Friday, May 21, 2010

‘മമ്മി ആന്‍റ് മി’ മികച്ച റിപ്പോര്‍ട്ട്


PRO
ജിത്തു ജോസഫ് സംവിധാനം ചെയ്ത ‘മമ്മി ആന്‍റ് മി’ക്ക് കേരളമാകെ ഗംഭീര വരവേല്‍പ്പ്. മികച്ച കുടുംബചിത്രം എന്ന അഭിപ്രായം നേടുന്ന ചിത്രം മിക്ക കേന്ദ്രങ്ങളിലും ഹൌസ് ഫുള്ളാണ്. ഉര്‍വശിയുടെയും അര്‍ച്ചന കവിയുടെയും മത്സരിച്ചുള്ള അഭിനയമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.

‘ഡിറ്റക്ടീവ്’ എന്ന കുറ്റാന്വേഷണ ചിത്രത്തിലൂടെ സംവിധായകനായി മാറിയ ജിത്തു ജോസഫ് മമ്മി ആന്‍റ് മിയില്‍ തികച്ചും വ്യത്യസ്തമായ ഒരു കഥയാണ് പറയുന്നത്. അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്‍റെ ഇതുവരെ അവതരിപ്പിക്കപ്പെട്ടിട്ടില്ലാത്ത കാഴ്ചപ്പാടാണ് സംവിധായകന്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

ജ്യുവല്‍(അര്‍ച്ചന കവി) തന്‍റെ കഥ പറയുന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ജ്യുവലിന്‍റെ മമ്മി ക്ലാര(ഉര്‍വശി)യുമായുള്ള അത്യപൂര്‍വമായ റിലേഷനാണ് ജ്യുവല്‍ പറയാന്‍ ശ്രമിക്കുന്നത്. ടീനേജ് പ്രായത്തിലുള്ള മകള്‍ അമ്മയുമായി എപ്പോഴും ശണ്ഠയാണ്. നിസാര പ്രശ്നങ്ങള്‍ക്കുപോലും ഇരുവരും വഴക്കടിക്കുന്നു. ഇവര്‍ക്കിടയില്‍ ബുദ്ധിമുട്ടുകയാണ് ജ്യുവലിന്‍റെ പിതാവ് ജോസഫ്(മുകേഷ്).

ജ്യുവലിന്‍റെ അയല്‍ക്കാരനും സുഹൃത്തുമാണ് രാഹുല്‍(കുഞ്ചാക്കോ ബോബന്‍). അയാള്‍ക്ക് ജ്യുവലിനോട് ഉള്ളിന്‍റെയുള്ളില്‍ പ്രണയമാണ്. പക്ഷേ അത് പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. അതിനിടയില്‍ അമീര്‍ എന്നയാളുമായി ചാറ്റിംഗിലൂടെ ജ്യുവല്‍ പരിചയത്തിലാകുന്നു. അമീര്‍ അവളുടെ സ്വഭാവത്തെയാകെ മാറ്റിമറിക്കുകയാണ്.

Mummy and Me - Malayalam movie review | ‘മമ്മി ആന്‍റ് മി’ മികച്ച റിപ്പോര്‍ട്ട്

‘തിലകന്‍’ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപടുന്നു


PRO
നടന്‍ തിലകന് സിനിമയില്‍ അഭിനയിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. ഈ വിഷയത്തില്‍ ലേബര്‍ കമ്മീഷണറോട് തെളിവെടുപ്പ് നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

ആലപ്പുഴ സ്വദേശിയായ ശ്രീകുമാര്‍ നൂറനാട്‌ നല്‍കിയ പരാതിയിന്മേലാണ്‌ ഉത്തരവ്‌. ഈ മാസം 24ന്‌ രാവിലെ പത്തരയ്ക്ക്‌ തെളിവെടുപ്പ്‌ നടത്തുമെന്ന്‌ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തെളിവെടുപ്പിനോട് അനുബന്ധിച്ച് മോഹന്‍ലാല്‍, ഇന്നസെന്‍റ് എന്നിവര്‍ നേരിട്ട്‌ ഹാജരാകണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ്‌ നല്കിയതിനു ശേഷം തന്നെ ഒഴിവാക്കുകയായിരുന്നെന്ന് ആരോപിച്ചായിരുന്നു തിലകന്‍ താരസംഘടനയായ അമ്മയ്ക്കെതിരെയും, സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയ്ക്കെതിരെയും രംഗത്തെത്തിയത്. തുടര്‍ന്ന് അമ്മയും തിലകനും തമ്മില്‍ നടന്ന ആശയസമരങ്ങളെ തുടര്‍ന്ന് തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Human Rights Commission takes up artist thilakan's complaint | ‘തിലകന്‍’ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപടുന്നു

ഇസ്ലാമിക്‌ ബാങ്ക് നിയമങ്ങള്‍ അംഗീകരിക്കാനാവില്ല

ഇസ്ലാമിക ബാങ്കിന്റെ നിലവിലുള്ള നിയമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഡി സുബ്ബറാവു പറഞ്ഞു. ശരിയത്ത്‌ നിയമപ്രകാരം ബാങ്ക്‌ ആരംഭിക്കണമെങ്കില്‍ നിയമഭേദഗതി വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, ബാങ്കിങ് ഇതര ഇസ്‌ലാമിക ധനകാര്യസ്ഥാപനം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഇതിനെതിരെ കേരള ഹൈക്കോടതിയിലുള്ള കേസ്‌ തീര്‍പ്പാക്കുന്ന മുറയ്ക്ക്‌ റിസര്‍വ്‌ ബാങ്ക്‌ തീരുമാനം പരസ്യമാക്കുമെന്നും സുബ്ബറാവു അറിയിച്ചു.

ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം ലഭ്യമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ മാത്രമായി സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ യോഗം ചേരാന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തു. ബാങ്കിങ് നടപടികള്‍ സ്‌കൂളുകളില്‍ പാഠ്യവിഷയമാക്കണമെന്നും മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചതായി ഡി. സുബ്ബറാവു പറഞ്ഞു

Separate law needed for Islamic banking in India: RBI | ഇസ്ലാമിക്‌ ബാങ്ക് നിയമങ്ങള്‍ അംഗീകരിക്കാനാവില്ല

ഐടിസി അറ്റാദായം ഉയര്‍ന്നു

രാജ്യത്തെ പ്രമുഖ ബിസിനസ് സ്ഥാപനമായ ഇന്ത്യന്‍ ടുബാകോ കമ്പനിയുടെ (ഐ ടി സി) അറ്റാദായത്തില്‍ മുന്നേറ്റം. 2009-10 വര്‍ഷത്തിലെ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 27 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. ഇക്കാലയളവിലെ മൊത്തം അറ്റാദായം 1,028.2 കോടി രൂ‍പയാണ്. ഇതിന് മുന്‍ വര്‍ഷം ഇക്കാലയളവില്‍ കമ്പനിയുടെ അറ്റാദായം 808.99 കോടി രൂ‍പയായിരുന്നു.

ഐ ടി സി ഓഹരി ഉടമകള്‍ക്ക് ഓരോ ഓഹരിക്കും 5.50 ശതമാനം ലാഭവിഹിതം നല്‍കും. ഭാവിപദ്ധതികള്‍ ചര്‍ച്ച ചെയ്യാനായി ജൂണ്‍ പതിനെട്ടിന് കമ്പനിയുടെ ബോര്‍ഡ് മീറ്റിംഗ് ചേരുമെന്നും അറിയിച്ചിട്ടുണ്ട്. നാലാം പാദത്തില്‍ കമ്പനിയുടെ അറ്റവരുമാനം 29 ശതമാനം വര്‍ധിച്ച് 5,131.61 കോടി രൂപയിലെത്തിയിട്ടുണ്ട്. മുന്‍ വര്‍ഷം നാലാം പാദത്തില്‍ അറ്റവരുമാനം 3,985.92 കോടി രൂപയായിരുന്നു.

2009-10 വര്‍ഷത്തെ മൊത്തം കണക്ക് നോക്കുമ്പോള്‍ കമ്പനിയുടെ അറ്റാദായം 4,061 കോടി രൂപയായിട്ടുണ്ട്. 2008-09 വര്‍ഷത്തില്‍ ഇത് 3,263 കോടി രൂപയായിരുന്നു. ഒരു വര്‍ഷത്തെ അറ്റവരുമാനവും വര്‍ധിച്ചു. ഒരു വര്‍ഷത്തെ അറ്റവരുമാനം 18,382.24 കോടി രൂപയായിട്ടുണ്ട്

ITC Q4 net profit surges 27% to Rs 1,028 crore | ഐടിസി അറ്റാദായം ഉയര്‍ന്നു

വിപണിയില്‍ വീണ്ടും നഷ്ടദിനം

ആഭ്യന്തര ഓഹരി വിപണിയില്‍ വീണ്ടുമൊരു നഷ്ടത്തിന്റെ ദിനം. ഇടിവോടെ തുടങ്ങിയ വിപണികളെല്ലാം നഷ്ടത്തോടെയാണ് വ്യാപാരം നിര്‍ത്തിയത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 47 പോയിന്റ് ഇടിഞ്ഞ് 16,445 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. യു എസ്, ഏഷ്യന്‍ വിപണികളിലെ നഷ്ടമാണ് ആഭ്യന്തര ഓഹരി വിപണികളിലും പ്രകടമായിരിക്കുന്നത്.

സെന്‍സെക്സിലെ നഷ്ടത്തിന് സമാനമായ ഇടിവ് ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 16 പോയിന്റിന്റെ നേരിയ നഷ്ടത്തോടെ 4,931 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. മെറ്റല്‍, റിയല്‍റ്റി ഓഹരികളാണ് വന്‍ ഇടിവ് നേരിട്ടത്. എന്നാല്‍ എഫ് എം സി ജി, ഓട്ടോ ഓഹരികള്‍ നേട്ടത്തോടെ വ്യാപാരം നിര്‍ത്തി.

ഐ ടി സി, ഭാരതി, ഗെയില്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരികള്‍ മുന്നേറ്റം നടത്തിയപ്പോള്‍ എല്‍ ആന്‍ഡ് ടി, എന്‍ ടി പി സി, ഒ എന്‍ ജി സി ഓഹരികള്‍ താഴോട്ടു പോയി. ജപ്പാന്‍, ചൈന, സിങ്കപ്പൂര്‍, കൊറിയ ഓഹരി വിപണികള്‍ നഷ്ടത്തോടെയാണ് വ്യാപാരം നിര്‍ത്തിയത്

Sensex ends lower amid volatile session; Metals, realty slide | വിപണിയില്‍ വീണ്ടും നഷ്ടദിനം

യെമനില്‍ വനിതകളെ തേടി അല്‍ കൊയ്ദ


PRO
യെമനില്‍ യുദ്ധം ചെയ്യാന്‍ അണിചേരാന്‍ സൌദി അറേബ്യന്‍ യുവതികളോട് അല്‍ കൊയ്ദയുടെ ആഹ്വാനം. സംഘടനയുടെ രണ്ടാം നേതാവായ ആയ സെയ്ദ് അല്‍ സവാഹിരിയുടെ ഭാര്യ വാഫ അല്‍ സവാഹിരിയുടേതാണ് ആഹ്വാനം. സദ അല്‍ മലാഹിം എന്ന ഓണ്‍ ലൈന്‍ മാഗസിനിലെ ലേഖനത്തിലൂടെയാണ് വാഫ ഈ ആഹ്വാനം നടത്തിയിരിക്കുന്നത്.

യു‌എസ് പിന്തുണയോടെ യെമനില്‍ അല്‍ കൊയ്ദയ്ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ സംഘടനയ്ക്ക് വന്‍ തിരിച്ചടികള്‍ നേരിട്ടിരുന്നു. അറബ് യുവതികളുടെ പിന്തുണ കൂടി ആര്‍ജ്ജിക്കാനുള്ള തന്ത്രമാണ് ഈ പരസ്യ ആഹ്വാനമെന്ന് വിലയിരുത്തപ്പെടുന്നു.

നിങ്ങളില്‍ മതവിശ്വാസികള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും എത്രയും വേഗം യെമനിലെത്തണമെന്നാണ് ലേഖനത്തിലെ ആഹ്വാ‍നം. തീവ്രമായ ഭാഷയാണ് ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. നിങ്ങളുടെ പുരുഷന്‍ സംരംക്ഷിച്ചില്ലെങ്കില്‍ യെമനിലേക്ക് പോരാനും നിങ്ങള്‍ക്കിവിടെ സംരക്ഷണം ഉറപ്പാണെന്നും ലേഖനത്തില്‍ പറയുന്നു.

രണ്ട് വര്‍ഷം മുമ്പാണ് അല്‍ സവാഹിരിയെ വാഫ വിവാഹം കഴിക്കുന്നത്. നേരത്തെ അല്‍ കൊയ്ദ സംഘടനയില്‍ പെട്ട രണ്ട് പേരെ ഇവര്‍ വിവാ‍ഹം കഴിച്ചിരുന്നു. ലോകവ്യാപകമായി സ്ത്രീകളുടെ പിന്തുണ കൂടുതല്‍ നേടാ‍നും വനിതാ ചാവേറുകളെ രംഗത്തിറക്കാനുമായി അല്‍ കൊയ്ദ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് പുതിയ നീക്കമെന്ന് കരുതുന്നു

Al Qaeda appeals to women to fight in Yemen | യെമനില്‍ വനിതകളെ തേടി അല്‍ കൊയ്ദ

മുകേഷ് ലക്‍ഷ്യം വച്ച നടി ആര്?


PRO
ഇക്കഴിഞ്ഞ ദിവസം നടനും കേരള സംഗീത നാടക അക്കാദമി അധ്യക്ഷനുമായ മുകേഷ് മലയാളത്തിലെ നായികമാരെക്കുറിച്ച് നടത്തിയ പരാമര്‍ശം ചര്‍ച്ചാവിഷയമാകുകയാണ്. മലയാളത്തില്‍ പുതുതായി കടന്നുവരുന്ന നായികമാരെല്ലാം ഗോഡ്‌ഫാദര്‍മാരുടെ പിടിയിലാണെന്നാണ് മുകേഷ് ആരോപിച്ചത്. സ്വന്തമായ അഭിപ്രായമോ വീക്ഷണമോ ഇല്ലാത്ത നടിമാര്‍ അവരുടെ ഭാവി അപകടത്തിലാക്കുകയാണെന്നും മുകേഷ് പറഞ്ഞു.

ജിത്തു ജോസഫ് സംവിധാനം ചെയ്ത ‘മമ്മി ആന്‍റ് മി’ എന്ന സിനിമയുടെ റിലീസിന്‍റെ ഭാഗമായുള്ള പത്രസമ്മേളനത്തിലാണ് മുകേഷ് ‘ഗോഡ്ഫാദര്‍’മാര്‍ക്കെതിരെയും അവരുടെ വലയില്‍ പെട്ടുപോകുന്ന നടിമാര്‍ക്കെതിരെയും ആക്രമണം നടത്തിയത്.

അടുത്ത കാലത്ത് ഒരു നടി തന്‍റെ അഭിനയ വൈദഗ്ധ്യം കൊണ്ട് ദേശീയ പുരസ്കാരം വരെ സ്വന്തമാക്കുകയും പിന്നീട് മങ്ങിപ്പോകുകയും ചെയ്തു. ഈ നടിയെക്കുറിച്ചാണ് മുകേഷ് പരാമര്‍ശം നടത്തിയതെന്നാണ് സിനിമാലോകത്തെ സംസാരം. ആദ്യകാലത്ത് തന്‍റെ ഗോഡ്ഫാദര്‍ പറയുന്നതിന് അപ്പുറം പോകില്ലായിരുന്നത്രേ ഈ താരം.

എന്നാല്‍ ഗോഡ്ഫാദര്‍ ചമഞ്ഞുനടക്കുന്ന പല ജനപ്രിയ സംവിധായകരെയുമാണ് മുകേഷ് ഉന്നം വച്ചതെന്നും പറയുന്നുണ്ട്. ഒരു നടി ഏതൊക്കെ സിനിമകളില്‍ അഭിനയിക്കണം, അഭിനയിക്കരുത് എന്നൊക്കെ തീരുമാനിക്കുന്നത് ഈ ഗോഡ്ഫാദര്‍മാരാണ്. തന്‍റെ ചിത്രത്തിലൂടെ അഭിനയരംഗത്തുവരുന്ന നായികയെ തന്‍റെ വരുതിയില്‍ തന്നെ നിര്‍ത്താനാണ് ചില സംവിധായകരുടെ ശ്രമം. സിനിമയുടെ അണിയറനാടകങ്ങള്‍ അറിയാത്ത പുതുമുഖ നായികമാര്‍ ഈ ഉപദേശകന്‍‌മാരുടെ വാക്കുകള്‍ വേദവാക്യമാക്കി ഭാവി തുലയ്ക്കുകയും ചെയ്യും.

എന്തായാലും ഇത്തരം ഗോഡ്ഫാദര്‍മാര്‍ക്കും ശിഷ്യകള്‍ക്കുമുള്ള ഒരുഗ്രന്‍ താക്കീതായി മുകേഷിന്‍റെ വാക്കുകള്‍ മാറിയിരിക്കുകയാണ്

Who is the actress Mukesh targeted to? | മുകേഷ് ലക്‍ഷ്യം വച്ച നടി ആര്?

സെക്സുണ്ട്, പ്രണയമുണ്ട്: ഒരു ഫേസ്ബുക്ക് സിനിമ!PRO
PRO
എന്ത് വിഷയവും സിനിമയാക്കുന്ന ഹോളിവുഡില്‍ എല്ലാം കൊണ്ടും വ്യത്യസ്തമായ ചിത്രം കൂടി തിയേറ്ററുകളിലെത്തുകയാണ്. ഈ ചിത്രത്തില്‍ സെക്സുണ്ട്, പ്രേമമുണ്ട്, സംഘട്ടനമുണ്ട്... സിനിമാ ആസ്വാദകരെ തൃപ്തിപ്പെടുത്താന്‍ വേണ്ട എല്ലാം തന്നെ ഈ സിനിമയിലുണ്ട്. ചിത്രം മറ്റൊന്നുമല്ല, ജനപ്രിയ സോഷ്യല്‍നെറ്റ്വര്‍ക്ക് സൈറ്റ്, ഫേസ്ബുക്കിന്റെ സ്ഥാപകനും സി ഇ ഒയുമായ മാര്‍ക് സൂക്കര്‍ബര്‍ഗിന്റെ ജീവിത കഥയാണ്.

2010 ഒക്‍ടോബറില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ഫേസ്ബുക്ക് സ്ഥാപകനെ ക്രൂരനായ ലൈംഗിക മനോരോഗിയായാണ് അവതരിപ്പിച്ചിരിപ്പിക്കുന്നത്. ‘ദി സോഷ്യല്‍ നെറ്റ്വര്‍ക്ക്’ എന്ന സിനിമ കൊളംബിയ പിക്ചേഴ്സാണ് റിലീസ് ചെയ്യുന്നത്. ആരന്‍ സോര്‍കിന്‍-പെന്‍ഡും ഡേവിഡ് ഫിഞ്ചറും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

ബെന്‍ മെസ്‌റിച്ചിന്റെ 'ദ ആക്‌സിഡന്റല്‍ ബില്യനയഴ്‌സ്' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ക്കിടയില്‍ ഫേസ്ബുക്ക് നിരവധി പ്രതിസന്ധികള്‍ നേരിടുന്ന അവസരത്തിലാണ് സ്ഥാപക നേതാവിന്റെ പിന്നാമ്പുറ ജീവിതകഥകള്‍ വിളിച്ചുപറയുന്ന സിനിമയും പുറത്തുവന്നിരിക്കുന്നത്.

2004 ഫിബ്രവരി നാലിന് മസാച്ച്യൂസെറ്റ്‌സിലെ കേംബ്രിഡ്ജിലാണ് ഫെയ്‌സ്ബുക്കിന്റെ പിറവി. ഹാര്‍വാഡ് വിദ്യാര്‍ഥിയായിരുന്ന മാര്‍ക് സൂക്കര്‍ബര്‍ഗിന് തന്റെ കാമുകി എറികയെ നഷ്ടപ്പെട്ടു. പിന്നീട്, തന്റെ പ്രേമനൈരാശ്യം മറക്കാന്‍ നടത്തിയ ഒരു കമ്പ്യൂട്ടര്‍ നുഴഞ്ഞുകയറ്റം ലോകമെമ്പാടും കോടിക്കണക്കിനാളുകളുടെ മനസിലേക്കുള്ള കടന്നുകയറ്റമായി പരിണമിച്ചതിന്റെ വിജയകഥയാണ് ഫെയ്‌സ്ബുക്കിന്റേത്.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ബാറില്‍നിന്ന് കാമുകി ഇറങ്ങിപ്പോവുന്ന സംഭവത്തോടെയാണ് ‘ദി സോഷ്യല്‍ നെറ്റ്വര്‍ക്ക്’ സിനിമ തുടങ്ങുന്നത്. ദേഷ്യത്തിന്റെ കാര്യത്തില്‍ എന്നും മുന്നിലായിരുന്ന സകര്‍ബര്‍ഗ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍നിന്ന് പടിയിറങ്ങി സിലിക്കണ്‍ വാലിയിലേക്ക് യാത്രയാകുന്നു. പിന്നീട്, ജീവിതത്തിലെ ദുഃഖങ്ങളും ദുരന്തങ്ങളും മറക്കാനായി ജനപ്രിയ വെബ്സൈറ്റായ നാപ്‌സ്റ്ററിന്റെ സ്ഥാപകന്‍ സീന്‍ പാര്‍ക്കറുമായി ചേര്‍ന്ന് സകര്‍ബര്‍ഗ് ഫേസ്ബുക്ക് സ്ഥാപിക്കുന്നതിലൂടെ ചിത്രം മുന്നോട്ടുപോകുകയാണ്. ചിത്രത്തിലെ ഓരോ നിമിഷയും രസകരവും ആസ്വാദകരവുമാണെന്ന് സംവിധായകര്‍ പറഞ്ഞു.

സഹപാഠികളായ കാമറോണ്‍, ടൈലര്‍ വിന്‍ക്ലിവസ് സഹോദരന്മാരുടെ സഹായവും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പുതിയ സ്ഥാപനം ഉയരങ്ങളില്‍ എത്തിയതോടെ സൂക്കര്‍ബര്‍ഗ് തന്റെ ഉറ്റ സുഹൃത്തുക്കളെ കൈവെടിയുന്നു. ഇവിടെയെല്ലാം ഫേസ്ബുക്ക് സ്റ്റാര്‍ ക്രൂരനായും നെഗറ്റീവ് കഥാപാത്രമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

PRO
PRO


ഇതിനിടെ നടന്ന നിയമ പോരാട്ടങ്ങളും സിനിമയിലുണ്ട്. സൂക്കര്‍ബര്‍ഗിന് കാമറോണ്‍ സഹോദരന്മാര്‍ക്ക് 6.5 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുന്നു. പിന്നീടങ്ങോട്ട് സൂക്കര്‍ബര്‍ഗിന്റെ വഴിവിട്ട ജീവിതത്തിന്റെ കഥയാണ് പറയുന്നത്. ഫേസ്ബുക്ക് പണം കായ്ക്കുന്ന മരമായതോടെ സൂക്കര്‍ബര്‍ഗ് ആകെ മാറുന്നു.

പെണ്ണും സുഖഭോഗങ്ങളും നിറഞ്ഞ സൂക്കര്‍ബര്‍ഗിന്റെ ജീവിതത്തോടെ സിനിമ മുന്നോട്ടു പോകുന്നു. ഹോളിവുഡ് നടന്‍ ജെസി ഈസന്‍ബര്‍ഗാണ് സൂക്കര്‍ബര്‍ഗിനെ അവതരിപ്പിക്കുന്നത്. എന്തായാലും, ഫേസ്ബുക്ക് സിനിമ ഹോളിവുഡ് ബോക്സോഫീസില്‍ വന്‍ ഹിറ്റ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്

Facebook Controversy Great Free Publicity for Film | സെക്സുണ്ട്, പ്രണയമുണ്ട്: ഒരു ഫേസ്ബുക്ക് സിനിമ!

മൊബൈല്‍ നെറ്റ് ഉപയോഗിക്കരുത്!


PRO
PRO
ചൈനയ്ക്ക് പിന്നാലെ പാകിസ്ഥാനിലും സാങ്കേതിക ലോകത്തെ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. ഇതിന്റെ തുടക്കമെന്നോണം നിരവധി നിയന്ത്രണങ്ങള്‍ പാക് സര്‍ക്കാര്‍ നടപ്പിലാക്കി കഴിഞ്ഞു. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്ക്, വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബ് എന്നീ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെ മൊബൈല്‍ വഴിയുള്ള നെറ്റ് ഉപയോഗവും പാകിസ്ഥാനില്‍ തടഞ്ഞിരിക്കുകയാണ്.

നെറ്റ് സേവനം ലഭ്യമായ സ്മാര്‍ട്ട് ഫോണുകള്‍ വ്യാപകമായതോടെ പാകിസ്ഥാനില്‍ മതാചാരങ്ങള്‍ക്ക് എതിരായതും അശ്ലീല ഉള്ളടക്കങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് വര്‍ധിച്ചിട്ടുണ്ട്. യുവാക്കളെ വഴിത്തെറ്റിക്കുന്ന മൊബൈല്‍ നെറ്റ് സേവനം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വതന്ത്ര ഓണ്‍ലൈന്‍ വിശ്വവിജ്ഞാനകോശമായ വിക്കിപ്പീഡിയയും യാഹൂവിന്റെ ഫോട്ടോ ഷെയറിംഗ് സൈറ്റായ ഫ്‌ളിക്കറും ഉപയോഗിക്കുന്നത് നിയന്ത്രിക്കും. നേരത്തെ ആക്ഷേപാര്‍ഹമായ വീഡിയോ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ നെറ്റ് ലോകത്തെ ഏറ്റവും വലിയ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബിനും പാകിസ്ഥാനില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഫേസ്ബുക്കിന് ഈ മാസം 31 വരെ വിലക്ക് ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് യൂട്യൂബും നിര്‍ത്തലാക്കിയിരിക്കുന്നത്.

പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിയാണ് ( പി ടി എ) ഗൂഗിളിന്റെ കീഴിയില്‍ പ്രവര്‍ത്തിക്കുന്ന യൂട്യൂബ് നിരോധിച്ചതായി അറിയിച്ചത്. ആക്ഷേപാര്‍ഹമായ വീഡിയോ ഉള്‍പ്പെടുത്തിയതിനാണ് യൂട്യൂബിന് ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസയം, എന്തു തരത്തിലുള്ള ആക്ഷേപ വീഡിയോയാണ് യൂട്യൂബിലുള്ളതെന്ന് വ്യക്തമാക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിട്ടില്ല.

After Facebook,YouTube, Pak blocks for mobile net | മൊബൈല്‍ നെറ്റ് ഉപയോഗിക്കരുത്!

മൊബൈല്‍ വരിക്കാര്‍: മുന്നില്‍ എയര്‍ടെല്‍ തന്നെ

രാജ്യത്തെ മൊബൈല്‍ വരിക്കരുടെ എണ്ണത്തില്‍ ഭാരതി എയര്‍ടെല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. രാജ്യത്തെ ഒന്നാം നമ്പര്‍ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ ഏപ്രില്‍ മാസത്തില്‍ മാത്രം മൂന്നു ദശലക്ഷം അധിക വരിക്കാരെ നേടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതൊടെ കമ്പനിയുടെ മൊത്തം വരിക്കരുടെ എണ്ണം 130.6 ദശലലക്ഷമായി ഉയര്‍ന്നു.

സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് മൊബൈല്‍ വരിക്കാരുടെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലോകത്തെ മുന്‍‌നിര ടെലികോം കമ്പനിയായ വൊഡാഫോണിന് ഇന്ത്യയില്‍ ഏപ്രില്‍ മാസത്തില്‍ 2.9 ദശലക്ഷം അധികവരിക്കാരെ ലഭിച്ച് മൊത്തം വരിക്കാരുടെ എണ്ണം 103.8 ദശലക്ഷമായി ഉയര്‍ന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ വരിക്കാരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം രാജ്യത്ത് 20.3 ദശലക്ഷം അധിക മൊബൈല്‍ വരിക്കാരാണ് ചേര്‍ന്നത്. രാജ്യത്ത് പതിനഞ്ചോളം ടെലികോം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വരിക്കാരുടെ എണ്ണത്തില്‍ ഐഡിയ സെല്ലുലാര്‍ ആറാമതും എയര്‍സെല്‍ ഏഴാം സ്ഥാനത്തുമാണ്

Bharti adds 3 million mobile users in April | മൊബൈല്‍ വരിക്കാര്‍: മുന്നില്‍ എയര്‍ടെല്‍ തന്നെ

ജെറ്റ്‌ എയര്‍വേയ്സിന്‌ 58 കോടി രൂപയുടെ അറ്റാദായം


PRO
PRO
രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്സിന് മുന്നേറ്റം. 2009-10 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ജെറ്റ്‌ എയര്‍വേയ്സിന്റെ അറ്റാദായം 58.6 കോടി രൂപയായി ഉയര്‍ന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ പത്ത് ശതമാനത്തിന്റെ മുന്നേറ്റമാണ് ഇത് കാണിക്കുന്നത്.

2008-09 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ജെറ്റ്‌ എയര്‍വേയ്സിന്റെ അറ്റാദായം 53 കോടി രൂപയായിരുന്നു. കമ്പനിയുടെ അറ്റവരുമാനവും ഉയര്‍ന്നിട്ടുണ്ട്. അറ്റവരുമാനം പതിനഞ്ച് ശതമാനം വര്‍ധിച്ച് 2,604.9 കോടി രൂ‍പയായിട്ടുണ്ട്. മുന്‍ വര്‍ഷം ഇക്കാലയളവില്‍ ഇത് 2,263.4 കോടി രൂപയായിരുന്നു.

അതേസമയം, ജെറ്റ് എയര്‍വേയ്സ് ഓഹരികളുടെ വില ഇടിഞ്ഞിട്ടുണ്ട്. ജെറ്റ് ഓഹരികള്‍ 2.97 ശതമാനം ഇടിഞ്ഞ് 495.20 രൂ‍പയിലെത്തിയിട്ടുണ്ട്. കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കി നടപ്പ് സാമ്പത്തിക വര്‍ഷം മികച്ച മുന്നേറ്റം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജെറ്റ് എയര്‍വെസ് അധികൃതര്‍ പറഞ്ഞു. അന്താരാഷ്ട്ര സര്‍വീസുകളും സീറ്റുകളും വര്‍ധിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു

Jet Airways Q4 profit rises 10% to Rs 58 cr | ജെറ്റ്‌ എയര്‍വേയ്സിന്‌ 58 കോടി രൂപയുടെ അറ്റാദായം

ബലാത്സംഗക്കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഒരു ബലാത്സംഗക്കേസിലെ പ്രതിയുടെ വധശിക്ഷ മിസിസിപ്പിയില്‍ നടപ്പാക്കി. പോള്‍ എവെറെറ്റ് വുഡ്‌വാര്‍ഡ് എന്ന 62കാരനെയാണ് മാരകമായ വിഷം കുത്തിവച്ച് വധശിക്ഷ നടപ്പാക്കിയത്. 1986ലെ ഒരു ബലാത്സംഗക്കേസിലെ പ്രതിയാണ് ഇയാള്‍.

റോന്‍ഡ ക്രേന്‍ എന്ന 24കാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി എന്നതായിരുന്നു ഇയാളുടെ പേരിലുള്ള കുറ്റം. 1987ലാണ് ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചത്.

1986 ജൂലൈയില്‍ മാതാപിതാക്കളെ കാണാനായി കാറോടിച്ചു പോകുകയായിരുന്ന റോന്‍ഡ ക്രേനിനെ മിസിസിപ്പി ഹൈവേയില്‍ തന്‍റെ ട്രക്ക് ഉപയോഗിച്ച് തടഞ്ഞു നിര്‍ത്തിയശേഷം വുഡ്‌വാര്‍ഡ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ബലാത്സംഗം ചെയ്ത ശേഷം ക്രേനിനെ വുഡ്‌വാര്‍ഡ് വെടിവച്ചു കൊന്നതായാണ് കേസ്

Mississippi executes Woodward for '86 rape-slaying | ബലാത്സംഗക്കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ദൈവത്തെ വെല്ലുവിളിക്കാന്‍ ‘കൃത്രിമജീവന്‍’

പൂര്‍ണമായും മനുഷ്യനിര്‍മ്മിതമായ ജീവരൂപം പരീക്ഷണശാലയില്‍ സൃഷ്ടിക്കപ്പെട്ടു. മേരിലന്‍ഡിലെ റോക്ക്‌വില്ലിയില്‍ പ്രവര്‍ത്തിക്കുന്ന ജെ ക്രെയ്ഗ് വെന്‍റര്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകരാണ് ആദ്യമായി കൃത്രിമജീവരൂപം പരീക്ഷണശാലയില്‍ സൃഷ്ടിച്ചത്. ലോകപ്രശസ്ത ജനിതകശാസ്ത്രജ്ഞനും മാനവജിനോം കണ്ടെത്തുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചവരില്‍ ഒരാളുമായ ഡോ ക്രെയ്‌സ് വെന്‍ററിന്‍റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.

ജീവന്‍റെ സൃഷ്ടിക്കാവശ്യമായ ജനിതകകോഡുകള്‍ ഒന്നൊന്നായി പരീക്ഷണശാലയില്‍ കൂട്ടിയിണക്കിയാണ് പുതിയ ജീവരൂപത്തിനായുള്ള ജിനോം ഡോ വെന്‍ററും കൂട്ടരും രൂപപ്പെടുത്തിയത്. ഇങ്ങനെ സൃഷ്ടിച്ച ജിനോം അഥവാ ഒരു ജീവിയുടെ പൂര്‍ണജനിതകസാരം ഒരു ആതിഥേയകോശത്തിലേക്ക് പ്രവേശിപ്പിച്ച് പുതിയ ഏകകോശ സൂക്ഷ്മജീവിയെ സൃഷ്ടിക്കുകയായിരുന്നു.

കൃത്രിമജീവന്‍ പരീക്ഷണശാലയില്‍ സൃഷ്ടിക്കുന്നതിന് മുന്നോടിയായി, ഒരു ബാക്ടീരിയം ജിനോം നേരത്തെ ഡോ വെന്‍ററും കൂട്ടരും രൂപപ്പെടുത്തിയിരുന്നു. മാത്രമല്ല, ഒരു ബാക്ടീരിയത്തിന്‍റെ ജിനോം മറ്റൊന്നിലേക്ക് മാറ്റിസ്ഥാപിക്കാന്‍ കഴിയുമെന്നും തെളിയിച്ചു. ഈ രണ്ട് മുന്നേറ്റങ്ങളും കൂട്ടിയിണക്കിയാണ് കൃത്രിമജീവരൂപത്തിന് രൂപംനല്‍കിയത്. ഡോ വെന്‍ററും കൂട്ടരും രൂപംനല്‍കിയ സൂക്ഷ്മജീവിയുടെ ശരീരത്തില്‍ 485 ജീനുകളാണുള്ളത്. ഓരോ ജീനും ഏതാണ്ട് പത്തുലക്ഷം ബേസ് ജോഡികളുപയോഗിച്ച് നിര്‍മിച്ചവയാണ്.

കഴിഞ്ഞ പത്തുവര്‍ഷത്തോളമായി നാലുകോടി ഡോളര്‍ ചെലവിട്ട് നടത്തിയ ഗവേഷണത്തിലാണ് കൃത്രിമജീവന്‍ സൃഷ്ടിക്കാന്‍ അമേരിക്കയിലെ ഈ ഗവേഷകര്‍ക്ക് കഴിഞ്ഞത്. ജനിതകസാങ്കേതിക രംഗത്തെ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്ന ഈ മുന്നേറ്റത്തിന്‍റെ വിവരം പുതിയലക്കം സയന്‍സ് വാരികയിലാണുള്ളത്. എന്നാല്‍, 'സൃഷ്ടിയുടെ റോള്‍' മനുഷ്യന്‍ ഏറ്റെടുത്ത് സൃഷ്ടികര്‍മം ആരംഭിക്കുന്നതിന് എതിര്‍പ്പുമായി വിമര്‍ശകര്‍ രംഗത്ത് എത്തിയിട്ടുണ്ട്

Craig Venter unveils synthetic cell: first of its kind | ദൈവത്തെ വെല്ലുവിളിക്കാന്‍ ‘കൃത്രിമജീവന്‍’

പാകിസ്ഥാനില്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു


PRO
യൂട്യൂബിനും ഫേസ് ബുക്കിനും പിന്നാലെ പാകിസ്ഥാന്‍ പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. ദൈവത്തെ നിന്ദിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഈ സൈറ്റുകളില്‍ ഉണ്ടെന്ന് കാണിച്ചാണ് നടപടി. യൂ ട്യൂബും ഫേസ് ബുക്കും ഇതേ കാരണത്താല്‍ കഴിഞ്ഞ ദിവസം തന്നെ പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം നിരോധിച്ചിരുന്നു.

ട്വിറ്റര്‍ അക്കൌണ്ടുകള്‍ തുറക്കാന്‍ ശ്രമിക്കുന്ന ഉപയോക്തള്‍ക്ക് സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുന്നുവെന്ന അറിയിപ്പാണ് ലഭിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ രേഖാചിത്രം ഫേസ്ബുക്കില്‍ പ്രസിദ്ധപ്പെടുത്തിയതിനെ തുടര്‍ന്ന് ലാഹോര്‍ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചായിരുന്നു ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്‍റെ നടപടി.

നാനൂറ്റി അമ്പതോളം ഇന്‍റര്‍നെറ്റ് അക്കൌണ്ടുകളാണ് ഈ കാരണത്താല്‍ അധികൃതര്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത്. നിരോധനത്തിനെതിരെ സൈറ്റ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
After Facebook and YouTube, Pakistan blocks Twitter | പാകിസ്ഥാനില്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു

മോഹന്‍ലാല്‍ - അഭിനയകലയുടെ ദേവനും അസുരനും


PRO
സംവിധായകരുടെ നടനാണ് മോഹന്‍ലാല്‍. അദ്ദേഹം അഭിനയിച്ച സിനിമകളുടെ വ്യത്യസ്തതയും ഭംഗിയും അതാണ്. മേക്കപ്പിന്‍റെ സഹായത്താല്‍ രൂപമാറ്റം വരുത്തി അധിക സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല മോഹന്‍ലാല്‍. ശബ്ദത്തിലും വലിയ വ്യതിയാനങ്ങള്‍ പരീക്ഷിക്കാറില്ല. എന്നാല്‍, ഓരോ സംവിധായകരുടെ ചിത്രത്തിലും വ്യത്യസ്തമായ ലാലിനെ പ്രേക്ഷകര്‍ക്ക് കാണാനാകുന്നു.

പത്മരാജന്‍റെ സിനിമകളില്‍ കണ്ട മോഹന്‍ലാലിനെ ഒരിക്കലും സത്യന്‍ അന്തിക്കാടിന്‍റെ സിനിമകളില്‍ കാണാറില്ല. സത്യന്‍റെ സിനിമകളിലെ ലാലിനെ സിബി മലയിലിന്‍റെ സിനിമകളിലും കാണാനാവില്ല. രഞ്ജിത്തിന്‍റെ സിനിമകളില്‍ മറ്റൊരു ലാല്‍. ജോഷിയുടെ സിനിമകളില്‍ മറ്റൊരാള്‍. മോഹന്‍ലാല്‍ വ്യത്യസ്തതയില്ലാതെ വ്യത്യസ്തനാകുകയാണ്. അതുകൊണ്ടാണ് മോഹന്‍ലാലിന് മലയാളികള്‍ സ്വന്തം ഹൃദയത്തില്‍ എന്നും ഇടം കൊടുക്കുന്നത്.

കൂടുതല്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, മോഹന്‍ലാലിന്‍റെ സിനിമകളില്‍ ലാല്‍ എന്ന നടനെ കാണുക അപൂര്‍വമാണ്. കഥാപാത്രങ്ങളായി മാത്രമേ അദ്ദേഹം പ്രത്യക്ഷപ്പെടാറുള്ളൂ. കിരീടത്തിലെ സേതുമാധവനില്‍ ഒരു ശതമാനം പോലും ലാലിന്‍റെ മാനറിസങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയില്ല. ദേവാസുരത്തില്‍ അയാള്‍ മംഗലശ്ശേരി നീലകണ്ഠനാണ്. പാദമുദ്രയില്‍ അയാള്‍ മാതുപ്പണ്ടാരം. ‘ചിത്ര’ത്തില്‍ സാഹചര്യങ്ങളുടെ ചതിക്കുഴിയില്‍ അകപ്പെട്ടുപോയ പാവം വിഷ്ണു.

കഥാപാത്രങ്ങളിലൂടെയാണ് അയാള്‍ പ്രേക്ഷകരില്‍ ജീവിക്കുന്നത്. തബല അയ്യപ്പനില്‍ നിന്ന് ഭരത്ഗോപിയെ വേര്‍തിരിച്ചെടുക്കാനാവാത്തതു പോലെ, ലാല്‍ അതവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്ന് മോഹന്‍ലാലിലെ ഒരിക്കലും കണ്ടെടുക്കാനാവില്ല. വാനപ്രസ്ഥത്തിലെ കഥകളിക്കാരന്‍ കലാമണ്ഡലം ഗോപിയെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ലാലിന്‍റെ ജന്‍‌മസിദ്ധമായ കഴിവിനുള്ള അംഗീകാരമാണ്.

മണിരത്നവും സിബി മലയിലും സത്യന്‍ അന്തിക്കാടും ഫാസിലുമൊക്കെ ലാലിന്‍റെ അഭിനയത്തികവിനു മുന്നില്‍ ‘കട്ട്’ പറയാന്‍ മറന്ന നിമിഷങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട്. കിരീടത്തിന്‍റെ ക്ലൈമാക്സില്‍ കീരിക്കാടനെ കുത്തിമലര്‍ത്തിയിട്ടുള്ള ആ നില്‍പ്പ്, ചന്ദ്രലേഖയിലെ ആ പ്രശസ്തമായ ചിരി, ഭരതത്തില്‍ അഗ്നിക്കു നടുവിലിരുന്നുള്ള ആ പാട്ട്, ഉത്സവപ്പിറ്റേന്നില്‍ കുട്ടികളുടെ മുമ്പിലെ ആ ആത്മഹത്യ - മോഹന്‍ലാല്‍ സൃഷ്ടിച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒരായിരമെങ്കിലും ഓരോ നിമിഷവും പ്രേക്ഷകന്‍റെ ഉള്ളിലേക്ക് തള്ളിക്കയറിവരുന്നു.

മോഹന്‍ലാല്‍ അഭിനയിക്കുവാന്‍ വേണ്ടി അഭിനയിക്കുന്നതാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഒരു കഥാപാത്രമാകുമ്പോള്‍ അയാള്‍ ആ കഥാപാത്രം മാത്രമാണ്. മഹാസമുദ്രത്തില്‍ അയാള്‍ ഇസഹാഖ് എന്ന കഥാപാത്രമായി മാറിയതുകൊണ്ടാണ് നടുക്കടലിലേക്ക് ഡ്യൂപ്പുപോലുമില്ലാതെ എടുത്തുചാടിയത്. സദയത്തില്‍ കുട്ടികളെ കൊലപ്പെടുത്തുന്ന അയാളുടെ കണ്ണുകളിലെ വന്യമായ തിളക്കം ആ കഥാപാത്രത്തിന്‍റേത് മാത്രമാണ്. ആക്ഷനും കട്ടിനുമിടയില്‍ മോഹന്‍ലാല്‍ എന്ന നടന്‍ ഇല്ലാതാകുകയും കഥാപാത്രം മാത്രം ജീവിക്കുകയും ചെയ്യുന്നു

Happy Birthday to Mohanlal | മോഹന്‍ലാല്‍ - അഭിനയകലയുടെ ദേവനും അസുരനും

കളിക്കാര്‍ സ്ത്രീകളെ നോക്കിയിരുന്നു: അഫ്രീദി


PRO
PRO
ട്വന്റി-20 ലോകകപ്പില്‍ പാകിസ്ഥാന്‍ പരാജയപ്പെടാന്‍ കാരണം ടീമംഗങ്ങളുടെ ആത്മാര്‍ത്ഥതയുടെ കുറവാണെന്ന് പാക് നായകന്‍ ഷാഹീദ് അഫ്രീദി പറഞ്ഞു. പരിശീലനത്തിനിടെ മികച്ച ഫീല്‍ഡിംഗ് കാഴ്ചവച്ചവര്‍ ഗ്രൌണ്ടില്‍ നന്നെ പരാജയമായിരുന്നു. ചില താരങ്ങള്‍ ബൗണ്ടറി ലൈനിനടുത്ത് ഫീല്‍ഡ് ചെയ്യുമ്പോള്‍ സ്ത്രീകളെ നോക്കിയിരിക്കുകയായിരുന്നു. മറ്റു ചിലര്‍ സമയം കണ്ടെത്തിയത് ഓട്ടോഗ്രാഫ് ഒപ്പിട്ടു നല്‍കാനായിരുന്നു എന്നും അഫ്രീദി കുറ്റപ്പെടുത്തി.

ഓസ്ട്രേലിയന്‍ മത്സരത്തിനിടെ ഒത്തുകളി നടന്നിട്ടുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് ട്വന്റി-20 ടീം നായകന്‍ ഷാഹിദ് അഫ്രീദി. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ ഹിയറിങ്ങിലാണ് സഹതാരങ്ങളുടെ പ്രകടനം സംബന്ധിച്ച് മനസ്സ് തുറന്നത്. ഇതോടെ പാക് ടീമില്‍ വീണ്ടും പ്രശ്നങ്ങളും വിവാദങ്ങളും സജീവമാകുകയാണ്.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുശേഷം പി സി ബി നടത്തിയ ഈ ഹിയറിങ്ങിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചത്. മനപ്പൂര്‍വം മത്സരങ്ങള്‍ തോറ്റുകൊടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് അഫ്രീദി കുറ്റസമ്മതം നടത്തിയത്.

ലോക ക്രിക്കറ്റിലെ ശക്തരായ ഓസ്‌ട്രേലിയന്‍ ടീമിനെ തോല്‍പിക്കാന്‍ കഴിയില്ല എന്ന മുന്‍ധാരണയോടെയാണ് പാക് താരങ്ങള്‍ ബാറ്റിംഗും ബൌളിംഗും ചെയ്തത്. ഇത് ശരിക്കുമൊരു തോറ്റുകൊടുക്കല്‍ തന്നെയായിരുന്നുവെന്ന് അഫ്രീദി പറഞ്ഞു

Some players were busy ogling girls in Oz: Afridi | കളിക്കാര്‍ സ്ത്രീകളെ നോക്കിയിരുന്നു: അഫ്രീദി

നമസ്കാരം... ഗൂഗിള്‍ ടിവിയിലേക്ക് സ്വാഗതം!


PRO
PRO
നമസ്കാരം... ഗൂഗിള്‍ ടെലിവിഷനിലേക്ക് സ്വാഗതം... അതെ, ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്കും തുടങ്ങുകയാണ്. സങ്കേതിക ലോകത്തെ രാജാവിന്റെ വാഴ്ച ഇവിടെ തുടരുകയാണ്. നെറ്റ് ലോകത്ത് എന്നും പുതുമകളുമായി എത്തുന്ന ഗൂഗിള്‍ ടെലിവിഷന്‍ മേഖലയിലും പരീക്ഷണങ്ങള്‍ നടത്തുകയാണ്.

വര്‍ഷങ്ങളായി നെറ്റ് രംഗത്ത് വിവിധ സേവനങ്ങള്‍ നടപ്പിലാക്കി വിജയം നേടിയ ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം സെല്‍ഫോണ്‍ വിപണിയിലും കാലുകുത്തി. ഗൂഗിളില്‍ നിന്ന് പുറത്തിറങ്ങിയ ആദ്യ ഇലക്ട്രോണിക്സ് ഉപകരണം കൂടിയായിരുന്നു അത്. ഗൂഗിള്‍ ടിവി എന്ന പേരില്‍ പുതിയ സേവനം കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ പുറത്തിറക്കിയത്.

ലോകത്തെ വിവിധ കേബിള്‍, സാറ്റലൈറ്റ് ചാനലുകളുമായി ചേര്‍ന്നാണ് ഗൂഗിള്‍ ടിവി നടപ്പിലാക്കുന്നത്. ടെലിവിഷണില്‍ തന്നെ ഇന്റര്‍നെറ്റും ലഭ്യമാക്കും. ഇതിലൂടെ ലോകത്തെ ഏത് ടെലിവിഷന്‍ പ്രോഗ്രാമുകളും അന്വേഷിച്ച് കണ്ടെത്തി ആസ്വദിക്കാനാവും.

ഗൂഗിള്‍ ടെലിവിഷന്‍ സംവിധാന പദ്ധതിയില്‍ ഇന്റല്‍ കമ്പനിയും സോണിയും കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ടെലിവിഷനില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സഹായിക്കുന്ന ഒരു സെറ്റപ്പ് ബോക്‌സ് നിര്‍മിക്കാനുള്ള പദ്ധതിക്കാണ് ഈ കൂട്ടായ്മ.

ദൃശ്യമാധ്യമരംഗത്ത് വന്‍വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുന്ന നൂതന സാങ്കേതിക വിദ്യകളുമായാണ് ഗൂഗിള്‍ ടിവിയെത്തുന്നത്. വീട്ടിലിരുന്ന് ടെലിവിഷനില്‍ ഇഷ്ട പ്രോഗ്രാമുകള്‍ സെര്‍ച്ച് ചെയ്യാന്‍ സാധിക്കുന്ന പുതിയ സങ്കേതം 'ഡിഷ് നെറ്റ്‌വര്‍ക്ക് കോര്‍പ്പറേഷനു'മായി സഹകരിച്ച് ഗൂഗിള്‍ പരീക്ഷിക്കും. അതേസമയം, ഗൂഗിള്‍ ടി വി സേവനം ലഭ്യമാക്കാന്‍ എന്തു വില നല്‍കേണ്ടി വരുമെന്നത് സംബന്ധിച്ച് അധികൃതര്‍ പ്രസ്താവന നടത്തിയിട്ടില്ല.

ഡി റ്റി എച്ച് പോലെ ഗൂഗിള്‍ നല്‍കുന്ന സെറ്റപ്പ് ബോക്‌സിന്റെ സഹായത്തോടെ ലോകത്തെ ടെലിവിഷന്‍ ചാനലുകള്‍ മികച്ച സാങ്കേതിക മികവോടെ ലഭിക്കും. ഇതോടൊപ്പം ഇന്റര്‍നെറ്റും ലഭ്യമാകും. നിലവിലെ ട്രന്റായ സോഷ്യല്‍ നെറ്റ്വര്‍ക്ക് സേവനങ്ങള്‍, യൂടൂബ് വീഡിയോകള്‍, ഓണ്‍ലൈന്‍ ഗെയിമുകള്‍ തുടങ്ങീ നിരവധി സേവനങ്ങളും ഇത് വഴി ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്.

സാങ്കേതിക ലോകത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ഗൂഗിള്‍ സെറ്റപ്പ് ബോക്സ് ഇന്റലും സോണിയും ടെക്‌നോളജി നിര്‍മാതാക്കളായ ലോഗിടെകും ചേര്‍ന്നാണ് വികസിപ്പിച്ചെടുക്കുക. സെറ്റപ്പ് ബോക്‌സിന്റെ റിമോട്ട് കണ്‍ട്രോളും കീബോര്‍ഡും ലോഗിടെക് നിര്‍മ്മിക്കുമെന്നാണ് അറിയുന്നത്. അതേസമയം, പ്രവര്‍ത്തനങ്ങളെല്ലാം ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും.

Google unveils TV initiative | നമസ്കാരം... ഗൂഗിള്‍ ടിവിയിലേക്ക് സ്വാഗതം!

രൂപയുടെ മൂല്യത്തില്‍ ഇടിവ്

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. വെള്ളിയാഴ്ച പന്ത്രണ്ട് പൈസയുടെ നഷ്ടമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ മൂലധന നിക്ഷേപത്തില്‍ ഇടിവുണ്ടായേക്കുമെന്ന ഭീതിയാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 47.25 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ ഇടിവോടെ 47.13/14 എന്ന നിലയിലായിരുന്നു വ്യാപാരം ക്ലോസ് ചെയ്തിരുന്നത്.

യുഎസ്, ഏഷ്യന്‍ വിപണികളില്‍ മാ‍ന്ദ്യം പ്രകടമായതും രൂപയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആഭ്യന്തര വിപണികളില്‍ വന്‍ നഷ്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്സില്‍ 332.65 പോയിന്റ് ഇടിഞ്ഞ് 16,187 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്

Rupee depreciates by 12 paise against dollar in early trade | രൂപയുടെ മൂല്യത്തില്‍ ഇടിവ്

രാജ്യം രാജീവിന്‍റെ സ്മരണയില്‍


PRO
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പത്തൊമ്പതാം ചരമവാര്‍ഷികം ഇന്ന്. ഇത്തവണ തീവ്രവാദ വിരുദ്ധ ദിനമായാണ് രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികം ആചരിക്കുന്നത്. രാജ്യം മുഴുവനുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇന്ന് തീവ്രവാദ വിരുദ്ധ പ്രതിജ്ഞയെടുക്കും. തീവ്രവാദമെന്ന വെല്ലുവിളിയെ അതിജീവിക്കുന്നതിനുള്ള ബോധവല്‍ക്കണം രാജ്യമെമ്പാടും നല്‍കുകയെന്ന ഉദ്ദേശമാണ്‌ ഈ ദിനാചരണത്തിലൂടെ നടത്തുന്നത്‌.

1991 മെയ് 21.! ആ ദിവസമാണ് രാജീവ് ഗാന്ധിയുടെ ശരീരം ശ്രീപെരുമ്പത്തൂരിന്‍റെ മണ്ണില്‍ ചിതറി വീണത്. ശ്രീ പെരുമ്പുത്തൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കാനെത്തിയ രാജീവ് ഗാന്ധി ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ശ്രീലങ്കയിലെ വംശീയ പ്രശ്നം അടിച്ചമര്‍ത്തുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ അയച്ചതോടെയാണ് രാജീവ് ഗാന്ധി തമിഴ് പുലികളുടെ കണ്ണിലെ കരടായത്. രണ്ട് വധ ശ്രമങ്ങളെ അതിജീവിച്ച അദ്ദേഹം 1991-ല്‍ വിധിക്കു കീഴടങ്ങുകയായിരുന്നു.

ഇന്ദിര ഗാന്ധിയുടെയും ഫിറോസ് ഗാന്ധിയുടെയും മൂത്ത മകനായി ജനിച്ച രാജീവ് ഗാന്ധി ഭൂമിയുടെ ആകാശത്തുനിന്നാണ് രാഷ്ട്രീയത്തിന്‍റെ ആകാശത്തേക്ക് പറന്നത്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ പഠനത്തിനിടെ പ്രണയിച്ച സോണിയയെ ജീവിതസഖിയാക്കിയ രാജീവ് എയര്‍ലൈന്‍സ് പൈലറ്റായി പറന്നു നടക്കുമ്പോഴാണ് അവിചാരിതമായി രാഷ്ട്രീയ നിയോഗം ഏറ്റെടുക്കുന്നത്.

1980-ല്‍ സഹോദരന്‍ സഞ്ജയ് ഗാന്ധിയുടെ മരണത്തോടെയാണ് ശ്രീപെരുമ്പത്തൂര്‍ ദുരന്തത്തിലേക്കു വഴി തെളിച്ച രാഷ്ട്രീയ പ്രവേശനത്തിന് രാജീവ് തയാറെടുക്കുന്നത്. 1981-ല്‍ ആദ്യ തെരഞ്ഞെടുപ്പ് വിജയം രുചിച്ച രാജീവ് ഗാന്ധി അന്ന് പ്രധാനമന്ത്രിയായിരുന്ന അമ്മ ഇന്ദിര ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി ചുമതലയേറ്റു.

1984-ല്‍ ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതോടെ കോണ്‍ഗ്രസിന്‍റെയും രാജ്യത്തിന്‍റെയും സാരഥ്യം രാജീവ് ഏറ്റെടുത്തു. അധികാരം ഏറ്റെടുക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. 1985 ജൂലൈയിലെ പഞ്ചാബ് കരാര്‍, ആസാം പ്രശ്നപരിഹാരം തുടങ്ങിയവ രാജീവ്ഗാന്ധിയുടെ കാലത്താണുണ്ടായത്. എന്നാല്‍ ബോഫോഴ്സ് തോക്കിടപാട്, അന്തര്‍വാഹിനി ഇടപാട് തുടങ്ങിയ അഴിമതിയാരോപണങ്ങള്‍ പില്ക്കാലത്തുണ്ടായി.

India rememberance Rajeev Gandhi | രാജ്യം രാജീവിന്‍റെ സ്മരണയില്‍