Thursday, March 18, 2010

മലയാളിയുടെ ആഢംബരഭ്രമത്തിന്‍റെ നേര്‍ക്കാഴ്‌ചകളുമായി ഓക്‌സ്‌ഫോര്‍ഡില്‍ നിന്നൊരു മലയാളി


മലയാളിയുടെ ആഡംബര ഭ്രമത്തിന്‍റെ നേര്‍ക്കുള്ള കണ്ണാടിയുമായി ഒരു യുകെ മലയാളി. ദു:ഖം തളംകെട്ടി നില്‍ക്കുന്ന മരണവീട്ടില്‍ പോലും അരോചകമായി കേള്‍ക്കുന്നത്‌ റിംഗ്‌ ടോണ്‍, ആര്‍ഭാടങ്ങളില്‍ മയങ്ങിപ്പോകുന്ന പുതുഭ്രമങ്ങള്‍ മൂലം മരണം പൂക്കുന്ന പാടങ്ങളായി കേരളം മാറുന്നു...ഈ തിരിച്ചറിവുകളില്‍ നിന്ന്‌ ഉടലെടുത്ത അതിജീവനം എന്ന ഹ്രസ്വസിനിമയുമായി ശ്രീകുമാര്‍ കല്ലിട്ടതില്‍ എന്ന ഓക്‌സ്‌ഫോര്‍ഡ്‌ മലയാളിയെത്തുന്നു.
ഓക്‌സ്‌ഫോര്‍ഡില്‍ താമസിക്കുന്ന ശ്രീകുമാര്‍ നിര്‍മിച്ച അതിജീവനം എന്ന ഹ്രസ്വചിത്രം വിദേശത്തും സ്വദേശത്തും ഒരുപോലെ സ്വീകാര്യമാകുകയാണ്‌. ആലപ്പുഴ ജില്ലയിലെ പാലമേല്‍ ഗ്രാമപഞ്ചായത്തിന്‍റെ സഹകരണത്തോടെ ശ്രീകുമാര്‍ നിര്‍മിച്ച ഈ ഹ്രസ്വചിത്രത്തിന്‍റെ വിദേശത്തെ ആദ്യപ്രദര്‍ശനം ഏപ്രില്‍ പത്തിന്‌ വൈകുന്നേരം ആറിന്‌ ഓക്‌സ്‌ഫോര്‍ഡ്‌ ജെ.ആര്‍. ട്വിന്‍ച്വിക്ക്‌ ഹാളില്‍ നടത്തും. ഓക്‌സ്‌ഫോര്‍ഡ്‌ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മലയാളി സമാജത്തിന്‍റെ (ഒക്‌സ്‌മാസ്‌) വിഷു- ഈസ്റ്റര്‍ ആഘോഷത്തോടനുബന്ധിച്ചാണ്‌ പ്രദര്‍ശനം നടത്തുക.

1 comment:

★ Shine said...

ഒരു നല്ല സിനിമ സംസ്കാരത്തിനു തുടക്കമാവട്ടെ എന്നാശംസിക്കുന്നു...

കേരളത്തിന്‍റെ കലാസാംസ്കാരിക മുഖത്തിനു ഒരു പുത്തനുണര്‍വു നല്‍കാന്‍ വിദേശമലയാളികള്‍ക്ക് പ്രചോദനമാവട്ടെ ഈ സംരഭം.