Saturday, May 29, 2010

നിശാപാര്‍ട്ടികള്‍ക്ക് പോയിട്ടില്ല: സച്ചിന്‍

ഐ പി എല്‍ മത്സരങ്ങള്‍ക്ക് ശേഷം നടന്നിരുന്ന നിശാപാര്‍ട്ടികളില്‍ താനൊരിക്കലും പങ്കെടുത്തിരുന്നില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു. അടുത്ത മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ വേണ്ടി മാത്രമാ‍ണ് ഇത്തരം പാര്‍ട്ടികളില്‍ നിന്ന് താന്‍ വിട്ടുനിന്നതെന്നും സച്ചിന്‍ പറഞ്ഞു.

ഐ പി എല്‍ പാര്‍ട്ടികള്‍ താരങ്ങളുടെ പ്രകടനത്തെ ബാധിച്ചുവെന്ന നായകന്‍ ധോനിയുടേയും മറ്റു ചില പ്രമുഖ താരങ്ങളുടെയും വാദങ്ങളെ ന്യായീകരിക്കുന്നതാണ് സച്ചിന്റെ പ്രസ്താവന. നിശാപാര്‍ട്ടികള്‍ക്കല്ല മത്സരങ്ങള്‍ക്കാണ്‌ പ്രാധാന്യം നല്‍കേണ്ടതെന്ന്‌ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അഭിപ്രായപ്പെട്ടു. പൂനെയില്‍ ഒരു സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സച്ചിന്‍.

നിശാപാര്‍ട്ടികളാണ്‌ താരങ്ങളുടെ മോശം പ്രകടനത്തിന്‌ കാരണമെന്ന വാദം ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്‌. മറ്റുള്ള താരങ്ങളെപ്പറ്റി സംസാരിക്കാന്‍ താന്‍ ഒരുക്കമല്ലെന്നും ലിറ്റില്‍ മാസ്റ്റര്‍ പറഞ്ഞു. ക്രിക്കറ്റ്‌ താരങ്ങള്‍ എന്ന നിലയില്‍ മത്സരത്തില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണം. വരാന്‍ പോകുന്ന മത്സരങ്ങളില്‍ ശ്രദ്ധിക്കാനാണ്‌ എല്ലാവരും ശ്രമിക്കേണ്ടതെന്നും സച്ചിന്‍ പറഞ്ഞു

നക്സലുകള്‍ വേണ്ടപ്പെട്ടവരല്ല


PTI
നക്സല്‍ ഭീഷണി ഇന്ത്യയുടെ ഏറ്റവും വലിയ ആഭ്യന്തര പ്രശ്നമാണെന്ന് രണ്ടാം യുപി‌എ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിലും പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് സമ്മതിക്കുകയുണ്ടായി. ഇനിയും ഒരു ദണ്ഡേവാഡ ആവര്‍ത്തിക്കുകയില്ല എന്നും പ്രധാനമന്ത്രി വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ ഔദ്യോഗിക മാധ്യമ സമ്മേളനത്തില്‍ ഉറപ്പ് നല്‍കി. എന്നാല്‍ രാഷ്ട്രീയ ഉറപ്പുകള്‍ക്ക് ബലമില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് മാവോ വിമതര്‍ വീണ്ടും ആഞ്ഞടിച്ചിരിക്കുകയാണ്, ദണ്ഡേവാഡയെക്കാള്‍ കൂടുതല്‍ ജീവന്‍ അപഹരിച്ചുകൊണ്ട്, വീണ്ടും പൊതുജനങ്ങളെ ഇരയാക്കിക്കൊണ്ട്.

പശ്ചിമബംഗാളിലെ ഝാര്‍ഗ്രാമില്‍ വെള്ളിയാഴ്ച വെളുപ്പിന് നടന്ന ട്രെയിനപകടത്തിനു കാരണം മാവോയിസ്റ്റുകള്‍ നടത്തിയ സ്ഫോടനമാണെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച റയില്‍‌വെ മന്ത്രി പറഞ്ഞു എങ്കിലും ആഭ്യന്തര മന്ത്രി പി ചിദംബരവും പശ്ചിമ ബംഗാളിന്റെ പ്രതിനിധിയും കേന്ദ്ര ധനകാര്യമന്ത്രിയുമായ പ്രണാബ് മുഖര്‍ജിയും അപകടകാരണത്തെ കുറിച്ച് വ്യക്തമായൊന്നും പറയാന്‍ തുനിഞ്ഞില്ല. അന്വേഷണത്തിനു ശേഷം പ്രതികരിക്കാമെന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ നിലപാട് എടുത്തതിനു പിന്നില്‍ കോണ്‍ഗ്രസും യുപി‌എ ഘടകകക്ഷികളും തമ്മില്‍ പരമപ്രധാനമായ കാര്യങ്ങളില്‍ പോലും യോജിപ്പില്ല എന്ന വസ്തുതയാണോ വ്യക്തമാക്കുന്നത്?

ഒരു മാസത്തിനിടയ്ക്ക് രണ്ട് തവണ പൊതുജനങ്ങളെ ലക്‍ഷ്യമിട്ട് വന്‍ ആക്രമണം നടത്തിയ വിമതര്‍ക്ക് നേരെ സര്‍ക്കാര്‍ ശക്തമായ പ്രതിരോധം നടത്താത്തതെന്ത്? സംസ്ഥാന സര്‍ക്കാരുകളാണോ ഇക്കാര്യത്തില്‍ പൂര്‍ണ ഉത്തരവാദികള്‍? എന്തായാലും, നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണവിജയം കൈവരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്നാണ് വിമതര്‍ നിരന്തരം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ സൂചിപ്പിക്കുന്നത്. ഈ സൂചനകള്‍ രാഷ്ട്രീയ ഭേദമില്ലാതെ ഒത്തൊരുമയോടെ ഇന്ത്യ പ്രാവര്‍ത്തികമാക്കേണ്ട സമയവും ഇതു തന്നെയാണ്.

"Naxals are not friends" | നക്സലുകള്‍ വേണ്ടപ്പെട്ടവരല്ല

നഗ്നചിത്രം കാണിച്ച് ഭീഷണി: അന്വേഷണം ബാംഗ്ലൂരിലേക്കും


PRO
സ്വകാര്യ ബാങ്ക് ജീവനക്കാരിയുടെ നഗ്നചിത്രങ്ങള്‍ ഒളിക്യാമറ പകര്‍ത്തുകയും തുടര്‍ന്ന് യുവതിയെ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. യുവതിയെ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി 46 ലക്ഷം രുപ സംഘം തട്ടിയെടുത്തിരുന്നു. ബിസിനസ് ആവശ്യത്തിനു ബാംഗ്ലൂരില്‍ പോയപ്പോള്‍ അവിടെ വെച്ചാണ് യുവതിയുടെ ചിത്രങ്ങള്‍ മൂന്നംഗ സംഘം ഒളിക്യാമറയില്‍ പകര്‍ത്തിയത്. ഇക്കാരണത്താലാണ് ഇപ്പോള്‍ അന്വേഷണം ബാംഗ്ലൂരിലേക്കും നീട്ടിയിരിക്കുന്നത്. സംഭവത്തില്‍ സനോജ് എന്ന യുവാവ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അഡീഷണല്‍ എസ്ഐ എം ആര്‍ ബിജുവിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. യുവതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുവാവിന്‍റെ രേഖാചിത്രം തയ്യാറാക്കാന്‍ പൊലീസ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. 2009 ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് യുവതിയില്‍ നിന്നു പ്രതികള്‍ 46 ലക്ഷം രൂപ തട്ടിയെടുത്തത്. 2009 മേയില്‍ ബിസിനസ് ആവശ്യത്തിനു യുവതി ബംഗ്ലൂരില്‍ പോയിരുന്നു. അവിടെ നിന്നു തിരിച്ചെത്തിയ യുവതിക്ക് 2009 സെപ്തംബറില്‍ യുവതിയുടെ അഞ്ചു നഗ്‌നഫോട്ടോ അടങ്ങിയ കൊറിയര്‍ ലഭിക്കുകയായിരുന്നു. അഞ്ചു ഫോട്ടോകളില്‍ ഒരു ഫോട്ടോയുടെ പിറകില്‍ ഒരു മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തുകയും ഈ നമ്പറില്‍ കോണ്‍ടാക്ട് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

ഫോട്ടോയില്‍ നല്കിയ നമ്പറില്‍ വിളിച്ചപ്പോള്‍ ഒരു കോടിരൂപ നല്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. രൂപ നല്കിയില്ലെങ്കില്‍ ചിത്രം ഇന്‍റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് പല ഘട്ടങ്ങളിലായി 46 ലക്ഷം രൂപ കൊടുത്തത്തായി യുവതി പറയുന്നു. 2009 നവംബര്‍ 20ന് അവസാനമായി എട്ടു ലക്ഷം രൂപ കൊടുത്തു. ഈ പണം കൊടുത്തപ്പോള്‍ ഇനി ഭീഷണിപ്പെടുത്തരുതെന്നു പറഞ്ഞെങ്കിലും പിന്നെയും ഭീഷണി തുടരുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ആണ് യുവതി പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായത്

Blackmailing: Probe to Banglore also | നഗ്നചിത്രം കാണിച്ച് ഭീഷണി: അന്വേഷണം ബാംഗ്ലൂരിലേക്കും

ചൈനയില്‍ അതിവേഗ ട്രെയിന്‍ തയ്യാര്‍!


PRO
‘380 എ’ എന്ന പേര് ഉടന്‍ തന്നെ ചൈനീസ് ട്രെയിന്‍ യാത്രക്കാര്‍ക്കിടയില്‍ വേഗത്തിന്റെ പര്യായമാവും. ചിലിന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചാംഗ്ചുനില്‍ ചൈനയിലെ ആദ്യ അതിവേഗ ട്രെയിനായ ‘380 എ’ യുടെ നിര്‍മ്മാണം പൂര്‍ത്തിയായി.

അതിവേഗ ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 380 കിലോ മീറ്റര്‍ ആയിരിക്കുമെന്ന് ട്രെയിന്‍ നിര്‍മ്മിച്ച ചാംഗ്ചുന്‍ റെയില്‍‌വെ വെഹിക്കിള്‍സ് കമ്പനി അധികൃതര്‍ അറിയിക്കുന്നു.

ചൈനീസ് യാത്രക്കാര്‍ക്ക് ആദ്യമായി അതിവേഗ ട്രെയിന്‍ യാത്ര തരപ്പെടുന്നത് ബീജിംഗ്-ഷാം‌ഗായി റൂട്ടിലായിരിക്കും. ഇപ്പോള്‍ പണി പുരോഗമിച്ചുകൊണ്ടിരുക്കുന്ന അതിവേഗ പാത 2011 മുതല്‍ ഗതാഗതത്തിനു തുറന്നുകൊടുക്കും.

നൂറ് അതിവേഗ 380 എ ട്രെയിനുകള്‍ക്ക് കൂടി ചൈനീസ് റയില്‍‌വെ മന്ത്രാലയം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്

Production Of Fastest High-Speed Train Completed | ചൈനയില്‍ അതിവേഗ ട്രെയിന്‍ തയ്യാര്‍!

കാമുകീകാമുകന്‍‌മാരെ എറിഞ്ഞുകൊന്നു!

ജാതി സമ്പ്രദായത്തെ വകവയ്ക്കാതെ ഒളിച്ചോടിയതിന് ഒരു പെണ്‍കുട്ടിയെയും കാമുകനെയും ബന്ധുക്കള്‍ എറിഞ്ഞു കൊന്നു! ആന്ധ്രയിലെ നിസാമബാദ് ജില്ലയിലെ തവാടി മണ്ഡലില്‍ ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.

ഹരിയാനയിലെ അഭിമാനക്കൊലപാതകത്തിനോടു സാമ്യമുള്ള ക്രൂരമായ പ്രവര്‍ത്തി ചെയ്തത് പെണ്‍കുട്ടിയുടെ ബന്ധുക്കളാണെന്ന് പൊലീസ് പറയുന്നു. സ്വപ്ന റെഡ്ഡി (22) എന്ന പെണ്‍കുട്ടിയും ശ്രീനിവാസ് (32) എന്ന വിവാഹിതനായ പുരുഷനും തമ്മിലുള്ള പ്രണയത്തിനാണ് ദാരുണമായ അന്ത്യം സംഭവിച്ചത്.

ഒരു വര്‍ഷം മുമ്പ് സ്വപ്നയും ശ്രീനിവാസും ഒളിച്ചോടിയിരുന്നു. എന്നാല്‍, മൂന്ന് മാസം കഴിഞ്ഞ് സ്വപ്ന തിരികെ വന്നു. ആരുടെ ഒപ്പമാണ് സ്വപ്ന ഒളിച്ചോടിയതെന്ന് അന്ന് ബന്ധുക്കള്‍ക്ക് വ്യക്തമായിരുന്നില്ല. എന്നാല്‍, ഇത്തവണ ശ്രീനിവാസും സ്വപ്നയ്ക്കൊപ്പം അപ്രത്യക്ഷനായത് ബന്ധുക്കള്‍ ശ്രദ്ധിച്ചിരുന്നു.

ഒരാഴ്ച മുമ്പ് ഇവര്‍ തിരികെയെത്തി ഒരുമിച്ച് താമസമാരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇവര്‍ വിവാഹിതരാണോ എന്ന് വ്യക്തമല്ല. അതേസമയം, ശ്രീനിവാസിന്റെ ഭാര്യ ഇവര്‍ തമ്മിലുള്ള ബന്ധത്തിന് എതിരല്ലായിരുന്നു.

സ്വപ്നയെയും ശ്രീനിവാസിനെയും അവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് വലിച്ച് പുറത്തിട്ടായിരുന്നു എറിഞ്ഞ് കൊന്നത്. സംഭവത്തെ തുടര്‍ന്ന് ഗ്രാമത്തില്‍ പൊലീസ് പിക്കറ്റ് പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്

ട്രെയിനപകടം: മരണ സംഖ്യ ഉയരുന്നു

പശ്ചിമ ബംഗാളിലെ ഝാര്‍ഗ്രാമില്‍ മാവോയിസ്റ്റ് ആക്രമണത്തെ തുടര്‍ന്നുണ്ടായ ട്രെയിനപകടത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയി ഉയര്‍ന്നു. ബോഗികള്‍ക്കുള്ളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് സൂചന. മരണ സംഖ്യ നൂറ് കവിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഖേമസൊലി, സര്‍ദിയ സ്റ്റേഷനുകള്‍ക്കിടയിലുള്ള പാളം നക്സലുകള്‍ തകര്‍ത്തതാണ് അപകടകാരണമായത്. പാളം തെറ്റിയ ജ്ഞാനേശ്വരി എക്സ്പ്രസ് ട്രെയില്‍ അടുത്ത ട്രാക്കിലൂടെ വരികയായിരുന്ന ചരക്ക് തീവണ്ടിക്കു മുന്നില്‍ പെട്ടതാണ് അപകടം കൂടുതല്‍ ഗുരുതരമാക്കിയത്.

കഴിഞ്ഞ ദിവസം നടന്ന അപകടത്തെ തുടര്‍ന്ന് നക്സല്‍ ബാധിത പ്രദേശര്‍ത്തു കൂടിയുള്ള രാത്രി യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് റയില്‍‌വെ പ്രഖ്യാപിച്ചു. അതേസമയം, ആവശ്യമായ സുരക്ഷ നല്‍കിയില്ല എങ്കില്‍ ഈ പ്രദേശങ്ങളിലൂടെയുള്ള സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുമെന്ന് എഞ്ചിന്‍ ഡ്രൈവര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Train derail: Death toll rising | ട്രെയിനപകടം: മരണ സംഖ്യ ഉയരുന്നു
Padmavati Express set on fire | പദ്മാവതി എക്സ്പ്രസിനു തീവച്ചു
Railway tightens security for night services | റയില്‍‌വെ സുരക്ഷ ശക്തമാക്കുന്നു
Train derei, death toll rising | മരണം കൂടുന്നു, ഉത്തരവാദിത്തം പിസിപി‌എയ്ക്ക്
Bomb scare in Orissa rail tracks | ബോംബ് ഭീഷണി: ഒറീസയില്‍ ട്രെയിനുകള്‍ വൈകി
Accident: Six died in Kottayam | കാര്‍ പുഴയിലേക്ക് മറിഞ്ഞ് ആറു മരണം
BJP Harthal in Kannur tomorrow | കണ്ണൂരില്‍ നാളെ ബിജെപി ഹര്‍ത്താല്‍
Two BJP workers killed in New Mahi | ബോംബേറ്: ന്യൂമാഹിയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു
Mullapperiyar: MDMK besiege the road | മുല്ലപ്പെരിയാര്‍: എംഡിഎംകെ ഉപരോധം ആരംഭിച്ചു
Govt:banned travel to TN | രണ്ടുമണിക്കൂര്‍ നേരത്തേക്ക് തമിഴ്നാട്ടിലേക്ക് യാത്ര വേണ്ട
Vaico against Kerala govt: | വെള്ളം നിഷേധിച്ചാല്‍ നിയമം കൈയിലെടുക്കും: വൈക്കോ

എല്ലാ പഞ്ചായത്തുകളിലും ബ്രോഡ് ബാന്‍ഡ്

രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ഇന്‍റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് സംവിധാനം കൊണ്ടുവരുമെന്ന് നാഷണല്‍ നോളജ് കമ്മീഷന്‍ ചെയര്‍മാന്‍ സാം പിത്രോദ പറഞ്ഞു. രാജ്യത്തെ 250,000 പഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് സംവിധാനം ഉടന്‍ തന്നെ നടപ്പിലാക്കും. ഇതിനായുള്ള പദ്ധതികള്‍ തയ്യാറായി വരികയാണെന്നും അദ്ദേഹം അറിയിച്ചു.

അടുത്ത 18-24 മാസത്തിനുള്ളില്‍ രാജ്യത്തെ 250,000 പഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് കണക്‍ഷന്‍ ലഭിക്കുമെന്ന് പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഇന്‍ഫ്രസ്ട്രക്ചര്‍ വിഭാഗത്തിന്റെ വക്താവ് കൂടിയായ പിത്രോദ പറഞ്ഞു. ഇതിനായി ഏകദേശം 9,000 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂണിവേഴ്സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടില്‍ ഉല്‍പ്പെടുത്തിയാണ് ഇതിനായി പദ്ധതി തയ്യാറാക്കുന്നത്.

നിലവില്‍ ഇന്ത്യയില്‍ പത്ത് ദശലക്ഷം ബ്രോഡ്ബാന്‍ഡ് കണക്‍ഷണുകളുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത് നൂറ് ദശലക്ഷമായി വര്‍ധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക മേഖലയിലെ വളര്‍ച്ചയ്ക്ക് മികച്ച ബ്രോഡ്ബാന്‍ഡ് സേവനം അത്യാവശ്യമാണ്. ത്രീജിയ്ക്ക് ശേഷം ഫോര്‍ജി കൂടി എത്തുന്നതോടെ ബ്രോഡ്ബാന്‍ഡ് സേവനത്തില്‍ വലിയ വിപ്ലവം തന്നെ സൃഷ്ടിക്കാനായേക്കും.

'All panchayats to be broadband connected in 2 years' | എല്ലാ പഞ്ചായത്തുകളിലും ബ്രോഡ് ബാന്‍ഡ്
4G services by next yr: Telecom Commission official | ഫോര്‍ജി സേവനങ്ങള്‍ അടുത്ത വര്‍ഷം
SAIL net up over 40% in Jan-Mar | സെയില്‍ അറ്റാദായത്തില്‍ വന്‍ മുന്നേറ്റം

ഓണ്‍ലൈന്‍ ശക്തിപ്രകടനത്തിന് ഒരു സഖ്യം


PRO
PRO
ലോകത്തിലെ ഏറ്റവും വലിയ സെല്‍‌ഫോണ്‍ നിര്‍മാതാക്കളായ നോകിയയും ഇന്‍റര്‍നെറ്റ് ഭീമന്‍ യാഹുവും പുതിയ സഖ്യത്തിലേര്‍പ്പെട്ടു. തങ്ങളുടെ ഓണ്‍‌ലൈന്‍ സേവന പ്ലാറ്റ്‌ഫോം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഇരു കമ്പനികളും തന്ത്രപ്രധാനമായ കരാറിലേര്‍പ്പെട്ടിരിക്കുന്നത്.

പുതിയ സഹകരണത്തിന്‍റെ അടിസ്ഥാനത്തില്‍ ഇ-മെയില്‍, ഇന്‍സ്റ്റന്‍റ് മെസേജിംഗ്‍, മാപ്പുകള്‍, നാവിഗേഷന്‍ സേവനങ്ങള്‍ തുടങ്ങിയവയിലുള്ള മികവ് ഇരു കമ്പനികളും പരസ്പരം പ്രയോജനപ്പെടുത്തും. യാഹുവിന്‍റെ മാപ്പുകളും നാവിഗേഷന്‍ സേവനങ്ങളും ഇന്‍റഗ്രേറ്റിംഗ് ഒവി മാപ്പുകളും ആഗോളതലത്തില്‍ വിതരണം ചെയ്യാനുള്ള അധികാരം നോകിയയ്ക്കായിരിക്കും.

അതേസമയം നോകിയയുടെ ഒവി മെയില്‍, ഒവി ചാറ്റ് സേവനങ്ങള്‍ തുടങ്ങിയവ യാഹു ആയിരിക്കും വിതരണം ചെയ്യുക. ഇരു കമ്പനികളും സംയുക്തമായി നല്‍കുന്ന “സെലക്‍റ്റ്” എന്ന സേവനം 2011 മുതല്‍ ആഗോള തലത്തില്‍ ലഭ്യമാകുമെന്ന് നോകിയ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ അറിയിച്ചു.

Yahoo, Nokia Join Hands | ഓണ്‍ലൈന്‍ ശക്തിപ്രകടനത്തിന് ഒരു സഖ്യം