Monday, May 24, 2010

സെന്‍സെക്സില്‍ ഇടിവോടെ ക്ലോസിംഗ്

ആഭ്യന്തര വിപണിയില്‍ ഒരിക്കല്‍ കൂടി ഇടിവോടെ ക്ലോസിംഗ്. രാവിലെ നേട്ടത്തോടെ തുടങ്ങിയ സൂചികകളെല്ലാം ക്ലോസിംഗ് സമയത്ത് നേരിയ നഷ്ടത്തിലായി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 17 പോയിന്റ് ഇടിഞ്ഞ് 16,428 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. രാവിലെ സെന്‍സെക്സ് 218 പോയിന്റ് നേട്ടത്തോടെ 16,663 എന്ന നിലയിലെത്തിയിരുന്നു.

സെന്‍സെക്സിലെ ഇടിവിന് സമാനമായ നഷ്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി രണ്ടു പോയിന്റിന്റെ നേരിയ ഇടിവോടെയാണ് വിപണി ക്ലോസ് ചെയ്തത്. രാവിലെ നിഫ്റ്റി 65 പോയിന്റ് മുന്നേറ്റം നടത്തിയിരുന്നു. ആനന്ദ് രാജ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡ്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ രണ്ട് ശതമാനം കണ്ട് വര്‍ധിച്ചു.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ഓഹരികള്‍ പത്ത് ശതമാനം മുന്നേറ്റം നടത്തിയപ്പോള്‍ റിലയന്‍സ് ഇഫ്ര എട്ടു ശതമാനം നേട്ടം കൈവരിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ജയപ്രകാശ് അസോ, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, ടാറ്റാ മോട്ടോര്‍സ്, സ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ഹീറോ ഹോണ്ട, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഓഹരികളും മുന്നേറ്റം നടത്തി. അതേസമയം, എച്ച് ഡി എഫ് സി, ഗ്രാസിം ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഇടിഞ്ഞു.

Sensex ends down 17pts | സെന്‍സെക്സില്‍ ഇടിവോടെ ക്ലോസിംഗ്

‘വാങ്ങിയ ഭാര്യ’ വിഷം നല്‍കി മുങ്ങി!

ഇടനിലക്കാരന് രൂപ നല്‍കി ഒരു സ്ത്രീയെ വാങ്ങി ഭാര്യയാക്കിയ ഭര്‍ത്താവിനും അയാളുടെ ബന്ധുക്കള്‍ക്കും കഷ്ടകാലം. ഭര്‍ത്തൃവീട്ടുകാര്‍ക്ക് വിഷം നല്‍കിയ ശേഷം ആഭരണവും പണവുമായി ഭാര്യ മുങ്ങി!

ഞായറാഴ്ച ദുല ഖേരി ഗ്രാമത്തിലാണ് സംഭവം നടന്നത് എന്ന് പൊലീസ് വെളിപ്പെടുത്തുന്നു. 80,000 രൂപയും ആയിരക്കണക്കിനു രൂപ വിലവരുന്ന ആഭരണങ്ങളും എടുത്താണ് ‘വാങ്ങിയ ഭാര്യ’ രക്ഷപെട്ടത്.

സിം‌ലയില്‍ നിന്ന് ഒരു ഇടനിലക്കാരന് 35,000 രൂപ കൊടുത്ത് വാങ്ങി നാട്ടില്‍ കൊണ്ടുവന്ന് വിവാഹം ചെയ്ത സ്ത്രീയാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കും വിഷം നല്‍കിയ ശേഷം ഓടിപ്പോയതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. ഇവര്‍ വിഷം നല്‍കിയ ഒമ്പത് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും അപകടനില തരണം ചെയ്തിട്ടില്ല.

വിഷം നല്‍കിയ ശേഷം ഓടിപ്പോയ സ്ത്രീയ്ക്കും അവരെ വില്‍ക്കാന്‍ ഇടനില നിന്ന ദല്ലാളിനും വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് വെളിപ്പെടുത്തുന്നു

Woman poisons in-laws, fled with cash and jewellery | ‘വാങ്ങിയ ഭാര്യ’ വിഷം നല്‍കി മുങ്ങി!

ആദ്യ ‘എ’ സര്‍ട്ടിഫിക്കേറ്റ് ചിത്രം വീണ്ടും!PRO
‘രാഗേന്ദുകിരണങ്ങള്‍ ഒളിവീശിയില്ല...’ എന്ന ഗാനം വീണ്ടും കേരളത്തില്‍ അലയടിക്കാന്‍ പോകുന്നു. അതേ, ‘അവളുടെ രാവുകള്‍’ രണ്ടാം ഭാഗം ഉടന്‍ ചിത്രീകരണം തുടങ്ങുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് വിവാദക്കൊടുങ്കാറ്റ് സൃഷ്ടിച്ച ഈ സിനിമയുടെ രണ്ടാം ഭാഗവും വന്‍ ഹിറ്റാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യഭാഗത്തില്‍ സീമയായിരുന്നു നായികയെങ്കില്‍ രണ്ടാം ഭാഗം ശ്വേതാ മേനോനെ നായികയാക്കിയാണ് ചിത്രീകരിക്കുന്നത്.

