിനൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു പുസ്തകം - ശ്രീ. വര്‍ഗീസ് കുര്യന്‍റെ ആത്മകഥ - 'എനിക്കുമൊരു സ്വപ്നമുണ്ടായിരുന്നു - 'I too had a dream'(മലയാള പരിഭാഷ D C Books) . ധവള വിപ്ലവത്തിന്‍റെ പിതാവ് ശ്രീ. കുര്യന്‍ 'അമുല്‍' സാമ്രാജ്യം കെട്ടിപ്പടുത്തത് ലൈസന്സ് രാജിലായിരുന്നു. ശ്രീ.നന്ദന്‍ നിലെകനിയുടെ സാമ്രാജ്യം വരുന്നത് 'ലൈസന്സ് രാജ്' ഒന്നൊന്നായി എടുത്തു മാറ്റപ്പെടുമ്പോഴും.  കാലത്തിന്‍റെ മാറ്റം.

രണ്ടും വായന അര്‍ഹിക്കുന്ന പുസ്തകങ്ങള്‍.

ഇനി ഏറ്റവും വലിയ തമാശ - ശ്രീ ഐന്സ്റ്റീന്‍റെ പണത്തോടുള്ള നിസംഗത നമ്മുടെ സമൂഹത്തില്‍ ഉണ്ടായിരുന്നെങ്കില്‍, ഇവിടെ പെണ്‍ വാണിഭങ്ങള്‍ ഉണ്ടാവുമായിരുന്നില്ല.  അശ്ലീല ചിത്രങ്ങള്‍ കാട്ടി ബ്ലാക്മെയില്‍ ചെയ്യുമായിരുന്നില്ല.  കറപ്റ്റഡ് ആയ ഉദ്യോഗസ്ഥ വൃന്ദവും മന്ത്രിപുംഗവന്മാരും ഉണ്ടാവുമായിരുന്നില്ല.  അങ്ങനെയങ്ങനെ ഒരുപാടു തോന്ന്യാസങ്ങള്‍ ഒഴിവാകുമായിരുന്നു

അറിയാം ഇതു വറും ഉട്ടോപ്യന്‍ വിചാരങ്ങള്‍.

നന്ദി, നമസ്കാരം!!

മോഹന്‍ലാല്‍ നിശ്ശബ്ദനാകുന്നു!


PRO
നിശ്ശബ്ദ സിനിമകളുടെ കാലം ഇന്ന് മലയാളിക്ക് ഓര്‍മ്മപോലുമുണ്ടാകില്ല. ഇപ്പോള്‍ സിനിമകളില്‍ ശബ്ദങ്ങളുടെ കസര്‍ത്താണല്ലോ. റസൂല്‍ പൂക്കുട്ടി ഓസ്കര്‍ നേടിയതിന് ശേഷം ശബ്ദത്തിന്‍റെ പുതിയ സാധ്യതകളെക്കുറിച്ച് പ്രേക്ഷകര്‍ പോലും ഗവേഷണത്തിലാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘പുഷ്പകവിമാനം’ എന്ന പേരില്‍ കമലഹാസന്‍ അഭിനയിച്ച ഡയലോഗില്ലാത്ത ഒരു ചിത്രം ഇറങ്ങിയിരുന്നു. ഇപ്പോഴിതാ യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലും അത്തരം ഒരു പരീക്ഷണത്തിന് ഒരുങ്ങുകയാണ്. ഡയലോഗില്ലാത്ത സിനിമയുമായി മോഹന്‍ലാല്‍ വരുന്നു. ജോണ്‍ മത്തായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല.

പരസ്യചിത്രങ്ങളുടെ സംവിധായകനായ ജോണ്‍ മത്തായി മോഹന്‍ലാലിനെ നായകനാക്കി ഒരു ഹാസ്യചിത്രമാണ് ഒരുക്കുന്നതെന്നാണ് സൂചന. ‘പുഷ്പകവിമാനം’ പോലൊരു ചിത്രമാണത്രേ അദ്ദേഹത്തിന്‍റെ മനസില്‍. ഇന്ത്യയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകരിലൊരാളായ രവി കെ ചന്ദ്രനാണ് ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത്.

