Thursday, May 13, 2010

ടോട്ടല്‍ തട്ടിപ്പ്: ശബരിയുടെ കൂട്ടുകാരി ഒടുവില്‍ കീഴടങ്ങി

ടോട്ടല്‍ ഫോര്‍ യു കേസിലെ പ്രതിയും ശബരിനാഥിന്റെ കൂട്ടുകാരിയുമായ എയര്‍ഹോസ്റ്റസ് ലക്ഷ്മിമോഹന്‍ കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്തു. രണ്ടുവര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു ലക്ഷ്മിമോഹന്‍.

തട്ടിപ്പു കേസില്‍ വിചാരണ നേരിട്ടുകൊള്ളാമെന്ന് ഉറപ്പുനല്കിയതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. തുടര്‍ന്നാണ് കീഴ്‌ക്കോടതിയില്‍ ജാമ്യക്കാര്‍ സഹിതം കീഴടങ്ങി ജാമ്യമെടുത്തത്.

തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനു മുന്നിലാണ് കേസിലെ എട്ടാം പ്രതി കൂടിയായ എയര്‍ഹോസ്റ്റസ് ഹാജരായത്. ശബരിനാഥ് കോടതിയില്‍ എത്തിയില്ല.

ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് ജാമ്യം നേടിയത്. ഇനി ആറു കേസുകളില്‍ ജാമ്യം കിട്ടേണ്ടതുണ്ട്. മെയ് 20 വരെ ലക്ഷ്മിമോഹനെ അറസ്റ്റ് ചെയ്യരുതെന്ന് ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2008 ആഗസ്തിലാണ് ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് പുറത്തായത്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാവരും ഇപ്പോള്‍ ജാമ്യത്തിലാണ്.

Mathrubhumi - ടോട്ടല്‍ തട്ടിപ്പ്: ശബരിയുടെ കൂട്ടുകാരി ഒടുവില്‍ കീഴടങ്ങി

No comments: