Thursday, March 11, 2010

നിയമം കൊണ്ടു സംരക്ഷിക്കപ്പെടണം ന്യൂനപക്ഷ പദവി

ന്യൂനപക്ഷ പദവിയില്‍പ്പെടുന്ന ഏതെങ്കിലും ഒരു സമുദായം നടത്തുന്നതുകൊണ്ടു മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ന്യൂനപക്ഷ പദവി നല്കാനാവില്ലെന്നു നാഷണല്‍ കമ്മിഷന്‍ ഫൊര്‍ മൈനോരിറ്റി എജ്യൂക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് (എന്‍സിഎംഇഐ) വ്യക്തമാക്കിയിരിക്കുന്നു. ഇതു സംബന്ധിച്ചുണ്ടായിട്ടുള്ള സുപ്രീം കോടതി വിധിയുടെ ചുവടു പിടിച്ചാണു കമ്മിഷന്‍ ഇടപെടല്‍. എങ്കിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുള്ളതാണു ചെയര്‍മാന്‍ എംഎസ്എ സിദ്ദിഖിയുടെ നിര്‍ദേശം. തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ന്യൂനപക്ഷ പദവി നല്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും ക്രിസ്ത്യന്‍ മാനെജ്മെന്‍റുകള്‍ കഴിഞ്ഞ ദിവസം അപേക്ഷ സമര്‍പ്പിച്ചപ്പോഴാണു ന്യൂനപക്ഷ കമ്മിഷന്‍റെ പുതിയ നിര്‍ദേശമുണ്ടായത്. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ട സമുദായങ്ങളില്‍ നിന്ന് ആവശ്യത്തിനു കുട്ടികളില്ലെങ്കില്‍ ന്യൂനപക്ഷ പദവി അനുവദിക്കില്ലെന്നു കമ്മിഷന്‍ വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍, ന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പദവി നിര്‍ണയിക്കുന്നതു സംബന്ധിച്ചു മുന്‍പും ചില തര്‍ക്കങ്ങളും വ്യവഹാരങ്ങളും ഉണ്ടായിട്ടുണ്ട്. 2005ല്‍ സുപ്രിം കോടതിയിലുണ്ടായ ഇനംദാര്‍ വിധിയിലാണു ന്യൂനപക്ഷ കമ്മിഷന്‍ ഇപ്പോള്‍ കുറേക്കൂടി വ്യക്തത വരുത്തുന്നത്.

No comments: