Thursday, May 13, 2010

പ്രതിരോധ സര്‍വകലാശാലയ്ക്ക് കേന്ദ്രാനുമതിയായി

രാജ്യം നേരിടുന്ന സുരക്ഷാഭീഷണികള്‍ കൈകാര്യം ചെയ്യാനായി ഇന്ത്യന്‍ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റി രൂപവല്‍ക്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രാരംഭ നടപടികള്‍ക്കായി 295 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 

പൂര്‍ണമായും സ്വയംഭരണാധികാരങ്ങളോട് കൂടിയതായിരിക്കും പുതിയ പ്രതിരോധ സര്‍വകലാശാല. ഹരിയാനയിലെ ഗുരാഗോണ്‍ ജില്ലയില്‍ ബിനോലയിലെ 200 ഏക്കര്‍ സ്ഥലം സര്‍വകലാശാലയക്കായി ഏറ്റെടുക്കാനും അനുമതി നല്‍കിയിട്ടുണ്ട്. 

സൈനിക-യുദ്ധതന്ത്രങ്ങള്‍ക്കായി ദീര്‍ഘകാല കോഴ്‌സുകളായിരിക്കും സര്‍വകലാശാലയില്‍ ഉണ്ടായിരിക്കുക. ദേശീയ സുരക്ഷയ്ക്കാവശ്യമായ ഗവേഷണങ്ങളും ഇവിടെ നടക്കും. 

1999 ലെ ഇന്ത്യാ പാക് കാര്‍ഗില്‍ യുദ്ധത്തിനുശേഷം പ്രസിദ്ധ സുരക്ഷാ അവലോകനവിദഗ്ധന്‍ കെ. സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പ്രതിരോധ സര്‍വകലാശാല എന്ന ആശയം നിര്‍ദേശിച്ചത്. 

 Mathrubhumi - പ്രതിരോധ സര്‍വകലാശാലയ്ക്ക് കേന്ദ്രാനുമതിയായി

No comments: