Saturday, May 15, 2010

ഒരേയൊരു ട്വീറ്റ്; സച്ചിന്‍ സമാഹരിച്ചത് 67 ലക്ഷം രൂപ



PRO
കളിക്കളത്തിലെ പ്രകടനങ്ങള്‍കൊണ്ടും ആത്മസമര്‍പ്പണം കൊണ്ടും മറ്റുള്ളവര്‍ക്ക് മാതൃകയായ സൂപ്പര്‍താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വിറ്ററിലും പുതിയ മാതൃക സൃഷ്ടിക്കുന്നു. ക്യാന്‍സര്‍ ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി സംഭാ‍വന ചെയ്യണമെന്ന സച്ചിന്‍റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ട് ഒറ്റ ദിവസം കൊണ്ട് സ്വരൂപിച്ചത് 67 ലക്ഷം രൂപ.

100 രൂപ മുതല്‍ ലക്ഷം രൂപ വരെ സംഭാവന ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്. ഒരു കോടി രൂപ സമാഹരിക്കാന്‍ ലക്‍ഷ്യമിട്ടാണ് ഫണ്ട് ശേഖരണത്തിന് തുടക്കമിട്ടത്. ഒരോവര്‍ഷവും ക്യാന്‍സര്‍ ബാധിച്ച 20 കുട്ടികളുടെ ചികിത്സയ്ക്കായി 10 ലക്ഷം രൂപ വീതം നീക്കിവെയ്ക്കാനാണ് ഉദ്ദ്യേശിക്കുന്നത്.

ക്യാന്‍സര്‍ സര്‍ജനായ ഡോക്ടര്‍ ജഗനാഥുമായി ചേര്‍ന്നാണ് സച്ചിനും ഭാര്യയും ഡോക്ടറുമായ അഞ്ജലിയും ചേര്‍ന്ന് ഫണ്ട് സ്വരൂപണത്തിന് നേതൃത്വം നല്‍കുന്നത്. https://www.indiacancer.org/invite.php എന്ന വെസ്ബ്സൈറ്റിലൂടെ ആരാധകര്‍ക്ക് സംഭാവനകള്‍ അയക്കാം.

50000 രൂപ സംഭാവന നല്‍കുന്നവര്‍ക്ക് ഈ മാസം 27ന് മുംബൈയില്‍ സച്ചിന്‍റെ കൂടെ അത്താഴവിരുന്നില്‍ പങ്കെടുക്കാം. 2000 രൂപ സംഭാവന നല്‍കുന്നവര്‍ക്ക് സച്ചിന്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റും 5000 രൂപ സംഭാവന ചെയ്യുന്നവര്‍ക്ക് സച്ചിന്‍റെ കൈയൊപ്പോടു കൂടിയ ബാറ്റിന്‍റെ മാതൃകയും 15000 രൂപ സംഭാവന ചെയ്യുന്നവര്‍ക്ക് സച്ചിന്‍ ഒപ്പിട്ട മെമന്‍റോയും 25000 രൂപ സംഭാവന ചെയ്യുന്നവര്‍ക്ക് സച്ചിന്‍റെ ചിത്രവും സച്ചിന്‍ ഒപ്പിട്ട ബാറ്റും ലഭിക്കും.

75000 രൂപ സംഭാവന നല്‍കുന്നവര്‍ക്ക് രണ്ട് പേര്‍ക്ക് സച്ചിന്‍റെയൊപ്പം അത്താഴവും 1,00,000 ലക്ഷം സംഭാവന ചെയ്യുമ്പോള്‍ കുടുംബത്തിലെ മൂന്നു പേര്‍ക്ക് സച്ചിന്‍റെ ഒപ്പം അത്താഴവും സച്ചിന്‍ ഒപ്പിട്ട അഡിഡാസ് ബാറ്റും ലഭിക്കും

Tendulkar tweet raises Rs 67L for cancer kids | ഒരേയൊരു ട്വീറ്റ്; സച്ചിന്‍ സമാഹരിച്ചത് 67 ലക്ഷം രൂപ

No comments: