Wednesday, May 26, 2010

വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

ആഭ്യന്തര ഓഹരി വിപണികളെല്ലാം നേട്ടത്തോടെ ക്ലോസ് ചെയ്തു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 349.60 പോയിന്റ് ഉയര്‍ന്ന് 16410.35 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. രാവിലെ നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണികള്‍ അവസാനം വരെ മുന്നേറ്റം തുടര്‍ന്നു.

സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നഷ്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 105.5 പോയിന്റ് മുന്നേറ്റം നടത്തി 4912.25 എന്ന നിലയിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. ഏഷ്യന്‍ വിപണികളിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്.

ഐ ടി, റിയാല്‍റ്റി, മെറ്റല്‍ സൂചികകളിലാണ് മികച്ച നേട്ടം പ്രകടമായത്. റിയാല്‍റ്റി സൂചിക 2.98 ശതമാനം മുന്നേറ്റം നടത്തിയപ്പോള്‍ ഐ ടി ഓഹരികള്‍ 2.91 ശതമാനം നേട്ടം കൈവരിച്ചു. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഐ ഡി എഫ് സി, ജയപ്രകാശ് അസോസിയേറ്റ്സ്, ടാറ്റാ മോട്ടോര്‍സ്, ഐ സി ഐ സി ഐ ബാങ്ക് ഓഹരികള്‍ മികച്ച നേട്ടം കൈവരിച്ചു. അതേസമയം, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, സണ്‍ ഫാര്‍മ, ഐഡിയ, എസിസി ഓഹരികള്‍ താഴോട്ടുപോയി

Nifty ends above 4900 on short coverings | വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

ബോംബുണ്ടാക്കാന്‍ സഹായിച്ചത് ഗൂഗിള്‍!


PRO
PRO
തന്നെ ബോംബുണ്ടാക്കാന്‍ സഹായിച്ചത് ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളാണെന്ന് ഗോവാ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ധനഞ്ജയ് അഷ്തേക്കര്‍ പറഞ്ഞു. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ വഴിയാണ് ബോംബുണ്ടാക്കാന്‍ ആവശ്യമായ എല്ലാ വിവരങ്ങളും ശേഖരിച്ചത്. ബോംബിന്റെ സര്‍ക്യൂട്ട് ഡയഗ്രം വിവരങ്ങള്‍ ഗൂഗിള്‍ സെര്‍ച്ച് സഹായത്തോടെ നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തുവെന്നും പ്രതി വ്യക്തമാക്കി.

കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗൂഗിള്‍ സെര്‍ച്ചിംഗിലൂടെ കണ്ടെത്തിയ സര്‍ക്യൂട്ട് ഡയഗ്രം ഉപയോഗിച്ചാണ് ഐഇഡി നിര്‍മിച്ചതെന്നും പ്രതികള്‍ പറഞ്ഞു. സ്ഫോടനത്തിന് സാങ്കേതിക സഹായം നല്‍കിയത് എന്‍ജിനീയറിങ് വിദ്യാര്‍ഥി ധനഞ്ജയ് അഷ്തേക്കറാണെന്ന് വ്യക്തമാക്കുന്ന കുറ്റപത്രം ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനുപയോഗിച്ച ഉപകരണങ്ങളും മറ്റും എന്‍ ഐ എ സംഘം അഷ്‌തേക്കറുടെ താമസസ്ഥലത്തു നിന്ന് കണ്ടെടുത്തിരുന്നു.

2009ല്‍ ദീപാവലി രാത്രിയില്‍ ഗോവയില്‍ അഞ്ചിടത്ത് സ്ഫോടനം നടത്താനാണ് സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകര്‍ പദ്ധതിയിട്ടത്. സ്ഫോടന കേസില്‍ ആകെ പതിനൊന്നു പ്രതികളുണ്ട്. സ്ഫോടനത്തില്‍ രണ്ടു സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. സ്കൂട്ടറില്‍ ബോംബ് സ്ഥാപിക്കുന്നതിനിടെയാണു സ്ഫോടനമുണ്ടായത്

Sanatan Sanstha members Googled bomb circuit diagrams | ബോംബുണ്ടാക്കാന്‍ സഹായിച്ചത് ഗൂഗിള്‍!

കിംഗ്ഖാനെ തോല്‍പ്പിക്കാന്‍ സച്ചിനാകില്ല!PRO
PRO
ലോകത്തെ ഒട്ടുമിക്ക സ്റ്റാറുകളും ജനപ്രിയ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ സ്ഥാനം നേടി കഴിഞ്ഞു. ബോളിവുഡിലെ സൂപ്പര്‍ താരം ഷാറൂഖ് ഖാന്‍ മുതല്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെ ട്വിറ്ററില്‍ ജനപ്രീതി നേടി കഴിഞ്ഞു. ഓരോ സംഭവങ്ങളെ കുറിച്ചും ജീവിത നിമിഷങ്ങളെയും ട്വിറ്റര്‍ പേജുകളില്‍ കുറിച്ചിട്ട് ഓണ്‍ലൈന്‍ സുഹൃത്തുക്കളെ നേടുന്നതില്‍ സെലിബ്രിറ്റി താരങ്ങള്‍ കുതിക്കുകയാണ്. ഏറ്റവും അവസാനമായി അമിതാഭ് ബച്ചനും ട്വിറ്ററിലെത്തി.

എന്നാല്‍, ട്വിറ്റര്‍ ഫോളവേഴ്സിന്റെ കാര്യത്തില്‍ ഷാറൂഖ് ഖാന്‍ എന്ന കിംഗ് ഖാന്‍ ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറേക്കാള്‍ ഏറെ മുന്നിലാണ്. ക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുള്ള സച്ചിന് മുന്നില്‍ ട്വിറ്റര്‍ ഫോളവേഴ്സിനെ സ്വന്തമാക്കുന്നതില്‍ മാന്ദ്യമാണ് അനുഭവപ്പെടുന്നത്. പിന്തുടര്‍ച്ചക്കാരെ നേടുന്നതില്‍ കിംഗ് ഖാന്‍ കുതിക്കുകയാണ്. ഖാന്‍ ഇതിനകം തന്നെ നാലു ലക്ഷത്തോളം ഫോളവേഴ്സിനെ സ്വന്തമാക്കിയിട്ടുണ്ട്.

നാലു ലക്ഷം പിന്തുടര്‍ച്ചക്കാരെ ലഭിച്ച ഷാറൂഖ് ഏറെ സന്തോഷത്തിലാണ്. ഇത്തരമൊരു നേട്ടം കൈവരിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഖാന്‍ പറഞ്ഞു. ഇത്തരമൊരു നേട്ടത്തിന് സഹായിച്ച എല്ലാവര്‍ക്കും തന്റെ ട്വിറ്റര്‍ പേജിലൂടെ നന്ദിപറയാനും ഖാന്‍ തായ്യാറായി. ഷാറൂഖിന്റെ ഈ നേട്ടത്തില്‍ ബിഗ് ബിയും അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
അതേസമയം, തന്നെ പിന്തുടരുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയൊന്നും ഇല്ലെന്നും വയസ്സായതിനാലായിരിക്കും ട്വിറ്റര്‍ ഉപയോക്താക്കള്‍ തന്നെ താത്പര്യമില്ലാത്തതെന്നും അമിതാബ്ജി പറഞ്ഞു. ബച്ചനെ നിലവില്‍ 1,00,240 പേരോളം പിന്തുടരുന്നുണ്ട്. ഒരാഴ്ച മുമ്പാണ് ബിഗ് ബിയും ട്വിറ്ററിലെത്തിയത്.

PRO
PRO


എന്നല്‍, മാസങ്ങള്‍ക്ക് മുമ്പ് ട്വിറ്റര്‍ അക്കൌണ്ട് തുടങ്ങിയ സച്ചിന്‍ ടെണ്ടുല്‍ക്കറെ 362,650 പേരാണ് പിന്തുടരുന്നത്. അതെ, ഷാറൂഖ് ഖാനെ തോല്‍പ്പിക്കാന്‍ സച്ചിന് ഇനിയും ഫോളവേഴ്സിനെ ലഭിക്കേണ്ടിയിരിക്കുന്നു. ഇതിനിടെ ട്വിറ്റര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഫോളവേഴ്സ് നേടാനുള്ള തയ്യാറെടുപ്പിലാണ് ഷാറൂഖ്. ഹോളിവുഡ് നടി ബ്രിറ്റ്നി സ്പിയേഴ്സിനെ ഏകദേശം 49,64,382 പേരാണ് പിന്തുടരുന്നത്.

SRK is the king of Twitter | കിംഗ്ഖാനെ തോല്‍പ്പിക്കാന്‍ സച്ചിനാകില്ല!

കാര്‍ലബ്രൂണിയുടെ വിവാദ വീഡിയോ വീണ്ടും നെറ്റില്‍PRO
ഫ്രഞ്ച് പ്രഥമ പൌര കാര്‍ല ബ്രൂണി അശ്ലീലച്ചുവയുള്ള വീഡിയോയിലൂടെ വീണ്ടും വിവാദത്തില്‍. 1996ല്‍ ചാനല്‍ ഫോറിലെ ഒരു ഷോയ്ക്കിടെ ബ്രൂണി നടത്തിയ പരാമര്‍ശങ്ങളാണ് പുറത്തായിരിക്കുന്നത്. വിവിധ ഭാഷകളിലെ ലൈംഗിക സംഭാഷണങ്ങള്‍ വിശദീകരിക്കുന്ന ബുക്കുകള്‍ അവതാരകര്‍ക്ക് പരിചയപ്പെടുത്തുന്ന ബ്രൂണിയുടെ ദൃശ്യങ്ങളാണ് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മോഡലും നടിയുമായിരുന്ന ബ്രൂണി തന്‍റെ യാത്രകളില്‍ ഈ ബുക്കുകള്‍ എപ്പോഴും സൂക്ഷിക്കാറുണ്ടെന്നും പല രാജ്യങ്ങളിലുള്ളവരുമായി കിടക്ക പങ്കിടേണ്ടി വരുമ്പോള്‍ അവരുടെ ഭാഷയില്‍ സംവദിക്കാന്‍ പുസ്തകം ഉപകരിക്കുമെന്നും വിശദീകരിക്കുന്നു. ഹോട്ട് എന്ന് പുറം ചട്ടയില്‍ വലിയ അക്ഷരത്തില്‍ എഴുതിയ ബുക്കുകള്‍ അവതാരകര്‍ക്ക് ബ്രൂണി കൈമാറുന്നുമുണ്ട്. ഇരുപത്തിയേഴ് മിനുട്ട് നീളുന്ന വീഡിയോ ഇത്തരത്തില്‍ ബ്രൂണിക്കെതിരെ പ്രത്യക്ഷപ്പെടുന്നതില്‍ ഒടുവിലത്തെ വീഡിയോ ആണ്.

ഒരു ജര്‍മ്മന്‍ സ്വദേശിയുമായി കിടക്ക പങ്കിടുമ്പോള്‍ അയാള്‍ കൂടുതല്‍ രസിപ്പിച്ചാല്‍ എന്താണ് പറയേണ്ടതെന്ന് ബുക്ക് നോക്കി ബ്രൂണി വിശദീ‍കരിക്കുന്നുമുണ്ട്. വീഡിയോ പ്രഥമ പൌരയുടെ പ്രതിഛായയെ ബാധിക്കുമെന്ന് മാത്രമാണ് സര്‍ക്കോസിയുടെ കൊട്ടാരത്തില്‍ നിന്നുള്ള പ്രതികരണം. നേരത്തെയും ബ്രൂ‍ണിക്കെതിരെ സമാനമായ വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

പ്രഥമപൌരയായതിന് ശേഷം നല്‍കിയ ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ ഭര്‍ത്താവ് സര്‍ക്കോസിയോട് ലൈംഗികച്ചുവയുള്ള പ്രവര്‍ത്തികളോടെ പെരുമാറുന്ന ബ്രൂണിയുടെ ദൃശ്യങ്ങള്‍ നേരത്തെ നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതും ഫ്രാന്‍സില്‍ വന്‍ ചര്‍ച്ചയായിരുന്നു. സര്‍ക്കോസിയും ബ്രൂണിയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ കൂടുതല്‍ വഷളാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇത്തരം വീഡിയോകള്‍ പ്രത്യക്ഷപ്പെടുന്നത്.

അടുത്തിടെ ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട ബ്രൂണിയുടെ പ്രണയവാര്‍ത്തകളും ഫ്രാന്‍സില്‍ വന്‍ വിവാദമായിരുന്നു. ഈ വാര്‍ത്തകളുടെ ഉറവിടം തേടാന്‍ ഫ്രഞ്ച് ചാരന്‍‌മരെയും സര്‍ക്കോസി ഏര്‍പ്പെടുത്തിയിരുന്നു. ഫ്രാന്‍സില്‍ ബ്രൂണിയുടെ ജനപ്രീതി ഇടിഞ്ഞുവരുന്നെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇത്തരം വീഡിയോകളും വാര്‍ത്തകളും ഇന്‍റര്‍നെറ്റ് വഴി പ്രചരിക്കുന്നത്.

2008ലാണ് 54കാരനായ സര്‍ക്കോസിയുടെ ഭാര്യയായി ബ്രൂണി എല്‍‌സീ പാലസിലെത്തുന്നത്. വിവാഹിതരാകുന്നതിന് മുമ്പും ഇരുവരുടെയും ചുറ്റിക്കറക്കം മാധ്യമങ്ങളുടെ ഇഷ്ടവിഷയമായിരുന്നു. ഏറെ നാള്‍ നീണ്ടു നിന്ന പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം

‘മരണത്തിന്റെ മൊബൈല്‍ നമ്പര്‍‘ റദ്ദാക്കി!

PRO
മരണത്തിലേക്കുള്ള മണിനാദം മുഴക്കുന്ന ഒരു മൊബൈല്‍ നമ്പര്‍ ബള്‍ഗേറിയന്‍ മൊബൈല്‍ കമ്പനിയായ ‘മൊബിടെല്‍’ റദ്ദാക്കി! കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ 0888 888 888 എന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചവരെല്ലാം മരണത്തിനു കീഴടങ്ങിയതാണ് ഈ നമ്പര്‍ ഇനി വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനത്തിനു പിന്നില്‍.

മൊബിടെല്‍ സി‌ഇ‌ഒ ആയിരുന്ന വ്ലാദിമിര്‍ ഗ്രാഷ്നോവ് ആയിരുന്നു ഈ നമ്പറിന്റെ ആദ്യ ഇര. 2001ല്‍ നാല്‍പ്പത്തിയെട്ടാം വയസ്സില്‍ അര്‍ബുദം ബാധിച്ച് അദ്ദേഹം മരണത്തിനു കീഴടങ്ങി. പിന്നീട്, ബള്‍ഗേറിയന്‍ മാഫിയ രാജാവ് കോണ്‍സ്റ്റാന്റിന്‍ ഡിമിട്രോവ് ഈ നമ്പര്‍ സ്വന്തമാക്കി. 2003ല്‍ തന്റെ മുപ്പത്തിയൊന്നാം വയസ്സില്‍ ഇയാള്‍ വെടിയേറ്റു മരിച്ചു. ഡിമിട്രോവ് ഒരു മോഡലുമൊത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് വെടിയേറ്റു മരിച്ചത്.

പീന്നീട് ഈ ‘മരണ നമ്പര്‍’ വ്യാപാര പ്രമുഖനായ കോണ്‍സ്റ്റാന്റിന്‍ ഡിഷ്‌ലിയേവിനു ലഭിച്ചു. 2005ല്‍ ബല്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയില്‍ ഒരു ഇന്ത്യന്‍ ഭക്ഷണശാലയ്ക്ക് വെളിയില്‍ വച്ച് ഡിഷ്‌ലിയേവും വെടിയേറ്റു മരിച്ചു. ഇതോടെ, ഈ നമ്പറിനുള്ള അശുഭ ലക്ഷണം മനസ്സിലാക്കി കമ്പനി നമ്പര്‍ വേണ്ടെന്നു വച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ ഈ നമ്പറില്‍ വിളിച്ചാല്‍ നെറ്റ്‌വര്‍ക്ക് കവറേജിലില്ല എന്ന സന്ദേശമാണ് ലഭിക്കുന്നത്. പക്ഷേ കമ്പനി അധികൃതര്‍ നമ്പര്‍ റദ്ദാക്കിയതിനെ കുറിച്ച് വിശദീകരിക്കാന്‍ തയ്യാറായിട്ടില്ല


Mobitel cancels 'mobile number of death' | ‘മരണത്തിന്റെ മൊബൈല്‍ നമ്പര്‍‘ റദ്ദാക്കി!

കൊറിയകള്‍ വീണ്ടും പിരിയുന്നു

ഉത്തര, ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമായതോടെ സോളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാന്‍ ഉത്തരകൊറിയ തീരുമാനിച്ചു. തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചാല്‍ തിരിച്ചടിക്കുമെന്നും ഉത്തരകൊറിയ ഭീഷണി മുഴക്കി.

രണ്ടു രാഷ്ട്രങ്ങളുടെയും സംയുകത സഹകരണത്തോടെ ആരംഭിച്ച ഒരു വ്യവസായ സോണില്‍ നിന്ന് ദക്ഷിണകൊറിയന്‍ തൊഴിലാളികളെ വടക്കന്‍ കൊറിയ പുറത്താക്കി. ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗും ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് ലീ മ്യുംഗ് ബാകും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായതിനെത്തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടികള്‍.

പ്യോജി‌യാംഗുമായുള്ള എല്ലാ വ്യാപാരക്കരാറുകളും ദക്ഷിണകൊറിയ കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. യുഎസിന്‍റെയും കൊറിയയുടെയും ഒരു സംയുക്ത സേനാ അഭ്യാസ പ്രകടനം ഈ ആഴ്ച നടക്കാനിരിക്കെ മേഖലയില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമായേക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

ദക്ഷിണ കൊറിയ തുടര്‍ച്ചയായി തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിക്കുന്നതായാണ് പ്യോജി‌യാംഗ് ആരോപിക്കുന്നത്. ഇത് തുടര്‍ന്നാല്‍ തങ്ങള്‍ക്ക് സൈനിക നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും വടക്കന്‍ കൊറിയ വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം ഉത്തരകൊറിയയുടെ ആരോപണം സോള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. കഴിഞ്ഞ 60 വര്‍ഷമായി അവര്‍ തങ്ങള്‍ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി അറിയിച്ചു.

കഴിഞ്ഞ മാസം ഒരു ദക്ഷിണ കൊറിയന്‍ കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. കപ്പല്‍ മുങ്ങിയതിന് പിന്നില്‍ വടക്കന്‍ കൊറിയയാണെന്നായിരുന്നു ദക്ഷിണകൊറിയയുടെ ആരോപണം. ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാന്‍ റഷ്യയും യുഎസും ആവശ്യപ്പെട്ടിട്ടുണ്ട്


North Korea cuts key communications links with S Korea: Ministry | കൊറിയകള്‍ വീണ്ടും പിരിയുന്നു

കോഴിക്കോട് കളക്ടറേറ്റ് ജപ്തി ചെയ്തു


PRO
കടമെടുത്ത ലോണ്‍ അടയ്ക്കാത്തതിന്‍റെ പേരില്‍ വീടും സ്ഥലവും ജപ്തി ചെയ്യുന്നത് പുതുമയല്ല. എന്നാല്‍ ഇന്ന് കോഴിക്കോട് വീടും പറമ്പുമൊന്നുമല്ല ജപ്തി ചെയ്തത്. ജില്ലാ കളക്ടറേറ്റ് തന്നെയങ്ങ് ജപ്തി ചെയ്തു. നഷ്ടപരിഹാരം സമയത്ത് ജനങ്ങള്‍ക്ക് കൊടുത്തില്ല എന്നതാണ് കാരണം.

ബുധനാഴ്ച ഉച്ച തിരിഞ്ഞാണ് കോഴിക്കോട് കളക്ടറേറ്റ് ജപ്തി ചെയ്തത്. പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു ജപ്തി. സ്ഥലവാദികള്‍ കോടതിയില്‍ പരാതി നല്കിയതിനെ തുടര്‍ന്നായിരുന്നു നടപടി. സെന്‍റിന് 1,30,000 രൂപ വെച്ച് നഷ്ടപരിഹാരം നല്കാന്‍ രണ്ടു വര്‍ഷം മുമ്പ് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് നടപ്പായിരുന്നില്ല.

കുന്ദമംഗലത്ത് ഐ ഐ എമ്മിന് (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്) സ്ഥലം ഏറ്റെടുത്തപ്പോള്‍ വീടും സ്ഥലവും നഷ്ടമായവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്കിയില്ലെന്ന പരാതിയെ തുടര്‍ന്നായിരുന്നു കളക്ടറേറ്റ് ജപ്തി ചെയ്തിരിക്കുന്നത്. ഒരു മാസത്തിനകം വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാ‍രം നല്കിയില്ലെങ്കില്‍ കളക്ടറേറ്റ് ലേലം ചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ നഷ്ടപരിഹാരം നല്കേണ്ടത് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പാണെന്നാണ് കളക്ടറേറ്റ് അധികൃതരുടെ നിലപാട്. പണം ലഭിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കകം തുക നല്കാന്‍ കഴിയുമെന്നും എ ഡി എം പറഞ്ഞു

Kozhikode collectorate seized | കോഴിക്കോട് കളക്ടറേറ്റ് ജപ്തി ചെയ്തു

രാജാസാഹിബ്‌ പിഡനക്കേസില്‍ അറസ്റ്റില്‍

മിമിക്രി താരം രാജാ സാഹിബ് പീഡനക്കേസില്‍ അറസ്റ്റില്‍. വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച കേസിലാണ് രാജാ സാഹിബിനെ പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്.

ആലപ്പുഴ സ്വദേശിയായ യുവതിയെ പുന്നപ്രയിലെ ഒരു വീട്ടില്‍ വച്ച്‌ രാജാ സാഹിബും സുഹൃത്ത്‌ പുന്നപ്ര സ്വദേശിയായ ബിനുവും ചേര്‍ന്ന്‌ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 2006 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴയില്‍ ബസ് കാത്തു നിന്ന യുവതിയോട് രാജാസാഹിബും ബിനുവും തങ്ങള്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ക്ഷണിക്കുകയായിരുന്നു. വീട്ടില്‍ കൊണ്ടാക്കാം എന്ന് പറഞ്ഞായിരുന്നു ഇവര്‍ യുവതിയെ കാറില്‍ കയറ്റിയത്.

യുവതിയെ കാറില്‍ കയറ്റിയതിനു ശേഷം യാത്ര തുടര്‍ന്ന രാജാ സാഹിബും സുഹൃത്തും ബിനുവിന്‍റെ വീട്ടിലേക്ക് ആണ് യുവതിയെ ആദ്യം കൊണ്ടുപോയത്. ബിനുവിന്‍റെ വീട്ടില്‍ കൊണ്ടു വന്നതിനു ശേഷം യുവതിക്ക് മയക്കുമരുന്ന് കലര്‍ത്തിയ സ്ക്വാഷ്‌ നല്കുകയായിരുന്നു.

പാനീയം കുടിച്ചശേഷം മയങ്ങിപ്പോയ യുവതിയെ ഇരുവരും ചേര്‍ന്ന്‌ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി

എന്നെ പണം കൊണ്ട് അളക്കരുത്: സച്ചിന്‍

PRO
പണത്തിലല്ല റണ്‍സുകളിലാണ് തന്‍റെ മൂല്യമെന്ന് സൂപ്പര്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഒരു പ്രമുഖ ബിസിനസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബ്രാ‍ന്‍ഡ് സച്ചിന്‍റെ മൂല്യമെത്രയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സച്ചിന്‍.

പല പ്രമുഖ ബ്രാന്‍ഡുകളുടെയും അംബാസഡറാവാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നും സച്ചിന്‍ പറഞ്ഞു. ‘പരസ്യങ്ങളില്‍ ഭാഗമായതോടെ ഞാന്‍ ക്രിക്കറ്റിനു പുറമെ പല പുതിയകാര്യങ്ങളും പഠിച്ചു. ഞാന്‍ അഭിനയിക്കുന്ന പരസ്യങ്ങള്‍കൊണ്ട് ആ ബ്രാന്‍ഡിന് നേട്ടമുണ്ടാകുന്നുണ്ടോ എന്നുള്ള കാര്യത്തെക്കുറിച്ചൊന്നും ഞാനല്ല അഭിപ്രായം പറയേണ്ടത്. എങ്കിലും അക്കാര്യത്തെക്കുറിച്ച് ഞാന്‍ ശ്രദ്ധിക്കാറുണ്ട്.

ചില ഉല്‍‌പ്പന്നങ്ങളുടെ അംബാസഡറയതിനു ശേഷം പിന്നീട് അത് വേണ്ടാ‍യിരുന്നു എന്ന് തോന്നിയിട്ടുണ്ട്. വേറെ ചില ബ്രാന്‍ഡുകളുടെ അംബാസഡാറായാല്‍ കൊള്ളാമെന്നും തോന്നിയിട്ടുണ്ട്. എങ്കിലും പരസ്യങ്ങളിലൂടെയല്ല ക്രിക്കറ്റിലൂടെയാണ് ആരാധകര്‍ എന്നെ അപ്പോഴും ഓര്‍ക്കുന്നത്. അത് ഒരിക്കലും മാറില്ല.

മറ്റ് താരങ്ങള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് കൊണ്ട് എന്‍റെ മൂല്യം ഇടിയുമെനൊന്നും ഓര്‍ത്ത് ഞാന്‍ ആശങ്കപ്പെടാറില്ല. കാരണം എങ്ങനെ കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്യാം എന്ന് മാത്രമേ ഞാന്‍ ചിന്തിക്കുന്നുള്ളു. ബാക്കിയെല്ലാം പുറകെ വരുമെന്ന് എനിക്കറിയാം.

ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കുന്നതില്‍ എനിക്ക് ചില മാനദണ്ഡങ്ങള്‍ ഉണ്ട്. പണം നോക്കിയല്ല പരസ്യം തെരഞ്ഞെടുക്കുന്നത്. പരസ്യങ്ങളില്‍ അഭിനയിക്കുന്നതിനല്ല രാജ്യത്തിനു വേണ്ടി കളിക്കുന്നതിനാണ് കുടുതല്‍ പ്രാധാന്യം നല്‍കുന്നത്. കാരണം ഒരു രാജ്യം മുഴുവന്‍ കളിക്കാരെ ഉറ്റുനോക്കുന്നു’. ഇന്ന് തനിക്കുണ്ടായ എല്ലാ സൌഭാഗ്യങ്ങള്‍ക്കും കാരണം ക്രിക്കറ്റാണെന്നും സച്ചിന്‍ പറഞ്ഞു

My valuation is in runs, not in rupees: Tendulkar | എന്നെ പണം കൊണ്ട് അളക്കരുത്: സച്ചിന്‍
Anil Ambani eyeing Team India sponsorship | അനില്‍ അംബാനി ടീം ഇന്ത്യയുടെ സ്പോണ്‍സറായേക്കും

എല്ലാവര്‍ക്കും ഇവളെ വേണം!
PRO
PRO
ഓണ്‍ലൈന്‍ ലോകത്തിന് പരിധികളില്ല... ഇവിടെ കിട്ടാത്തതായി ഒന്നുമില്ല. പ്രമുഖ ഐ ടി കമ്പനികളൊക്കെ ഓണ്‍ലൈന്‍ ലോകത്ത് എന്നും പുതിയ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതെ, കാര്‍ട്ടൂണ്‍ ചിത്രങ്ങളുമായി നെറ്റ്ലോകത്ത് സജീവമായ വാള്‍ട്ട് ഡിസ്നി കമ്പനി പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. ഹോളിവുഡ് നടിയുടെ സഹായത്തോടെ ചാറ്റ് ഷോയാണ് തുടങ്ങിയിരിക്കുന്നത്. ടെറി ഹാച്ചര്‍ എന്ന നടി ഇതിനകം തന്നെ ഓണ്‍ലൈനില്‍ സജീവമായി കഴിഞ്ഞു.

വാള്‍ട്ട് ഡിസ്നി ഇതിനായി പ്രത്യേകം സൈറ്റ് തന്നെ തുടങ്ങിയിട്ടുണ്ട്. ഗെറ്റ്‌ഹാച്ച്‌ഡ് ഡോട്ട് കോം എന്ന സൈറ്റില്‍ ഒട്ടനവധി വിഷയങ്ങള്‍ ഈ സുന്ദരി കൈകാര്യം ചെയ്യുന്നുണ്ട്. ജീവിതത്തിലെ ഓരോ നിമിഷങ്ങളുടെ നേട്ടങ്ങള്‍ക്കും വേണ്ട ഉപദേശങ്ങള്‍ ടെറി ഹാച്ചര്‍ നല്‍കും. ടെറിയുമായുള്ള അഭിമുഖങ്ങളും അനുഭവക്കുറിപ്പുകളും ഈ സൈറ്റില്‍ ലഭ്യമാണ്.

ഈ സൈറ്റിലെ മിക്ക വിഭാഗങ്ങളിലും ഏറ്റവും കൂടുതല്‍ സന്ദര്‍ശനം നടത്തുന്നത് പുരുഷന്മാരാണ്. ടെറിയുടെ ആശയങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഒട്ടനവധി പേര്‍ മികച്ച പ്രാധാന്യമാണ് നല്‍കുന്നത്. സെക്സ് ആന്‍ഡ് ദി സിറ്റി, ഡെസ്പറേറ്റ് ഹൌസ് വൈവ്സ് എന്നീ വിഭാഗങ്ങളില്‍ പുരുഷന്മാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് സൈറ്റ് അധികൃതര്‍ പറഞ്ഞു. സ്ത്രീകളുടെ ജീവിതത്തിലെ നിര്‍ണ്ണായക, വിലപ്പെട്ട വിവരങ്ങള്‍ ലഭിക്കുമെന്നതിനാലാണ് ഇത്രയധികം പുരുഷന്മാര്‍ തന്റെ പേജുകള്‍ സന്ദര്‍ശിക്കുന്നതെന്ന് ടെറി ഹാച്ചര്‍ പറഞ്ഞു. ഇവര്‍ക്കെല്ലാം വേണ്ടപ്പെട്ടത് നല്‍കാനാകുന്നു എന്ന വിശ്വാസവും തനിക്കുണ്ടെന്ന് ഹോളിവുഡ് നടി പറഞ്ഞു.

PRO
PRO


ഈ സൈറ്റിന്റെ പൂര്‍ണ നടത്തിപ്പും ടെറി ഹാച്ചര്‍ തന്നെയാണ്. ഇത്തരമൊരു അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും മികച്ച അനുഭവസമ്പത്താണ് ലഭിച്ചുക്കൊണ്ടിരിക്കുന്നതെന്നും ടെറി ഹാച്ചര്‍ പറഞ്ഞു. ടെറി ഹാച്ചറുടെ ഇന്‍ ദി ഹൌസ് ചാറ്റ് വിഭാഗം ഏറെ ജനപ്രീതി നേടി കഴിഞ്ഞു. ഇതിനെല്ലാം പുറമെ ഹാച്ചറുടെ ഗസ്റ്റുകളായി അനി ഡ്യൂക്, ഓസ്കാര്‍ ജേതാവ് മാര്‍ലീ മാറ്റിനും എത്തുന്നു.

അഡള്‍ട്ട് വിപണി സജീവമാക്കുന്നതിന്റെ ഭാഗയാണ് വാള്‍ട്ട് ഡിസ്നി കമ്പനി പുതിയ വെബ്സൈറ്റ് തുടങ്ങിയിരിക്കുന്നത്. ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്ന നിലയ്ക്കാണ് സൈറ്റ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് വാള്‍ട്ട് ഡിസ്നി അധികൃതര്‍ അറിയിച്ചു. ഡിസ്നി ഫാമിലി ഡോട്ട് കോമിന്റെ കീഴിലാണ് ഗെറ്റ്‌ഹാച്ച്‌ഡ് ഡോട്ട് കോം പ്രവര്‍ത്തിക്കുന്നത്. ഇത് ആദ്യമായാണ് ഹോളിവുഡ് നടി ടെറി എഴുത്തുകാരിയായി എത്തുന്നത്

Hatcher launches online talk show | എല്ലാവര്‍ക്കും ഇവളെ വേണം!

രണ്ട് വയസ്സുകാരന്‍ വലിക്കുന്നത് ദിവസം 40 സിഗരറ്റ്


PRO
PRO
“പുകവലി ആരോഗ്യത്തിന് ഹാനികരം“ എന്ന് വായിക്കാന്‍ പോലും പ്രായമാകുന്നതിന് മുമ്പേ പുകവലി തുടങ്ങിയാല്‍ എന്തുചെയ്യും? ആര്‍ദി റിസാല്‍ എന്ന കൊച്ചു പയ്യന് പ്രായം രണ്ട് വയസ്സ് മാത്രം, എന്നാല്‍ ഒരു ദിവസം അവന്‍ വലിക്കുന്നത് നാല്‍‌പതോളം സിഗരറ്റുകളാണ്.

ഇന്തോനേഷ്യയിലെ മൂസി ബാനിയുവാസിനില്‍ നിന്നാണ് കൌതുകവും അതേസമയം ഭയാനകവുമായ ഈ വാര്‍ത്ത. 18 മാസം മാത്രം പ്രായമുള്ളപ്പോഴാണ് ആര്‍ദിക്ക് പിതാവ് മൊഹമ്മദ് സിഗരറ്റിന്‍റെ ഗന്ധം അറിയാനുള്ള അവസരം നല്‍കിയത്. ഇപ്പോള്‍ ആര്‍ദിക്ക് സിഗരറ്റ് വാങ്ങാന്‍ വേണ്ടി മാത്രം മാതാപിതാക്കള്‍ ഒരു ദിവസം ചെലവിടുന്നത് 3.78 പൌണ്ടാണ്.

തന്‍റെ മകന്‍ പൂര്‍ണമായും പുകവലിക്ക് അടിമയായതില്‍ ആര്‍ദിയുടെ അമ്മ ദിയാന ആകെ അങ്കലാപ്പിലാണ്. “സിഗരറ്റ് ലഭിച്ചില്ലെങ്കില്‍ അവന്‍ വെപ്രാളം കാണിക്കുകയും ചുമരില്‍ ചെന്ന്‌ തലയിട്ടിടിക്കുകയും ചെയ്യും. സിഗരറ്റ് വലിച്ചില്ലെങ്കില്‍ തലവേദനയുണ്ടാവുന്നുവെന്നാണ് അവന്‍ പറയുന്നത്“ - ഇരുപത്തിയാറുകാരിയായ ദിയാന വിതുമ്പിക്കൊണ്ട് പറഞ്ഞു. എന്നാല്‍ ആര്‍ദിയുടെ ഈ സ്വഭാവത്തില്‍ പിതാവ് മൊഹമ്മദിന് വലിയ ആശങ്കകളൊന്നുമില്ല.

ഒരു ബ്രാന്‍ഡ് മാത്രം വലിക്കാനാണ് ആര്‍ദിക്കിഷ്ടം. ആര്‍ദിയുടെ പുകവലി മാറ്റിയെടുക്കാന്‍ അധികൃതരും വലിയ താല്‍‌പര്യമാണ് കാണിക്കുന്നത്. കുട്ടി പുകവലി മാറ്റുകയാണെങ്കില്‍ ഒരു കാറ് വാങ്ങിത്തരാമെന്നാണ് ആര്‍ദിയുടെ കുടുംബത്തിന് അധികൃതര്‍ നല്‍കിയ വാഗ്ദാനം.

കുട്ടികള്‍ക്കിടയിലെ പുകവലി രാജ്യത്ത് വര്‍ദ്ധിച്ചുവരുന്നതാണ് അധികൃതരെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചതെന്നറിയുന്നു. ഇന്തോനേഷ്യയില്‍ മൂന്നിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 25 ശതമാനം പേരും സിഗരറ്റ് വലിച്ചിട്ടുള്ളവരോ തുടര്‍ച്ചയായി വലിക്കുന്നവരോ ആണ്


Two-Year-Old Boy Hooked on Cigarettes | രണ്ട് വയസ്സുകാരന്‍ വലിക്കുന്നത് ദിവസം 40 സിഗരറ്റ്

റേവയെ മഹീന്ദ്ര ഏറ്റെടുക്കുന്നു

ഇലക്‍ട്രിക് കാര്‍ നിര്‍മാതാക്കളായ റേവ ഏറ്റെടുക്കാന്‍ മഹീന്ദ്ര ആന്‍റ് മഹീന്ദ്ര തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നാണ് കരുതുന്നത്.

റേവ ഇലക്‍ട്രിക്ക് കാര്‍ കമ്പനിയുടെ ആസ്ഥാനമായ ബാംഗ്ലൂരില്‍ വച്ചായിരിക്കും പ്രഖ്യാപനം. ഇന്ത്യയിലെ ഏറ്റവും വലിയ യൂട്ടിലിറ്റി വെഹിക്കിള്‍, ട്രാക്ടര്‍ നിര്‍മാതാക്കളാണ് മഹീന്ദ്ര ആന്‍റ് മഹീന്ദ്ര. ഓഹരി ഇടപാട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എങ്കിലും 100 മില്യണ്‍ ഡോളറിന്‍റെ ഓഹരി ഇടപാടാണ് നടക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഇന്‍ഡോ-യുഎസ് സംയുക്ത സംരംഭമായ റേവ 1994-ല്‍ ചേട്ടന്‍ മെയ്നിയാണ് സ്ഥാപിച്ചത്. ഇതിനകം 3,000-ല്‍ അധികം കാറുകള്‍ കമ്പനി വിറ്റഴിച്ചിട്ടുണ്ട്. റേവ NXR, റേവ NXG തുടങ്ങിയ പുതിയ മോഡലുകള്‍ കമ്പനി പുറത്തിറക്കാനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴത്തെ ഇടപാട് റേവയുടെ ജി‌എമ്മുമായുള്ള കരാറിനെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. സ്പാര്‍ക്ക് മിനി കാര്‍ വൈദ്യുതീകരിക്കാനുള്ള കരാറില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് റേവയും ജി‌എമ്മും കരാറിലേര്‍പ്പെട്ടത്.


Mahindra close to buying out Reva | റേവയെ മഹീന്ദ്ര ഏറ്റെടുക്കുന്നു
GMR Infra to raise Rs 5,000 crore | ജി‌എം‌ആര്‍ 5000 കോടി സ്വരൂപിക്കുന്നു
GMR Infrastructure Q4 net up 37 per cent to Rs 73 cr | ജിഎംആര്‍ ഇന്‍ഫ്രയ്ക്ക് 73 കോടി നേട്ടം
Decision on petrol, diesel price hike on June 7: Deora | പെട്രോള്‍ വില ഉടന്‍ വര്‍ധിപ്പിക്കില്ല: മുരളി ദേവ്‌റ
JK Tyre to invest Rs 930 cr in Chennai plant | ചെന്നൈയില്‍ ജെകെ ടയറിന് പുതിയ പ്ലാന്‍റ്
Sembcorp picks up 49 % stake in power venture | താപോര്‍ജ്ജമേഖലയില്‍ വിദേശപങ്കാളിത്തം
Tata Tele taps LIC, banks to pay for 3G bids | ത്രീ ജി: ടാറ്റ 4500 കോടി രൂപ സ്വരൂപിച്ചു
BHEL Q4 net jumps 42% | ഭെല്‍ അറ്റാദായം 42 ശതമാനം ഉയര്‍ന്നു
India second biggest meat supplier to UAE | മാംസ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം

ഛേ... നശിപ്പിച്ചത് 4.82 ദശലക്ഷം മണിക്കൂര്‍!


PRO
PRO
ലോകത്ത് ഒരു ഗെയിമിനും ഇത്രയധികം സമയത്തെ കൊല്ലാന്‍ കഴിയുമെന്ന് തോന്നുന്നില്ല... അതും ആഗോള തലത്തില്‍... അതെ, എങ്കില്‍ അത് സംഭവിച്ചു... കഴിഞ്ഞ ആഴ്ച പാക്മാന്‍ ഗെയിമിന്റെ മുപ്പതാം പിറന്നാളിനോട് അനുബന്ധിച്ച് ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ ഒരുക്കിയ കെണിയില്‍ ‍(പാക് മാന്‍ ഗെയിം) പെട്ടത് നിരവധി പേരാണ്.

ആഗോളതലത്തിലുള്ള നെറ്റ് ഉപയോക്താക്കളുടെ വിലപ്പെട്ട സമയമാണ് ഗൂഗിള്‍ പാക്മാന്‍ ഡൂഡില്‍ നശിപ്പിച്ചത്. കേവലം 48 മണിക്കൂര്‍ മാത്രമാന് പാക്മാന്‍ ഡൂഡില്‍ ഗൂഗിള്‍ ഹോം പേജില്‍ ലഭ്യമായത്. അതെ, ഈ സമയത്തിനുള്ളില്‍ ലോക നെറ്റ് ഉപയോക്താക്കളുടെ 4.82 ദശലക്ഷം മണിക്കൂര്‍ നഷ്ടപ്പെടുത്തിയെന്നാണ് കണക്കാക്കുന്നത്.

ബ്രിട്ടണില്‍ മാത്രമായി അഞ്ചു ദശലക്ഷം മണിക്കൂര്‍ നഷ്ടപ്പെടുത്തി. ഇത്രയും സമയത്തിനുള്ളില്‍ ബ്രിട്ടണ് നഷ്ടപ്പെട്ടത് 120 ദശലക്ഷം ഡോളറാണ്. അതെ, കളി കാര്യമായിയെന്ന് തന്നെ പറയാം. ബ്രിട്ടണില്‍ മാത്രം ഇത്രയധികം സാമ്പത്തിക നഷ്ടം വരുത്തിയ പാക്മാന്‍ ഡൂഡിള്‍ ഇന്ത്യയിലും ബ്രസീലിലും ഇതിലും ഉയര്‍ന്ന തുക നഷ്ടപ്പെടുത്തിയിട്ടുണ്ടാകും.
PRO
PRO


ഗൂഗിള്‍ ഹോം പേജിലെ പാക്മാന്‍ കളിക്കാനായി 505 ദശലക്ഷം പേരെത്തി. ഇവരില്‍ ഭൂരിഭാഗവും വന്‍‌കിട കമ്പനികളിലെ തൊഴിലാളികളായിരുന്നു. ലോകത്തെ വിവിധ കമ്പനികളിലെ തൊഴിലാളികളുടെ 4,819,352 മണിക്കൂര്‍ സമയമാണ് പാക്മാന്‍ ഡൂഡിള്‍ തട്ടിയെടുത്തത്. ഇത്രയും സമയത്തിനുള്ളില്‍ 120,483,800 ഡോളര്‍ നഷ്ടം നേരിട്ടു.

അതേസമയം, ഗൂഗിള്‍ പോസ്റ്റ് ചെയ്ത പാക്മാന്‍ ഗെയിം കളിക്കാന്‍ അറിയാത്തവരായിരുന്നു മിക്കവരും. പാക്മാന്‍ കളിക്കാന്‍ മിക്കവരും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പാക്മാന്‍ കളിക്കുന്നതിന് നിര്‍ബന്ധമായും ഇന്‍സര്‍ട്ട് കോയിന്‍ ബട്ടന്‍ അമര്‍ത്തേണ്ടതുണ്ട്. ഇത് ഒട്ടു മിക്ക നെറ്റ് ഉപയോക്താക്കള്‍ക്കും മനസ്സിലാക്കാന്‍ സാധിച്ചില്ല.
Pacman doodle eats up UK work time | ഛേ... നശിപ്പിച്ചത് 4.82 ദശലക്ഷം മണിക്കൂര്‍!