ഡയലോഗില്ലാത്ത സിനിമകള്‍ക്ക് ഏറ്റവും പ്രധാനം അവയുടെ പശ്ചാത്തല സംഗീതമാണ്. ലോക പ്രശസ്ത ജാസ് സംഗീതകാരനും ഗ്രാമി അവാര്‍ഡ് നോമിനേഷന്‍ നേതാവുമായ ലൂയിസ് ബാങ്സ് ആണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കുന്നത്

Lal in a silent cinema | മോഹന്‍ലാല്‍ നിശ്ശബ്ദനാകുന്നു!

ആദ്യരാത്രി, മറ്റ് രാവുകളെപ്പോലെയല്ല!


PRO
ആദ്യരാത്രി ഒരുവ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. വിവാഹം പോലെതന്നെ ആദ്യരാത്രിക്കും ജീവിതത്തില്‍ പ്രാധാന്യമുണ്ട്. ആദ്യരാത്രി കുളമാകുകയും ജീവിതം തകര്‍ന്നുപോകുകയും ചെയ്ത എത്രയോ പേരുണ്ട്! അപ്പോള്‍, ഏറ്റവും ശ്രദ്ധയോടെയും പക്വതയോടെയും കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണ് ഫസ്റ്റ്‌നൈറ്റ് എന്നത് തര്‍ക്കമുള്ള കാര്യമല്ല.

അപരിചിതരായ രണ്ടുപേര്‍, അല്ലെങ്കില്‍ കുറച്ചുകാലത്തെ പരിചയം മാത്രമുള്ള രണ്ടുപേര്‍ ഏറ്റവും അടുത്തിടപഴകുന്ന ആദ്യമണിക്കൂറുകളാണല്ലോ ആദ്യരാത്രി. അപ്പോള്‍ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ആദ്യരാത്രി പലരുടെയും ചങ്കിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതും അതുകൊണ്ടാണ്. എന്നാല്‍ പേടിയോടെ സമീപിക്കേണ്ട ഒന്നല്ല അത്. ധൈര്യത്തോടെ, സന്തോഷത്തോടെ ആദ്യരാത്രിയിലേക്ക് കടന്നുചെന്നാല്‍ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാകും പിന്നീടുണ്ടാകുക.

പരസ്പരം പരിചയപ്പെടുകയാണ് ആദ്യം വേണ്ടത്. കല്യാണമുറപ്പിച്ചു കഴിഞ്ഞ ശേഷം ഫോണിലൂടെയും മറ്റും പരിചയം വളര്‍ന്നിട്ടുണ്ടാകും. പ്രണയവിവാഹമാണെങ്കില്‍ കൂടുതല്‍ അടുത്തറിഞ്ഞിട്ടുണ്ടാകും. എന്നാല്‍ ആദ്യരാത്രിയിലെ പരിചയപ്പെടലിന് അതിനുമപ്പുറത്തെ പ്രാധാന്യമുണ്ട്. പങ്കാളിയുടെ അഭിരുചികളെന്തൊക്കെ എന്നത് അന്വേഷിച്ചറിയേണ്ടത് ആവശ്യമാണ്.

ആഹാരകാര്യത്തിലും വസ്ത്രധാരണത്തിലും മറ്റു പൊതുകാര്യങ്ങളിലും മാത്രമല്ല, സെക്സിന്‍റെ കാര്യത്തിലുള്ള അഭിരുചികളെപ്പറ്റിയും തുറന്ന് സംസാരിക്കാം. ‘പങ്കാളി എന്ത് വിചാരിക്കും’ എന്ന് ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല. നിങ്ങളോടൊപ്പം ഈ മുറിയിലുള്ള വ്യക്തി ജീവിതാന്ത്യം വരെ നിങ്ങളോടൊപ്പം ഉണ്ടാകേണ്ടയാളാണ് എന്ന ബോധ്യം മനസിലുണ്ടാകണം. ആദ്യരാത്രിയിലെ സംസാരത്തില്‍ കുറച്ചു ‘നീല’ കലര്‍ത്തുന്നതില്‍ മടിക്കേണ്ടതില്ല.

ഒന്നോ രണ്ടോ മണിക്കൂര്‍ സമയം ഈ ‘പരിചയപ്പെടല്‍’ കര്‍മ്മത്തിന് മാറ്റിവയ്ക്കണം. ഫസ്റ്റ്‌നൈറ്റില്‍ സെക്സ് അത്യാവശ്യമല്ല. പരസ്പരമുള്ള സങ്കോചങ്ങളും ആശങ്കകളും മാറിയതിന് ശേഷം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് സെക്സില്‍ ഏര്‍പ്പെടുന്നതാണ് ഉത്തമം. ആദ്യരാത്രിയില്‍ ആലിംഗനത്തിലും ചുംബനങ്ങളിലുമൊക്കെ ‘കാര്യങ്ങള്‍’ ഒതുക്കാം. ആവേശം കാണിച്ച് ആദ്യരാത്രി കുളമാകുന്നതിനേക്കാള്‍ നല്ലത് കാത്തിരിക്കുന്നതാണ്.

ആദ്യരാത്രിയില്‍ തന്നെ പരസ്പരമുള്ള നഗ്നത ആസ്വദിക്കാന്‍ ശ്രമിക്കണം. അതിനുകഴിഞ്ഞാല്‍ ഒരുപക്ഷേ, അതൊരു ലൈംഗികബന്ധത്തിലേക്ക് ചെന്നെത്തിയാലും കുഴപ്പമില്ല. എന്നാല്‍ ആദ്യരാത്രിയില്‍ തന്നെ സെക്സ് ചെയ്യണം എന്ന് നിര്‍ബന്ധം പിടിക്കാന്‍ പാടില്ല. സ്നേഹം നിറഞ്ഞ പെരുമാറ്റമാണ് കിടപ്പറയെ സ്വര്‍ഗതുല്യമാക്കുന്നത്.

ഒരുകാര്യം മറക്കാതിരിക്കുക. മനസുകൊണ്ട് അടുത്തതിന് ശേഷമേ ശരീരംകൊണ്ട് അടുക്കാവൂ. മനസുകളുടെ ഐക്യവും സ്നേഹവും സെക്സില്‍ പ്രതിഫലിക്കും. അതാകട്ടെ, ആനന്ദകരമായ ഒരു കുടുംബജീവിതം നിങ്ങള്‍ക്ക് സമ്മാനിക്കുകയും ചെയ്യും.

Plans for first night | ആദ്യരാത്രി, മറ്റ് രാവുകളെപ്പോലെയല്ല!

‘തീപ്പൊട്ടന്‍’ മികച്ച നാടകം

കേരള സംഗീത നാടക അക്കാദമിയുടെ ഈ വര്‍ഷത്തെ മികച്ച നാടകമായി കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘തീപ്പൊട്ടന്‍’ കരസ്ഥമാക്കി. നടന്‍ മുകേഷ് സംഗീത നാടക അക്കാദമി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടക്കുന്ന ആദ്യത്തെ അവാര്‍ഡ് പ്രഖ്യാപനമാണിത്.

മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ട ‘തീപ്പൊട്ടന്‍റെ സംവിധായകന്‍ ജയന്‍ തിരുമല ആണ്. മികച്ച സംവിധായകനായി രാജീവന്‍ മമ്പിളി തെരഞ്ഞെടുക്കപ്പെട്ടു. ‘കുമാരന്‍ ഒരു കുടുംബനാഥന്‍’ എന്ന നാടകമാണ് രാജീവനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

കുമാരന്‍ ഒരു കുടുംബനാഥന്‍റെ രചയിതാവ് പി സി ജോര്‍ജ്ജ്‌ കട്ടപ്പനയ്ക്ക്‌ ആണ് മികച്ച രചയിതാവിനുള്ള പുരസ്കാരം.

‘വിശപ്പിന്‍റെ പുത്രന്‍’ എന്ന് നാടകത്തിലെ അഭിനയത്തിന് ശ്രീധരന്‍ നീലേശ്വരം മികച്ച നടനായും ‘ആരണ്യക’ത്തിലെ അഭിനയത്തിന് ബിന്ദു സുരേഷ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു

'Theepottan' awarded as best drama | ‘തീപ്പൊട്ടന്‍’ മികച്ച നാടകം

മാരുതി ഒരു ലക്ഷം വാഹനങ്ങള്‍ വിറ്റു

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിയുടെ മെയ് മാസത്തെ വില്‍‌പ്പനയില്‍ 27.9 ശതമാനത്തിന്‍റെ വര്‍ധന. 100,000 യൂണിറ്റുകളാണ് മെയ് മാസത്തില്‍ മാരുതി അധികമായി വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേക്കാലയളവില്‍ ഇത് 79,872 യൂണിറ്റുകള്‍ മാത്രമായിരുന്നു.

രാജ്യത്തെ ഇത് ആദ്യമായാണ് ഒരു കാര്‍ നിര്‍മ്മാണ കമ്പനി മാസത്തില്‍ പതിനായിരം യൂണിറ്റ് വില്‍പ്പന നടത്തുന്നത്. ഇതിന് മുമ്പ് 2010 ഫെബ്രുവരിയില്‍ 96,650 യൂണിറ്റ് വില്‍പ്പന നടത്തിയിരുന്നു. വില്‍‌പ്പനയുടെ ഭൂരിഭാഗവും ആഭ്യന്തര വിപണിയില്‍ തന്നെയാണ്. 90,041 യുണിറ്റുകളാണ് മാരുതി ആഭ്യന്തര വിപണിയില്‍ വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാ‍ള്‍ 27.2 ശതമാനത്തിന്റെ മുന്നേറ്റമാണ് ഇത് കാണിക്കുന്നത്.

കയറ്റുമതിയില്‍ 33.5 ശതമാനത്തിന്‍റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മെയ് മാസത്തില്‍ 12,134 കാറുകളാണ് മാരുതി കയറ്റുമതി ചെയ്തത്. അതേസമയം മാരുതിയുടെ ഏറ്റവും ജനപ്രിയ മോഡലായ മാരുതി-800ന്‍റെ വില്‍‌പ്പനയില്‍ ഇടിവുണ്ടായി.

എ 2 വിഭാഗത്തില്‍പ്പെടുന്ന ആള്‍ട്ടൊ, വാഗണ്‍ ആര്‍, എസ്റ്റീലൊ, സ്വിഫ്റ്റ്, എ സ്റ്റാര്‍, റിറ്റ്സ് എന്നിവയുടെ വില്‍പ്പനയില്‍ 16.6 ശതമാനം വര്‍ധന രേഖപ്പെടുത്തി. എ2 വിഭാഗത്തില്‍ 62,679 യൂണിറ്റാണ് വില്‍പ്പന നടത്തിയത്. എ3 വിഭാഗത്തില്‍പ്പെടുന്ന എസ് എക്സ് 4, ഡിസയര്‍ എന്നിവയുടെ വില്‍പ്പനയില്‍ 60.5 ശതമാ‍നം വര്‍ധിച്ച് 10,883 യൂണിറ്റായി ഉയര്‍ന്നു
Maruti sales top 100,000 a month for first time | മാരുതി ഒരു ലക്ഷം വാഹനങ്ങള്‍ വിറ്റു
Tata Comm FY10 net loss at Rs 598 cr | ടാറ്റാ കമ്മ്യൂണിക്കേഷന് നഷ്ടം
Rupee weakens by 21 paise against dollar in early trade | രൂപയുടെ മൂല്യത്തില്‍ ഇടിവ്
Apple says sold 2 million iPads | രണ്ട് ദശലക്ഷം ഐപാഡ് വില്‍പ്പന നടത്തി
Maruti sells 68130 Ritz in first year | മാരുതി റിറ്റ്സ് വില്‍പ്പന കുതിക്കുന്നു
India grows 8.6% in fourth quarter | വളര്‍ച്ചാ നിരക്ക് 8.6% ഉയര്‍ന്നു

കേരളത്തിലെ ക്ഷേത്രങ്ങള്‍ അനാഥാലയങ്ങള്‍: ഹൈക്കോടതി


PRO
കേരളത്തിലെ ക്ഷേത്രങ്ങളുടെ അവസ്ഥ അനാഥാലയങ്ങള്‍ക്കു തുല്യമാണെന്ന് ഹൈക്കോടതി നിരീക്ഷണം. ദേവസ്വം ബോര്‍ഡ്‌ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ്‌ ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്‌. കൂട്ടസ്ഥല മാ‍റ്റത്തിനെതിരെ 37 പേര്‍ ഒരുമിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍ നായരും ഗോപിനാഥനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്‌

സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ അവസ്ഥ അനാഥാലയങ്ങള്‍ക്കു തുല്യമാണ്. ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യം മുതല്‍ ഉത്സവനടത്തിപ്പു വരെ കോടതിക്കു നടത്തേണ്ടി വരുന്നു. അഴിമതി പങ്കുവെയ്ക്കുന്ന കാര്യത്തില്‍ മാത്രമേ തര്‍ക്കമുള്ളൂ. പ്രസിഡന്‍റിനെയും അംഗങ്ങളെയും നിയമിച്ച്‌ ബോര്‍ഡ്‌ രൂപീകരിക്കാന്‍ കഴിയാത്തത്‌ സര്‍ക്കാരിന്‍റെ ഭരണപരമായ കഴിവുകേടാണെന്നും കോടതി നിരീക്ഷിച്ചു.

കോടതി ഉത്തരവുണ്ടെങ്കിലും ബോര്‍ഡില്‍ നിന്ന്‌ രാഷ്ട്രീയക്കാരെ ഒഴിവാക്കാനാവില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദ്ദേശിക്കുന്ന അംഗങ്ങള്‍ക്ക്‌ രാഷ്ട്രീയം ഉണ്ടാവും. എല്ലാ രാഷ്ട്രീയക്കാരും മോശമാണെന്ന അഭിപ്രായം കോടതിക്കില്ലെന്നും സത്യസന്ധതയും കഴിവും ഉള്ളവര്‍ ഉണ്ടെന്നും കോടതി നിരീക്ഷിച്ചു‌. എന്നാല്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും ഉള്ളവര്‍ക്ക്‌ അവരുടെ പ്രസ്ഥാനങ്ങളില്‍പോലും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പല ഉദ്യോഗസ്ഥരും സ്വന്തം നിലയ്ക്കാണ്‌ തീരുമാനങ്ങള്‍ എടുക്കുന്നത്‌. ബോര്‍ഡില്‍ കേന്ദ്രീകൃത സംവിധാനം ഇല്ലാത്തത്‌ ഗുരുതരമായ അഴിമതിക്ക് ഇടയാക്കുന്നുവെന്ന്‌ കോടതി വിലയിരുത്തി. ദേവസ്വം ബോര്‍ഡിലെ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത ദേവസ്വം ബോര്‍ഡ് ചീഫ് കമ്മീഷണര്‍ക്ക് എതിരെ ഇന്നലെ ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു

HC against devaswam board | കേരളത്തിലെ ക്ഷേത്രങ്ങള്‍ അനാഥാലയങ്ങള്‍: ഹൈക്കോടതി

അക്ഷര്‍ധാം: പ്രതികളുടെ വധശിക്ഷ ശരിവെച്ചു

അക്ഷര്‍ധാം ആക്രമണക്കേസിലെ ലഷ്കര്‍ ഭീകരായ മൂന്നു പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. കേസ് പരിഗണിച്ച പോട്ട കോടതി 2006 ജൂലൈയില്‍ മൂന്നു പേര്‍ക്കു വധശിക്ഷ വിധിച്ചിരുന്നു. ഈ വിധിയാണ് ഇന്ന് ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചത്.

2002 സെപ്റ്റംബര്‍ 24നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഗുജറാത്ത് ഗാന്ധിനഗറിലെ അക്ഷര്‍ധാം ക്ഷേത്രത്തില്‍ കടന്ന രണ്ടു ഭീകരര്‍ തുടരെ വെടിവയ്പു നടത്തുകയായിരുന്നു. ഒരു എന്‍ എസ് ജി കമാന്‍ഡോയും ഒരു കോണ്‍സ്റ്റബിളും രണ്ടു കമാന്‍ഡോകളും ക്ഷേത്രത്തില്‍ എത്തിയ സന്ദര്‍ശകരും ഉള്‍പ്പെടെ 32 പേര്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടിരുന്നു.

സംഭവത്തില്‍ 79 പേര്‍ക്ക് പരുക്കേറ്റിരുന്നു. നിരവധി പേരെ ബന്ദികളാക്കിയ ഭീകരര്‍ ദിവസങ്ങളോളം രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി. കമാന്‍ഡോ ഓപ്പറേഷനൊടുവില്‍ രണ്ടു ഭീകരര്‍ മരിക്കുകയും മൂന്നു പേര്‍ പിടിയിലാകുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ 600 പേര്‍ ക്ഷേത്രത്തിലുണ്ടായിരുന്നു

Akshardham attack case: Guj HC upholds death for three | അക്ഷര്‍ധാം: പ്രതികളുടെ വധശിക്ഷ ശരിവെച്ചു
four member Indian team in US to quiz Headley | ഹെ‌ഡ്‌ലി: ഇന്ത്യന്‍ അന്വേഷണ സംഘം യു‌എസില്‍

കുട്ടികള്‍ ഇന്ന് വിദ്യാലയങ്ങളിലേക്ക്


PRO
സ്കൂളുകളും കോളജുകളും ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും. രണ്ടു മാസത്തെ ചൂടു നിറഞ്ഞ മധ്യവേനലവധിയില്‍ നിന്ന് ചാറ്റല്‍ മഴയുടെ തണുപ്പന്‍ പ്രഭാതവുമായാണ് ജൂണ്‍ ഒന്ന് വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുന്നത്. നവാഗതരെ സ്വീകരിക്കാന്‍ പ്രവേശനോത്സവുമായി സ്കൂളുകള്‍ തയ്യാറായിക്കഴിഞ്ഞു.

സംസ്ഥാന തല പ്രവേശനോത്സവം ഇത്തവണ തിരുവനന്തപുരം ജില്ലയിലെ അഴീക്കോട്‌ ഗവ യുപി സ്കൂളിലാണ്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, മന്ത്രി എം എ ബേബി തുടങ്ങിയവര്‍ രാവിലെ കുരുന്നുകളെ വരവേല്‍ക്കും.

മൂന്നു ലക്ഷത്തോളം കുരുന്നുകള്‍ ഇത്തവണ ഒന്നാം ക്ലാസില്‍ എത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ന്നത്‌ 3.8 ലക്ഷം വിദ്യാര്‍ഥികള്‍ ആയിരുന്നു. ജനസംഖ്യയിലുള്ള കുറവും കേന്ദ്ര സിലബസ് സ്കൂളുകളില്‍ വിദ്യാര്‍ഥികളെ ചേര്‍ക്കുന്നതും ഇത്തവണ വിദ്യാര്‍ഥികളുടെ എണ്ണത്തെ കുറയ്ക്കുമെന്നാണ് സൂചന.

സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ ഇത്തവണ ഉച്ചക്കഞ്ഞി, മുട്ട എന്നിവയ്ക്കു പുറമേ പാല്‍ കൂടി ലഭിക്കും.

Schools open today | കുട്ടികള്‍ ഇന്ന് വിദ്യാലയങ്ങളിലേക്ക്
Don't miss the classes: MA baby | പഠിപ്പുമുടക്ക് സമരം വേണ്ട: എംഎ ബേബി
Plus one trial allotment today | പ്ലസ് വണ്‍ ട്രയല്‍ അലോട്‌മെന്‍റ് ഇന്ന്
Engineering: Fees will not increase in Govt: seats | എഞ്ചിനീയറിംഗ്: ഗവ: സീറ്റില്‍ ഫീസ് വര്‍ദ്ധനയില്ല

ബ്രിട്നിയുടെ പിന്നില്‍ അമ്പത് ലക്ഷം!


PRO
PRO
പോപ് ഗായിക ബ്രിട്നി സ്പിയേഴ്‌സ് ഓണ്‍ലൈന്‍ ലോകത്ത് കുതിക്കുകയാണ്. ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ബ്രിട്നിയുടെ മുന്നേറ്റം റെക്കോര്‍ഡുകള്‍ തകത്തുക്കൊണ്ടിരുക്കുകയാണ്. അതെ, 140 അക്ഷരങ്ങളില്‍ സന്ദേശം കുറിച്ചിടാവുന്ന ട്വിറ്റര്‍ ഇപ്പോള്‍ ബ്രിട്നിയുടെ സാമ്രാജ്യമായി മാറിയിരിക്കുന്നു.

ട്വിറ്ററില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന വ്യക്തിയെന്ന പദവിയാണ് ഈ താരം കൈയടക്കിയിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബ്രിട്നിയെ പിന്തുടരുന്നവരുടെ എണ്ണം അമ്പത് ലക്ഷം കവിഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് ഹോളിവുഡ് താരം ആഷ്ടണ്‍ കുച്ചര്‍ക്ക് ആയിരുന്നു പിന്തുടര്‍ച്ചക്കാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.

ഏറ്റവും അവസാനം ലഭ്യമായ കണക്കുകള്‍ പ്രകാരം ബ്രിട്നിയെ 5,025,532 പേര്‍ പിന്തുടരന്നുണ്ട്. ആഷ്ടണ്‍ കുച്ചറെ പിന്തുടരുന്നത് 4,991,632 ട്വിറ്റര്‍ അംഗങ്ങളാണ്. ട്വിറ്ററിലെ ഏറ്റവും ജനപ്രിയമായ 100 പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന ട്വിറ്റഹോളിക് എന്ന സൈറ്റിലെ വിവരമനുസരിച്ച് ട്വിറ്ററില്‍ മുന്നാം സ്ഥാനത്ത് നില്‍ക്കുന്നത് അമേരിക്കന്‍ കൊമേഡിയനും ടെലിവിഷന്‍ ഹോസ്റ്റും നടിയുമായ എലന്‍ ഡിഴിനെറസിനാണ്; 4,695,272 ഫോളേവേഴ്‌സ്. നാലാം സ്ഥാനത്ത് ലേഡി ഗഗയുമുണ്ട്; 4,265,964 ഫോളേവേഴ്‌സ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഫോളവേഴ്സുള്ളത് മുന്‍ കേന്ദ്ര സഹമന്ത്രി ശശി തരൂരിനാണ്. തരൂരിനെ 791,713 പേര്‍ പിന്തുടരുന്നു. ട്വിറ്റര്‍ ചരിത്രത്തില്‍ ആദ്യമായി അമ്പത് ലക്ഷം ഫോളവേഴ്സിനെ ലഭിച്ച ബ്രിട്നിക്ക് നെറ്റ് ലോകത്ത് നിന്ന് നിരവധി ആശംസാ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ഇരുപത്തിയെട്ടുകാരിയായ ബ്രിട്നി സ്പിയേഴ്സ് 2008ലാണ് ട്വിറ്റര്‍ അക്കൌണ്ട് തുടങ്ങിയത്

Britney Spears sets Twitter record | ബ്രിട്നിയുടെ പിന്നില്‍ അമ്പത് ലക്ഷം!