Monday, May 17, 2010

രൂപയുടെ മൂല്യത്തില്‍ 48 പൈസയുടെ ഇടിവ്

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. തിങ്കളാഴ്ച നാല്പത്തിയെട്ട് പൈസയുടെ ഇടിവാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ മൂലധന നിക്ഷേപത്തില്‍ ഇടിവ് വന്നേക്കുമെന്ന ആശങ്കയാണ് രൂപയെ സമ്മര്‍ദ്ദത്തിലാക്കിയത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 45.59 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ പതിമൂന്നു പൈസയുടെ ഇടിവോടെ 45.21/22 എന്ന നിലയിലായിരുന്നു വ്യാപാരം ക്ലോസ് ചെയ്തിരുന്നത്.

ഏഷ്യന്‍ വിപണികളില്‍ പൊതുവെ ആലസ്യം അനുഭവപ്പെടുന്നത് രൂപയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ വന്‍ നഷ്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്. സെന്‍സെക്സില്‍ 361.77 പോയിന്റ് ഇടിവോടെ 16,632 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്

Rupee falls 48 paise to 45.69 a dollar | രൂപയുടെ മൂല്യത്തില്‍ 48 പൈസയുടെ ഇടിവ്

No comments: