Friday, March 19, 2010

ഞാനിപ്പോഴും അഴീക്കോടിനെ കാത്തിരിക്കുന്നു: വിലാസിനി ടീച്ചര്‍


സുകുമാര്‍ അഴീക്കോടിനെ താന്‍ കാത്തിരിക്കുകയാണെന്ന്‌ അദ്ദേഹത്തിന്റെ സുഹൃത്ത്‌ വിലാസിനി ടീച്ചര്‍. മാഷിനു മാനസാന്തരമുണ്ടാകുമെന്നാണു താന്‍ കരുതുന്നതെന്ന്‌ ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖ പരിപാടിയില്‍ അവര്‍ പറഞ്ഞു.അഭിമുഖത്തിന്റെ പ്രസക്‌തഭാഗങ്ങള്‍:? ടീച്ചറെ അഴിക്കോട്‌ ഇഷ്‌ടപ്പെടുന്നത്‌= 1967 മാര്‍ച്ച്‌ മൂന്ന്‌, തിരുവനന്തപുരം ടീച്ചേഴ്‌സ് ട്രെയിനിംഗ്‌ കോളജില്‍ ബി.എഡ്‌ വാചാപരീക്ഷയുടെ എക്‌സ്റ്റേണല്‍ ബോര്‍ഡ്‌ മെമ്പറായി വന്നതായിരുന്നു അദ്ദേഹം. തന്റെ ശബ്‌ദവും സൗന്ദര്യവും ഇഷ്‌ടപ്പെട്ടതായി അദ്ദേഹം കത്തെഴുതി. വടിവൊത്ത കൈയക്ഷരം, അതിരറ്റ സ്‌നേഹം, എതിരറ്റ സംസ്‌കാരം എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വര്‍ണന.? രണ്ടാമത്തെ കത്തിലായിരുന്നോ വിവാഹാഭ്യര്‍ഥന= അതേ. ഊരും പേരുമറിയാത്ത പെണ്ണിനോട്‌ വിവാഹാഭ്യര്‍ഥന നടത്തിയത്‌ ശരിയോ എന്നാരാഞ്ഞപ്പോള്‍ ഒറ്റനോട്ടത്തില്‍ തന്നെ അടിമയായിപ്പോയെന്നായിരുന്നു മറുപടി. ഞാനെന്റെ കുടുംബത്തിന്റെ ദരിദ്രപശ്‌ചാത്തലവും ജീവിതലക്ഷ്യവുമൊക്കെ വിവരിച്ചു. അഴീക്കോടിന്റെ മറുപടി ഇതായിരുന്നു: എന്റെ മനസാണ്‌ എന്റെ പ്രമാണം. എന്റെ മനസു പറയുന്നു നീയാണെന്റെ വധു. അതുകൊണ്ട്‌ എനിക്കോരോടും ചോദിക്കേണ്ട. ആഴ്‌ചയില്‍ ഒരു കത്തയയ്‌ക്കുമായിരുന്നു. കത്തയയ്‌ക്കാതിരിക്കാന്‍ പറ്റില്ലായിരുന്നു. ബംഗ്ലാവില്‍ ജീവിക്കുന്നവളാണെങ്കില്‍ പോലും നിന്നെ ഞാന്‍ വിവാഹം കഴിക്കുമെന്നായിരുന്നു പറഞ്ഞത്‌. ബംഗ്ലാവില്‍ ജീവിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അയോഗ്യത.? വിവാഹം ഉറപ്പിച്ചത്‌= പ്രൊഫ. എം.കെ. സാനു, പോഞ്ഞിക്കര റാഫി, ഡോ. ആര്‍. പ്രസന്നന്‍ എന്നിവരോടൊപ്പമാണ്‌ അഴീക്കോട്‌ വീട്ടില്‍ വന്നത്‌. വര്‍ക്കല ശിവഗിരിയില്‍വച്ച്‌ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്റെ വീട്ടില്‍വന്നു തിരിച്ചുപോയ ഉടന്‍ വിവാഹത്തോട്‌ അമ്മയ്‌ക്കിഷ്‌ടമില്ലെന്നു പറഞ്ഞ്‌ പിന്തിരിയുകയായിരുന്നു. തുടര്‍ന്ന്‌ കത്തെഴുതുന്നതു പോലും വിലക്കി. ആ വര്‍ഷം എനിക്ക്‌ എം.എ. പരീക്ഷ എഴുതാനായില്ല. എന്റെ സമനില തെറ്റി. അമ്മയുടെ അനിയത്തി പറഞ്ഞു എനിക്കു ഭ്രാന്താണെന്ന്‌. വിവാഹത്തില്‍നിന്നുളള അദ്ദേഹത്തിന്റെ പിന്‍മാറ്റം ഉറക്കത്തില്‍ പോലും എന്നെ വല്ലാതെ തളര്‍ത്തി. 22 വര്‍ഷം സഹിക്കാനാവാത്ത തലവേദന കൊണ്ടു ഞാന്‍ പിടഞ്ഞു. കംപ്യൂട്ടര്‍ ഡയഗ്‌നോസിസില്‍ ഡോക്‌ടര്‍ ഒടുവില്‍ കണ്ടെത്തി, 'ഡിസപ്പോയിന്റഡ്‌ ലവ്‌'.
http://mangalam.com/index.php?page=detail&nid=282621&lang=malayalam

No comments: