Friday, March 19, 2010

കൃഷിയിലൂടെ ഉയരത്തിലെത്താന്‍ കൊതിച്ച്‌ 'കുഞ്ഞ്‌' പൗളി

ഉയരം കുറവാണെങ്കിലും കാര്‍ഷികമേഖലയില്‍ ഉയരത്തിലെത്തണമെന്നാണ്‌ പൗളിക്ക്‌ മോഹം. മണ്ണഞ്ചേരി പഞ്ചായത്ത്‌ 14-ാം വാര്‍ഡില്‍ കുരീത്തറ വീട്ടില്‍ പരേതനായ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും രണ്ടു മക്കളില്‍ മൂത്തയാളായ പൗളി (45)ക്ക്‌ കേവലം രണ്ടരയടി പൊക്കം മാത്രമാണുളളത്‌.

നിത്യവൃത്തിക്ക്‌ മറ്റുമാര്‍ഗമില്ലാതായപ്പോള്‍ വൈകല്യം മറന്ന്‌ കൃഷിയില്‍ സജീവമാകുകയായിരുന്നു പൗളി. ആകെയുളള 27 സെന്റില്‍ ഇടവിള കൃഷിചെയ്‌ത് ഉപജീവനം കഴിക്കുന്ന പൗളി എ.എസ്‌ കനാലിന്റെ തീരത്തും വാഴ, ചേമ്പ്‌, ചീര എന്നിവ കൃഷിചെയ്‌തിട്ടുണ്ട്‌. കൃഷിക്കാവശ്യമായ വെള്ളം ഏറെപണിപ്പെട്ട്‌ എ.എസ്‌ കനാലില്‍ നിന്ന്‌ കോരിയെടുക്കുകയാണ്‌ ചെയ്യുന്നത്‌.

http://mangalam.com/index.php?page=detail&nid=282733&lang=malayalam

സഫലമീ ജീവിതം

ഒരിക്കല്‍ ഒരു ശിവക്ഷേത്രത്തിനു സമീപത്തു കൂടി യാത്രചെയ്യവേ അഷ്‌ടവൈദ്യരില്‍ പ്രമുഖനായ ആലത്തിയൂര്‍ നമ്പിയോടു ആലിനുമുകളിലിരുന്ന രണ്ടു പക്ഷികള്‍ വിളിച്ചു ചോദിച്ചു: 'കോരുക്ക്‌, കോരുക്ക്‌'. കോ അരുക്ക്‌ എന്ന സംസ്‌കൃതവാക്കിന്‌ രോഗമില്ലാത്തവനാര്‌ എന്നാണര്‍ത്ഥം. ഈ പക്ഷികള്‍ അസാധാരണത്വമുള്ളവയെന്നു മനസ്സിലാക്കിയ നമ്പി ഇങ്ങിനെ മറുപടി പറഞ്ഞു:


''കാലേ മിതഹിതഭോജീ കൃതചംക്രമണ വാമശയഃ

അവിധൃത മൂത്ര പുരീഷഃ സ്‌ത്രീഷുയതാത്മാ ച യോഃ നരഃ സോരുക്‌''

(വേണ്ടുന്ന കാലത്ത്‌ ഹിതമായും മിതമായും ഭക്ഷിക്കുന്നവനും ഊണുകഴിഞ്ഞാല്‍ കുറച്ചുനടക്കുകയും ഇടതുവശം ചരിഞ്ഞു കിടക്കുന്നവനും മലമൂത്രങ്ങളെ തടുക്കാതെ വേണ്ടുന്ന കാലത്ത്‌ വിസര്‍ജിക്കുന്നവനും സ്‌ത്രീകളില്‍ അത്യാസക്‌തി ഇല്ലാതെ ഇരിക്കുന്നവനും ആരോ, ആ മനുഷ്യന്‍ അരോഗിയായിരിക്കും).

തമ്പിയുടെ മറുപടി കേട്ട പക്ഷികള്‍ ഉടന്‍ അപ്രത്യക്ഷരായി. വേഷംമാറിയെത്തിയ അശ്വിനിദേവകളായിരുന്നു അവ എന്നാണ്‌ ഐതിഹ്യം.

ആയൂര്‍വേദാചാര്യന്‍ പത്മഭൂഷന്‍ ഇ.ടി.നാരായണന്‍ മൂസ്സ്‌ പറയുകയാണ്‌, മനുഷ്യന്റെ ആരോഗ്യത്തെക്കുറിച്ച്‌, അതിനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച്‌.....

ആരോഗ്യ പരിപാലനത്തെക്കുറിച്ച്‌ പുലര്‍ത്തുന്ന നിഷ്‌കര്‍ഷ അദ്ദേഹത്തിന്റെ വാക്കിലും നോക്കിലും നടപ്പിലുമുണ്ട്‌.'ആയൂര്‍വേദമെന്നാല്‍ രോഗചികിത്സയല്ല.രോഗം എങ്ങനെ തടയാം എന്നനുശാസിക്കുന്ന ശാസ്‌ത്രമാണ്‌'.

അഷ്‌ടവൈദ്യന്‍മാരായ തൈക്കാട്ട്‌ മൂസുമാരുടെ മഹാപാരമ്പര്യത്തില്‍ ഇന്നും ചികിത്സാ നൈപുണ്യത്തിന്റെ അളവില്ലാത്ത അനുഗ്രഹം നിറഞ്ഞു നില്‍ക്കുന്നു. കേരളം സൃഷ്‌ടിച്ച പരശുരാമന്റെ കാലത്തോളം പഴക്കമുള്ള പാരമ്പര്യമാണ്‌ എളേടത്ത്‌ തൈക്കാട്ടു മനക്കാര്‍ക്കുള്ളത്‌്. ആയൂര്‍വേദത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി പരശുരാമന്‍ നിശ്‌ചയിച്ച പതിനെട്ടര വൈദ്യന്‍മാരിലൊന്നാണ്‌ തൈക്കാട്ടു മൂസ്സുമാര്‍. തൈക്കാട്ടുമന മഹാപ്രതാപത്തിലേക്കുയര്‍ന്നത്‌ 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നാരായണന്‍ മൂസ്സിന്റെയും ഇട്ടിരവിമൂസ്സിന്റെയും കാലത്താണ്‌. രാജകുടുംബങ്ങളും ആഢ്യകുടുംബങ്ങളും ഇവരുടെ ചികിത്സാ സഹായം തേടിയിരുന്നു. ഇട്ടിരവി മൂസ്സിന്‌ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ, മരണം മുന്‍കൂട്ടി അറിയാനുള്ള സിദ്ധി ഉണ്ടായിരുന്നുവെന്നാണ്‌ ഐതിഹ്യം. വൈസ്രോയി ആയിരുന്ന ലോര്‍ഡ്‌ റീഡിംഗ്‌ ആണ്‌ 'വൈദ്യരത്നം' എന്ന സ്‌ഥാനം നാരായണന്‍ മൂസ്സിന്‌ നല്‍കിയത്‌.ഏറ്റവും ഒടുവില്‍ പത്മഭൂഷണ്‍ ബഹുമതിയും മൂസിനെ തേടിയെത്തി.

*** ***
ഉച്ചകഴിഞ്ഞാണ്‌ ഒല്ലൂരിലെ തൈക്കാട്ടു മനയിലെത്തുന്നത്‌. പഴമയുടെ ഗാംഭീര്യം വെടിയാത്ത മനയിലേക്ക്‌ കയറുമ്പോള്‍ ഉച്ചച്ചൂട്‌ ഒട്ടും അനുഭവപ്പെട്ടില്ല. തൂവെള്ള വസ്‌ത്രം ധരിച്ച്‌ ആചാര്യന്‍ അകത്തളത്തില്‍ കാത്തിരുന്നിരുന്നു. പത്മഭൂഷണ്‍ ബഹുമതിയില്‍ നിന്നു തന്നെ തുടങ്ങി:
http://mangalam.com/index.php?page=detail&nid=281031&lang=malayalam

ലോക കോടീശ്വരപട്ടിക: ആദ്യ അഞ്ചില്‍ 2 ഇന്ത്യക്കാര്‍


ലോകത്തിലെ ഏറ്റവും വലിയ ധനാഢ്യരുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ രണ്ട് സ്ഥാനം ഇന്ത്യക്കാര്‍ക്ക്. ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി നാലാം സ്ഥാനത്തും മിത്തില്‍ സ്റ്റീല്‍ ഉടമ ലക്ഷ്മി മിത്തല്‍ അഞ്ചാം സ്ഥാനത്തുമാണ്. മുകേഷ് അംബാനിയ്ക്ക് 2900 കോടി ഡോളറിന്റെയും മിത്തലിന് 2890 കോടി ഡോളറിന്റെയും സമ്പാദ്യമുണ്ടെന്ന് ഫോബ്‌സ് പറയുന്നു. മെക്‌സിക്കന്‍ ടെലികോം രാജാവ് കാര്‍ലോസ് സ്ലിം ഹെലു ആണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍. ഇദ്ദേഹത്തിന് 53.5 ബില്യന്‍ ഡോളറിന്റെ ആസ്തിയാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെക്കാള്‍ 500 മില്യണ്‍ ഡോളര്‍ അധികമാണ് സ്ലിമ്മിന്റെ സമ്പാദ്യം. 47 മില്യണ്‍ ഡോളര്‍ സമ്പാദ്യവുമായി നിക്ഷേപകന്‍ വാറന്‍ ബഫറ്റ് മൂന്നാം സ്ഥാനത്തുണ്ട്. വാള്‍മാര്‍ട്ടിന്റെ ക്രിസ്റ്റി വാള്‍ട്ടണാണ് ഏറ്റവും വലിയ ധനാഢ്യ. 22.5 ബില്ല്യണ്‍ ഡോളര്‍ സമ്പാദ്യത്തിന്റെ ഉടമയായ ഇവര്‍ മൊത്തം ലിസ്റ്റില്‍ പന്ത്രണ്ടാം സ്ഥാനക്കാരിയാണ്.

മൊബൈല്‍ പ്രണയത്തില്‍ കുരുങ്ങിയ സഹോദരിമാര്‍ ആത്മഹത്യ ചെയ്‌തു

മൊബൈല്‍ ഫോണിലൂടെ സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ അകപ്പെട്ടതായി സംശയിക്കുന്ന സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുനാട്‌ കണ്ണന്നുമണ്ണ്‌ വെണ്‍കുറിഞ്ഞി കുളഞ്ഞിപതാലില്‍ മോഹനന്റെ മക്കളായ സിന്ധു (17), ബിന്ദു (16) എന്നിവരാണ്‌ മരിച്ചത്‌.

ചൊവ്വാഴ്‌ച വൈകുന്നേരം വീട്ടില്‍നിന്നും കാണാതായ ഇരുവരുടേയും ജഡങ്ങള്‍ മുക്കാല്‍ കിലോമീറ്റര്‍ അകലെ നരിപ്പാറയില്‍ സോമന്‍ സീതത്തോടിന്റെ റബര്‍തോട്ടത്തിലെ റോളര്‍ പുരയ്‌ക്കുള്ളിലാണ്‌ ഇന്നലെ കണ്ടെത്തിയത്‌. ഒരു പ്ലാസ്‌റ്റിക്‌ കയറിന്റെ രണ്ടറ്റത്തുമായി കുടുക്കിട്ട്‌ കഴുക്കോലില്‍ തൂങ്ങിയ നിലയിലായിരുന്നു. മൃതദേഹങ്ങളില്‍നിന്നു ദുര്‍ഗന്ധം വമിച്ചിരുന്നു. ഇവരുടെ മാതാവ്‌ ശകുന്തള ടാപ്പിംഗ്‌ നടത്തുന്ന റബര്‍ തോട്ടത്തിലാണ്‌ മൃതദേഹങ്ങള്‍ കാണപ്പെട്ടത്‌. റോളര്‍പുരയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്തു കടന്ന ശേഷം വാതില്‍ കല്ലുവച്ച്‌ ചേര്‍ത്തടച്ച നിലയിലായിരുന്നു. സിന്ധുവിന്റെ മൃതദേഹത്തില്‍നിന്നും ആത്മഹത്യാകുറിപ്പ്‌ പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌. ഇരുവരുടേയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ പോസ്‌റ്റുമോര്‍ട്ടത്തിനയച്ചു. ഇന്ന്‌ പോസ്‌റ്റുമോര്‍ട്ടം നടക്കും. അതിനു ശേഷം മാത്രമേ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന്‌ ഇരയായിട്ടുണ്ടോ എന്നറിയാന്‍ കഴിയുകയുള്ളുവെന്ന്‌ പോലീസ്‌ പറഞ്ഞു.

http://mangalam.com/index.php?page=detail&nid=282742&lang=malayalam

അന്തിയ്ക്ക് വിരിയുന്ന ബുദ്ധി / ജീവികള്‍ - I

അന്തിയ്ക്ക് വിരിയുന്ന പൂവും അന്തിയ്ക്ക് പുറത്തിറങ്ങുന്ന ഈയാമ്പാറ്റകളും അറിയാം. ഇതെന്താണ് ഈ അന്തിയ്ക്ക് വിരിയുന്ന പുതിയ ജീവി.അങ്ങനെയും ഒരു തരം ജീവികള്‍ ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ട്. ഏറെ കാലമായിട്ടില്ല ഇത് ഭൂമി മലയാളത്തിലും ഭാരത നാട്ടിലും പൊന്തി വന്നിട്ട്. മുമ്പും ഉണ്ടായിരുന്നെങ്കിലും നാട്ടാര് അറിയുന്നത് ഇപ്പോഴാണെന്ന് മാത്രം.എന്തായാലും ഒരു കാര്യം ആശ്വസിയ്ക്കാം ഈ ജീവികള്‍ അത്രപെട്ടെന്ന് അന്യം നിന്ന് പോകുന്ന വര്‍ഗ്ഗത്തില്‍ പെട്ടതല്ല. പുതിയ ജനുസായതുകൊണ്ട് കുറേകാലം കൂടി ഭൂമിയില്‍ ഉണ്ടാവും. മറ്റെല്ലാ ജീവികളേയും പോലെ തന്നെ ഇവയ്ക്കും പ്രത്യേക ആവാസ വ്യവസ്ഥ വേണം. ആ ആവാസ വ്യവസ്ഥ നിലനില്‍ക്കും കാലം ഈ ജീവികള്‍ അന്യം നില്‍ക്കാതെ തുടരും. അങ്ങനെ എന്‍ഡേഞ്ചേഡ് ആവാതെ തുടരുന്ന ഈ ജീവികള്‍ നമ്മുടെ ബുദ്ധിയും ജീവിതവും ഡേഞ്ചേഡ് ആക്കുമോയെന്നേ ഭയക്കേണ്ടതുള്ളു.
http://thatsmalayalam.oneindia.in/feature/satire/2009/11-19-television-news-pseudo-intellect-1.html

സുന്ദരിമാര്‍ക്ക് പത്തു കല്പനകള്‍

സുന്ദരിയായാല്‍ മാത്രം പോരാ. ഉള്ള സൌന്ദര്യം സിമ്പിളായി കാത്തുസൂക്ഷിക്കുമ്പോഴാണ് നിങ്ങള്‍ സുന്ദരിയായ ഒരു വ്യക്തിയാകുന്നത്. മുടിയും കണ്‍പീലിയും കവിളും എന്തിനേറെ കാലു പോലും നിങ്ങളുടെ വ്യക്തിത്വത്തെ മാര്‍ക്കു ചെയ്യുന്ന കാലമാണ് ഇത്. ദിവസേന ജോലിക്കു പോകുന്നതിനും മുമ്പും കോളജിലേക്ക് പോകുന്നതിനു മുമ്പും നടത്തുന്ന മേക്കപ്പില്‍ മാത്രമായി ഒതുങ്ങരുത് നമ്മുടെ സൌന്ദര്യസംരക്ഷണം. എന്നും അല്പസമയം ഇതിനായി നീക്കിവെയ്‌ക്കണം.

1) പാദസംരക്ഷണം തന്നെ മുന്നില്‍
നമ്മുടെ കുഞ്ഞുപാദങ്ങള്‍ നമുക്ക് വേണ്ടി എത്രത്തോളം കഷ്‌ടപ്പെടുന്നുണ്ട്. റോഡിലൂടെ നടന്നു പോകുമ്പോള്‍ മണ്ണും പൊടിയുമേറ്റ് കോലം കെടും. ബസില്‍ യാത്ര ചെയ്യുമ്പോഴാണെങ്കില്‍ സഹയാത്രികരുടെ നിഷ്‌ഠൂരമായ ചവിട്ടേറ്റ് പലപ്പോഴും വേദനിക്കും. ഇങ്ങനെ ഒരു ദിവസം ഒരുപാട് യാതനകള്‍ ഏറ്റുവാങ്ങുന്ന പാവം പാദത്തിന് രാത്രിയില്‍ കുറച്ചു സംരക്ഷണമാകാം. ഉറങ്ങുന്നതിനു മുമ്പ് മോയിസ്‌ചറൈസര്‍ ഉപയോഗിച്ച് പാദം തടവുക. കഴിയുമെങ്കില്‍ പുറത്തുപോകുമ്പോള്‍ കാലില്‍ കാലുറകള്‍ ധരിക്കാവുന്നതാണ്.

Ten beauty rules | സുന്ദരിമാര്‍ക്ക് പത്തു കല്പനകള്‍

ശുപ്പാണ്ടിയും ബീര്‍ബലും ഇനി മൊബൈലില്‍വായനക്കാരുടെ പ്രിയപ്പെട്ട കോമിക്കുകളായ ശുപ്പാണ്ടിയുടെ മണ്ടത്തരങ്ങളും ബീര്‍ബലിന്‍റെ ബുദ്ധികൂര്‍മതയുമെല്ലാം ഇനി വിരല്‍ത്തുമ്പില്‍ ലഭ്യമാകും. രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ വൊഡാഫോണ്‍ ആണ് കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രിയ കോമിക്കുകളായ ശുപ്പാണ്ടി, അക്ബര്‍, ബീര്‍ബല്‍, ചാച്ചാ ചൌധരിഹനുമാന്‍, മിക്കി ആന്‍ഡ് ഡൊണാള്‍ഡ് എന്നിവരെ ഛോട്ടാ കോമിക്സ് എന്ന പേരില്‍ ഉപയോക്താക്കള്‍ക്കായി മൊബൈലില്‍ ലഭ്യമാക്കുന്നത്.

ഒരു സൂര്യതേജസിന്‍റെ ഓര്‍മ്മയ്ക്ക്

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൂര്യതേജസ് മറഞ്ഞിട്ട് ഇന്ന് 12 വര്‍ഷം. 1998 മാര്‍ച്ച് 19നാണ് ഇ എം എസ് ഒരു ഓര്‍മ്മയായി മാറിയത്. തൊഴിലാളിവര്‍ഗത്തിന്‍റെ വിജയത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ലളിതവും ആദര്‍ശനിഷ്ഠവുമായ സ്വന്തം ജീവിതത്തിലൂടെ മലയാളിക്ക് മാതൃകയായി ഇ എം എസ് എന്ന ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് ഏഴ് ദശകത്തോളം നടന്ന വഴികള്‍ കേരളത്തിന്‍റെ തന്നെ ചരിത്രമാണ്. മരിക്കുമ്പോള്‍ സി പി എം പൊളിറ്റ്ബ്യൂറോ അംഗമായിരുന്നു.

സംസ്ഥാനത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമുന്നതനേതാവും താത്വികാചാര്യനും നവകേരള ശില്പിയും അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായാണ് ഇ എം എസ് കേരളീയരുടെ ജീവിതത്തിന്‍റെ വെളിച്ചമായി മാറിയത്.

1909 ജൂണ്‍ 13ന് പെരിന്തല്‍മണ്ണയില്‍ യാഥാസ്ഥിതിക നമ്പൂതിരി കുടുംബമായ ഏലംകുളം മനയില്‍ ജനിച്ചു. വേദപഠനത്തിനും സ്കൂള്‍ വിദ്യാഭ്യാസത്തിനും ശേഷം പാലക്കാട് ഗവ. വിക്ടോറിയ കോളജിലും തൃശൂര്‍ സെന്‍റ് തോമസ് കോളജിലും പഠിച്ചു.

EMS - A remembrance | ഒരു സൂര്യതേജസിന്‍റെ ഓര്‍മ്മയ്ക്ക്

വീട്ടിലെത്തും മുന്‍പേ വിധി തടഞ്ഞു...


''ഉമ്മാ...''

ആരോ വിളിക്കുന്നതു കേട്ടാണ്‌ ജമീലാബീവി കണ്ണുകള്‍ തുറന്നത്‌. കാതോര്‍ത്തുകിടക്കുമ്പോള്‍ വീണ്ടും അതേ ശബ്‌ദം.

''ഉമ്മാ, വാതില്‍ തുറക്കുമ്മാ... ഞാന്‍ വന്നു...''

ഇരുട്ടില്‍ തപ്പിത്തടഞ്ഞെഴുന്നേറ്റു വാതില്‍ തുറക്കുമ്പോള്‍ ആരുമില്ല. വിളറിയ ഇരുട്ടും കാറ്റും മാത്രം. അപ്പോഴേക്കും മകള്‍ ഷൈല എഴുന്നേറ്റുവന്നു.

''ഈ ഉമ്മായ്‌ക്ക് ഉറക്കോം ഇല്ലേ?''

''അല്ലെടീ മോളേ... നാസറുദ്ദീന്‍ വന്നു വിളിച്ചപോലെ തോന്നി എനിക്ക്‌...''

ആ വാക്കുകള്‍ ഷൈലയെ വേദനിപ്പിച്ചുവെങ്കിലും അവള്‍ ഉമ്മയെ ആശ്വസിപ്പിച്ചു.

''ഇക്കാക്ക ഇന്നും വിളിച്ചില്ലല്ലോന്ന്‌ ഓര്‍ത്തുകിടന്നിട്ടാ... ഉമ്മ ചെന്നു കിടന്നോ. ഇക്കാക്ക വരും..''

കിടന്നിട്ടും ജമീലാബീവിയുമ്മയ്‌ക്ക് ഉറക്കം വന്നില്ല. നാസറുദ്ദീന്‍ വിളിച്ചല്ലോ. ആ ശബ്‌ദം താന്‍ കേട്ടതാണല്ലോ...

അങ്ങനെ മകനെ കിനാക്കണ്ടു കരഞ്ഞും സങ്കടപ്പെട്ടും രാത്രി പുലരാന്‍ ഉമ്മ കാത്തുകിടക്കുമ്പോള്‍, ദൂരെ വര്‍ക്കല റെയില്‍വേ സ്‌റ്റേഷനില്‍ മകന്‍ വന്നു വണ്ടിയിറങ്ങിയിരുന്നു. സൗദി അറേബ്യയിലെ മണലാരണ്യത്തില്‍ കാല്‍നൂറ്റാണ്ടു പിന്നിട്ട ദുരിതജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയെത്തിയതായിരുന്നു നാസറുദ്ദീന്‍. താടിയും മുടിയും വളര്‍ന്നു മെലിഞ്ഞു അസ്‌ഥിമാത്രമായ പ്രാകൃതരൂപം. മുഷിഞ്ഞ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഒരു മൊബൈല്‍ ഫോണും നൂറു രൂപയും. ട്രെയിന്‍ യാത്രക്കിടയില്‍ ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ തളര്‍ന്നിട്ടും ചെലവാക്കാതെ നിധി പോലെ സൂക്ഷിച്ച നൂറുരൂപ.

ബിഗ്‌ബിക്കെതിരെ സിപി‌എം വാളുയര്‍ത്തണോ?

ഇന്ത്യയൊട്ടുക്കും ആരാധിക്കപ്പെടുന്ന അമിതാഭ് ബച്ചനെന്ന നടനെ സംസ്ഥാന ടൂറിസത്തിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കേണ്ടെന്ന് സിപി‌എം നിര്‍ദ്ദേശിച്ചിരിക്കുന്നു. വാസ്തവത്തില്‍ സിപി‌എമ്മിന് ഇക്കാര്യത്തില്‍ ഇങ്ങനൊരു നിര്‍ദ്ദേശം നല്‍കാന്‍ ധാര്‍മ്മിക അവകാശമെന്തെന്ന മറുചോദ്യമാണ് ഉയരുന്നത്. നരേന്ദ്രമോഡി ഭരിക്കുന്ന ഗുജറാത്തിന്‍റെ ബ്രാന്‍ഡ് അം‌ബാസഡര്‍ ആണ് ബച്ചനെന്നതാണ് സിപി‌എം എതിര്‍പ്പിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടപ്പെട്ട വ്യക്തികള്‍ക്ക് തെറ്റുപറ്റിയാല്‍ കണ്ണടയ്ക്കുകയും പാര്‍ട്ടിക്ക് ഉപകാരമുണ്ടാകുന്ന കാര്യങ്ങള്‍ സംഘടനാ വിരുദ്ധമാണെങ്കില്‍ കൂടി മൌനം പാലിക്കുകയും ചെറിയ കാര്യങ്ങളില്‍ ആദര്‍ശങ്ങള്‍ പെരുപ്പിച്ചുകാണിക്കുകയും ചെയ്യുന്ന സിപി‌എമ്മിന്‍റെ സമീപകാലനയം തന്നെയാണ് ഇവിടെയും പുറത്തുവരുന്നത്.

സിപി‌എമ്മിന്‍റെ കണ്ണില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോഡി ഒരു വര്‍ഗീയവാദിയാണ്. വര്‍ഗീയവാദിയായ മോഡി ഭരിക്കുന്ന സംസ്ഥാനത്തിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി എന്നതാണ് ബച്ചനില്‍ ചുമത്തപ്പെടുന്ന ന്യൂനത. എന്നാല്‍ മോഡിയോളം തന്നെ വര്‍ഗീയവാദിയായി സിപി‌എം തന്നെ പല ഘട്ടത്തിലും ചിത്രീകരിച്ചിട്ടുള്ള പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനിയുമായി പരസ്യമായി വേദി പങ്കിട്ട പിണറായി വിജയനെതിരെ സിപി‌എം എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല? പല ഘട്ടത്തിലും പരസ്യമായി ഉയര്‍ന്ന ഈ ആരോപണം പാര്‍ട്ടിയുടെ കേന്ദ്രനേതാക്കള്‍ തന്നെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. മദനിയുമായി നടത്തിയ ചരിത്രപ്രസിദ്ധമായ വേദിപങ്കിടല്‍ തെറ്റായിപ്പോയെന്ന് പരസ്യമായി അംഗീകരിക്കുമ്പോള്‍ പോലും പിണറായി വിജയനെതിരെ നടപടി ആവശ്യപ്പെടാന്‍ ഒറ്റ കേന്ദ്രനേതാക്കളുടെയും നാവ് പൊന്തിയിട്ടില്ല.

എല്‍ഐസി ബാങ്കിങ് രംഗത്തേയ്ക്ക്


രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) ബാങ്കിങ് രംഗത്തേയ്ക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുന്നു. റിസര്‍വ് ബാങ്ക് പുതിയ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ അപേക്ഷ സമര്‍പ്പിക്കാനാണ് എല്‍ഐസി ഒരുങ്ങുന്നത്.എല്‍ഐസിക്ക് നിലവില്‍ വിവിധ ബാങ്കുകളില്‍ ഓഹരി പങ്കാളിത്തമുണ്ട്. പൊതുമേഖലാ ബാങ്കായ കോര്‍പ്പറേഷന്‍ ബാങ്കില്‍ എല്‍ഐസിക്ക് 26.32 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 10.53 ശതമാനവും ഐസിഐസിഐ ബാങ്കില്‍ 10.35 ശതമാനവും ആക്‌സിസ് ബാങ്കില്‍ 10.34 ശതമാനവും എച്ച്ഡിഎഫ്‌സി ബാങ്കില്‍ 7.02 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്കിന്റെ പ്രൊമോട്ടര്‍മാരില്‍ ഒന്നാണ് എല്‍ഐസി.

http://thatsmalayalam.oneindia.in/news/2010/03/08/business-lic-may-seek-bank-licence.html

ഞാനിപ്പോഴും അഴീക്കോടിനെ കാത്തിരിക്കുന്നു: വിലാസിനി ടീച്ചര്‍


സുകുമാര്‍ അഴീക്കോടിനെ താന്‍ കാത്തിരിക്കുകയാണെന്ന്‌ അദ്ദേഹത്തിന്റെ സുഹൃത്ത്‌ വിലാസിനി ടീച്ചര്‍. മാഷിനു മാനസാന്തരമുണ്ടാകുമെന്നാണു താന്‍ കരുതുന്നതെന്ന്‌ ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖ പരിപാടിയില്‍ അവര്‍ പറഞ്ഞു.അഭിമുഖത്തിന്റെ പ്രസക്‌തഭാഗങ്ങള്‍:? ടീച്ചറെ അഴിക്കോട്‌ ഇഷ്‌ടപ്പെടുന്നത്‌= 1967 മാര്‍ച്ച്‌ മൂന്ന്‌, തിരുവനന്തപുരം ടീച്ചേഴ്‌സ് ട്രെയിനിംഗ്‌ കോളജില്‍ ബി.എഡ്‌ വാചാപരീക്ഷയുടെ എക്‌സ്റ്റേണല്‍ ബോര്‍ഡ്‌ മെമ്പറായി വന്നതായിരുന്നു അദ്ദേഹം. തന്റെ ശബ്‌ദവും സൗന്ദര്യവും ഇഷ്‌ടപ്പെട്ടതായി അദ്ദേഹം കത്തെഴുതി. വടിവൊത്ത കൈയക്ഷരം, അതിരറ്റ സ്‌നേഹം, എതിരറ്റ സംസ്‌കാരം എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വര്‍ണന.? രണ്ടാമത്തെ കത്തിലായിരുന്നോ വിവാഹാഭ്യര്‍ഥന= അതേ. ഊരും പേരുമറിയാത്ത പെണ്ണിനോട്‌ വിവാഹാഭ്യര്‍ഥന നടത്തിയത്‌ ശരിയോ എന്നാരാഞ്ഞപ്പോള്‍ ഒറ്റനോട്ടത്തില്‍ തന്നെ അടിമയായിപ്പോയെന്നായിരുന്നു മറുപടി. ഞാനെന്റെ കുടുംബത്തിന്റെ ദരിദ്രപശ്‌ചാത്തലവും ജീവിതലക്ഷ്യവുമൊക്കെ വിവരിച്ചു. അഴീക്കോടിന്റെ മറുപടി ഇതായിരുന്നു: എന്റെ മനസാണ്‌ എന്റെ പ്രമാണം. എന്റെ മനസു പറയുന്നു നീയാണെന്റെ വധു. അതുകൊണ്ട്‌ എനിക്കോരോടും ചോദിക്കേണ്ട. ആഴ്‌ചയില്‍ ഒരു കത്തയയ്‌ക്കുമായിരുന്നു. കത്തയയ്‌ക്കാതിരിക്കാന്‍ പറ്റില്ലായിരുന്നു. ബംഗ്ലാവില്‍ ജീവിക്കുന്നവളാണെങ്കില്‍ പോലും നിന്നെ ഞാന്‍ വിവാഹം കഴിക്കുമെന്നായിരുന്നു പറഞ്ഞത്‌. ബംഗ്ലാവില്‍ ജീവിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അയോഗ്യത.? വിവാഹം ഉറപ്പിച്ചത്‌= പ്രൊഫ. എം.കെ. സാനു, പോഞ്ഞിക്കര റാഫി, ഡോ. ആര്‍. പ്രസന്നന്‍ എന്നിവരോടൊപ്പമാണ്‌ അഴീക്കോട്‌ വീട്ടില്‍ വന്നത്‌. വര്‍ക്കല ശിവഗിരിയില്‍വച്ച്‌ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്റെ വീട്ടില്‍വന്നു തിരിച്ചുപോയ ഉടന്‍ വിവാഹത്തോട്‌ അമ്മയ്‌ക്കിഷ്‌ടമില്ലെന്നു പറഞ്ഞ്‌ പിന്തിരിയുകയായിരുന്നു. തുടര്‍ന്ന്‌ കത്തെഴുതുന്നതു പോലും വിലക്കി. ആ വര്‍ഷം എനിക്ക്‌ എം.എ. പരീക്ഷ എഴുതാനായില്ല. എന്റെ സമനില തെറ്റി. അമ്മയുടെ അനിയത്തി പറഞ്ഞു എനിക്കു ഭ്രാന്താണെന്ന്‌. വിവാഹത്തില്‍നിന്നുളള അദ്ദേഹത്തിന്റെ പിന്‍മാറ്റം ഉറക്കത്തില്‍ പോലും എന്നെ വല്ലാതെ തളര്‍ത്തി. 22 വര്‍ഷം സഹിക്കാനാവാത്ത തലവേദന കൊണ്ടു ഞാന്‍ പിടഞ്ഞു. കംപ്യൂട്ടര്‍ ഡയഗ്‌നോസിസില്‍ ഡോക്‌ടര്‍ ഒടുവില്‍ കണ്ടെത്തി, 'ഡിസപ്പോയിന്റഡ്‌ ലവ്‌'.
http://mangalam.com/index.php?page=detail&nid=282621&lang=malayalam

അമ്മയാവാന്‍ 5 കുട്ടികളെ ബലിനല്‍കി!

അമ്മയാവാന്‍ വേണ്ടി പൂജാരിയുടെ നിര്‍ദ്ദേശപ്രകാരം മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ച് കുട്ടികളെ ബലിനല്‍കിയ സംഭവുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വന്ദന മൊകെലെ എന്ന സ്ത്രീയും ഭര്‍ത്താവ് വിത്തല്‍ മൊകെലെയും ചേര്‍ന്ന് ഒരു പൂജാരിയുടെ സഹായത്തോടെ ഋഷികേശ് ദലവി എന്ന കുട്ടിയെ ബലികൊടുക്കാന്‍ ശ്രമിച്ചതാണ് അറസ്റ്റിനു വഴിയൊരുക്കിയത്. കുട്ടികളില്ലാത്ത വന്ദന പൂജാരിയുടെ ഉപദേശമനുസരിച്ച് അമ്മയാവാന്‍ വേണ്ടി 11 കുട്ടികളെ ബലി കൊടുക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. പൂജാരി ഇപ്പോള്‍ ഒളിവിലാണ്.

നേരത്തെ, സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച അഞ്ച് കുട്ടികളെപ്പോലെ ഋഷികേശിനും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതാണ് അന്വേഷണ സംഘത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്. മരിച്ച അഞ്ച് കുട്ടികള്‍ക്കും വിഷബാധയേറ്റിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍, എന്തു വിഷമാണ് കുട്ടികള്‍ക്ക് നല്‍കിയതെന്ന് പ്രേതപരിശോധനയില്‍ മനസ്സിലായിരുന്നില്ല. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുറ്റാരോപിതരുടെ താമസസ്ഥലത്തു നിന്ന് വിഷ പദാര്‍ത്ഥങ്ങളും കറുത്ത ചരടും ചില വിഷ സസ്യങ്ങളും കണ്ടെടുത്തിരുന്നു.

പേരു മധുരമായ് തീരുന്നതെങ്ങനെ

നേരു പറയണമങ്ങു വിളിക്കെയെന്‍
പേരു മധുരമായ് തീരുന്നതെങ്ങനെ
നേരു പറയണമങ്ങു തൊടുമ്പോള്‍ ഞാന്‍
താരുപോലെ മൃദുവാകുന്നതെങ്ങനെ.........
അമ്പതു കൊല്ലം മുമ്പെഴതപ്പെട്ട ജി ശങ്കരക്കുറുപ്പിന്‍റെ വരികളിലെ പ്രണയഭാത്തിന്‌ മൊബൈലും, ഇമെയിലും മുഖഛായ മാറ്റിയ നമ്മുടെ കാലത്തെ പ്രണയികളില്‍ എത്തുമ്പോള്‍ മാറ്റം സംഭവിക്കുന്നുണ്ടോ "-ഞങ്ങളുടെ കാലത്തുണ്ടായത്ര മഴ പിന്നെവിടെ പെയ്യാന്‍‘- എന്ന പഴയ തലമുറയുടെ ചൊല്ലുകള്‍ പ്രണയത്തെ കുറിച്ചു മുണ്ട്. ആനുകാലികങ്ങളിലും മറ്റും യുവതലമുറയുടെ പ്രണയം വെറും ആവേശം മാത്രമാണെന്ന് നിരന്തരം ലേഖനങ്ങള്‍ നിറയുന്നു . എന്നാലവര്‍ക്കെന്താണ്പ്രണയം-? പുതിയ കാലത്തെ പ്രണയം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ?
http://www.deshabhimani.com/htmlpages/sthree/pranayam.php

36കാരിയായ ഭാര്യയെ 40000രൂപയ്ക്ക് വിറ്റു


ദിവസക്കൂലിക്കാരനായ ഭര്‍ത്താവ് മുപ്പത്തിയാറുകാരിയായ ഭാര്യയെ നാല്‍പ്പതിനായിരം രൂപയ്ക്ക് വിറ്റു. ആസാദ് നഗര്‍ സ്വദേശിയായ ഇര്‍ഫാന്‍ മിയാനാണ് ഭാര്യയെ വിറ്റ് കാശുണ്ടാക്കിയത്. മുംബൈയില്‍ ഒരു ജോലി ശരിയായിട്ടുണ്ടെന്നും അവിടേക്ക് പോകണമെന്നും തെറ്റിദ്ധരിപ്പിച്ച് ഇര്‍ഫാന്‍ ഭാര്യയെ ഔറംഗാബാദില്‍ നിന്നും മുംബൈയില്‍ കൊണ്ടുവന്നു.മുംബൈയിലെത്തിയശേഷം ഇവര്‍ ഒരു അപരിചിതന്റെ വീട്ടിലാണ് ചെന്നത്. റിഹാനയെ അവിടെയാക്കി താന്‍ ഉടന്‍ വരാമെന്നും പറഞ്ഞ് ഇര്‍ഫാന്‍ പുറത്തേയ്ക്ക് പോയി. എന്നാല്‍ ഇയാള്‍ പിന്നീട് തിരിച്ചുവന്നില്ല. പിന്നീട് വീട്ടുടമസ്ഥനാണ് ഇര്‍ഫാന്‍ അവരെ തനിക്ക് വിറ്റതാണെന്ന കാര്യം വ്യക്തമാക്കിയത്. ഉടന്‍തന്നെ റിഹാന സ്വന്തം വീട്ടുകാരെ വിളിച്ച് വിവരം ധരിപ്പിച്ചു. മുംബൈയിലെത്തിയ കുടുംബാംഗങ്ങള്‍ നാല്‍പതിനായിരം രൂപ വീട്ടുടമസ്ഥന് നല്‍കി റിഹാനയെ മോചിപ്പിക്കുകയായിരുന്നു.

പസഫിക് ദ്വീപുകള്‍

ക്രിസ്മസ് ദ്വിപ് ഭാഷ: ഇംഗ്ലീഷ്‌ഇന്ത്യന്‍ മഹാസമുദ്രത്തിലാണു ക്രിസ്‌മസ്‌ ദ്വീപിന്റെ കിടപ്പ്‌. അപൂര്‍വമായ സസ്യങ്ങളും ജന്തുക്കളുമുള്ള ഈ ദ്വീപിലെ 52.1 ചതുരശ്ര മൈല്‍ സ്ഥലം ദേശീയോദ്യാനമാണ്‌. 1643 ഡിസംബര്‍ 25ന്‌ ഇവിടെയെത്തിയ ബ്രിട്ടീഷ്‌ നാവികനായ വില്യം മൈനോഴ്‌സാണു
മുഴുവന്‍ വാര്‍ത്ത...


ഇന്ത്യന്‍ മഹാസമുദ്രത്തിലാണു ക്രിസ്‌മസ്‌ ദ്വീപിന്‍റെ കിടപ്പ്‌. അപൂര്‍വമായ സസ്യങ്ങളും ജന്തുക്കളുമുള്ള ഈ ദ്വീപിലെ 52.10ചതുരശ്ര മൈല്‍ സ്ഥലം ദേശീയോദ്യാനമാണ്‌. 1643 ഡിസംബര്‍ 25 ന്‌ ഇവിടെയെത്തിയ ബ്രിട്ടീഷ്‌ നാവികനായ വില്യം മൈനോഴ്‌സാണു ക്രിസ്‌മസ്‌ ദ്വീപ്‌ എന്ന പേരു നല്കിയത്. ബ്രിട്ടന്‍ ഇവിടെ ഫോസ്‌ഫേറ്റ്‌ ഖനനം നടത്തിയിരുന്നു . 1945 ദ്വീപിന്‍റെ അവകാശം ബ്രിട്ടന്‍ ആസ്‌ത്രേലിയക്കു നല്‍കി . ജനസംഖ്യയിലെ 70 ശതമാനം ചൈനീസ്‌ വംശജരും 20 ശതമാനം യൂറോപ്യന്‍മാരും 10 ശതമാനം മലായ്‌ വംശജരുമാണ്‌. ബുദ്ധമതം, ക്രിസ്‌തുമതം, താപോമതം, ഇസ്‌ലാം എന്നിവയെല്ലാം 1600 പേര്‍ വരുന്ന ജനങ്ങള്‍ക്കിടയിലുണ്‌ട്‌. 1958 മുതല്‍ ദ്വീപ്‌ ഭരണകൂടം തപാല്‍ സ്റ്റാമ്പുകള്‍ ഇറക്കിയിരുന്നു . ആസ്‌ത്രേലിയ നിയമിക്കുന്ന അഡ്‌മിനിസ്‌ട്രേറ്ററാണു ഭരണകര്‍ത്താവ്‌. ആ സ്‌ത്രേലിയന്‍ ഫെഡരല്‍ തിരഞ്ഞെടുപ്പില്‍ ദ്വീപ്‌വാസികള്‍ക്കു വോട്ടുണ്‌ട്‌.
http://www.thejasnews.com/#7351

15ന് മുമ്പ് സെക്‌സ്: പെണ്‍കുട്ടികള്‍ മുന്നില്‍


വിദ്യാലയങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കുന്നതിനെതിരെ ഘോരഘോരം വാദിയ്ക്കുന്നവരെ ഞെട്ടിയ്ക്കുന്ന ഒരു സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവന്നിരിയ്ക്കുന്നു. പതിനഞ്ച് വയസ്സിന് മുമ്പുള്ള വിവാഹേതര ലൈംഗിക ബന്ധങ്ങളില്‍ ആണ്‍കുട്ടികളേക്കാള്‍ മുന്നില്‍ പെണ്‍കുട്ടികളാണെന്നാണ് സര്‍വെയില്‍ കണ്ടെത്തിയിരിക്കുന്നത്.വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങള്‍ പുരുഷന്‍മാരെ സംബന്ധിച്ചിടത്തോളം അസാധാരണമല്ലെന്ന് മുമ്പ് നടത്തിയ പല പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ആരിലും അസ്വസ്ഥത സൃഷ്ടിയ്ക്കുന്നതാണ്.