1978ല്‍ പുറത്തിറങ്ങിയ അവളുടെ രാവുകള്‍ രാജി എന്ന ഒരു അഭിസാരികയും അവള്‍ ഉള്‍പ്പെടുന്ന സമൂഹവും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ കഥയായിരുന്നു പറഞ്ഞത്. ആലപ്പി ഷെരീഫിന്‍റെ തിരക്കഥയില്‍ ഐ വി ശശിയായിരുന്നു സംവിധാനം ചെയ്തത്. മലയാളത്തിലെ ആദ്യത്തെ ‘എ’ സര്‍ട്ടിഫിക്കേറ്റ് ചിത്രമായിരുന്നു അവളുടെ രാവുകള്‍.

രണ്ടാം ഭാഗത്തിന്‍റെ പേരും ‘അവളുടെ രാവുകള്‍’ എന്നുതന്നെ ആയിരിക്കും. രണ്ടാം ഭാഗത്തിലും ലൈംഗികത മുഖ്യവിഷയമായിരിക്കും. അന്നത്തെ രാജിയുടെ നാല്‍പ്പതുകളിലുള്ള കഥയാണ് പുതിയ ചിത്രത്തിന്‍റെ പ്രമേയം. രാജിക്ക് പതിനാറുകാരിയായ ഒരു മകള്‍ കൂടിയുണ്ട്. ആലപ്പി ഷെരീഫ് തന്നെ തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിന്‍റെ സംവിധായകന്‍ പി എച്ച് ഹമീദായിരിക്കും.

സീമ തന്‍റെ അര്‍ദ്ധനഗ്ന മേനി പ്രദര്‍ശിപ്പിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു അവളുടെ രാവുകളുടെ പോസ്റ്ററുകളില്‍ ഉപയോഗിച്ചത്. അതേ രീതിയിലുള്ള പരസ്യങ്ങള്‍ രണ്ടാം ഭാഗത്തിലും പ്രതീക്ഷിക്കാം. ‘രാഗേന്ദുകിരണങ്ങള്‍...’ എന്ന ഗാനം റീമിക്സ് ചെയ്ത് അവതരിപ്പിക്കും. ബേണി ഇഗ്നേഷ്യസാണ് സംഗീത സംവിധായകന്‍.

വിജയരാഘവന്‍, ജഗതി, മാമുക്കോയ, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരും അവളുടെ രാവുകളുടെ രണ്ടാം ഭാഗത്തില്‍ വേഷമിടുന്നു

’Avalude Ravukal' for a sequel | ആദ്യ ‘എ’ സര്‍ട്ടിഫിക്കേറ്റ് ചിത്രം വീണ്ടും!
Sweta will not act in Avalude Ravukal | അവളുടെ രാവുകളില്‍ ശ്വേതയില്ല

മോഹന്‍ലാലിന് കുറ്റബോധം: തിലകന്‍


PRO

മോഹന്‍ലാലിനും ‘അമ്മ’യ്ക്കും കുറ്റബോധമാണെന്ന് നടന്‍ തിലകന്‍. കുറ്റബോധം കൊണ്ടാണ് അമ്മ ഭാരവാഹികള്‍ തെളിവെടുപ്പിന് എത്താതിരുന്നതെന്നും തിലകന്‍ പറഞ്ഞു. ലേബര്‍ കമ്മീഷണറുടെ മുമ്പാകെ തെളിവെടുപ്പിനെത്തിയ തിലകന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

തൊഴില്‍ നിഷേധിച്ചെന്ന പരാതിയില്‍ ആയിരുന്നു നടന്‍ തിലകനില്‍ നിന്ന് സംസ്ഥാന ലേബര്‍ കമ്മീഷണര്‍ തെളിവെടുത്തത്. മനുഷ്യാവകാശ കമ്മീഷന്‍റെ നിര്‍ദേശപ്രകാരമാണ്‌ ലേബര്‍ കമ്മിഷണര്‍ തെളിവെടുപ്പ്‌ നടത്തിയത്‌. നൂറനാട് സ്വദേശി ശ്രീകുമാര്‍ നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു തെളിവെടുപ്പ്. 

തെളിവെടുപ്പില്‍ ഹാജരാകാന്‍ നോട്ടീസ് അയച്ചിരുന്നെങ്കിലും ‘അമ്മ’യുടെ ഭാരവാഹികള്‍ ആരും ഇന്ന് തെളിവെടുപ്പിന് ഹാജരായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കുറ്റബോധം കൊണ്ടാണ് അമ്മ ഭാരവാഹികള്‍ തെളിവെടുപ്പിന് എത്താതിരുന്നതെന്ന് തിലകന്‍ പറഞ്ഞത്.

തെളിവെടുപ്പ് ഒന്നര മണിക്കൂര്‍ നീണ്ടു നിന്നു. തെളിവെടുപ്പില്‍ തന്‍റെ പരാതി മുഴുവന്‍ ബോധിപ്പിച്ചതായി തിലകന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. തൊഴില്‍ നിഷേധം അനുവദിക്കാവുന്നതല്ല. തനിക്ക്‌ നീതി ലഭിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

അടുത്തമാസം 17 ന്‌ വീണ്ടും സിറ്റിങ്‌ നടത്തും. അന്നേ ദിവസം തെളിവെടുപ്പിന്‌ ഹാജരാകണം എന്നാവശ്യപ്പെട്ട്‌ കൊണ്ട് അമ്മ ജനറല്‍ സെക്രട്ടറി മോഹന്‍ലാലിനും പ്രസിഡന്‍റ് ഇന്നസെന്‍റിനും നോട്ടീസ് അയയ്ക്കുമെന്ന് സംസ്ഥാന ലേബര്‍ കമ്മീഷണര്‍ അറിയിച്ചു

നിസാന്‍ മൈക്ര കാര്‍ വില്‍പ്പന ജൂലൈ മുതല്‍

ലോകത്തെ പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായ നിസാന്‍ മോട്ടോര്‍സിന്റെ പുതിയ വാഹനം മൈക്ര കാര്‍ ഇന്ത്യയില്‍ ജൂലൈയില്‍ വില്‍പ്പന തുടങ്ങും. മൈക്രയുടെ ബുക്കിംഗ് അടുത്ത ആഴ്ച തുടങ്ങുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. വിദേശത്തേക്കുള്ള കയറ്റുമതി സെപ്റ്റംബറില്‍ തുടങ്ങും.

നിസാന്റെ ചെറുകാര്‍ മൈക്ര കേരളത്തിലെ ഷോറൂമുകളിലും എത്തിയിട്ടുണ്ട്. ജൂണ്‍ ഒന്നു മുതല്‍ ബുക്കിംഗ് തുടങ്ങുന്ന മൈക്ര കാര്‍ ജൂലൈ പതിനഞ്ചോടെ നിരത്തുകളിലെത്തുമെന്ന് നിസാന്‍ ജനറല്‍ മാനേജര്‍ തോമസ്‌ കടിച്ചീനി അറിയിച്ചു.

വാഗണ്‍ ആറും സ്വിഫ്റ്റും ഐ ടെന്നും ഫോര്‍ഡ്‌ ഫിഗോയും ഷെവര്‍ലേ ബീറ്റും മല്‍സരിക്കുന്ന ഇടത്തരം കാര്‍ ശ്രേണിയിലാണ്‌ മൈക്രയുടെ സ്ഥാനം. എക്സ്‌ഇ, എക്സ്‌എല്‍,എക്സ്‌വി എന്നീ മൂന്നു മോഡലുകള്‍ക്ക്‌ സൗകര്യങ്ങള്‍ അനുസരിച്ച്‌ 3.9 ലക്ഷം രൂപ മുതല്‍ 5.5 ലക്ഷം രൂപ വരെയാണ്‌ മൈക്രയുടെ സ്റ്റോര്‍ റൂം വില.

നിലവില്‍ പെട്രോള്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന മൈക്രയാണ് വിപണിയിലെത്തുന്നത്. 1198 സിസി എന്‍ജിന്‍ ശക്തിയുള്ള മൈക്രയ്ക്ക്‌ ഇന്ധന ടാങ്ക്‌ ശേഷി 41 ലീറ്ററാണ്‌‍. മൈക്രയ്ക്ക് പവര്‍ സ്റ്റീറിങ്‌ ആണ് ഘടിപ്പിച്ചിരിക്കുന്നത്‌. വെള്ള, കറുപ്പ്‌, സില്‍വര്‍, നീല, ചുവപ്പ്‌, ഓറഞ്ച്‌ എന്നിങ്ങനെ ആറ്‌ നിറങ്ങളിലായാണ് മൈക്രയെത്തുന്നത്‌

Nissan says to sell Micra cars in India from July | നിസാന്‍ മൈക്ര കാര്‍ വില്‍പ്പന ജൂലൈ മുതല്‍

ശിശുമരണ നിരക്ക് 60 ശതമാനം കുറഞ്ഞു

കഴിഞ്ഞ നാലു ദശാബ്ദക്കാലമായി ആഗോള തലത്തില്‍ ശിശുമരണ നിരക്കില്‍ ആശ്വാസകരമായ കുറവ് വന്നതായി റിപ്പോര്‍ട്ട്. ലോക രാജ്യങ്ങളില്‍ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 1970 മുതല്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ മരണ നിരക്കില്‍ ഏതാണ്ട് 60 ശതമാനം കുറവ് വന്നതായാണ് പഠനത്തില്‍ തെളിഞ്ഞത്.

ശിശുമരണ നിരക്ക് നിയന്ത്രിക്കുന്നതില്‍ ഇന്ത്യയും കാര്യമായ പുരോഗതി കൈവരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 1970 ല്‍ 146 എന്ന നിരക്കിലായിരുന്ന നിരക്ക് 2010 ല്‍ 140 തിലേക്ക് താഴ്ന്നതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.

1970ല്‍ 1000 കുട്ടികള്‍ ജനിക്കുമ്പോള്‍ അഞ്ച് വയസില്‍ താഴെയുള്ള 200 കുട്ടികള്‍ മരണമടയുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ 1990 ആയപ്പോള്‍ ഈ നിരക്ക് 12 ആയി താഴ്ന്നതായി പഠനത്തില്‍ പറയുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലാണ് ആഗോളതലത്തില്‍ ശിശുമരണനിരക്കില്‍ വ്യാപക കുറവുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുപത് വര്‍ഷത്തിനു മുന്‍‌പ് 11.9 മില്യനായിരുന്ന നിരക്ക് നിലവില്‍ 7.7 മില്യനിലേക്ക് താഴ്ന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ശിശുമരണ നിരക്ക് നിയന്ത്രിക്കുന്നതില്‍ ഇനിയും പുരോഗതി കൈവരിക്കാനാകുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ശിശുമരണ നിരക്ക് നിയന്ത്രിക്കാന്‍ കൂടി ലക്‍ഷ്യമിട്ട് യു‌എന്‍ ആവിഷ്കരിച്ച മില്ലേനിയം ഡെവലപ്മെന്‍റ് പ്രോഗ്രാം ഇനിയും കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

Childhood deaths down 60% since 1970 | ശിശുമരണ നിരക്ക് 60 ശതമാനം കുറഞ്ഞു

രൂപയുടെ മൂല്യത്തില്‍ 20 പൈസ മുന്നേറ്റം

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം. തിങ്കളാഴ്ച ഇരുപത് പൈസയുടെ മുന്നേറ്റമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ മൂലധന നിക്ഷേപത്തില്‍ വന്‍ മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയാണ് രൂപയ്ക്ക് നേട്ടമായത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 46.76 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. അവസാന ദിവസം ഡോളറിനെതിരെ 15 പൈസയുടെ ഇടിവോടെ 46.96/97 എന്ന നിലയിലായിരുന്നു വ്യാപാരം ക്ലോസ് ചെയ്തിരുന്നത്.

ഏഷ്യന്‍, യു എസ് വിപണികളില്‍ മുന്നേറ്റം പ്രകടമായതും രൂപയ്ക്ക് നേട്ടമായിട്ടുണ്ട്. ആഭ്യന്തര വിപണികളില്‍ മുന്നേത്തോടെയാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്സില്‍ 279.30 പോയിന്റ് മുന്നേറ്റത്തോടെ 16,724 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്

Rupee gains 20 paise against dollar in early trade | രൂപയുടെ മൂല്യത്തില്‍ 20 പൈസ മുന്നേറ്റം

മരണത്തെ കണ്ടു; സുഹൃത്തുക്കളെ അറിയിച്ചുPRO
PRO
ഗതിമാറ്റം ‍+ താമസം+ കുവൈറ്റ് സെക്‍ടര്‍ = പെട്ടന്നുള്ള മരണം... ഇത് ഒരു ആഴ്ച മുമ്പ് ഫേസ്ബുക്കില്‍ വന്ന സന്ദേശമാ‍ണ്... മരണം മുന്നില്‍ കണ്ടു കൊണ്ട് കുറിച്ചിട്ട ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേഷന്‍... അതെ, ഈ സന്ദേശം കുറിച്ചിട്ട ഫേസ്ബുക്ക് സുഹൃത്തിന്ന് മറ്റൊരു ലോകത്താണ്... സ്റ്റാറ്റസ് അപ്ഡേഷനില്ലാത്ത ലോകത്തേക്ക് അവര്‍ യാത്രയായിര്‍ക്കുന്നു.

മാംഗ്ലൂരിലെ വിമാനദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എയര്‍ഹോസ്റ്റസ് സുജാത സുര്‍വാസയാണ് ആഴ്ചകള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ ഇത്തരമൊരു സന്ദേശം പോസ്റ്റ് ചെയ്തത്. അതെ, 158 പേരുടെ ജീവനെടുത്ത ദുരന്തത്തില്‍ അവളും യാത്രയായി. തന്റെ ജോലിയില്‍ എന്നും ദുഃഖിച്ചിരുന്ന സുജാതയ്ക്ക് മാംഗ്ലൂരിലേക്കുള്ള യാത്ര എന്നും ഭീതിനിറഞ്ഞതായിരുന്നു. സുജാതയുടെ ഓരോ ദുഃഖവും ഫേസ്ബുക്ക് വാളില്‍ നിന്ന് വായിച്ചെടുക്കാനാകും..

കുവൈത്ത് സെക്ടറിലെ ജോലിയെ എന്നും പഴിച്ചിരുന്ന സുജാത ഒരിക്കല്‍ ഇങ്ങനെ എഴുതി,‘ കുവൈത്ത് സെക്ടര്‍ എനിക്ക് തീരെ താത്പര്യമില്ല, പക്ഷെ എന്തുകൊണ്ടോ എനിക്ക് ലഭിച്ചതും അതാണ്. തന്റെ റൂട്ടുകളില്‍ എന്നും പ്രതികൂല കാലാവസ്ഥയാണ്... പലപ്പോഴും വിമാനം ഗതിമാറ്റി വിടും... അതെ മാംഗ്ലൂരിലെ ഓരോ യാത്രയും അവര്‍ ഭയന്നിരുന്നു. സുരക്ഷിതമല്ലാത്ത.. ലാന്‍ഡിംഗിന് സൌകര്യങ്ങള്‍ കുറവായ മാംഗ്ലൂര്‍ എയര്‍പോര്‍ട്ടിനെ കുറിച്ച് ഇവര്‍ നിരവധി തവണ എയര്‍ ഇന്ത്യ അധികൃതര്‍ക്ക് പരാതിയും നല്‍കിയിരുന്നു. സുജാതയുടെ വാക്കുകള്‍ ആരും കേട്ടില്ല... ദുരന്തത്തില്‍ അവള്‍ യാത്രയായി...

അടുത്ത പേജില്‍, മാംഗ്ലൂര്‍ എയര്‍പോര്‍ട്ടിനെ അവള്‍ ഭയന്നു..

Diversion + Delay + KWI Sector = Quick Death | മരണത്തെ കണ്ടു; സുഹൃത്തുക്കളെ അറിയിച്ചു

വേള്‍‌പൂള്‍ വില ഉയര്‍ത്തുന്നു

പ്രമുഖ ഗൃഹോപകരണ നിര്‍മ്മാതാക്കളായ വേള്‍പൂള്‍ ഉല്‍‌പന്നങ്ങള്‍ക്ക് വില ഉയര്‍ത്താന്‍ ഒരുങ്ങുന്നു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ വില ഉയര്‍ത്താനാണ് കമ്പനി ഒരുങ്ങുന്നത്. കമ്പനിയുടെ കോര്‍പ്പറേറ്റ് അഫയേഴ്സ് ആന്‍റ് സ്ട്രാറ്റജി വിഭാഗം വൈസ് പ്രസിഡന്‍റ് ശന്തനുദാസ് ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്.

നിര്‍മ്മാണ വസ്തുക്കളുടെ വില ഉയര്‍ന്നതിനാലാണ് വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതമായതെന്ന് അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്ത മൂന്ന് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ നിക്ഷേപം നാലു ബില്യന്‍ രൂപ ആക്കി ഉയര്‍ത്തുമെന്നും ശന്തനുദാസ് ഗുപ്ത പറഞ്ഞു. നേരത്തെ ഇതേ കാലയളവില്‍ മൂന്ന് ബില്യന്‍ രൂപ മുടക്കുമെന്നായിരുന്നു വേള്‍പൂള്‍ അറിയിച്ചിരുന്നത്. നിക്ഷേപം ഉയര്‍ത്തുമെന്ന അറിയിപ്പോടെ ബോംബൈ ഓഹരി വിപണിയില്‍ വേള്‍‌പൂള്‍ ഓഹരികളുടെ വിലയും ഉയര്‍ന്നു.

ഇന്ത്യന്‍ ഗൃഹോപകരണ നിര്‍മ്മാണ വിപണിയില്‍ ഇരുപത്തിയഞ്ച് ശതമാനത്തിലധികം വിപണി വിഹിതം കയ്യാളുന്ന കമ്പനിയാണ് വേള്‍പൂള്‍

Whirlpool India plans hike in prices soon | വേള്‍‌പൂള്‍ വില ഉയര്‍ത്തുന്നു

ഉറക്കം ശത്രുവിനൊപ്പം!


PRO
പ്രണയം എപ്പോള്‍ ആരംഭിക്കുന്നു എന്നത് ആര്‍ക്കും മുന്‍‌കൂട്ടി പറയാനോ പിന്നീട് ഓര്‍ത്തെടുക്കാനോ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രണയിച്ചു വിവാഹിതരായവര്‍ പിന്നീട് ആലോചിച്ചു നോക്കിയിട്ടുണ്ടോ, എപ്പോഴാണ് അവര്‍ക്ക് പരസ്പരം ആദ്യമായി പ്രണയം തോന്നിയതെന്ന്? അത് കണ്ടെത്താനോ തിരിച്ചറിയാനോ പെട്ടെന്ന് കഴിഞ്ഞെന്നു വരില്ല. പ്രണയം അവസാനിക്കുന്നതും അങ്ങനെയാണ്. സാവധാനം, പല പല കാരണങ്ങളാല്‍ മനസ്സുകളില്‍ നിന്ന് പ്രണയം ഒഴിഞ്ഞുപോകുന്നു.

പ്രണയിച്ചു വിവാഹിതരായവര്‍ അധികം വൈകാതെ വിവാഹമോചനത്തിലെത്തിച്ചേരുമ്പോള്‍ അത്ഭുതം തോന്നാറുണ്ടോ? വിവാഹത്തിന് ശേഷം പ്രണയം നഷ്ടപ്പെടുന്നതാണ് കാരണം. പ്രണയം എങ്ങനെ നഷ്ടപ്പെട്ടു എന്ന് അവര്‍ക്കുപോലും ചിലപ്പോള്‍ കണ്ടെത്താനാവില്ല. പല കാരണങ്ങള്‍, പല അഭിപ്രായ വ്യത്യാസങ്ങള്‍ പ്രണയനഷ്ടത്തിലേക്ക് നയിക്കുന്നു.

താന്‍ ഉറങ്ങുന്നത് തന്‍റെ ശത്രുവിനൊപ്പമാണ് എന്ന് തിരിച്ചറിയുന്നതോടെ വിവാഹമോചനം എന്ന അനിവാര്യതയിലേക്ക് അവര്‍ എത്തിച്ചേരുകയാണ്. കുറച്ചുനാള്‍ മുമ്പുവരെ താന്‍ ഏറ്റവും അധികം സ്നേഹിച്ചിരുന്ന വ്യക്തി എങ്ങനെ ശത്രുവായി മാറി എന്ന പരിശോധനയുടെ അവസാനം ഒരുപക്ഷേ, പ്രണയം എവിടെയാണ് നഷ്ടമായതെന്ന് കണ്ടുപിടിക്കാന്‍ സാധിച്ചേക്കും.

പരസ്പരമുള്ള മനസിലാക്കലാണ് പ്രണയത്തിന്‍റെ അടിസ്ഥാനം. വിവാഹത്തിനുമുമ്പുള്ള പ്രണയകാലത്ത് പരസ്പരമുള്ള തിരിച്ചറിവ് ഭാഗികമായി മാത്രമേ ഉണ്ടാകുന്നുള്ളൂ. പങ്കാളിയുടെ സ്വഭാവത്തിലെ നല്ല വശങ്ങള്‍ക്ക് അപ്പോള്‍ മുന്‍‌തൂക്കം നല്‍കും. എന്നാല്‍ വിവാഹശേഷം പങ്കാളിയുടെ ചീത്തവശങ്ങള്‍, പൊരുത്തക്കേടുകള്‍ എല്ലാം ഹൈലൈറ്റ് ചെയ്യപ്പെടുന്നു. താന്‍ സ്നേഹിച്ചിരുന്ന വ്യക്തിയില്‍ ഇങ്ങനെയുള്ള സ്വഭാവവിശേഷങ്ങള്‍ കണ്ടെത്തപ്പെടുന്നതോടെ അകല്‍ച്ച വര്‍ദ്ധിക്കുന്നു.

Sleeping with the enemy | ഉറക്കം ശത്രുവിനൊപ്പം!

കമ്പ്യൂട്ടറും ട്വിറ്ററും പിന്നെ, ലാലുജിയും


PRO
PRO
രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം സോഷ്യല്‍ മീഡിയകളിലും മൈക്രോബ്ലോഗിംഗ് സൈറ്റുകളിലും സജീവമാണ്. പ്രശംസകളിലും അതിലേറെ വിവാദങ്ങളിലും കൊണ്ട് ചെന്നെത്തിക്കുന്ന ബ്ലോഗിംഗും ട്വീറ്റിംഗും പരീക്ഷിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ വര്‍ധിച്ചുവരികയാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്ത് തന്നെ ഇതിന് വന്‍ പ്രാധാന്യമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. സര്‍ക്കാറിന്റെ, അല്ലെങ്കില്‍ പുതിയ പ്രസ്താവനകള്‍ എല്ലാം പത്രക്കുറിപ്പ് ഇറക്കുന്നതിന് മുമ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നത് പുതിയ ട്രന്റായി മാറി കഴിഞ്ഞു.

അതെ, ഇന്ത്യയുടെ എക്കാലത്തേയും മികച്ച റെയില്‍‌വെ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാഥവ് എന്ന ലാലുജിയും ഓണ്‍ലൈന്‍ ലോകത്തേക്ക് വരികയാണ്. യു പി എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍‌വലിച്ചതോടെ ലാലുവിന്റെ സ്ഥാനവും അംഗീകാരങ്ങളും നഷ്ടപ്പെട്ടു. ലാലുജിയുടെ പ്രസ്താവനകള്‍ക്കും വിലയില്ലാതായി. ഇങ്ങനെയിരിക്കെയാണ് ഇനി ഓണ്‍ലൈന്‍ ലോകം കൂടി ഒന്നു പരീക്ഷിക്കാമെന്ന് ലാലുജി തീരുമാനിച്ചിരിക്കുന്നത്.

പക്ഷെ, പെട്ടെന്ന് ഓണ്‍ലൈന്‍ ലോകത്തെത്താന്‍ ലാലുജിക്കാകില്ല. കാരണം കമ്പ്യൂട്ടര്‍ ജ്ഞാനം കുറവാണ്. ഇപ്പോള്‍ മക്കളുടെ സഹായത്തോടെ കമ്പ്യൂട്ടര്‍ പഠിക്കാനുള്ള ഒരുക്കത്തിലാണ് ലാലു. കമ്പ്യൂട്ടര്‍ പ്രവര്‍ത്തനങ്ങള്‍, ഇന്റര്‍നെറ്റ് ബ്രൌസിംഗ് എന്നിവയെല്ലാം പഠിച്ചുക്കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ സഹായത്തോടെ കമ്പ്യൂട്ടര്‍ ലോകത്തെ ഓരോന്നും പഠിക്കുമെന്ന് ആര്‍ ജെ ഡി നേതാവ് പറഞ്ഞു. അതെ, ഇനി ലാലുജിയുടെ ട്വീറ്റും വാര്‍ത്തകളില്‍ ഇടം നേടുമെന്ന് കരുതാം

Lalu to tweet too | കമ്പ്യൂട്ടറും ട്വിറ്ററും പിന്നെ, ലാലുജിയും

പാകിസ്ഥാന്‍ റദ്ദാക്കിയത് 800 സൈറ്റുകള്‍


പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണുകള്‍ വന്നതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ റദ്ദാക്കിയത് 800 സൈറ്റുകളാണ്. മതത്തെ ആക്ഷേപിക്കുന്ന സൈറ്റുകളെല്ലാം റദ്ദാക്കിയതായി പാകിസ്ഥാനിലെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ അറിയിച്ചു. നേരത്തെ, ലാഹോര്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഫേസ്ബുക്ക് നിരോധിച്ചത്.

ഇതിന് തൊട്ടുപിറകെ യൂട്യൂബ്, ട്വിറ്റര്‍, ബ്ലാക്ക് ബെറി സര്‍വീസുകള്‍, ഫ്ലിക്കര്‍, വിക്കിപീഡിയ സേവനങ്ങളും റദ്ദാക്കി.
അതേസമയം, പാക്കിസ്ഥാനില്‍ വിവാദത്തിനിടയാക്കിയ ഫേസ്ബുക്ക് പേജ്‌ പിന്‍വലിച്ചു. പ്രവാചകനായ മുഹമ്മദ്‌ നബിയുടെ ചിത്രം വരയ്ക്കാന്‍ ഒരു അമേരിക്കന്‍ വനിതാ കാര്‍ട്ടൂണിസ്റ്റ്‌ ആരംഭിച്ച മത്സരമാണ്‌ പ്രതിഷേധത്തിനിടയാക്കിയത്‌.

ദൈവത്തെ നിന്ദിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ സൈറ്റുകളില്‍ ഉണ്ടെന്ന് കാണിച്ചാണ് നടപടി. ട്വിറ്റര്‍ അക്കൌണ്ടുകള്‍ തുറക്കാന്‍ ശ്രമിക്കുന്ന ഉപയോക്തള്‍ക്ക് സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുന്നുവെന്ന അറിയിപ്പാണ് ലഭിക്കുന്നത്. മൊബൈല്‍ വഴിയുള്ള നെറ്റ് ഉപയോഗവും പാകിസ്ഥാനില്‍ തടഞ്ഞിരിക്കുകയാണ്.

നെറ്റ് സേവനം ലഭ്യമായ സ്മാര്‍ട്ട് ഫോണുകള്‍ വ്യാപകമായതോടെ പാകിസ്ഥാനില്‍ മതാചാരങ്ങള്‍ക്ക് എതിരായതും അശ്ലീല ഉള്ളടക്കങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് വര്‍ധിച്ചിട്ടുണ്ട്. യുവാക്കളെ വഴിത്തെറ്റിക്കുന്ന മൊബൈല്‍ നെറ്റ് സേവനം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്

Facebook cartoon: Pakistan bans 800 URLs | പാകിസ്ഥാന്‍ റദ്ദാക്കിയത് 800 സൈറ്റുകള്‍

മദ്യം ‘എട്ടാമത്തെ കൊലയാളി’!


PRO
ലോകത്തില്‍ എട്ടാമത്തെ പ്രധാന മരണ കാരണം മദ്യപാനമാണെന്ന് ലോകാരോഗ്യ സംഘടന. മദ്യജന്യ രോഗങ്ങള്‍ മൂലം ലോകത്ത് ഒരു വര്‍ഷം 25 ലക്ഷം ആളുകളാണ് മരണത്തിന് കീഴ്പ്പെടുന്നതെന്നും സംഘടനയുടെ കണക്കുകളില്‍ പറയുന്നു.

മദ്യപാനം മൂലം മരിക്കുന്നവരില്‍ 320,000 പേര്‍ 15-29 വയസ്സ് പ്രായമുള്ളവരാണെന്ന വസ്തുതയാണ് കൂടുതല്‍ ഞെട്ടലുളവാക്കുന്നത്.

മദ്യപാന ശീലം ലോക സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന സാ‍ഹചര്യത്തില്‍ ലോകാരോഗ്യ അസംബ്ലി ഇതിനെതിരെ ഒരു പ്രമേയവും പാസാക്കി. ഇതാദ്യമായാണ് അസംബ്ലി ഇത്തരത്തിലൊരു പ്രമേയം പാസാക്കുന്നത്.

അപകടകരമായ രീതിയിലുള്ള മദ്യ ഉപഭോഗത്തെ ചെറുക്കാന്‍ പത്തിന പരിപാടിയും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചു. സാമൂഹിക പ്രവര്‍ത്തനം, വ്യാജമദ്യത്തിനെതിരെയുള്ള നടപടികള്‍, വില നയങ്ങള്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ 193 അംഗരാജ്യങ്ങള്‍ക്ക് സംഘടന സഹായം നല്‍കും

ഒഎന്‍ജിസിയ്ക്ക് മഹാരത്ന

രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ ഒ എന്‍ ജി സിയ്ക്ക് മഹാരത്ന പദവി. എണ്ണ, പ്രകൃതിവാതക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാല്‌ സ്ഥാപനങ്ങള്‍ക്കാണ് ഈ വര്‍ഷം മഹാരത്ന പദവി നല്‍കുന്നത്. ഒഎന്‍ജിസിയ്ക്ക് പുറമെ സ്റ്റീല്‍ അതോറിറ്റി ഓഫ്‌ ഇന്ത്യ, എന്‍ ടി പി സി, ഓയില്‍ കോര്‍പ്പറേഷന്‍ എന്നീ കമ്പനികള്‍ക്കും മഹാരത്ന പദവി ലഭിക്കും. പുതിയ അംഗീകാരം ലഭിക്കുന്നതോടെ നിക്ഷേപം അടക്കമുള്ള മേഖലകളില്‍ സ്ഥാപനങ്ങള്‍ക്ക്‌ കൂടുതല്‍ സ്വാതന്ത്യം ലഭിച്ചേക്കും.

നവരത്ന പദവിയുള്ള നാലു സ്ഥാപനങ്ങള്‍ക്ക്‌ മഹാരത്ന പദവി നല്‍കാനാണ്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മഹാരത്ന പദവി ലഭിക്കുന്ന കമ്പനികള്‍ക്ക് കേന്ദ്ര അനുമതിയില്ലാതെ 5,000 കോടി രൂപയുടെ നിക്ഷേപം ശേഖരിക്കാം. നിലവില്‍ 1000 കോടിയുടെ നിക്ഷേപം സ്വരൂപിക്കാന്‍ മാത്രമെ അനുമതിയൊള്ളൂ.

5,000 കോടി രൂപവരെ മൂല്യമുള്ള സ്ഥാപനങ്ങള്‍ ഏറ്റെടുക്കാനോ, അവയുടെ ഓഹരികള്‍ സ്വന്തമാക്കാനോ കേന്ദ്ര തീരുമാനം സഹായിക്കുമെന്ന്‌ മഹാരത്ന പദവി നേടിയ കമ്പനികളുടെ വക്താക്കള്‍ അറിയിച്ചു. ആഗോള തലത്തില്‍ സ്റ്റീല്‍ അതോറിറ്റിയുടെ മൂല്യം വര്‍ധിപ്പിക്കാന്‍ പുതിയ തീരുമാനം സഹായിക്കുമെന്നാണ് കരുതുന്നതെന്ന് കമ്പനി അധികൃതര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം തന്നെ നാലു സ്ഥാപനങ്ങള്‍ക്ക്‌ മഹാരത്ന പദവി നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഉത്തരവ്‌ ശനിയാഴ്ചയാണ്‌ അറിയിച്ചത്‌

ONGC SAIL NTPC and IOC declared Maharatna | ഒഎന്‍ജിസിയ്ക്ക് മഹാരത്ന